ബോസ് എൽഎക്‌സ്, എൽഇ മോഡലുകൾ അവതരിപ്പിച്ച് അശോക് ലെയ്‌ലാൻഡ്
October 23, 2020
Ashok Leyland BOSS LX and LE launched @Rs.18 Lakh
October 23, 2020

Preview: Nissan Magnite

Nissan Magnite

നിസ്സാൻ  മാഗ്നൈറ്റ് ഒറ്റനോട്ടത്തിൽ. എഴുത്തും വീഡിയോയും ചിത്രങ്ങളും

വീഡിയോ റിവ്യു: ബൈജു എൻ നായർ,
എഴുത്ത്: ജുബിൻ ജേക്കബ്‌,

കോംപാക്ട്‌ എസ്‌യുവി വിപണിയിലേക്ക് ഒരല്പം വൈകിയാണെങ്കിലും നിസ്സാനും വന്നെത്തുകയാണ്‌. ഏതാനും നാളുകളായി വാർത്തകളിലും അഭ്യൂഹങ്ങളിലും നിറഞ്ഞുനിന്നിരുന്ന മോഡലിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മാഗ്നൈറ്റ് എന്ന പേരും ഏതാനും സ്പൈ ഫോട്ടോകളും നാട്ടുകാർ കണ്ടു. എന്തായാലും സസ്പെൻസുകളൊക്കെ ഏറെക്കുറെ മറനീക്കി നിസ്സാൻ മാഗ്നൈറ്റ് എന്ന സബ് 4 മീറ്റർ എസ്‌യുവി ലോഞ്ച് ചെയ്തിരിക്കുന്നു.

റെനോ- നിസ്സാൻ സഖ്യത്തിന്റെ സിഎംഎഫ് എ പ്ളസ് പ്ളാറ്റ്ഫോമിലാണ്‌ മാഗ്നൈറ്റിന്റെ ജനനം. കഴിഞ്ഞ വർഷം ഇറങ്ങിയ റെനൗ ട്രൈബറിന്റെ അതേ പ്ളാറ്റ്ഫോമാണിത്. എങ്കിലും ട്രൈബറുമായി പുലബന്ധം പോലുമില്ലാത്ത രൂപഭാവങ്ങളോടെയാണ്‌ മാഗ്നൈറ്റിനെ നിസ്സാൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഏറെ ഗാംഭീര്യമുള്ള മുഖഭാവവും ഡാട്സൺ കാറുകളുടേതിനു സമാനമായ, എന്നാൽ ഇരുവശത്തും വീതിയേറിയ ക്രോം ലൈനിങ്ങുള്ള ഗ്രില്ലുമൊക്കെയാണ്‌ മാഗ്നൈറ്റിനെ പ്രഥമദൃഷ്ട്യാ ശ്രദ്ധേയമാക്കുന്നത്.


ബൈപ്രൊജെക്റ്റർ ഹെഡ്‌ലാമ്പുകളും ‘എൽ’ ആകൃതിയീലുള്ള വലിയ ഡിആർഎൽ സ്ട്രിപ്പും ഒഴുങ്ങിയ ഫോഗ് ലാമ്പുമൊക്കെ ആ മുഖത്തിനു ചേരുന്നുണ്ട്. ഒപ്പം കടഞ്ഞെടുത്ത സൗന്ദര്യമുള്ള ബോണെറ്റ് കൂടിയാവുമ്പോൾ സംഗതി ഉഷാർ. ഡ്യുവൽ ടോൺ എക്സ്റ്റീരിയറും വലിയ വീൽആർച്ചുകളും ഫെൻഡർ ഫ്ളെയർ പോലെയുള്ള ക്ളാഡിങ്ങുകളുമൊക്കെ വല്യേട്ടൻ എസ്‌യുവികളെ അനുകരിച്ചുള്ളതാണെങ്കിലും അഭംഗിയില്ല. വശങ്ങളിലേക്കു വരുമ്പോൾ എസ്‌യുവി എന്നതിനെക്കാൾ ഒരു ക്രോസ്സോവറിന്റെ ഭാവഹാവാദികളാണ്‌ മാഗ്നൈറ്റിനുള്ളത്. 195/60 ആർ16 വീലുകളാണ്‌ മറ്റൊരു ആകർഷണം.

ബ്ളാക്കൗട്ട് ചെയ്ത വിൻഡോലൈനും അതിനു താഴെയുള്ള ക്രോം ആക്സന്റും, ക്രോം ഫിനിഷ്ഡ് ഡോർ ഹാൻഡിലുകളുമൊക്കെ ഒരു അപ്മാർക്കറ്റ് ഫീൽ തരുന്നുണ്ട്. ബി പില്ലർ കഴിഞ്ഞ് വെയ്സ്റ്റ്‌ലൈൻ അവസാനിക്കുന്നത് പിന്നിലെ വീൽ ആർച്ചിനടുത്താണെങ്കിൽ സി പില്ലറിനു തൊട്ടു താഴെ നിന്ന് മറ്റൊരു ലൈൻ അതിലേക്കെത്താൻ ശ്രമിക്കുന്നുണ്ട്. ഇതു മൂലം പിൻഭാഗത്തിനും ഒരു മസ്കുലാർ ലുക്ക് ലഭിക്കുന്നു. പിന്നിലേക്കെത്തുമ്പോൾ വളരെ ക്ളാസ്സി ആയ ടെയ്‌ൽലാമ്പ് ക്ളസ്റ്റർ ക്വാർട്ടർ പാനലിൽ നിന്നും ടെയ്‌ൽഗേറ്റിലേക്ക് പടർന്നൊഴുകിയിരിക്കുന്നു. ഒത്ത നടുവിലായുള്ള നിസ്സാൻ ലോഗോയ്ക്കു താഴെ മാഗ്നൈറ്റ് എന്ന വലിയ ബാഡ്ജിങ്ങ് കാണാം.

ഉള്ളിൽ കയറുമ്പോൾ ആദ്യം ശ്രദ്ധയിൽപ്പെടുന്നത് പുതുമയാർന്ന എസി വെന്റുകളുടെ ഡിസൈനാണ്‌. സിൽവർ ഡീറ്റെയ്‌ലിങ്ങോടെ അവ മനോഹരമായിരിക്കുന്നു. വലിയ 7.0 ഇഞ്ച് സ്ക്രീനുള്ള ഇൻഫോട്ടെയ്ന്മെന്റ് സിസ്റ്റവും വലിയ ടിഎഫ്ടി ഇൻസ്ട്രമെന്റ് ക്ളസ്റ്ററും അതിലെ ആകർഷകമായ ഗ്രാഫിക്സുമൊക്കെ ചേരുമ്പോൾ നല്ലൊരു പാക്കേജാണല്ലോ മാഗ്നൈറ്റ് എന്ന് തോന്നിയില്ലേ? തീർന്നിട്ടില്ല, എയർ പ്യൂരിഫയർ, പഡ്ഡ്‌ൽ ലാമ്പ്സ്, ആംബിയന്റ് മൂഡ് ലൈറ്റിങ്ങും 6 സ്പീക്കർ ഓഡിയോ സിസ്റ്റവും മാഗ്നൈറ്റിലുണ്ട്. രണ്ടാം നിര യാത്രക്കാർക്കും എസി വെന്റുകളും 12 വോൾട്ട് ഔട്ട്‌ലെറ്റുമുണ്ട്.

രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ്‌ നിസ്സാൻ മാഗ്നൈറ്റിനുണ്ടാവുക എന്നറിയുന്നു. ഡീസൽ ഓപ്ഷനില്ല, പെട്രോൾ മാത്രമേ മാഗ്നൈറ്റിലുള്ളൂ. 1.0 ലിറ്റർ 3 സിലിണ്ടർ എഞ്ചിനും അതിന്റെ ടർബോ വേരിയന്റുമുണ്ടാവും. മാന്വൽ, സിവിടി മോഡലുകളും മാഗ്നൈറ്റിൽ വരുമെന്നറിയുന്നു. കൃത്യമായ പവർ/ടോർക്ക് ഫിഗറുകൾ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല 72 ബിഎച്പിയാവും ഇവയിലൊന്നിന്റെ കരുത്തെന്നും കേൾക്കുന്നുണ്ട്. വില സംബന്ധിച്ചും അറിയിപ്പുകളുണ്ടായിട്ടില്ല. എങ്കിലും അഞ്ചര ലക്ഷം മുതലാവും വില തുടങ്ങുക എന്ന് പ്രതീക്ഷിക്കുന്നു.
ചെന്നൈയിലെ ഒറഗഡം പ്ളാന്റിൽ നിന്നാവും ആഗോള വിപണിയിലേക്കുള്ള മാഗ്നൈറ്റ് നിർമ്മിക്കുക.

Video preview by Baiju N Nair

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>