Toyota Urban Cruiser launched at Rs 8.40 lakh
September 24, 2020
MG Gloster unveiled, pre-bookings start for Rs 1 lakh
September 25, 2020

ടൊയോട്ട അർബൻ ക്രൂയിസർ പുറത്തിറക്കി. വില 8.40 ലക്ഷം രൂപയിൽ തുടങ്ങുന്നു

ആറ് വേർഷനുകളിലാണ് ടൊയോട്ട അർബൻ ക്രൂയിസർ പുറത്തിറങ്ങിയത്. മൂന്നു വേരിയന്റുകളും രണ്ട് എഞ്ചിൻ ഓപ്ഷനുകളുമുള്ളതാണ് വാഹനം. മാരുതി ബ്രെസ്സയുടെ വിലയോട് ചേർന്നു നിൽക്കുന്ന വിലയാണ് അർബൻ ക്രൂയിസറിന്റേത്.

ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സിന്റെ (ടി കെ എം) ഏറ്റവും പുതിയ എസ് യു വി ആയ ടൊയോട്ട അർബൻ ക്രൂയിസർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെട്ടു. യുവ തലമുറയിൽപെട്ട ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതാണ് പുതിയ വാഹനം. പ്രീമിയം ഹാച്ച്ബാക്കായ ടൊയോട്ട ഗ്ലാൻസയുടെ വിജയത്തെത്തുടർന്ന് ടൊയോട്ട സുസുക്കി സഖ്യത്തിന് കീഴിൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ മോഡലാണ് ടൊയോട്ട അർബൻ ക്രൂയിസർ.

പുതിയ കരുത്തുറ്റ കെ സീരീസ് 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ സഹിതമാണ് അർബൻ ക്രൂയിസർ എത്തുന്നത്. മാനുവൽ ട്രാൻസ്മിഷൻ (എംടി), ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (എടി) എന്നിവയിൽ വാഹനം ലഭ്യമാണ്. മികച്ച ഇന്ധനക്ഷമത വാഹനം ഉറപ്പ് നൽകുന്നു. മാനുവൽ ട്രാൻസ്മിഷൻ പതിപ്പിന് 17.03 കിലോമീറ്റർ, ഓട്ടോമാറ്റിക് മോഡലിന് 18.76 കിലോ മീറ്റർ എന്നിങ്ങനെയാണ് കമ്പനി വാഗ്ദാനം നൽകുന്ന മൈലേജ്. ഇന്ന് ഉപയോക്താക്കൾ അവരുടെ കാറുകളിൽ ആഗ്രഹിക്കുന്ന എല്ലാ മുന്തിയ സവിശേഷതകളും ഈ കോംപാക്റ്റ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. ടൊയോട്ടയുടെ പ്രശസ്തമായ ആഗോള നിലവാരത്തിലുള്ള വിൽപന, വിൽപനാനന്തര സേവനവും ലഭ്യമാണ് . സുരക്ഷിതത്വത്തിന് പ്രാഥമിക പരിഗണന നൽകുന്ന ടൊയോട്ട തങ്ങളുടെ പുതിയ എസ് യു വിയിൽ രണ്ട് ഫ്രണ്ട് എയർബാഗുകൾ, ഇബിഡി, എബിഎസ്, തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുണ്ട്. ഹിൽ ഹോൾഡ് കൺട്രോൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഐസോഫിക്‌സ് ചൈൽഡ് സീറ്റ് നിയന്ത്രണ സംവിധാനം എന്നിവയും അർബൻ ക്രൂയിസറിലുണ്ട്.

‘കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിലേക്കുള്ള ഞങ്ങളുടെ പ്രവേശനം ഈ സെഗ്‌മെന്റിന് വളരെയധികം ജനപ്രീതി നേടിയ സമയത്താണ്. അതുവഴി ഇന്നത്തെ യുവാക്കൾക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നു. വർഷങ്ങളായി ബ്രാൻഡിനോട് വിശ്വസ്തത പുലർത്തുന്ന ഞങ്ങളുടെ ഉപയോക്താക്കൾക്ക് മികച്ച ഉൽപ്പന്നങ്ങളും സേവനങ്ങളും എത്തിക്കുന്നതിലാണ് ടികെഎം എല്ലായ്‌പ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ടൊയോട്ട വാഹനവും ഞങ്ങളുടെ പ്രശസ്ത വിൽപ്പനാനന്തര സേവനവും വാങ്ങാനും അനുഭവിക്കാനും കൂടുതൽ ആളുകളെ പ്രാപ്തരാക്കുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം. എക്കാലത്തെയും മികച്ച കാറുകൾ, മികച്ച സാങ്കേതികവിദ്യകൾ, പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിന് ഞങ്ങൾ ഊന്നൽ നൽകും. സുസുക്കിയുമായുള്ള ഞങ്ങളുടെ സഖ്യം ഈ പാതയിലൂടെ മുന്നേറാൻ ഞങ്ങളെ സഹായിക്കുന്നു. ‘ ടികെഎം എംഡി മാസകാസു യോഷിമുര പറയുന്നു.

‘വിലയും മുഴുവൻ സവിശേഷതകളും അറിയാതെ പോലും പ്രീ ബുക്കിങ്് നടത്തിയ ഉപഭോക്താക്കൾ നൽകിയ വിശ്വാസത്തിൽ ഞങ്ങൾ തീർച്ചയായും സന്തോഷിക്കുന്നു . ഞങ്ങളുടെ കൃതജ്ഞത പ്രകടിപ്പിക്കുന്നതിന് അർബൻ ക്രൂയിസർ മുൻകൂട്ടി ബുക്ക് ചെയ്ത ഉപയോക്താക്കൾക്ക് ഞങ്ങൾ ‘റെസ്‌പെക്റ്റ് പാക്കേജ്’ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം രണ്ട് വർഷം വരെ (അല്ലെങ്കിൽ 20,000 കി.മീ നേരത്തെ ഏതെങ്കിലുമൊന്ന്) സൗജന്യമായി മെയിന്റനൻസ് ലഭിക്കും . പെർഫോമൻസ്, കംഫർട്ട്, സൗകര്യം, സുരക്ഷ എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും ഈ വാഹനം ആനന്ദിപ്പിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. വരും മാസങ്ങളിലും വർഷങ്ങളിലും എസ്‌യുവികളുടെ ആവശ്യം വർദ്ധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ടൊയോട്ട അർബൻ ക്രൂയിസർ ഈ ആവശ്യം നിറവേറ്റുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കും’. ടികെഎം സെയിൽസ് ആൻറ് സർവീസ് സീനിയർ വൈസ് പ്രസിഡൻറ് നവീൻ സോണി പറഞ്ഞു,

8.4 ലക്ഷം മുതൽ 11.30 ലക്ഷം വരെയാണ് വാഹനത്തിന്റെ വില. ഡ്യൂവൽ ടോൺ ഉള്ള എം ടി, എ ടി ഓപ്ഷനുകൾക്ക് 9.98 ലക്ഷം മുതൽ 11.55 ലക്ഷം വരെയാണ് വില. ബുക്കിങ്ങിനായി അടുത്തുള്ള ടൊയോട്ട ഷോറൂം, അല്ലെങ്കിൽ www.toyotabharat.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.MTAT
GRADEMid MTHigh MTPremium MTMid ATHigh ATPremium AT
PRICESRs. 840,000Rs. 915,000Rs. 980,000Rs. 980,000Rs. 10,65,000Rs. 11,30,000

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>