Optume builders: The Magic of House Lifting!
December 12, 2018
JAWA: The Return of the Legend
December 12, 2018

SML ISUZU: Valloor Motors: Growing Together

മാനേജിങ് ഡയറക്ടറായ ഡിക്ലസ് സി വള്ളൂർ മക്കളും ഡയറക്ടർമാരുമായ എഡ്വിൻ ഡിക്ലസ്, ഡീൻ ഡിക്ലസ്, ജെയ്‌സ് ഡിക്ലസ് എന്നിവർക്കൊപ്പം വള്ളൂർ മോട്ടോഴ്‌സിൽ.

മൂന്നു ദശാബ്ദത്തിലധികമായുള്ള വിശ്വാസ്യതയാണ് എസ് എം എൽ ഇസുസുവിനെ നയിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഈ ലൈറ്റ് കൊമേഴ്‌സ്യൽ മീഡിയം കൊമേഴ്‌സ്യൽ വാഹനങ്ങളുടെ രാജാവിനെ തൃശ്ശൂരിലും കൊച്ചിയിലും നയിക്കുന്നത് വള്ളൂർ മോട്ടോഴ്‌സ് ആണ്. വള്ളൂർ മോട്ടോ ഴ്‌സിനേയും എസ് എം എൽ ഇസു സുവിന്റെ മോഡലുകളേയും പരിചയപ്പെടുക.

എഴുത്ത്: ജെ ബിന്ദുരാജ് ചിത്രങ്ങൾ: അഖിൽ പി അപ്പുക്കുട്ടൻ, ജോണി തോമസ്

എസ് എം എൽ ഇസുസു എന്ന പേര് കേൾക്കാത്തവരുണ്ടാകില്ല. കൊമേഴ്‌സ്യൽ വെഹിക്കിൾ നിർമ്മാണരംഗത്തെ ഭീമന്മാരായ ഈ ഗ്രൂപ്പ് 1985 മുതൽ കഴിഞ്ഞ 33 വർഷമായി ഇന്ത്യയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ലൈറ്റ് കൊമേഴസ്യൽ വാഹനങ്ങളിലും മീഡിയം കൊമേഴ്‌സ്യൽ വാഹനങ്ങളുടേയും മേഖലയിൽ അന്താരാഷ്ട്ര നിലവാരമുള്ള ട്രക്കുകളും ടിപ്പറുകളും ബസ്സുകളും സ്‌കൂൾ ബസ്സുകളും സ്റ്റാഫ് ബസ്സുകളും ആംബുലൻസുകളും കസ്റ്റമൈസ്ഡ് വാഹനങ്ങളുമെല്ലാം എസ് എം എൽ ഇസുസുവിന്റേതായി നിരത്തുകളിലുണ്ട്. ജപ്പാനിലെ സുമിറ്റോമോ കോർപ്പറേഷനും ഇസുസു മോട്ടോഴ്‌സും കമ്പനിയിൽ യഥാക്രമം 44 ശതമാനവും 15 ശതമാനവും ഓഹരികൾ നിലനിർത്തിയിട്ടുണ്ട്. സ്വരാജ് വെഹിക്കിൾസ് ലിമിറ്റഡ് എന്ന പേരിൽ 1983ൽ ആരംഭിച്ച കമ്പനി 1986ലാണ് കൊമേഴ്‌സ്യൽ ഓപ്പറേഷനുകൾ ആരംഭിച്ചത്. സ്വരാജ് മസ്ദ എന്ന പേരിലായിരുന്നു ആദ്യകാല വാഹനങ്ങൾ. ഇന്ത്യക്കാർക്ക് ചിരപരിചിതമായ പേരായി മാറി പിൽക്കാലത്ത് അത്. 2011ലാണ് സ്വരാജ് മസ്ദ എസ് എം എൽ ഇസുസു എന്ന പേരിലേക്ക് മാറുകയും അന്താരാഷ്ട്ര നിലവാരമുള്ള ഗ്ലോബൽ സീരീസ് ട്രക്കുകളും ബസ്സുകളുമെല്ലാം വിപണിയിലെത്തിക്കാൻ ആരംഭിച്ചതുമൊക്കെ.

Valloor Motors, Kochi

സ്വരാജ് മസ്ജ ഇന്ത്യക്കാരന്റെ വിശ്വസ്ത വാഹനമായി മാറിയ കാലത്താണ് 1989ൽ തൃശൂർ വരന്തപ്പിള്ളി സ്വദേശിയായ ഡിക്ലസ് സി വള്ളൂർ മരത്താക്കരയിൽ തലൂർ ബൈപാസ്സിൽ 1000 ചതുരശ്ര അടിയിൽ ഒരു ലോക്കൽ വർക്‌ഷോപ്പിന് തുടക്കം കുറിക്കുന്നത്. 1979 മുതൽ 1988 വരെ ബഹ്‌റിനിൽ ഹോണ്ടയുടെ അസിസ്റ്റന്റ് മാനേജരായി പ്രവർത്തിക്കുകയും 120ഓളം വരുന്ന മെക്കാനിക്കുകളുടെ സംഘത്തിന്റെ മേൽനോട്ടം വഹിക്കുകയും ചെയ്ത് കഴിവു തെളിയിച്ചശേഷമായിരുന്നു ഡിക്ലസിന്റെ നാട്ടിലേക്കുള്ള തിരിച്ചുവരവ്. 1990 മുതൽ സ്വരാജ് മസ്ദയുടെ അംഗീകൃത സർവീസ് സെന്ററായി ഡിക്ലസിന്റെ ഈ വർക് ഷോപ്പ് മാറി. മികച്ച സർവീസും താങ്ങാനാകുന്ന നിരക്കും വാഗ്ദാനം ചെയ്യുന്ന സ്ഥാപനമെന്ന ഖ്യാതി വള്ളൂർ മോട്ടോഴ്‌സിന് സ്വന്തമാകാൻ പിന്നെ അധികകാലമെടുത്തില്ല. കഠിനാധ്വാനി യായ ഡിക്ലസിന്റെ പ്രയത്‌നം പിൽക്കാലത്ത് ഫലം കണ്ടു. 2015ൽ എസ് എം എൽ ഇസുസുവിന്റെ തൃശൂരിലെ ഡീലർഷിപ്പ് വള്ളൂർ മോട്ടോഴ്‌സ് ഏറ്റെടുത്തു. അധികം വൈകാതെ 2018ൽ കൊച്ചിയിൽ കുമ്പളത്ത് എസ് എം എൽ ഇസുസുവിന്റെ രണ്ടാമത്തെ ഡീലർഷിപ്പും സർവീസ് സെന്ററും വള്ളൂർ മോട്ടോഴ്‌സ് ഏറ്റെ ടുത്തു. മികച്ച വിൽപനയും വിൽപനാനന്തര സേവനവും വാഗ്ദാനം ചെയ്യുന്ന ഡീലർഷിപ്പും സർവീസ് സെന്ററുമായി വള്ളൂർ മോട്ടോഴ്‌സ് പേരെടുക്കാൻ പിന്നെ വൈകിയില്ല. ഇത്രയും കുറഞ്ഞ കാലയളവിനുള്ളിൽ 450ൽ അധികം എസ് എം എൽ ഇസുസു വാഹനങ്ങൾ വള്ളൂർ മോട്ടോഴ്‌സ് വിറ്റഴിച്ചു കഴിഞ്ഞിരിക്കുന്നു. 5000ത്തിലധികം സംതൃപ്തരായ ഉപഭോക്താക്കൾക്കും വള്ളൂർ മോട്ടോഴ്‌സിന്റെ വിൽപനാന്തര സേവനത്തിന്റെ മികവ് ബോധ്യപ്പെട്ടിട്ടുണ്ട്.

മാനേജിങ് ഡയറക്ടറായ ഡിക്ലസ് സി വള്ളൂർ, ഡയറക്ടർമാരായ ജെയ്‌സ് ഡിക്ലസ്, ഡീൻ ഡിക്ലസ്

ഇന്ന് 20ഓളം കമ്പനി പരിശീലനം നൽകിയ മെക്കാനിക്കുകളടക്കം മൊത്തം 60ഓളം ജീവനക്കാരുമുണ്ട് വള്ളൂർ മോട്ടോഴ്‌സിൽ. വാഹന നിർമ്മാണ കമ്പനി നിർദ്ദേശിച്ചിട്ടുള്ള ന്യുമാറ്റിക് ഉപകരണങ്ങൾ ഉപയോഗിച്ചാണ് വള്ളൂർ മോട്ടോഴ്‌സിൽ ട്രക്കുകളുടേയും ബസ്സുകളുടേയും സർവീസ്. ഡിക്ലസ് സി വള്ളൂർ മാനേജിങ് ഡയറക്ടറും മക്കളായ ഡീൻ ഡിക്ലസ്, എഡ്വിൻ ഡിക്ലസ്, ജെയ്‌സ് ഡിക്ലസ് എന്നിവർ ഡയറക്ടർമാരുമായ പ്രസ്ഥാനമാണ് ഇന്ന് വള്ളൂർ മോട്ടോഴ്‌സ്. പിൽക്കാലത്ത് വോളിബോളിൽ അർജുന പുരസ്‌കാരം നേടിയ സിറിൽ സി വള്ളൂരിന്റെ ജ്യേഷ്ഠ സഹോദരൻ കൂടിയാണ് ഡിക്ലസ് സി വള്ളൂർ. ”കൊമേഴ്‌സ്യൽ വാഹനവിപണിയിൽ മികച്ച സ്ഥാപനമാകണമെങ്കിൽ മികച്ച വിൽപനാനന്തര സേവനം വാഗ്ദാനം ചെയ്‌തേ മതിയാകൂ. എസ് എം എൽ വാഹനങ്ങളുടെ കാര്യത്തിൽ വർഷങ്ങളോളം മികച്ച സർവീസ് വാഗ്ദാനം ചെയ്ത വള്ളൂർ മോട്ടോഴ്‌സിന് എസ് എം എൽ ഇസുസുവിന്റെ തൃശൂരിലേയും കൊച്ചിയിലേയും ഡീലർഷിപ്പ് ലഭിച്ചപ്പോൾ വിൽപനയിലും വിൽപനാനന്തരസേവനത്തിലും ഞങ്ങൾക്ക് മികവ് നേടാനായി എന്നത് സന്തോഷകരമായ കാര്യമാണ്. ഞങ്ങളിൽ ഉപഭോക്താക്കൾ അർപ്പിച്ച വിശ്വാസം നിലനിർത്തിക്കൊണ്ടുപോകാൻ ഞങ്ങൾ എക്കാലത്തും ശ്രമിക്കും,” ഡിക്ലസ് സി വള്ളൂർ പറയുന്നു. പ്രതിമാസം ഇരുപതോളം എസ് എം എൽ വാഹനങ്ങൾ വിൽക്കുന്നുണ്ട് ഇന്ന് വള്ളൂർ മോട്ടോഴ്‌സിന്റെ രണ്ട് ഡീലർഷിപ്പുകൾ. സ്‌പെയർപാർട്‌സുകളും ആക്‌സസറികളും താങ്ങാനാകുന്ന നിരക്കിൽ ഏതു ഡീലർഷിപ്പിലും ലഭ്യമാണെന്നതാണ് മറ്റൊരു സവിശേഷത. നിലവിൽ തൃശൂരും കൊച്ചിയിലും പതിനായിരം ചതുരശ്ര അടിയോളം വരുന്ന സർവീസ് സെന്ററുകളാണ് വള്ളൂർ മോട്ടോഴ്‌സിനുള്ളത്.

വി നീലകണ്ഠൻ, ചീഫ് മാനേജർ-മാർക്കറ്റിങ്, എസ് എം എൽ ഇസുസു ലിമിറ്റഡ്, കേരള

”കഴിഞ്ഞ 26 വർഷമായി എസ് എം എൽ ഇസുസുവിന്റെ സർവീസ് സെന്ററായി പ്രവർത്തിക്കുകയും പേരെടുക്കുകയും ചെയ്തവരാണ് വള്ളൂർ മോട്ടോഴ്‌സ്. സർവീസ് രംഗത്തെ പേര് നിലനിർത്തുന്നതിനൊപ്പം മികച്ച രീതിയിൽ വാഹനവിപണനം നടത്താനും അവർക്കാകുന്നുണ്ട്. എസ് എം എൽ ഇസുസു കേരളത്തിൽ നിലവിൽ ആയിരത്തോളം വാഹനങ്ങൾ പ്രതിവർഷം വിൽക്കുന്നുണ്ട്. അടുത്ത വർഷം 2500 ആയി അത് ഉയർത്തുകയാണ് ലക്ഷ്യം. നിലവിൽ പഞ്ചാബിലെ റോപ്പർ ഗ്രാമത്തിലുള്ള പ്ലാന്റിൽ പ്രതിവർഷം 20,000 വാഹനങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. പ്രതിവർഷം ഇന്ത്യയിൽ 17,000 എസ് എം എൽ ഇസുസു വാഹനങ്ങളാണ് വിറ്റഴിയുന്നത്. ബി എസ് 6 വാഹനങ്ങൾ 2020 ഏപ്രി
ലിലോടെ വിപണിയിലെത്തും. ഇലക്രിക് വാഹനങ്ങൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യയും എസ് എം എൽ ഇസുസു വികസിപ്പിച്ചുവരികയാണ് ഇപ്പോൾ,” എസ് എം എൽ ഇസുസു ചീഫ് മാനേജർ (മാർക്കറ്റിങ്) വി നീലകണ്ഠൻ പറയുന്നു.

ട്രക്കുകൾ

ട്രക്കുകളിലും ടിപ്പറുകളിലും ബസ്സുകളിലുമാണ് എസ് എം എൽ മോട്ടോഴ്‌സ് ഇന്ന് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ആറ് ടയറുകളുള്ള ട്രക്കുകളിൽ 14 അടി, 12.25 അടി, 10 അടി, 17 അടി, 19 അടി, 21 അടി എന്നിങ്ങനെയാണ് വേരിയന്റുകളെങ്കിൽ നാല് ടയറുകളുടെ വിഭാഗത്തിൽ 9.5 അടി, 11 അടി, 12.25 അടി, 14 അടി എന്നിങ്ങനെയുള്ള വേരിയന്റുകളാണുള്ളത്. സ്വരാജ് മസ്ദയുടെ മോഡലിലുള്ള ട്രക്കുകളും ഗ്ലോബൽ സീരീസിലുള്ള ട്രക്കുകളുമായി ഇവയെ രണ്ടായി തരംതിരിച്ചിട്ടുമുണ്ട്. സമ്രാട്ട് ജി എസ്, സർതാജ് ജി എസ് എച്ച് ജി 72, സർതാജ് ജി എസ് എച്ച് ജി 72 (സി എൻ ജി), സമ്രാട്ട് ജി എസ് ടിപ്പർ ചേസിസ്, സമ്രാട്ട് ജി എസ് (സി എൻ ജി) എന്നിങ്ങനെയാണ് ട്രക്കിലെ ഗ്ലോബൽ സീരീസ് മോഡലുകൾ. കൂടുതൽ പവർഫുളും ഇക്കണോമിക്കലും മെയിന്റനൻസ് കുറഞ്ഞതുമാണ് ഗ്ലോബൽ സീരീസ് വാഹനങ്ങൾ. മികച്ച മൈലേജും അവ വാഗ്ദാനം ചെയ്യുന്നു.

Samrat GS Truck

എസ് എം എൽ സമ്രാട്ട് ജി എസ് ട്രക്ക്

അന്താരാഷ്ട്ര നിലവാരമുള്ള ട്രക്ക് എന്താണെന്ന് അറിയണമെങ്കിൽ എസ് എം എൽ ഇസുസുവിന്റെ ഏറ്റവും പുതിയ ഗ്ലോബൽ സീരീസിൽപ്പെട്ട എസ് എം എൽ സമ്രാട്ട് ജി എസ് ട്രക്ക് നേരിട്ട് കണ്ടറിഞ്ഞ് മനസ്സിലാക്കണം. പഴയ സ്വരാജ് മസ്ദ ട്രക്കുകളിൽ നിന്നും വേറിട്ട് അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ചിട്ടുള്ളവയാണ് എസ് എം എൽ സമ്രാട്ട് ജി എസ് ട്രക്ക്. 3455 സി സിയുള്ള ഇന്റർകൂളറോടു കൂടിയ ടർബോചാർജർ 4 സിലിണ്ടർ ഇൻ ലൈൻ കോമൺ റെയ്ൽ ഡയറക്ട് ഡീസൽ ഇഞ്ചക്ഷൻ എഞ്ചിനാണ് ഇതിനുള്ളത്. എയർ ബ്രേക്കുകളും ജി പി എസും ഹൈഡ്രോളിക് അസിസ്റ്റഡ് പവർ സ്റ്റീയറിങ്ങും എ സി വെന്റുകളുമൊക്കെയുണ്ട് ഇതിൽ. 2600 ആർ പി എമ്മിൽ 100 എച്ച് പി ശേഷിയുള്ളതും 115 എച്ച് പി ശേഷിയുള്ളതുമായ മോഡലുകൾ (ടിപ്പർ) ഇതിനുണ്ട്. 1500 ആർ പി എമ്മിൽ 310 ന്യൂട്ടൺ മീറ്ററും 400 ന്യൂട്ടൺ മീറ്ററുമാണ് ടോർക്ക്. 6 സ്പീഡ് (റിവേഴ്‌സ് ഉൾപ്പെടെ) മാനുവൽ വാഹനമായ ഇതിൽ ചരക്ക് അടക്കം 9500 കിലോയും 10250 കിലോയും വഹിക്കാനാകും.

എസ് എം എൽ സമ്രാട്ട് ജി എസ് ടിപ്പർ

എസ് എൽ ടി 4 ബി എസ് 4 എഞ്ചിനാണ് ഇതിനുള്ളത്. 3455 സിസിയുള്ള എഞ്ചിൻ 2600 ആർ പി എമ്മിൽ
115 എച്ച് പി ശേഷിയുള്ളതാണ്. 1500 ആർപി എമ്മിൽ 400 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. 6 സ്പീഡ് (റിവേഴ്‌സ് ഉൾപ്പെടെ) മാനുവൽ ട്രാൻസ്മിഷൻ വാഹനത്തിന് ചരക്ക് അടക്കം 9500 കിലോഗ്രാം വരെ വഹിക്കാനാകും. ഷോക്ക് അബ്‌സോർ ബറോടു കൂടിയ സെമി എലിപ്റ്റിക്കൽ ടൈപ്പ് മൾട്ടി ലീഫ് സ്പ്രിങ് സസ്‌പെൻഷനാണ് ഇതിനുള്ളത്. 2815 എം എം ആണ് വീൽ ബേസ്. ഡ്യുവൽ സർക്യൂട്ട് ഫുൾ എസ് കാം എയർ ബ്രേക്കുകളും ഹൈഡ്രോളിക് അസിസ്റ്റഡ് പവർ സ്റ്റീയറിങ്ങുമുണ്ട്.

Samrat GS Tipper

ബസ്സുകൾ

നിലവിൽ എസ് എം എൽ ഇസുസുവിന് സ്‌കൂൾ ബസ്സ് വിപണിയുടെ 20 ശതമാനം വിപണി ഓഹരിയാണുള്ളത്. ബസ്സുകളിൽ എസ് 7 സ്‌കൂൾ ബസ്സുകളാണ് ഏറ്റവും കൂടുതൽ വിറ്റഴിയുന്നത്. ഇതിൽ 18+1, 22+1, 30+1, 36+1, 38+1, 49+1 എന്നിങ്ങനെയുള്ള സീറ്റുകളുള്ള മോഡലുകൾ ലഭ്യമാണ്. സുരക്ഷിതവും കംഫർട്ടബിളും ഇക്കണോമിക്കലുമാണ് ഈ വാഹനങ്ങൾ. ഇക്കോമാക്‌സ് എൽ ആർ, എസ് 7 സ്‌കൂൾ ബസ് എന്നിങ്ങനെയാണ് വേരിയന്റുകൾ. 3455 സിസി 4 സിലിണ്ടർ ഇൻലൈൻ എഞ്ചിൻ 2800 ആർ പി എമ്മിൽ 75 കിലോവാട്ട് അഥവാ 100 എച്ച് പി ശേഷിയുള്ളതാണ്. 1500 ആർ പി എമ്മിൽ 310 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. വിൻഡോ റെയിൽ ഗാർഡും എമർജൻസി എക്‌സിറ്റ് ഡോറും സ്‌കൂൾ ബസ് അടയാളവും ഫസ്റ്റ് എയിഡ് കിറ്റും സ്‌കൂൾ ബാഗുകൾ വയ്ക്കാനുള്ള സ്ഥലവും പാഡുള്ള ആംറെസ്റ്റു ള്ള സീറ്റുകളും ബോട്ടിൽ ഹുക്കുകളും ഹാറ്റ് റാക്‌സും ഗ്രാബ് ഹാൻഡിലുകളുമുണ്ട് ഈ ബസ്സുകളിൽ. തങ്ങളുടെ എതിരാളികളേക്കാൾ മികച്ച മൈലേജും ഈ വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ദീർഘകാലം നിലനിൽക്കുന്ന ബോക്‌സ് ടൈപ്പ് ചേസിസും ഉരുക്കു കൊണ്ട് നിർമ്മിച്ച ബോഡിയും ഇതിന്റെ സവിശേഷതകളാണ്.


ഇതിനു പുറമേ ജീവനക്കാരെ കൊണ്ടുപോകുന്നതിനുള്ള എസ് 7 സ്റ്റാഫ് ബസ്സും ഇക്കോമാക്‌സും എസ് എം എല്ലിനുണ്ട്. എയർ കണ്ടീഷൻഡ് വാഹനങ്ങളായ ഇവയിൽ യു എസ് ബി മൊബൈൽ ചാർജിങ്ങും സ്ലൈഡിങ് വിൻഡോകളും എൽ ഇ ഡി സലൂൺ ലൈറ്റുകളും എമർജൻസി എക്‌സിറ്റുമൊക്കെയുണ്ട്. എക്‌സിക്യൂട്ടീവ് എൽ എക്‌സ് കോച്ച് എന്ന പേരിലും എക്‌സിക്യൂട്ടീവ് ബസ് എന്ന പേരിലും ആഢംബര ബസ്സുകളും ടൂറിസ്റ്റ് സർവീസിനായി എസ് എം എൽ നിർമ്മിക്കുന്നുണ്ട്. 3455 സിസി 4 സിലിണ്ടർ ഇൻലൈൻ എഞ്ചിൻ 2800 ആർ പി എമ്മിൽ 75 കിലോവാട്ട് അഥവാ 100 എച്ച് പി ശേഷിയുള്ളതാണ്. 1500 ആർ പി എമ്മിൽ 310 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്.

 

ട്രക്കുകൾ എസ് എം എൽ ഇസുസു കസ്റ്റമൈസ് ചെയ്തും നൽകാറുണ്ട്. ടിപ്പറായും സൈന്യത്തിനാ യുള്ള ട്രൂപ്പ് കാരിയറായും പ്രിസൺ വാനായും വാട്ടർ ടാങ്കറായും റപ്രിജറേറ്റർ വാനായും റിക്കവറി വാനായുമെല്ലാം എസ് എം എൽ ഇസുസു ട്രക്കുകൾ വാങ്ങാം.
കേരളത്തിൽ നിലവിൽ ഏഴ് ഡീലർമാരാണ് എസ് എം എൽ ഇസുസുവിനുള്ളത്. കേരളത്തിലുടനീളം സർവീസ് സെന്ററുകളും സെയിൽസ് ഔട്ട്‌ലൈറ്റുകളും അവർക്കുള്ളതിനാൽ വിൽപനയും വിൽപനാനന്തര സേവനവും മികച്ച രീതിയിൽ കൊണ്ടുപോകാൻ കമ്പനിക്കാകുന്നുണ്ട്. വള്ളൂർ മോട്ടോഴ്‌സിനെപ്പോലുള്ള ഡീലർമാരുടെ അനുഭവസമ്പത്തും പരിചയവും എസ് എം എൽ ഇസുസുവിനെ പുതിയ ഉയരങ്ങളിലേക്കെത്തിക്കുമെന്നുറപ്പ്$

SML Isuzu valloor Motors
Kumbalam, Kochi

Bypass Marathakkara Post, Salem – Kochi – Kanyakumari Hwy, Thrissur
Ph: +91 95394 12444

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>