Building Dreams: Travel to Olive Kalista in a Mini Countryman with Nimi Mathew
July 12, 2019
Being Popular: Travel to Four Dealerships of Popular Group in Kochi
July 15, 2019

Real Champ: Pirelli Performance Centre- Global Tyres, Aluva

ഗ്ലോബൽ ടയേഴ്‌സ് മാനേജിങ് ഡയറക്ടർ ഫിലിപ്പ് ജോർജ് ആലുവയിലെ പിരേലി പെർഫോർമൻസ് സെന്ററിൽ

ടയറുകളിൽ ആഢ്യനും ആഗ്രഗണ്യനുമാണ് ഇറ്റാലിയൻ ബ്രാൻഡായ പിരേലി. ഫോർമുല വൺ റേസുകളുടേയും വേൾഡ് ബൈക്ക് ചാമ്പ്യൻഷിപ്പുകളുടേയും ഭാഗമായ ഈ ഇറ്റാലിയൻ ബ്രാൻഡിന് ആലുവയിൽ ആതിഥ്യമരുളിയിരിക്കുകയാണ് 19 വർഷത്തെ വിശ്വാസ്യതയുള്ള ടയർ വിപണനരംഗത്തെ അജയ്യസാന്നിധ്യമായ ഗ്ലോബൽ ടയേഴ്‌സ്. ആലുവ കമ്പനിപ്പടി യിലുള്ള ഗ്ലോബൽ ടയേഴ്‌സ് പിരേലി പെർഫോമൻസ് സെന്ററായി ഉയർത്തപ്പെട്ടതോടെ പിരേലി ആരാധകർ അവിടേയ്ക്ക് പ്രവഹിക്കുകയാണ്.

എഴുത്ത്: ജെ ബിന്ദുരാജ് ഫോട്ടോ: അഖിൽ അപ്പു

പിരേലി എന്ന ഇറ്റാലിയൻ ടയർ കമ്പനിയു ടെ നാമം ഫോർമുല വൺ വേൾഡ് ചാമ്പ്യൻഷിപ്പുമായും എഫ് ഐ എം വേൾഡ് ബൈക്ക് ചാമ്പ്യൻഷിപ്പുമായും മറ്റു പല ആഗോള മോട്ടോർ സ്‌പോർട്ട്‌സ് ഈവന്റുകളുമായും ബന്ധപ്പെട്ടു കിടക്കുന്നതിനാൽ വാഹനപ്രേമികൾക്ക് സുപരിചിതമാണ്. ലംബോർഗിനി, മസറാറ്റി, ഫെരാരി തുടങ്ങി ലോകത്തെ ഏറ്റവും വേഗതയുള്ള കാറുകൾക്കാവശ്യമായ ടയറുകൾ നിർമ്മിക്കുന്നവരെന്ന നിലയിലും പിരേലിക്ക് ലോകത്തെമ്പാടും വലിയൊരു ആരാധകവൃന്ദവുമുണ്ട്. അതിവേഗത്തിൽ സഞ്ചരിക്കുന്ന കാറുകളെ സംബന്ധിച്ചിടത്തോളം നിരത്തിൽ അവയ്ക്ക് നിയന്ത്രണം സാധ്യമാക്കി നൽകാൻ പിരേലി ടയറുകൾക്ക് കഴിയുന്നുവെന്നതാണ് പിരേലി ആഗോളതലത്തിൽ തന്നെ സുരക്ഷിതത്വം കാംഷിക്കുന്നവരുടേയും വേഗത ഇഷ്ടപ്പെടുന്നവരുടേയും പ്രിയപ്പെട്ട ബ്രാൻഡ് ആയി മാറാൻ കാരണം. ”നിയന്ത്രണമില്ലെങ്കിൽ ശക്തി കൊണ്ട് കാര്യമില്ല” അഥവാ ”പവർ ഈസ് നത്തിങ് വിത്ത്ഔട്ട് കൺട്രോൾ” എന്നാണ് പിരേലിയുടെ ആപ്തവാക്യം തന്നെ. 1872-ൽ ജിയോവാനി ബാറ്റിസ്റ്റ പിരേലി എന്ന 24കാരൻ എഞ്ചീനിയർ റബ്ബർ ഉൽപന്നങ്ങളുടെ നിർമ്മാണ കമ്പനിയായി മിലാനിൽ ആരംഭിച്ച സ്ഥാപനം പിൽക്കാലത്ത് ടയറുകളുടെ അജയ്യനായ ചക്രവർത്തിയായി മാറുകയായിരുന്നു. 1901ൽ എർകോൾ എന്ന കാർ ടയറുമായി രംഗത്തെത്തിയ പിരേലി 1907 മുതൽ പിരേലി ടയറുകൾ ഉപയോഗിച്ച വാഹനങ്ങൾ റേസുകളിൽ വിജയം കൊയ്യാൻ തുടങ്ങിയതോടെയാണ് ലോകശ്രദ്ധയാകർഷിക്കാൻ തുടങ്ങിയത്. പീക്കിങ് പാർക്ക് റേസിലെ വിജയവും 1925ൽ ആദ്യത്തെ വേൾഡ് ചാമ്പ്യൻഷിപ്പും നേടിയ വാഹനങ്ങൾ ഉപയോഗിച്ചത് പിരേലി ടയറുകളായിരുന്നു. ഇന്ന് ഫോർമുല വൺ അടക്കമുള്ള റേസുകളുടെ എക്‌സ്‌ക്ലൂസീവ് ടയർ സപ്ലൈയർ ആണ് പിരേലി.

പിരേലിയുടെ ഇന്ത്യൻ ജനറൽ മാനേജറായ റിനാറ്റോ സില്ലി പിരേലി പെർഫോർമൻസ് സെന്റർ ഉദ്ഘാടനം ചെയ്തപ്പോൾ. ഫിലിപ്പ് ജോർജ് സമീപം

ടയറുകളുടെ കാര്യത്തിൽ പിരേലിക്കുള്ള ഈ മഹത്വം ഒന്നുകൊണ്ടുതന്നെ ബൈക്കായാലും കാറായാലും പിരേലി ടയർ അതിൽ ഘടിപ്പിക്കാൻ മോഹിക്കാത്തവർ കുറവല്ല. തങ്ങളുടേത് പ്രീമിയം വാഹനമാണെങ്കിൽപ്പിന്നെ പറയുകയും വേണ്ട. പോർഷെയിലും ബി എം ഡബ്ല്യുവിലും മെർസിഡസ് ബെൻസിലും റോൾസ് റോയ്‌സിലും മസറാറ്റിയിലും ഫെരാരിയിലും ലംബോർഗിനിയിലും പിരേലി ടയറുകൾ ഘടിപ്പിക്കപ്പെടുമ്പോൾ ഉടമകളുടെ അഭിമാനം വാനോളം ഉയരുകയും ചെയ്യും. ലോകത്തെ ഏറ്റവും മുന്തിയ വാഹനങ്ങൾക്ക് ഏറ്റവും മുന്തിയ ടയറുകൾ തന്നെ വേണമെന്നതാണ് ആ അഭിമാനത്തിന് അടിസ്ഥാനം.


പിരേലി പെർഫോർമൻസ് സെന്ററിന്റെ ഇന്റീരിയർ

കേരളത്തിലെ പിരേലി ആരാധകരെ സംബന്ധിച്ചിടത്തോളം ഒരു സന്തോഷവാർത്ത പങ്കുവയ്ക്കുന്നതിനാണ് ഇത്രയും പിരേലി ടയർ കഥ പറഞ്ഞത്. കഴിഞ്ഞ പത്തൊമ്പത് വർഷമായി ടയർ വിപണനരംഗത്ത് കൊച്ചിയിൽ പ്രവർത്തിച്ചുവരുന്ന, ജനങ്ങളുടെ വിശ്വാസ്യതയും അംഗീകാരവും പിടിച്ചുപറ്റിയ ഗ്ലോബൽ ടയേഴ്‌സ് തങ്ങളുടെ ആലുവ കമ്പനിപ്പടിയിലെ ഷോറൂം പിരേലി പെർഫോമൻസ് സെന്ററാക്കി മാറ്റിയിരിക്കുന്നുവെന്നതാണ് ആ വാർത്ത. പിരേലി ടയർ കമ്പനിയുടെ ഇന്ത്യൻ ജനറൽ മാനേജറായ റിനാറ്റോ സില്ലി 2019 ജൂൺ 19നാണ് പിരേലി പെർഫോമൻസ് സെന്ററിന്റെ ഉൽഘാടനം പ്രൗഢഗംഭീരമായ ചടങ്ങിൽ നിർവഹിച്ചത്.

പിരേലി പെർഫോർമൻസ് സെന്റർ സ്ഥിതി ചെയ്യുന്ന ആലുവയിലെ ഗ്ലോബൽ ടയേഴ്‌സ് ഷോറൂം

ഗ്ലോബൽ ടയേഴ്‌സ് കഴിഞ്ഞ 19 വർഷക്കാലം കൊണ്ട് കൈവരിച്ച വലിയ വളർച്ചയ്ക്കുള്ള അംഗീകാരം കൂടിയാണ് പിരേലി പെർഫോമൻസ് സെന്ററായി ആലുവയിലെ ഗ്ലോബൽ ടയേഴ്‌സ് മാറ്റപ്പെടാൻ ഇടയാക്കിയിരിക്കുന്നത്. 2000ത്തിൽ പാലാരിവട്ടം മാമംഗലത്ത് 3000 ചതുരശ്ര അടിയുള്ള ഷോറൂമായി ആരംഭിച്ച്, 2008ൽ വൈറ്റിലയിൽ ഒരൊറ്റ കുടക്കീഴിൽ അഞ്ച് ടയർ കമ്പനികളുടെ കൺസെപ്ട് ഷോപ്പുകൾ ഒരു ടയർ സൂപ്പർ മാർക്കറ്റുപോലെ ഇന്ത്യയിലാദ്യമായി അവതരിപ്പിച്ച സ്ഥാപനമാണ് ഗ്ലോബൽ ടയേഴ്‌സ്. സിയറ്റിന്റെ കൺസെപ്ട് ഷോപ്പായ സിയറ്റ് ഷോപ്പിയും അപ്പോളോയുടെ അപ്പോളോ സോണും ജെ കെ ടയേഴ്‌സിന്റെ ജെ കെ സ്റ്റീൽ വീൽസും ഗുഡ് ഇയറിന്റെ ഗുഡ് ഇയർ ബ്രാൻഡഡ് ഔട്ട്‌ലെറ്റും കോണ്ടിനെന്റലിന്റെ കോണ്ടി പ്രീമിയം ഡ്രൈവും വൈറ്റിലയിലെ 10,000 ചതുരശ്ര അടിയിലധികം വരുന്ന വൈറ്റില ഷോറൂമിലുണ്ട്.

വൈറ്റിലയിലെ ഗ്ലോബൽ ടയേഴ്‌സ് ഷോറൂം

രാജ്യത്ത് ടയർ വിൽപനയുടെ കാര്യത്തിൽ ഒന്നാമതെത്തിയ ഗ്ലോബൽ ടയേഴ്‌സ് 2014ലാണ് ഇപ്പോൾ പിരേലി പെർഫോമൻസ് സെന്ററായി സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്ന ആലുവ കമ്പനിപ്പടിയിലെ ഷോറൂമിന് തുടക്കം കുറിച്ചത്. 2017ൽ തായ്‌ലണ്ടിൽ നടന്ന അപ്പോളോ ടയേഴ്‌സിന്റെ സെയിൽസ് കോൺഫറൻസിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്നവേറ്റീവ് റീടെയ്ൽ എക്‌സ്പീരിയൻസിനുള്ള പുരസ്‌കാരവും മോസ്‌കോയിൽ നടന്ന ജെ ടയേഴ്‌സിന്റെ ആൾ ഇന്ത്യാ സെയിൽസ് കോൺഫറൻസിൽ ഏറ്റവും മികച്ച കസ്റ്റമർ സർവീസിനായുള്ള പുരസ്‌കാരവുമടക്കം നിരവധി പുരസ്‌കാരങ്ങളാണ് ഗ്ലോബൽ ടയേഴ്‌സിനെ ഇക്കാലയളവിൽ തേടിയെത്തിയിട്ടുള്ളത്.

പിരേലിയിലെ ഡിസ്‌കഷൻ ഏരിയ

പിരേലി ടയറുകളിലേക്ക് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ ഫിലിപ്പ് ജോർജ് ആകൃഷ്ടനാകാൻ മറ്റൊരു കാരണം കൂടിയുണ്ട്. മൂവാറ്റുപുഴ സ്വദേശിയായ ഈ ചെറുപ്പക്കാരൻ ടയർ ബിസിനസിലേക്ക് കടന്നുവന്നത് കടുത്ത വാഹനപ്രിയനായതുകൊണ്ടാണെന്നതാ ണ് പലർക്കുമറിയാത്ത കാര്യം. രാജ്യത്തിനകത്തും പുറത്തും നടക്കുന്ന പല കാർ റേസിങ്ങുകളിലും പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്ത വ്യക്തി കൂടിയാണ് ഫിലിപ്പ് ജോർജ്. 2015ൽ കോയമ്പത്തൂരിൽ നടന്ന ഫോക്‌സ് വാഗൺ പോളോ കപ്പിൽ ജെ കെ ടയേഴ്‌സിനെ പ്രതിനിധീകരിച്ച് അദ്ദേഹം ഒന്നാം സ്ഥാനത്തെത്തിയെങ്കിൽ 2006ൽ മേലഷ്യയിൽ സെപാങ് ഫോർമുല വൺ ട്രാക്കിൽ ഫോർമുല 3 മിഷെലിൻ എക്‌സ്പീരിയൻസിലും 2013ൽ മഹീന്ദ്ര അഡൈ്വഞ്ചർ നടത്തിയ ഓതന്റിക് ഗോവയിലും ഒന്നാം സ്ഥാനത്തെത്തിയിരുന്നു അദ്ദേഹം. 2014ൽ മഹീന്ദ്ര സ്‌പൈസ് ചാലഞ്ചിൽ രണ്ടാം സ്ഥാനത്തുമെത്തി ഫിലിപ്പ്. റേസിങ്ങിനോടുള്ള ഫിലിപ്പ് ജോർജിന്റെ ഈ താൽപര്യമാണ് വാസ്തവത്തിൽ ഇന്ന് ആലുവയിലെ ഗ്ലോബൽ ടയേഴ്‌സ് പിരേലി പെർഫോമൻസ് സെന്ററായി ഉയർത്തപ്പെടുന്നതിൽ നിർണായക പങ്കു വഹിച്ചത്.

ഫിലിപ്പ് ജോർജ് പിരേലി പെർഫോമൻസ് സെന്ററിൽ

പിരേലി ടയറുകൾ വാങ്ങാൻ എല്ലാവരും മോഹിക്കുന്നുണ്ടെങ്കിലും പിരേലിയുടെ വിലയെപ്പറ്റിയുള്ള സംശയങ്ങളും ആശങ്കകളുമാണ് പലരേയും പിറകോട്ടടിക്കുന്നതെന്നത് ഒരു വാസ്തവമാണ്. പക്ഷേ താങ്ങാനാകു ന്ന നിരക്കു മാത്രമേ പിരേലി ടയറുകൾക്കുള്ളുവെന്നതും ഏറ്റവും വില കൂടിയ ബ്രാൻഡിനേക്കാൾ വിലക്കുറവാണ് അതിനെന്നതും പലർക്കുമറിയാത്ത സത്യം. ”ഹ്യുണ്ടായ് എക്‌സന്റ് മുതലിങ്ങോട്ടുള്ള എല്ലാ കാറുകളുടേയും ടയറുകൾ പിരേലിക്കുണ്ട്. 3800 രൂപയിലാണ് എക്‌സന്റിന്റെ ടയറുകൾ ആരംഭിക്കുന്നത്. ഏതാണ്ട് 500ൽ അധികം വലുപ്പങ്ങളിൽ പിരേലിയുടെ ടയറുകൾ ലഭ്യമാണു താനും,” ഫിലിപ്പ് ജോർജ് പറയുന്നു. കാറുകൾക്കു പുറമേ, ഡ്യുകാറ്റി, ബി എം ഡബ്ല്യു, ബെനേലി, ഡ്യൂക്ക് തുടങ്ങിയ പ്രീമിയം സെഗ്മെന്റ് ബൈക്കുകൾക്കുമുള്ള ടയറുകളും പിരേലി നിർമ്മിക്കുന്നുണ്ട്.

പിരേലി പെർഫോമൻസ് സെന്ററിന്റെ വർക് ഷോപ്പ്‌

ഇനി നമുക്ക് ആലുവ കമ്പനിപ്പടിയിൽ മെട്രോപില്ലർ 105-ലുള്ള പിരേലി പെർഫോമൻസ് സെന്ററിലേക്ക് പോകാം. ഗ്ലോബൽ ടയേഴ്‌സിന്റെ ഷോറൂമിന്റെ ആദ്യ നിലയിലാണ് സെന്റർ ഒരുക്കിയിട്ടുള്ളത്. മുകൾനില യിൽ ഒരിടത്ത് എൽ ഇ ഡി ടെലിവിഷനോടു കൂടിയ വിശാലമായ കസ്റ്റമർ ലോഞ്ച് ഒരുക്കിയിട്ടുണ്ട്. ടയർ ചേഞ്ച് ചെയ്യുകയും അലൈൻമെന്റും വീൽ ബാലൻസിങ്ങിനുമായി വാഹനം സെന്ററിലെത്തിക്കുകയും ചെയ്യുന്ന സമയത്ത് വാഹനയുടമയ്ക്ക് ഈ എയർ കണ്ടീഷൻഡ് കസ്റ്റമർ ലോഞ്ചിൽ വിശ്രമിക്കാം. അതിന് തൊട്ടപ്പുറത്താണ് 2000 ചതുരശ്ര അടിയിൽ പിരേലി ടയറുകളുടെ വിശാലമായ പെർഫോമൻസ് സെന്റർ ഒരുക്കിയിട്ടുള്ളത്. വിവിധ ടയറുകളെ പരിചയപ്പെടുന്നതിനു പുറമേ, പിരേലി ടയറുകളുടെ ചരിത്രവും പിരേലി ടയറുകൾ ലോകത്ത് നിർമ്മിക്കപ്പെടുന്ന പ്ലാന്റുകളെപ്പറ്റിയുള്ള വിവരങ്ങളുമൊക്കെ ഇവിടെ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. കസ്റ്റമർമാർക്ക് പിരേലിയുടെ സവിശേഷതകൾ മനസ്സിലാക്കുന്നതിനായി പ്രത്യേകം സജ്ജമാക്കിയ ഡിസ്‌കഷൻ ടേബിളും കസ്റ്റമറെ സ്വീകരിക്കുന്നതിനുള്ള റിസപ്ഷനുമെല്ലാം ഇവിടെയുണ്ട്.

പിരേലി പെർഫോമൻസ് സെന്ററിന്റെ കസ്റ്റമർ ലോഞ്ച്‌

”പിരേലി ബ്രാൻഡ് തങ്ങളുടെ ഉൽപന്നങ്ങളുടെ മികവിനൊപ്പം അതിന്റെ വിപണനകേന്ദ്രങ്ങളും അന്താരാഷ്ട്ര നിലവാരം പുലർത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. തങ്ങളുടെ ടയറുകളുടെ പരിശോധനയ്ക്കും ടയറുകൾ ചേയ്ഞ്ച് ചെയ്യുന്നതിനുമുള്ള അത്യാധുനിക ഉപകരണങ്ങളും പിരേലി പരിശീലനം നൽകിയ ടെക്‌നീഷ്യന്മാരും ഇവിടെയുണ്ടായിരിക്കണമെന്ന് അവർ വ്യവസ്ഥ ചെയ്യുന്നതിനു പുറമേ, ഉപഭോക്താവിന് ഏറ്റവും കംഫർട്ടബിൾ ആയ അന്തരീക്ഷം പിരേലി പെർഫോമൻസ് സെന്ററിൽ ഒരുക്കണമെന്നും അവർക്ക് നിർബന്ധമുണ്ട്. കർശനമായ ആ മാനദണ്ഡങ്ങളെല്ലാം തന്നെ പാലിക്കാൻ ഗ്ലോബൽ ടയേഴ്‌സിന് കഴിഞ്ഞിട്ടുണ്ട്,” ഫിലിപ്പ് ജോർജ് പറയുന്നു.

പിരേലി പെർഫോമൻസ് സെന്ററിന്റെ കസ്റ്റമർ ലോഞ്ച്‌

ടയർ വിപണനരംഗത്ത് ഗ്ലോബൽ ടയേഴ്‌സ് ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണെന്നത് പിരേലി പെർഫോമൻസ് സെന്ററായി അത് ഉയർത്തപ്പെട്ടതിൽ നിന്നു തന്നെ വ്യക്തമാണ്. താങ്ങാനാകുന്ന നിരക്കിൽ മികച്ച സേവനം ലഭ്യമാക്കുന്നുവെന്നതു മാത്രമല്ല ഉപഭോക്താവിന്റെ എല്ലാ സംശയങ്ങളും ദൂരീകരിക്കുന്ന മികച്ച സർവീസ് പ്രൊഫഷണലുകളുടെ സാന്നിധ്യവും ഗ്ലോബൽ ടയേഴ്‌സിന്റെ പ്രത്യേകതയാണ്. ടയറുകൾക്ക് മാത്രമുള്ള ഷോറൂമല്ല ഗ്ലോബൽ. അലോയ്കളും ഇന്റീരിയർ/ എക്സ്റ്റീരിയർ ആക്‌സസറികളും ഈ സ്ഥാപനത്തിൽ ലഭ്യമാണ്.

ഗ്ലോബൽ ടയേഴ്‌സിലെ അലോയ് കളക്ഷൻസിനൊപ്പം ഫിലിപ്പ് ജോർജ്

വീൽ അലൈൻമെന്റിനും വീൽ ബാലൻസിങ്ങിനും നൈട്രജൻ ഫില്ലിങ്ങിനും ടയർ ചേഞ്ചിങ്ങിനുമൊക്കെ യുള്ള അത്യാധുനിക ഉപകരണങ്ങളും ഗ്ലോബൽ ടയേഴ്‌സിന്റെ ഷോറൂമുകളുടെ പ്രത്യേകതയാണ്. ഗ്ലോബൽ ടേയഴ്‌സിന്റെ ഷോറൂമുകളിൽ എല്ലാത്തരം സ്‌പോർട്‌സ് ബൈക്കുകളുടെ ടയറുകളും ഫിറ്റിങ് സൗകര്യവും ഉണ്ട്. ഇതിനു പുറമേ ഇവിടെ നിന്നും ടയർ വാങ്ങുമ്പോൾ ടിഡാക്കിന്റെ ബമ്പർ സമ്മാനങ്ങളായ മെർസിഡസ് ബെൻസ്, ടെയോട്ട യാരിസ്, ഹ്യുണ്ടായ് സാൻട്രോ, ഹോണ്ട ആക്ടിവ സ്‌കൂട്ടർ തുടങ്ങിയവയും ജെ കെ ടയേഴ്‌സിന്റെ ബമ്പർ സമ്മാനങ്ങളായ ഹോണ്ട അമേസ്, റെനോ ക്വിഡ്, റോയൽ എൻഫീൽഡ്, 20 ഫോസിൽ വാച്ചുകൾ എന്നിവയും നേടാൻ അവസരവുമുണ്ട്.

ആലുവയിലെ ഷോറൂമിൽ എല്ലാത്തരം കാറുകളും സർവീസ് ചെയ്യാനാകുന്ന ഏറ്റവും അത്യാധുനിക ഉപകരണമായ ജോൺ ബീൻ അർഗോ വി 3 ഡി വീൽ അലൈൻമെന്റ് സംവിധാനവുമുണ്ട്. ദിവസവും നൂറുകണക്കിന് ഉപഭോക്താക്കളാണ് ഗ്ലോബൽ ടയേഴ്‌സിന്റെ സേവനം തേടി നഗരത്തിലെ വിവിധ ഷോറൂമുകളിലെത്തുന്നത്. പിരേലി പെർഫോമൻസ് സെന്ററിന്റെ വരവ് ഗ്ലോബൽ ടയേഴ്‌സിന്റെ പെരുമ പതിന്മടങ്ങ് വർധിപ്പിച്ചിരിക്കുന്നുവെന്നത് വേറെ കാര്യം$

Global Tyres, Aluva PH: 9446575664 Palarivattom PH: 9846045664 Vyttila PH: 8139007753

 

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>