യിങ്ചുവിന്റെ ഹർത്താൽ!
March 19, 2019
“കേരളത്തിലെ പ്രളയം ഇസുസുവിന്റെ കഴിവ് ജനതയെ ബോധ്യപ്പെടുത്തി” : കെൻ തകാഷിമ
March 20, 2019

RangeRover Evoque: The World Of Happiness!

ജീൻ പള്ളിച്ചാൻ ഇഗ്നീഷ്യസ് റേഞ്ച്‌റോവർ ഇവോക്ക് ലാൻഡ് മാർക്ക് എഡിഷനൊപ്പം കുമ്പളങ്ങിയിൽ

റേഞ്ച് റോവർ ഇവോക്കിനെ അനുഭവിച്ചവരാരും തന്നെ മറ്റ് എസ് യു വികൾ താൽപര്യപ്പെടുകയില്ല. ആഡംബരവും സുഖസൗകര്യങ്ങളും ഒത്തിണങ്ങുന്ന ഈ കോംപാക്ട് എസ് യു വിയുടെ ഉടമകൾ ദീർഘദൂര യാത്രകൾക്കും ബിസിനസ് യാത്രകൾക്കുമെല്ലാം ഇന്ന് ആശ്രയിക്കുന്നത് ആ വാഹനത്തെയാണ്. ഇവോക്കിന്റെ മനംകവരുന്ന ഫീച്ചറുകളിലേക്കും ഡ്രൈവിങ് കംഫർട്ടിന്റെ കഥകളിലേക്കും സ്വാഗതം.

എഴുത്ത്: ജെ ബിന്ദുരാജ്

കളമശ്ശേരിയിലെ ഗാഗ് എഞ്ചിനീയറിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായ ജീൻ പള്ളിച്ചാൻ ഇഗ്‌നേഷ്യസിന് വാഹനങ്ങളോടുള്ള ഭ്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുപ്പത്താറുകാരനായ അദ്ദേഹത്തിന്റെ വാഹനശേഖരത്തിൽ മെർസിഡസ് ബെൻസ് ഇ ക്ലാസ് മുതൽ ടെയോട്ട ഫോർച്യൂണർ വരെയുണ്ട്. പക്ഷേ നാലു മാസങ്ങൾക്കു മുമ്പ് ഇതാദ്യമായി ഒരു പുതിയ അതിഥി വീട്ടിലെത്തിയതോടെ എല്ലാം മാറിമറിഞ്ഞു. വൈകാതെ ആ അതിഥി ജീനിന്റെ പങ്കാളിയുമായി. ജീനിന്റെ എല്ലാ ബിസിനസ് സഞ്ചാരങ്ങളും ഇപ്പോൾ ആ പങ്കാളിക്കൊപ്പമാണ്. ആരാണ് ജീനിനെ കീഴടക്കിയ ഈ അതിഥി എന്നല്ലേ? റേഞ്ച് റോവർ ഇവോക്ക് ലാൻഡ് മാർക്ക് എഡിഷനാണത്. റേഞ്ച് റോവറിൽ നിന്നുള്ള തകർപ്പൻ താരം. സ്റ്റീൽ സ്ട്രക്ചറൽ ബിൽഡിങ്ങുകളുടെ നിർമ്മാണത്തിൽ സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്ന ഗാഗ് കൺസ്ട്രക്ഷൻസിന്റെ നിർമ്മാണ സൈറ്റുകളിലേക്കെല്ലാം ഇന്ന് ജീൻ പള്ളിച്ചാൻ ഇഗ്‌നേഷ്യസ് സഞ്ചരിക്കുന്നത് ഇവോക്ക് ലാൻഡ്മാർക്ക് എഡിഷനിലാണ്.

ജീൻ പള്ളിച്ചാൻ ഇഗ്നീഷ്യസ് ഇവോക്കിനൊപ്പം കുമ്പളങ്ങിയിൽ

”നിരവധി ആഡംബര വാഹനങ്ങളുണ്ടെങ്കിലും ഇവോക്കിലുള്ള സഞ്ചാരം എന്നെ ശരിക്കും വിസ്മയിപ്പിക്കുന്നു. പുറമേ നിന്നു നോക്കുമ്പോൾ അത്ര വലുപ്പമില്ലെന്ന് തോന്നുമെങ്കിലും വലുപ്പമുള്ള ഇന്റീരിയറാണ് ഇവോക്കിന്റേത്. എല്ലായിടത്തും ഞാൻ വാഹനം ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തുപോകുന്ന ആളാണ്. ഇവോക്കിലുള്ള യാത്ര എത്ര ദുർഘടപാതയിലൂടെയാണെങ്കിലും തെല്ലും ക്ഷീണം എനിക്കുണ്ടാക്കുന്നില്ല. ഹൈറേഞ്ചിലേക്ക് ഇതിനകം ഇവോക്ക് പലതവണ യാത്ര ചെയ്തു കഴിഞ്ഞിരിക്കുന്നു. ഇവോക്കിന്റെ മല കയറാനും ഇറങ്ങാനുമൊക്കെയുള്ള ശേഷി ശരിക്കും ഞാൻ അനുഭവിച്ചറിഞ്ഞുകഴിഞ്ഞു,” ജീൻ പള്ളിച്ചാൻ ഇഗ്‌നേഷ്യസിന് ഇവോക്കിനെപ്പറ്റി പറയുമ്പോൾ നൂറു നാവാണ്.
റേഞ്ച് റോവർ ഇവോക്ക് അല്ലെങ്കിലും ആരെയാണ് കീഴടക്കാത്തത്? ഒരു തവണ ആ വാഹനത്തിലേറിയാൽ, അത് ഡ്രൈവ് ചെയ്താൽപ്പിന്നെ ആരും അതിന്റെ ആരാധകരായി മാറിപ്പോകും. ഇവോക്കിന്റെ ഏറ്റവും സുന്ദരമായ വേരിയന്റുകളിലൊന്നായ ഇവോക്ക് ലാൻഡ് മാർക്ക് എഡിഷനാണ് ജീനിന്റെ വാഹനം. ഡിസൈനിനെ പുതിയൊരു തലത്തിലേക്ക് എത്തിച്ചിരിക്കുന്നു ലാൻഡ് റോവർ ഈ വാഹനത്തിൽ. ഗ്ലോസ് ബ്ലാക്ക് ഫിനിഷിങ്ങോടു കൂടിയ 18 ഇഞ്ച് 5 സ്പ്ലിറ്റ് സ്‌പോക്ക് ‘സ്‌റ്റൈൽ 506’ അലോയ് വീലുകളും ആറ് നിറവൈവിധ്യങ്ങളുമുണ്ട് ഇവോക്ക് ലാൻഡ് മാർക്ക് എഡിഷന്.

4000 ആർ പി എമ്മിൽ 177 ബി എച്ച് പി കരുത്തും 1750 ആർ പി എമ്മിൽ 430 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ള ഇവോക്കിന് 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാ ണുള്ളത്. ”സൗന്ദര്യത്തെപ്പോലെ സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ഇവോക്ക് വലിയ പരിഗണനയാണ് നൽകുന്നത്. ആറ് എയർ ബാഗുകളുണ്ട് ഇവോക്കിൽ. ഇതിനു പുറമേ സീറ്റ് ബെൽട്ട് വാണിങ്, ടയർ പ്രഷർ മോണിട്ടറിങ് സിസ്റ്റം, ചൈൽഡ് സീറ്റ് ആങ്കർ പോയിന്റ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷൻ കൺട്രോൾ എന്നിങ്ങനെയുള്ള അധിക സുരക്ഷിത ഫീച്ചറുകളുമുണ്ട്. ഹിൽ ഹോൾഡ് കൺട്രോളും ഹിൽ ഡിസന്റ് കൺട്രോളുമൊക്കെയുള്ളതിനാൽ കുന്നും മലയുമെല്ലാം അനായാസം കീഴടക്കാനാകും,” സഞ്ചാരപ്രിയക്കാരൻ കൂടിയായ ജീൻ പള്ളിച്ചാന്റെ മൊഴി.

ജീനിന് ഇന്ന് ബിസിനസ്സ് സഞ്ചാരങ്ങൾക്കും ദീർഘദൂര യാത്രകൾക്കും തുണയാകുന്നത് ഇവോക്കാണ്

ജീനിന്റെ അച്ഛൻ മൈക്കേൽ ഇഗ്‌നേഷ്യസും സഹോദരൻ ജിജിൻ പള്ളിച്ചാനും റേഞ്ച് റോവർ ഇവോക്കിന്റെ കാര്യത്തിൽ അതേ അഭിപ്രായം തന്നെയാണ് വച്ചുപുലർത്തുന്നത്. ”സിറ്റി റൈഡിനും ഓഫ് റോഡിങ്ങിനും ദീർഘദൂര യാത്രകൾക്കുമെല്ലാം റേഞ്ച് റോവർ ഇവോക്കിന് മറ്റു വാഹനങ്ങളേക്കാൾ കംഫർട്ട് നൽകാനാകുന്നുണ്ട്. ഒരു പ്രീമിയം ലക്ഷ്വറി സെഡാന്റെ അതേ കംഫർട്ട് തന്നെ ഇവോക്കും ഓഫർ ചെയ്യുന്നുണ്ടെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു,” ജീൻ പള്ളിച്ചാന്റെ മൊഴി. ഇവോക്കിന് എസ് ഇ, എച്ച് എസ് ഇ, എച്ച് എസ് ഇ ഡൈനാമിക്, ലാൻഡ് മാർക്ക് എഡിഷൻ എന്നിങ്ങനെ നാല് വേരിയന്റുകളാണുള്ളത്. ”12 വേ ഇലക്ട്രിക് ഫ്രണ്ട് സീറ്റുകളും എട്ട് സ്പീക്കറോടു കൂടിയ ലാൻഡ് റോവർ സൗണ്ട് സിസ്റ്റവും 20.32 സെന്റിമീറ്ററുള്ള ടച്ച് സ്‌ക്രീനും കാർപാത്തിയൻ റൂഫും പനോരമിക് സൺറൂഫുമെല്ലാം ഇവോക്ക ലാൻഡ് മാർക്ക് എഡിഷന്റെ സവിശേഷതകളാണ്. ഇതിനെല്ലാം പുറമേ കീ ഫോബിലുള്ള ഒരു ബട്ടൺ അമർത്തുകവഴി ടെയ്ൽഗേറ്റ് ഉയർത്തുകയും അടയ്ക്കുകയും ചെയ്യാം,” ഇവോക്ക് ലാൻഡ് മാർക്ക് എഡിഷന്റെ ഫീച്ചറുകളിൽ പൂർണ തൃപ്തനാണ് ജീൻ എന്ന് അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

കീലെസ് എൻട്രി, എഞ്ചിൻ ഇമ്മൊബിലൈസർ, റിമോട്ട് സെൻ്ട്രൽ ലോക്കിങ്, സ്പീഡ് സെൻസിങ് ഡോർ ലോക്ക്, മുന്നിലും പിന്നിലുമുള്ള പാർക്കിങ് സെൻസറുകൾ, റിവേഴ്‌സ് ക്യാമറയും മാർനിർദ്ദേശങ്ങളോടും കൂടിയ പാർക്ക് അസിസ്റ്റ്, ക്രൂസ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ മിററുകൾ എന്നിങ്ങനെ ഫീച്ചറുകളുടെ പ്രളയമാണ് ഇവോക്കിൽ. ജി പി എസ് നാവിഗേഷൻ, യു എസ് ബി, ഓക്‌സിലിറി, ബ്ലൂടൂത്ത് കോംപാറ്റിബിലിറ്റി, എം പി 3, റേഡിയോ തുടങ്ങിയ ഫീച്ചറുകൾക്കു പുറമേ, റെയ്ൻ സെൻസിങ് വിൻഡ് സ്‌ക്രീൻ വൈപ്പറുകളും സെനോൺ ഹെഡ്‌ലൈറ്റുകളുമുണ്ട് ഇവോക്കിന്.

”ഇവോക്ക് എന്നെ പൂർണമായും തൃപ്തിപ്പെടുത്തിയ ഒരു വാഹനമാണ്. മണിക്കൂറിൽ 195 കിലോമീറ്ററാണ് ഇവോക്കിന്റെ പരമാവധി വേഗം. പൂജ്യത്തിൽ നിന്നും നൂറു കിലോമീറ്റർ വേഗമാർജ്ജിക്കാൻ 9.1 സെക്കൻഡ് മാത്രമേ ആകുന്നുള്ളു. ഇതിനെല്ലാം പുറമേ കമ്പനി പറയുന്ന ലിറ്ററിന് 15 കിലോമീറ്ററിലധികം മൈലേജും എനിക്ക് ലഭിക്കുന്നുണ്ട്, ” ഇവോക്ക് ലാൻഡ് മാർക്ക് എഡിഷനെപ്പറ്റി ജീൻ പറഞ്ഞുനിർത്തുന്നു.

സന്തോഷ് കുമാർ മകൻ അശ്വിനും മകൾ അഞ്ജലിയ്ക്കും ഭാര്യ മീരയ്ക്കും ബന്ധുക്കളായ ഇഷാന, സാൻഡി തുടങ്ങിയ കുട്ടികൾക്കൊപ്പം

കല്ലട ട്രാവൽ സിന്റെ മാനേജിങ് പാർട്‌നറായ കെ ആർ സന്തോഷ് കുമാറിനും റേഞ്ച് റോവർ ഇവോക്കിനെപ്പറ്റി പറയുമ്പോൾ നൂറു നാവാണ്. ആഡംബര സെഡാനും ഒരു എസ് യു വിയുമൊക്കെ ഉപയോഗിച്ചു കൊണ്ടിരുന്ന സന്തോഷിന് കൂടുതൽ മെച്ചപ്പെട്ട ഒരു എസ് യു വി വേണമെന്ന മോഹമാണ് ഇവോക്കിന്റെ എച്ച് എസ് ഇ വേരിയന്റിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചത്. ”നാൽപത്തിയൊമ്പത് വയസ്സായി എനിക്ക്.
പല ആഡംബര സെഡാനിലുകളിലും എസ് യു വികളിലും കയറുമ്പോഴും ഇറങ്ങുമ്പോഴും ബുദ്ധിമുട്ട് തോന്നിയതിനെ തുടർന്നാണ് ഞാൻ കൂടുതൽ സുഖപ്രദമായ ഒരു എസ് യു വിക്കുറിച്ച് ചിന്തിച്ചത്. ചില സുഹൃത്തുക്കളാണ് റേഞ്ച്‌റോവർ ഇവോക്ക് എന്തുകൊണ്ടും എനിക്ക് യോജിച്ച വാഹനമാണെന്ന് എന്നോട് പറഞ്ഞത്. വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്ത നിമിഷത്തിൽ തന്നെ ഇവോക്ക് വാങ്ങാൻ ഞാൻ തീരുമാനിക്കുകയായി രുന്നു. ഇവോക്കിലേക്ക് കയറാനും ഇറങ്ങാനുമൊക്കെ വളരെ എളുപ്പമാണെന്ന് ആദ്യ യാത്രയിൽ തന്നെ എനിക്ക് ബോധ്യപ്പെട്ടു,” സന്തോഷ് കുമാർ പറയുന്നു. മൂന്നു മാസങ്ങൾക്കു മുമ്പാണ് സന്തോഷിന്റെ വീട്ടിലേക്ക് ഇവോക്ക് എച്ച് എസ് ഇ എത്തിയത്.

സന്തോഷ് കുമാർ ഇവോക്ക് എച്ച് എസ് ഇയിൽ

”മൂന്നാറിലേക്കായിരുന്നു ഇവോക്കിലുള്ള എന്റെ ആദ്യ യാത്ര. ദുർഘടമായ നിരത്തിലൂടെ കടന്നു വേണമായിരുന്നു റിസോർട്ടിലെത്താൻ. ഇവോക്കിന്റെ കഴിവുകൾ പലതും ഞാൻ അറിഞ്ഞനുഭവിച്ചത് അവിടെ വച്ചാണ്. ഹിൽ ഡിസന്റ്, ഹിൽ ഹോൾഡ് പോലുള്ള ഇവോക്കിലെ ഫങ്ഷനുകൾ എത്ര അനായാസകരമായി വാഹനം മലഞ്ചെരിവുകളിലെ ദുർഘട പാതകളിലൂടെ ഓടിക്കാമെന്ന് എന്നെ ബോധ്യപ്പെടുത്തി. ഡ്രൈവിങ് സുഖം ഇത്രത്തോളം ഒരു എസ് യു വിയിൽ ലഭിക്കുമെന്ന് ഇവോക്ക് എന്നെ ബോധ്യപ്പെടുത്തി,” സന്തോഷ് പറയുന്നു. ഗ്രൗണ്ട് ക്ലിയറൻസിന്റെ കാര്യത്തിൽ ഇവോക്ക് മറ്റു പല എസ് യു വികളേക്കാളും ഒരുപടി മുന്നിലാണ്. 215 എം എം ആണ് ഇവോക്കിന്റെ ഗ്രൗണ്ട് ക്ലിയറൻസ്.

കുടുംബത്തോടൊപ്പം സഞ്ചരിക്കുമ്പോൾ കൂടുതൽ സുരക്ഷിതമായ വാഹനങ്ങളായിരിക്കണം ഉപയോഗിക്കേണ്ടത് എന്ന പക്ഷക്കാരനാണ് സന്തോഷ്. ”ഒട്ടുമിക്ക എസ് യു വികളും മുൻ നിരയിലിരിക്കുന്നവർക്ക് മാത്രമാണ് സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇവോക്കിൽ ആറ് എയർ ബാഗുകളും എ ബി എസ്, ഇ ബി ഡി, ബ്രേക്ക് അസിസ്റ്റ് പോലുള്ള സംവിധാനങ്ങളുമുള്ളതിനാൽ അപകട സാധ്യത തുലോം കുറവാണ്. ബലവത്തായ സ്റ്റീൽ കൊണ്ടാണ് വാഹനത്തിന്റെ സ്‌ട്രെക്ചർ നിർമ്മിച്ചിരിക്കുന്നതെന്നതിനാൽ മറ്റു വാഹനങ്ങൾ വന്നിടിച്ചാൽ തന്നെയും വലിയ ആഘാതം ഉള്ളിലുള്ളവർക്കുണ്ടാകില്ല,” സന്തോഷ് കുമാർ പറയുന്നു. സന്തോഷിന്റെ ഹോം മേക്കറായ ഭാര്യ മീരയ്ക്കും മക്കളായ പ്ലസ് വൺ വിദ്യാർത്ഥിയായ അശ്വിനും ഒമ്പതാം ക്ലാസുകാരിയായ അഞ്ജലിക്കും ഇവോക്കിൽ സഞ്ചരിക്കാനാണ് അതുകൊണ്ടു തന്നെ കൂടുതൽ താൽപര്യം.

ആഡംബരത്തിന്റെ കാര്യത്തിൽ എസ് യു വിയെന്ന നിലയ്ക്ക് ഇവോക്ക് ആ സെഗ്മെന്റിലെ അവസാന വാക്കാണെന്ന പക്ഷക്കാരാണ് ജീനും സന്തോഷും. ”കറുത്ത നിറത്തിൽ പെർഫോറേറ്റഡ് ഗ്രയ്ൻഡ് ലെതർ ഉപയോഗിച്ചിട്ടുള്ളതാണ് ഇവോക്കിന്റെ ലാൻഡ് മാർക്ക് എഡിഷൻ. എയർ കണ്ടീഷന്റെ മികവും എടുത്തു പറയേണ്ടതു തന്നെ,” ജീൻ പറയുന്നു. ലെതർ പൊതിഞ്ഞവ തന്നെയാണ് സ്റ്റീയറിങ് വീലും ഗിയർ നോബുമെ ല്ലാം. ഡ്രൈവർ സീറ്റ് 12 തരത്തിൽ അഡ്ജസ്റ്റ് ചെയ്യാമെന്നതിനു പുറമേ മെമ്മറി ഫങ്ഷനും നൽകിയിട്ടുണ്ട്. മുന്നിലെ പാസഞ്ചർ സീറ്റിനുമുണ്ട് മെമ്മറി ഫങ്ഷൻ.
മുന്നിലെ എസി വെന്റുകൾക്കു പുറമേ, പിൻ നിരയിലുള്ളവർക്കായും എ സി വെന്റുകൾ ഇവോക്കിലുണ്ട്. ”ഡ്യുവൽ സോൺ എയർ കണ്ടീഷനിങ്ങിന്റെ മികവ് ദീർഘദൂര യാത്രകളിൽ ശരിക്കും അറിയാനുണ്ട്. കടുത്ത ചൂടിൽ പോലും അതൊട്ടും തന്നെ അറിയാതെ സുഖശീതളിമയിലുള്ള യാത്രയാണ് ഇവോക്ക് വാഗ്ദാനം ചെയ്യുന്നത്.”സന്തോഷിന് ഇവോക്കിന്റെ മെറിഡിയൻ സൗണ്ട് സിസ്റ്റത്തെപ്പറ്റി പറയുമ്പോൾ നൂറു നാവാണ്. ”സുവ്യക്തമായ ശബ്ദമാണ് മെറിഡിയന്റെ 380 വാട്ട് 10 സ്പീക്കർ സിസ്റ്റം നൽകുന്നത്. കാറിലുള്ളിലെവിടേയും ഒരേ പോലെ സംഗീതം ശ്രവിക്കാമെന്നതിനാൽ ഇവോക്കിൽ പാട്ടുകേട്ടുള്ള സഞ്ചാരം തികച്ചും ആസ്വാദ്യമാണെന്ന് പറയാതെ വയ്യ,” സന്തോഷ് കുമാർ പറയുന്നു. ജി പി എസ് നാവിഗേഷൻ, യു എസ് ബി, ഓക്‌സിലറി, ബ്ലൂടൂത്ത് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളെല്ലാം തന്നെ ഇവോക്കിലുണ്ട്. എം പി 3 പ്ലേബാക്ക്, സി ഡി പ്ലേയർ, റേഡിയോ എന്നിവയും വിനോ ദോപാധികളായി നിൽക്കുന്നു. സ്റ്റീയറിങ് മൗണ്ടഡ് കൺട്രോളുകൾ ഉള്ളതിനാൽ അവ അഡ്ജസ്റ്റ് ചെയ്യുന്നതിന് ടച്ച് സ്‌ക്രീനിലേക്ക് പോകേണ്ടതുമില്ല.

ലോനപ്പൻ തോമസ് ഇവോക്കിൽ

കോട്ടയം ഈരാറ്റുപേട്ട തീക്കോയിക്കാരനായ ലോനപ്പൻ തോമസ് 2018 ഡിസംബർ 21നാണ് റേഞ്ച്‌റോവർ ഇവോക്ക് വാങ്ങിയത്. ട്രോപ്പിക്കൽ ഗ്രാനൈറ്റ് ആന്റ് പ്ലാന്റേഷൻസിന്റെ ഉടമയായ അദ്ദേഹത്തിന് ലാൻഡ് റോവറുമായി ഒരു ആത്മബന്ധവുമുണ്ട്. ”എഴുപതുകളിൽ എന്റെ അച്ഛൻ ടോം വള്ളിക്കാപ്പന്റെ കൈവശം ഒരു ലാൻഡ് റോവർ ജീപ്പുണ്ടായിരുന്നു. ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ ആ ജീപ്പിലായിരുന്നു സഞ്ചാരം,” ലോനപ്പൻ തോമസ് പറയുന്നു. പതിനാറോളം വാഹനങ്ങൾ ലോനപ്പൻ തോമസിന്റെ അച്ഛൻ അക്കാലത്തു തന്നെ ഉപയോഗിച്ചിരുന്നുവെന്നുവത്രേ. ”തീക്കോയി എസ്റ്റേറ്റിന്റെ ഉടമയായ സായ്പിനും ഞങ്ങളും വീട്ടുകാർക്കും മാത്രമേ അക്കാലത്ത് ഈ പ്രദേശത്ത് കാറുകൾ ഉണ്ടായിരുന്നുള്ളു. രണ്ടു തവണ കാർ അക്കാലത്ത് വിദേശത്തു നിന്നും അച്ഛൻ ഇറക്കുമതി ചെയ്യുകയും ചെയ്തിട്ടുണ്ട്. അന്ന് വാഹനമെന്നത് തന്നെ അത്ഭുതമായിരുന്ന കാലമാണ്. അക്കാലത്ത് യൂറോപ്പിലേക്ക് രണ്ടു തവണ കപ്പലിൽ പോയ ചരിത്രമുണ്ട് മുത്തച്ഛന്. ഗ്രാൻഡ് ഫാദർ ആയിരം ഏക്കറോളം വരുന്ന എസ്റ്റേറ്റിൽ സഞ്ചരിച്ചുകൊണ്ടിരുന്നത് കുതിരപ്പുറത്തായിരുന്നു. വാഹനമായാലും കുതിരയായാലും സഞ്ചാരത്തോടും വാഹനങ്ങളോടും ഹരമുള്ളവരായിരുന്നു എല്ലാവരും,” ലോനപ്പൻ തോമസ് പറയുന്നു.

ഇതിനു മുമ്പ് ഓഡി ക്യു 4ഉം ഇക്കോസ്‌പോർട്ടും ഫിയസ്റ്റയുമൊക്കെ ഉപയോഗിച്ചിട്ടുണ്ട് ലോനപ്പൻ. റേഞ്ച് റോവറിന്റെ എസ് ഇ വേരിയന്റാണ് ലോനപ്പൻ ജെ എൽ ആർ ഡീലറായ മുത്തൂറ്റ് മോട്ടോഴ്‌സിൽ നിന്നും വാങ്ങിയിട്ടുള്ളത്. ”ഓഫ് റോഡിങ്ങിൽ ഇവോക്കിനെ വെല്ലുന്ന മറ്റൊരു എസ് യു വി ഞാൻ ഓടിച്ചിട്ടില്ല. എനിക്ക് അറുപത്തിയൊന്ന് വയസ്സായി. ഇപ്പോഴും കോട്ടയത്തു നിന്നും പാലക്കാട്ടേയ്ക്കും മറ്റിടങ്ങളിലേക്കുമൊക്കെ ഞാൻ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്താണ് പോകാറുള്ളത്. റേഞ്ച് റോവർ ഇവോക്കിൽ എത്ര ദൂരം യാത്ര ചെയ്താലും യാതൊരു ക്ഷീണവും എനിക്ക് അനുഭവപ്പെ ടുന്നതേയില്ല. വാങ്ങി രണ്ടു മാസത്തിനകം തന്നെ ആറായിരം കിലോമീറ്ററുകൾ താണ്ടിക്കഴിഞ്ഞിരിക്കുന്നു
ഇവോക്ക്,” ലോനപ്പൻ തോമസ് പറയുന്നു.

ലോനപ്പൻ തോമസ് തന്റെ റേഞ്ച്‌റോവർ ഇവോക്ക് എസ് ഇയ്‌ക്കൊപ്പം തീക്കോയിലെ വസതിയിൽ

മെറ്റൽ ക്രഷറും ക്വാറിയും പ്ലാന്റേഷനുമാണ് ലോനപ്പന്റെ ബിസിനസ് എന്നതിനാൽ മിക്കപ്പോഴും ദീർഘദൂര യാത്രകൾ ആവശ്യമായി വരികയും ചെയ്യും. ചില യാത്രകളിലൊക്കെ ഭാര്യ ഷേർലിയും ലോനപ്പനെ അനുഗമിക്കാറുണ്ട്. ”നല്ല വലുപ്പമുള്ള ഇന്റീരിയർ സ്‌പേസാണ് ഇവോക്കിനുള്ളത്. വാഹനത്തിൽ ധാരാളം സ്റ്റോറേജ് സ്‌പേസ് വേണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. ഇവോക്ക് അതും സാധ്യമാക്കിയിരിക്കുന്നു. ഡ്രൈവർ ആം റെസ്റ്റിനടിയിലെ സ്റ്റോറേജിനു പുറമേ, പിന്നിൽ കപ് ഹോൾഡറുകളും മുന്നിൽ സൺ ഗ്ലാസ് ഹോൾഡറും കൂൾഡ് ഗ്ലോ ബോക്‌സും നൽകിയിരിക്കുന്നു ഇവോക്കിൽ,” ലോനപ്പൻ പറയുന്നു. ലോനപ്പൻ തോമസിന്റെ മക്കളായ പൃഥിലയ്ക്കും ഡോക്ടർ ജോജോയ്ക്കും ഏറ്റവും ഇളയമകനായ ആറാം ക്ലാസ് വിദ്യാർത്ഥി ടോം വള്ളിക്കാപ്പനുമെല്ലാം അച്ഛന്റെ ഇവോക്കിനോട് പൂർണതൃപ്തി തന്നെയാണുള്ളത്. ”ഇളയവന് വാഹനങ്ങളുടെ കാര്യത്തിൽ എന്നേക്കാൾ ഹരമാണ്. ഇവോക്ക് ടോമിനെ ശരിക്കും കൈയിലെടുത്തിരിക്കുന്നു,” ലോനപ്പൻ പറയുന്നു.

”പാർക്കിങ് സെൻസറുകളും റിവേഴ്‌സ് ക്യാമറയുമൊക്കെയുള്ളതിനാൽ ഏത് ചെറിയ സ്ഥലത്തും വാഹനം എളുപ്പത്തിൽ പാർക്ക് ചെയ്യാനാകുമെന്നതാണ് ഇവോക്കിന്റെ മറ്റൊരു സവിശേഷത. ക്രൂസ് കൺട്രോളുള്ളതിനാൽ ഹൈവേകളിൽ മറ്റു വാഹനങ്ങളുടെ തിരക്കില്ലെങ്കിൽ ആക്‌സിലേററ്ററിൽ നിന്നും കാലെടുത്ത് ഒരേ വേഗത്തിൽ തന്നെ സഞ്ചരിക്കാനുമാകും.,” ലോനപ്പന് ഇവോക്കിനെ എത്ര വർണ്ണിച്ചാലും മതിവരില്ലെന്നു തോന്നുന്നു.

ഇവോക്കിന് അനലോഗ് ഇൻസ്ട്രുമെന്റേഷൻ ക്ലസ്റ്ററാണുള്ളത്. ട്രിപ് മീറ്റർ, ശരാശരി ഇന്ധന ഉപയോഗം, ശരാശരി വേഗം, ഡിസ്റ്റൻസ് ടു എംപ്ടി, ക്ലോക്ക്, അനലോഗ് ടാക്കോമീറ്റർ എന്നിവയെല്ലാം തന്നെ അതിലുണ്ട്. സെനോൺ പ്രൊജക്ടർ ഹെഡ്‌ലാമ്പുകളാണ് ഇവോക്കിന്റെ മറ്റൊരു സവിശേഷത. ഫോളോ മീ ഹോം ഹെഡ് ലാമ്പുകളായതിനാൽ വാഹനം നിർത്തി വീട്ടിലേക്ക് നടക്കുന്ന വഴി അത് പ്രകാശഭരിതമാക്കുന്നു. ഡേ ടൈം റണ്ണിങ് ലാമ്പുകളുമുണ്ട് ഇവോക്കിൽ.

റേഞ്ച് റോവർ ഇവോക്ക് സ്വന്തമാക്കിയവരാരും തന്നെ അത് വിൽക്കുന്നതിനെപ്പറ്റി ചിന്തിക്കുക പോലുമില്ല. അത്രയ്ക്ക് ഡ്രൈവിങ് കംഫർട്ടും സുഖസൗകര്യങ്ങളും ആഡംബരവുമാണ് അത് വാഗ്ദാനം ചെയ്യുന്നത്. തെരഞ്ഞെടുക്കാൻ നിരവധി നിറഭേദങ്ങളുമുണ്ട് ഇവോക്കിന്. മികച്ച ഓഫ്‌റോഡിങ് വാഹനമാണെന്ന് ഉടമകൾ സർട്ടിഫൈ ചെയ്യുമ്പോൾ തന്നെ നഗരത്തിലൂടെ സഞ്ചരിക്കാനും ഇവോക്കിനെ തന്നെയാണ് ഇവരെല്ലാം തന്നെ ആശ്രയിക്കുന്നത്. രൂപം കൊണ്ടും പെർഫോമൻസുകൊണ്ടും മികവുറ്റ നിൽക്കുന്ന റേഞ്ച്‌റോവർ ഇവോക്കിനെ ഉപേക്ഷിച്ചൊരു യാത്ര ഇവരാരും ഇന്ന് ആഗ്രഹിക്കുന്നില്ലെന്നതാണ് വാസ്തവം$

Vehicles Sold By:
muthoot motors
Kochi, Ph: 0484 2886666

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>