ക്ളാസ്സിക്ക്
May 9, 2018
BMW 630i GT
May 9, 2018

ULTIMATE LUXURY!

തിരുവനന്തപുരത്ത് മുട്ടത്തറയിൽ മാർച്ച് അഞ്ചിന് ഉൽഘാടനം ചെയ്ത മെർസിഡസ് ബെൻസിന്റെ രാജശ്രീ മോട്ടോഴ്‌സ് ഷോറൂം പഞ്ചനക്ഷത്ര ഹോട്ടലിനെ അനുസ്മരിപ്പിക്കുന്നു. തിരുവനന്തപുരം നഗരിക്ക് തിലകക്കുറിയായിരിക്കുന്നു ഈ ആഢംബര കാർ ഷോറൂം. എന്തെല്ലാമാണ് ഈ ഷോറൂമിന്റെ അകക്കാഴ്ചകളെന്നു നോക്കാം.

 

പാരമ്പര്യത്തിനും പൈതൃകത്തിനും ഏതൊരു ബിസിനസിലും വലിയ വിലയാണ് കൽപിക്കപ്പെടുന്നത്. ആഢംബരത്തിന്റെ അവസാന വാക്കായ മെർസിഡസ് ബെൻസ് എന്ന ജർമ്മൻ വാഹന നിർമ്മാതാവിന് ലോകത്തെല്ലായിടത്തും സ്വീകാര്യതയും ജനപ്രിയതയും ലഭിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആ വാഹനത്തിന്റെ മികവും പൈതൃകവുമാണെന്ന കാര്യത്തിൽ സംശയമില്ല. 91 വർഷങ്ങൾക്കു മുമ്പ് കാൾ ബെൻസും ഗോട്ടിലെബ് ഡെയിംലറും ചേർന്ന് ജർമ്മനിയിൽ ആരംഭിച്ച കാർ കമ്പനി ലോകത്തെ ഏറ്റവും പ്രമുഖ ആഢംബര കാർ നിർമ്മാതാക്കളിൽ ഒന്നാം സ്ഥാനീയനാണ്. അത്തരമൊരു ലോകോത്തര ബ്രാൻഡിന്റെ ഡീലറായി കേരളത്തിൽ 21 വർഷമായി നിലകൊള്ളുന്ന സ്ഥാപനമാണ് രാജശ്രീ മോട്ടോഴ്‌സ്. ഒരു ഓട്ടോമൊബൈൽ ഡീലറെ സംബന്ധിച്ചിടത്തോളം വിശ്വാസ്യതയും മികവും കൈമുതലാക്കി 21 വർഷങ്ങൾ ഒരു സംസ്ഥാനത്ത് പ്രവർത്തിക്കുകയെന്നത് നിസ്സാര കാര്യമല്ല. മെർസിഡസ് ബെൻസിന് ഒരു ചീത്തപ്പേരു പോലുമുണ്ടാക്കാതെ, ബ്രാൻഡിന്റെ വിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ടാണ് രാജശ്രീ മോട്ടോഴ്‌സ് ഇക്കാലയളവിൽ മുഴുവനും നിലകൊണ്ടത് എന്നതാണ് ആ പ്രസ്ഥാനത്തിന്റെ മഹത്വം വിളിച്ചോതുന്നത്. 1966ൽ പരേതനായ എ ശ്രീനിവാസൻ ആരംഭിച്ച മണികണ്ഠൻ ഗ്രൂപ്പിന്റെ ഭാഗമായാണ് 1997ൽ രാജശ്രീ മോട്ടോഴ്‌സ് പിറവിയെടുക്കുന്നത്. ഇറക്കുമതി ചെയ്ത കാറുകളുടെ റിപ്പയറിങ് സൗകര്യത്തിനായുള്ള ഇടമെന്ന നിലയിൽ ആരംഭിച്ച ഈ സ്ഥാപനമാണ് മെർസിഡസിന്റെ കേരളത്തിലെ ഏറ്റവും ആഢംബരം നിറഞ്ഞ മൂന്ന് ഷോറൂമുകളും ആഫ്റ്റർ സെയിൽസ് വിഭാഗവുമായി പിന്നീട് രൂപാന്തരപ്പെട്ടത്.
മെർസിഡസ് ബെൻസിന്റെ കഥയുമായി രാജശ്രീ മോട്ടോഴ്‌സിന്റെ കഥ ഇണങ്ങിച്ചേരുന്നത് അവിടെയാണ്. കൊച്ചിയിൽ കുണ്ടന്നൂരിൽ നിന്നും ആരംഭിച്ച രാജശ്രീ മോട്ടോഴ്‌സിന്റെ ജൈത്രയാത്ര ഇന്ന് ആലുവയിലേക്കും തിരുവനന്തപുരത്തേക്കുമൊക്കെ വികസിച്ചിരിക്കുന്നു. 2014 സെപ്തംബറിൽ ആലുവയിലെ ഷോറൂം മെർസിഡസ് ബെൻസിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഷോറൂമാണെങ്കിൽ ഇക്കഴിഞ്ഞ മാർച്ച് അഞ്ചിന് തലസ്ഥാനമായ തിരുവനന്തപുരത്ത് കോവളം കഴക്കൂട്ടം ബൈപാസ്സിൽ മുട്ടത്തറയിൽ രാജശ്രീ മോട്ടോഴ്‌സ് ഉൽഘാടനം ചെയ്ത പുതിയ ഷോറൂം തലസ്ഥാന നഗരിയിലെ ഏറ്റവും ആഢംബരം നിറഞ്ഞ ബെൻസിന്റെ ഷോറൂമാണ്. അഞ്ചു വർഷം മുമ്പ് തിരുവനന്തപുരത്തെ തിരുവല്ലത്ത് ആരംഭിച്ച സെയിൽസ് ഔട്ട്‌ലെറ്റിൽ നിന്നും പ്രൗഢഗംഭീരമായ പുതിയ ഷോറൂമിലേക്ക് രാജശ്രീ ബെൻസ് കൂടുമാറിയിരിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 500 അധികം വാഹനങ്ങൾ തിരുവനന്തപുരത്തെ ഷോറൂമിൽ നിന്നും മാത്രം വിറ്റഴിഞ്ഞുവെന്നതും 1300 വരുന്ന ഒരു സർവീസ് കസ്റ്റമർബേസ് അവർക്ക് തിരുവനന്തപുരത്ത് സൃഷ്ടിക്കാനാ യിയെന്നതും തിരുവനന്തപുരത്തിന് രാജശ്രീ മോട്ടോഴ്‌സ് കണക്കാക്കുന്ന പ്രാധാന്യം വെളിവാക്കുന്നുണ്ട്. തിരുവനന്തപുരത്ത് കൊച്ചുവേളിയിൽ 13,000 ചതുരശ്ര അടിയിൽ രാജശ്രീ മോട്ടോഴ്‌സിന് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സർവീസ് സെന്ററുമുണ്ട്.
തിരുവനന്തപുരത്ത് മുട്ടത്തറയിലുള്ള മെർസിഡസ് ബെൻസിന്റെ പുതിയ ഷോറൂം ജർമ്മൻ ബ്രാൻഡിന്റെ മികവ് ആരേയും ബോധ്യപ്പെടുത്തുന്നതാണ്. നഗരഹൃദയത്തിൽ നിന്നും കേവലം നാലു കിലോമീറ്ററും വി
നോദസഞ്ചാര കേന്ദ്രമായ കോവളത്തു നിന്നും കേവലം അഞ്ചു കിലോമീറ്ററും അകലെ മാത്രമാണ് ഇത് സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ എല്ലാ സ്ഥലങ്ങളിൽ നിന്നും ഇവിടേയ്ക്ക് എത്തപ്പെടാൻ എളുപ്പമാണെന്നതിനു പുറമേ ഇരുപതിലധികം വാഹങ്ങൾക്ക് ഒരേ സമയം പാർക്ക് ചെയ്യാനാകുന്ന സൗകര്യവും ഈ ഡീലർഷിപ്പിനുണ്ട്. മെർസിഡസ് ബെൻസ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ റോളണ്ട് ഫോൾഗറാണ് 2018 മാർച്ച് അഞ്ചിന് ഉൽഘാടനം നിർവഹിച്ചത്. രാജശ്രീ മോട്ടോഴ്‌സിന്റെ മാനേജിങ് ഡയറക്ടറായ ശിവകുമാറും എക്‌സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണകുമാറും സി ഇ ഒ രാജീവ് മേനോനുമ ടക്കം നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. തലസ്ഥാനനനഗരിയിലെ മെർസിഡസ് ബെൻസ് ഷോറൂമിന്റെ കാഴ്ചകളും സൗകര്യങ്ങളും വായനക്കാരുമായി പങ്കുവയ്ക്കാൻ സ്മാർട്ട് ഡ്രൈവ് അവിടേയ്ക്ക് ഇക്കഴിഞ്ഞ മാസം ഒരു സന്ദർശനം നടത്തി. തിരുവനന്തപുരത്തിന് ഒരു തിലകക്കുറിയായി രാജശ്രീ മോട്ടോഴ്‌സിന്റെ ഈ ഷോറൂം മാറിയിരിക്കുന്നുവെന്ന കാര്യത്തിൽ ഞങ്ങൾക്ക് സംശയമേതുമില്ല.
ഒരു പഞ്ചനക്ഷത്ര ഹോട്ടലിനെ അനുസ്മരിപ്പിക്കും വിധമാണ് തിരുവനന്തപുരം ഷോറൂമിലെ സംവിധാനങ്ങൾ. മുട്ടത്തറയിൽ 8000 ചതുരശ്ര അടി സ്ഥലത്ത് തലയയുർത്തി നിൽക്കുകയാണ് രാജശ്രീ മോട്ടോഴ്‌സിന്റെ ഈ മെർസിഡസ് ബെൻസ് ഷോറൂം. ബെൻസിന്റെ ഔദ്യോഗിക ഡിസൈൻ പാറ്റേണായ ബ്ലാക്ക് ആന്റ് വൈറ്റ് കളർ തീമിൽ തന്നെയാണ് ഇരു നിലകളുള്ള ഷോറൂം നിർമ്മിച്ചിട്ടുള്ളത്. ഷോറൂമിനകത്തുള്ള തകർപ്പൻ കാറുകളുടെ ഡിസ്‌പ്ലേ പുറത്തു നിന്നു നോക്കിയാൽ തന്നെ കാണാനാകും. ഒരേ സമയം ഏഴ് കാറുകൾക്കാണ് ഷോറൂമിൽ ഡിസ്‌പ്ലേ സൗകര്യമൊരുക്കിയിട്ടുള്ളത്. ഷോറൂമിനു പുറത്തുള്ള വിശാലമായ പാർക്കിങ് ബേയിൽ വാഹനം നിർത്തിയശേഷം ഞങ്ങൾ ഓട്ടോമാറ്റിക് ഡോറുകളുള്ള ഷോറൂമിലേക്ക് പ്രവേശിച്ചു. പൂർണമായും ശീതീകരിച്ചതാണ് ഷോറൂം. വിശാലമായ ഷോറൂമിൽ പ്രവേശിക്കുമ്പോൾ തന്നെ റിസപ്ഷൻ കാണാം. ന്യൂ ജെൻ വാഹനങ്ങൾക്കായി ഒരു പ്രത്യേക ഇടവും ഷോറൂമിനുള്ളിൽ തന്നെ സജ്ജമാക്കിയിരിക്കുന്നു. ഓട്ടോമാറ്റിക് ഡോറുകൾ പിന്നിട്ട് ഷോറൂമിലേക്ക് കടന്നാലുടനെ തന്നെ നല്ല പെരുമാറ്റവും ആചാരമര്യാദകളുമുള്ള എക്‌സിക്യൂട്ടീവുകൾ സ്വീകരിച്ച് അകത്തേക്ക് ആനയിക്കും. കസ്റ്റമർക്ക് രാജകീയ പരിഗണന നൽകുന്ന കാര്യത്തിൽ രാജശ്രീ മോട്ടോഴ്‌സിന് ചില പാരമ്പര്യചിട്ടവട്ടങ്ങളുണ്ട്. കസ്റ്റമറുടെ വാഹനം ഷോറൂമിന്റെ ഗേറ്റിലേക്ക് എത്തുമ്പോൾ തന്നെ സെക്യൂരിറ്റി ജീവനക്കാരൻ മെർസിഡസ് ബെൻസിന്റെ വലിയ കുടയുമായി അവരെ സ്വീകരിക്കാനെത്തും. കസ്റ്റമറെ ബെൻസിന്റെ വാതിൽക്കൽ വരെയെത്തിച്ചശേഷം മാത്രമേ അയാൾ മടങ്ങുകയുള്ളു. കസ്റ്റമർക്ക് വാലറ്റ് പാർക്കിങ്ങും ഡ്രൈവറും അവിടെയുള്ളതിനാൽ വാഹനം പാർക്ക് ചെയ്യേണ്ടതെവിടെയെന്ന കാര്യത്തിൽ ചിന്തിക്കേണ്ടതുമില്ല. റിസപ്ഷനിസ്റ്റ് കസ്റ്റമറെ സൗഹാർദ്ദപരമായി സ്വാഗതം ചെയ്ത് അവരെ കസ്റ്റമർ ലോഞ്ചിലേക്ക് കൂട്ടിക്കൊണ്ടു പോകും. തുടർന്ന് ഷോറൂമിനകത്തു തന്നെയുള്ള ആഢംബര സദൃശ്യമായ കഫേ മെർസിഡസിലേക്ക് നയിച്ച് അവർക്ക് പാനീയങ്ങളോ സ്‌നാക്‌സോ വാഗ്ദാനം ചെയ്യും. തുടർന്ന് സെയിൽസ് കൺസൾട്ടന്റിനെ കസ്റ്റമർക്ക് പരിചയപ്പെടുത്തും. തുടർന്ന് മാത്രമാണ് വിൽപന സംബന്ധിയായ ചർച്ചകളും ടെസ്റ്റ് ഡ്രൈവുകളും ഏർപ്പാടാക്കുക. ഡെയിംലർ ഫിനാൻസിലൂടെ കസ്റ്റമർക്ക് വാഹന വായ്പ സ്‌പോട്ട് അപ്രൂവൽ നൽകുകയും വാഹനം എത്രയും വേഗം ഡെലിവറി ചെയ്യാൻ ഏർപ്പാടാക്കുകയും ചെയ്യും.
മെർസിഡസ് ബെൻസിന്റെ എല്ലാ മേഡലുകളും തന്നെ ഷോറൂമിൽ ഡിസ്‌പ്ലേ ചെയ്തിട്ടുണ്ട്. സുന്ദരമായ വെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്ന ജർമ്മൻ കാറുകളുടെ ശ്രേണി. മെർസിഡസിന്റെ എ,ബി, സി ക്ലാസ്സുകൾ, സി എൽ എ, സി എൽ എസ്, ഇ, ജി, ജി എൽ എ, ജി എൽ സി, ജി എൽ ഇ, ജി എൽ എസ്, ജിടി, എസ്, എസ് എൽ സി തുടങ്ങിയവയൊക്കെ തന്നെയും അവിടെയുണ്ട്. ഇതിൽ തന്നെ രണ്ട് പ്രത്യേകം സജ്ജീകരിച്ച ഡിസ്പ്ല സ്റ്റാൻഡുകളുമുണ്ട്. എൻ ജി സി എന്ന പേരിൽ ന്യൂജനറേഷൻ കാറുകൾക്കായുള്ള സ്റ്റാൻഡാണ് അതിൽ വേറിട്ടു നിൽക്കുന്നത്. ഈ സ്ഥലത്ത് എ, ബി ക്ലാസ്സുകൾ, സി എൽ എ, ജി എൽ എ തുടങ്ങിയ ന്യൂജനറേഷൻ കാറുകളാണ് ഡിസ്‌പ്ലേ ചെയ്യുന്നത്. ഒരു പടുകൂറ്റൻ എൽ ഇ ഡി ഡിസ്‌പ്ലേ സ്‌ക്രീനിൽ മെർസിഡസ് ബെൻസ് കാറുകളുടെ വിവരങ്ങളും വീഡിയോകളും പ്ലേ ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്.
ഞങ്ങൾ ഷോറൂമിലെ മറ്റ് സംവിധാനങ്ങൾ എന്തൊക്കെയെന്ന് കാണാനും അറിയാനുമുള്ള ആവേശത്തിലായിരുന്നു. കാർ ഡിസ്‌പ്ലേ ചെയ്തിട്ടുള്ള ഏരിയയുടെ വലതു വശത്തായാണ് മൂന്ന് സെയിൽസ് കൺസൾട്ടന്റുമാർക്ക് ഇരിക്കാനുള്ള ഇടം ഒരുക്കിയിട്ടുള്ളത്. അതിനു പിന്നിൽ വലിയൊരു എൻ ഇ ഡി സ്‌ക്രീനിൽ മെർസിഡസ് ബെൻസിന്റെ വിവരങ്ങളും ദൃശ്യങ്ങളും പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഷോറൂം സെയിൽസ് മാനേജർ കിഷോർ എൽ ജെയാണ് ഞങ്ങളെ ഓരോ സജ്ജീകരണങ്ങളും പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഷോറൂമിന്റെ ഡിസ്‌പ്ലേ സ്റ്റാൻഡുകൾക്കടുത്തു തന്നെ ഗ്ലാസ് ചുവരുകൾക്കരികിൽ അതിമനോഹരമായി കാർ കസ്റ്റമൈസ് ചെയ്യാനുള്ള ഇന്റീരിയർ ലെതർ നിറങ്ങളും ഓരോ വാഹനത്തിന്റേയും എ ആർ ഐ അപ്രൂവ്ഡ് ഷീറ്റുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. കസ്റ്റമർമാരോട് ഏതുമട്ടിലുള്ള സമീപനമാണ് മെർസിഡസ് ബെൻസ് സ്വീകരിക്കുന്നതെന്ന് മനസ്സിലാക്കാൻ തിരുവനന്തപുരം ഷോറൂമിലെ കസ്റ്റമർ ലോഞ്ചും അനുബന്ധ സൗകര്യങ്ങളും തന്നെ ധാരാളമാണ്. അതിസുന്ദരമായ ഒരു കസ്റ്റമർ ലോഞ്ച് ആ
ഷോറൂമിലുണ്ട്. കസ്റ്റമർമാർക്കായി ടെലിവിഷനും മാഗസീനുകളും കാറുകളെപ്പറ്റിയുള്ള വിവരങ്ങൾ അടങ്ങിയ ബ്രോഷറുകളുമൊക്കെ ലോഞ്ചിലുണ്ട്.
മെർസിഡസ് ബെൻസിന്റെ ലൈഫ് സ്‌റ്റൈൽ ഉൽപന്നങ്ങൾക്കായുള്ള പ്രത്യേക ഇടമാണ് ഈ ഷോറൂമിന്റെ മറ്റൊരു സവിശേഷത. ബെൻസ് കാറുകളുടെ മിനിയേച്ചർ രൂപങ്ങളും ബെൻസിന്റെ എംബ്ലം രേഖപ്പെടുത്തിയിട്ടുള്ള കപ്പുകളും സൺഗ്ലാസ്സുകളും വാച്ചുകളും കീ ചെയിനുകളും ഹാറ്റുകളും പേഴ്‌സുകളും പൗച്ചുകളും ബിസിനസ് കാർഡ് ഹോൾഡറുകളും ട്രാവൽ ബാഗുകളും ടി ഷർട്ടുകളും ക്ലോക്കുകളും തെർമോ ഫ്‌ളാസ്‌കുകളും മഗ്ഗുകളും ട്രോളി ബാഗുകളും കുടയും ഐഫോൺ പൗച്ചുകളുമെല്ലാം ഇവിടെ വിൽപനയ്ക്കുണ്ട്. 1.40 ലക്ഷം വില വരുന്ന ബെൻസിന്റെ ഫിറ്റ്‌നെസ് ബൈക്കാണ് അവിടത്തെ മറ്റൊരു ആകർഷണം. ബെൻസ് പ്രേമികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വീട്ടിലും വാഹനത്തിലും ഇവ കൊണ്ടു നടക്കുകയെന്നത് ഇന്ന് ഒരു സ്റ്റാറ്റസ് സിംബലാണ്.
മെർസഡ് ബെൻസ് കഫേയാണ് മറ്റൊരു ആകർഷണം. കോഫിയും ടീയും എനർജി ഡ്രിങ്ക്‌സും ജ്യൂസുകളും സോഫ്റ്റ് ഡ്രിങ്ക്‌സുമൊക്കെ ഇവിടെ ലഭ്യമാണ്. കസ്റ്റമർക്ക് മറ്റ് ഭക്ഷണസാമഗ്രികൾ ഓഡർ ചെയ്യാ
നുള്ള സൗകര്യവും ഇവിടെയുണ്ട്.
ഷോറൂമിന്റെ വിശാലത വ്യക്തമാക്കുന്നതാണ് ഇനിയുള്ള സംവിധാനങ്ങൾ. മുകളിലും താഴെയുമായി ഇരുപതിലധികം പേർക്ക് ഒരേസമയം ചർച്ചകൾക്കിരിക്കാവുന്ന, അത്യാധുനിക പ്രൊജക്ടർ സംവിധാനങ്ങളുള്ള വലിയ കോൺഫ്രൻസ് മുറിക്കു പുറമേ, ഒരു മിനി കോൺഫ്രൻസ് ഹാളും ഒരു വലിയ പാർട്ടി ഏരിയയും ഇവിടെയുണ്ട്. ഈ പാർട്ടി ഹാൾ കസ്റ്റമർമാർക്ക് അവരുടെ ബെർത്ത് ഡേ പരിപാടികൾക്കും വിവാഹവാർഷികാഘോഷങ്ങൾക്കുമൊക്കെ ഉപയോഗപ്പെടുത്താനായാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. നഗരത്തിലെ ഏത് പഞ്ചനക്ഷത്ര ഹോട്ടലിനോടും കിടപിടിക്കുന്ന സംവിധാനം തന്നെയാണ് ഇതെന്നതിനാൽ കസ്റ്റമർമാരുമായി കൂടുതൽ അടുത്തിടപഴകുന്നതിനും പുതിയ കസ്റ്റമർമാരിലേക്ക് എത്തപ്പെടുന്നതിനും ഈ പാർട്ടികൾ രാജശ്രീ മോട്ടോഴ്‌സിനെ സഹായിക്കുന്നുണ്ട്. വിശാലമായ സി ഇ ഒ ക്യാബിൻ, എം ഡി ക്യാബിൻ, സെയിൽസ് മേധാവിക്കും ബ്രാഞ്ച് ഹെഡ്ഡിനുമുള്ള കാബിനുകളും ഇവിടെയുണ്ട്. മുകളിലും താഴെയും വാഷ്‌റൂമുകളും പാൻട്രിയും ഡൈനിങ് ഹാളും ജീവനക്കാർക്കും കസ്റ്റമർമാർക്കുമായി സജ്ജമാക്കിയിട്ടുമുണ്ട്.
മൊത്തം 15 ജീവനക്കാരാണ് ഷോറൂമിലുള്ളത്. ഇതിൽ 10 പേർ സെയിൽസ് ജീവനക്കാരും മറ്റുള്ളവർ സപ്പോർട്ടിങ് ജീവനക്കാരുമാണ്. കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ മികച്ച പ്രവർത്തനം കൊണ്ടു തന്നെ നിരവധി സെലിബ്രിറ്റി കസ്റ്റമേഴ്‌സിനെ തിരുവനന്തപുരത്തെ രാജശ്രീ മോട്ടോഴ്‌സിന് ലഭിച്ചിട്ടുണ്ട്. ചലച്ചിത്രതാരം മണിയൻപിള്ള രാജു(ജി എൽ എ), ഗായകൻ വിധു പ്രതാപ് (ജി എൽ എ), നടി ഇനിയ ( ഇക്ലാസ്) ബിസിനസുകാരായ അസ്സീസിയ മെഡിക്കൽ കോളെജ് ഉടമ അബ്ദുൾ അസീസ് (മേബാക്ക്) , റെമാനോ ഡ്രിങ്കിങ് വാട്ടറിന്റെ പ്രദീപ് കുമാർ (മേബാക്ക്), ഡെന്റൽ ഡോക്ടറായ ഡോക്ടർ ഫെമിനാദ് ഗോപിനാഥ് (എ എംജി), ബേബി മറൈന്റെ അച്ചൻകുഞ്ഞ് (ഇ ക്ലാസ്), നിർമ്മാതാവായ അനിൽ അമ്പലക്കര (ഇക്ലാസ്), കമല ഡെന്റൽ ക്ലിനിക് ഉടമ ഡോക്ടർ സെഹിൻ ചന്ദ്രൻ (സിക്ലാസ്), പി ടി സി ബിൽഡേഴ്‌സിന്റെ ബിജു (ഇക്ലാസ്), നികുഞ്ജം ബിൽഡേഴ്‌സിന്റെ കൃഷ്ണകുമാർ (എസ് ക്ലാസ്), രാജധാനി ഗ്രൂപ്പിന്റെ ബിജു രമേശ് (എസ് ക്ലാസ്) എന്നിങ്ങനെ പ്രമുഖരുടെ പട്ടികയ്ക്ക് തെല്ലും കുറവില്ല തിരുവനന്തപുരത്തെ രാജശ്രീ മോട്ടോഴ്‌സ് ഷോറൂമിന്.
കസ്റ്റമർമാരെ എന്റർടെയ്ൻ ചെയ്യുന്നതിനായി ഇടയ്ക്കിടെ കസ്റ്റമർമീറ്റും സംഘടിപ്പിക്കുന്നുണ്ട് രാജശ്രീ മോട്ടോഴ്‌സ്. പൂനെയിലെ മെർസിഡസ് ബെൻസ് പ്ലാന്റ് സന്ദർശിക്കാൻ അവർക്ക് അവസരമൊരുക്കുന്നതിനു
പുറമേ കുട്ടികൾക്കായി പെയിന്റിങ് മത്സരങ്ങളും ലേഡി കസ്റ്റമർ ഡ്രൈവുകളും അവർ സംഘടിപ്പിക്കുന്നുണ്ട്. 500 വാഹനങ്ങളുടെ വിൽപന ആഘോഷം തിരുവനന്തപുരം രാജശ്രീ ബെൻസ് സംഘടിപ്പിച്ചത് തിരുവനന്തപുരം കൃപ തീയേറ്റർ ഒരു ഷോ പൂർണമായും വാടകയ്‌ക്കെടുത്ത് കസ്റ്റമർമാർക്കായി സിനിമ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു. ഇതിനു പുറമേ വിൽപന സംബന്ധിയായ പ്രൊമോഷൽ ആക്ടിവിറ്റികളും തകൃതിയായി നടക്കുന്നുണ്ട്. ടെക്‌നോ പാർക്കുമായി ചേർന്നുള്ള പ്രൊമോഷണൽ ആക്ടിവിറ്റികൾക്കു പുറമേ, റോഡ് ഷോകളും കാൻസർ ബോധവൽക്കരണ പരിപാടിയുമൊക്കെ അവർ സംഘടിപ്പിക്കുന്നു. വാഹനം വാങ്ങുന്നവർക്കായി ചില സർപ്രൈസുകളും ഒരുക്കാറുണ്ട്. വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോൾ കാർ ഡെലിവറി ചെയ്യുന്നതാണ് അതിലൊന്ന്. ടെസ്റ്റ് ഡ്രൈവ് വാഹനത്തിൽ അവരെ സ്വീകരിക്കാനെത്തി, വീട്ടിലേക്ക് അവരെ നയിച്ച്, വീട്ടിൽ ഫ്‌ളാറ്റ് ബെഡ്ഡിലെത്തിച്ച് വാഹനം ഡെലിവറി ചെയ്യുന്നതാണ് അതിലൊന്ന്. കസ്റ്റമർമാരുടെ ജന്മദിനത്തിന് ഗിഫ്റ്റുകളും കേക്കുമായി അവരുടെ വീട്ടിലെത്തുന്നതാണ് മറ്റൊന്ന്. തിരുവനന്തപുരത്തെ രാജശ്രീ ബെൻസിന്റെ കസ്റ്റമർമാരിൽ 50 ശതമാനവും ഡോക്ടർമാരും 30 ശതമാനം പേർ ബിസിനസുകാരുമാണെന്നതാണ് രസകരമായ ഒരു വസ്തുത.
വിൽപനാനന്തര സേവനത്തിന്റെ കാര്യത്തിലും തിരുവനന്തപുരത്തെ രാജശ്രീ മോട്ടോഴ്‌സ് ഒരു മാതൃകയാണ്. കാറുകളുടെ സർവീസ് നടത്തുന്നത് കൊച്ചുവേളിയിലുള്ള 13,000 ചതുരശ്ര അടിയുള്ള സർവീസ് സെന്ററിലാണ്. സർവീസ് സെന്ററിൽ കാറുകളുടെ സർവീസിനായി 11 ബേകളാണുള്ളത്. ആറ് ടുപോസ്റ്റ് ലിഫ്റ്റുകളും 2 സിസ്സർ ലിഫ്റ്റുകളും ഉള്ള സെന്ററിൽ വീൽ അലൈൻമെന്റ് സംവിധാനവും പെയിന്റ് ബൂത്തും അലുമിനിയം പ്രിപ്പറേഷൻ ബൂത്തും നോർമൽ ബൂത്തുമൊക്കെയുണ്ട്. അഞ്ച് സർവീസ് എഞ്ചിനീയർമാരടക്കം 45 പേരാണ് ഇവിടെ ആകെയുള്ളത്. ഒരേസമയം 25 വാഹനങ്ങൾക്ക് അവിടെ പാർക്ക് ചെയ്യാനാകും. തങ്ങളുടെ കസ്റ്റമർമാർക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരാണ് ബെൻസ് ഡീലർമാരായ രാജശ്രീ മോട്ടോഴ്‌സ് എന്നതിന് ഇതിലധികം മറ്റെന്ത് തെളിവു വേണം?
രാജകീയമായ ഒരു വാഹനം വാങ്ങാനെത്തുന്നവർക്ക് രാജകീയമായ വരവേൽപും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നിടത്താണ് രാജശ്രീ മോട്ടോഴ്‌സ് എക്കാലത്തും വേറിട്ടു നിന്നത്. 21 വർഷത്തെ സേവനപാരമ്പര്യമുള്ള രാജശ്രീ മോട്ടോഴ്‌സിന്റെ വളർച്ചയുടെ രഹസ്യം കുടികൊള്ളുന്നത് കസ്റ്റമർമാരുമായി നടത്തുന്ന ഇത്തരം ഇടപെടലുകളാണെന്ന് പറയാതെ വയ്യ. തിരുവനന്തപുരത്തിന് തിലകക്കുറിയായി നഗരഹൃദയത്തിനു തൊട്ടു ചേർന്ന്, എവിടെ നിന്നും എളുപ്പത്തിൽ എത്തപ്പെടാനാകുംവിധം ഒരു ആഢംബര ഷോറൂം തുറന്നത് രാജശ്രീ മോട്ടോഴ്‌സ് ബെൻസ് പ്രേമികൾക്ക് നൽകിയ ഉപഹാരമാണ്. പാരമ്പര്യം സംരക്ഷിക്കുന്ന കാര്യത്തിൽ രാജശ്രീ മോട്ടോഴ്‌സിനെ വെല്ലാൻ ഇവിടെ മറ്റാരുമില്ലല്ലോ$

admin
admin
Editor in Charge

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>