Test Drive: Audi RS7
August 6, 2018
Future Perfect!
August 13, 2018

Yes to Business!

മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് യെസ് ലെയ്ൻ മോട്ടോഴ്‌സിന്റെ കൊല്ലം അഞ്ചലിലെ ഷോറൂം

കൊല്ലം അഞ്ചലിലെ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് യൂസ്ഡ് കാർ ഡീലറായ യെസ് ലെയ്ൻ മോട്ടോഴ്‌സിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ചത് അസ്‌ലം എസ് എം എന്ന ഇരുപത്തെട്ടുകാരനായ യുവാവിന്റെ മാനേജ്‌മെന്റ് സ്‌കില്ലും പ്രൊഫഷണൽ വൈദഗ്ധ്യവും കഠിനാധ്വാനവുമാണ്. ആദ്യ വാഹന സംരംഭത്തിന്റെ വിജയം വ്യത്യസ്തമായ പുതു ബിസിനസുകളിലേക്കാണ് ഈ യുവാവിനെ നയിക്കുന്നത്. യുവത്വത്തിന്റെ മറ്റൊരു വിജയകഥ വായിക്കൂ…
 
Smartdrive Impact Team
 
മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബി ടെക്ക് ബിരുദവും മാർക്കറ്റിങ്ങിൽ എം ബി എയും അഹമ്മദാബാദിൽ നിന്നും ബിസിനസ് എന്റർപ്രനർഷി പ്പിൽ ഡിപ്ലോമയും നേടിയശേഷം ആദ്യമായി എന്ത് ബിസിനസ് നടത്തുമെന്ന് ആലോചിക്കുമ്പോഴാണ് ഇരുപത്തഞ്ചുകാരനായ കൊല്ലംകാരൻ അസ്‌ലം മൂന്നു വർഷം മുമ്പ് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് യൂസ്ഡ് കാർ ഫ്രാഞ്ചൈസിയെപ്പറ്റി കേൾക്കുന്നത്. യൂസ്ഡ് കാർ വിപണനരംഗത്ത് ഒരുപാട് തട്ടിപ്പും വെട്ടിപ്പുമൊക്കെ നടന്നിരുന്ന ആ സമയത്ത് ഇന്ത്യയിലെ പ്രമുഖ വാഹനബ്രാൻഡായ മഹീന്ദ്ര സുതാര്യവും സത്യസന്ധവുമായ യൂസ്ഡ് കാർ വിപണി ലക്ഷ്യം വച്ച് രംഗത്തുവന്നത് അസ്‌ലം ശ്രദ്ധിച്ചു. അങ്ങനെയാണ് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സിനെപ്പറ്റി വിശദമായി പഠിക്കാൻ ആ യുവാവ് തീരുമാനിച്ചത്. അത്തരമൊരു വിശദ പഠനത്തിനുശേഷമാണ് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സിന്റെ ഡീലർഷിപ്പ് സ്വന്തമായി ആരംഭിക്കാൻ ആ യുവാവ് മുന്നോട്ടു വന്നത്. 2016 ജൂലൈ 13ന് അഞ്ചലിൽ 4000 ചതുരശ്ര അടിയുള്ള ഷോറൂമായി പ്രവർത്തനം ആരംഭിച്ച യെസ് ലെയ്ൻ മോട്ടോഴ്‌സ് മൂന്നു വർഷത്തിനുള്ളിൽ അഞ്ഞൂറ്റിയമ്പതിലധികം ഉപഭോക്താക്കളുമായി വളർച്ചയുടെ വഴികൾ താണ്ടുകയാണിപ്പോൾ. ഇന്ന്, അസ്‌ലമിന്റെ മാനേജ്‌മെന്റ് കാര്യശേഷിക്കും ചിട്ടയായ പ്രവർത്തനത്തിനും ആസൂ ത്രണമികവിനും പ്രൊഫഷണൽ മികവിനും തെളിവായി മാറുകയാണ് കൊല്ലം അഞ്ചൽ ടൗണിൽ പ്രവർത്തിക്കുന്ന മഹീന്ദ്ര ഫസ്റ്റ്‌ചോയ്‌സ് യെസ് ലെയ്ൻ മോട്ടോഴ്‌സ്. അതിനുള്ള അംഗീകാരമാണ് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് യെസ് ലെയ്‌നിനു നൽകിയ ക്ലബ് ഫസ്റ്റ് സിൽവർ പുരസ്‌കാരം. യൂസ്ഡ് കാർ വിപണനരംഗത്ത് കൊല്ലത്ത് കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ യെസ് ലെയ്ൻ മോട്ടോഴ്‌സ് പേരെടുത്തത് സുതാര്യവും സത്യസന്ധവും പരാതികൾക്കിട നൽകാത്തതുമായ മികച്ച പ്രവർത്തനം അസ് ലമിന്റെ നേതൃത്വത്തിൽ അവർ കാഴ്ച വച്ചതുകൊണ്ടാണ്.

മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് യെസ് ലെയ്ൻ മോട്ടോഴ്‌സിന്റെ മാനേജിങ് ഡയറക്ടറായ അസ്‌ലം എസ് എം

 
”മഹീന്ദ്ര പോലെ പേരെടുത്ത ഒരു വാഹനകമ്പനി യുടെ മേൽനോട്ടത്തിലുള്ള യൂസ്ഡ് കാർ ഷോറൂമാണ് ഫസ്റ്റ് ചോയ്‌സ് എന്നതായിരുന്നു ഫ്രാഞ്ചൈസി ആരംഭിക്കാനുള്ള ഏറ്റവും വലിയ ആകർഷണം. യൂസ്ഡ് കാർ വിപണനരംഗത്ത് ഇന്ത്യയിൽ ഏറ്റവും വിശ്വസ്തത പുലർത്തുന്ന സ്ഥാപനം മഹീന്ദ്ര ഫസ്റ്റ് ചോയിസ് ആയതിനാലും കർക്കശമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് അതിന്റെ പ്രവർത്തനമെന്നതിനാലുമാണ് ബിസിനസ് രംഗത്തേക്ക് ചുവടുവച്ചപ്പോൾ ഞാൻ മഹീന്ദ്ര ഫസ്റ്റ് ചോയിസ് തന്നെ താൽപര്യപ്പെട്ടത്. യെസ് ലെയ്ൻ മോട്ടോഴ്‌സ് എന്ന് സ്ഥാപനത്തിന് പേരു നൽകിയത് ബാപ്പ സലാഹുദ്ദീനാണ്. ശരിയായ മാർഗം എന്നാണ് അതിന്റെ അർത്ഥം,” അസ്‌ലം യെസ് ലെയ്‌ന്റെ വിജയത്തെപ്പറ്റി സ്മാർട്ട് ഡ്രൈവിനോട് പറയുന്നു.
മഹീന്ദ്ര ഫസ്റ്റ്‌ചോയിസിൽ തുടക്കമിട്ട അസ്‌ലമിന്റെ കമ്പനി ഇപ്പോൾ റിയൽ എസ്റ്റേ്റ്റ് കൺസ്ട്രക്ഷൻ രംഗത്തും ബിസിനസിനൊരുങ്ങുകയാണ് ഇപ്പോൾ.
4000 ചതുരശ്ര അടിയിൽ 15 കാറുകൾ ഒരേ സമയം ഡിസ്‌പ്ലേ ചെയ്യാനാകുംവിധമാണ് മഹീന്ദ്ര ഫസ്റ്റ് ചോയിസ് യെസ് ലെയ്ൻ മോട്ടോഴ്‌സ് ഷോറൂം സജ്ജീകരിച്ചിട്ടുള്ളത്. അഞ്ചൽ ടൗണിന്റെ കേന്ദ്രഭാഗത്തു തന്നെയാണ് ഷോറൂം സ്ഥിതി ചെയ്യുന്നതെന്നതിനാൽ എല്ലായിടത്തു നിന്നുമെത്തുന്ന കസ്റ്റമർമാർക്ക് എളുപ്പത്തിൽ ഷോറൂമിലേയ്ക്ക് എത്തപ്പെടാനുമാകും. വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന വാഹനങ്ങളുടെ കാര്യത്തിൽ ഗുണമേന്മ ഉറപ്പാക്കുന്നതിനാലും മോശപ്പെട്ട സർവീസ് ഹിസ്റ്ററിയോ ആക്‌സിഡന്റ് ഹിസ്റ്ററിയോ ഉള്ള കാറുകൾ സ്വീകരിക്കാത്തതിനാലും യെസ് ലെയ്ൻ മോട്ടോഴ്‌സ് ഇതിനകം തന്നെ കേരളത്തിലുടനീളമുള്ള വാഹന ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഇടമായി മാറുകയും ചെയ്തിരിക്കുന്നു. ”യെസ് ലെയ്ൻ മോട്ടോഴ്‌സിൽ നിന്നും കാറുകൾ വാങ്ങുന്നവർ മറ്റുള്ളവർക്ക് ഇവിടം റെക്കമെൻഡ് ചെയ്യുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കണ്ണൂരിൽ നിന്നുള്ള ഞങ്ങളുടെ കസ്റ്റമറായ നിഥിരാജ് മൂന്ന് പുതിയ ഉപഭോക്താക്കളെയാണ് ഈയിടെ അഞ്ചലിലെ ഷോറൂമിലേക്ക് എത്തിച്ചത്. കസ്റ്റമർമാർക്ക് ഞങ്ങളോടുള്ള ഈ വിശ്വാസം നിലനിർത്തുന്നതിലാണ് ഞങ്ങൾ പ്രധാനമായും ഊന്നൽ നൽകുന്നത്,” അസ്‌ലം പറയുന്നു. “Making promises and keeping promises build a brand” ‘ എന്ന ലക്ഷ്മി മിത്തലിന്റെ വാക്കുകളാണ് അസ്‌ലമിനെ ബിസിനസിൽ മുന്നോട്ടു നയിക്കുന്നതെന്നു വ്യക്തം. ”അച്ഛന്റെ അടുത്ത സുഹൃത്തായ ചൈതന്യ കൺസ്ട്രക്ഷൻസിന്റെ രാമചന്ദ്രനാണ് എനിക്ക് എല്ലാ മാർഗനിർദ്ദേശങ്ങളും നൽകുന്നത്,” അസ്‌ലം പറയുന്നു.

മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് യെസ് ലെയ്ൻ മോട്ടോഴ്‌സ് ടീം

 
ഒരു കാർ വാങ്ങണമെന്നത് ഇന്ന് എല്ലാവരുടേയും സ്വപ്‌നമാണ്. എന്നാൽ ഒരു പുതിയ കാറിനായി ചെലവഴിക്കേണ്ടുന്ന തുകയേക്കാൾ വളരെ കുറവാണ് ഒരു യൂസ്ഡ് കാറിനെന്നത് യൂസ്ഡ് കാർ വിപണിയെ ഇപ്പോൾ ശക്തമാക്കിയിരിക്കുകയാണ്. പക്ഷേ ഈ സെക്കൻഡ് ഹാൻഡ് കാറുകളുടെ ഗുണനിലവാരം ഉറപ്പാക്കി, അവയ്ക്ക് മറ്റു പുതിയ കാറുകൾക്ക് നൽകുന്ന പോലുള്ള വാറന്റിയും സർവീസുമൊക്കെ വാഗ്ദാനം ചെയ്യുന്ന സെക്കൻഡ് ഹാൻഡ് കാർ വിൽപനകേന്ദ്രങ്ങൾ കുറവാണ്. മാത്രവുമല്ല, വിൽക്കപ്പെടുന്ന വാഹനത്തിന് എന്തെങ്കിലുംവിധത്തിലുള്ള തകരാറുകൾ ഉണ്ടോയെന്നറിയാൻ യാതൊരു നിർവാഹവുമില്ല. പക്ഷേ ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമായാണ് ഇന്ത്യയിലെ തന്നെ പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്ര യൂസ്ഡ് കാറുകളുടെ വിൽപനയ്ക്കായി മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് എന്ന മൾട്ടി ബ്രാൻഡ് സർട്ടിഫൈഡ് യൂസ്ഡ് കാർ കമ്പനിക്ക് രൂപം നൽകിയത്.
”മഹീന്ദ്ര ഫസ്റ്റ് ചോയ്‌സിന്റെ ഫ്രാഞ്ചൈസിയായി കൊല്ലത്ത് അഞ്ചലിൽ യെസ് ലെയ്ൻ മോട്ടോഴ്‌സ് ആരംഭിക്കാനായത് അഭിമാനകരമായാണ് ഞാൻ കാണുന്നത്. മഹീന്ദ്രയുടെ വിശ്വസ്തതയും മികവും ഫസ്റ്റ് ചോയിസിലും ഒരുമിക്കുന്നുവെന്നത് സ്ഥാപനത്തെ വളർത്തുമെന്ന കാര്യത്തിൽ സംശയമില്ല. വാഹനം വാങ്ങുന്നതിലും വിൽക്കുന്നതിലും പുലർത്തേണ്ട സുതാര്യമായ സമീപനത്തെപ്പറ്റിയും ചട്ടങ്ങളെപ്പറ്റിയും മഹീന്ദ്ര ഫസ്റ്റ് ചോയിസ് ഞങ്ങൾക്ക് വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്,” അസ്‌ലം പറയുന്നു.

യെസ് ലെയ്ൻ മോട്ടോഴ്‌സിൽ നിന്നും ടൊയോട്ട ഫോർച്യൂണർ ഡെലിവർ ചെയ്തപ്പോൾ

 
കാറുകൾ വാങ്ങാനും വിൽക്കാനുമുള്ള ഇന്ത്യയിലെ നമ്പർ 1 മൾട്ടി ബ്രാൻഡ് യൂസ്ഡ് കാർ കമ്പനിയാണ് ഇന്ന് മഹീന്ദ്ര ഫസ്റ്റ്‌ചോയ്‌സ്. ഒരു കാർ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ മനസ്സിലും വിൽക്കാൻ ആഗ്രഹിക്കുന്നവരുടെ മനസ്സിലുമുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിക്കൊണ്ടാണ് മഹീന്ദ്രാ ഫസ്റ്റ്‌ചോയ്‌സ് പ്രവർത്തിക്കുന്നതെന്നതാണ് അതിനെ ഏറെ ജനകീയമാക്കി മാറ്റിയിരിക്കുന്നതെന്നാണ് അസ്‌ലം പറയുന്നത്. ഒരു കാർ വാങ്ങാൻ ആഗ്രഹിക്കുന്നയാളുടെ മനസ്സിൽ പ്രധാനമായും മൂന്നു ചോദ്യങ്ങളാണ് ഉണ്ടാകുക. നല്ല രീതിയിൽ ഉപയോഗിക്കുകയും കൃത്യമായി സർവീസ് ചെയ്യുകയും ചെയ്ത വാഹനമാണോ എന്നും കാറിന്റെ മുൻ ഉടമ ആരായിരുന്നുവെന്നും കാർ അപകടത്തിൽപ്പെട്ടിട്ടുണ്ടോയെന്നും കാറിന്റെ മേന്മയെപ്പറ്റി ഏതെങ്കിലും മട്ടിലുള്ള ഉറപ്പ് തനിക്ക് കാർ വിൽക്കുന്നയാളിൽ നിന്നും ലഭിക്കുമോയെന്നതാകും പ്രധാനമായും കാർ വാങ്ങാൻ ഉദ്ദേശിക്കുന്നയാളുടെ മുഖ്യ ആശങ്കകൾ. ഇതേപോലെ തന്നെയാണ് കാർ വിൽക്കാൻ ഉദ്ദേശിക്കുന്നയാളുടെ മനോവിചാരങ്ങളും. കാർ വാങ്ങാൻ വരുന്നയാൾ ശരിക്കും അത് വാങ്ങാനുള്ള ഉദ്ദേശ്യത്തോടെയാണോ വരുന്നത്?, കാറിന് അതിന് അർഹിക്കുന്ന വില ലഭിക്കുമോ?, കാർ വിറ്റുകഴിഞ്ഞാൽ പണം ലഭിക്കാൻ എത്ര സമയമെടുക്കും എന്നിങ്ങനെയുള്ള ചോദ്യങ്ങളാകും അയാളെ അലട്ടുക.
ഈ രണ്ടു കൂട്ടരുടേയും ആശങ്കകൾ മുന്നിൽക്കണ്ട്, അവയ്ക്കുള്ള പരിഹാരവുമായാണ് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് ആരംഭിച്ചിരിക്കുന്നതെന്നതാണ് വാസ്തവം. യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ, ഉയർന്ന നിലവാരം ഉറപ്പുവരുത്തിക്കൊണ്ട് കാർ വാങ്ങലും വിൽക്കലും അവർ സാധ്യമാക്കിയിരിക്കുന്നു. കാർ വാങ്ങുമ്പോൾ കാറിന്റെ ഗുണനിലവാരം പരിശോധിക്കാൻ കർശനമായ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയുള്ള പരിശോധനകൾ നടത്തുന്നതിനാൽ കാർ വാങ്ങുന്നയാൾക്ക് ധൈര്യമായി അത് വാങ്ങാനാകുമെന്നതാണ് അതിന്റെ സവിശേഷത. കാർ പരിശോധന നടത്തിയശേഷം അതിന് നിലവിലുള്ള എല്ലാ തകരാറുകളും പരിഹരിച്ച് മഹീന്ദ്രയുടെ എഞ്ചിനീയർമാർ സർട്ടിഫൈ ചെയ്തശേഷം വാറന്റിയോടെ മാത്രമേ കാർ വിൽക്കപ്പെടുകയുള്ളുവെന്നത് ആശങ്കകളേതുമില്ലാതെ കാർ വാങ്ങാൻ ഉപഭോക്താവിനെ പര്യാപ്തനാക്കുകയും ചെയ്യുന്നു. മഹീന്ദ്ര ഫസ്റ്റ് ചോയ്‌സിൽ ഒരു കാർ വിൽക്കണമെങ്കിൽ വിവരം ഡീലർഷിപ്പിനെ അറിയിച്ചാൽ കാറിന്റെ നിലവാരം പരിശോധിക്കാൻ വിദഗ്ധരായ എക്‌സിക്യൂട്ടീവുകളെത്തും. വലിയ അപകടത്തിൽപ്പെട്ട വാഹനങ്ങളും റീറജിസ്‌ട്രേഷൻ വാഹനങ്ങളും ടാക്‌സികളും പൊതുവേ താൽപര്യപ്പെടാറില്ല.

യെസ് ലെയ്ൻ മോട്ടോഴ്‌സ് നേടിയ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് ക്ലബ് ഫസ്റ്റ് സിൽവർ പുരസ്‌കാരം

”മഹീന്ദ്ര ഫസ്റ്റ് ചോയിസിന് ധാരാളം സവിശേഷതകളുണ്ട്. ഇന്ത്യൻ ബ്ലൂ ബുക്ക് (ഐ ബി ബി )എന്ന പേരിൽ മഹീന്ദ്ര വികസിപ്പിച്ചെടുത്ത ഒരു വിലനിലവാര ഗൈഡിന്റെ സഹായത്തോടെയാണ് വാഹനത്തിന് വിലയിടുക. വാഹനത്തിന്റെ വില ചെക്കായോ അക്കൗണ്ട് ട്രാൻസ്ഫർ ആയോ അപ്പോൾ തന്നെ ഫസ്റ്റ്‌ചോയ്‌സ് കൈമാറുകയും ചെയ്യും. ഈ വാഹനം മറിച്ചുവിൽക്കുന്നതിനു മുമ്പായി വാഹനത്തിലെ തകരാറുകൾ കണ്ടെത്തി അവ പരിഹരിക്കുകയും 118 ചെക്ക്‌പോയിന്റുകളുള്ള പരിശോധന പൂർത്തിയാക്കുകയും ചെയ്യും. പോളീഷിങ്ങടക്കം പൂർത്തിയാക്കിയശേഷം മാത്രമേ കാർ വിൽപനയ്ക്കായി വയ്ക്കുകയുള്ളു. വാഹനത്തിന്റെ എല്ലാ പേപ്പർവർക്കുകളും 25 – 30 ദിവസത്തിനുള്ളിൽ തന്നെ ഫസ്റ്റ്‌ചോയ്‌സ് ഉപഭോക്താവിന് പൂർത്തിയാക്കി നൽകുകയും ചെയ്യുന്നു,” മഹീന്ദ്ര ഫസ്റ്റ്‌ചോയ്‌സിന്റെ കേരളാ (സൗത്ത്) ഏരിയാ മാനേജർ കെ ആർ ബിന്നി പറയുന്നു. സുതാര്യതയും വിശ്വാസ്യതയും കൈമുതലാക്കിയ ഒരു ബ്രാൻഡാണ് ഫസ്റ്റ് ചോയ്‌സ് യൂസ്ഡ് കാർ വിപണി കൈകാര്യം ചെയ്യുന്നതെന്നത് കസ്റ്റമറെ സംബന്ധിച്ചിടത്തോളം വലിയ മനസ്സമാധാനമാണ് നൽകുന്നത്.
 
”ഇതിനു പുറമേ, വിവിധ കമ്പനികളുടെ കാറുകൾ തെരഞ്ഞെടുക്കാനും അവയുടെ പേപ്പർ വർക്കുകൾ എളുപ്പം പൂർത്തിയാക്കാനും മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് യെസ് ലെയ്ൻ മോട്ടോഴ്‌സ് നിങ്ങളെ സഹായിക്കുന്നു. കാറിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി പലവിധ വാറന്റികളും മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് നൽകുന്നുണ്ട്,” അസ്‌ലം പറയുന്നു. ഒരു ലക്ഷം കിലോമീറ്ററിൽ താഴെ മാത്രം സഞ്ചരിച്ചിട്ടുള്ള, ഏഴു വർഷത്തിൽ താഴെ മാത്രം പ്രായമുള്ള കാറുകളാണ് വാറന്റി ഫസ്റ്റിൽ വരുന്നത്. 12 മാസം അഥവാ 15,000 കിലോമീറ്ററാണ് വാറന്റിയുടെ കാലാവധി. ഈ കാലയളവിൽ വാഹനത്തിന്റെ ഇലക്ട്രിക്കലോ മെക്കാനിക്കലോ ആയ ഏതൊരുവിധ പ്രശ്‌നങ്ങളും മഹീന്ദ്ര ഫസ്റ്റ്‌ചോയ്‌സിന്റെ വാറന്റിക്കു കീഴിലാണ്. വാഹനത്തിന് റോഡ് സൈഡ് അസിസ്റ്റൻസും നൽകപ്പെടും. സെർട്ടിഫസ്റ്റ് വാറന്റിയിൽ ഒരു ലക്ഷം കിലോമീറ്ററിൽ താഴെ സഞ്ചരിച്ച, 10 വർഷം പ്രായമുള്ള വാഹനമാണ് വരിക. എഞ്ചിനും ട്രാൻസ്മിഷനുമാണ് വാറന്റി നൽകപ്പെടുക. 12 മാസം അഥവാ 15,000 കിലോമീറ്ററാണ് വാറന്റിയുടെ കാലാവധി. വാഹനത്തിന് റോഡ് സൈഡ് അസിസ്റ്റൻസും നൽകപ്പെടും. സെർട്ടിഫസ്റ്റിലും ഒരു ലക്ഷം കിലോമീറ്ററിൽ താഴെ സഞ്ചരിച്ച 10 വർഷം വരെ പ്രായമുള്ള വാഹനമാണ് വരിക. എഞ്ചിനും ട്രാൻസ്മിഷനുമാണ് വാറന്റി. 6 മാസം അഥവാ 7500 കിലോമീറ്ററാണ് വാറന്റിയുടെ കാലാവധി. റോഡ് സൈഡ് അസിസ്റ്റൻസും നൽകപ്പെടും. അസിസ്റ്റ് ഫസ്റ്റ് വാറന്റിയിൽ കിലോമീറ്ററിനോ വാഹനത്തിന്റെ പ്രായത്തിനോ പരിധിയില്ല. വാറന്റിയിൽ വാഹനത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടില്ല. 12 മാസക്കാല വാറന്റി കാലാവധിയിൽ റോഡ് സൈഡ് അസിസ്റ്റൻസ് ലഭിക്കും. ബോഷുമായും ടി വി എസ്സുമായും സഹകരിച്ചുകൊണ്ടാണ് ഫസ്റ്റ്‌ചോയ്‌സ് റോഡ് സൈഡ് അസിസ്റ്റൻസ് ഈ വാഹനങ്ങൾക്ക് ഒരുക്കിയിട്ടുള്ളത്. മൾട്ടിബ്രാൻഡ് സർവീസ് സെന്ററുകളിൽ പൂർണമായും സൗജന്യമായിട്ടാണ് ഈ വാഹനങ്ങൾക്ക് വാറന്റി കാലയളവിൽ സർവീസ് നൽകപ്പെടുക.

15ഓളം വാഹനങ്ങൾ ഡിസ്‌പ്ലേ ചെയ്യാനുള്ള സൗകര്യം യെസ് ലെയ്ൻ മോട്ടോഴ്‌സിൽ ഉണ്ട്.

 
മഹീന്ദ്ര ഫസ്റ്റ് ചോയിസ് യെസ് ലെയ്ൻ മോട്ടോഴ്‌സ് കസ്റ്റമർമാരുടെ സന്തോഷമാണ് എപ്പോഴും മുന്നിൽക്കാണുന്നത്. ”ഉപഭോക്താക്കൾ ഒരു വാഹന കൺസൾട്ടന്റിനെപ്പോലെയാണ് ഞങ്ങളെ കാണുന്നത്. കസ്റ്റമർക്ക് ഏതു മട്ടിലുള്ള വാഹനമായിരിക്കും നല്ലതെന്നതടക്കമുള്ള കാര്യങ്ങൾ ഞങ്ങൾ അവരെ ബോധ്യപ്പെടു ത്തുന്നു,” അസ്‌ലം പറയുന്നു.
വാഹനം വാങ്ങുന്നതിനായുള്ള ഫിനാൻസും വാഹനത്തിന്റെ ഇൻഷുറൻസും വാഹനത്തിന് വേണ്ട ആക്‌സസറികളുമൊക്കെ മഹീന്ദ്ര ഫസ്റ്റ്‌ചോയ്‌സ് ഉറപ്പാക്കുന്നുണ്ടെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഇന്ത്യയിലെ പ്രമുഖ ഫിനാൻഷ്യൽ സ്ഥാപനങ്ങളാണ് മഹീന്ദ്ര ഫസ്റ്റ്‌ചോയ്‌സിന്റെ യൂസ്ഡ് കാറുകൾക്കായി ഫിനാൻസ് നൽകുന്നത്. മഹീന്ദ്ര ഫസ്റ്റ് ചോയ്‌സിലെ വീൽ എക്‌സിക്യൂട്ടീവുകളുടെ വിദഗ്ധ ടീമിന്റെ സഹായത്തോടെ ഫസ്റ്റ്‌ചോയ്‌സുമായി കൈകോർത്തിട്ടുള്ള സ്ഥാപനങ്ങളിൽ നിന്നും ഫിനാൻസ് അതിവേഗത്തിലും എളുപ്പത്തിലും ലഭിക്കാൻ ഉപഭോക്താവിനു കഴിയും. മഹീന്ദ്ര ഫിനാൻസ് എന്ന സ്വന്തം ധനകാര്യ സ്ഥാപനം ഫസ്റ്റ്‌ചോയ്‌സിനൊപ്പം പ്രവർത്തിക്കുന്നുണ്ട്. വാഹനത്തിന്റെ വിലയുടെ 80 ശതമാനം വരെ ഉപഭോക്താവിനു ലഭിക്കും. 12 മാസം മുതൽ 60 മാസം വരെയുള്ള തിരിച്ചടവ് കാലാവധി ലഭിക്കുന്നതിലൂടെ താങ്ങാനാ വുന്ന നിരക്കിലുള്ള പ്രതിമാസഗഡു ഉപഭോക്താവിന് ലഭിക്കുകയും ചെയ്യുന്നു.
വാഹനം ഇൻഷുർ ചെയ്യുന്ന കാര്യത്തിലും മഹീന്ദ്ര ഫസ്റ്റ്‌ചോയ്‌സ് ഉപഭോക്താവിനെ സഹായിക്കുന്നു. എല്ലാ മോഡൽ വാഹനങ്ങൾക്കും ആയാസരഹിതമായി ഇൻഷുറൻസ് ഉറപ്പാക്കുന്നുണ്ട് ഫസ്റ്റ്‌ചോയ്‌സ്. ദേശീയതലത്തിൽ ശ്രദ്ധേയരായ എല്ലാ ജനറൽ ഇൻഷുറൻസ് കമ്പനികളുമായും മോട്ടോർ ഇൻഷുറൻസിനായി ഫസ്റ്റ്‌ചോയ്‌സ് കൈകോർത്തിട്ടുണ്ട്. വാഹനത്തിന്റെ ഇൻഷുറൻസ് പുതുക്കുന്നതിനും ക്ലെയിം അപേക്ഷ നൽകാനുമൊക്കെ ഫസ്റ്റ്‌ചോയ്‌സ് ഉപഭോക്താവിനൊപ്പം തന്നെ നിലകൊള്ളുകയും ചെയ്യുന്നു.
 
ഗുണമേന്മയും നിലവാരവും വാറന്റിയും ഇൻഷുറൻസുമൊക്കെയുള്ള ഒരു യൂസ്ഡ് കാർ ഇന്ത്യയിലെ തന്നെ ഒരു മികച്ചൊരു ബ്രാൻഡിൽ നിന്നും സർട്ടിഫൈ ചെയ്ത് ലഭിക്കുമ്പോൾ, ആരാണ് അത് വേണ്ടെന്നു വയ്ക്കുക? കൊല്ലം അഞ്ചലിൽ മഹീന്ദ്ര ഫസ്റ്റ് ചോയിസ് യെസ് ലെയ്ൻ മോട്ടോഴ്‌സ് ആരംഭിക്കുക വഴി ശരിയായ ബിസിനസ് വഴി തന്നെയാണ് അസ്‌ലം തെരഞ്ഞെടുത്തത്. ”മികച്ച രീതിയിൽ പ്രവർത്തനം കാഴ്ച വയ്ക്കുകയും ഒരു രീതിയിലുള്ള പരാതികൾക്ക് ഇട നൽകുകയും ചെയ്യാത്ത സ്ഥാപനമാണ് യെസ് ലെയ്ൻ മോട്ടോഴ്‌സ്. സ്ഥാപനത്തിന്റെ വളർച്ചയിൽ അസ്‌ലമിന്റെ
പ്രൊഫഷണൽ മികവും വിദഗ്ധരായ ജീവനക്കാരുടെ പങ്കും എടുത്തുപറയേണ്ടതാണ്. ബിസിനസ് വൈവിധ്യവൽക്കരണത്തിലേക്ക് അസ്‌ലമിന് എത്താനായതി നു പിന്നിൽ പ്രവർത്തിച്ചത് മഹീന്ദ്ര ഫസ്റ്റ് ചോയിസ് ആയതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്,” കെ ആർ ബിന്നി പറയുന്നു.
അസ്‌ലം എന്ന കഠിനാധ്വാനിയായ യുവാവിന്റെ നേതൃത്വം യെസ് ലെയ്ൻ മോട്ടോഴ്‌സിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടെത്തിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഒപ്പം പുതിയ ബിസിനസുകളിലേക്ക് ഉറച്ച കാൽവയ്പുകളോടെ മുന്നേറാൻ തനിക്കാകുമെന്ന് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് യെസ് ലെയ്ൻ മോട്ടോഴ്‌സിന്റെ വിജയത്തിലൂടെ അസ്‌ലം തെളിയിക്കുകയും ചെയ്തിരിക്കുന്നു$
 
Yeslane Motors Anchal
Mahindra
First Choice
YesLane Motors
Anchal, Kollam
Mobile: 94971 73759, 9497173758, 8304900311, 0475 2273171

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>