Testdrive: Tata Harrier
December 14, 2018
പോലീസിന്റെ യഥാർത്ഥ ജനമൈത്രി!
December 14, 2018

Volkswagen cars: Safety First!

ഫോക്‌സ് വാഗൺ കാറുകൾ സുരക്ഷി തത്വത്തിന്റെ കാര്യ ത്തിൽ മറ്റു വാഹന ങ്ങളേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നു. എന്താണ് ഫോക്‌സ് വാഗൺ കാറുകളെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ?

എഴുത്ത്: ജെ ബിന്ദുരാജ് ഫോട്ടോകൾ: ജോണി തോമസ്

നവംബർ 2016. ആലപ്പുഴയിൽ നിന്നും കൊച്ചിയിലേക്ക് മടങ്ങിവരികയായിരുന്നു കൊച്ചിയിൽ ബിസിനസുകാരനായ മുഹമ്മദ് മുസ്തഫ കാസിമും അദ്ദേഹത്തിന്റെ അമ്മയും മുത്തശ്ശിയും. ഫോക്‌സ് വാഗൺ പോളോ ജിടിയിലായിരുന്നു സഞ്ചാരം. കൊച്ചിയിൽ ഫാർമസ്യൂട്ടിക്കൽ പ്രോഡക്ട് ഡിസ്ട്രിബ്യൂഷൻ ബിസിനസും ഹൗസ് കീപ്പിങ് ബിസിനസുമൊക്കെയാണ് മുസ്തഫ കാസിമിന്റെ തൊഴിൽ. മുസ്ഫതയാണ് ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത്. തൊട്ടടുത്ത് അമ്മ. ഇരുവരും സീറ്റ് ബെൽട്ട് ധരിച്ചിരുന്നു. പിന്നിലുണ്ടായിരുന്ന മുത്തശ്ശി സീറ്റ് ബെൽട്ട് ധരിച്ചിട്ടുണ്ടായിരുന്നില്ല. വാഹനം വൈറ്റിലയ്ക്കും കുണ്ടന്നൂരിനും മധ്യേ എത്തിയപ്പോഴാണ് ആ അപകടം സംഭവിച്ചത്. എതിർവശത്തു നിന്നും വരികയായിരുന്ന കാർ ഒരു ബസ്സിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയും ബസ്സുമായി കൂട്ടിയിടിക്കുകയും ചെയ്തു. അതിന്റെ ആഘാതത്തിൽ ബോണറ്റ് മേലോട്ട് ഉയർന്നതിനാൽ വിസിബിറ്റി നഷ്ടപ്പട്ട് മുസ്തഫയും കുടുംബവും സഞ്ചരിച്ചിരുന്ന പോളോ ജി ടിയുടെ മേലേയ്ക്ക് വാഹനം ഇടിച്ചു കയറി. ഡ്രൈവിങ് സീറ്റിന്റെ സ്ഥലത്തേക്കാണ് ഇടിയുടെ ആഘാതം മുഴുവൻ ഏറ്റത്. പിന്നിലിരുന്ന മുത്തശ്ശി സീറ്റ് ബെൽട്ട് ധരിക്കാതിരുന്നതിനാൽ ഇടിയുടെ ആഘാതത്തിൽ മുകളിലേക്ക് ഉയർന്നുപൊങ്ങി റൂഫിൽ തലയിടിച്ചു താഴെ വീണു. കൃത്യസമയത്ത് എയർ ബാഗുകൾ പ്രവർത്തിച്ചതിനാൽ സീറ്റ് ബെൽട്ട് ധരിച്ചിരുന്ന മുസ്തഫയ്ക്ക് ഒരു പോറൽ പോലും ഏറ്റില്ല. അമ്മയുടെ ഒരു കൈ ഒടിഞ്ഞുവെന്നതിനപ്പുറം വലിയ പ്രശ്‌നങ്ങളൊന്നും തന്നെയുണ്ടായില്ല.

 ചാരനിറം കട്ടികുറഞ്ഞ ഉരുക്കിനെ അടയാളപ്പെടു ത്തുമ്പോൾ മഞ്ഞ, മജന്ത, നീല, ചുവപ്പ് നിറങ്ങൾ യഥാക്രമം കനം വർദ്ധിച്ചുവരുന്ന ഉരുക്കിനെ സൂചിപ്പിക്കുന്നു.

”മുത്തശ്ശിയെ ഞങ്ങൾക്ക് നഷ്ടപ്പെട്ടത് സീറ്റ് ബെൽട്ട് ധരിക്കാതിരുന്നതിനാൽ മാത്രമാണ്. ഫോക്‌സ് വാഗൺ പോളോ ജി ടിയും ഫോക്‌സ് വാഗന്റെ മറ്റു കാറുകളും അതീവ സുരക്ഷിതമാണെന്ന് കേട്ടതിനാലാണ് ഞങ്ങളത് വാങ്ങിയതു തന്നെ. ഈ വലിയ അപകടത്തിൽ നിന്നും എന്നെ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷിച്ചത് പോളോ ആണ്. അതുകൊണ്ടു തന്നെ അപകടത്തിനുശേഷം ഞാൻ ആദ്യം ചെയ്തത് മറ്റൊരു പോളോ ജി ടി വാങ്ങുകയായിരുന്നു. സുരക്ഷിതത്വത്തിന് ഇത്രത്തോളം പ്രാമുഖ്യം നൽകുന്ന ആ കാർ ഞാനൊരിക്കലും വേണ്ടെന്ന് വയ്ക്കില്ല,” മുഹമ്മദ് മുസ്തഫ കാസിം പറയുന്നു.

ഫോക്‌സ്‌വാഗൺ കാറുകളുടെ സ്റ്റീൽ ബലം കാണിക്കുന്ന ചാർട്ട്. ചാരനിറം കട്ടികുറഞ്ഞ ഉരുക്കിനെ അടയാളപ്പെടു ത്തുമ്പോൾ മഞ്ഞ, മജന്ത, നീല, ചുവപ്പ് നിറങ്ങൾ യഥാക്രമം കനം വർദ്ധിച്ചുവരുന്ന ഉരുക്കിനെ സൂചിപ്പിക്കുന്നു.

എല്ലാ വാഹന നിർമ്മാതാക്കളും സുരക്ഷിതത്വത്തെപ്പറ്റി പറയുമെങ്കിലും ഫോക്‌സ് വാഗണിൽ സഞ്ചരിക്കുന്നവർ അത് അനുഭവിച്ചറിയുന്നുവെന്നതാണ് മറ്റുള്ളവരിൽ നിന്നുള്ള പ്രത്യേകത. മിന്നുന്നതെല്ലാം പൊന്നല്ല എന്നതു പോലെ തന്നെയാണ് മിക്ക കാറുകളുടേയും അവസ്ഥ. ഒരുപാട് ഫീച്ചറുകളുള്ള വാഹനമാണെങ്കിലും സുരക്ഷിതത്വത്തിന്റെ കാര്യം വരുമ്പോൾ ഒന്നും കാണുകയില്ല. വാഹനം രൂപകൽപന ചെയ്യുമ്പോൾ അനുവർത്തിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളൊന്നും പലപ്പോഴും പല വാഹന കമ്പനികളും പാലിക്കുന്നതേയില്ല എന്നതാണ് വാസ്തവം. വാഹനം നിർമ്മിച്ചിരിക്കുന്ന ലോഹത്തിന്റെ ദൃഢത, വാഹനത്തിന്റെ ഡിസൈൻ, നിരത്തിൽ അപകടങ്ങൾ പരമാവധി കുറയ്ക്കാൻ വാഹനത്തിലുണ്ടാകേണ്ട സംവിധാനങ്ങൾ, വാഹനം അപകടത്തിൽപ്പെട്ടാൽ അപകടത്തിന്റെ ആഘാതം പരമാവധി കുറയ്ക്കാൻ വാഹനത്തിലുള്ള സംവിധാനങ്ങൾ എന്നിവയെല്ലാം തന്നെ യാത്രികരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ പരമപ്രധാനമായ കാര്യങ്ങളാണ്. ലോകത്ത് വിറ്റഴിക്കപ്പെടുന്ന 80 ശതമാനം കാറുകളിലും പ്രധാന സുരക്ഷാ സംവിധാനങ്ങളൊന്നും തന്നെയില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ കുറ്റപ്പെടുത്തൽ. കാർ സുരക്ഷിതത്വത്തിനായുള്ള ഏഴ് മാർഗനിർദ്ദേശങ്ങളും ചട്ടങ്ങളും പൂർണമായും അംഗീകരിച്ച 40 രാജ്യങ്ങൾ മാത്രമേ നിലവിൽ ലോകത്തുള്ളുവത്രേ.

അപകടങ്ങൾ ഏതുസമയത്തും നിരത്തിൽ പതിയിരുപ്പുണ്ട്. ഡ്രൈവർ മയങ്ങിപ്പോകുന്നതു കൊണ്ടും ലഹരി ഉപയോഗിച്ചതുകൊണ്ടും അശ്രദ്ധ മൂലവും അമിത വേഗം മൂലവുമൊക്കെ അപകടങ്ങൾ ഉണ്ടാകുന്നു. അപകടത്തിന്റെ തീക്ഷ്ണത പലപ്പോഴും പലരേയും മരണത്തിലേക്കെത്തിക്കുന്നു. തങ്ങളുടെ കാറുകളുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഏറെ പ്രാമുഖ്യം നൽകുന്ന വാഹനനിർമ്മാതാവാണ് ഫോക്‌സ്‌വാഗൺ. പ്രതിസന്ധി നിറഞ്ഞ ഡ്രൈവിങ് സാഹചര്യങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി നിരവധി സുരക്ഷിതത്വ സംവിധാനങ്ങളാണ് ഫോക്‌സ്‌വാഗൺ കാറുകളിലുള്ളത്. ഡ്രൈവർ അസിസ്റ്റൻസ് സംവിധാനങ്ങളായ ഇ എസ് പി, ബ്രേക്ക് അസിസ്റ്റ്, ഫ്രണ്ട് അസിസ്റ്റ്, സൈഡ് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളാണ് ആക്ടീവ് സേഫ്റ്റി സിസ്റ്റംസിൽ പരമപ്രധാനം. ഇതിനു പുറമേയാണ് ഇലക്‌ട്രോണിക് സ്‌റ്റൈബിലൈസേഷൻ കൺട്രോൾ (ഇ എസ് സി), ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എ ബി എസ്), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (ടി സി എസ്) ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (ഇ ബി ഡി), പാർക്കിങ് സെൻസറുകൾ തുടങ്ങിയ ആക്ടീവ് സേഫ്റ്റി സംവിധാനങ്ങൾ.

ഇലക്‌ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ ഒരേസമയം ബ്രേക്കിങ് എല്ലാ വീലുകളിലും എത്തിക്കുന്നു.

ഇ എസ് സി അപകടകരമായ സാഹചര്യങ്ങൾ മുൻകൂട്ടി കാണുകയും സ്‌കിഡ്ഡിങ് ഒഴിവാക്കുന്നതിനായുള്ള നടപടി നേരത്തെ സ്വീകരിക്കുകയും ചെയ്യുക വഴി കാറിന്റെ സുരക്ഷിതത്വം നിയന്ത്രണവിധേയമാക്കുന്നുവെങ്കിൽ എ ബി എസ് ഒരു അടിയന്തര സാഹചര്യത്തിൽ ബ്രേക്കിടുമ്പോൾ ചക്രങ്ങൾ ലോക്കാകാതെ നോക്കുകയും കാർ പാതയിൽ നിന്നും തെന്നിമാറാതെ അതിവേഗം നിൽക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിവേഗത്തിൽ ബ്രേക്കിട്ടാലും വാഹനം കറങ്ങിത്തിരിയാതെ ഡ്രൈവറുടെ നിയന്ത്രണത്തിൽ തന്നെ നിൽക്കാൻ ഇത് സഹായിക്കുന്നു.

ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ നിരത്തിൽ കൃത്യതയോടെ വാഹനം നീങ്ങാൻ സഹായിക്കുന്നു.

അതേപോലെ തന്നെ ടി സി എസ് ചക്രം അതിവേഗം സ്പിൻ ചെയ്യുന്ന ഒരു സാഹചര്യത്തിൽ എഞ്ചിൻ ഔട്ട്പുട്ട് കുറയ്ക്കുകയും നിരത്തിന്റെ അവസ്ഥയ്ക്കനുസരിച്ച് അത് മാറ്റുകയും ചെയ്യുന്നു. ദുർഘടമായ റോഡുകളുള്ളയിടങ്ങളിൽ ടി സി എസ് ഓണാക്കിയാൽ അപകടസാധ്യത തുലോം കുറയും.

ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം അതിവേഗം വാഹനം തെന്നിമാറാതെ ബ്രേക്ക് ചെയ്യാൻ സഹായിക്കുന്നു.

ഇ ബി ഡി, ബ്രേക്കിടുന്ന സമയത്ത് പിൻചക്രങ്ങളുടെ നിരത്തിലെ ഗ്രിപ്പ് കുറഞ്ഞ് അപകടമുണ്ടാക്കുന്നത് ഒഴിവാക്കുന്നു. എല്ലാ ചക്രങ്ങളിലേക്കും പരമാവധി ബ്രേക്കിങ് നൽകുകവഴി എളുപ്പത്തിൽ വാഹനം നിർത്താൻ ഇത് സഹായിക്കുന്നു. പാർക്കിങ് സെൻസറുകളാകട്ടെ തിരക്കേറിയ പാർക്കിങ് സ്ഥലങ്ങളിൽ കൃത്യമായി തട്ടലും മുട്ടലും ഒഴിവാക്കി പാർക്ക് ചെയ്യാൻ സഹായിക്കുകയും വാഹനത്തിൽ പോറലുകളും ചളുങ്ങലുണ്ടാകുന്നതും ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഇതിനു പുറമേയാണ് ഫോക്‌സ്‌വാഗൺ കാറുകളിലുള്ള മറ്റ് പാസ്സീവ് സേഫ്റ്റി സംവിധാനങ്ങൾ. ഇത്രയേറെ ആക്ടീവ് സുരക്ഷിതത്വ സംവിധാനങ്ങളുണ്ടെങ്കിലും വാഹനം അപകടത്തിൽപ്പെടുന്ന ഘട്ടത്തിൽ യാത്രികരുടെ ആഘാതം പരമാവധി ഒഴിവാക്കാനും ആഘാതത്തിൽ പരിക്കുകളുണ്ടാകാതിരിക്കാനും സഹായിക്കുന്നവയാണ് പാസ്സീവ് സേഫ്റ്റി സംവിധാനങ്ങൾ. വാഹനത്തിന്റെ ഡിസൈനിങ്ങിലും എഞ്ചിനീയറിങ്ങിലുമുള്ള സവിശേഷമായ ഘടകങ്ങളാണ് അതിനു സഹായിക്കുന്നത്. അതിൽ പരമപ്രധാനമായത് വാഹനത്തിന്റെ ഉരുക്കുബോഡിയുടെ കരുത്തു തന്നെയാണ്. മുന്നിലും പിന്നിലും സൈഡിലും വിൻഡോ ഗ്ലാസുകളുടെ പാനലുകളുമെല്ലാം കട്ടി കൂടിയ ഉരുക്കുപയോഗിച്ച് ബലവത്താക്കിയിട്ടുണ്ട് അവർ. കരുത്തുറ്റ ഉരുക്കുകൊണ്ടാണ് ചേസിസിന്റെ നിർമ്മാണം. ബലമുള്ള റൂഫും ക്രംബിൾ സോണുകളും വാഹനത്തിലുണ്ട്. ചിത്രത്തിൽ മഞ്ഞ നിറമുള്ള ഭാഗങ്ങൾ കരുത്തുറ്റ ഉരുക്കു കൊണ്ടും (ടെൻസിൽ സ്‌ട്രെങ്ത്ത് 300 എം പി എ മുതൽ 590 എം പി എ വരെ) മജന്ത നൽകിയിട്ടുള്ള ഭാഗങ്ങൾ അതിനേക്കാൾ കനം കൂടിയ ഉരുക്കു കൊണ്ടും (500 എം പി എ മുതൽ 980 എം പി എ വരെ) നീല നിറമുള്ള ഭാഗങ്ങൾ അൾട്രാ ഹൈ സ്‌ട്രെങ്ത്ത് (980 എം പി എ മുതൽ 1150 എം പി എ വരെ) വരെയും ചുവന്ന നിറമുള്ള ഭാഗങ്ങൾ അൽട്രാ ഹൈ സ്‌ട്രെങ്ത്ത് (ഹോട്ട് ഫോംഡ്) 1400 എം പി എയിൽ താഴെ) വരെയുമാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഫോക്‌സ്‌വാഗൺ കാറിന്റെ നിർമ്മാണഘടന പരിശോധിച്ചാൽ അത് കൂടുതൽ വ്യക്തമാകുകയും ചെയ്യും. വാഹനം അപകടത്തിൽപ്പെടുമ്പോൾ ഇടിയുടെ ആഘാതം പാസഞ്ചർ കംപാർട്ട്‌മെന്റിലേക്ക് വരാതെ എല്ലാ മേഖലകളിലുമെത്തിക്കാൻ സഹായിക്കുംവിധം രൂപകൽപന ചെയ്തിട്ടുള്ളവയാണ് ക്രംബിൾ സോണുകൾ. കട്ടിയുള്ള ബോഡിയുടെ മുന്നിലും പിന്നിലുമെല്ലാം ക്രംബിൾ സോണുകൾ ഫോക്‌സ്‌വാഗൺ നൽകിയിട്ടുണ്ട്. കട്ടിയുള്ള റൂഫും ഫോക്‌സ്‌വാഗൺ കാറുകളുടെ പ്രധാന സവിശേഷതകളിലൊന്നാണ്.

എയർബാഗുകൾ ഇടിയുടെ ആഘാതത്തിൽ നിറയുകയും പുറത്തുവരുകയും ചെയ്യുന്നതിനാൽ ശരീരം താങ്ങപ്പെടുന്നു.

ഇതിനു പുറമേ, സീറ്റ് ബെൽട്ട് സംവിധാനം, എയർ ബാഗുകൾ, ഡിഫോർമേഷൻ റസിസ്റ്റന്റ് ഒക്യുപെന്റ് സെൽ, മുന്നിലും പിന്നിലുമുള്ള ഡിഫോർമേഷൻ സോണുകൾ എല്ലാം യാത്രികരുടെ ജീവൻ രക്ഷിക്കുന്നു. അപകടത്തിന്റെ ആഘാതം പരമാവധി കുറയ്ക്കാൻ ഇവയ്‌ക്കെല്ലാം തന്നെ സാധിക്കുന്നുണ്ട്. ചൈൽഡ് സീറ്റുകളും ബാറ്ററി കട്ട്ഓഫ് സംവിധാനവുമാണ് എടുത്തുപറയേണ്ട മറ്റ് സുരക്ഷിതത്വ ഘടകങ്ങൾ.

അപകടമുണ്ടായാൽ യാത്രികർ മുന്നോട്ട് തെറിച്ചുവീണ് മാരകമായ പരിക്കുകളുണ്ടാകുന്നതിൽ നിന്നും സീറ്റ് ബെൽട്ടുകൾ രക്ഷിക്കുന്നുവെങ്കിൽ സപ്ലിമെന്റൽ റിസ്ട്രയന്റ് സംവിധാനം (എസ് ആർ എസ്) എയർ ബാഗുകൾ അപകടമുണ്ടായ സ്ഥലത്തേക്ക് യാത്രികർ ആഘാതത്തിൽ നീങ്ങുന്നത് തടയുന്നു. ഓരോ എയർ ബാഗും പ്രവർത്തിക്കുന്നത് ഒരു ഗ്യാസ് ജനറേറ്റർ ഉപയോഗിച്ചാണ്. ഇതിന്റെ സമ്മർദ്ദത്താൽ എയർ ബാഗിന്റെ കവറുകൾ പൊട്ടുകയും എയർ ബാഗുകൾ നിമിഷങ്ങൾക്കകം വലിയ സമ്മർദ്ദത്താൽ നിറയുകയും ചെയ്യുന്നു. വീർത്ത എയർ ബാഗിലേക്ക് യാത്രികൻ വീഴുന്നതോടെ എയർബാഗിലെ വായു പതിയെ പുറത്തേക്ക് പോകുകയും യാത്രികനെ കുഷ്യനിങ് ഇഫക്‌റ്റോടെ പതിയെ താഴ്ത്തുകയും ചെയ്യുന്നു. ഇതുമൂലം മരണസാധ്യതയുള്ള മുറിവുകളിൽ നിന്നും യാത്രികർ രക്ഷപ്പെടുന്നു.

സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടെങ്കിൽ അപകടസമയത്ത് ഡ്രൈവർ മുന്നോട്ട് തെറിച്ചുവീഴാതെ നിലകൊള്ളും

കാറുകളിൽ സഞ്ചരിക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കായി ഐസോഫിക്‌സ് ചൈൽഡ് സീറ്റ് ഫിറ്റിങ്ങുകൾ ഫോക്‌സ്‌വാഗൺ കാറുകളിൽ നൽകിയിട്ടുണ്ട്. ലോകത്തെമ്പാടും കുട്ടികളെ സുരക്ഷിതമായി കാറിൽ കൊണ്ടുപോകാൻ ഉപയോഗിച്ചുവരുന്നത് ഐസോഫിക്‌സ് ചൈൽഡ് സീറ്റുകളാണ്. ഉറപ്പുള്ള സാമഗ്രി കൊണ്ടാണ് നിർമ്മിക്കപ്പെട്ടതെന്നതിനാൽ ചൈൽഡ് സീറ്റുകൾ കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്നു.
ഫോക്‌സ് വാഗൺ കാറുകളിലെല്ലാം തന്നെ ചൈൽഡ് ഡോർ ലോക്കുകളും നൽകിയിട്ടുണ്ട്. പിന്നിലുള്ള ഡോർ ഫ്രെയിമിന്റെ വശങ്ങളിലാണ് ചൈൽഡ് സേഫ്റ്റി ലോക്ക് നൽകിയിട്ടുള്ളത്. ഇത് ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാൽ ഡോറുകൾ പുറമേ നിന്നു മാത്രമേ പിന്നീട് തുറക്കാനാകൂ.

ചൈൽഡ് സീറ്റുകൾ കുട്ടികൾ അപകടത്തിന്റെ ആഘാതത്തിൽ മുന്നോട്ട് തെറിക്കാതെ സംരക്ഷിക്കുന്നു.

വാഹനത്തിന്റെ സെൻട്രൽ ലോക്കിങ് സംവിധാനം വഴി എല്ലാ ഡോറുകളും ബൂട്ട് ലിഡും അകത്തു നിന്നും ലോക്ക് ചെയ്യാനും സാധിക്കും. വാഹനത്തിന്റെ കീ ഉപയോഗിച്ച് പുറത്തു നിന്നും സെൻട്രൽ ലോക്കിങ് ബട്ടൺ ഉപയോഗിച്ച് അകത്തു നിന്നുമാണ് അത് സാധിക്കുന്നത്. ഇതിനെല്ലാം പുറമേയാണ് വാഹനം ഇടിക്കുമ്പോൾ ബാറ്ററിയുമായുള്ള കണക്ഷൻ വിച്ഛേദിക്കുകയും ഷോർട്ട് സർക്യൂട്ട് ഉണ്ടാകുകവഴി വാഹനം കത്തുന്നത് തടയുകയും ചെയ്യുന്നു. ഫോക്‌സ് വാഗന്റെ ഒട്ടുമിക്ക കാറുകളിലും ഈ ഫീച്ചറുകളെല്ലാം തന്നെയുണ്ട്.
ഏറ്റവും മേന്മയേറിയ വാഹനം ഉപഭോക്താവിന് നൽകുമ്പോൾ ഉപഭോക്താവിനെ സുരക്ഷിതനായി കൊണ്ടു നടക്കാനുള്ള ഉത്തരവാദിത്തം കൂടി തങ്ങൾക്കുണ്ടെന്ന് വിശ്വസിക്കുന്ന വാഹന നിർമ്മാതാക്കളാണ് ഫോക്‌സ്‌വാഗൺ. അപകടങ്ങളിൽപ്പെട്ട് തങ്ങളുടെ കാറുകളിലിരുന്ന് ഒരു ജീവൻ പോലും പൊലിയരുതെന്നാണ് അവർ ആഗ്രഹിക്കുന്നത്. ഫോക്‌സ്‌വാഗൺ എന്തുകൊണ്ട് എല്ലാക്കാലത്തും ജനപ്രിയ വാഹനമായി നിലകൊള്ളുവെന്നതിന് ഇതിനേക്കാളേറെ മറ്റെന്ത് തെളിവു വേണം?$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>