Auto Expo 2020: Hero electric unveils AE-47 motorcycle, AE-29, AE-75, AE-8 scooters and AE-3 Trike
February 5, 2020
Happy Journey: ജാൻവി എന്ന കുസൃതിക്കുരുന്നിനും അവളുടെ അച്ഛനന്മമാർക്കുമൊപ്പം ഒരു മാരുതി വാഗൺ ആർ യാത്ര
February 13, 2020

Tylos Electric Scooters: The New Gen!

Tylos Sparrow and Tylos phoenix+

നിരവധി സവിശേഷമായ ഫീച്ചറുകളോടു കൂടിയ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ടൈലോസ് ഇലക്ട്രിക് വെഹിക്കിൾസ് പുറത്തിറക്കിയ സ്പാരോ, ഫീനിക്‌സ്, ഫീനിക്‌സ് പ്ലസ്, ഡൗ, കിവി എന്നിവ. താങ്ങാനാകുന്ന നിരക്കും മികച്ച വിൽപനാനന്തര സേവനവും മലയാളികളുടെ ഈ കൂട്ടുസംരംഭത്തെ ഇന്ന് ദക്ഷിണേന്ത്യയിൽ ഏറെ ജനപ്രിയമാക്കി മാറ്റിയിരിക്കുന്നു.

എഴുത്ത്: ജെ ബിന്ദുരാജ്, ഫോട്ടോ: അഖിൽ അപ്പു

ബഹ്‌റിൻ എന്ന ഗൾഫ് രാജ്യത്തെ ഗ്രീക്കുകാർ വിളിച്ചിരുന്ന പ്രാചീനമായ പേരാണ് ടൈലോസ്. കേരളത്തിനകത്തും പുറത്തും ഇന്ന് വൻതോതിൽ വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ടൈലോസ് എന്ന ഇലക്ട്രിക് സ്‌കൂട്ടർ കമ്പനിയ്ക്ക് ആ പേര് എങ്ങനെയുണ്ടായി എന്ന് പല മലയാളികളും അത്ഭുതം കൂറിയിട്ടുണ്ട്. സംശയിക്കേണ്ട, ബഹ്‌റിന്റെ ആ പൂർവ നാമധേയം തന്നെയാണ് മലയാളി സംരംഭകർ നേതൃത്വം നൽകുന്ന ഈ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ ബ്രാൻഡ്. എന്തുകൊണ്ട് ആ പേര് എന്നല്ലേ? ബഹ്‌റിനിൽ തൊഴിലെടുക്കുമ്പോൾ ബഹ്‌റിൻ കേരളീയ സമാജത്തിൽ പരിചയപ്പെടുകയും അടുത്ത സുഹൃത്തുക്കളായി മാറുകയും ചെയ്ത നാല് മലയാളികളാണ് ടൈലോസ് ഇലക്ട്രിക് വെഹിക്കിൾസ് എൽഎൽപി എന്ന ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാണ കമ്പനിയ്ക്ക് 2018 ഡിസംബറിൽ തുടക്കം കുറിച്ചത്. 25 വർഷത്തോളം ഗൾഫിൽ സപ്ലൈ ചെയിൻ മാനേജ്‌മെന്റ് രംഗത്ത് പ്രവർത്തിച്ച, കോഴിക്കോട് എൻ ഐ ടിയിൽ നിന്നും എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ ആഷ്‌ലി രാജു ജോർജ്, ഒപ്റ്റിമ ഹോം അപ്ലൈയൻസസിന്റെ മാർക്കറ്റിങ് ഡയറക്ടർ ബാബു വടക്കൻ, ബാങ്കിങ് രംഗത്ത് നിരവധി വർഷത്തെ അനുഭവ പരിചയമുള്ള ചാർട്ടേർഡ് അക്കൗണ്ടന്റായ ഒ എം അനിൽകുമാർ, മസ്‌ക്കറ്റിൽ മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റായ മധു നമ്പ്യാർ എന്നിവരുടെ കൂട്ടുസംരംഭമാണ് വിപണി കീഴടക്കാനെത്തിയിരിക്കുന്ന ഈ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ ബ്രാൻഡ്.

Tylos Dove

”നേരത്തെ ഒരു ഇലക്ട്രിക് സ്‌കൂട്ടർ ബ്രാൻഡിന്റെ ഡീലറായിരുന്ന ബാബു വടക്കനാണ് വൈദ്യുത വാഹനരംഗത്ത് വരുംവർഷങ്ങളിൽ ഇന്ത്യയിൽ ഉണ്ടാകാൻ പോകുന്ന കുതിപ്പിനെപ്പറ്റിയും ആ രംഗത്തേക്ക് പ്രവേശിക്കാനുള്ള കൃത്യമായ സമയമാണിതെന്നും ഞങ്ങളെ ബോധ്യപ്പെടുത്തിയത്. പല ഇലക്ട്രിക് സ്‌കൂട്ടർ ബ്രാൻഡുകൾക്കും മികച്ച വിൽപനാനന്തര സേവനം ഉറപ്പാക്കാനാകാത്തത് അവയുടെ പരാജയമാണെന്ന് ഞങ്ങൾ മനസ്സിലാക്കി. മികച്ച വാഹനവും മികച്ച വിൽപനാന ന്തര സേവനവുമാണ് ടൈലോസ് സ്‌കൂട്ടറിന്റെ കാര്യത്തിൽ ഞങ്ങൾ ഉറപ്പാക്കിയിരിക്കുന്നത്,” ടൈലോസിന്റെ ഡയറക്ടർമാരിലൊരാളായ ആഷ്‌ലി രാജു ജോർജ് പറയുന്നു.

കേന്ദ്ര സർക്കാർ മലിനീകരണച്ചട്ടങ്ങൾ കർക്കശമാക്കുകയും 2023ഓടെ ഒരു നിശ്ചിത സിസിയിൽ താഴെയുള്ള എല്ലാ ബൈക്കുകളും സ്‌കൂട്ടറുകളും വൈദ്യുതിയിൽ ഓടുന്നവയാക്കി മാറ്റണമെന്നും കേന്ദ്ര വൈദ്യുതി കരടുനയം രൂപപ്പെടുത്തിയിരിക്കേ, ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിപണി ഇന്ത്യയിൽ വൻതോതിൽ വളരാനുള്ള സാധ്യതകളാണ് ഇപ്പോഴുള്ളത്. ക്രിസിൽ നടത്തിയ ഒരു പഠനപ്രകാരം നിലവിൽ കേവലം രണ്ടു ശതമാനം മാത്രമുള്ള ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടർ വിപണി 2024ഓടെ 34 ശതമാനം വളരുമെന്നും പറയുന്നു. ആ നിലയ്ക്ക് നോക്കുമ്പോൾ കൃത്യമായ ആസൂത്രണത്തോടെയും മികച്ച വിൽപനാനന്തര സേവനം വാഗ്ദാനം ചെയ്തു കൊണ്ടും ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാണരംഗത്തേക്ക് കടന്ന ടൈലോസ് ഇലക്ട്രിക് വെഹിക്കിൾസ് എൽഎൽപി ഈ രംഗത്ത് വെന്നിക്കൊടി പാറിക്കാനുള്ള സാധ്യതകളാണ് കാണുന്നത്.

Tylos Kiwi

ടൈലോസ് ഇലക്ട്രിക് വെഹിക്കിൾസ് നിലവിൽ രണ്ട് ഇലക്ട്രിക് സ്‌കൂട്ടർ ബ്രാൻഡുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ‘ഫീനിക്‌സ്’ എന്നും ‘സ്പാരോ’ എന്നും പേരുള്ളവയാണ് അവ. മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ മാത്രമേ വേഗതയുള്ളുവെന്നതിനാൽ ഈ സ്‌കൂട്ടറുകൾക്ക് രജിസ്‌ട്രേഷനോ റോഡ് ടാക്‌സോ ഇൻഷുറൻസോ പൊല്യൂഷൻ സർട്ടിഫിക്കറ്റോ അത് ഓടിക്കുന്നയാൾക്ക് ലൈസൻസോ ആവശ്യമില്ല. സ്‌കൂട്ടറിന്റെ പാർട്‌സുകൾ വിദേശത്തു നിന്നും ഇറക്കുമതി ചെയ്തശേഷം കൊച്ചിയിലെ നെട്ടൂരുള്ള അസംബ്ലിങ് യൂണിറ്റിൽ സ്‌കൂട്ടർ നിർമ്മിക്കുകയാണ് നിലവിൽ ടൈലോസ് ചെയ്തുവരുന്നത്.

Tylos Phoneix

250 വാട്ടിന്റെ ഇലക്ട്രിക് മോട്ടോറാണ് സ്പാരോയിലും ഫീനീക്‌സിലും ടൈലോസ് ഉപയോഗിച്ചിട്ടുള്ളത്. മണിക്കൂറിൽ 25 കിലോമീറ്ററാണ് പരമാവധി വേഗം. 150 കിലോഗ്രാം ഭാരമാണ് പരമാവധി വഹിക്കാനാകു ന്നത്. 48 വോൾട്ട് 20 ആംപിയറിന്റേയും 60 വോൾട്ട് 20 ആംപിയറിന്റേയും ലെഡ് ആസിഡ് ബാറ്ററികൾ ആവശ്യാനുസരണം സ്പാരോയിലും ഫിനീക്‌സിലും ഫിറ്റ് ചെയ്തു നൽകുന്നു. ഇതിനു പുറമേ, ലിതിയം അയോൺ ബാറ്ററിയും ഉപഭോക്താവിന്റെ ആവശ്യാനുസ രണം ഘടിപ്പിച്ചു നൽകുന്നുണ്ട്. ആറു മുതൽ എട്ടു മണിക്കൂർ സമയമാണ് ലെഡ് ആസിഡ് ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ എടുക്കുന്നതെങ്കിൽ ലിതിയം അയോൺ ബാറ്ററി മൂന്നു മുതൽ നാലു മണിക്കൂറിനു ള്ളിൽ പൂർണമായും ചാർജ് ആകും. ഒറ്റ ചാർജിങ്ങിൽ 65-70 കിലോമീറ്റർ ദൂരം വരെ സ്പാരോയും ഫീനിക്‌സും സഞ്ചരിക്കുകയും ചെയ്യും.

Tylos Phoneix Plus

നാലു നിറങ്ങളിൽ റെഡ്, ബ്ലൂ, ഗ്രേ, ബ്ലാക്ക് രണ്ട് മോഡൽ സ്‌കൂട്ടറുകളും നിലവിൽ വിപണിയിൽ ലഭ്യമാണ്. മുന്നിൽ ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് സ്‌കൂട്ടറിനു നൽകിയിട്ടുള്ളത്. പരമാവധി ഭാരമാകട്ടെ കേവലം 60 കിലോഗ്രാം മാത്രവും. 130/7012 ആണ് ടയർ സൈസ്. റിവേഴ്‌സ് ബട്ടൺ, പാർക്ക് ബട്ടൺ (ഓണാക്കിയശേഷം ഇത് ചലിപ്പിച്ചാൽ മാത്രമേ വാഹനം മുന്നോട്ടു നീങ്ങുകയുള്ളു), മൊബൈൽ ചാർജ് ചെയ്യാനുള്ള യു എസ് ബി പോർട്ട്, ക്രൂസ് കൺട്രോൾ (വാഹനം ഒരു നിശ്ചിത വേഗതയിൽ തന്നെ ആക്‌സിലറേറ്റർ നൽകാതെ ഓടിക്കാനാകുന്നു) തുടങ്ങി സാധാരണ ഇലക്ട്രിക് സ്‌കൂട്ടറുകളിൽ നിന്നും വ്യത്യസ്തമായി നിരവധി ഫീച്ചറുകളും ടൈലോസിന്റെ രണ്ട് മോഡലുകളിലുമുണ്ട്. ഇതിനു പുറമേ, നൈട്രോ ഡ്യുവൽ സസ്‌പെൻഷൻ ദുർഘടപാതകളിൽ പോലും മികച്ച റൈഡിങ് വാഗ്ദാനം ചെയ്യുന്നു. ഡിജിറ്റൽ ഇൻട്രുമെന്റ് പാനലിൽ വാഹനത്തിന്റെ വേഗം, ബാറ്ററി ചാർജ് എന്നിവയെല്ലാം ഡിസ്‌പ്ലേ ചെയ്യുന്നുമുണ്ട്. ചെത്തിമിനുക്കിയ സുന്ദരന്മാരാണ് ഈ രണ്ടു സ്‌കൂട്ടറുകളും. കാഴ്ചയിൽ ഒരു സാധാരണ സ്‌കൂട്ടർ പോലെ തന്നെയാണ് അവ അനുഭവപ്പെടുന്നതും.

Dove and Kiwi

വിവിധ രാജ്യങ്ങൾ സന്ദർശിക്കുകയും ഏറ്റവും മെച്ചപ്പെട്ട ഇലക്ട്രിക് സ്‌കൂട്ടർ കംപോണന്റ് നിർമ്മാതാക്കളെ കണ്ടെത്തുകയും ചെയ്തശേഷം ആ സ്‌കൂട്ടറുകൾ വിശദമായി പരിശോധനകൾക്ക് വിധേയമാക്കിയശേഷമാണ് ടൈലോസ് തങ്ങളുടെ സ്‌കൂട്ടറുകൾക്കുവേണ്ട പാർട്‌സുകൾ ഇറക്കുമതി ചെയ്യുന്നത്. ഐക്യാറ്റ് സർട്ടിഫിക്കേഷൻ കഴിഞ്ഞശേഷം മാത്രമാണ് ഈ സ്‌കൂട്ടറുകൾ ടൈലോസ് വിപണിയിൽ എത്തിക്കുന്നുള്ളു. സ്പാരോയുടേയും ഫീനിക്‌സിന്റേയും വിജയത്തെ തുടർന്ന് ‘കിവി’ എന്നും ‘ഫീനിക്‌സ് പ്ലസ്’ എന്നും ‘ഡൗ’ എന്നും പേരുള്ള മോഡലുകൾ വൈകാതെ തന്നെ രംഗത്തിറക്കാനുള്ള ശ്രമത്തിന്റെ അണിയറ പ്രവർത്തനങ്ങളിലാണ് ഇന്ന് ടൈലോസ്.

Phoneix +

”കിവിയിൽ ഇളക്കിമാറ്റിക്കൊണ്ടുപോയി വീട്ടിൽ ചാർജ് ചെയ്യാനാകുന്ന ലിതിയം ബാറ്ററിയാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. ഫ്‌ളാറ്റുകളിലും മറ്റും താമസിക്കുന്നവർക്ക് അപ്പാർട്ട്‌മെന്റിനു താഴെ വാഹനം ചാർജ് ചെയ്യാനുള്ള സംവിധാനമില്ലാത്തതിനാലാണ് ഇത്തരമൊരു സ്‌കൂട്ടർ പുറത്തിറക്കാൻ ഞങ്ങൾ തീരുമാനിച്ചത്,” ആഷ്‌ലി രാജു ജോർജ് പറയുന്നു. നിലവിൽ കേരളം, ബംഗലുരു, ഹൈദരാബാദ് എന്നിവിടങ്ങളിലായി 50 ഡീലർഷിപ്പുകളാണ് ടൈലോസ് ഇലക്ട്രിക് വെഹിക്കിൾസിനുള്ളത്. ടൈലോസിന്റെ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് ഷോറും തൃശൂർ എം ജി റോഡിൽ ചന്ദ്രൻ നന്ദിലത്ത് ഗ്രൂപ്പിന്റെ നന്ദിലത്ത് ഇലക്ട്രോണിക്‌സ് ആയിരുന്നു. ഡീലർഷിപ്പുകൾക്കു പുറമേ, പ്രത്യേക കരാർ പ്രകാരം ബിസ്മി ഹോം അപ്ലൈയൻസസിന്റേയും പിട്ടാപ്പിള്ളി ഹോം അപ്ലൈയൻസസിന്റേയും തെരഞ്ഞെടുത്ത ഷോറൂമുകളിലൂടേയും ടൈലോസ് വിൽക്കപ്പെടുന്നുണ്ട്. പ്രതിമാസം 250 സ്‌കൂട്ടറുകളാണ് നിലവിൽ ടൈലോസ് വിൽക്കുന്നത്.

2020ന്റെ അവസാനത്തോടെ പ്രതിമാസ വിൽപന 500 കവിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ലെഡ് ആസിഡ് ബാറ്ററി ഉപയോഗിക്കുന്ന സ്പാരോയ്ക്കും ഫീനിക്‌സിനും 45,900 രൂപ മുതൽ 48,900 രൂപ വരെയും ലിതിയം അയോൺ ബാറ്ററി ഉപയോഗിക്കുന്ന സ്‌കൂട്ടറുകൾക്ക് 61,000 രൂപ മുതൽ 67,000 രൂപ വരെയുമാണ് വില. മൊത്തം അഞ്ചു കോടി രൂപയാണ് ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാണരംഗത്ത് ഇതുവരെ ടൈലോസ് നിക്ഷേപം നടത്തിയിട്ടുള്ളത്. 2019 മേയിൽ സംസ്ഥാന കൃഷി മന്ത്രി വി എസ് സുനിൽകുമാറാണ് ടൈലോസ് സ്‌കൂട്ടറുകളുടെ വിപണനോൽഘാടനം നിർവഹിച്ചത്. ഭാവിയിൽ ഇലക്ട്രിക് 3 വീലർ വിപണിയിലേക്കും കടക്കാൻ ടൈലോസിന് പദ്ധതിയുണ്ട്. ഓരോ സമയത്തും പുതുപുത്തൻ ഫീച്ചറുകളോടു കൂടിയ മോഡലുകൾ വിപണിയിലെത്തിക്കുന്നത് ടൈലോസിന്റെ ബ്രാൻഡ് ഇമേജ് ഇതിനകം തന്നെ ഉയർത്തിയിട്ടുമുണ്ട്.

Tylos Sparrow

ഒറ്റ ചാർജിങ്ങിന് എഴുപതു കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകുമെന്നതും 25 കിലോമീറ്ററാണ് വേഗതയെന്നതും ടൈലോസിന്റെ സ്‌കൂട്ടറുകളെ ഏറെ ആകർഷകമാക്കിയിട്ടുണ്ട്. ലൈസൻസ് ആവശ്യമില്ലാത്തതിനാൽ ഏതു പ്രായഗണത്തിൽപ്പെട്ടവർക്കും വാഹനം ഓടിക്കാമെന്നതാണ് മറ്റൊരു സവിശേഷത. കൗമാരക്കാരും യുവാക്കളും പ്രായമായവരുമൊക്കെ ടൈലോസിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉപഭോക്താക്കളാണിന്ന്. മികച്ച ഒരു ഇലക്ട്രിക് സ്‌കൂട്ടർ താങ്ങാനാകുന്ന നിരക്കിൽ നൽകുന്നുവെന്നതിനപ്പുറം മികച്ച വിൽപനനാന്തര സേവനവും നൽകുന്നതാണ് ടൈലോസിന്റെ ജനപ്രിയത വർധിക്കാനുള്ള പ്രധാന കാരണമെന്ന് പറയാതെ വയ്യ$

For dealership Enquiries- Contact:
TYLOS ELECTRIC VEHICLES LLP
XVII/42, Nettoor Old Market, Nettoor,
Ernakulam- 692040
Mob: 6235877781
Email: info@tyloselectric.com
Web: www. tylosevehicles.com

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>