Explore the Tech and features of MG Motor’s Electric Internet SUV – ZS EV
December 7, 2019
Schimmer: Dettagli Per Passione: Car Detailing at its best in Kochi
December 11, 2019

Tunnel Drive: 2 minute tunnel car wash & wax in Kochi for just Rs.400!

Tunnel Drive - Two minute car wash and wax at Edappally North

കേവലം രണ്ടു മിനിട്ടിനുള്ളിൽ കാർ വാഷിങ്ങും വാക്‌സിങ്ങും സാധ്യമാക്കുന്ന ടണൽ കാർ വാഷ് കേന്ദ്രമായ ടണൽ ഡ്രൈവ് കൊച്ചി അമൃതാ ഹോസ്പിറ്റൽ സിഗ്നലിനടുത്ത് ഇടപ്പള്ളി നോർത്തിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. 400 രൂപയിലാണ് നിരക്കുകൾ ആരംഭിക്കുന്നത്. കൂടാതെ ഡീട്ടെയ്‌ലിങ് അടക്കം നിരവധി അനുബന്ധ സേവനങ്ങൾ വേറെയും.

എഴുത്ത്: ജെ ബിന്ദുരാജ് ഫോട്ടോ: അഖിൽ അപ്പു

തങ്ങളുടെ കാറുകളെ സ്വന്തം മക്കളെപ്പോലെ കരുതുന്നവരാണ് ഒട്ടുമിക്ക വാഹനപ്രേമികളും. ഒരു ചെറിയ പോറൽ പോലും കാറിലുണ്ടാകുന്നത് അവർക്ക് സഹിക്കാനാകില്ല. കാർ വാഷിങ്ങിനു നൽകുന്നതുപോലും ടെൻഷനാണ് അവരിൽ പലർക്കും. കാരണം പലപ്പോഴും വാഷിങ്ങിനു നൽകിയ വാഹനത്തിൽ ബ്രഷുകൊണ്ടുള്ള ഉരസലുകളും ചെറിയ പോറലുകളുമൊക്കെ പ്രത്യക്ഷപ്പെടാം. മാത്രവുമല്ല, പല കാർ വാഷ് സ്ഥാപനങ്ങളും കൊമേഴ്‌സ്യൽ ട്രക്കുകളും മറ്റും കാറുകൾക്കൊപ്പം തന്നെ അവരുടെ സ്ഥാപനത്തിൽ വാഷ് ചെയ്യുന്നുമുണ്ട്. കാർ പ്രേമികളെ അലോസരപ്പെടുത്തുന്ന മറ്റൊരു കാര്യം കാർ വാഷിന് എടുക്കുന്ന സമയമാണ്. പലപ്പോഴും അടിയന്തര ഘട്ടത്തിൽ കാർ വാഷ് ചെയ്ത് കിട്ടിയെന്നു വരില്ല. അതുകൊണ്ടു തന്നെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ, പോറലുകളൊന്നും വീഴ്ത്താതെ, കാറുകൾ മാത്രം വാഷ് ചെയ്യുന്ന ഒരിടത്ത് തങ്ങളുടെ കാർ വൃത്തിയാക്കാനാണ് പലരും ആഗ്രഹിക്കാറുള്ളത്. ഏറ്റവും അത്യാധുനികമായ യന്ത്രസാമഗ്രികൾ ഉപയോഗിച്ച്, കാർ വാഷ് ചെയ്യുന്ന സ്ഥാപനങ്ങൾ വിദേശ രാജ്യങ്ങളിലുണ്ടെങ്കിലും കേരളത്തിൽ അവയുടെ എണ്ണം തുലോം തുച്ഛമാണ്. വിദേശത്ത് അത്യാധുനിക കാർ വാഷിങ് രംഗത്ത് പ്രവർത്തിച്ചിരുന്ന ഏതാനും പേർ ചേർന്ന് ആരംഭിച്ച വിരലിലെണ്ണാവുന്ന സ്ഥാപനങ്ങൾ മാത്രമേ ഈ രംഗത്തുള്ളു. ഇന്ത്യയിൽ ആദ്യമായി വാട്ടർ ടണൽ കാർ വാഷ് കോഴിക്കോട് എത്തിച്ച സംരംഭകർ ഇപ്പോൾ കൊച്ചിയിലും ടണൽ ഡ്രൈവ് എന്ന പേരിൽ ഓട്ടോമാറ്റിക് കാർ വാഷ് ആന്റ് വാക്‌സ് സംരംഭത്തിന് തുടക്കമിട്ടിരിക്കുകയാണ്. രണ്ടു മിനിട്‌സിനുള്ളിൽ പൂർത്തീകരിക്കുന്ന കാർ വാഷിങ് ആന്റ് വാക്‌സിങ്ങിനു പുറമേ നിരവധി അനുബന്ധ സർവീസുകളും കാർ വാഷിങ് ഉപകരണങ്ങളുടേയും കാർ വാഷ് ഉൽപന്നങ്ങളുടേയും ഡെമോയും വിൽപനയും ഇവിടെയുണ്ട്. താങ്ങാനാകുന്ന നിരക്കിൽ ഏറ്റവും മുന്തിയ സേവനം ലഭ്യമാക്കുന്നുവെന്നതാണ് ടണൽ ഡ്രൈവിനെ ഏറെ ശ്രദ്ധേയമാക്കുന്നത്.

 

കൊച്ചിയിൽ ഇടപ്പള്ളി ലുലുമാളിൽ നിന്നും അമൃത ഹോസ്പിറ്റൽ ജംങ്ഷനിലെത്തി അവിടെ നിന്നും കേവലം 200 മീറ്റർ അകലെ എൻ എച്ച് 17ൽ ഇടപ്പള്ളി നോർത്തിലാണ് ടണൽ ഡ്രൈവ് എന്ന ടണൽ വാഷ് സ്ഥാപനം. കണ്ടെയ്‌നർ റോഡ് ജംങ്ഷനിൽ നിന്നും ചേരാനെല്ലൂർ പിന്നിട്ടാൽ അമൃത സിഗ്‌നലിനു മുമ്പായി തന്നെ നിരത്തിനരികിൽ ഇരുനിലകളുള്ള ഈ സ്ഥാപനം കാണാനാകും. നാൽപതു കാറുകൾക്ക് ഒരേ സമയം പാർക്ക് ചെയ്യാനാകുന്ന വിശാലമായ കാർ പാർക്കിങ് സൗകര്യവും ഇവിടെയുണ്ട്. രാവിലെ എട്ടര മണി മുതൽ രാത്രി എട്ടര വരെ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ പ്രതിദിനം നൂറു കാറുകൾ വരെ വാഷ് ആന്റ് വാക്‌സ് ചെയ്യാനാകും. ഇതിനെല്ലാം പുറമേ, വിദേശത്തും കേരളത്തിലും ഓട്ടോമാറ്റിക് വാട്ടർ ടണൽ കാർ വാഷിങ് ആന്റ് വാക്‌സിങ് നടത്തുന്ന വിദഗ്ധരായ സംരംഭകരാണ് ഈ സ്ഥാപനത്തിനു പിന്നിലുള്ളതെന്നത് അവരുടെ വിശ്വാസ്യത ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ നവംബർ 22ന് കേരള മർച്ചന്റ്‌സ് ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റും ബിസ്മി ഗ്രൂപ്പ് ചെയർമാനുമായ വി എ യൂസഫും സ്മാർട്ട് ഡ്രൈവ് ചീഫ് എഡിറ്റർ ബൈജു എൻ നായരും ചേർന്നാണ് സ്ഥാപനത്തിന്റെ ഉൽഘാടനം നിർവഹിച്ചത്.
”2006ൽ ഖത്തറിൽ നടന്ന 15-ാമത് ഏഷ്യൻ ഗെയിംസിനായുള്ള മോട്ടോർ പൂളിനായി റിക്രൂട്ട് ചെയ്യപ്പെട്ട സ്ഥാപനത്തിൽ പ്രവർത്തിക്കവേയാണ് ഓട്ടോമാറ്റിക് വാട്ടർ വാഷ് ആന്റ് വാക്‌സ് പ്രക്രിയ ഞാൻ ആദ്യമായി പരിചയപ്പെടുന്നത്. 9000 കാറുകൾ വരെ ഒരേ ദിവസം വാഷ് ചെയ്തിരുന്നത് ഞങ്ങളുടെ സ്ഥാപനമായിരുന്നു. അവിടെ നിന്നുള്ള അനുഭവപരിചയമാണ് നാട്ടിൽ മടങ്ങിയെത്തി 2012ൽ കോട്ടയ്ക്കലിൽ 4000 ചതുരശ്ര അടിയിൽ പോസ് എന്ന ഓട്ടോമാറ്റിക് കാർ വാഷും സ്റ്റീം വാഷും കാർ ഡീടെയ്‌ലിങ്ങും തുടങ്ങാൻ പ്രേരകമായത്. ഓട്ടോമാറ്റിക് കാർ വാഷ് രംഗത്തെ കേരളത്തിലെ തുടക്കക്കാരായി ഞങ്ങൾ. കഫറ്റേറിയയും മിനി സ്റ്റോറും പ്രീമിയം ലോഞ്ചും പിക്അപ്പ് ആന്റ് ഡ്രോപ്പ് സൗകര്യവുമെല്ലാം കാർ വാഷ് രംഗത്ത് ആദ്യമായി കൊണ്ടു വന്നത് പോസ് ആയിരുന്നു. അതിന്റെ വിജയത്തെ തുടർന്നാണ് ഇന്ത്യയിൽ ആദ്യമായി കോഴിക്കോട് ഹൈലൈറ്റ് മാളിനടുത്ത തൊണ്ടയാട് ബൈപാസ്സിൽ വാട്ടർ ടണൽ വാഷ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 8000 ചതുരശ്ര അടിയിൽ ആരംഭിച്ചത്. 2800 ചതുരശ്ര അടിയിൽ ഡൗൺടൗൺ കോഫിഷോപ്പും ഫെയ്‌സ് എന്ന പേരിലുള്ള യൂണിസെക്‌സ് ബ്യൂട്ടിപാർലറുമൊക്കെ അതിലുണ്ട്. ഇതിനു പുറമേ ഖത്തറിലെ ദോഹയിൽ ജുപ്പീറ്റർ കോൺട്രാക്റ്റിങ് ഡബ്ല്യുഎൽഎല്ലുമായി ചേർന്ന് 2017ൽ ഞങ്ങൾ പോസ് വാട്ടർലെസ് കാർ വാഷും ആരംഭിച്ചു. ഈ മൂന്നു സ്ഥാപനങ്ങളുടേയും വമ്പൻ വിജയമാണ് കൊച്ചിയിൽ ഇടപ്പള്ളി നോർത്തിൽ ടണൽ ഡ്രൈവ് എന്ന വാട്ടർ ടണൽ കാർ വാഷ് സെന്ററും ഡീടെയ്‌ലിങ് സെന്ററും തുടങ്ങാൻ ഞങ്ങളെ പ്രേരിപ്പിച്ചത്,” ടണൽ ഡ്രൈവിന്റെ അമരക്കാരിലൊരാളായ അഷ്‌റഫ് യൂസുഫ് പറയുന്നു.

ഇനി നമുക്ക് കൊച്ചിയിലെ ടണൽ ഡ്രൈവിന്റെ സവിശേഷതകൾ എന്തെല്ലാമാണെന്നു നോക്കാം. ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും ഏറ്റവും അത്യാധുനിക സൗകര്യങ്ങളുള്ളതും ഏറ്റവും വേഗതയിൽ കാർ വാഷ് ആന്റ് വാക്‌സ് പൂർത്തീകരിക്കുന്നതുമായ സ്ഥാപനമാണ് ടണൽ ഡ്രൈവ്. എൻ എച്ച് 17ൽ ഇരുനിലകളായി ഉയർന്നു നിൽക്കുന്ന ഈ സ്ഥാപനത്തിലേക്ക് പ്രവേശിച്ചാലുടനെ ആദ്യം ശ്രദ്ധയിൽപ്പെടുന്നത് വിശാലമായ കാർ പാർക്കിങ്ങും താഴെ തന്നെ കസ്റ്റമർമാർക്ക് ഒരുക്കിയിട്ടുള്ള വിശാലമായ പ്രീമിയം കസ്റ്റമർലോഞ്ചുമാണ്. കാർ നിർത്തി പുറത്തിറങ്ങിയാലുടനെ തന്നെ ടണൽ ഡ്രൈവിന്റെ എക്‌സിക്യൂട്ടീവുകൾ കസ്റ്റമറെ ലോഞ്ചിലേക്ക് നയിക്കും. വാഹനത്തിന് കസ്റ്റമർ ആവശ്യപ്പെടുന്ന സേവനത്തിന് ഈടാക്കുന്ന ഫീസ് കാറിന്റെ വലുപ്പത്തിനനുസരിച്ച് പറഞ്ഞ് ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ കാർ സർവീസിനായി എടുക്കുകയുള്ളു. എയർ കണ്ടീഷൻഡ് കസ്റ്റമർ ലോഞ്ചിൽ ഫ്രീ വൈഫൈ, ടെലിവിഷൻ, ശുദ്ധജലം, പീരിയോഡിക്കൽസ് സ്റ്റാൻഡ് എന്നിങ്ങനെ സമയം പോക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. ഇതിനു പുറമേ റെസ്റ്റ് റൂമും പ്രാർത്ഥനാ സൗകര്യവും ഇവിടെയുണ്ട്. ഇനി ടണൽ വാഷിന്റെ യന്ത്ര സംവിധാനങ്ങളെന്തൊക്കെയെന്ന് പരിശോധിക്കാം. ജാപ്പനീസ് കമ്പനിയായ ഓട്ടോഡബ്ബിന്റെ കൺവെയർ എന്ന ചൈനീസ് നിർമ്മിത ടണൽ വാഷ് സിസ്റ്റമാണ് ഇവിടെയുള്ളത്.

Autodub car wash equipment

കഴിഞ്ഞ നാൽപതു വർഷമായി പ്രവർത്തിക്കുന്ന ഈ കമ്പനി കാർ വാഷ് രംഗത്തെ അത്യാധുനിക യന്ത്രസാമഗ്രികളുടെ വിൽപനക്കാരാണ്. ഇന്റീരിയർ വാക്വം ക്ലീനിങ് ഇല്ലാതെ, കാർ വാഷ് ആന്റ് വാക്‌സിന് കേവലം രണ്ടു മിനിട്ടു സമയം മാത്രമേ ടണൽ ഡ്രൈവ് എടുക്കുന്നുള്ളു. ഇനി വാഷ് ആന്റ് വാക്‌സിന്റെ വിവിധ ഘട്ടങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം. വാഹനം വാട്ടർ ടണലിന്റെ റെയിലിൽ നിർത്തിയാലുടനെ തന്നെ ഉയർന്ന സമ്മർദ്ദത്തിൽ വാഹനത്തിലെ മണ്ണും അഴുക്കുമെല്ലാം നീക്കം ചെയ്യാനുള്ള ജെറ്റ് വാഷ് സംവിധാനം പ്രവർത്തിക്കാൻ തുടങ്ങും. കാറിലെ മുഴുവൻ ചെളിയും നീക്കം ചെയ്തശേഷം ഷാമ്പു ഫോമിങ്ങ് ഘട്ടത്തിലേക്ക് കാർ കടക്കും. ഷാമ്പു കാറിൽ അപ്ലൈ ചെയ്തശേഷമാണ് ബ്രഷ് വാഷിങ് ആരംഭിക്കുക. കാറിന് ഒരു പോറൽ പോലും ഏൽക്കാത്ത രീതിയിലുള്ള, ഏറ്റവും മുന്തിയ നിലവാരത്തിലുള്ള വിദേശ നിർമ്മിത ബ്രഷുകളാണ് ഓട്ടോമാറ്റിക്കായി കാറിലെ അഴുക്ക് നീക്കം ചെയ്യുന്നത്. അതിനുശേഷം കാർ മുന്നോട്ടു നീങ്ങുമ്പോൾ മഴ പെയ്യും പോലെ വെള്ളം എല്ലായിടത്തു നിന്നും സ്‌പ്രേ ചെയ്ത് വാഹനം ക്ലീനാക്കി നൽകുന്നു. പിന്നെ അണ്ടർ ബോഡി വാഷിങ്. അതിനുശേഷമാണ് ഹൈഗ്ലോസ് ലിക്വിഡ് ഉപയോഗിച്ച് വാക്‌സിങ് നടത്തുന്നത്. പിന്നീട് വാഹനത്തിന്റെ ഡ്രൈയിങ് (ഉണക്കൽ). ഇത്രയും പ്രക്രിയയ്ക്ക് ആകെ സമയമെടുക്കുന്നത് കേവലം രണ്ടു മിനിട്ടു മാത്രം.

ഇനി കാറിന്റെ ഇന്റീരിയർ കൂടി വൃത്തിയാക്കണമെന്നുണ്ടെങ്കിൽ പരമാവധി 15 മിനിട്ട് മാത്രമേ സമയമെടുക്കുകയുള്ളു താനും. ഇന്റീരിയറിൽ മാറ്റ് വാഷിങ്, മാറ്റ് പോളീഷിങ്, ഡോർ പാഡ് ആന്റ് സ്റ്റെപ്പ് പോളീഷിങ്, ഹെവി ഡ്യൂട്ടി വാക്വം ക്ലീനിങ്, ഡാഷ് ബോർഡ് പോളീഷിങ്, ഗന്ധമില്ലാതാക്കൽ എന്നിങ്ങനെയുള്ള പ്രക്രിയകളാണ് നടത്തുന്നത്. ഇത്രയും പ്രക്രിയകൾക്ക് വലിയ തുക ആകുമെന്ന് ധരിക്കുകയേ വേണ്ട. ഫുൾ സർവീസിന് 400 രൂപ മുതൽ 600 രൂപ വരെ മാത്രമേ ടണൽ ഡ്രൈവ് ഈടാക്കുന്നുള്ളുവെന്നതാണ് വാഹനപ്രേമികളെ ഇവിടേയ്ക്ക് കൂടുതലായി ആകർഷിക്കുന്ന കാര്യം. ഇതിനു പുറമേ, ചില അനുബന്ധ സർവീസുകളും ടണൽ ഡ്രൈവ് നടത്തുന്നുണ്ട്. ഇന്റീരിയർ സ്റ്റീമിങ്ങാണ് അതിൽ പ്രധാനം. കാർ സ്റ്റീമിങ്ങിനായി സൗത്ത് കൊറിയൻ കമ്പനിയായ എസ്‌ജെഇ കോർപ്പറേഷൻ നിർമ്മിച്ച ഒപ്റ്റിമ സ്റ്റീമർ എന്ന സവിശേഷമായ ഉപകരണം ഉപയോഗിച്ചാണ് കാറിനകത്ത് സ്റ്റീമിങ് നടത്തി പൂർണമായും അണുവിമുക്തമാക്കുന്നത്. എസി ഡക്ട് അടക്കം രാസവസ്തുക്കൾ ഉപയോഗിക്കാതെ ഇതിലൂടെ വൃത്തിയാക്കപ്പെടുകയും സെക്കൻഡ് ഹാൻഡ് കാറുകളിലെ ദുർഗന്ധം പോലും നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു.

Customer lounge

കാർ വാഷ് ആന്റ് വാക്‌സിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല ടണൽ ഡ്രൈവ്. കാർ ഡീട്ടെയ്‌ലിങ്ങ് സ്ഥാപനം കൂടിയാണത്. സെറാമിക്, അക്രിലിക്, നാനോ, ടൈറ്റാനിയം, പോളിമർ, പ്രീമിയം വാക്‌സ് കോട്ടിങ്ങുകളും അപ്‌ഹോൾസ്റ്ററി ക്ലീനിങ്ങും സ്റ്റീമിങ്ങും വിൽഡ് ഷീൽഡ് പോളീഷിങ്ങും എഞ്ചിൻ റൂം സ്റ്റീമിങ്ങും ഹെഡ് ലാമ്പ് റസ്റ്റോറേഷനും അവിടെയുണ്ട്. പ്രമുഖ അമേരിക്കൻ ഉൽപന്നമായ ടർട്ടിൽ വാക്‌സാണ് ഇവിടെ വാക്‌സിങ്ങിന് ഉപയോഗിക്കുന്നത്. ഇതിനു പുറമേ, കാർ ആക്‌സസറികൾക്കായി ഒരു ഷോപ്പും താഴത്തെ നിലയിൽ ഒരുങ്ങുന്നു. സീറ്റ് കവറുകൾ മുതലുള്ള എല്ലാ ആക്‌സസറികളും ഇവിടെ ലഭിക്കും. ഒരു മിനി സ്റ്റോറും ഇതോടൊപ്പം തന്നെ സജ്ജമാക്കുന്നുണ്ട്. ഉപഭോക്താക്കൾക്കായി ക്ലബ് കാർഡ് എന്ന പേരിലും പ്ലാറ്റിനം കാർഡ് എന്ന പേരിലും രണ്ട് മെമ്പർഷിപ്പ് കാർഡുകളും ടണൽ ഡ്രൈവ് ഏർപ്പെടുത്തിയിട്ടുണ്ട്.

Equipment display centre at Tunnel Drive

ഒരു വർഷത്തിൽ 24 വാഷുകൾ ചെയ്താൽ 7000 രൂപ വിലമതിക്കുന്ന കംപ്ലീറ്റ് കാർ പോളിഷിങ്ങും ഇന്റീരിയർ ക്ലീനിങ്ങും സ്റ്റീമിങ്ങും സൗജന്യമായി ലഭിക്കുന്നതാണ് പോസ് കാർഡ് അംഗത്വം. പ്ലാറ്റിനം കാർഡ് പ്രീപെയ്ഡ് കാർഡ് സംവിധാനമാണ്. ഈ കാർഡുള്ളവർക്ക് ഒരു വാഷിന് 100 രൂപയിൽ താഴെ മാത്രമേ ചെലവാകുകയുള്ളുവെന്നതാണ് ഇതിന്റെ സവിശേഷത. വാഷിങ്ങും ഡീടെയ്‌ലിങ്ങിനും പുറമേ, അത്യാധു നിക വിദേശനിർമ്മിത ഓട്ടോമാറ്റിക് കാർ വാഷ് യന്ത്രങ്ങളുടെ വിപണനവും ടണൽ ഡ്രൈവിൽ നടക്കുന്നുണ്ട്. നിലവിൽ കാർ വാഷ് സെന്ററുകളുള്ളവർക്ക് ഇവിടെ വന്ന് ഉപകരണങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കി അവയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും. ആക്‌സസറികളുടെ ഒരു ഡിസ്‌പ്ലേ റൂമും ടണൽ ഡ്രൈവിൽ സജ്ജമാക്കിയിരിക്കുന്നതിനാൽ അവ പരിശോധിക്കാനും മനസ്സിലാക്കാനും അവസരവും ഇവിടെയുണ്ട്. ടണൽ ഡ്രൈവ് വാട്ടർ ടണൽ വാഷ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഫ്രാഞ്ചൈസികൾ നൽകാനും പദ്ധതിയിട്ടിട്ടുണ്ട്.

അത്യാധുനികമായ ഈ കാർ വാഷ് സെന്റർ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അനുശാസിക്കുന്ന എല്ലാ ചട്ടങ്ങളും പാലിച്ചാണ് പ്രവർത്തിക്കുന്നതെന്നാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. പരിസ്ഥിതിസൗഹാർദ്ദമായാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നതിന് അത്യാധുനിക വാട്ടർ റീസൈക്കിങ് പ്ലാന്റും തെളിവാകുന്നു.

വാഹനപ്രേമികൾ ഇനി മടിച്ചുനിൽക്കുന്നതെന്തിന്? താങ്കളുടെ കാർ എന്തുമായിക്കൊള്ളട്ടെ, വാഹനത്തിന് ഒരു പോറൽ പോലും ഏൽക്കാതെ ഏറ്റവും മികച്ച വാട്ടർ ടണൽ വാഷും വാക്‌സിങ്ങും താങ്ങാനാകുന്ന നിരക്കിൽ സാധ്യമാക്കാൻ നേരെ ടണൽ ഡ്രൈവിലേക്ക് വാഹനം തിരിച്ചോളൂ…. $

Tunnel Drive
Door No: 36/2446B1
North Edapally, NH17
Cochin 682024
PH: +91 9946364836
www.tunneldrive.co.in, www.poseindia.com
Email: tunneldrivecarwash@gmail.com

 

Copyright: Smartdrive-December 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>