വെറുതെ ചില ആശങ്കകൾ
November 18, 2019
Test ride: Bajaj Pulsar 125 Neon
November 18, 2019

Test Ride: Honda Activa 125 FI BS6

ഹോണ്ടാ ആക്ടിവ 125 എഫ്‌ഐ ബിഎസ് 6 നെയാണ് നാം പരിചയപ്പെടാൻ പോകുന്നത്. എന്താണ് പുതിയ ആക്ടിവ 125ന്റെ പ്രത്യേകതകൾ?

എഴുത്തും ചിത്രങ്ങളും: ജുബിൻ ജേക്കബ്

ആക്ടിവ എന്നത് ഇന്ത്യൻ സ്‌കൂട്ടർ വിപണിയിൽ നവതരംഗം തീർത്ത മോഡലാണ്. ആക്ടിവ ഇന്ത്യൻ നിരത്തുകളെ കീഴടക്കിയിട്ട് രണ്ടു പതിറ്റാണ്ടോളമാവുന്നു. ആക്ടിവയുടെ ചുവടുപിടിച്ചാണ് പിന്നീട് പല ഗിയർലെസ് സ്‌കൂട്ടറുകളും രംഗത്തെത്തുന്നത്. എന്നാൽ അവയ്‌ക്കെല്ലാം മുകളിലാണ് ഇന്ത്യക്കാരൻ ആക്ടിവയെ പ്രതിഷ്ഠിച്ചത്. ഫലമോ, ഇന്നും ജനപ്രീതിക്ക് ഇടിവു തട്ടാത്ത ഒരേയൊരു സ്‌കൂട്ടറെന്ന പേരുമായി ആക്ടിവ നിലകൊള്ളുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് ആക്ടിവയുടെ 125 വകഭേദം വന്നപ്പോഴാണ് വിപണിയിൽ പുതിയൊരു പാത തുറക്കാൻ ഹോണ്ടയ്ക്കു കഴിഞ്ഞത്. സാധാരണയിലും കരുത്തുറ്റ സ്‌കൂട്ടറുകൾ നിരത്തിലിറങ്ങാൻ അതൊരു കാരണമായെന്നതിൽ സംശയമില്ല. എന്നാൽ ഏറ്റവും പുതിയ
ആക്ടിവ 125 വാർത്തകളിൽ നിറയുകയാണ്. ഒരുപിടി പ്രത്യേകതകളുമായാണ് പുതുപുത്തൻ ബിഎസ് 6 മോഡലായ ആക്ടിവ 125 എഫ്‌ഐയുടെ വരവ്. എന്തൊക്കെയാണ് ആക്ടിവ 125 എഫ്‌ഐയുടെ പ്രത്യേകത എന്നൊന്ന് നോക്കാം.

കാഴ്ച

ബിഎസ് 4 മോഡലിനെ അടിസ്ഥാനമാക്കിത്തന്നെയാണ് നിർമ്മാണമെങ്കിലും കുറെയധികം മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട് ബിഎസ് 6 ആക്ടിവ 125. കൂടുതൽ സ്‌റ്റൈലിഷും ആംഗുലറുമായ ഹെഡ്‌ലാമ്പ് ഫെയറിങ്ങ് എന്നിവയ്ക്കു പുറമേ താഴെ ഏപ്രണിലും അഴിച്ചുപണി നടത്തിയിട്ടുണ്ട് ഹോണ്ട. നടുവിലെ ക്രോം ക്‌ളാഡിങ്ങിൽ നിന്നും മുകളിലേക്ക് വിരിയുന്ന ചിറകുകളുടെ അവസാനമായാണ് ഇൻഡിക്കേറ്ററുകളെ ഇണക്കിയിരിക്കുന്നത്. ഹോണ്ടയുടെ വിങ്ങ്‌സ് തീമിനോടു ചേർന്നു നിൽക്കുന്ന മനോഹരമായ ഡിസൈൻ സ്റ്റേറ്റ്‌മെന്റ്.
തടിച്ച സ്‌പോക്കുകളുള്ള അലോയ് വീലും ഡിസ്‌ക് ബ്രേക്കുമൊക്കെ മുൻ മോഡലിൽ കണ്ട തരത്തിലുള്ളവ തന്നെ. വശങ്ങളിലേക്കു വരുമ്പോൾ എടുത്തു പറയത്തക്ക മാറ്റങ്ങളിലില്ലെന്നു തോന്നാമെങ്കിലും ചെറിയ ചില കാര്യങ്ങളുണ്ട്. പിന്നിലേക്കു വരുമ്പോഴാണ് ഇംഗ്‌ളീഷ് അക്ഷരം ‘എച്ച്’ ആകൃതിയിലുള്ള വലിയ ടെയ്ൽ ലാമ്പ് ക്‌ളസ്റ്റർ ശ്രദ്ധയാകർഷിക്കുന്നത്.

റൈഡ്

ഇത്തവണ എഞ്ചിനിലാണ് ഹോണ്ട അവരുടെ കരവിരുത് ഏറ്റവുമധികം പരീക്ഷിച്ചിരിക്കുന്നത്. എച്ച്ഇടി ടെക്‌നോളജിക്കൊപ്പം എൻഹാൻസ്ഡ് സ്മാർട്ട് പവർ (ഇഎസ്പി) എന്ന സാങ്കേതികവിദ്യയും കൂടി ചേർത്താണ് ആക്ടിവയുടെ എഞ്ചിൻ ഒരുക്കിയിരിക്കുന്നത്. ഫ്രിക്ഷൻ കുറയ്ക്കാനും ജ്വലനം കൂടുതൽ കാര്യക്ഷമമാക്കാനു മൊക്കെ കഠിനാധ്വാനം നടത്തിയിട്ടുണ്ട് ഹോണ്ട. ഐഡ്‌ലിങ്ങ് സ്റ്റോപ് സ്റ്റാർട്ട് ഫങ്ങ്ഷനും ഇതോടൊപ്പമുണ്ട്. സൈലന്റ് സ്റ്റാർട്ടിങ്ങാണ് എടുത്തുപറയേണ്ടുന്ന മറ്റൊരു സംഗതി. സ്റ്റാർട്ടറിൽ വിരൽ തൊടുമ്പോൾ കിലുക്കങ്ങളോ ചിലമ്പലുകളോ ഒന്നുമില്ലാതെ സ്റ്റാർട്ടാവുന്ന എഞ്ചിൻ.. ഐഡ്‌ലിങ്ങിൽ നിർത്തിയാലുടൻ എഞ്ചിൻ ഓഫാകുന്നു, ത്രോട്ട്ൽ തിരിയുമ്പോൾ ഒരു ശബ്ദവുമില്ലാതെ എഞ്ചിൻ ഓണാവുന്നു. ഇതെങ്ങനെ സാധ്യമാക്കും എന്ന് ചിന്തിച്ചേക്കാം. എസിജി മോട്ടോർ ഉപയോഗിച്ചാണ് ആക്ടിവ സ്റ്റാർട്ട് ചെയ്യുന്നത്. അതായത് ആൾട്ടർനേറ്റർ തന്നെ മോട്ടോർ ആയി പ്രവർത്തിപ്പിച്ച് എഞ്ചിൻ സ്റ്റാർട്ട് ചെയ്യുക, ഫലം: സ്റ്റാർട്ടറിന്റെ ഗിയർ എൻഗേജാവുന്ന കലപില ബഹളങ്ങളില്ല, സ്റ്റാർട്ടർ മോട്ടോർ എന്ന സംവിധാനം തന്നെ ഒഴിവാക്കാം. ഇതിനെല്ലാം ഉപരിയായി ഫ്യുവൽ ഇഞ്ചെക്ഷൻ സംവിധാനമാണ് ഈ എഞ്ചിന്റെ ജീവൻ. ഇതുകൊണ്ടു തന്നെ ഇസിയു നിയന്ത്രിതവും കർശനമായ മലിനീകരണ നിയന്ത്രണസംവിധാനങ്ങൾ നിറഞ്ഞതുമാണ് ഈ യൂണിറ്റ്. മലിനീകരണം കുറച്ച്, ഇന്ധനക്ഷമത വർദ്ധിപ്പിക്കാനു ള്ള വിവിധസംവിധാനങ്ങൾ ആക്ടിവയുടെ എഞ്ചിനിൽ സജ്ജമാണെന്ന് ഹോണ്ട ഉറപ്പുനൽകുന്നു.

ഇനി ഒന്നോടിക്കാം. പുതിയ എഞ്ചിൻ ഡിസൈനിന്റെ ഗുണം കൊണ്ടാവണം ആക്ടിവയ്ക്ക് ശബ്ദവും വിറയലും തീരെ കുറവ്. എന്നാൽ ബിഎസ് 4 മോഡലിനെക്കാൾ ഒരൽപം കരുത്തു കുറവാണ് പുതിയ ആക്ടിവയ്‌ക്കെന്ന് സ്‌പെക് ഷീറ്റ് പരിശോധിക്കുമ്പോൾ കാണാം. 6500 ആർപിഎമ്മിൽ 8.52 ബിഎച്പി എന്നത് 8.1 ആയി കുറഞ്ഞെങ്കിലും അത് പ്രകടമായ മാറ്റമൊന്നും കാണിക്കുന്നില്ല. എടുത്തു പറയേണ്ടുന്ന മറ്റു ചില മാറ്റങ്ങൾ ഇവയാണ്. ഗ്‌ളോബോക്‌സ്, മുന്നിലെ ഗ്‌ളോബോക്‌സ് വരുമ്പോൾ സ്റ്റോറേജ് സ്‌പേസ് കൂടുകയാണ്. ഹെഡ്‌ലാമ്പ് പാസ് സ്വിച്ച്, ബൈക്കുകളീൽ മാത്രം നാം കണ്ടു ശീലിച്ച പാസ് സ്വിച്ച് വന്നെങ്കിലും എഞ്ചിൻ കിൽ സ്വിച്ചില്ല, ഓട്ടൊ സ്റ്റാർട്ട് സ്റ്റോപ് സംവിധാനത്തോടൊപ്പം അതിനു പ്രസക്തിയില്ലെന്ന് ഹോണ്ട കരുതിയിട്ടുണ്ടാവും. എക്‌സ്റ്റേണൽ ഫ്യുവൽ ലിഡ്, സീറ്റിൽ നിന്നും എഴുന്നേല്ക്കാതെ തന്നെ ഇന്ധനം നിറയ്ക്കാനാണ് ഇങ്ങനെയൊരു സംവിധാനം.

മികച്ച റൈഡിങ്ങ് അനുഭവം പ്രദാനം ചെയ്യുന്നുണ്ട് ആക്ടിവ 125 എഫ്‌ഐ. അനായാസമായ ഹാൻഡ്‌ലിങ്ങും, കൃത്യതയാർന്ന ബ്രേക്കിങ്ങും ആക്ട്രിവയെ സ്‌കൂട്ടർ സെഗ്മെന്റിലെ കരുത്തുറ്റ പോരാളിയാക്കി മാറ്റുന്നു. സ്‌കൂട്ടർ സെഗ്മെന്റിൽ 125 സിസി വിഭാഗം കൂടുതൽ കരുത്താർജ്ജിക്കുകയാണ്. പുതിയ ടിവിഎസ് എൻടോർക്ക്, സുസൂക്കി ആക്‌സസ് തുടങ്ങിയ മോഡലുകളെയാവും ആക്ടിവ 125ന് വിപണിയിൽ നേരിടേണ്ടി വരിക$

Vehicle Provided By:
EVM Honda
Kochi, Ph: 081389 10055

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>