Jazzy Life: Why we choose Honda Jazz!
October 19, 2020
Nature’s Delight: Travel to Chinnakanal in a VW Vento
October 19, 2020

Skoda Superb L&K: What the customer says?

നവനീത് നായർ സ്‌കോഡ സൂപ്പർബിനൊപ്പം

വിലയ്‌ക്കൊത്ത മൂല്യത്തിന്റെ കാര്യത്തിൽ സ്‌കോഡ സൂപ്പർബ് സൂപ്പറാണെന്നു പറയുന്നതിന് നവനീതിന് തെല്ലും മടിയില്ല. തിരുവനന്തപുരത്തെ മലയാളം സ്‌കോഡയിൽ നിന്നും തൈയ്ക്കാട്ടുള്ള ബാബ ഹൗസിലേക്ക് രണ്ടാഴ്ച മുമ്പെത്തിയ പുതിയ സ്‌കോഡ സൂപ്പർബ് 2.0 ലിറ്റർ ടർബോ പെട്രോൾ ഓട്ടോമാറ്റിക്കിന്റെ വിശേഷങ്ങൾ.

എഴുത്ത്: ജെ ബിന്ദുരാജ്

ബിസിനസുകാരനായ വി എൻ ജയകൃഷ്ണന്റേയും വീട്ടമ്മയായ ഭാര്യ മിലിയുടേയും മകൻ നവനീത് നായരുടെ തിരുവന ന്തപുരം തൈയ്ക്കാട് എം ജി രാധാകൃഷ്ണൻ റോഡിലുള്ള ബാബാ ഹൗസിലേക്ക് ഈയിടെ ഒരു പുതിയ അതിഥിയെത്തി. ബംഗലുരുവിൽ എംബിഎ വിദ്യാർത്ഥിയായ 21-കാരനായ മകൻ നവനീതിന്റെ നിർദ്ദേശപ്രകാരമാണ് ആ അതിഥിയെത്തിയതെങ്കിലും നവനീതിന്റെ അച്ഛനുമമ്മയ്ക്കുമെല്ലാം ഒരുപോലെ പ്രിയപ്പെട്ടതായി മാറി ആ അതിഥി. അതിഥി ആരാണെന്നല്ലേ? 2020 മോഡൽ സ്‌കോഡ സൂപ്പർബ്. പതിനാറു വർഷം മുമ്പ് ഇന്ത്യയിലെത്തിയ ഈ ‘ചെക്ക് ബ്രോ’ ഇടയ്ക്കിടെ രൂപമാറ്റം വരുത്താറുണ്ടെങ്കിലും 2020ലെ വരവ് കിടിലനാണ്. പുതിയ 2.0 ലിറ്റർ ടിഎസ്‌ഐ ടർബോ പെട്രോൾ എഞ്ചിനുമായാണ് ഇത്തവണത്തെ വരവ്. രണ്ട് വേരിയന്റുകളിലായാണ് സൂപ്പർബിന്റെ പുതിയ അവതാരമെടുക്കൽ. ഡ്രൈവർ കേന്ദ്രീകൃതമായ സ്‌പോർട്ട്‌ലൈനും ആഡംബരസമൃദ്ധമായ ലോറിൻ ആന്റ് ക്ലെമന്റ് (എൽ ആന്റ് കെ ) ട്രിമ്മും. ഇതിൽ 38 ലക്ഷം രൂപയോളം ഓൺറോഡ് വില വരുന്ന എൽ ആന്റ് കെ ട്രിമ്മാണ് നവനീത് തന്റെ കുടുംബവാഹനമായി തെരഞ്ഞെടുത്തത്.

നേരത്തെ തന്നെ പല വാഹനങ്ങളും ഉപയോഗിച്ചിട്ടുള്ളവരാണ് ബാബാ ഹൗസിലെ അന്തേവാസികൾ. ഹോണ്ട സിറ്റിയിലായിരുന്നു നവനീതിന്റെ ഡ്രൈവിങ് പഠനം. പിന്നീട് കുടുംബ വാഹനം ഇന്നോവ ക്രിസ്റ്റയായി മാറി. ഹോണ്ട സിറ്റിക്ക് പകരക്കാരനാകാനാകുന്ന, എന്നാൽ ഏറ്റവും പുതിയ ഫീച്ചറുകളുള്ളതും ഏറെ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നതുമായ ഒരു വാഹനത്തിനായുള്ള അന്വേഷണമാണ് ഒടുവിൽ നവനീതി നെ സ്‌കോഡ സൂപ്പർബ് എൽ ആന്റ് കെ വേരിയന്റിൽ കൊണ്ടെത്തിച്ചത്. രണ്ടാഴ്ച മുമ്പ് വാഹനം വീട്ടിലെത്തിയതോടെ കുടുംബത്തിന്റെ യാത്രകളെല്ലാം തന്നെ സൂപ്പർബിലായി മാറി. ”കൂടുതൽ വിലയുള്ള ജർമ്മൻ സെഡാനുകളിലുള്ള എല്ലാ ഫീച്ചറുകളും കംഫർട്ടും സ്‌കോഡ സൂപ്പർബിലുമുണ്ട്. ഡ്രൈവിങ് കംഫർട്ടും ആഡംബരവും ഒരുപോലെ ഒത്തിണങ്ങുന്ന ഈ വാഹനത്തെ ഹോണ്ട സിറ്റിയുടെ പകരക്കാരനാക്കിയപ്പോൾ ശരിക്കുമൊരു അപ്ഗ്രഡേഷനാണ് നടന്നത്. ബെൻസിന്റെ എസ് ക്ലാസ് പോലും തോറ്റുപോകുന്ന തരത്തിലുള്ള ലെഗ് സ്‌പേസാണ് സ്‌കോഡ സൂപ്പർബിന്റെ പിൻസീറ്റിൽ,” നവനീതിന് പുതിയ സ്‌കോഡ സൂപ്പർബിനെ പ്പറ്റി പറയുമ്പോൾ നൂറു നാവാണ്. തിരുവനന്തപുരത്തെ സ്‌കോഡ ഡീലറായ മലയാളം സ്‌കോഡയിൽ നിന്നുമാണ് സൂപ്പർബ് ബാബാ ഹൗസിലേക്ക് എത്തിയത്. പ്രൊഫഷണൽ മികവിന്റേയും മികച്ച വിൽപനാനന്തര സേവനത്തിന്റേയും അവസാന വാക്കായി ഇതിനകം തന്നെ മാറിക്കഴിഞ്ഞ മലയാളം സ്‌കോഡയിൽ നിന്നായതിനാൽ വാഹനത്തിന്റെ പിന്നീടുള്ള സർവീസിനെപ്പറ്റി നവനീതിനും കുടുംബത്തിനും ആവലാതികളുമില്ല.

സ്‌കോഡയുടെ നിലവാരത്തിനൊപ്പം തന്നെ നിലവാരം പുലർത്തുന്ന ഡീലർഷിപ്പാണ് മലയാളം സ്‌കോഡ. മുമ്പ് സ്‌കോഡ സൂപ്പർബിലുണ്ടായിരുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനും 1.8 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും മാറി 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമാ യാണ് പുതിയ സ്‌കോഡ സൂപ്പർബിന്റെ വരവ്. ക്രോം ഫിനിഷുള്ള, ഇരട്ട ലൈനുകളോടു കൂടിയ ബട്ടർഫ്‌ളൈ ഗ്രില്ലും നാല് എലിമെന്റുകളുള്ള എൽഇഡി ഹെഡ് ലാമ്പുകളും എൽഇഡി ഫോഗ് ലാമ്പുകളും ഡ്യുവൽ ടോൺ 17 ഇഞ്ച് അലോയ് വീലുകളും ലോറിൻ ആന്റ് ക്ലെമന്റ് എന്ന ബാഡ്ജിങ്ങുമുള്ള സ്‌കോഡ സൂപ്പർബ് എൽ ആന്റ് കെ അക്ഷരാർത്ഥത്തിൽ ആരേയും വശീകരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ബ്ലാക്ക് ബീജ് ലുക്കാണ് സൂപ്പർ എൽ ആന്റ് കെയുടെ ഇന്റീരിയറിന്. 12 വേ ഇലക്ട്രിക് അഡ്ജസ്റ്റ് ചെയ്യാവുന്ന വലിയ മുൻസീറ്റുകളുള്ളതിനാൽ സുഖപ്രദമായ സീറ്റിങ് പൊസിഷൻ കണ്ടെത്താനും എളുപ്പമാണ്.

യാത്രകൾ ധാരാളം ചെയ്യുന്നവരാണ് നവനീതും അച്ഛൻ ജയകൃഷ്ണനും അമ്മ മിലിയും. മാജിക് ബ്ലാക്ക് നിറമുള്ള സൂപ്പർബ് എൽ ആന്റ് കെ കോവിഡ് കാലമായതിനാലാണ് അധികം പുറത്തേക്ക് സഞ്ചരിക്കാത്തതെന്നു മാത്രം. 1984 സിസിയുള്ള 4 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിന് 4200 മുതൽ 6000 വരെയുള്ള ആർ പി എമ്മിൽ 187 ബി എച്ച് പി (190 പി എസ്) ശേഷിയും 1450 ആർ പി എം 4200 ആർ പി എമ്മിൽ 320 ന്യൂട്ടൺ മീറ്റർ ടോർക്കുമാണുള്ളത്. 7 സ്പീഡ് ഓട്ടോമാറ്റിക് ഡിഎസ്ജി ട്രാൻസ്മിഷനാണ് വാഹനത്തിനുള്ളത്. ”ഡ്രൈവിങ് കംഫർട്ടിന്റെ കാര്യത്തിലും പിൻസീറ്റിലെ യാത്രക്കാരുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ നൽകുന്ന കമ്പനിയാണ് സ്‌കോഡ. സൂപ്പർബിൽ അത് ഏറ്റവും മികവുറ്റ രീതിയിലാക്കാൻ സ്‌കോഡ പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്. ലോവർ ട്രയാങ്കുലർ ലിങ്കുകളും ടോർഷൻ സ്‌റ്റൈബിലൈസലറോടും കൂടിയ മക്‌ഫേഴ്‌സൺ സസ്‌പെൻഷനാണ് മുന്നിലെങ്കിൽ ടോർഷൻ സ്‌റ്റൈബിലൈസറോടു കൂടിയ മൾട്ടി എലിമെന്റ് ആക്‌സിലാണ് പിന്നിൽ. ദുർഘടമായ പാതകളിൽപ്പോലും അകത്തേക്ക് വലിയ കുലുക്കങ്ങളില്ലാതെ പോകാൻ സഹായിക്കുന്നുണ്ട് ഇത്,” നവനീത് നായർ പറയുന്നു. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളുമാണ് സ്‌കോഡ സൂപ്പർബിനുള്ളത്.

സഞ്ചാരികളുടെ പ്രിയപ്പെട്ട വാഹനമാണ് സ്‌കോഡ സൂപ്പർബ്. ”മറ്റു കാറുകളിൽ നിന്നും വ്യത്യസ്തമായി വലിയ ബൂട്ട് സ്‌പേസാണ് സ്‌കോഡ സൂപ്പർബിനു ള്ളത്. ഒരാഴ്ചയ്ക്ക് ഒരു കുടുംബത്തിനു വേണ്ട മുഴുവൻ സാമഗ്രികളും കൊണ്ടുപോകാവുന്നത്രയും സ്‌പേസാണ് അതിൽ- 625 ലിറ്റർ! പിൻഭാഗത്തെ സീറ്റ് മടക്കുകയാണെങ്കിൽ അത് 1750 ലിറ്ററായി ഉയരുകയും ചെയ്യും. ബൂട്ടിനകത്ത് ബൂട്ട് ലൈറ്റും ചാർജിങ് സോക്കറ്റും സാധനങ്ങൾ തൂക്കിയിടാനുള്ള ക്ലിപ്പും നൽകിയിട്ടുണ്ട്. ഇലക്ട്രിക്കലി അടയ്ക്കാവുന്നതുമാണത്,” നവനീത് പറയുന്നു. കേരളത്തിനകത്തും തമിഴ്‌നാട്ടിലേക്കുമൊ ക്കെ സുഹൃത്തുക്കൾക്കൊപ്പവും കുടുംബത്തോടൊപ്പവും എല്ലാ മാസവും യാത്ര ചെയ്യാറുള്ള നവനീതിനെ സംബന്ധിച്ചിടത്താളം സൂപ്പർബ് മികച്ച ദീർഘദൂര സഞ്ചാര വാഹനം തന്നെയായിരിക്കുമെന്നുറപ്പ്.

ലളിതവും ശാന്തസ്വഭാവമുള്ളതും പ്രൗഢവുമായ ഇന്റീരിയറാണ് സ്‌കോഡ സൂപ്പർബിന്റേതെന്നതാണ് ആകർഷകമായ മറ്റൊരു കാര്യം. വളരെ സ്ഥലസൗകര്യമുള്ളതും ധാരാളം ലെഗ്‌സ്‌പേസുള്ളതുമായതിനാൽ വാഹനത്തിനുള്ളിൽ ഞെരുങ്ങിയിരിക്കുന്ന ഫീൽ യാത്രികർക്കുണ്ടാവില്ല. ”വെന്റിലേറ്റഡ് സീറ്റുകളും ഡ്രൈവ് മോഡുകളുമൊക്കെ സൂപ്പർബ് എൽ ആന്റ് കെ ട്രിമ്മിൽ സ്‌കോഡ നൽകിയിട്ടുണ്ട്,” നവനീത് നായർ പറയുന്നു. 11 സ്പീക്കറും ഒരു സബ്‌വൂഫറുമുള്ള കാന്റൺ സൗണ്ട് സംവിധാനമാണ് എൽ ആന്റ് കെയിലുള്ളത്. 20.32 സെന്റിമീറ്റർ നീളമുള്ള എൽസിഡി ടച്ച് സ്‌ക്രീൻ കൺട്രോളുകളുമാണ് ഇതിനെ വേറിട്ടുനിർത്തുന്നത്. യു എസ്ബി, നാവിഗേഷൻ, സ്മാർട്ട് ലിങ്ക്, സ്റ്റീയറിങ് വീലിലെ കൺട്രോളുകൾ, വോയ്‌സ് കമാൻഡ് കൺട്രോൾ എന്നിങ്ങനെ ഫീച്ചറുകളുടെ കളിയാണ് സൂപ്പർബിൽ.

സുരക്ഷിതത്വത്തിന്റെ കാര്യത്തിലും അതീവ പ്രാധാന്യമാണ് സ്‌കോഡ സൂപ്പർബ് എൽ ആന്റ് കെ നൽകുന്നതെന്നാണ് നവനീത് പറയുന്നത്. ”ദീർഘദൂര യാത്രകളിൽ ഡ്രൈവർ മയങ്ങിപ്പാകുകയോ മറ്റോ ചെയ്താൽ ഡ്രൈവറെ ഉണർത്താനായുള്ള ഫാറ്റീഗ് അലർട്ട് സിസ്റ്റവും അധികവേഗതയിലല്ലെങ്കിൽ മുന്നിൽ തടസ്സങ്ങൾ കണ്ടാൽ തനിയെ വാഹനം നിൽക്കുമെന്ന പ്രത്യേകതയും എന്നെ ശരിക്കും ആകർഷിച്ചു. ഇതിനു പുറമേ, എബിഎസ്, ഇഎസ്‌സി, ഇബിഡി, മെക്കാനിക്കൽ ബ്രേക്ക് അസിസ്റ്റ്, മൾട്ടി കൊളീഷൻ ബ്രേക്ക്, ഹിൽ ബ്രേക്ക് അസിസ്റ്റ്, ഹിൽ ഹോൾഡ് കൺട്രോൾ, ഓട്ടോ ഹോൾഡ് ഫങ്ഷനോടു കൂടിയ ഇലക്ട്രോമെക്കാനിക്കൽ പാർക്കിങ് ബ്രേക്ക് എന്നിവയും ടയർ പ്രഷർ മോണിട്ടറിങ് സിസ്റ്റവുമെല്ലാം സൂപ്പർബ് എൽ ആന്റ് കെയുടെ സവിശേഷതകളാണ്. മുന്നിലും പിന്നിലും പാർക്ക്‌ട്രോണിക്‌സ് സെൻസറുകളും പാർക്ക്‌ട്രോണിക്‌സ് സ്പീക്കറുകളും മാർഗനിർദ്ദേശങ്ങളോടു കൂടിയ റിയർ വ്യൂ ക്യാമറയും സുരക്ഷിതത്വം കൂടുതൽ ഉറപ്പാക്കുന്നുണ്ട്,” നവനീത് നായർ പറയുന്നു.

നവനീത് നായർ സ്‌കോഡ സൂപ്പർബിനൊപ്പം

എന്നാൽ ബിഎസ് 4 മോഡലിലുണ്ടായിരുന്ന ഓട്ടോമാറ്റിക് പാർക്കിങ് സംവിധാനം കൂടി ഇതിലുണ്ടായിരുന്നുവെങ്കിൽ ഗംഭീരമായേനെ എന്നാണ് നവനീത് കൂട്ടിച്ചേർക്കുന്നത്. മുന്നിൽ രണ്ട് എയർബാഗുകളും മുന്നിലും പിന്നിലും സൈഡ് എയർബാഗുകളും മുന്നിലും പിന്നിലും കർട്ടൻ എയർബാഗുകളുമുണ്ട് സൂപ്പർബിനെന്നതിനാൽ ഒരു അപകടം പറ്റിയാൽ തന്നെയും യാത്രികർ സുരക്ഷിതരായിരിക്കുമെന്നുറപ്പാണ്.
മുൻഭാഗത്ത് മാത്രം ഒതുങ്ങുന്ന സൺറൂഫാണ് സൂപ്പർബിനു നൽകിയിരിക്കുന്നതെങ്കിലും ബൗൺസ് ബാക്ക് സിസ്റ്റം അതിനുണ്ട്. ”4869 എം എം നീളമുള്ള വാഹനമായതിനാൽ അടിതട്ടുമോ എന്ന ഭയം പലർക്കുമുണ്ടാകുമെങ്കിലും 156 എം എം ഗ്രൗണ്ട് ക്ലിയറൻസാണ് സൂപ്പർബിനു ള്ളതിനാൽ അത്തരമൊരു ഭയം വേണ്ട. 2841 എം എം ആണ് വീൽബേസ് എന്നതിനാൽ ഉള്ളിൽ നല്ല സ്‌പേസാണുള്ളത്,” നവനീത് നായർ പറയുന്നു.

എല്ലാ അർത്ഥത്തിലും എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ, ഒത്ത ഒരു വാഹനമാണ് സ്‌കോഡ സൂപ്പർബ് എൽ ആന്റ് കെ എന്നാണ് നവനീതിന്റെ പക്ഷം. കുടുംബത്തിന്റെ യാത്രയ്ക്കായി ഒരു വാഹനം താൽപര്യപ്പെട്ടപ്പോൾ ആദ്യം മനസ്സിലെത്തിയതും സ്‌കോഡ സൂപ്പർബ് തന്നെയായിരുന്നുവെന്ന് നവനീത് പറയുന്നു. ‘വിലയ്‌ക്കൊത്ത മൂല്യ’ത്തിന്റെ കാര്യത്തിൽ സൂപ്പർബ് സൂപ്പറാണെന്നു പറയുന്നതിൻ അതിനാൽ നവനീതിന് തെല്ലും മടിയില്ല തന്നെ$

Vehicle Sold By:
Malayalam skoda
TVM, Ph: 79092 57015

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>