Yatra: Royal Treat at Olive Golden Ridge Mountain Resort- Munnar
September 7, 2020
Smart diversification: Hyundai Motor Advances Hydrogen Strategy with Export of Fuel Cell Systems to Europe
September 16, 2020

Royal Drive: Saga of Trust

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലുള്ള റോയൽ ഡ്രൈവ് പ്രീ-ഓൺഡ് ലക്ഷ്വറി കാർസ് ഷോറൂം

തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര യൂസ്ഡ് കാർ ഷോറൂമാണ് കോഴിക്കോട്ടെ റോയൽ ഡ്രൈവ്. റോൾസ് റോയ്‌സ്, ബെന്റ്‌ലി, ലംബോർഗിനി, മെർസിഡസ് ബെൻസ്, ബിഎംഡബ്ല്യു, പോർഷെ തുടങ്ങി ഏതൊരു ആഡംബര വാഹനത്തിന്റേയും വിപണനം പ്രൊഫഷണൽ മികവോടെ അവർ നിർവഹിക്കുന്നു. മലപ്പുറത്തേയും കോഴിക്കോട്ടേയും വിജയങ്ങളെ തുടർന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേയ്ക്കും കണ്ണൂരിലേക്കും വളരുകയാണ് അവർ.

എഴുത്ത്: ജെ ബിന്ദുരാജ്‌

ഇതൊന്നു സങ്കൽപിച്ചു നോക്കൂ. 12,800 ചതുരശ്ര അടി വിസ്തൃതിയുള്ള, അതിമനോഹര മായി രൂപകൽപന ചെയ്ത ഒരു ഷോറൂമിനുള്ളിൽ മുപ്പതോളം ആഡംബര കാറുകൾ ഡിസ്‌പ്ലേ ചെയ്തിരിക്കുന്നു – റോൾസ് റോയ്‌സ്, ലംബോർഗിനി, ബെന്റ്‌ലി, മെർസിഡസ് ബെൻസ്, ജാഗ്വർ, ലാൻഡ് റോവർ, ബി എം ഡബ്ല്യു, വോൾവോ, ഓഡി, ഫെരാരി…., കൊതിപ്പിക്കുന്ന പട്ടിക നീളുകയാണ്. കോഴിക്കോട് എൻ എച്ച് 66ൽ തൊണ്ടയാട് ബൈപാസ്സിലാണ് വാഹനപ്രേമികളെ വിസ്മയിപ്പിക്കുന്ന ഈ ഷോറും തലയുയർത്തിനിൽക്കുന്നത്. ഇത്രയും പറഞ്ഞപ്പോൾ തന്നെ വാഹനപ്രേമികൾക്ക് ഈ ഇടം മനസ്സിലായിക്കാണും. റോയൽ ഡ്രൈവ് എന്ന പ്രീഓൺഡ് ലക്ഷ്വറി കാർ ഷോറൂമിനെപ്പറ്റി തന്നെയാണ് പറയുന്നത്. കേരളത്തിൽ ആദ്യമായി യൂസ്ഡ് ആഡംബര വാഹനങ്ങൾക്കായി ആഡംബരസമൃദ്ധമായ ഒരു ഷോറൂം ആരംഭിച്ചത് റോയൽ ഡ്രൈവ് ആയതുകൊണ്ട് ഒരു ആമുഖത്തിന്റെ ആവശ്യമൊന്നും ആ സ്ഥാപനത്തിനില്ല. ഇന്ത്യയിലാദ്യമായി 2019ൽ റോയ എന്ന റോബോട്ടിക് ഷോറൂം മാനേജറെ കോഴിക്കോട്ടെ ഷോറൂമിലെത്തിച്ച് റോയൽ ഡ്രൈവ് വലിയ വാർത്ത സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതു മാത്രമൊന്നുമല്ല റോയൽ ഡ്രൈവിന്റെ യശസ്സിനു കാരണം. കേരളത്തിനകത്തും പുറത്തുമുള്ള വ്യാപാര – വ്യവസായരംഗങ്ങളിലെ പ്രമുഖരടക്കമുള്ളവർ തങ്ങൾക്കായി ആഡംബര കാറുകൾ വാങ്ങാനും വിൽക്കാനും ആശ്രയിക്കുന്നതും റോയൽ ഡ്രൈവിനെത്തന്നെയാണ്. സുതാര്യതമായ ഇടപാടു കളും നൂലാമാലകളും തടസ്സങ്ങളുമില്ലാതെ എല്ലാ പേപ്പർവർക്കുകളും അതിവേഗം പൂർത്തിയാക്കുന്നതുമെല്ലാം റോയൽ ഡ്രൈവിന് ഇതിനകം 5000ത്തിൽപരം സംതൃപ്തരായ ഉപഭോക്താക്കളെ നേടിക്കൊടുത്തിരിക്കുന്നു. വാങ്ങുന്നവരും വിൽക്കുന്നവരുമായി ഈ കസ്റ്റമർബേസിൽ ബി ആർ ഷെട്ടി, എം എ യൂസഫലി തുട ങ്ങിയവർ പോലും ഉണ്ടെന്നതാണ് അമ്പരപ്പിക്കുന്ന കാര്യം.

റോയൽ ഡ്രൈവിലെ റോബോട്ടിക് ഷോറൂം മാനേജറായ ‘റോയ’

തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ഈ ആഡംബര മൾട്ടി ബ്രാൻഡ് യൂസ്ഡ് കാർ ഷോറൂം കാഴ്ചക്കാരനിൽ വിസ്മയം ജനിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ലോകത്തെ ഏറ്റവും മികച്ച ആഡംബര വാഹനങ്ങളെല്ലാം തന്നെ ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുന്ന ഈ ഷോറൂം പ്രൊഫഷണലിസത്തിന്റേയും സുതാര്യതയുടേയും മികച്ച സേവനത്തിന്റേയും പര്യായമാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. വാഹന വിപണനരംഗത്ത് രണ്ടു ദശാബ്ദത്തിലേറെ അനുഭവപരിചയമുള്ള മുജീബ് റഹ്മാൻ എന്ന മലപ്പുറം സ്വദേശിയുടെ സ്വപ്‌നസാക്ഷാൽക്കാരമാണ് റോയൽ ഡ്രൈവ് എന്ന സ്ഥാപനം. മുജീബ് റഹ്മാൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായി പ്രവർത്തിക്കുന്ന റോയൽ ഡ്രൈവ് പ്രീ ഓൺഡ് കാർസ് എൽ എൽ പി എന്ന കമ്പനിയിൽ അദ്ദേഹത്തെക്കൂടാതെ മറ്റ് ആറ് പങ്കാളികളുമുണ്ട്. മുജീബ് റഹ്മാൻ കരുവാൻതൊടി, കരുവാൻതൊടി മുഹമ്മദ് സനാവുള്ള (കോ-ഫൗണ്ടേഴ്‌സ്), റഹ്മത്തുള്ള കിളിയണ്ണി (വൈസ് പ്രസിഡന്റ്), ഉസ്മാൻ ചോലക്കൽ, മുജീബ് റഹ്മാൻ പിച്ചൻ, അബ്ദുൾ സലാം ഹംസ എന്നിവരാണവർ.

റോയൽ ഡ്രൈവിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുജീബ് റഹ് മാൻ

”വാഹനത്തോടുള്ള പ്രിയം മൂലം വാഹനവിപണനരംഗത്തേക്ക് എത്തപ്പെട്ട ഒരാളാണ് ഞാൻ. 1997ൽ ഡിഗ്രിക്കു പഠിക്കു കാലത്ത് തന്നെ വാഹന കൺസൾട്ടൻസി ബിസിനസിലേക്ക് കടക്കുകയും പിന്നീട് അൽപകാലം സൗദി അറേബ്യയിൽ മൊബൈൽ ഷോപ്പ് നടത്തുകയും ചെയ്തശേഷം വീണ്ടും നാട്ടിലേക്ക് തിരിച്ചെത്തിയാണ് അയൽവാസികളും സുഹൃത്തുക്കളുമായ കെ ടി മുഹമ്മദ് സനാവുള്ളയുമായും കെ ടി മുജീബ് റഹ്മാനുമായി ചേർന്ന് 2016 മേയ് 12ന് മലപ്പുറത്ത് റോയൽ ഡ്രൈവ് എന്ന പേരിൽ ആഡംബര യൂസ്ഡ് കാർ ഷോറൂം ആരംഭിച്ചത്. വിപുലീകരണത്തിന്റെ ഭാഗമായാണ് കോഴിക്കോട് 2018 ഏപ്രിൽ രണ്ടിന് തൊണ്ടയാട് ബൈപാസിൽ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര യൂസ്ഡ് കാർ ഷോറൂം ആരംഭിച്ചത്. 2021 ഓടെ കൊച്ചിയിലും കണ്ണൂരിലും തിരുവനന്തപുരത്തും ഞങ്ങൾ ഷോറൂമുകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. 2031ഓടെ 100 ബില്യൺ ഡോളർ കമ്പനിയായി റോയൽ ഡ്രൈവ് വളരാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,” റോയൽ ഡ്രൈവിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുജീബ് റഹ്മാൻ പറയുന്നു. ഇതിനു പുറമേ, ആർ ഡി സ്മാർട്ട് എന്ന പേരിൽ അഞ്ചു ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെയുള്ള യൂസ്ഡ് കാറുകളുടെ ഒരു ഷോറൂം ശൃംഖലയും റോയൽ ഡ്രൈവ് പദ്ധതിയിട്ടിട്ടുണ്ട്. റോയൽ ഡ്രൈവിന്റെ വിശ്വസ്തവും സത്യസന്ധവും സുതാര്യവുമായ അനുഭവം മുന്നിലുള്ളതിനാൽ മറ്റ് പ്രീമിയം കാറുകൾക്കായി ഒരു ഷോറൂം റോയൽ ഡ്രൈവ് ആരംഭിക്കണമെന്ന ഉപഭോക്താക്കളുടെ അഭ്യർത്ഥനയായിരുന്നു ആർഡി സ്മാർട്ടിന്റെ പിറവിയിലേക്ക് നയിച്ചത്.

കസ്റ്റമർലോഞ്ച്‌

ആഡംബര യൂസ്ഡ് കാർ വിപണനരംഗം ഇന്ത്യയിൽ അതിവേഗം ശക്തിപ്പെട്ടുവരുന്ന മേഖലയാണ്. പുതിയ ആഡംബര വാഹനങ്ങൾ വാങ്ങുന്നതിനേക്കാൾ ഏറെ മെച്ചമാണ് അധികം സഞ്ചരിക്കാത്ത, യാതൊരു തകരാറുകളുമില്ലാത്ത യൂസ്ഡ് ആഡംബര വാഹനങ്ങൾ വാങ്ങുന്നത് എന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം. ആഡംബര വാഹനത്തിന്റെ രണ്ടാം വിൽപനയിൽ 30 ശതമാനം മുതൽ 40 ശതമാനം വരെ വാഹനത്തിന് വില കുറയും എന്നതാണ് ഏറ്റവും പ്രധാനം. മാത്രവുമല്ല, ഭൂരിപക്ഷം ആഡംബര വാഹനങ്ങളും ഒന്നോ രണ്ടോ വർഷത്തിനിടയിൽ തന്നെ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും.

ബെന്റ്‌ലി
റോൾസ് റോയ്‌സ്‌
പോർഷെ

”റോയൽ ഡ്രൈവ് ഗുണമേന്മയുള്ള ആഡംബര വാഹനങ്ങൾ മാത്രമേ വാങ്ങാറുള്ളു. 160ഓളം ചെക്ക് പോയിന്റുകളിലൂടെ കർക്കശമായ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് വാഹനം തെരഞ്ഞെടുക്കാറുള്ളത്. വാഹനത്തിന്റെ സർവീസ് ഹിസ്റ്ററി, മൈലേജ്, കണ്ടീഷൻ എന്നിവ പരിശോധിക്കുകയും യാതൊരുവിധ പ്രശ്‌നങ്ങളും ഇല്ലെന്ന് ബോധ്യപ്പെടുകയും ചെയ്തശേഷം വാഹന ഉടമയ്ക്ക് പണം അപ്പോൾ തന്നെ കൈമാറുകയാണ് ചെയ്യാറുള്ളത്. തീർത്തും സുതാര്യമാണ് എല്ലാ പണമിടപാടുകളും. ഒട്ടുമിക്ക ആഡംബര വാഹനങ്ങൾക്കും മൂന്നു വർഷം വരെ മാനുഫാക്ചറർ വാറന്റി ഉണ്ടാകുമെന്നതിനു പുറമേ, എക്സ്റ്റൻഡഡ് വാറന്റിയും ഉണ്ടായിരിക്കും. വാങ്ങുന്ന കസ്റ്റമറെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ് ഇത്,” മുജീബ് റഹ്മാൻ പറയുന്നു. തങ്ങളുടെ കസ്റ്റമർക്ക് ഏതു തരത്തിലുള്ള ആവശ്യങ്ങളുണ്ടെങ്കിലും അവ പരിഹരിക്കാൻ റോയൽ ഡ്രൈവ് വാഹനം കൈമാറിയതിനുശേഷവും കൂടെത്തന്നെയുണ്ടാകുമെന്നതാണ് ഏറ്റവും വലിയ സവിശേഷത.


തങ്ങളുടെ കസ്റ്റമർമാർക്ക് ഫിനാൻസ് അനായാസ കരമായി അറേഞ്ച് ചെയ്തു നൽകാൻ റോയൽ ഡ്രൈവിനാകും. ഇന്ത്യയിലെ എല്ലാ പ്രമുഖ ബാങ്ക്, ബാങ്കിങ്ങേതര സ്ഥാപനങ്ങളുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു അവർ. ഉപഭോക്താവിന് തങ്ങളുടെ കാർ ഏതു തന്നെയായാലും അത് എക്‌സ്‌ചേഞ്ച് ചെയ്യുന്നതിനുള്ള അവസരവും അവർ ഒരുക്കിയിരിക്കുന്നു. റോയൽ ഡ്രൈവിൽ നിന്നും വിറ്റ ഒരു വാഹനം അവിടെത്തന്നെ എക്‌സ്‌ചേഞ്ച് ചെയ്യുവാനും വിൽക്കുവാനും സാധിക്കുകയും ചെയ്യും. ”വാഹനം അപകടത്തിൽപ്പെടരുതെന്നതു മാത്രമാണ് വാഹനം തിരിച്ചു വാങ്ങുന്നതിലുള്ള ഞങ്ങളുടെ ഏക നിബന്ധന. വാഹനത്തിന്റെ വിലയിലുണ്ടാകുന്ന കുറവും വാഹനം സഞ്ചരിച്ച കിലോമീറ്ററും നോക്കിയാണ് വാഹനം തിരിച്ചെടുക്കുമ്പോൾ വില നിശ്ചയിക്കുന്നത്,” മുജീബ് റഹ്മാൻ പറയുന്നു. വാഹനത്തിന് എന്തെങ്കിലും തകരാറുകൾ ഉണ്ടെങ്കിൽ അത് പൂർണമായും പരിഹരിച്ചശേഷം മാത്രമേ പുനർവിൽപനയ്ക്ക് റോയൽ ഡ്രൈവ് ആ വാഹനം നൽകുകയുമുള്ളു.

ബെന്റ്‌ലി ഫ്‌ളയിങ് സ്പർ തൊട്ട് റോൾസ് റോയസ് വരെയുള്ള ആഡംബര വാഹനങ്ങൾ റോയൽ ഡ്രൈവ് വിൽപന നടത്തിയിട്ടുണ്ട്. വാഹന ഉടമയിൽ നിന്നും വാഹനം നേരിട്ട് വാങ്ങാതെ വാഹനം ഷോറൂമിൽ പാർക്ക് ചെയ്ത് വിൽക്കാനുള്ള സൗകര്യവും റോയൽ ഡ്രൈവ് വാഗ്ദാനം ചെയ്യുന്നുണ്ട്. ”വാഹനം തെരഞ്ഞെടുത്ത്, അതിന്റെ വില നൽകിയശേഷമുള്ള എല്ലാ പേപ്പർവർക്കുകളും റോയൽ ഡ്രൈവ് തന്നെ പൂർത്തീകരിച്ചു നൽകുന്നതിനാൽ വാഹനം വാങ്ങുന്നയാൾക്കും വിൽക്കുന്നയാൾക്കും യാതൊരു ബുദ്ധിമുട്ടുകളുമുണ്ടാകുന്നില്ലെന്ന പ്രത്യേകതയും റോയൽ ഡ്രൈവിനുണ്ട്. വാഹനത്തിന്റെ വിപണിയിലെ സാന്നിധ്യവും അതിന്റെ ഡിമാന്റും എത്ര കിലോമീറ്റർ സഞ്ചരിച്ചുവെന്നതും സർവീസ് ഹിസ്റ്ററിയും നിലവിലെ കണ്ടീഷനുമൊക്കെ പരിശോധിച്ചശേഷമാണ് വാഹനത്തിന് വില നിശ്ചയിക്കുന്നത്,” റോയൽ ഡ്രൈവിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ റോബിൻ ടൈറ്റസ് പറയുന്നു. അതീവ സൂക്ഷ്മതയോടെയുള്ള ഒരു പരിശോധനയാണ് ഇത്. അതിനുശേഷം മാത്രമേ വാഹനം ഷോറൂമിൽ വിൽക്കാനായി ഡിസ്‌പ്ലേ ചെയ്യപ്പെടുകയുള്ളു. ആഡംബരകാറുകൾക്കുപുറമെ ട്രയംഫ്, ഡ്യുക്കാറ്റി, ഹാർലി ഡേവിഡ്‌സൺ തുടങ്ങിയ ആഡംബര ബൈക്കുകളും ഇവിടെ വിൽപനയ്ക്കുണ്ട്.

റോയൽ ഡ്രൈവിന്റെ അയ്യായിരത്തിലധികം വരുന്ന സംതൃപ്തരായ ഉപഭോക്താക്കൾ തന്നെയാണ് അവരുടെ ഏറ്റവും വലിയ ശക്തി. തങ്ങളുടെ വെബ്‌സൈറ്റായ വേേു:െ//ൃീ്യമഹറൃശ്‌ല.ശി/ ലൂടെയും റോയൽ ഡ്രൈവ് എന്ന മൊബൈൽ ആപ്പിലൂടെയും ഉപഭോക്താക്കൾക്ക് റോയൽ ഡ്രൈവിലുള്ള വാഹനങ്ങളെപ്പറ്റി മനസ്സിലാക്കാനും അവസരമുണ്ട്. ഏതു സമയത്തും അമ്പതോളം വാഹനങ്ങൾ റോയൽ ഡ്രൈവിന്റെ ഷോറൂമുകളിൽ നിന്നും ആവശ്യക്കാരന് തെരഞ്ഞെടുക്കാനുമുണ്ടാകും. ഷോറൂമിലുള്ള വാഹനങ്ങൾ സാമൂഹ്യമാധ്യമങ്ങളിലെ വീഡിയോകളിലൂടെ അവതരിപ്പിക്കുന്ന രീതിയ്ക്കും കേരളത്തിലാദ്യമായി തുടക്കമിട്ടത് റോയൽ ഡ്രൈവ് തന്നെ.

”ഉപഭോക്താവിന്റെ വിശ്വാസമാണ് ഏതൊരു ബിസിനസിന്റേയും വിജയമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. വലിയ തുകയുടെ കച്ചവടമായതിനാൽ വിശ്വാസത്തിന് വലിയ പ്രാധാന്യമുണ്ട്. ഞങ്ങളിൽ നിന്നും വാഹനം വാങ്ങുന്നയാൾക്ക് ഏറ്റവും മികച്ച ഒരു അനുഭവമാക്കി അത് മാറ്റിത്തീർക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്. വിവിധ കാറുകൾ എങ്ങനെ സുരക്ഷിതമായി ഡ്രൈവ് ചെയ്യാം എന്ന കാര്യത്തിലും വാഹനം എങ്ങനെ തകരാറുകളില്ലാതെ സൂക്ഷിക്കാമെന്ന കാര്യത്തിലും ഉപഭോക്താവിന് സൗജന്യ പരിശീലനവും ഞങ്ങൾ നൽകാറുണ്ട്,” മുജീബ് റഹ്മാൻ പറഞ്ഞു നിർത്തുന്നു. വാഹന വിപണനരംഗത്ത് ഇരുപതിലധികം വർഷങ്ങളുടെ അനുഭവ പരിചയമുള്ളവരാണ് റോയൽ ഡ്രൈവിനെ നയിക്കുന്നത്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ രാഹുൽ ആർ എൽ നായരുടെ നേതൃത്വത്തിൽ പ്രൊഫഷണലിസം മുതൽക്കൂട്ടായ, മികച്ച ജീവനക്കാരുടെ ഒരു ശ്രേണിയും റോയൽ ഡ്രൈവിനുണ്ട്.

റോയൽ ഡ്രൈവ് എന്ന പ്രീഓൺഡ് ലക്ഷ്വറി കാർ ഷോറൂം രാജകീയമായ ഒരു അനുഭവമായി ഉപഭോക്താവിന് മാറുന്നുവെങ്കിൽ അതിന് നന്ദി പറയേണ്ടത് വർഷങ്ങളുടെ ഈ അനുഭവസമ്പത്തിനും അതുവഴി ആർജിച്ച സുതാര്യവും സത്യസന്ധവുമായ പ്രൊഫഷണൽ മികവിനുമാണെന്ന് ചുരുക്കം. ആ വിശ്വാസം ആർജിക്കുന്നത് അത്ര എളുപ്പമല്ല തന്നെ$

Royal Drive preowned cars LLP
NH 66, Thondayad ByPass
Kozhikode, 673014,

Calicut Rd Machingal
Memuri PO,
Malappuram 676517
+91) 95390 69090
(+91) 85930 19090
Email: admin@royaldrive.in
Web: https://royaldrive.in/

റോയൽ ഡ്രൈവ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്യു ആർ കോഡ് സ്‌കാൻ ചെയ്യൂ..

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>