Tunnel Drive: 2 minute tunnel car wash & wax in Kochi for just Rs.400!
December 11, 2019
The Tyre King: Success Story of New Bharath Tyres
December 11, 2019

Schimmer: Dettagli Per Passione: Car Detailing at its best in Kochi

കൊച്ചി വൈറ്റിലയിലെ ഷിമ്മർ കാർ ഡീടെയ്‌ലിങ് സെന്ററിൽ തന്റെ ലാൻഡ് റോവറിനും ജീപ്പ് കോമ്പസിനുമൊപ്പം നടൻ ഉണ്ണി മുകുന്ദൻ

വാഹനത്തിന്റെ സൗന്ദര്യം മങ്ങിപ്പോയെന്ന വേവലാതിയിലാണോ താങ്കൾ? വാഹനത്തിന്റെ സൗന്ദര്യം പഴയപടിയാക്കുവാനും തുരുമ്പെടുക്കലിൽ നിന്നും സംരക്ഷിക്കാനും തിളക്കമാർന്നതാക്കി നിലനിർത്താനും കൊച്ചി വൈറ്റിലയിലെ ഷിമ്മർ എന്ന ഡീട്ടെയ്‌ലിങ് കേന്ദ്രത്തിലേക്ക് വരൂ. വിദേശ നിർമ്മിത ഉൽപന്നങ്ങൾ ഉപയോഗിച്ച്, വൈദഗ്ധ്യമാർന്ന കരങ്ങളുടേയും ഹൈടെക് ഉപകരണങ്ങളുടേയും സഹായത്തോടെ താങ്കളുടെ വാഹനത്തെ പൂർവാധികം സുന്ദരനാക്കി നൽകും അവർ.

എഴുത്ത്: ജെ ബിന്ദുരാജ് ചിത്രങ്ങൾ: അഖിൽ അപ്പു

മാമാങ്കത്തിന്റെ ഷൂട്ടിങ് തിരക്കിനിടയിലും കൊച്ചിയിലേക്ക് ഉണ്ണി മുകുന്ദൻ പറന്നിറങ്ങിയതിന് ഒരു കാരണമുണ്ട്. വാഹനപ്രേമിയായ ഉണ്ണിയുടെ രണ്ട് വാഹനങ്ങൾ കൊച്ചിയിലെ ഷിമ്മർ എന്ന കാർ ഡീട്ടെയ്‌ലിങ് സെന്ററിൽ സൗന്ദര്യവർധനവിനായി എത്തിയിരുന്നതാണ് കാരണം. വരവ് വെറുതെയായില്ല. വാഹനത്തിന്റെ പുതിയ ലുക്ക് കണ്ട ഉണ്ണി ശരിക്കും അമ്പരന്നു. ”അഞ്ചു വർഷം മുമ്പ് വാങ്ങിയ ഈ ലാൻഡ്‌റോവർ ഷിമ്മറിൽ ഡീട്ടെയ്‌ലിങ് നടത്തിയപ്പോൾ ഞാൻ അമ്പരന്നുപോയി. ഷോറൂം കണ്ടീഷനിലേക്ക് അത് മാറിയിരിക്കുന്നു. ഷിമ്മറിനെ ഞാൻ വാഹനപ്രേമികൾക്ക് നിർദ്ദേശിക്കാൻ അതിനാൽ എനിക്ക് മടിയില്ല. കാർ പരിചരണരംഗത്ത് ഇത്രത്തോളം ആത്മാർത്ഥതയോടെയും അർപ്പണമനോഭാവത്തോടെയും പ്രവർത്തിക്കുന്ന മറ്റൊരു ഡീട്ടെയ്‌ലിങ് സ്ഥാപനം ഞാൻ കണ്ടിട്ടില്ല. എന്റെ എല്ലാ വാഹനങ്ങളുടേയും അകവും പുറവും വൃത്തിയാക്കുന്നതും ആന്റി കൊറോഷൻ ട്രീറ്റ്‌മെന്റ് നടത്തുന്നതും ഷിമ്മറിലാണ്. ഏറ്റവും മുന്തിയ ഉൽപന്നങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ട്രീറ്റ്‌മെന്റ് വാഹനത്തിന് പഴയ പ്രൗഢസുന്ദരമായ രൂപം തിരിച്ചു നൽകുന്നു,” ഷിമ്മറിലെ ഡീട്ടെയിലിങ്ങിനു ശേഷം തന്റെ ലാൻഡ്‌റോവറും ജീപ്പ് കോമ്പസും കാട്ടിത്തന്നുകൊണ്ട് നടൻ ഉണ്ണി മുകുന്ദൻ പറയുന്നു.

work station of Shimmer, Vyttila

ഒരു വാഹനപ്രേമിയെ സംബന്ധിച്ചിടത്തോളം കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ തന്നെയാണ് അയാൾ ഉപയോഗിക്കുന്ന വാഹനങ്ങളും. സ്വന്തം കുഞ്ഞിനെ കരുതലോടെ നോക്കുംപോലെ തന്നെ, തന്റേയും കുടുംബത്തിന്റേയും സുരക്ഷിതമായ യാത്രകൾ ഒരുക്കുന്ന വാഹനങ്ങളേയും അവർ കരുതലോടെ തന്നെ നോക്കും. ഷോറൂം ക്വാളിറ്റിയിൽ തന്നെ എപ്പോഴും തങ്ങളുടെ വാഹനങ്ങൾ നിലകൊള്ളണമെന്ന ചിന്താഗതിക്കാരാണ് അവർ. അങ്ങനെ കാറുമായി പ്രണയത്തിലായ ഇക്കൂട്ടർ തങ്ങളുടെ വാഹനങ്ങളുമായി ഒരു ആജീവനാന്തബന്ധം തന്നെ ആഗ്രഹിക്കുന്നു. പക്ഷേ എന്തുചെയ്യാം, മനുഷ്യരെപ്പോലെ തന്നെയാണ് വാഹനങ്ങളും. നിരത്തുകളിലെ പൊടിയും കടുത്ത ചൂടും മലിനജലവുമൊക്കെ മൂലം കാറിന്റെ പ്രതലം മങ്ങുകയും പാടുകൾ വീഴുകയുമൊക്കെ ചെയ്യുന്നു. അടിത്തട്ടിലാകട്ടെ തുരുമ്പു കയറാനും തുടങ്ങുന്നു. ഷോറൂമിൽ നിന്നിറക്കുമ്പോൾ വിളങ്ങുകയും തിളങ്ങുകയും ചെയ്ത തങ്ങളുടെ പ്രിയപ്പെട്ട വാഹനം പലമട്ടിലുള്ള പാരിസ്ഥിതിക ഘടകങ്ങൾ മൂലം നിറം മങ്ങുകയും തുരുമ്പെടുക്കുകയുമൊക്കെ ചെയ്ത് പഴയ രൂപത്തിൽ നിന്നും മാറുന്നത് പക്ഷേ വാഹനപ്രേമികൾക്ക് സഹിക്കാനായെന്ന് വരില്ല. പക്ഷേ തങ്ങളുടെ വാഹനത്തെ ഇത്തരം ഘടകങ്ങളിൽ നിന്നും പരിപൂർണമായും സംരക്ഷിച്ച്, തിളക്കവും സൗന്ദര്യവും നിലനിർത്താൻ സഹായിക്കുന്ന ഒരു കാർ പരിചരണ കേന്ദ്രമാണ് ഷിമ്മർ. ജർമ്മൻ ഭാഷയിൽ ഷിമ്മർ എന്നുവച്ചാൽ തിളക്കം എന്നർത്ഥം. യാസ്മാർക്ക് എന്ന ഓട്ടോ ഡീട്ടെയ്‌ലിങ് കമ്പനിയുടെ മാസ്റ്റർ ഔട്ട്‌ലൈറ്റായാണ് ഷിമ്മർ പ്രവർത്തിക്കുന്നത്. യൂറോപ്യൻ യൂണിയനിൽപ്പെട്ട രാജ്യങ്ങളിൽ നിർമ്മിക്കുന്ന യാസ്മാർക്കിന്റെ ഏറ്റവും മികച്ചതും മുന്തിയതുമായ കാർ പരിചരണ ഉൽപന്നങ്ങൾ ഉപയോഗിച്ചാണ് ഷിമ്മർ വാഹനപ്രേമികളുടെ കാറുകളും ബൈക്കുകളുമൊക്കെ പുതുപുത്തൻ പോലെ തിളക്കുകയും തുരുമ്പെടുക്കുന്നതിൽ നിന്നും തടയുകയും ചെയ്യുന്നത്.

Products used for polishing at Shimmer

വൈറ്റില ഗോൾഡ് സൂക്ക് മാളിൽ നിന്നും 300 മീറ്റർ മാത്രം അകലെ നാരായണൻ ആശാൻ റോഡിലാണ് ഷിമ്മർ. വാഹന പരിപാലന രംഗത്ത് വർഷങ്ങളുടെ അനുഭവപരിചയമുള്ള വ്യക്തികളാണ് ഈ സംരംഭത്തിനു പിന്നിൽ പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഷിമ്മറിൽ കാർ പരിചരണമെന്നത് കേവലമൊരു തൊഴിലല്ല. മറിച്ച് ഒരു വികാരമാണ്. കാർ പരിചരണരംഗത്ത് ഏറ്റവും പ്രീമിയം ഉൽപന്നങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഈ സ്ഥാപനം വൈറ്റിലയിൽ ആരംഭിച്ചിട്ട് ഇപ്പോൾ ഒരു വർഷം ആകുന്നുള്ളുവെങ്കിലും ഇതിനകം തന്നെ തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തേയും കേരളത്തിലെ ബിസിനസ് രംഗങ്ങളിലേയും പ്രമുഖരെല്ലാം തന്നെ ഷിമ്മറിന്റെ കസ്റ്റമർമാരായി മാറിക്കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ ആഡംബര വാഹനങ്ങളും കാരവനുകളുമെല്ലാം ഷോറൂം കണ്ടീഷനിൽ തിളക്കിക്കൊണ്ട് പോകാൻ അവരെ സഹായിക്കുന്നത് ഷിമ്മർ ഓട്ടോ ഡീട്ടെയ്‌ലിങ് കമ്പനിയാണ്. റോൾസ് റോയ്‌സും മെർസിഡസ് ബെൻസും പോർഷെയും ഓഡിയും ജാഗ്വറും ബി എം ഡബ്ല്യുവും ബെന്റ്‌ലിയും തുടങ്ങി എല്ലാ ആഡംബര ബ്രാൻഡുകളും ഷിമ്മറിൽ തങ്ങളുടെ ഡീട്ടെയ്‌ലിങ് വർക്കുകൾക്കായി ഇതിനകം തന്നെ എത്തിയിട്ടുണ്ട്.

കൊച്ചി വൈറ്റിലയിലെ ഷിമ്മർ കാർ ഡീടെയ്‌ലിങ് സെന്ററിൽ തന്റെ ജീപ്പ് കോമ്പസിനൊപ്പം നടൻ ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദനെപ്പോലെ, നടൻ ജോജു ജോർജിനും ഷിമ്മറിനെപ്പറ്റി പറയുമ്പോൾ നൂറു നാവാണ്. ”ഷൂട്ടിങ് സംബന്ധിയായി നിരവധി യാത്രകൾ ചെയ്യേണ്ടി വരുന്നതിനാൽ പലപ്പോഴും കാർ ശരിയായ രീതിയിൽ കഴുകി വൃത്തിയാക്കി സൂക്ഷിക്കാൻ കഴിയാറില്ല. എന്നാൽ ഷിമ്മറിന്റെ വരവോടെ ഷോറൂം ഗെറ്റ്അപ്പിൽ തന്നെ വാഹനം സൂക്ഷിക്കാൻ എനിക്കാകുന്നുണ്ട്. യൂറോപ്യൻ നിർമ്മിത ഉൽപന്നങ്ങളുടെ മികവ് അനുഭവിച്ചറിയണ മെങ്കിൽ ഷിമ്മറിൽ പരീക്ഷിക്കാതിരിക്കരുത്,” ജോജു ജോർജ് പറയുന്നു.

ഇനി എന്താണ് ഷിമ്മറിനെ മറ്റ് ഓട്ടോഡീട്ടെയ്‌ലിങ് കമ്പനികളിൽ നിന്നും വേറിട്ടു നിർത്തുന്നതെന്ന് പരിശോധിക്കാം. ഒരു പ്രീമിയം ഡീട്ടെയ്‌ലിങ് സെന്ററായി പ്രവർത്തിക്കുന്നു എന്നതുതന്നെയാണ് ഷിമ്മറിന്റെ സവിശേഷത. സെറാമിക് ട്രീറ്റ്‌മെന്റും സെറാമിക് അൾട്ടിമേറ്റ് ഹൈ ഡെഫനിഷൻ ട്രീറ്റ്‌മെന്റിനുമൊക്കെയാണ് ഇവിടെ പ്രാധാന്യം. എന്നിരുന്നാലും മറ്റ് സാധാരണ ഡീടെയ്‌ലിങ് സേവനങ്ങളും ഷിമ്മർ നൽകുന്നുണ്ട്. മൊത്തം 5000 ചതുരശ്ര അടിയിൽ ഇരുനിലകളിലായി സ്ഥിതി ചെയ്യുന്ന ഷിമ്മർ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓട്ടോ ഡീട്ടെയ്‌ലിങ് കേന്ദ്രമാണ്. താഴത്തെ നിലയിൽ ഓട്ടോ ഡീട്ടെയ്‌ലിങ് സേവനങ്ങൾക്കായി ഏഴ് ബേകളാണ് സജ്ജമാക്കിയിട്ടുള്ളത്. അഞ്ച് നോർമൽ ട്രീറ്റ്‌മെന്റ് ബേകളും ഒരു അൾട്രാ ഹൈ ഡഫനിഷൻ (യു എച്ച് ഡി) ബേയും ഒരു ആന്റി കൊറോഷൻ ട്രീറ്റ്‌മെന്റ് ബേയുമാണ് ഉള്ളത്. സാധാരണ വർക്കുകൾക്കുപോലും 22 ഡിഗ്രി സെൽഷ്യസ് താപനില യുള്ള, പൊടിരഹിതമായ ആംബിയൻസും അൾട്ടിമേറ്റ് അൾട്രാ ഹൈ ഡഫനിഷൻ ട്രീറ്റ്‌മെന്റിന് 16 ഡിഗ്രി സെൽഷ്യസുള്ള, പൊടിരഹിതമായ ആംബിയൻസുമാ ണുള്ളത്. വിദേശ രാജ്യങ്ങളിൽ ഇറക്കുമതി ചെയ്ത ഹൈടെക് ഉപകണങ്ങളാണ് ഷിമ്മറിൽ ഉപയോഗിച്ചിട്ടുള്ളത്.

സാധാരണ വെളിച്ചത്തിൽ കണ്ടെത്താനാകാത്ത വാഹനങ്ങളുടെ പ്രതലങ്ങളിലെ പാടുകളും പോറലുകളുമൊക്കെ ഹൈ ഡെഫനിഷൻ എൽ ഇ ഡി ലൈറ്റിന്റെ പ്രകാശ വിതാനത്തിൽ ഇവിടെ കണ്ടെത്തപ്പെടുന്നു. നിരവധി സ്‌പോട്ട് ലൈറ്റുകളും ഡ്യുവൽ ആക്ഷൻ മെഷീനുകളു മെല്ലാം ഏറ്റവും മുന്തിയ ഇറക്കുമതി ചെയ്ത യാസ് മാർക്ക് ഉൽപന്നങ്ങൾക്കൊപ്പം ഇവിടെയുണ്ട്. അഞ്ച് അതിസമർത്ഥരായ ടെക്‌നീഷ്യന്മാരുടെ കീഴിലാണ് പ്രവർത്തനങ്ങൾ. മൊത്തം 22ഓളം ജീവനക്കാർ ഷിമ്മറിൽ പ്രവർത്തിക്കുന്നുണ്ട്. പ്രതിദിനം ആറു വാഹനങ്ങൾ ഷിമ്മറിൽ സർവീസ് ചെയ്യാനാകും. ഇതിനു പുറമേ, വിശാലമായ റിസപ്ഷൻ, കസ്റ്റമർ ലോഞ്ച്, കോൺഫറൻസ് ഹാൾ, ബാക്ക് ഓഫീസ്, പ്രോഡക്ട് ഡിസ്‌പ്ലേ, ഡയറക്ടറ്റേഴ്‌സ് റൂം, പാൻട്രി തുടങ്ങി എല്ലാവിധ അത്യാധുനിക സംവിധാനങ്ങളും ഷിമ്മറിലുണ്ട്. പ്രൗഢമായ നിലയിലാണ് വർക്ഷോപ്പിന്റേതടക്കം എല്ലാ ഇന്റീരിയറുകളും സജ്ജീകരിച്ചിട്ടുള്ളത്.

ഉപഭോക്താവ് തങ്ങളുടെ വാഹനം ഷിമ്മറിലേക്ക് എത്തിച്ചാലുടനെ തന്നെ ഷിമ്മറിലെ ടെക്‌നീഷ്യന്മാർ വാഹനം വിശദമായി പരിശോധിക്കുന്നു. വാഹനത്തിന് ഏതു തരത്തിലുള്ള ട്രീറ്റ്‌മെന്റും പരിചരണവുമാണ് ആവശ്യമെന്ന് ഒരു ആശുപത്രിയിൽ ഡോക്ടർ രോഗനിർണയം നടത്തി, ചികിത്സ നിർദ്ദേശിക്കുംപോലെ തന്നെയാണ് ചെയ്യുന്നത്. വാഹനത്തിന്റെ എക്സ്റ്റീരിയറിനായും ഇന്റീരിയറിനായും അണ്ടർ ബോഡി ആന്റി കൊറോഷൻ ട്രീറ്റ്‌മെന്റിനായുമൊക്കെ സവിശേഷമായ പാക്കേജുകൾ ഷിമ്മറിലുണ്ട്. ആദ്യം എക്സ്റ്റീരിയർ സർവീസുകളെപ്പറ്റി വിശദമായി പറയാം.

എക്സ്റ്റീരിയർ ട്രീറ്റ്‌മെന്റുകൾ

ഷോറൂമിൽ നിന്നും പുറത്തിറക്കിയശേഷവും ഷോറൂം കണ്ടീഷനിൽ തന്നെ തങ്ങളുടെ വാഹനത്തിന്റെ എക്സ്റ്റീരിയർ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും തന്നെ. പക്ഷേ അന്തരീക്ഷ മാലിന്യങ്ങളും പൊടിയും സൂര്യപ്രകാശവും എല്ലാം വാഹനത്തിന്റെ പ്രൗഢിക്ക് മങ്ങലേൽപിക്കുന്നത് സ്വാഭാവികം മാത്രം. അത്തരം പ്രശ്‌നങ്ങളിൽ നിന്നും വാഹനത്തെ എക്കാലവും സംരക്ഷിക്കുന്നതിനായുള്ള മാർഗങ്ങളാണ് പ്രധാനമായും എക്സ്റ്റീരിയർ ട്രീറ്റ്‌മെന്റിലുള്ളത്. അതിന് സഹായിക്കുന്നത് പെയിന്റ് പ്രൊട്ടക്ഷൻ കോട്ടിങ്ങാണ്. അതിൽ തന്നെ ഉപഭോക്താവിന്റെ ആവശ്യമനുസരിച്ചും ബജറ്റ് അനുസരി ച്ചും പെയിന്റ് പ്രൊട്ടക്ഷൻ യുവി, പെയിന്റ് പ്രൊട്ടക്ഷൻ ഇക്കോണമി, പെയിന്റ് പ്രൊട്ടക്ഷൻ സ്റ്റാൻഡേർഡ്, പെയിന്റ് പ്രൊട്ടക്ഷൻ പ്രീമിയം അൽട്ടിമേറ്റ് പ്രൊട്ടക്റ്റ് എന്നിങ്ങനെയുള്ള ട്രീറ്റ്‌മെന്റുകൾ തെരഞ്ഞെടുക്കാം.

ഷിമ്മറിന്റെ ഒന്നാം നിലയിലെ ബാക്ക് ഓഫീസിലെ കോൺഫറൻസ് ഹാൾ, കാബിനുകൾ


1. പെയിന്റ് പ്രൊട്ടക്ഷൻ യുവി: വാക്‌സ് അടിസ്ഥാനമാക്കിയുള്ള പോളീഷിങ്ങ് ആണിത്. കാറിന്റെ വലുപ്പത്തിനനുസരിച്ചാണ് നിരക്ക്. വാഹനമെത്തിക്കുന്ന ദിവസം തന്നെ ജോലി പൂർത്തിയാക്കി നൽകും.
2. പെയിന്റ് പ്രൊട്ടക്ഷൻ ഇക്കോണമി: വാക്‌സ് അടിസ്ഥാനമാക്കിയുള്ള പോളീഷിങ് തന്നെയാണ് ഇതും. വാക്‌സിങ്ങിനു പുറമേ ഹൈ ഗ്ലാൻസ് എന്ന യാസ്മാർക്കിന്റെ തിളക്കം നൽകുന്ന ഉൽപന്നവും ഇതിൽ ഉപയോഗിക്കുന്നു. വാഹനത്തിന്റെ ബോഡിയിലുള്ള പാടുകൾ ഈ പ്രക്രിയയിൽ നീക്കം ചെയ്യുകയും കാലാവസ്ഥ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളിൽ നിന്നും ഇത് വാഹനത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
3. പെയിന്റ് പ്രൊട്ടക്ഷൻ സ്റ്റാൻഡേർഡ്: പെയിന്റ്
പ്രൊട്ടക്ഷൻ യുവി, ഇക്കോണമി ട്രീറ്റ്‌മെന്റുകൾക്കു പുറമേ, മൾട്ടിപ്പിൾ ലെവൽ സ്‌കിൻ റസ്റ്റോറേഷനും ഇതിൽ നടത്തപ്പെടുന്നുണ്ട്.
4. പെയിന്റ് പ്രൊട്ടക്ഷൻ പ്രീമിയം: ഇക്കോണമിയിലും സ്റ്റാൻഡേർഡിലും അവലംബിക്കുന്ന പ്രക്രിയകൾക്കു പുറമേ, വെബ് മാർക്കുകൾ നീക്കം ചെയ്യുകയും സ്‌ക്കിന്നിന്റെ റിഫൈൻമെന്റ് മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഇതിൽ.
5. അൾട്ടിമേറ്റ് അൾട്രാ ഹൈ ഡെഫനിഷൻ പ്രൊട്ടക്റ്റ്: സെറാമിക് ട്രീറ്റ്‌മെന്റ് രീതികളിൽ ഏറ്റവും മെച്ചപ്പെട്ടതാണ് ഇത്. ദ്രാവക രൂപത്തിലുള്ള ഗ്ലാസ് പോലുള്ള ഉൽപന്നം ഉപയോഗിച്ചാണ് ഈ പോളീഷിങ് നടത്തുന്നത്. അതീവ ശ്രദ്ധയും വൈദഗ്ധ്യവും ആവശ്യമായി വരുന്ന ഒരു പോളീഷിങ് രീതിയാണത്. ഒരു ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടറുടെ വൈദഗ്ധ്യം തന്നെ ഇതിനാവശ്യമാണ്. പോളീഷ് ഒരു നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഉണങ്ങുമെന്നതിനാൽ അത് വാഹനത്തിൽ പുരട്ടുന്ന ഫോഴ്‌സും അതിവേഗം അത് പടർത്താനുള്ള കഴിവുമെല്ലാം പ്രധാനമാണ്.
പെയിന്റ് പ്രൊട്ടക്ഷൻ ട്രീറ്റ്‌മെന്റുകൾക്കു പുറമേ, ഗ്ലാസ് പ്രൊട്ടക്ഷൻ ട്രീറ്റ്‌മെന്റ്, ഹെഡ്‌ലൈറ്റ് റസ്റ്റോറേഷൻ (ഹെഡ്‌ലൈറ്റിലെ സ്റ്റെയ്‌നുകൾ നീക്കം ചെയ്യുന്നു.), അലോയ് വീൽസ് റസ്റ്റോറേഷൻ (ഇരുമ്പും ബ്രേക്ക് ഡസ്റ്റും മറ്റ് പൊടിയുമെല്ലാം നീക്കം ചെയ്യും.) ഷിമ്മറിൽ ചെയ്യുന്നുണ്ട്.

ഇനി കാറിന്റെ ഇന്റീരിയറിലേക്ക് വരാം. ഇന്റീരിയറിൽ ലെതർ കെയറും എസി ഡിസ്ഇൻഫക്റ്റന്റും പ്രീമിയം ഇന്റീരിയർ എൻറിച്ചുമെന്റുമാണ് പ്രധാന പ്രക്രിയകൾ.
1. എസി ഡിസ്ഇൻഫക്ടന്റ്
വാഹനത്തിന്റെ എയർ കണ്ടീഷണറിലുള്ള ഫംഗസ്സുകളേയും ബാക്ടീരിയകളേയും ഫോം അടിസ്ഥാനമാക്കിയുള്ള മുപ്പതു മിനിട്ട് നീളുന്ന പ്രക്രിയയിലൂടെ ശുദ്ധമാക്കുന്ന രീതിയാണത്. വാഹനത്തിന്റെ ഒരു ഭാഗവും അഴിക്കാതെ തന്നെ ഇത് ചെയ്യാനാകുകയും ചെയ്യും.
2. ലെതർ കെയർ: ലെതർ/ഫാബ്രിക് സർഫയ്‌സ് ക്ലീനർ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ആഴത്തിലിറങ്ങിച്ചെന്ന് പ്രതലത്തിലുള്ള പൊടി പൂർണമായും നീക്കം ചെയ്യുന്നു. ലെതർ നനഞ്ഞുപോകാതെ പരമാവധി കറകൾ നീക്കം ചെയ്യുമെന്നതാണ് സവിശേഷത.
3. പ്രീമിയം ഇന്റീരിയർ എൻറിച്ച്‌മെന്റ്: ഷാംമ്പൂ വാഷിങ്ങിനുശേഷം ലെതറും ഫാബ്രിക്കും നനയാതെ, പരമാവധി കറകൾ നീക്കം ചെയ്യാൻ ഇതിലൂടെ സാധിക്കുന്നു. ബാക്ടീരിയയും ഫംഗസുമെല്ലാം പൂർണമായും നീക്കം ചെയ്യുന്ന ഈ പ്രക്രിയയാണിത്.
ഇനി ആന്റി കൊറോഷൻ ട്രീറ്റ്‌മെന്റുകളിലേക്ക് വരാം. ഷിമ്മറിൽ ആന്റി കൊറോഷൻ ട്രീറ്റ്‌മെന്റുകൾക്കായി ഒരു പ്രത്യേക ബേ തന്നെ ഒരുക്കിയിട്ടുണ്ട്. സൈലൻസർ പ്രൊട്ടക്ഷൻ, അണ്ടർബോഡി പ്രൊട്ടക്ഷൻ, ഇന്റേണൽ പാനൽ പ്രൊട്ടക്ഷൻ എന്നിങ്ങനെ മൂന്ന് ട്രീറ്റ്‌മെന്റുകളാണ് ഇതിലുള്ളത്.
1. സൈലൻസർ പ്രൊട്ടക്ഷൻ: 650 ഡിഗ്രി സെൽഷ്യസ് വരെയുള്ള ഉയർന്ന താപനിലേയയും മോശപ്പെട്ട കാലാവസ്ഥാ സാഹചര്യങ്ങളേയും അതിജീവിക്കാനു തകുന്ന യാസ്മാർക്കിന്റെ പ്രത്യേക ഉൽപന്നമാണ് ഇതിനായി ഷിമ്മറിൽ ഉപയോഗിക്കപ്പെടുന്നത്. പല തലങ്ങളിലായി ഇത് സൈലൻസറിൽ ഉപയോഗിക്കുന്നുമുണ്ട്. ഒരു മണിക്കൂർ സമയത്തിനുള്ളിൽ ഇത് പൂർത്തിയാക്കാനാകും.
2. അണ്ടർ ബോഡി പ്രൊട്ടക്ഷൻ: കോപ്പർ ഷൂസൻ എന്ന യാസ്മാർക്കിന്റെ ഉൽപന്നം ഉപയോഗിച്ചാണ് അണ്ടർ ബോഡി പ്രൊട്ടക്ഷൻ നൽകുന്നത്. വാഹനത്തിന്റെ അടിഭാഗം തുരുമ്പെടുക്കുന്നതിൽ നിന്നും പൂർണമായും തടയുന്നു. ഓയിൽ, ജലം, ഉപ്പ് എന്നിവയൊന്നും തന്നെ പിന്നെ ബാധിക്കില്ല. സിന്തതെറ്റിക് റെസീൻ ഉപയോഗിച്ചു നിർമ്മിച്ച ഈ ഉൽപന്നത്തിന് ശബ്ദത്തിന്റെ പ്രകമ്പനവും ഇല്ലാതാക്കാനാകും.
3. ഇന്റേണൽ പാനൽ പ്രൊട്ടക്ഷൻ: ഡോർ പാനലുകളിലൂടെ ജലം അകത്തേക്ക് അരിച്ചിറങ്ങി ഡോർ പാനലുകൾ ദ്രവിക്കാതിരിക്കാൻ വാഹനത്തിന്റെ ഡോർ പാനലുകളുടെ ഇടയിലും തുരുമ്പെടുക്കാൻ സാധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും ജെൽ രൂപത്തിലുള്ള പദാർത്ഥം ഇൻജെക്ട് ചെയ്യുന്ന രീതിയാണിത്. ഇടുക്കുകളിലേക്ക് ഇത് വ്യാപിക്കുകയും ഈർപ്പം തങ്ങിനിൽക്കുന്നത് തടയുകയും ചെയ്യുന്നു.
പ്രൊഫഷണലായി മാത്രം ചെയ്യാനാകുന്ന നിരവധി പ്രക്രിയകളാണ് മേൽപറഞ്ഞതെല്ലാം തന്നെ. എന്നാൽ വാഹനങ്ങൾ സ്വയം പരിപാലിക്കുന്നതിനായുള്ള യാസ്മാർക്കിന്റെ പേഴ്‌സണൽ കാർ കെയർ ഉൽപന്നങ്ങളും ഷിമ്മറിൽ ലഭ്യമാകും. കാർ വാഷ് ഷാമ്പൂ, വാട്ടർലെസ് വാഷ്, ഗ്ലാസ് ക്ലീനർ, സ്‌പോഞ്ച് എന്നിവയാണവ.


പൂർണമായും പാരിസ്ഥിതിക സൗഹാർദ്ദപരമായി പ്രവർത്തിക്കുന്ന സ്ഥാപനം കൂടിയാണ് ഷിമ്മർ. ജലം പാഴാക്കാനുള്ളതല്ലെന്ന നയമാണ് ഷിമ്മറിനുള്ളതെന്ന തിനാൽ വാട്ടർലെസ് വാഷിങ്ങാണ് ഷിമ്മറിൽ ചെയ്യുന്നത്. ക്ലീനിങ്ങിന് ജലം ഉപയോഗിക്കാതെ തന്നെ കാർ വാഷ് ചെയ്യാൻ യാസ്മാർക്കിന്റെ വാട്ടർലെസ് വാഷ് ഉൽപന്നമാണ് ഷിമ്മറിനെ സഹായിക്കുന്നത്.
ഒരർത്ഥത്തിൽ പറഞ്ഞാൽ കാറിന്റെ അകവും പുറവും സുന്ദരമായി നിലനിർത്തുന്ന ഒരു ബ്യൂട്ടി പാർലറാണ് ഷിമ്മർ. വാഹനങ്ങളുടെ ഈ സ്‌കിൻ സ്‌പെഷ്യലിസ്റ്റ് ചർമ്മത്തെ എല്ലാത്തരത്തിലും പഴയ സൗന്ദര്യത്തോടു കൂടി നിലനിർത്താനും തുരുമ്പെടുക്കുന്നതിൽ നിന്നും അവയെ സംരക്ഷിക്കുകയും ചെയ്യുന്നു.$

For Details Contact:

SCHIMMER
48/530, B&C, Narayanan Asan Rd,
Ponnurunni, Vyttila,
Ernakulam,
Kerala 682032
Ph.: 62350 02202

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>