VW Tiguan Allspace: Offroading experience
September 23, 2020
Detail Review: Maruti Suzuki Vitara Brezza
September 23, 2020

Testimonial: Skoda Rapid Onyx

അമർ റേയും ഭാര്യ ലക്ഷ്മിയും സ്‌കോഡ റാപ്പിഡ് ഒണിക്‌സിനൊപ്പം

ബിസിനസുകാരനായ അമർ റേ ആദ്യമായാണ് ഒരു സ്‌കോഡ കാർ ഉപയോഗിക്കുന്നത്. സ്‌കോഡ റാപ്പിഡ് ഒണിക്‌സ് ഉപയോഗിച്ച് ദിവസങ്ങൾക്കകം തന്നെ സ്‌കോഡയുടെ തന്നെ മറ്റൊരു വാഹനം കൂടി ജീവിതപങ്കാളിക്കായി വാങ്ങാൻ പദ്ധതിയിടുകയാണ് അദ്ദേഹം. അത്രമാത്രം ഒരു സ്‌കോഡ ഫാനായിരിക്കുന്നു അമർ.

എഴുത്ത്: ജെ ബിന്ദുരാജ് ഫോട്ടോ: അഖിൽ അപ്പു

തിരുവനന്തപുരത്തു നിന്നും ബംഗലുരുവിലേക്ക് ബിസിനസ് സംബന്ധമായി മാസത്തിൽ മൂന്നു തവണയെങ്കിലും യാത്ര ചെയ്യാറുണ്ട് ലിയോ ഈവന്റ്‌സ് ആന്റ് ടൂർസിന്റെ മാനേജിങ് പാർട്‌നറായ അമർ റേ എസ്. തിരുവനന്തപുരത്ത് കായിക്കര സ്വദേശിയായ ഈ ബി ടെക് ബിരുദധാരി ട്രാവൽ പ്ലാനറായാണ് പ്രവർത്തിക്കുന്നതെന്നതിനാൽ ഓൺ ട്രിപ്പുകളിൽ എപ്പോഴും സജീവമായിരിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ വാഹനങ്ങളുമായി സദാ സൗഹൃദത്തിലാണ് ഈ ഇരുപത്തൊമ്പതുകാരൻ. ട്രാവൽ പ്ലാനർ എന്ന തൊഴിലിനു പുറമേ കൺസ്ട്രക്ഷൻ രംഗത്തും സൂപ്പർ മാർക്കറ്റ് രംഗത്തുമെല്ലാം ശ്രദ്ധ പതിപ്പിക്കുന്നതിനാൽ കേരളത്തിനകത്തും പുറത്തുമൊക്കെ സഞ്ചാരം തുടരേണ്ടതുമുണ്ട്. അത്തരത്തിലുള്ള ഒരാൾ യാത്രകൾക്കായി ഒരു വാഹനം തെരഞ്ഞെടുക്കുമ്പോൾ അതീവ ശ്രദ്ധാലുവായിരിക്കുമെന്നതാണ് വാസ്തവം. മുമ്പ് മാരുതി സുസുക്കി എസ് എക്‌സ് 4, ഹോണ്ട സിറ്റി, ഫോക്‌സ് വാഗൺ വെന്റോ, ഇന്നോവ ക്രിസ്റ്റ എന്നിങ്ങനെയുള്ള വാഹനങ്ങൾ ഉപയോഗിച്ചിട്ടുള്ള അമർ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ തന്റെ യാത്രകളിൽ പങ്കാളിയാക്കാൻ ഇപ്പോൾ ഒപ്പം കൂട്ടിയിരിക്കുന്നത് സ്‌കോഡ റാപ്പിഡ് ഒണിക്‌സിനെയാണ്.

”പരിപൂർണ ഡ്രൈവിങ് തൃപ്തി നൽകുന്ന വാഹനമാണ് സ്‌കോഡ റാപ്പിഡ് ഒണിക്‌സ്. സുരക്ഷിതത്വത്തിന്റെ കാര്യത്തിലും പെർഫോമൻസിന്റെ കാര്യത്തിലും ഇത്ര മികച്ച ഒരു സെഡാൻ താങ്ങാനാകുന്ന നിരക്കിൽ ലഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. പുതിയ പെട്രോൾ 1.0 ലിറ്റർ ടി എസ് ഐ എഞ്ചിൻ സ്‌കോഡ റാപ്പിഡിനെ പ്രകടനത്തിന്റെ കാര്യത്തിൽ പുതിയൊരു തലത്തിലേക്ക് എത്തിച്ചിരിക്കുന്നു,” അമർ റേ പറയുന്നു. തിരുവനന്തപുരത്തെ മലയാളം സ്‌കോഡയിൽ നിന്നുമാണ് കഴിഞ്ഞ ഓഗസ്റ്റ് 28ന് റാപ്പിഡ് കായിക്കരയുള്ള അമറിന്റെ വീട്ടിലേക്ക് എത്തിയത്. പഴയ വാഹനം എക്‌സ്‌ചേഞ്ച് ചെയ്ത് എടുത്തതിനാൽ 11.25 ലക്ഷം രൂപയായിരുന്നു ഓൺറോഡ് വിലയായി നൽകിയത്. മലയാളം സ്‌കോഡയിലെ സെയിൽസ് എക്‌സിക്യൂട്ടീവുകളുടെ നല്ല പെരുമാറ്റവും പ്രൊഫഷണൽ സമീപനവും തന്നെ ആകർഷിച്ചെന്ന് അമർ കൂട്ടിച്ചേർക്കുന്നു.

999 സിസിയുടെ 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് സ്‌കോഡ റാപ്പിഡിനുള്ളത്, 5000 ആർ പി എമ്മിൽ 109 ബി എച്ച് പി കരുത്തും 1750 ആർ പി എമ്മിൽ 175 ന്യൂട്ടൺ മീറ്റർ ടോർക്കും പ്രദാനം ചെയ്യുന്ന തകർപ്പൻ എഞ്ചിനാണത്. ഹൈവേകളിലെ പ്രകടനം എടുത്തു പറയേണ്ടതു തന്നെ. സിറ്റി ഡ്രൈവിനാണെങ്കിൽ സുഖകരമായ സഞ്ചാരം റാപ്പിഡ് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ”റാപ്പിഡ് വാങ്ങിയതിനുശേഷം ഞാൻ രണ്ടു തവണയോളം തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് സഞ്ചരിച്ചിരുന്നു. ദീർഘദൂര സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ സെഡാൻ ആയതിനാൽ യാതൊരു അസ്വസ്ഥതയും യാത്രയിൽ ഉണ്ടായില്ല,” അമർ റേ പറയുന്നു. മൈലേജിന്റെ കാര്യത്തിലും പൂർണ തൃപ്തനാണ് അദ്ദേഹം. ലിറ്ററിന് 18.97 കിലോമീറ്ററാണ് സ്‌കോഡ റാപ്പിഡ് ടെസ്റ്റ് കണ്ടീഷനിൽ അവകാശപ്പെടുന്നത്. ഹൈവേകളിൽ തനിക്ക് ലിറ്ററിന് 17 കിലോമീറ്ററോളം മൈലേജ് ലഭിച്ചുവെന്ന് അമർ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ഇത്രയും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഒരു വാഹനത്തിന് ഈ മൈലേജ് ലഭിക്കുന്നത് അത്ഭുതമാണെന്നാണ് അമറിന്റെ മൊഴി.

ബിസിനസ് ആവശ്യങ്ങൾക്കായി സ്വയം ഡ്രൈവ് ചെയ്തു പോകുന്ന സ്വഭാവക്കാരനാണ് അമർ. അതുകൊണ്ടു തന്നെ സുരക്ഷിതത്വത്തിന് പ്രത്യേക പ്രാധാന്യം കൽപിക്കുന്നുണ്ട് അദ്ദേഹം. സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ സ്‌കോഡ വാഹനപ്രേമികളുടെ ഇഷ്ട താരമായതിനാൽ റാപ്പിഡിലും എല്ലാ കർശന സുരക്ഷാ മാനദണ്ഡങ്ങളും അവർ പാലിക്കുന്നുണ്ട്. റാപ്പിഡ് ഒണിക്‌സിൽ ഡ്രൈവർക്കും കോ പാസഞ്ചർക്കും എയർ ബാഗുകൾ നൽകിയിരിക്കുന്നതിനു പുറമേ, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, സീറ്റ് ബെൽട്ട് വാണിങ്, സ്പീഡ് സെൻസിങ് ഡോർലോക്ക്, റിയർ പാർക്കിങ് സെൻസറുകൾ എന്നിവയെല്ലാമുണ്ട്. സസ്‌പെൻഷന്റെ കാര്യത്തിലും സ്‌കോഡ റാപ്പിഡ് മികച്ച നിലവാരമാണ് പുലർത്തുന്നത്. മുന്നിൽ ലോവർ ട്രയാങ്കുലാർ ലിങ്കുകളോടു കൂടിയ മക്‌ഫേഴ്‌സൺ സസ്‌പെൻഷനും ടോർഷൻ സ്‌റ്റൈബിലൈസറും നൽകിയിരിക്കുന്നു. പിന്നിൽ കോമ്പൗണ്ട് ലിങ്ക് ക്രാങ്ക് ആക്‌സിലാണ് നൽകിയിട്ടുള്ളത്. നമ്മുടെ നിരത്തിലെ ഗട്ടറുകളിൽ ചാടിയാലും വലിയ പ്രശ്‌നമൊന്നുമുണ്ടാക്കില്ല അത്. മുന്നിൽ ഡിസ്‌ക്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് സ്‌കോഡ റാപ്പിഡ് ഒണിക്‌സിനുള്ളത്.

6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ വാഹനമാണ് ടർബോ ചാർജ്ഡ് എഞ്ചിനുള്ള റാപ്പിഡ്. ”ഇന്റീരിയർ അതിസുന്ദരമാണെന്നതിനു പുറമേ ഫീച്ചർ റിച്ചുമാണ് ഈ വാഹനം. ഡ്രൈവറുടെ സീറ്റ് 8 തരത്തിൽ മാനുവലി അഡ്ജസ്റ്റബിൾ ആണ്. മുന്നിലെ പാസഞ്ചറുടെ സീറ്റ് 6 തരത്തിൽ അഡ്ജസ്റ്റ് ചെയ്യാനാകും. പിന്നിലെ സീറ്റ് രണ്ടു തരത്തിലും. ലെതറെറ്റിലാണ് സീറ്റുകൾ. ഗ്രേയും ബ്ലാക്കും ഇടകലർന്ന ഡ്യുവൽ ടോൺ ഇന്റീരിയർ നയനാനന്ദകരമാണ്,” അമർ റേ കൂട്ടിച്ചേർക്കുന്നു. ആവശ്യത്തിന് സ്റ്റോറേജ് സ്‌പേസും പലയിടങ്ങളിലായി വാഹനത്തിന് നൽകിയിട്ടുണ്ട്. 460 ലിറ്റർ ബൂട്ട് സ്‌പേസ് ഉള്ളതിനാൽ യാത്രകളിൽ ധാരാളം ലഗേജുകൾ സൂക്ഷിക്കാനാകും. ഇതിനു പുറമേ മുന്നിൽ കപ്പ് ഹോൾഡറുകളും ഡ്രൈവർ ആം റെസ്റ്റ് സ്റ്റോറേജുമൊക്കെ നൽകിയിരിക്കുന്നു. മുന്നിലും പിന്നിലും ഡോർ പോക്കറ്റുകളും നൽകിയിട്ടുണ്ട് റാപ്പിഡിൽ.

”സ്‌കോഡ റാപ്പിഡ് ഒണിക്‌സിന്റെ ഫീച്ചറുകൾ പ്രീമിയം കാറുകളിൽ മാത്രം കാണുന്നവയാണ്. ഇലക്ട്രിക് ടെയ്ൽ ഗേറ്റ് റിലീസും റിയർ ഡീഫോഗറും ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ മിററും പവർ വിൻഡോസിനുമൊക്കെ പുറമേ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങി സ്മാർട്ട് കണക്ടിവിറ്റി സംവിധാനങ്ങളും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന നാല് സ്പീക്കർ മ്യൂസിക് സിസ്റ്റവും ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേയും ജി പി എസും യു എസ് ബി, ഓക്‌സിലിയറി, ബ്ലൂടൂത്ത് കോംപാറ്റിബിലിറ്റിയും സ്റ്റീയറിങ് മൗണ്ടഡ് കൺട്രോളുകളുമെല്ലാം റാപ്പിഡ് ഒണിക്‌സിനെ ലക്ഷ്വറി തലത്തിലേക്ക് ഉയർത്തുന്നുണ്ട്,” അമർ റേയുടെ സാക്ഷ്യപത്രം.

ഇക്കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു അമർ റേയുടെ വിവാഹം. ഭാര്യ ലക്ഷ്മി തിരുവനന്തപുരത്ത് കോളെജ് ഓഫ് ആർക്കിടെക്ചറിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. ”ഭാര്യയ്ക്കും റാപ്പിഡ് ഒണിക്‌സിനെപ്പറ്റി നല്ല വാക്കുകൾ മാത്രമേ പറയാനുള്ളു. കംഫർട്ടബിളായി ഡ്രൈവ് ചെയ്യാവുന്ന വാഹനമായതിനാൽ ലക്ഷ്മിയും റാപ്പിഡ് തന്റെ യാത്രകൾക്കായി ഉപയോഗിക്കാറുണ്ട്. റാപ്പിഡിന്റെ ഓട്ടോമാറ്റിക് വേരിയന്റ് വൈകാതെ വരുമെന്നാണ് കേൾക്കുന്നത്. അപ്പോൾ ലക്ഷ്മിയ്ക്കായി ഒരു ഓട്ടോമാറ്റിക് റാപ്പിഡ് വാങ്ങാനും ഞാൻ പദ്ധതിയിട്ടിട്ടുണ്ട്,” അമർ റേ പറയുന്നു. സ്‌കോഡ ഒരിക്കൽ ഉപയോഗിച്ചവർ സ്‌കോഡയിലേക്ക് തന്നെ പൂർണമായി മാറുമെന്ന പഴയ സാക്ഷ്യപത്രങ്ങൾ പരിശോധിക്കുമ്പോൾ അമറിന്റെ തീരുമാനത്തിൽ അത്ഭുതമില്ല തന്നെ.

ലാപ്പിസ് ബ്ലൂ നിറത്തിലും കാൻഡി വൈറ്റ് നിറത്തിലുമാണ് റാപ്പിഡ് ഒണിക്‌സുള്ളത്. നാലു വർഷത്തെ മാനുഫാക്ചറർ വാറന്റിയുള്ളതിനാൽ സർവീസിനെപ്പറ്റി വേവലാതിപ്പെടുകയും വേണ്ട. തിരുവനന്തപുരത്തെ മലയാളം സ്‌കോഡ വിൽപനയിലെന്നപോലെ തന്നെ വിൽപനാ നന്തരസേവനത്തിലും മുൻപന്തിയിൽ നിൽക്കുന്നതിനാൽ സ്‌കോഡ ഉപഭോക്താക്കൾക്ക് ആ ഡീലർഷിപ്പിനെപ്പറ്റി നല്ലതേ പറയാനുള്ളു. വാഹന കമ്പനിക്കൊത്ത നിലവാരത്തിലേക്ക് വാഹന ഡീലറും എത്തുന്ന അപൂർവമായ ഒരു കാഴ്ചയാണത്. എന്തായാലും സ്‌കോഡ റാപ്പിഡിൽ തുടങ്ങി ഒരു സ്‌കോഡയുടെ മറ്റ് മോഡലുകളിലൂടെ അമർ റേയുടെ കുടുംബം വരുംകാലത്ത് വികസിക്കുമെന്നു വിശ്വസിക്കാം$

Vehicle Sold By:
Malayalam Skoda
TVM, Ph: 79092 57015

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>