Schimmer: Dettagli Per Passione: Car Detailing at its best in Kochi
December 11, 2019
BikerLand: The Complete Bike Festival
December 12, 2019

The Tyre King: Success Story of New Bharath Tyres

ന്യൂ ഭാരത് ടയേഴ്‌സ് മാനേജിങ് ഡയറക്ടർ മോഹൻ സക്കറിയ മാത്യൂസ്‌

ടയർ വിപണനരംഗത്ത് ഇന്ത്യയിലെ മറ്റ് ടയർ ഷോറൂമുകൾക്കും ടയർ ബ്രാൻഡുകൾക്കും വരെ മാതൃകയായിട്ടുള്ള സ്ഥാപനമാണ് ന്യൂഭാരത് ടയേഴ്‌സ്. 72 വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച ഈ സ്ഥാപനം ഇന്നും ഏറ്റവും അത്യാധുനിക സംവിധാനങ്ങളുമായി കാലത്തിനൊത്ത മുന്നേറുന്നതിനു കാരണം ഉപഭോക്താക്കൾ ഈ സ്ഥാപനത്തിൽ അർപ്പിച്ച വിശ്വാസമാണെന്ന് പറയാതെ വയ്യ.

എഴുത്ത്: ജെ ബിന്ദുരാജ് ചിത്രങ്ങൾ: അഖിൽ അപ്പു

പാരമ്പര്യത്തിനും പൈതൃകത്തിനുമൊക്കെ ബിസിനസിൽ ചെറുതല്ലാത്ത സ്ഥാനം തന്നെയാണുള്ളത്. പ്രത്യേകിച്ചും കുടുംബ ബിസിനസുകളിൽ. സത്യസന്ധതയും വിശ്വാസ്യതയും ഗുണമേന്മയുമൊക്കെ ഒത്തുചേരുമ്പോൾ മാത്രമേ ഏതൊരു കുടുംബ ബിസിനസും കാലങ്ങളോളം മത്സരങ്ങളെ അതിജീവിച്ചുകൊണ്ട് നിലനിൽക്കുകയുള്ളു. എന്നാൽ നിലനിൽപിനപ്പുറം കഴിഞ്ഞ 72 വർഷമായി ഒന്നാം സ്ഥാനത്തു തന്നെ നിലകൊള്ളുന്ന ഒരു ടയർ ഡീലർഷിപ്പുണ്ട് കേരളത്തിൽ. 72 വർഷങ്ങൾക്കു മുമ്പ് ചെങ്ങന്നൂരിൽ മാങ്കൂട്ടത്തിൽ മത്തായിച്ചൻ ആരംഭിച്ച ടയർ ഡീലർഷിപ്പ് ഇന്ന് കേരളത്തിലുടനീളം 15 ഷോറൂമുകളുമായി ജൈത്ര യാത്ര തുടരുകയാണ്. ന്യൂഭാരത് ടയേഴ്‌സ് എന്ന കേരളത്തിലെ ടയർ വിപണനരംഗത്തെ അനിഷേധ്യമായ സാന്നിധ്യത്തിനു പിന്നിൽ മത്തായിച്ചന്റെ മൂന്നു മക്കളാണ്. അതിൽ ഏറ്റവും മൂത്തയാളായ മോഹൻ സക്കറിയ മാത്യൂസ് ആണ് ഇന്ത്യയിലെ തന്നെ ടയർ വിപണനരംഗത്തെ അപ്പാടെ മാറ്റിമറിച്ചത്. എറണാകുളത്തും പരിസര പ്രദേശങ്ങളിലും തൃശ്ശൂരും കോട്ടയത്തും പെരുമ്പാവൂരുമുള്ള ന്യൂഭാരത് ടയേഴ്‌സിന്റെ ഷോറൂമുകളാണ് ഇന്ത്യയൊട്ടുക്ക് ടയർ ഡീലർഷിപ്പുകൾ അത്യാധുനികവും നവീനവുമായി മാറുന്നതിനുള്ള മാതൃകകളായി മാറിയതെന്നത് പലർക്കുമറിയാത്ത കാര്യമാണ്.

ന്യൂ ഭാരത് ടയേഴ്‌സിന്റെ പാലാരിവട്ടം ബൈപ്പാസിലെ ഷോറൂം

അക്ഷരാർത്ഥത്തിൽ ടയർ വിപണനരംഗത്തെ രാജാവായിരുന്നു മാങ്കൂട്ടത്തിൽ മത്തായിച്ചൻ. ചെങ്ങന്നൂരിൽ ആരംഭിച്ച ഷോറൂമിൽ നിന്നാണ് തിരുവനന്തപുരത്തേയ്ക്കും കൊല്ലത്തേയ്ക്കുമൊക്കെ ന്യൂഭാരത് ടയേഴ്‌സ് വളർന്നത്. മോഹൻ സക്കറിയ മാത്യൂസ് 1983 ൽ വെറും 100 ചതുരശ്ര അടിയിൽ എറണാകുളത്ത് ലിസി ജംഗ്ഷനിൽ തുടക്കമിടുകയും പിന്നീട് കച്ചേരിപ്പടി യിലേക്കും ഇടപ്പള്ളിയിലേക്കും വ്യാപിക്കുകയും ചെയ്തു. എന്നാൽ 2005 ൽ ആരംഭിച്ച ന്യൂ ഭാരത് ടയേഴ്‌സ് പിറ്റ് സ്റ്റോപ്പ് ടയർ വിൽപനരംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. ജുവലറികളേയും ടെക്‌സ്റ്റൈൽഷോപ്പുകളേയുമൊക്കെപ്പോലെ അതിവിശാലമായ ഷോറൂമാണ് ന്യൂഭാരത് ടയേഴ്‌സ് പിറ്റ് സ്റ്റോപ്പിന്റേത്. ”ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിൽ നിന്നുമുള്ള ടയർ വ്യാപാരികൾ കൊച്ചിയിലെ ന്യൂഭാരത് ടയേഴ്‌സിന്റെ ഈ ഷോറൂം കാണാനായി എത്തുകയും ഞങ്ങൾ രൂപകൽപന ചെയ്ത ഈ മോഡലാണ് പിന്നീട് ടയർ കമ്പനികൾ പോലും ബ്രാൻഡഡ് ഷോപ്പ് നിർമ്മിക്കാൻ പദ്ധതിയിട്ടപ്പോൾ ഉപയോഗപ്പെടുത്തുകയും ചെയ്തത്.” ന്യൂഭാരത് ടയേഴ്‌സിന്റെ മാനേജിങ് ഡയറക്ടറായ മോഹൻ സക്കറിയ മാത്യൂസ് പറയുന്നു. വിവിധ രാജ്യങ്ങളിൽ സന്ദർശനം നടത്തുകയും അവിടത്തെ ടയർ ഡീലർഷിപ്പുകൾ കണ്ടു മനസ്സിലാക്കുകയും ചെയ്തശേഷമാണ് ഇത്തരമൊരു ടയർ ഷോറൂമിന് രൂപം നൽകാൻ മോഹൻ സക്കറിയ മാത്യൂസിനെ പ്രേരിപ്പിച്ചത്.

ന്യൂ ഭാരത് ടയേഴ്‌സ് മാനേജിങ് ഡയറക്ടർ മോഹൻ സക്കറിയ മാത്യൂസ്‌

എണ്ണായിരത്തോളം ചതുരശ്ര അടിയിൽ മൂന്നു നിലകളിലായുള്ള ഈ ഷോറൂമിൽ ഏറ്റവും അത്യാധുനികമാ യ ഉപകരണങ്ങളും കസ്റ്റമർ ലോഞ്ചും 5000ത്തിലധികം ടയറുകളുടെ ഡിസ്‌പ്ലേയുമുള്ള ഈ ഷോറൂം ശരിക്കും ടയറുകളുടേയും അലോയ് വീലുകളടക്കമുള്ള അനുബന്ധ സാമഗ്രികളുടേയും ഒരു പറുദീസ തന്നെയാണ്. ഇന്ത്യയിലാദ്യമായി 3ഡി വീൽ അലൈൻമെന്റ്‌മെഷിനറിയും ഏറ്റവും മികച്ച കമ്പനിയുടെ അക്കുറേറ്റ് വീൽ ബാലൻസിങ് മെഷിനറിയും റൺ ഫ്‌ളാറ്റ് ടയറുകൾ വരെ മാറ്റാനാകുന്ന ഓട്ടോമാറ്റിക് ടയർ ചെയ്ഞ്ചിങ് മെഷിനറിയും ഹൈടെക് നൈട്രജൻ ഇൻഫ്‌ളേറ്ററുമൊക്കെ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തിയത് ന്യൂഭാരത് ടയേഴ്‌സ് ആയിരുന്നു. ആഡംബര കാറുകളുടെ ടയറുകൾക്ക് മാത്രമായി ഒരു പ്രത്യേക നില തന്നെ ഒരുക്കിയിട്ടുണ്ട് ഇവിടെ. കേരളത്തിലെ ആഡംബര കാറുകളുടെ ടയറുകളുടെ വിൽപനയുടെ 50 ശതമാനത്തിലധികവും നടക്കുന്നതും ന്യൂഭാരത് ടയേഴ്‌സിന്റെ ഷോറൂമുകളിലൂടെ തന്നെ. ന്യൂഭാരത് ടയേഴ്‌സിന്റെ കസ്റ്റമേഴ്‌സിൽ 20 ശതമാനവും ലേഡി കസ്റ്റമേഴ്‌സ് ആണെന്നത് സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ കാര്യമാണ്.

സ്‌കൂട്ടർ / ബൈക്ക് ടയറുകൾ ഉൾപ്പെടെ ട്രക്ക് ആന്റ് ബസ് ടയറുകൾ, ആഡംബരകാറുകൾ ഉൾപ്പെടെയുള്ള ഇന്ത്യയിൽ ഓടുന്ന എല്ലായിനം കാറുകളുടെയും കൂടാതെ ട്രാക്ടർ, എർത്ത് മൂവർ ടയറുകളും ഏറ്റവും നവീന അലോയ് വീലുകളും ന്യൂഭാരത് ടയേഴ്‌സിലുണ്ട്. കൊച്ചി പാലാരിവട്ടം വൈറ്റില ബൈപാസിലുള്ള പുതിയ റോഡ് ജംങ്ഷനിലുള്ള പിറ്റ്‌സ്റ്റോപ്പ് എന്ന ന്യൂഭാരത് ടയേഴ്‌സിന്റെ ഷോറൂം സന്ദർശിച്ചാൽ തന്നെ ടയർ വിപണനരംഗത്ത് അവർക്കുള്ള മേൽക്കോയ്മ നമുക്ക് ബോധ്യപ്പെടും. പ്രതിമാസം മൂവായിരത്തിലേറെ ടയറുകളാണ് ന്യൂഭാരത് ടയേഴ്‌സിന്റെ ഷോറൂമുകളിലൂടെ വിൽക്കപ്പെടുന്നത്. 500 രൂപ മുതൽ ഒരുലക്ഷം രൂപ വരെയുള്ള ടയറുകൾ ന്യൂ ഭാരത് ടയേഴ്‌സിലുണ്ട്. ഉപഭോക്താവിന്റെ ഏതു ബഡ്ജറ്റിലും കൊടുക്കാവുന്ന ടയറുകൾ ഇവിടുണ്ട്. ഓട്ടോറിക്ഷ മുതൽ റോൾസ് റോയ്‌സ് വരെയുള്ള ഏതൊരു വാഹനത്തിന്റെയും ടയറുകൾ റെഡിസ്‌റ്റോ ക്കിൽ നിന്നും വാങ്ങാവുന്ന ഒരേയൊരു സ്ഥാപനമാണ് ന്യൂ ഭാരത് ടയേഴ്‌സ്.

”മിഷെലിൻ, ബ്രിഡ്ജ്‌സ്റ്റോൺ, ഗുഡ്ഇയർ, കോണ്ടിനെന്റൽ, പിരേലി, യോക്കോഹാമ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളും അപ്പോളോ, സിയറ്റ്, ജെ കെ ടയേഴ്‌സ്, എം ആർ എഫ്, ടിവിഎസ് തുടങ്ങിയ ഇന്ത്യൻ ബ്രാൻഡുകളും ന്യൂഭാരതിലുണ്ട്. പല ടയർ ബ്രാൻഡുകളേയും ബ്രാൻഡഡ് ഷോറൂം അംഗീകാരവും ന്യൂഭാരതിനു ലഭിച്ചിട്ടുണ്ട്. അപ്പോളോ സോൺ, ബ്രിഡ്ജ്‌സ്റ്റോൺ സെലക്ട് സൂപ്പർ, കോണ്ടിനെന്റൽ കോണ്ടി പ്രീമിയം, ജെ കെ സ്റ്റീൽ വീൽസ്, മിഷെലിൻ പ്രയോറിട്ടി പാർട്‌നർ, യോക്കോഹാമ വൈ സി എൻ, ഗുഡ്ഇയർ ബ്രാൻഡഡ് ഔട്ട്‌ലെറ്റ് എന്നിവയൊക്കെ അതിൽ ചിലതു മാത്രം,” ന്യൂഭാരത് ടയേഴ്‌സിന്റെ ഡയറക്ടറും മോഹൻ സക്കറിയാ മാത്യൂസിന്റെ മകനുമായ നിതിൻ മാത്യു സക്കറിയ പറയുന്നു. അമേരിക്കയിലെ ഫ്‌ളോറിഡ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും എംബിഎ ബിരുദം നേടി, അവിടെ കുറച്ചുകാലം പരിശീലനം നേടിയ ശേഷമാണ് ന്യൂഭാരത് ടയേഴ്‌സിന്റെ ഡയറക്ടറായി നിതിൻ തിരിച്ചെത്തിയത്. വാഹനങ്ങളെപ്പറ്റിയുള്ള എല്ലാ കാര്യങ്ങളും മനപ്പാഠമാക്കിയ നിതിൻ ടയർ വാങ്ങുന്നതിനായി എത്തുന്ന ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം പല സംശയങ്ങളും ദൂരീകരിക്കുന്ന വിദഗ്ധൻ കൂടിയാണ്. നിതിന്റെ അമ്മ ഷേർലി മോഹൻ സക്കറിയയാണ് സ്ഥാപനത്തിന്റെ മറ്റൊരു ഡയറക്ടർ. മോഹൻ സക്കറി യയുടെ മകൾ ദിവ്യ എംബിഎയും എഞ്ചിനീയറിങ്ങും കഴിഞ്ഞശേഷം വിവാഹിതയാണ്. ഫ്രോണ്ടിയർ ലൈഫ് ലൈൻ ഹോസ്പിറ്റലിന്റെ സാരഥി ഡോക്ടർ പത്മശ്രീ കെ എം ചെറിയാന്റെ മകനും വൈസ് ചെയർമാനുമായ ഡോക്ടർ സഞ്ജയ് ചെറിയാനാണ് ദിവ്യയുടെ ഭർത്താവ്.

പിതാവായ മത്തായിച്ചനൊപ്പം ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ബിസിനസ് രംഗത്തേയ്ക്കിറങ്ങി അത് കണ്ടുപഠിച്ച പരിചയമാണ് മോഹൻ സക്കറിയ മാത്യൂസിനുള്ളത്. തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂൾ വിദ്യാർത്ഥിയായിരിക്കേ തുടങ്ങിയ ഈ ബിസിനസ് പഠനം മാർ ഇവാനിയോസ് കോളെജിൽ ബികോമിന് പഠിക്കുമ്പോഴും പിന്നീട് ബിസിനസ് മാനേജ്‌മെന്റി ൽ ഡിപ്ലോമ നേടുമ്പോഴുമൊക്കെ തുടർന്നു. ”പിതാവ് മാങ്കൂട്ടത്തിൽ മത്തായിച്ചന്റെ ബിസിനസ് പാരമ്പര്യം തുടരണമെങ്കിൽ ബിസിനസ് രംഗത്ത് സത്യസന്ധതയും ഗുണമേന്മയും വിശ്വാസ്യതയും വേണമെന്ന് എനിക്കറിയാമായിരുന്നു. സാമ്പത്തിക കാര്യങ്ങളിലും ബിസിനസിൽ സത്യസന്ധത അനിവാര്യമാണ്. ന്യൂഭാരത് ടയേഴ്‌സിൽ നിന്നും പത്തു രൂപയ്ക്കുള്ള ഒരു ഉൽപന്നം വാങ്ങിയാൽ പോലും അതിന് ബില്ല് നൽകുമെന്നത് പ്രധാനമാണ്. നിയമാ നുസൃതമായ രീതിയിൽ ആരേയും കബളിപ്പിക്കാതെയാണ് ഈ സ്ഥാപനം ഞങ്ങൾ നടത്തിപ്പോരുന്നത്,” മോഹൻ സക്കറിയ മാത്യൂസ് പറയുന്നു. മാനേജിങ് ഡയറക്ടർ മോഹൻ സക്കറിയ മാത്യൂസിനും ഡയറക്ടറായ നിതിൻ മാത്യു സക്കറിയ യ്ക്കും വാഹനങ്ങളോടുള്ള പാഷൻ മൂലം നിരവധി ആഡംബരവാഹനങ്ങൾ സ്വന്തമാണ്. ബി എം ഡബ്ല്യു 7 സിരീസും ഓഡി ക്യു 7നും ബെൻസ് ഇ-ക്ലാസും മിത്‌സുബിഷി പജേറോയും ഫോക്‌സ് വാഗൺ പസാറ്റും ഫോക്‌സ് വാഗൺ ജിടിഐയുമൊക്കെയാണ് അവർ ഉപയോഗിക്കുന്നത്.

ന്യൂ ഭാരത് ടയേഴ്‌സിലെ വിവിധ അത്യാധുനിക ഉപകരണങ്ങൾ

ന്യൂഭാരത് ടയേഴ്‌സ് പക്ഷേ ഇന്നത്തെ ഈ വളർച്ച കൊണ്ടു മാത്രം തൃപ്തിപ്പെട്ടുവെന്ന് പറഞ്ഞുകൂടാ. കേരളത്തിലുടനീളം ന്യൂഭാരത് ടയേഴ്‌സ് ഫ്രാഞ്ചൈസികൾ ആരംഭിക്കാനും പദ്ധതിയിട്ടുണ്ട്. ”സ്ഥലവും ഷോറൂമും ഉള്ള ആർക്കും ഫ്രാഞ്ചൈസിയ്ക്കായി ന്യൂഭാരതിനെ സമീപിക്കാം. സെയിൽസ് ട്രെയിനിങ്, സ്റ്റാഫ് ട്രെയിനിങ്, സ്റ്റോക്ക് അടക്കമുള്ള മറ്റെല്ലാ കാര്യങ്ങളും ന്യൂഭാരത് ടയേഴ്‌സ് ഏറ്റെടുത്ത് നടത്തിക്കൊടുക്കും. എംബിഎക്കാരനായ മകൻ നിതിനും അദ്ദേഹത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്റായ ഭാര്യ റിതു ചെറിയാനും ആവശ്യമായ തലങ്ങളിൽ ബിസിനസ് പരിശീലനം നൽകാൻ തയാറായി നിൽപുണ്ട്. ഇതിനു പുറമേ, ഭാവിയിൽ അത്യാധുനിക കാർ സർവീസ് സംവിധാനങ്ങളും ന്യൂഭാരതിന് ആരംഭിക്കാൻ പദ്ധതിയുണ്ട്,” മോഹൻ സക്കറിയ മാത്യൂസ് പറയുന്നു.

വർഷങ്ങളായി ടയർ വിപണനരംഗത്തുള്ളതിനാൽ ന്യൂഭാരത് ടയേഴ്‌സിന് രണ്ടു ലക്ഷത്തിൽ അധികം പേരടങ്ങുന്ന ഒരു കസ്റ്റമർബേസുണ്ട്. മറ്റൊരു ടയർ വിപണനശൃംഖലയ്ക്കും അവകാശപ്പെടാനാകാത്ത വിധമുള്ള അത്യാധുനിക സൗകര്യങ്ങളും ഉപകരണങ്ങളും ന്യൂഭാരത് ടയേഴ്‌സിൽ ഉള്ളതിനാലും വിപണിയിലെ ഏറ്റവും പുതിയ ചലനങ്ങൾ തിരിച്ചറിഞ്ഞ് മുന്നേറുന്നതിനാലും കേരളത്തിൽ ഇന്ന് ന്യൂഭാരത് ടയേഴ്‌സിനെ വെല്ലാൻ മറ്റൊരാളില്ല തന്നെ. ചുരുക്കി പറഞ്ഞാൽ ന്യൂ ഭാരതിന്റെ പരസ്യവാചകം പോലെ തന്നെ Kerala Runs on New Bharath!  ! $

New Bharath Tyres (H O)
Puthiya Road Jn., NH Bypas
Near Holiday Inn, Ernakulam
PH : 04842803909,
2803979, 9745099921
Email: newbharathtyres@yahoo.com.

New Bharath Tyres
Aroor-Vyttila Bypass
Fisheries College Jn.,
Madavana, Ernakulam
PH : 04842700039,
9745099924.
New Bharath Tyres
Muttom, Pillar No; 168
Near Muttom Metro yard
Ernakulam, PH:04842631909,
9745099926
New Bharath Tyres
West Fort Thrissur
PH : 04872389599/
9745099925
New Bharath Tyres
Sea Port Airport Road
Ernakulam, PH:04842423599,
9745099923
New Bharath Tyres
Vattackattupady
MC Road, Perumbavoor
PH : 0484 2593975,
9745099927

1 Comment

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>