Marazzo Man!
October 19, 2018
Clouds Valley: Travel to Munnar in a Mahindra Marazzo
October 24, 2018

Sports Star: Skoda Octavia vRS 230

സ്‌കോഡ ഒക്ടേവിയ വിആർഎസ് 230-യ്‌ക്കൊപ്പം അനൂപ് ഉസ്മാൻ

ബിസിനസുകാരനായ അനൂപ് ഉസ്മാനും കുടുംബത്തിനും സ്‌പോർട്‌സ് കാറിന്റെ കരുത്തും ഫാമിലി സെഡാന്റെ സൗകര്യങ്ങളും ഒത്തിണങ്ങിയ ഒരു കാർ ലഭിച്ചിരിക്കുന്നു – സ്‌കോഡ ഒക്ടേവിയ  വിആർഎസ് 230.

ഒരേ സമയം ഫാമിലി കാറായി ഉപയോഗിക്കാൻ സാധിക്കുകയും ഒരു സ്‌പോർട്‌സ് കാറിന്റെ എല്ലാ സവിശേഷതകളുമുള്ള ഒരു കാറായിരുന്നു കൊച്ചിയിൽ മൈ സ്‌പേസ് സൈൻ ആഡ്‌സിന്റെ മാനേജിങ് പാർട്‌നറായ അനൂപ് ഉസ്മാൻ ആഗ്രഹിച്ചിരുന്നത്. തന്റെ സങ്കൽപത്തിനൊത്ത അത്തരമൊരു കാറിനായുള്ള അനൂപിന്റെ സ്വപ്‌നം സാക്ഷാൽക്കരിക്കപ്പെട്ടത് സ്‌കോഡ ഒക്ടേവിയ വി ആർ എസ് 230 എന്ന കരു ത്തനും കഴിവുറ്റവനുമായ തങ്ങളുടെ മോഡലിനെ ഇന്ത്യയിലെത്തിച്ചപ്പോഴാണ്. 5500 ആർ പി എമ്മിൽ 227 ബി എച്ച് പി ശേഷിയും 1250 ആർ പി എമ്മിൽ 350 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ള ആ കാർ അനൂപിന്റെ സങ്കൽപങ്ങളെയെല്ലാം തൃപ്തിപ്പെടുത്തുന്നതായിരുന്നു. മൂന്നു മാസം മുമ്പ് ബുക്ക് ചെയ്ത വാഹനത്തിനായി കണ്ണിലെണ്ണയൊഴിച്ചാണ് അദ്ദേഹം കാത്തിരുന്നത്.

”ഒരു റേസ് കാറിന്റെ പ്രകടനം കാഴ്ച വയ്ക്കാൻ ഒക്ടേവിയ വി ആർ എസിന് കഴിയുന്നുണ്ട്. കുടുംബത്തിലെ എല്ലാവർക്കും തന്നെ ഒരുപോലെ ഇഷ്ടപ്പെട്ടു ആ വാഹനം. ഭാര്യയും മക്കളായ അലീനയും റയ്ഹാനും ആഹിലും ഇപ്പോൾ എനിക്കൊപ്പം എല്ലാ യാത്രകളും നടത്തുന്നത് സ്‌കോഡ ഒക്ടേവിയ വി ആർ എസിലാണ്. വാഹനത്തെപ്പറ്റി അറിഞ്ഞ ഞാൻ ടെസ്റ്റ് ഡ്രൈവ് പോലും നടത്താതെയാണ് വാഹനം ബുക്ക് ചെയ്തത്,” അനൂപ് ഉസ്മാൻ പറയുന്നു.


നേരത്തെ സ്‌കോഡ ലോറയും ഫോക്‌സ് വാഗൺ ജെറ്റയും ഉപയോഗിച്ചിരുന്ന ആളാണ് അനൂപ്. പക്ഷേ ആ വാഹനങ്ങളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമാണ് ഒക്ടേവിയ വി ആർ എസ് എന്നാണ് അനൂപ് പറയുന്നത്. അഞ്ചു പേർക്ക് സുഖമായി സഞ്ചരിക്കാവുന്ന വാഹനത്തിന് 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാ ണ് ഉള്ളത്. സുരക്ഷിതത്വത്തിനായി എട്ട് എയർ ബാഗുകളും മിഡിൽ റിയർ ത്രീ പോയിന്റ് സീറ്റ് ബെൽട്ടും
ടയർ പ്രഷർ മോണിട്ടറിങ് സിസ്റ്റവും ചൈൽഡ് സീറ്റ് ആങ്കർ പോയിന്റും സീറ്റ് ബെൽട്ട് വാണിങ്ങും എ ബി സും ഇ ബി ഡിയും ബ്രേക്ക് അസിസ്റ്റും ഇലക്ട്രോണിക് സ്‌റ്റൈബിലിറ്റി പ്രോഗ്രാമും ട്രാക്ഷൻ കൺട്രോളുമൊക്കെയുണ്ട്. 141 എം എം ഗ്രൗണ്ട് ക്ലിയറൻസും 590 ലിറ്റർ ബൂട്ട് സ്‌പേസുമുള്ള വി ആർ എസിന് ഓട്ടോമാറ്റിക് പാർക്ക് അസിസ്റ്റും അകത്ത് ആംബിയന്റ് ലൈറ്റിങ്ങുമൊക്കെയുണ്ട്.

ഇന്ത്യയിൽ ഇതുവരെ വിൽക്കപ്പെട്ട സ്‌കോഡ കാറുകളിൽ ഏറ്റവും കരുത്തനാണ് ഒക്ടേവിയ വി ആർ എസ് 230. ”വാഹനം ഡ്രൈവ് ചെയ്യുന്നത് അസാധാരണമായ ഒരു അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. വി ആർ എസ് 230 കൈയിലെത്തിയശേഷം ആദ്യം യാത്ര പോയത് ഊട്ടിയിലേക്കായിരുന്നു. അനായാസമായി ഡ്രൈവ് ചെയ്യാനാകുന്ന വാഹനമാണ് വി ആർ എസ് 230യെന്ന് ആ യാത്രയിൽ എനിക്ക് ബോധ്യപ്പെട്ടു. സിറ്റി ഡ്രൈവിന്റെ കാര്യത്തിലും ഒക്ടേവിയ വിആർഎസ് 230 ആയാസരഹിതമാണ്,” ഒക്ടേവിയ വിആർഎസ് 230യെപ്പറ്റി പറയുമ്പോൾ അനൂപ് ഉസ്മാന് നൂറു നാവാണ്. 33.40 ലക്ഷം രൂപയാണ് ഒക്ടേവിയ വി ആർ എസ് 230യുടെ ഓൺറോഡ് വില. കൊച്ചിയിലെ സ്‌കോഡ ഡീലറായ മണികണ്ഠൻ സ്‌കോഡയിൽ നിന്നുമാണ് അനൂപ് ഉസ്മാൻ വാഹനം സ്വന്തമാക്കിയത്. ”മണികണ്ഠൻ സ്‌കോഡയെപ്പറ്റി പലരിൽ നിന്നും വളരെ നല്ല അഭിപ്രായമാണ് എനിക്ക് ലഭിച്ചത്. വിൽപനയുടെ കാര്യത്തിലും വിൽപനാനന്തര സേവനത്തിന്റെ കാര്യത്തിലും അവർ മികവ് പുലർത്തുന്നുണ്ടെന്ന് എനിക്ക് നേരിട്ട് ബോധ്യപ്പെട്ടതിനെ തുടർന്നാണ് അവിടെ നിന്നും വാഹനം ബുക്ക് ചെയ്തത്. ഞാൻ ഇടപെട്ട കസ്റ്റമർ റിലേഷൻസ് എക്‌സിക്യൂട്ടീവിന്റെ പെരുമാറ്റം തൃപ്തികരമായിരുന്നു,” അനൂപ് ഉസ്മാൻ വാഹനത്തോടൊപ്പം വാഹന ഡീലറേയും ഏറെ മതിപ്പോടെയാണ് കാണുന്നത്.
വർഷങ്ങളായി മെർസിഡസ് ബെൻസിന്റെ ഡീലർമാരായി പ്രവർത്തിക്കുന്ന രാജശ്രീ മോട്ടോഴ്‌സ് കുടുംബത്തിന്റെ ഭാഗം തന്നെയാണ് മണികണ്ഠൻ സ്‌കോഡയെന്നത് വിശ്വാസ്യതയ്ക്ക് കൂടുതൽ കരുത്തുപകരുന്നുമുണ്ട്. സ്‌കോഡ ഒക്ടേവിയ വി ആർ എസ് 230യ്‌ക്കൊപ്പമുള്ള അനൂപ് ഉസ്മാന്റേയും കുടുംബത്തിന്റേയും യാത്ര തുടർന്നുകൊണ്ടേയിരിക്കും$

Vehicle sold by

Manikandan Skoda
Kochi

Ph: +91 484 280 9633

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>