Jawa Is Back: Inauguration of Classic motors- Jawa showroom in Kochi and Thrissur
March 18, 2019
Porsche Taycan, the electric sports car to debut in this September
March 19, 2019

What makes Volkswagen Passat, most comfortable& luxurious Sedan?

സുരക്ഷിതത്വത്തിൽ മാത്രമല്ല ആഡംബരത്തിലും സുഖസൗകര്യങ്ങളിലും ഒന്നാമത് തന്നെയാണ് ഫോക്‌സ് വാഗന്റെ കാറുകൾ. പസാറ്റ് മുൻനിർത്തിയുള്ള അന്വേഷണം ഫോക്‌സ് വാഗന്റെ ഈ മികവുകൾ കൂടി പുറത്തെത്തിക്കുന്നു….

എഴുത്ത്: ജെ ബിന്ദുരാജ്

പാലക്കാട് നെന്മാറയിലെ അവൈറ്റിസ് സൂപ്പർ സ്പഷ്യാലിറ്റി ഹോസ്പിറ്റൽസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് ഡോക്ടർ പി മോഹനകൃഷ്ണൻ. മെഡിക്കൽ ടൂറിസം രംഗത്തെ ഒരു വിദഗ്ധനായാണ് അദ്ദേഹം അറിയപ്പെടുന്നത്. ചിട്ടയായ ജീവിതത്തിലും മികച്ച ജീവിതനിലവാരത്തിലും വിശ്വസിക്കുന്നയാളാണ് അദ്ദേഹം. അത്തരമൊരാൾ തന്റെ സ്ഥാനമാനത്തിനും പദവിക്കുമൊപ്പം നിൽക്കുന്ന ഒരു വാഹനം മാത്രമേ തെരഞ്ഞെടുക്കാനിടയുള്ളു. വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച ഒരു ആഡംബര വാഹനം തന്നെയാണ് അദ്ദേഹം തനിക്കായി തെരഞ്ഞെടുത്തത് – ഫോക്‌സ്‌വാഗൺ പസാറ്റ്. 2013 ജനുവരി മുതൽ തന്നെ ഫോക്‌സ്‌വാഗൺ പസാറ്റിന്റെ ഉടമയായിരുന്നു അദ്ദേഹം. ഇപ്പോൾ പഴയ പസാറ്റിൽ നിന്നും പുതിയ പസാറ്റിലേക്ക് അദ്ദേഹം അപ്‌ഗ്രേഡ് ചെയ്യുകയും ചെയ്തിരിക്കുന്നു. ”പല കാറുകളും ഞാൻ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഉപയോഗിച്ച ഒരു വാഹനത്തിന്റെ തന്നെ പുതിയ എഡിഷൻ വീണ്ടും വാങ്ങുന്നത് ഇതാദ്യമായിട്ടാണ്. ഫോക്‌സ്‌വാഗൺ പസാറ്റ് വാഗ്ദാനം ചെയ്യുന്ന ആഡംബരവും കംഫർട്ടും തന്നെയാണ് പസാറ്റിൽ തന്നെ ഞാൻ ഉറച്ചുനിൽക്കാൻ കാരണം. മറ്റ് ആഡംബര വാഹനങ്ങളിൽ നിന്നെല്ലാം തീർത്തും വേറിട്ടു നിൽക്കുന്നു ഈ കാർ. പണത്തിനൊത്ത മൂല്യം നൽകുന്ന വാഹനമായതു കൊണ്ടാണ് പസാറ്റ് ഞാൻ കൈവിടാത്തത്. 2013 ജനുവരിയിൽ വാങ്ങിയ ആദ്യ പസാറ്റ് എക്‌സ്‌ചേഞ്ച് ചെയ്താണ് ഇപ്പോൾ പുതിയ പസാറ്റ് ഹൈലൈൻ ഞാൻ വാങ്ങിയിരിക്കുന്നത്,” ഡോക്ടർ മോഹനകൃഷ്ണൻ ഫോക്‌സ് വാഗൺ പസാറ്റിന്റെ വിശ്വസ്ത ഉപഭോക്താവാണെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ തെളിയിക്കുന്നുണ്ട്. ജനങ്ങളുടെ പ്രിയം പിടിച്ചുപറ്റുന്ന കാറായി ഫോക്‌സ് വാഗൺ മാറിയത് ഇന്നോ ഇന്നലെയോ അല്ലല്ലോ.

ഫോക്‌സ്‌വാഗൺ എന്ന ജർമ്മൻ വാക്കിന്റെ അർത്ഥം തന്നെ ‘ജനങ്ങളുടെ കാർ’ എന്നാണ്. ലോകത്തെമ്പാടും ജനലക്ഷങ്ങളുടെ ആദരവ് നേടി മുന്നേറുന്ന ഈ കാർ ഭീമന്റെ കീഴിൽ ഇന്ന് നിരവധി ആഡംബര കാർ ബ്രാൻഡുകളുമുണ്ട്. ഓഡി, ബെന്റ്‌ലി, ബ്യുഗാട്ടി, ലംബോർഗിനി, പോർഷെ, സ്‌കോഡ തുടങ്ങിയ കമ്പനികളെല്ലാം തന്നെ ഇന്ന് ഫോക്‌സ്‌വാഗൺ ഗ്രൂപ്പിനു കീഴിലാണ്. 27 രാജ്യങ്ങളിലായി നൂറിലധികം പ്രൊഡക്ഷൻ യൂണിറ്റുകളുള്ള ഈ വമ്പൻ ജർമ്മൻ കാർ നിർമ്മാണ സ്ഥാപനം ഇന്ത്യയിലെത്തിയിട്ട് ഇപ്പോൾ 12 വർഷങ്ങളേ ആകുന്നുള്ളുവെങ്കിലും കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ഫോക്‌സ് വാഗൺ കാറുകൾ ഇന്ത്യയിൽ തരംഗമായി തന്നെ മാറി. 2007ൽ മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്ത ഛാക്കനിൽ പ്ലാന്റ് സ്ഥാപിച്ചെങ്കിലും 2009ൽ ഫോക്‌സ് വാഗൺ പോളോയുമായാണ് കമ്പനി ഇന്ത്യയിൽ രംഗപ്രവേശം നടത്തിയത്. നിലവിൽ പോളോ, വെന്റോ, അമിയോ, ടിഗ്വാൻ, പസ്സാറ്റ് തുടങ്ങിയ മോഡലുകളാണ് ഫോക്‌സ് വാഗൺ ഇന്ത്യയുടേതായി വിപണിയിലുള്ളത്. ഇന്ത്യയിലെ 101 നഗരങ്ങളിലായി 119 ഷോറൂമുകളും 147 സർവീസ് സെന്ററുകളുമുള്ള ഫോക്‌സ് വാഗൺ ഇന്ത്യയിലെ പ്രധാന ഒരു കാർ നിർമ്മാതാവായി തന്നെ വളർന്നുകൊണ്ടിരിക്കുകയാണ്.
ഗുണമേന്മയുടെ കാര്യത്തിലും സുരക്ഷയുടെ കാര്യത്തിലും ആഡംബരത്തിന്റേയും സൗകര്യങ്ങളുടേയും കാര്യത്തിൽ മറ്റ് പല കാർ നിർമ്മാതാക്കളേയും അപേക്ഷിച്ച് യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത കാർ നിർമ്മാണ കമ്പനിയെന്ന നിലയിലാണ് ഫോക്‌സ് വാഗൺ പൊതുവേ അറിയപ്പെടുന്നത്. പോളോ മുതൽ പസാറ്റ് വരെയുള്ള ഫോക്‌സ് വാഗന്റെ മോഡലുകളെടുത്താൽ അവ ആർക്കും ബോധ്യപ്പെടുകയും ചെയ്യും. ഒരു തവണ ഫോക്‌സ്‌വാഗൺ കാറെടുത്തവർ എല്ലാവരും തങ്ങളുടെ സെക്കൻഡ് കാറിനെപ്പറ്റി ചിന്തിക്കുമ്പോൾ ഫോക്‌സ് വാഗന്റെ തന്നെ മറ്റ് കാറുകളുടെ പിറകേ പോകുന്നത് അതുകൊണ്ടു തന്നെ ഒരു സാധാരണ കാഴ്ചയുമാണ്. ഫോക്‌സ് വാഗന്റെ കാറുകളിൽ മറ്റു കാർ നിർമ്മാതാക്കളിൽ നിന്നും വ്യത്യസ്തമായി എന്തെല്ലാം സവിശേഷതകളാണുള്ളതെന്ന് നമുക്കൊന്ന് പരിശോധിക്കാം. ഫോക്‌സ് വാഗൺ പസാറ്റ് വാഗ്ദാനം ചെയ്യുന്ന സുഖസൗകര്യങ്ങളാണ് ഇത്തവണത്തെ ലക്കത്തിൽ ഫോക്‌സ് വാഗൺ കാറുകളുടെ കംഫർട്ടിനെപ്പറ്റിയും ഡ്രൈവബിലിറ്റിയെ പ്പറ്റിയും പറയാൻ സ്മാർട്ട് ഡ്രൈവ് തെരഞ്ഞെടുത്തിട്ടുള്ളത്.

ഫോക്‌സ്‌വാഗൺ പസാറ്റുമായി ഡോ. മോഹനകൃഷ്ണൻ അവൈറ്റിസ് ഹോസ്പിറ്റലിൽ

”അത്യാധുനിക സാങ്കേതികവിദ്യയും ആഡംബരവും മികച്ച പെർഫോമൻസും ഡ്രൈവബിലിറ്റിയുമെല്ലാം ഒത്തൊരുമിക്കുന്ന വാഹനമാണ് ഫോക്‌സ്‌വാഗൺ പസാറ്റ്,” ഡോക്ടർ പി മോഹനകൃഷ്ണൻ സാക്ഷ്യപ്പെടുത്തുന്നു. വ്യക്തിത്വമുള്ളവർക്ക് ഉപയോഗിക്കാൻ പറ്റുന്ന വ്യക്തിത്വമുള്ള കാർ എന്ന് പസാറ്റ് അറിയപ്പെടുന്നത് വെറുതെയല്ല. കംഫർട്ട് ലൈൻ, കംഫർട്ട് ലൈൻ കണക്ട് എഡിഷൻ, ഹൈലൈൻ, ഹൈലൈൻ കണക്ട് എഡിഷൻ എന്നിങ്ങനെയുള്ള വേരിയന്റുകളിലാണ് പസാറ്റ് ഇന്ത്യയിൽ വിപണിയിലുള്ളത്. പസാറ്റിന്റെ ഹൈലൈൻ വേരിയന്റ് തന്നെയടുക്കാം. 3600 ആർ പി എമ്മിൽ 174 ബി എച്ച് പി ശേഷിയും 1500 ആർ പി എമ്മിൽ 350 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ള 1968 സി സി ഡീസൽ എഞ്ചിനാണ് ഫോക്‌സ് വാഗൺ പസാറ്റ് ഹൈലൈൻ എഡിഷനെ ചലിപ്പിക്കുന്നത്. 4767 എം എം നീളവും 1832 എം എം വീതിയും 1456 എം എം ഉയരവുമുള്ള പസാറ്റിൽ ധാരാളം സ്ഥലസമൃദ്ധിയിൽ തന്നെ അഞ്ചു യാത്രികർക്ക് സഞ്ചരിക്കാനാകും. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഹനം ഫ്രണ്ട് വീൽ ഡ്രൈവാണ്. ഓട്ടോമാറ്റിക് 3 സോൺ എയർ കണ്ടീഷനിങ്ങും 9 എയർ ബാഗുകളുമുള്ള പസാറ്റിന്റെ സീറ്റുകളെല്ലാം തന്നെ മുന്തിയ ക്വാളിറ്റിയുള്ള നാപ്പാ ലെതർ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഡോക്ടർ മോഹനകൃഷ്ണന്റെ മക്കളായ അരുൺ മോഹൻ സാൻഫ്രാൻസിസ്‌ക്കോയിൽ ക്രെഡിറ്റ് കർമ്മയിൽ സീനിയർ പ്രോഡക്ട് മാനേജറും അജയ് മോഹൻ ആമസോൺ ഡോട്ട്‌കോമിന്റെ ടി ആർ എം എസ് വിഭാഗത്തിൽ ബംഗലുരുവിലുമാണ് തൊഴിലെടുക്കുന്നത്. സോഫ്റ്റ് വെയർ പ്രൊഫഷണലായിരുന്ന ഭാര്യ ലക്ഷ്മി ഇപ്പോൾ ഹോം മേക്കറാണ്. മൂന്നുപേരും ഫോക്‌സ് വാഗൺ പസാറ്റിന്റെ ആരാധകരാണെന്നതാണ് മറ്റൊരു കാര്യം. മാൻഗൻ ഗ്രേ നിറമുള്ളതാണ് മോഹനകൃഷ്ണന്റെ പസാറ്റ്.

കീ ഉപയോഗിക്കാതെ തുറക്കുകയും ചെറിയ ഒരു സ്പർശത്തിൽ അടയ്ക്കുകയും ചെയ്യാവുന്നതാണ് പസാറ്റിന്റെ ബൂട്ട്‌

ഡാഷ്‌ബോർഡിന്റെ പ്രൗഢമായ ലുക്കും ഇന്റീരിയറിലെ ആഡംബരസദൃശ്യമായ രൂപകൽപനയും നമ്മെ ആനന്ദിപ്പിക്കും. സ്‌പോർട്ടി ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിങ് വീലാണ് പസാറ്റിന്റേത്. ഡാഷ്‌ബോർഡിൽ സുന്ദരമായ അനലോഗ് ക്ലോക്ക്. സൗകര്യപ്രദവും പ്രായോഗികതയ്ക്കനുസരിച്ചും നിർമ്മിച്ച സെന്റർ കൺസോൾ, സോഫ്റ്റ് ടച്ച് സ്‌ക്രീൻ. ഇന്റീരിയറിലെ ഒലിവ് -ആഷ്-സിൽക്ക്- മാറ്റ് വർണവൈവിധ്യം ആരെയാണ് വശീകരിക്കാതിരിക്കുക?
ആദ്യം ഡ്രൈവിങ് കംഫർട്ടിലേക്ക് വരാം. പസാറ്റിന്റെ 6 സ്പീഡ് ഡി എസ് ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കാലങ്ങളായി വാഹനപ്രേമികളുടെ പ്രിയങ്കരമായ ഒന്നാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. അനായാസമായ ഡ്രൈവിങ് അനുഭവം വാഗ്ദാനം ചെയ്യുന്ന പസാറ്റിൽ ഏതു കാലാവസ്ഥയിലും വാഹനത്തിനുള്ളിൽ സുഖശീതളിമ ഒരുക്കുന്നത് 3 സോൺ താപനില നിയന്ത്രണമുള്ള ക്ലൈമാട്രോണിക് എയർ കണ്ടീഷണറാണ്. ക്രോം ലോവേഴ്‌സോടു കൂടിയ റിയർ എസി വെന്റുകളാകട്ടെ പസാറ്റിന്റെ ഇന്റീരിയറിന്റെ ഭംഗി കൂടുതൽ വർധിപ്പിക്കുന്നുമുണ്ട്. എട്ട് സ്പീക്കറോടു കൂടിയ ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌മെന്റ് സ്‌ക്രീൻ, ബ്ലൂടൂത്ത് ടെലിഫോൺ പ്രിപ്പറേഷൻ, ഓക്‌സിലറി-യു എസ് ബി കണക്ടിവിറ്റി, സർട്ടിഫൈഡ് ഫങ്ഷനുകൾ ക്കായി സ്മാർട്ട്‌ഫോൺ ഇന്റർഫേസ്, മൊബൈൽ ഫോൺ അധിഷ്ഠിത നാവിഗേഷൻ കോംപാറ്റബിലിറ്റി, എയർ കണ്ടീഷൻഡ് ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ, ഡ്രൈവർ സീറ്റ് പൊസിഷനായുള്ള മെമ്മറി ഫങ്ഷൻ, ഡ്രൈവർ സീറ്റിന് മസാജ് ഫങ്ഷൻ, മുൻസീറ്റിൽ ലംബാർ സപ്പോർട്ട്, എന്നിങ്ങനെ പോകുന്നു അത്. പിന്നിലെ സീറ്റുകളുടെ വിശാലതയും ഡ്രിങ്ക്‌സ് വയ്ക്കാനാകുന്ന സെന്റർ ആം റെസ്റ്റും നാപ്പ ലെതർ സീറ്റ് അപ്‌ഹോൾസ്റ്ററിയും കാഴ്ചയിൽ തന്നെ മനസ്സുനിറയ്ക്കും. പിൻനിരയിലെ മൂന്നു സീറ്റുകൾക്കും ഹെഡ് റെസ്റ്റും നൽകിയിട്ടുണ്ട് പസാറ്റിൽ.

പ്രൗഢസുന്ദരവും അത്യാഡംബരവുമാണ് പസാറ്റിന്റെ ഇന്റീരിയർ. സൺ റൂഫിന്റെ രൂപകൽപനയും അതിസുന്ദരം

വാഹനത്തിനുള്ള കീലെസ് ആക്‌സസ് സംവിധാനവും സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടനുമാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത. കാർ ഡ്രൈവ് ചെയ്യുമ്പോൾ തന്നെ 3 സ്‌പോക്ക് ലെതർ കൊണ്ടു പൊതിഞ്ഞ സ്റ്റീയറിങ് വീലിൽ ഗിയർ ഷിഫ്റ്റിനുള്ള കൺട്രോളും റേഡിയോയും ടെലിഫോണും നിയന്ത്രിക്കാനാകും. റിയർ സൈഡ് വിൻഡോകൾക്ക് കൈ കൊണ്ട് മുകളിലേക്ക് കയറ്റിയിടാവുന്ന റോൾ അപ്പ് സൺഷീൽഡുകൾ നൽകിയിരിക്കുന്നതിനാൽ അകത്തേക്ക് സൂര്യപ്രകാശം കൂടുതലായി കടക്കുന്നത് തടയാനാകുന്നു. റിയർ വിൻഡോഷീൽഡിന് ഇലക്ട്രിക്കലി ഓപ്പറേറ്റഡ് റോൾഅപ്പ് സൺഷെയ്ഡും പസാറ്റിൽ നൽകപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ, ഡ്രൈവർക്ക് കൂടുതൽ സഹായകമായ ഒരുപാട് കാര്യങ്ങൾ പസാറ്റിൽ വേറെയുമുണ്ട്. ഡ്രൈവർ സൈഡിലുള്ള എക്സ്റ്റീരിയർ മിററുകൾ ഇലക്ട്രിക്കലി അഡ്ജസ്റ്റബിളും ഓട്ടോമാറ്റിക് ഡിമ്മിങ് ഉള്ളതുമായതിനാൽ പിന്നിൽ നിന്നും തീവ്ര പ്രകാശമടിച്ചുവരുന്ന വാഹനങ്ങളിൽ നിന്നും രക്ഷനേടാം. ഇതിനു പുറമേ ഉയരം അഡ്ജസ്റ്റ് ചെയ്യാവുന്ന 3 പോയിന്റ് സീറ്റ് ബെൽട്ടുകൾ ഫോക്‌സ്‌വാഗൺ മുന്നിൽ നൽകിയിരിക്കുന്നത് എളുപ്പത്തിൽ സീറ്റ് ബെൽട്ട് ധരിക്കാൻ സഹായിക്കുന്നു. പിന്നിലെ സീറ്റിൽ കുട്ടികൾക്കായി രണ്ട് ഐസോഫിക്‌സ് സീറ്റുകൾ ഘടിപ്പിക്കാനുള്ള സൗകര്യവും ഫോക്‌സ്‌വാഗൺ നൽകിയിട്ടുണ്ട്. ലഗേജ് കംപാർട്ട്‌മെന്റിലും റിയർ സെന്റർ കൺസോളിലും 12 വോൾട്ട് സോക്കറ്റ് നൽകിയിരിക്കുന്നത് പിന്നിലിരിക്കുന്നവർക്കും ഫോൺ ചാർജിങ്ങിന് ഉപയോഗപ്പെടും.

വാഹനം നിർത്തി വീട്ടിലേക്ക് നടക്കുമ്പോൾ ഹെഡ്‌ലാമ്പ് തെളിഞ്ഞു നിൽക്കുന്ന ഓട്ടോ ഹെഡ് ലാമ്പ് ആക്ടിവേഷനും വലിയ ട്രാഫിക്കില്ലാത്ത ഹൈവേകളിൽ ആക്‌സിലറേറ്ററിൽ നിന്നും കാലെടുത്ത് പോകാൻ സഹായിക്കുന്ന ക്രൂസ് കൺട്രോൾ, ശബ്ദത്തോടെയുള്ള വാണിങ്ങോടുകൂടിയ പാർക്ക് ഡിസ്റ്റൻസ് കൺട്രോൾ കുഴികളിൽ ചെന്നു ചാടാതെയും മറ്റു വാഹനങ്ങളിൽ ഉരസാതെയും പാർക്കിങ് സാധ്യമാക്കുന്നുവെങ്കിൽ ഹാൻഡ് ഫ്രീ പാർക്കിങ്ങിനു സഹായിക്കുന്ന പാർക്ക് അസിസ്റ്റും പിന്നിലെ വിശാലമായ ദൃശ്യം കൃത്യമായി കാട്ടിത്തരുന്ന റിയർവ്യൂ ക്യാമറയും അഡാപ്റ്റീവ് ചേസിസ് കൺട്രോളും വോയ്‌സ് കമാൻഡ് കൺട്രോളുമെല്ലാം പസാറ്റിന്റെ സവിശേഷതകളാണ്. 145 എം എം ഗ്രൗണ്ട് ക്ലിയറൻസുള്ള വാഹനമാണ് പസാറ്റ്. ലിറ്ററിന് 17.42 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന പസാറ്റിന് 66 ലിറ്റർ ഇന്ധനശേഷിയുള്ള ടാങ്കുള്ളതിനാൽ ഒരിക്കൽ ഇന്ധനമടിച്ചാൽ ദീർഘയാത്രകളിൽ നമുക്ക് ഇന്ധനമടിക്കുന്ന കാര്യം തന്നെ മറന്നുകളയുകയുമാകാം. ഡേ ടൈം റണ്ണിങ് ലാമ്പോടു കൂടിയ എൽ ഇ ഡി ഹെഡ്‌ലാമ്പുകളാണ് പസാറ്റിന്റേത്. വാഹനം തിരിയുന്ന ഇടത്തേക്ക് തിരിയുന്ന കോർണറിങ് ലൈറ്റുകളുള്ളതിനാൽ രാത്രി യാത്രകളിൽ മുന്നിലുള്ള നിരത്ത് നന്നായി കാണാൻ പസാറ്റ് ഉടമകൾക്ക് കഴിയുകയും ചെയ്യും. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സൺറൂഫുമുണ്ട് പസാറ്റിൽ. മുന്നിലും പിന്നിലും എൽ ഇ ഡി റീഡിങ് ലൈറ്റുകൾ നൽകിയിട്ടുണ്ടെന്നതിനു പുറമേ, മുന്നിലെ ആം റെസ്റ്റിന്റെ ഉയരം അഡ്ജസ്റ്റ് ചെയ്യാമെന്നതിനു പുറമേ, സ്റ്റോറേജ് ബോക്‌സും നൽകിയിരിക്കുന്നു.

സ്‌പോർട്ടി ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ് വീലാണ് പസാറ്റിന്റേത്‌

586 ലിറ്ററാണ് പസാറ്റിന്റെ ബൂട്ട് സ്‌പേസ്. ബൂട്ടിനടുത്തുചെന്ന് ബമ്പറിനു താഴേയ്ക്ക് കാൽ ചലിപ്പിച്ചാൽ ബൂട്ട് ഓപ്പണാകുമെന്നതിനു പുറമേ വൺ ടച്ച് ഇലക്ട്രിക് ബൂട്ട് ക്ലോസിങ് സംവിധാനവുമുണ്ട് പസാറ്റിൽ. ഇരു കൈകളിലും ലഗേജുമായി വരുമ്പോൾ താനെ തുറക്കുന്ന ബൂട്ട് ആരെയാണ് സന്തോഷിപ്പിക്കാതിരിക്കുക? ”ഏത് ദുർഘടപാതകളിലും ഉള്ളിലിരിക്കുന്നവരെ അലോസരപ്പെടുത്താത്ത വാഹനമാണ് പസാറ്റ്. പസാറ്റിന്റെ സസ്‌പെൻഷൻ മികവാണ് അതിനു കാരണം,” ഡോക്ടർ മോഹനകൃഷ്ണൻ പറയുന്നു. ഡി സി സി അഥവാ ഡൈനാമിക് ചേസിസ് കൺട്രോൾ സിസ്റ്റമുള്ള വാഹനമാണ് പസാറ്റ്. നിരത്തിന്റെ പ്രതലത്തിന്റെ സ്വഭാവത്തിനനുസരിച്ച് ഡി സി സി സസ്‌പെൻഷന്റെ സ്വഭാവം അഡ്ജസ്റ്റ് ചെയ്യുന്നുവെന്നതാണ് അതിന്റെ സവിശേഷത. മുന്നിൽ ആന്റി റോൾ ബാറോടു കൂടിയ മക്‌ഫേഴ്‌സൺ സ്ട്രട്ടും പിന്നിൽ മൾട്ടിലിങ്ക് സസ്‌പെൻഷനുമുള്ള സെഡാന് മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളുമാണ് ഫോക്‌സ് വാഗൺ നൽകിയിട്ടുള്ളത്. ”ഇക്കോ, കംഫർട്ട്, നോർമൽ, സ്‌പോർട്ട്, ഇൻഡിഡ്യുവൽ തുടങ്ങിയ ഡ്രൈവിങ് മോഡ് സെലക്ഷനുക ളും പസാറ്റിലുണ്ട്. നഗര നിരത്തുകളിൽ ഞാൻ പൊ തുവേ കംഫർട്ട് മോഡിലാണ് യാത്ര ചെയ്യുന്നതെങ്കിൽ ഹൈവേയിൽ സ്‌പോർട്ട് മോഡ് ആണ് ഉപയോഗി ക്കുന്നത്,” ഡോക്ടർ പറയുന്നു. വാഹനത്തിലെ ആപ്പ് കണക്ട് ഉള്ള ഇൻഫോടെയ്‌മെന്റ് സ്‌ക്രീൻ സ്മാർട്ട് ഫോണുമായും കാർ ഇൻഫോടെയ്‌മെന്റും ആപ്പിൾ കാർപ്ലേയിലൂടെയോ ഗൂഗിളിലൂടെയോ ബന്ധിപ്പിക്കുന്നതിനു പുറമേ, ആൻഡ്രോയ്ഡ് ഓട്ടോ ഇൻഫോടെയ്‌മെന്റ് ടച്ച് സ്‌കീനിലെ ഡിസ്‌പ്ലേയും ഉപയോഗിക്കുന്നു. 7 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് മുന്നിലും പിന്നിലുമുള്ളത്. ആറ് നിറങ്ങളിൽ വാഹനം തെരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്. സിൽവർ, വൈറ്റ്, ബ്ലാക്ക്, ബ്രൗൺ, ബ്ലൂ, ഗ്രേ എന്നിങ്ങനെയാണ് പസാറ്റിന്റെ നിറവൈവിധ്യം.

സുരക്ഷിതത്വത്തിന്റെ കാര്യത്തിലും മറ്റെല്ലാ ഫോക്‌സ് വാഗൺ വാഹനങ്ങളേയും പോലെ പസാറ്റും ഒന്നാം സ്ഥാനത്തു തന്നെയാണ്. 9 എയർ ബാഗുകളും ഇലക്ട്രാണിക് സ്റ്റെബിലൈസേഷൻ പ്രോഗ്രാമും (അമിത വേഗത മൂലം വളവു തിരിയുമ്പോഴോ നിരത്തിന്റെ പ്രതലത്തിൽ പെട്ടെന്ന് മാറ്റമുണ്ടാകുമ്പോഴോ വാഹനത്തിന്റെ നിയന്ത്രണം വിടുന്നത് ഒഴിവാക്കുന്നു) ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റവും ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്കും എഞ്ചിൻ ഡ്രാഗ് ടോർക്ക് കൺട്രോളും ആന്റി സ്ലിപ് റഗുലേറ്ററും ടയർ പ്രഷർ മോണിട്ടറിങ് സിസ്റ്റവും പാർക്ക് ഡിസ്റ്റൻസ് കൺട്രോളും ഓട്ടോ ഹോൾഡ് ഫങ്ഷനും കോർണറിങ് ലൈറ്റുകളോടു കൂടിയ ഫോഗ് ലാമ്പുകളുമെല്ലാം ഫോക്‌സ് വാഗൺ പസാറ്റിലെ സഞ്ചാരം സുരക്ഷിതമാക്കിത്തീർക്കുന്നു.

ഇതിനെല്ലാം പുറമേ പസാറ്റിന് ഫോക്‌സ് വാഗൺ ഒരു ലക്ഷം കിലോമീറ്ററോ 4 വർഷത്തെ വാറന്റിയോ നൽകുന്നുമുണ്ട്. മൂന്ന് ഫ്രീ സർവീസുകളും പസാറ്റിന് നൽകപ്പെടുന്നു. 4 വർഷത്തെ റോഡ് സൈഡ് അസി സ്റ്റൻസും ഫോക്‌സ് വാഗൺ പസാറ്റിനൊപ്പം നൽകുന്നുണ്ട്. ആനന്ദലബ്ധിക്കിനിയെന്തു വേണം? ഡോക്ടർ പി മോഹനകൃഷ്ണനെപ്പോലെ നിരവധി സംതൃപ്തരായ ഉപഭോക്താക്കളാണ് ഫോക്‌സ് വാഗൺ പസാറ്റിനുള്ളത്. ദീർഘയാത്രയ്ക്കും സിറ്റി ഡ്രൈവിനുമെല്ലാം പ സാറ്റിനെ വിട്ടൊരു ജീവിതമില്ല അവർക്കാർക്കും. പഴയ പസാറ്റിൽ നിന്നും പുതിയ പസാറ്റിലേക്ക് മാത്രമാണ് അവരുടെ വാഹനങ്ങൾ അപ്‌ഗ്രേഡ് ചെയ്യപ്പെടുന്നത്$

Copyright: Smartdrive- March 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>