Triumph Speedmaster
May 25, 2018
The Spice Trail: Travel to Slice of Spice, the house of Al Ashrouf Chicken
August 6, 2018

TATA Nexon Review-Test Drive

മഹീന്ദ്രയുടെ പരിഷ്‌കരിച്ച എക്‌സ് യു വി 500ൽ മഹീന്ദ്രാ വാഹനങ്ങളുടെ കടുത്ത ആരാധകരായ രണ്ടുപേർ അതിരപ്പിള്ളിയിലേക്ക് നടത്തിയ യാത്ര.

എഴുത്ത്: ജെ. ബിന്ദുരാജ് ഫോട്ടോകൾ: ജമേഷ് കോട്ടയ്ക്കൽ

പച്ചപ്പില്ലാത്ത ഒരു ലോകത്തെപ്പറ്റി ചിന്തിക്കാനാകുമോ? ലോകത്തിന് ഒരു പതാകയുണ്ടെങ്കിൽ അതിന്റെ നിറം പച്ചയായിരിക്കുമെന്നാണ് തോന്നുന്നത്. കാരണം ഹരിതാഭയില്ലെങ്കിൽ ഈ ലോകം എത്രത്തോളം വികൃതമായിരിക്കുമെന്ന് മരുഭൂമികൾ കണ്ടവർക്കറിയാം. കൊച്ചിയിൽ നിന്നും ദൽഹിയിലേക്ക് വിമാനത്തിൽ പറക്കുമ്പോൾ താഴേയ്ക്ക് നോക്കുമ്പോഴറിയാം പച്ചപ്പുള്ള ഇടങ്ങളും ഉണങ്ങിവരണ്ട ഇടങ്ങളും തമ്മിലുള്ള മൂന്നുമണിക്കൂറിനിടയ്ക്കുള്ള താരതമ്യങ്ങൾ. ഹരിതാഭ നിറഞ്ഞ ഭൂഭാഗമായ കേരളം പിന്നിട്ടാൽപ്പിന്നെ വരണ്ട സമതലങ്ങളും ചെറുനദികളും ചെറുതടാകങ്ങളുമൊക്കെ മാത്രമേ കാണാനാകൂ. പരിസ്ഥിതിയോട് മലയാളി പുലർത്തിവന്ന പ്രണയവും കാവുകളും കാടുകളുമൊക്കെ സംരക്ഷിക്കാൻ കാട്ടിയ ആവേശവുമൊക്കെയാണ് പുഴകളും കുളങ്ങളും തടാകങ്ങളുമൊക്കെ നിറഞ്ഞ കേരളത്തിനു പശ്ചാത്തലമായി ഹരിതാഭ നിറച്ചത്. മണ്ണിനോട് അടുത്തു നിൽക്കുന്ന മനുഷ്യനു മാത്രമേ പക്ഷേ പ്രകൃതിയെ സ്‌നേഹിക്കാനുള്ള കഴിവുള്ളുവെന്നതാണ് ദയനീയമായ ഒരു സത്യം. നഗരവൽക്കരണത്തിനായുള്ള ഓട്ടത്തിനിടയിൽ നമ്മുടെ പാരമ്പര്യത്തെപ്പോലും മറന്ന് വൃക്ഷങ്ങൾ വെട്ടിവീഴ്ത്തുകയും ജലസ്രോതസ്സുകൾ അണകെട്ടി വൈദ്യുതി ഉൽപാദനത്തിനായി ചൂഷണം ചെയ്യുകയും ചെയ്യുമ്പോൾ നശിക്കുന്നത് പ്രകൃതിയാണ്. പ്രകൃതിയിലെ ഏറ്റവും സുന്ദരമായ ഒരു സൃഷ്ടി ഒരു പൂവാണെന്നും അതിന്റെ വേരുകൾ മണ്ണിലാണ് നിലയുറപ്പിച്ചിരിക്കുന്നതെന്നും അർത്ഥശങ്കയില്ലാതെ പറഞ്ഞയാളാണ് വിഖ്യാത എഴുത്തുകാരനായ ഡി എച്ച് ലോറൻസ്. പക്ഷേ പ്രകൃതിയിൽ നിന്നും കണ്ണുതെറ്റിപ്പോയ മലയാളികളാണ് നമ്മുടെ ഭരണക്കാരിൽ പലരും ഇന്ന്. അതിരപ്പിള്ളി എന്ന കേരളത്തിലെ അപൂർവങ്ങളായ ജീവജാലങ്ങളുടെ ഭൂമികയെ അണകെട്ടി അവസാനിപ്പിക്കാൻ കാലങ്ങളായി കേരളത്തിലെ ഭരണക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

admin
admin
Editor in Charge

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>