Clouds Valley: Travel to Munnar in a Mahindra Marazzo
October 24, 2018
Isuzu MU-X review
November 12, 2018

The Design Empire: Success story of Concord Design Studio & its CEO Prem Kishan

കോൺകോഡ് ഡിസൈൻ സ്റ്റുഡിയോയുടേയും കോൺകോഡ് എന്റർപ്രൈസസിന്റേയും സാരഥിയായ പ്രേം കിഷന്റെ വിജയം അടയാളപ്പെടുത്തുന്നത് ബി എം ഡബ്ല്യു 3 സീരീസ് എം സ്‌പോർട്ടും ടെയോട്ട ഫോർച്യൂണറു മൊക്കെയാണ്. അച്ഛന്റെ ആകസ്മികമായ മരണത്തെ തുടർന്ന് ഒരു ഇരുപത്തിനാലുകാരൻ ഒരു പ്രസ്ഥാനം ഏറ്റെടുത്ത്, അതിനെ വികസിപ്പിച്ച് ഒരു വമ്പൻ വിജയമാക്കിയ കഥ വായിക്കൂ….

എഴുത്ത്: ജെ ബിന്ദുരാജ്, ഫോട്ടോ: അഖിൽ പി അപ്പുക്കുട്ടൻ

അച്ഛൻ വാങ്ങി നൽകിയ ഒരു സ്ട്രീറ്റ്‌ഹോക്ക് ബൈസിക്കിളിലാണ് പ്രേം കിഷൻ ആദ്യം യാത്ര തുടങ്ങിയത്. മുതിർന്നപ്പോൾ അച്ഛൻ ഒരു കൈനറ്റിക് ഹോണ്ട വാങ്ങി നൽകി. പിന്നെ സുസുക്കി സമുറായ്, യുവത്വത്തിലേക്ക് കാൽകുത്തിയപ്പോൾ യമഹ ആർ എക്‌സ് 135. ബംഗലുരുവിലെ ശോഭ ഡവലപ്പേഴ്‌സിൽ കസ്റ്റമർ റിലേഷൻസ് എഞ്ചിനീയറായി കാമ്പസ് സെലക്ഷനിലൂടെ തൊഴിൽ ലഭിച്ചപ്പോഴാണ് സ്വന്തമായി സമ്പാദിച്ചുണ്ടാക്കിയ പണം കൊണ്ട് ആദ്യമായി ഒരു ബൈക്ക് വാങ്ങിയത്- പൾസർ 130. ജീവിതത്തിലേക്കും തൊഴിലിലേക്കും വാഹനങ്ങളുടെ ലോകത്തേക്കുമൊക്കെ കൈപിടിച്ചു നടത്തിയ അച്ഛൻ കെ പ്രേമചന്ദ്രൻ പെട്ടെന്നൊരു നാൾ ഇല്ലാതായപ്പോൾ പ്രേം കിഷൻ പക്ഷേ പകച്ചുനിന്നില്ല. മുത്തച്ഛനായ കെ കെ മേനോൻ ആരംഭിക്കുകയും അച്ഛൻ ഏറ്റെടുത്ത് വളർത്തുകയും ചെയ്ത കോൺകോഡ് എന്റർപ്രൈസസിന്റെ മേൽനോട്ടം ഒരു പ്രഭാതത്തിൽ മൂന്നു വർഷം ശോഭ ഡവലപ്പേഴ്‌സിൽ തൊഴിലെടുത്ത പരിചയം മാത്രം മുൻനിർത്തി ഇരുപത്തിനാലുകാരനായ ആ യുവാവ് ഏറ്റെടുക്കുന്നു. ജീവിതത്തിൽ അച്ഛൻ എങ്ങനെയാണോ വാഹനങ്ങളിലേക്ക് ആ യുവാവിനെ കൈപിടിച്ചു നടത്തിയത്, അതേപോലെ അച്ഛൻ അന്നു പകർന്നു നൽകിയ ആത്മവിശ്വാസം മുതലാക്കി ആ യുവാവ് അച്ഛൻ പടുത്തുയർത്തിയ സ്ഥാപനത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു. കോൺകോഡ് എന്റർപ്രൈസസ് എന്ന ഇന്റീരിയർ ഡിസൈനിങ് ഉൽപന്ന വിപണന കമ്പനിയിൽ നിന്നും 2015ൽ പിറവിയെടുത്ത കോൺകോഡ് ഡിസൈൻ സ്റ്റുഡിയോ ഇന്ന് കേരളത്തിലെ ഇന്റീരിയർ ഡിസൈനിങ് രംഗത്ത് ഒരു അത്ഭുതമായി വളർന്നു കഴിഞ്ഞിരിക്കുന്നു. ഏറ്റവും മികച്ച ഉൽപന്നങ്ങൾ ഉപയോഗിച്ചുകൊണ്ട്, ഏറ്റവും മികച്ച രൂപകൽപന നിർവഹിക്കുന്ന കൊച്ചിയിലെ വിശ്വസ്തമായ സ്ഥാപനമാണ് കോൺകോഡ് ഡിസൈൻ സ്റ്റുഡിയോ ഇന്ന്.

Mr. Prem Kishan, CEO, Concord Design Studio, Kochi

കൊച്ചിയിൽ കലൂർ-കടവന്ത്ര റോഡിൽ കത്രിക്കടവ് പാലത്തിനടുത്തുള്ള കോൺകോഡ് ഡിസൈൻ സ്റ്റുഡിയോവിലേക്ക് പ്രവേശിച്ചാൽ നമ്മെ എതിരേൽക്കുന്നത് പ്രേം കിഷന്റെ അച്ഛൻ കെ പ്രേമചന്ദ്രന്റെ ഒരു ചിത്രമാണ്. അച്ഛൻ എപ്പോഴും ഒപ്പമുണ്ടെന്ന് പ്രേമിനെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നത് അതാകാം. അച്ഛൻ അംബാസിഡറും മാരുതി സെന്നും മാരുതി എസ്റ്റീമും ഓപൽ കോർസയുമാണ് ഉപയോഗിച്ചിരുന്നതെങ്കിൽ പിന്നീടുള്ള കോൺകോഡ് എന്റർപ്രൈസസിന്റേയും കോൺകോഡ് ഡിസൈൻ സ്റ്റുഡിയോയുടേയും വളർച്ച അടയാളപ്പെടുത്തുന്നത് പ്രേം കിഷന്റെ വാഹനങ്ങളാണ്- ഫോർഡ് ഫിയസ്റ്റയിൽ നിന്നും സ്‌കോഡ ഒക്ടേവിയയിലേക്കും ഷെവർലെ ക്രൂസിൽ നിന്നും ടെയോട്ട ഫോർച്യൂണറിലേക്കും ബി എം ഡബ്ല്യു 3 സീരീസ് എം സ്‌പോർട്ടിലേക്കും എത്തിനിൽക്കുന്നു അത്. വാഹനങ്ങളുടെ അപ്‌ഗ്രേഡഷനാണ് ഒരാളുടെ ജീവിതവിജയത്തിന്റെ ഗ്രാഫ് നിശ്ചയിക്കുന്നതെങ്കിൽ പ്രേം കിഷൻ എന്ന സിവിൽ എഞ്ചിനീയറുടെ കൈയിൽ അച്ഛൻ ഏൽപിച്ച ബിസിനസുകളുടെ താക്കോൽ ഭദ്രമാണെന്ന് നിസ്സംശയം പറയാം.

Mr. Prem Kishan, CEO, Concord Design Studio, Kochi

”1972ൽ മുത്തച്ഛനായ കെ കെ മേനോനാണ് കോൺകോഡ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിനു തുടക്കമിടുന്നത്. വാട്ടർ പ്രൂഫിങ് ഉൽപന്നങ്ങൾ വിൽക്കുന്ന ഒരു സ്ഥാപനമായിരുന്നു അത്. 1978ൽ സിവിൽ എഞ്ചിനീയറായ അച്ഛൻ അത് ഏറ്റെടുക്കുകയും ഫർണീച്ചർ ഹാർഡ് വെയർ ബ്രാൻഡായ എബ്‌കോയും ഡോർ ലോക്കിന്റേയും ഹാൻഡിലുകളുടേയും ബ്രാൻഡായ ഡോർസെറ്റും കോൺകോഡ് എന്റർപ്രൈസസിന്റെ വിപണനമേഖലയിലേക്ക് എത്തിക്കുകയും ചെയ്യുകയായിരുന്നു. അധികം വൈകാതെ അദ്ദേഹം ഇന്റീരിയർ ഡിസൈനിങ് രംഗത്തേക്കും ചുവടുവച്ചു. ഫെഡറൽ ബാങ്കിന്റേയും ട്രൈഡന്റ് ഹോട്ടലിന്റേയുമൊക്കെ ഇന്റീരിയർ വർക്കുകൾ ചെയ്തത് അദ്ദേഹമായിരുന്നു,” ബി എം ഡബ്ല്യു 3 സീരീസിൽ എം സ്‌പോർട്ടിൽ വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ റോഡിലൂടെ ഒരു ഡ്രൈവിനിറ ങ്ങിയപ്പോൾ പ്രേം കിഷൻ തന്റെ കഴിഞ്ഞകാല കഥകളിലേക്ക് കടന്നു. കൊച്ചിയിലെ ടോക് എച്ച് സ്‌കൂളിൽ നിന്നും 1999ൽ പ്ലസ് ടു കഴിഞ്ഞ് പുറത്തിറങ്ങിയശേഷം പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിങ് കോളെജിൽ നിന്നും സിവിൽ എഞ്ചിനീയറിങ് നേടിയശേഷമാണ് പ്രേം കാമ്പസ് സെലക്ഷനിലൂടെ ശോഭ ഡവലപ്പേഴ്‌സിൽ കസ്റ്റമർ റിലേഷൻഷിപ്പ് എഞ്ചിനീയറായി പ്രവർത്തിക്കാനാരംഭിച്ചത്. ”ക്വാളിറ്റിയുടെ കാര്യത്തിൽ ശോഭ ഡവലപ്പേഴ്‌സ് പുലർത്തിവന്നിരുന്ന നിർബന്ധവും മികച്ച ഉൽപന്നം ഉപഭോക്താവിനു നൽകുന്നതിൽ അവർ കാട്ടുന്ന ആത്മാർത്ഥതയും മികവിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും കാട്ടരുതെന്ന് എന്നെ പഠിപ്പിച്ചു. അവിടത്തെ തൊഴിൽ കാലയളവിൽ ആർജിച്ച അനുഭവപരി ചയം കോൺകോഡിന് മേൽനോട്ടം വഹിച്ചപ്പോൾ എനിക്ക് ചെറുതല്ലാത്ത ആത്മവിശ്വാസമാണ് നൽകിയത്,” പ്രേം കിഷൻ പറയുന്നു.

കോൺകോഡ് ഡിസൈൻ സ്റ്റുഡിയോ രൂപകൽപ്പന ചെയ്ത ഇന്റീരിയറുകൾ

കോൺകോഡ് എന്റർപ്രൈസസ് ഏറ്റെടുക്കുമ്പോൾ എബ്‌കോയും ഡോർസൈറ്റും മാത്രമായിരുന്നു വിപണനത്തിനുള്ള ബ്രാൻഡുകളെങ്കിൽ പ്രേം കിഷൻ ആ സാമ്രാജ്യത്തിലേക്ക് കിച്ചൻ ഹോബുകളുടേയും ചിമ്മിനികളുടേയും ബ്രാൻഡായ ഹിൻഡ്‌വെയറിനേയും ഗ്രാനൈറ്റ് ടോപ്പുകൾക്ക് പകരം ഉപയോഗിക്കുന്ന കൊറിയൻ ടോപ്പുകളായ ഡെനോലെക്‌സ് എന്ന ബ്രാൻഡിനേയും എത്തിച്ചു. 2015ന്റെ ഒടുവിൽ കോൺകോഡ് ഡിസൈൻ സ്റ്റുഡിയോയ്ക്ക് രൂപം നൽകുമ്പോൾ ആൾക്കാരെ ഉപയോഗിച്ച് കാർപെന്ററി ജോലികൾ ചെയ്യിച്ചുകൊണ്ടായിരുന്നു തുടക്കം. മികച്ച നിലവാരത്തിലുള്ള ഉൽപന്നങ്ങൾ ഏറ്റവും മികവാർന്ന രീതിയിൽ തയാറാക്കുന്നതിന് 2017 ആയപ്പോഴേയ്ക്കും കമ്പനി കളമശ്ശേരിയിൽ
പൂർണമായും യന്ത്രവൽക്കരിച്ച ഒരു അത്യാധുനിക ഫാക്ടറി കൂടി ആരംഭിച്ചു.

കളമശ്ശേരിയിലെ കോൺകോഡ് ഡിസൈൻ സ്റ്റുഡിയോയുടെ അത്യാധുനിക ഉപകരണങ്ങൾ ഉള്ള ഫാക്ടറി

”ഏറ്റവും മുന്തിയ നിലവാരത്തിലുള്ള ഉൽപന്നങ്ങൾ മാത്രമേ ഇന്റീരിയർ ഡിസൈനിങ്ങിന് ഞങ്ങൾ ഉപയോഗിക്കാറുള്ളു. 710 ഗ്രേഡിലുള്ള ബോയിലിങ് വാട്ടർ പ്രൂഫ് (ബി ഡബ്ല്യു പി) മറൈൻ പ്ലൈവുഡാണ് അടുക്കളയിലെ നിർമ്മാണങ്ങൾക്ക് ഉപയോഗിക്കുന്നത്. വാർഡ്രോ ബുകൾക്ക് ആക്ഷൻ, ജാക്‌വുഡ് തുടങ്ങിയ കമ്പനിക ളുടെ എച്ച് ഡി എച്ച് എം ആർ അഥവാ ഹൈ ഡെൻസിറ്റി ഹൈ മോയ്‌സ്ച്വർ റസിസ്റ്റൻസ് ബോർഡാണ് ഉപയോഗിക്കുക,” പ്രേം കിഷൻ നിലവാരത്തിന്റെ കാര്യത്തിൽ കോൺകോഡ് ഡിസൈൻ സ്റ്റുഡിയോ പുലർത്തുന്ന നിഷ്‌കർഷയെപ്പറ്റിയാണ് സംസാരം. സ്വന്തമായി നിർമ്മാണ യൂണിറ്റും അനുഭവപചരിചയവും അഗാധമായ അറിവും ഇന്റീരിയർ ഡിസൈനിങ് രംഗത്തുള്ള ജീവനക്കാരും ഏറ്റവും മികച്ചത് തന്നെ നൽകണമെന്ന വാശിയുമാണ് കോൺകോഡ് ഡിസൈനിങ് സ്റ്റുഡിയോയെ കേരളത്തിലെ തന്നെ മികച്ച ഇന്റീരിയർ ഡിസൈനർമാരാക്കി മാറ്റിയിരിക്കുന്നതെന്ന് എത്രയോ പേർ സാക്ഷ്യം പറയും. നടൻ ജയസൂര്യയുടെ അപ്പാർട്ട്‌മെന്റു മുതൽ ഗായകൻ വിജയ് യേശുദാസ് വരെ സ്വന്തം വീടുകളിലെ ഇന്റീരിയർ നിർമ്മാണത്തിന് കരാർ നൽകിയത് കോൺകോഡിനായിരു ന്നുവെന്നത് അവരുടെ മികവിന് തെളിവാകുന്നുണ്ട്. കേരളത്തിലെ ഓഡി കാർ ഡീലർഷിപ്പിന്റെ സി ഇ ഒ ആയ ജേക്കബ് ഈപ്പനും സ്വന്തം ഭവനത്തിന്റെ ഇന്റീരിയർ ഡിസൈനിങ്ങിന് ആശ്രയിച്ചത് കോൺകോഡ് ഡിസൈനിങ് സ്റ്റുഡിയോയെ തന്നെയായിരുന്നു. ബ്ലഡ് ബാഗ് രംഗത്തെ അന്താരാഷ്ട്ര സ്ഥാപനമായ തിരുവനന്തപുരത്തെ ടെർമോ പെൻപോൾ, തിരുവനന്തപുരത്തെ ഓഡി സർവീസ് സെന്റർ, ആലപ്പുഴയിലെ വി കെ എൽ സ്‌പൈസസിന്റെ ഫുഡ് ലാബ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഇന്റീരിയർ ഡിസൈനിങ്ങും നിർവഹിച്ചത് ഇവർ തന്നെ.

കോൺകോഡ് ഡിസൈൻ സ്റ്റുഡിയോ രൂപകൽപ്പന ചെയ്ത ഇന്റീരിയറുകൾ

കോൺകോഡ് ഡിസൈൻ സ്റ്റുഡിയോയ്ക്ക് ഏറ്റവും മികച്ചത് ഏറ്റവും താങ്ങാനാകുന്ന നിരക്കിൽ നൽകാനാകുന്നതിനു പ്രധാന കാരണം അവർക്കൊപ്പം മികച്ച ബ്രാൻഡുകളും അത്യാധുനിക ഉപകരണങ്ങളുള്ള സ്വന്തം നിർമ്മാണ യൂണിറ്റും വിദഗ്ധരായ പ്രൊഫഷണലുകളും ഉണ്ടെന്നതിനാലാണ്. കോൺകോഡ് ഡിസൈൻ സ്റ്റുഡിയോയിൽ മാത്രം നിലവിൽ 72 ജീവനക്കാരും കോൺകോഡ് എന്റർപ്രൈസസിൽ 65 ജീവനക്കാരുമാണുള്ളത്. കോൺകോഡ് എന്റർപ്രൈസസിന് തൃശൂരും കോഴിക്കോടും ബ്രാഞ്ചുകളുമുണ്ട്. കോഴിക്കോട് പൊറ്റമ്മലിൽ 3500 ചതുരശ്ര അടി വീതമുള്ള നാല് ഫ്‌ളോറുകളുള്ള കെട്ടിടത്തിന്റെ നിർമ്മാണം പൂർ ത്തിയായി വരികയാണ്. കൊച്ചിയിൽ 2000 ചതുരശ്ര അടിയിലാണ് ഷോറൂം. ”ക്വാളിറ്റിയും താങ്ങാനാകുന്ന നിരക്കും ഇന്റീരിയർ ഡിസൈനിങ് രംഗത്തെ ഏറ്റവും പുതിയ ട്രെന്റുകളും ആദ്യം അവതരിപ്പിക്കാനാകുന്നതാണ് ഞങ്ങളുടെ വിജയത്തിനു പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന ഘടകം. ക്വാളിറ്റിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയാറല്ല,” പ്രേം കിഷൻ പറയുന്നു.

പ്രേം തന്റെ ബി എം ഡബ്ല്യു 3 സീരീസ് എം സ്‌പോർട്ടിൽ

റസിഡൻഷ്യൽ കെട്ടിടങ്ങൾക്കായി കസ്റ്റമൈസ്ഡ് ഇന്റീരിയറുകളാണ് കോൺകോഡ് നിർമ്മിച്ചു നൽകുന്നത്. മോഡുലാർ കിച്ചണുകൾ, വാർഡ്രോബുകൾ, കട്ടിലുകൾ, ക്രോക്കറി ഷെൽഫുകൾ, ടി വി യൂണിറ്റുകൾ, വാൾ പാനലിങ്ങുകൾ, ഫാൾസ് സീലിങ്, സ്റ്റഡി ടേബികളുകൾ, ഷൂ റാക്കുകൾ, ഷവർ പാർട്ടീഷ്യനുകൾ എന്നിവയെല്ലാം തന്നെ ആവശ്യക്കാരന്റെ താൽപര്യത്തിനനുസരിച്ചും അവരുടെ നിബന്ധനകൾക്ക് അനുസൃതമാ യും പലവട്ടം ചർച്ച ചെയ്തശേഷം മികച്ച ഡിസൈനി ലെത്തിയശേഷമാണ് നിർമ്മാണഘട്ടത്തിലേക്ക് കടക്കുന്നത്. കൊമേഴ്‌സ്യൽ കെട്ടിടങ്ങളിൽ വർക് സ്റ്റേഷനുകൾ, മരം കൊണ്ടോ ഗ്ലാസുകൊണ്ടോ ഉള്ള പാർട്ടീഷ്യനുകളും ഷോറൂമുകളുമെല്ലാം മികവാർന്ന രീതിയിൽ സജ്ജീകരിക്കുന്നു.

കൊച്ചിയിൽ കലൂർ കടവന്ത്ര റോഡിലുള്ള കോൺകോഡ് ഡിസൈൻ സ്റ്റുഡിയോയുടെ ഓഫീസും ഷോറൂമും

കോൺകോഡ് ഡിസൈനിങ് സ്റ്റുഡിയോയിൽ പ്രമുഖരായവർ വിശ്വാസമർപ്പിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. പ്രവർത്തനത്തിൽ അവർ കാഴ്ചവയ്ക്കുന്ന സുതാര്യതയും വിശ്വസ്തതയുമാണ് അതിൽ ഏറ്റവും പ്രധാനം. ഇന്റീരിയർ ഡിസൈനിങ്ങിനായി കോൺകോഡിനെ ഒരു ഉപഭോക്താവ് സമീപിച്ചാൽ ആദ്യം അവരിൽ നിന്നും എഞ്ചിനീയർമാർ ചോദിച്ചറിയുക അവരുടെ ആവശ്യങ്ങളെന്തൊക്കെയാണെന്നാണ്. അതിനുശേഷം എത്ര തുക വരുമെന്നതിനെപ്പറ്റി ഒരു ഏകദേശ രൂപം ഉണ്ടാക്കി അവർക്ക് നൽകും. ഇന്റീരിയർ വർക്ക് ചെയ്യേണ്ട കെട്ടിടത്തിന്റെ അളവുകൾ രേഖപ്പെടുത്തുന്നതിനു മുമ്പ് ഒരു ടോക്കൺ അഡ്വാൻസ് കൈപ്പറ്റും. പിന്നീടാണ് വിശദമായ ഡിസൈൻ തയാറാക്കുക. എത്ര തവണ വേണമെങ്കിലും ഈ ഡിസൈനിൽ ഉപഭോക്താവിന് മാറ്റങ്ങൾ ആവശ്യപ്പെടാം. അന്തിമമായ ഡിസൈൻ അംഗീകരിച്ചാൽ 50 ശതമാനം തുക അഡ്വാൻസ് പേയ്‌മെന്റായി നൽകണം. എങ്കിൽ മാത്രമേ നിർമ്മാണഘട്ടത്തിലേക്ക് ജോലി മുന്നേറുകയുള്ളു. ഫാക്ടറിയിൽ ഉൽപന്നം നിർമ്മിച്ചശേഷം സൈറ്റിൽ അവ എത്തിച്ച് കൂട്ടിച്ചേർക്കുന്നതിനു മുമ്പും അഡ്വാൻസ് നൽകണം. ഇന്റീരീയർ പൂർത്തിയാക്കിയതിനു ശേഷമാണ് ബാക്കിയുള്ള അവസാന ഗഡു നൽകേണ്ടത്. മൂന്നു വർഷം വരെ സൗജന്യ വാറന്റിയും ആജീവനാന്ത സേവനവും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട് കോൺകോഡ് ഡിസൈൻ സ്റ്റുഡിയോ എന്നതാണ് അവരെ മറ്റുള്ള ഇന്റീരിയർ ഡിസൈനിങ് സ്ഥാപനങ്ങളിൽ നിന്നും വേറിട്ടു നിർത്തുന്നത്. ”ഞങ്ങൾ നൽകുന്നത് ഏറ്റവും മികച്ച ഉൽപന്നങ്ങളാണെന്ന കാര്യത്തിൽ ഞങ്ങൾക്കുറപ്പുണ്ട്. അതുകൊണ്ടു തന്നെയാണ് ഇത്രയും ദീർഘകാല വാറന്റി ഞങ്ങൾ നൽകുന്നത്,” പ്രേം കിഷൻ പറയുന്നു.

ഏറ്റവും മികച്ച നിർമ്മാണ സാമഗ്രികളാണ് കോൺകോഡ് ഡിസൈനിങ് സ്റ്റുഡിയോ ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കാൻ കളമശ്ശേരിയിലുള്ള അവരുടെ ഫാക്ടറി ഏതുസമയത്തും സന്ദർശിക്കാൻ കോൺകോഡ് ഉപഭോക്താക്കൾക്ക് അവസരം നൽകുന്നുമുണ്ട്. 710 ഗ്രേഡ് ബോയിലിങ് വാട്ടർ പ്രൂഫ് മറൈൻ പ്ലൈവുഡ്, എക്സ്റ്റീരിയർ ക്വാളിറ്റി മീഡിയം ഡെൻസിറ്റി ഫൈബർ ബോർഡ്, മൈക്ക, വെനീർ, അക്രിലിക്, ലാക്വേഡ് ഗ്ലാസ് പോലുള്ള ലാമിനേഷനുകൾ, ജർമ്മൻ ബ്രാൻഡായ റേഹോയിൽ നിന്നുള്ള എഡ്ജ് ബാൻഡ്, അന്താരാഷ്ട്ര ബ്രാൻഡ് പശകൾ, സോഫ്റ്റ്‌ക്ലോസ് ഓട്ടോക്ലോസിങ് ഹിഞ്ചസ്, ടെലസ്‌കോപിക് സ്ലൈഡറുകൾ, സ്‌റ്റൈയ്ൻലെസ് സ്റ്റീൽ 304 ഗ്രേഡ് കിച്ചൻ ബാസ്‌ക്കറ്റുകൾ, വാർഡ്രോബ് പുൾഔട്ടുകൾ, ചിമ്മിനികളും ഹോബുകളും, കിച്ചൻ സിങ്കുകൾ – എല്ലാം തന്നെ കോൺകോഡിന്റേതായി ഉപഭോക്താവിനെ കാത്തിരിപ്പുണ്ട്. ”അഞ്ചടി ഉയരത്തിനു മേലെയുള്ള കാബിൻ ഷട്ടറുകൾ വളയാനുള്ള സാധ്യതയുള്ളതിനാൽ ഡോർ സ്റ്റിഫ്‌നേഴ്‌സ് ഉപയോഗിച്ച് ദൃഢപ്പെടുത്തിയാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. ഇന്റീരിയർ രംഗത്ത് മറ്റാരും ചെയ്യുംമുമ്പ് അത് പ്രാവർത്തികമാക്കിയത് ഞങ്ങളായിരുന്നു,” പ്രേം കിഷൻ അഭിമാനത്തോടെ പറയുന്നു.

ഓരോരുത്തർക്കും അവരവർക്ക് താങ്ങാനാകുന്ന ബജറ്റിൽ ഇന്റീരിയർ രൂപകൽപനയ്ക്ക് അവസരമൊരുക്കുന്നുവെന്നതാണ് കോൺകോഡ് ഡിസൈൻ സ്റ്റുഡിയോയുടെ പ്രത്യേകത. 2 ബെഡ്‌റൂം അപ്പാർട്ട്‌മെന്റിനുള്ള കസ്റ്റമൈസ്ഡ് പാക്കേജ് ആരംഭിക്കുന്നത് കേവലം 2.94 ലക്ഷം രൂപയിലാണെങ്കിൽ 3 ബെഡ്‌റൂം ആരംഭിക്കുന്നത് 3.76 ലക്ഷം രൂപയിലാണ് (നികുതികൾ പുറമേ). 2 ബെഡ്‌റൂമിൽ കിച്ചൻ, രണ്ട് വാർഡ്രോബുകൾ, 2 ക്യൂൻ സൈസ് കിടക്കകൾ, ടി വി യൂണിറ്റ്, ഷൂ റാക്ക് എന്നിവയാണുള്ളതെങ്കിൽ 3 ബെഡ്‌റൂമിന് 3 വാർഡ്രോബുകളും മൂന്നു കിടക്കകളുമാണ് കിച്ചനും ഷൂറാക്കിനും ടി വിയൂണിറ്റും പുറമേ ഉണ്ടാകുക. മോഡുലർ ഫർണീച്ചറുകൾ മരപ്പണിക്കാർ ഉണ്ടാക്കുന്ന ഫർണീച്ചറിനേക്കാൾ മികച്ച ഫിനിഷിങ്ങോടു കൂടിയതും എളുപ്പം ഘടിപ്പിക്കുകയും ഊരിമാറ്റാനാകുന്നതും ഏതുമട്ടിലും നിർമ്മിക്കാനാകുന്നതും ഫാക്ടറിയിൽ നിർമ്മിച്ച് വീട്ടിൽ കൊണ്ടുവന്ന് ഘടിപ്പിക്കുന്നതുമായതിനാൽ വീട് നശിപ്പിക്കപ്പെടുകയുമില്ല. കൂടുതൽ കാലം ഇവ കേടുകൂടാതെ നിലനിൽക്കുകയും ചെയ്യും.

പ്രേം കിഷൻ തന്റെ അമ്മയ്ക്കും ഭാര്യ അശ്വനിയ്ക്കും മക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം

ചെയ്യുന്ന ജോലിയിൽ പൂർണമായും മനസ്സ് അർപ്പിക്കുകയാണ് ഏതൊരു തൊഴിലിനേയും കൂടുതൽ ആകർഷകമാക്കുന്നത്. കോൺകോഡ് ഡിസൈൻ സ്റ്റുഡിയോയിൽ പ്രേം കിഷൻ അനുവർത്തിക്കുന്ന തൊഴിൽ സംസ്‌കാരവും അതു തന്നെയാണ്. കൊച്ചുകൊച്ചു കാര്യങ്ങളിൽ വരെ ഇവിടെ പ്രേമിന്റെ കണ്ണുപതിയുന്നു. കസ്റ്റമർമാരുടെ ഏതൊരാവശ്യത്തിനും ഏതു സമയത്തും ചെവി കൊടുക്കുന്നു. എന്തിന്, വിപണന പ്രദർശനത്തിൽ സ്റ്റാൾ നിർമ്മിക്കുന്നതിൽ പോലുമുണ്ട് മികവിനായുള്ള ഈ നിഷ്ഠ. ഈയടുത്ത് സമാപിച്ച വനിത വീട് എക്‌സിബിഷനിൽ ഏറ്റവും മികച്ച സ്റ്റാളിനുള്ള പുരസ്‌കാരം നേടിയതു പോലും കോൺകോഡ് ഡിസൈൻ സ്റ്റുഡിയോ ആയിരുന്നു. ഐ എസ് ഒ 9001: 2015 സർട്ടിഫൈഡ് കമ്പനി കൂടിയാണ് അവർ.

വൺനെസ് എന്ന മൃഗസ്‌നേഹി സംഘടനയിൽ മൃഗക്ഷേമ പ്രവർത്തകയാണ് പ്രേമിന്റെ ഭാര്യ അശ്വനി ശങ്കർ. കോൺകോഡ് എന്നർത്ഥം വരുന്ന പദം തന്നെയാണ് വൺനെസ്സ് എന്നത് ഒരു യാദൃച്ഛികതയാകാം. പ്രളയബാധിത സ്ഥലങ്ങളിൽ നിന്നും വളർത്തുമൃഗങ്ങളെ രക്ഷിച്ച് അവയ്ക്ക് പരിചരണവും ചികിത്സയും താമസവും നൽകിയശേഷം അവയെ ആവശ്യക്കാർക്ക് ദത്തു നൽകിയ അശ്വനിയുടെ പ്രവർത്തനം സമീപകാലത്ത് മാധ്യമ തലക്കെട്ടുകൾ സൃഷ്ടിച്ചിരുന്നു. അഞ്ചു വയസ്സുകാരനായ പൃഥ്വി കിഷനും ഒരു വയസ്സുകാരനായ ആരവ് കിഷനുമാണ് മക്കൾ.

ഫെഡറൽ ബാങ്കിൽ നിന്നും സീനിയർ മാനേജറായി രണ്ടു വർഷം മുമ്പ് വിരമിച്ച ലതയാണ് പ്രേമിന്റെ അമ്മ. നീലാംബരി എന്ന പേരിൽ ഓൺലൈൻ സ്‌റ്റോർ നടത്തുകയാണ് സഹോദരിയായ നീലിമ. അവധി ദിവസങ്ങളിൽ കുടുംബത്തോടൊപ്പം യാത്ര പോകുകയാണ് പ്രേം കിഷന്റെ ഒരു പ്രധാനഹോബി. മോഡിഫൈ ചെയ്ത തന്റെ ടെയോട്ട ഫോർച്യൂണറിലോ ബി എം ഡബ്ല്യു 3 സീരീസ് എം സ്‌പോർട്ടിലോ ആകും ഈ യാത്രകൾ. അച്ഛൻ തെളിച്ച പാതയിലൂടെ ഒരു മകന്റെ മുന്നേറ്റമാണ് കോൺകോഡ് ഡിസൈൻ സ്റ്റുഡിയോയുടേയും കോൺകോഡ് എന്റർപ്രൈസസിന്റേയും വളർച്ചയുടെ കഥ എന്നതിന് ഇതിനപ്പുറം മറ്റെന്ത് തെളിവു വേണം?$

Concord Design Studio
Emir Plaza, Near St. Francis Church
Kaloor- Kadavanthra Road, Kochi- 682017
Ph: 0484 2346229, 4028208
Mobile: 811198 2007, 811198 3007, 8111984007, 8111985007
www.concordkerala.com

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>