New Porsche 911: Timeless and modern!
November 28, 2018
SML ISUZU: Valloor Motors: Growing Together
December 12, 2018

Optume builders: The Magic of House Lifting!

Optume builder's CMD Ashique Ibrahim

പ്രളയത്തെ തുടർന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ തേടുന്നവരായി കൊച്ചിയിലെ ഒപ്റ്റിയൂം ബിൽഡേഴ്‌സ് മാറിയിരിക്കുന്നു. വീടുകൾ മേലേയ്ക്ക് ഉയർത്തുന്നതിലും മാറ്റി പ്രതിഷ്ഠിക്കുന്നതിലും അടിത്തറ ശക്തിപ്പെടുത്തു ന്നതിലും അവർക്കുള്ള വൈദഗ്ധ്യം മറ്റുള്ളവർക്കില്ലെന്നതാണ് അതിനു കാരണം. സ്ഥാപനത്തിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ആഷിക് ഇബ്രാഹിമിനൊപ്പം ടൊയോട്ട ഫോർച്യൂണറിൽ സ്മാർട്ട് ഡ്രൈവ് നടത്തിയ സഞ്ചാരം…

എഴുത്ത്: ജെ ബിന്ദുരാജ് ചിത്രങ്ങൾ: അഖിൽ പി അപ്പുക്കുട്ടൻ

മെർസിഡസ് ബെൻസിന്റെ കേരളത്തിലെ ഡീലർമാരായ രാജശ്രീ മോട്ടോഴ്‌സിന്റെ ഉടമകളായ ശിവകുമാറിന്റേയും കൃഷ്ണകുമാറിന്റേയും അച്ഛൻ എ ശ്രീനിവാസൻ കേരളത്തിലെത്തി ബിസിനസിന് തുടക്കം കുറിച്ചശേഷം ആദ്യം കൊച്ചിയിൽ രവിപുരത്ത് കെ പി എസ് മേനോൻ റോഡിലാണ് വീട് വച്ചത്. ശിവകുമാറും കൃഷ്ണകുമാറുമൊക്കെ അവരുടെ കുട്ടിക്കാലം ചെലവിട്ടത് ഇന്ന് അമ്പതു വർഷത്തോളം പഴക്കമുള്ള ഈ 4000 ചതുരശ്ര അടിയുള്ള മണികണ്ഠ നിവാസ് എന്ന ഈ വീട്ടിലാണ്. പക്ഷേ കൊച്ചി നഗരം വളർന്നപ്പോൾ, ചുറ്റിലും കെട്ടിടങ്ങൾ നിറഞ്ഞതോടെ മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാത്ത അവസ്ഥയായി. ശക്തമായ മഴയാണെങ്കിൽ തറവാട്ടിൽ വെള്ളം കയറും. തറവാട്ടിൽ കഴിയുന്ന അമ്മയ്ക്ക് ഇതൊരു ബുദ്ധിമുട്ടായി മാറുന്നുവെന്നു കണ്ടപ്പോഴാണ് കൃഷ്ണകുമാർ അതിനൊരു പരിഹാരമായി വീട് മേലേയ്ക്ക് ഉയർത്തുന്നതിനെപ്പറ്റി ചിന്തിച്ചത്. ഏഴുനില കെട്ടിടങ്ങൾ വരെ ഹൈഡ്രോളിക് ജാക്കികൾ ഉപയോഗിച്ച് മേലേയ്ക്ക് വിജയകരമായി ഉയർത്തുകയും സുദൃഢമായി അത് പുതിയ ഉയരത്തിൽ സ്ഥാപിക്കുകയും ചെയ്യുന്ന കൊച്ചിയിലെ സ്ഥാപനമായ ഒപ്റ്റിയൂം ബിൽഡേഴ്‌സിന്റെ മാനേജിങ് ഡയറക്ടറായ ആഷിക് ഇബ്രാഹിമിനെ കൃഷ്ണകുമാർ ബന്ധപ്പെടുന്നതങ്ങനെയാണ്. ഇപ്പോൾ നാലടിയോളം ഉയരത്തിലേക്ക് രവിപുരത്തെ അവരുടെ തറവാട് വീട് ഒപ്റ്റിയൂം ബിൽഡേഴ്‌സ് ഉയർത്തിക്കഴിഞ്ഞിരിക്കുന്നു. വീട് മേലോട്ട് ഉയർത്തുന്ന സമയത്ത് വീട് തകർന്നു വീഴുമോ എന്നൊക്കെ ഭയക്കുന്നവരോട് ആത്മവിശ്വാസം നിറഞ്ഞ പൊട്ടിച്ചിരിയോടെ ആഷിക്ക് ഒന്നേ പറയാറുള്ളു: ”വീട് തകർന്നാൽ ആ വീട് പൂർണമായും ഞങ്ങൾ പണിതു തരും.” തങ്ങൾ ചെയ്യുന്നത് അതീവ റിസ്‌ക്കുള്ള ജോലിയാണെന്ന് അറിയാമെങ്കിലും ജോലിയിലുള്ള വൈദഗ്ധ്യമാണ് ഇത്തരമൊരു ഉറപ്പു നൽകാൻ ഒപ്റ്റിയൂം ബിൽഡേഴ്‌സിനെ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തം.

കഴിഞ്ഞ 25 വർഷമായി എറണാകുളത്ത് കെട്ടിട നിർമ്മാണരംഗത്ത് പ്രവർത്തിച്ച ബാപ്പ ഇബ്രാഹിമിന്റെ വിശ്വസ്തമായ പാരമ്പര്യം തന്നെയാണ് ബികോമും ഫിനാൻസിൽ എം ബി എയും നേടിയ മകൻ ആഷിക് ഇബ്രാഹിമും പിന്തുടരുന്നത്. 2013 മുതൽ കെട്ടിടം ഉയർത്തുന്നതിലും കെട്ടിടം മാറ്റി പ്രതിഷ്ഠിക്കുന്നതിലും പ്രതലത്തിലുള്ള ചെരിവുകൾ കെട്ടിടം ഉയർത്തി നേരെയാക്കുന്നതിലുമൊക്കെ സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്ന ആഷിക്കിന്റെ നേതൃത്വത്തിലുള്ള ഒപ്റ്റിയൂം ബിൽഡേഴ്‌സ് ഇതിനകം തന്നെ ചെറുതും വലുതുമായ 150ഓളം കെട്ടിടങ്ങൾ പ്രതലത്തിൽ നിന്ന് ഉയർത്തുകയോ മാറ്റി പ്രതിഷ്ഠിക്കുകയോ ചെയ്തിരിക്കുന്നു. കേരളത്തിൽ ഓഗസ്റ്റ് മാസത്തിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് തങ്ങളുടെ വീടുകൾ ഉയർത്തുന്നതിനായി കേരളത്തിന്റെ ഒട്ടുമിക്ക സ്ഥലങ്ങളിൽ നിന്നും ഒപ്റ്റിയൂം ബിൽഡേഴ്‌സിന്റെ ഓഫീസിലേക്ക് ഇപ്പോൾ കോളുകളെ പ്രവാഹമാണ്. പ്രളയബാധിത വീടുകൾക്കുള്ള ഇൻഷുറൻസിൽ വീട് മേലേയ്ക്ക് ഉയർത്തുന്നതിനായും പകുതിയോളം തുക ഇൻഷുറൻസായി ലഭിക്കുന്നതിനാൽ നിരവധി പേരാണ് ഇപ്പോൾ അതിനായി ഞങ്ങളെ സമീപിക്കുന്നത്. കുമരകത്തെ ക്ലബ് മഹീന്ദ്രയുടെ റിസോർട്ടുകളിൽ ചെരിഞ്ഞുപോയ നാല് വില്ലകൾ നേരെയാക്കുന്നതടക്കം നിരവധി പദ്ധതികളുമായി ഞങ്ങൾ മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുകയാണ്,” ആഷിക് ഇബ്രാഹിം തന്റെ പുതിയ ടെയോട്ട ഫോർച്യൂണറിൽ തന്റെ പദ്ധതി സ്ഥലങ്ങളിലേക്ക് സ്മാർട്ട് ഡ്രൈവിനൊപ്പം സഞ്ചരിക്കവേ തന്റെ വിജയകഥ പറഞ്ഞു തുടങ്ങി. വാഹനപ്രിയനായ ആഷിക്ക് ഇബ്രാഹിം ഇന്ന് കേരളത്തിലുടനീളമുള്ള തങ്ങളുടെ പദ്ധതിയിടങ്ങളിലേക്ക് യാത്ര പോകുന്നത് സ്വന്തം വാഹനങ്ങൾ സ്വയം ഡ്രൈവ് ചെയ്താണ്. അച്ഛൻ വാങ്ങി നൽകിയ മാരുതി സ്വിഫ്റ്റിൽ നിന്നും ടെയോട്ട ഇന്നോവയിലേക്കും ഓഡി എ 6ലേക്കും ബെൻസ് സി എൽ എ 200ലേക്കും ഓഡി ക്യു5ലേക്കുമൊക്കെ വാഹനങ്ങൾ മാറിമാറിക്കൊണ്ടിരിക്കുന്ന ആഷിക്കിന് നിലവിൽ പുത്തൻ ടെയോട്ട ഫോർച്യൂണറും ജീപ്പ് കോമ്പസുമൊക്കെയാണ് വാഹനപങ്കാളികൾ.

”കിഴക്കമ്പലത്ത് ഒരു പഴയ വീട് ഞങ്ങൾ എക്‌സ്‌ചേഞ്ചിന് വാങ്ങിയെങ്കിലും അടിത്തറയ്ക്ക് മതിയായ ഉയരം ഇല്ലാതിരുന്നതിനാൽ അത് മറിച്ചുവിൽക്കാനായി ല്ല. അങ്ങനെയാണ് വീട് ഉയർത്തുന്നതിനെപ്പറ്റി പഠിക്കാ ൻ തീരുമാനിച്ചത്. ഈ രംഗത്ത് ഇതര സംസ്ഥാനങ്ങളി ൽ പ്രവർത്തിക്കുന്ന വിദഗ്ധരുമായി ബന്ധപ്പെട്ടുകൊണ്ടാ യിരുന്നു പഠനം. ഇതിനുശേഷം മൂന്നടിയോളം ഉയരത്തിലേക്ക് ആ വീട് വിജയകരമായി ഉയർത്താനായതോടെ യാണ് വീട് ഉയർത്തുന്ന സാങ്കേതിക വിദ്യ എന്തു കൊണ്ട് വിപണനം ചെയ്തുകൂടാ എന്നു ചിന്തിച്ചത്,” ആഷിക്ക് പറയുന്നു. ആ പഠനങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നുമാണ് ഒപ്റ്റിറ്റിയൂം ബിൽഡേഴ്‌സ് വിദഗ്ധരായ ജീവനക്കാർ അടങ്ങിയ ഒരു ടീമിനെ സജ്ജമാക്കിയത്. കുറഞ്ഞ കാലയളവിനുള്ളിൽ 650 ചതുരശ്ര അടി മുതൽ മേലോട്ടുള്ള 150ൽ അധികം വീടുകൾ വിജയകരമായി കൈകാര്യം ചെയ്യുകയും ചെയ്തു.

ഒപ്റ്റിയൂം ബിൽഡേഴ്‌സ് വീട് ഉയർത്തുന്നതിന്റെ ദൃശ്യം

എങ്ങനെയാണ് വീടുകൾ മേലേയ്ക്ക് ഉയർത്തുന്നതെന്നും അതിന് എന്തു ചെലവു വരുമെന്നുമൊക്കെ അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. അതേപ്പറ്റി ആഷിക് ഇബ്രാഹിം തന്നെ പറയട്ടെ: ”വീടിന്റെ അടിത്തറയുടെ വശങ്ങളിലുള്ള മണ്ണ് നീക്കിയശേഷം അടിത്തറയിൽ നിന്നും വീട് മുറിച്ചുകൊണ്ട് ഹൈഡ്രോളിക് ജാക്കികൾ അടിത്തട്ടിൽ നിന്നും വച്ച് ഒരു സി ചാനൽ സ്റ്റീൽ ദണ്ഡ് വശങ്ങളിലൂടെ കയറ്റിയശേഷം സി ചാനലിൽ സിമന്റും എം സാൻഡും നിറച്ച് അതിന് ഒരു സ്‌പോഞ്ച് ഇഫക്ട് നൽകുകയാണ് ആദ്യം ചെയ്യുന്നത്. 12 സെന്റിമീറ്ററോളം കനമുള്ള ബെൽട്ട് വാർത്ത കെട്ടിടങ്ങളാണെങ്കിൽ ഈ ഇരുമ്പു ദണ്ഡിന്റെ ആവശ്യമില്ലാതെ തന്നെ ജാക്കിയിൽ അവ ഉയർത്താനാകും. ആദ്യം ഒരടിയോളം വീട് ഉയർത്തിയശേഷം ബെൽട്ട് പൊട്ടിക്കാതെ തന്നെ കോൺക്രീറ്റ് ഉപയോഗിച്ച് നിർമ്മിച്ച ചെറിയ വലുപ്പത്തിലുള്ള ഇഷ്ടികകൾ ഉപയോഗിച്ച് അടിത്തറയിൽ നിന്നും അത് കെട്ടിപ്പൊക്കുന്നു. അതിനുശേഷമാണ് രണ്ടാമത്തെ അടിയിലേക്ക് കെട്ടിടം ഉയർത്തുന്നത്. ഇത്തരത്തിൽ പരമാവധി ആറടി വരെ ഒരു കെട്ടിടം ഉയർത്താനാകും,” ആഷിക്ക് ഇബ്രാഹിം അതീവ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കു മാത്രം ചെയ്യാനാകുന്ന പ്രവൃത്തി എങ്ങനെയെന്ന് വിവരിക്കുകയാണ്. കെട്ടിട നിർമ്മാണ സാമഗ്രികൾ അടക്കമുള്ള വീട് ഉയർത്തലിന് ചതുരശ്ര അടിക്ക് 500 രൂപയും കെട്ടിട നിർമ്മാണ സാമഗ്രികളില്ലാത്ത ഉയർത്തലിന് ചതുരശ്ര അടിക്ക് 250 രൂപയുമാണ് ഒപ്റ്റിയൂം ബിൽഡേഴ്‌സ് നിരക്ക് ഈടാക്കുന്നത്.

ആഷിക് ഇബ്രാഹിം സഹോദരീഭർത്താവും ബിസിനസ്സ് പങ്കാളിയുമായ ഷബീബ് അബൂബക്കറിനൊപ്പം ഒപ്റ്റിയൂം ബിൽഡേഴ്‌സ് നിർമ്മിച്ച വില്ലകൾക്കൊപ്പം

”ഒരാൾ ഒരു വീട് നിർമ്മിക്കുന്നത് സമാധാനപരമായി അതിൽ താമസിക്കുന്നതിനാണ്. പക്ഷേ പലപ്പോഴും വെള്ളക്കെട്ടുകാരണം ജീവിതം ദുസ്സഹമാകുന്നു. അതെല്ലങ്കിൽ അടിത്തറ ശക്തമല്ലാത്തതിനാൽ വീട് ചെരിയുന്നു. അതുമല്ലെങ്കിൽ റോഡിന് വീതി കൂട്ടുമ്പോൾ വീട് പൊളിക്കേണ്ടതായി വരുന്നു. ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്ന സമയത്ത് ഒരു പുതിയ വീട് നിർമ്മിക്കുകയെന്നാൽ വലിയ മുതൽമുടക്കാണ് ഒരാൾക്കുണ്ടാകുക. വീട് ഉയർത്തുന്നതിനോ മാറ്റി പ്രതിഷ്ഠിക്കുന്നതിനോ ആ ചെലവിന്റെ ചെറിയൊരു ഭാഗം മാത്രമേ വരുന്നുള്ളുവെന്നതാണ് ഇത് ആകർഷകമാക്കുന്നത്,” ആഷിക് ഇബ്രാഹിം പറയുന്നു. എറണാകുളത്ത് ടി ഡി എം ഹാളിന്റെ സെക്രട്ടറിയായ രാമചന്ദ്രന്റെ രവിപുരത്തുള്ള 2000 ചതുരശ്ര അടി വരുന്ന മീനാക്ഷി മന്ദിരം എന്ന വീട് അഞ്ചടിയോളം ഉയരത്തിലേക്ക് ഒപ്റ്റിയൂം ബിൽഡേഴ്‌സ് ഉയർത്തിയത് കൊച്ചിക്കാർക്ക് ശരിക്കുമൊരു അത്ഭുതമായിരുന്നു. കെ ആർ എസ് പാഴ്‌സൽ സർവീസിന്റെ മാനേജറായ എ എം ഹാരിസിന്റെ കലൂർ-കത്രിക്കടവ് റോഡിൽ ഉദയനഗറിൽ 3500 ചതുരശ്ര അടിയുള്ള വീടും കുട്ടനാട്ടിലെ കൃഷ്ണാസ് ടെക്‌സ്‌റ്റൈൽസ് ഉടമ മഹേഷിന്റെ 6000 ചതുരശ്ര അടിയുള്ള വീടും എറണാകുളം സൗത്തിലുള്ള ഹോട്ടലുടമയായ ഷെമിലിന്റെ 12,000 ചതുരശ്ര അടിയുള്ള വീടുമടക്കം പത്തിലധികം പദ്ധതികൾ എറണാകുളത്തും കണ്ണൂരും കോഴിക്കോടും തൃശ്ശൂരും കോട്ടയത്തും ആലപ്പുഴയിലുമായി മുന്നോട്ടുകൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ് നിലവിൽ ഒപ്റ്റിയൂം ബിൽഡേഴ്‌സ്. വൈപ്പിനിലും കുട്ടനാട്ടിലുമൊക്കെയുള്ള നിരവധി സാധാരണക്കാരുടെ വീടുകൾ പ്രളയദുരന്തത്തിനുശേഷം കുറഞ്ഞ നിരക്കിൽ ഉയർത്തിക്കൊടുത്ത് തങ്ങളുടെ സാമൂഹ്യപ്രതിബദ്ധതയും വ്യക്തമാക്കുകയുണ്ടായി ഈ കെട്ടിട നിർമ്മാതാക്കൾ.

ഒപ്റ്റിയൂം ബിൽഡേഴ്‌സ് ഉയർത്തിക്കൊണ്ടിരിക്കുന്ന രവിപുരത്തെ കൃഷ്ണകുമാറിന്റെ വീട്‌

എന്നാൽ കെട്ടിടം ഉയർത്തുകയും മാറ്റി പ്രതിഷ്ഠിക്കുകയുമൊക്കെ മാത്രമല്ല ഒപ്റ്റിയൂം ബിൽഡേഴ്‌സിന്റെ പ്രവർത്തനമേഖല. കിഴക്കമ്പലത്ത് നിലവിൽ താങ്ങാനാകുന്ന നിരക്കിലുള്ള എട്ട് ബജറ്റ് വില്ലകളുടെ നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞിരിക്കുന്നു അവർ. 2700 ചതുരശ്ര അടിയിൽ ഏഴ് സെന്റ് ഭൂമിയിലുള്ള വില്ലകൾക്ക് 70 ലക്ഷം രൂപയും നാല് സെന്റ് ഭൂമിയിലുള്ള വില്ലകൾക്ക് 55 ലക്ഷം രൂപയുമായിരുന്നു വില. പ്രകൃതിരമണീയമായ സ്ഥലത്തുള്ള ഈ വില്ലകളിൽ ഇനി ശേഷിക്കുന്നത് ഒരു വില്ല മാത്രം. ഇതിനു പുറമേ, കെട്ടിടങ്ങളുടെ ഇന്റീരിയർ ജോലികളുടെ കരാറുകളും ഇപ്പോൾ ഒപ്റ്റിയൂം ബിൽഡേഴ്‌സ് ഏറ്റെടുത്തിരിക്കുന്നു. ഒപ്റ്റിയൂമിന്റെ ഇന്റീരിയർ ജോലികളുടെ മേൽനോട്ടം വഹിക്കുന്നത് ഈ രംഗത്ത് കാലങ്ങളോളം വിദേശത്ത് പ്രവർത്തനപരിചയമുള്ള ഷബീബ് അബൂബക്കറാണ്. ആഷിക്കിന്റെ സഹോദരി ആതിലയുടെ ഭർത്താവാണ് സ്ഥാപനത്തിന്റെ ഡയറക്ടർ കൂടിയായി പ്രവർത്തിക്കുന്ന അദ്ദേഹം.

ആഷിക്ക് ഇബ്രാഹിം തന്റെ ടെയോട്ട ഫോർച്യൂണറുകൾക്കൊപ്പം

കുറഞ്ഞ കാലത്തിനുള്ളിൽ, അതീവ വൈദഗ്ധ്യം ആവശ്യപ്പെടുന്ന ഒരു തൊഴിലിൽ വമ്പൻ വിജയം നേടാനായെന്നതാണ് ആഷിക് ഇബ്രാഹിമിന്റേയും ഒപ്റ്റിയൂം ബിൽഡേഴ്‌സിന്റേയും വിജയത്തെ കൂടുതൽ മധുരതരമാക്കുന്നത്. കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാതിരുന്ന ഈ തൊഴിൽ മേഖല പ്രളയദുരന്തത്തോടെ ഇന്ന് ഏറെ സജീവമാകുകയും ചെയ്തിരിക്കുന്നു. തങ്ങളുടെ ജീവിതകാല അധ്വാനം മുഴുവൻ ചെലവിട്ടുണ്ടാക്കിയ ഭവനങ്ങളെ വെള്ളക്കെട്ടിൽ നിന്നു രക്ഷിക്കുക മാത്രമല്ല, ചെരിയുന്നതിൽ നിന്നും രക്ഷിക്കുകയും അടിത്തറ ബലപ്പെടുത്തി നൽകുകയും ചെയ്യുന്നു അവർ. എത്രയോ കുടുംബങ്ങൾ ഒപ്റ്റിയൂം ബിൽഡേഴ്‌സിന് ഇന്ന് മനസ്സാ നന്ദി പറയുന്നുണ്ടാകും അവരുടെ പ്രവർത്തനത്തിൽ. ആഷിക്കിനും കൂട്ടർക്കും ബിസിനസ് എന്നതിനപ്പുറം ഒരു സേവനം കൂടിയായി മാറിയിരിക്കുന്നു ഈ തൊഴിൽ എന്നു ചുരുക്കം. അധികം വൈകാതെ ബംഗലുരുവിലേക്കും മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിച്ച്, പാൻ ഇന്ത്യൻ ബിസിനസ് ഗ്രൂപ്പായി മാറുകയാണ് ഒപ്റ്റിയൂം ബിൽഡേഴ്‌സിന്റെ ആത്യന്തിക ലക്ഷ്യം$

Optume builders
D2107, JNI Stadium, Kaloor, Kochi
Ph: 9341 707070,
9142 707070
Web: www.optumebuilders.com
Email: ashique@optumebuilders.com

https://www.facebook.com/optume/

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>