Experience Hyundai’s Virtual world-“Next Dimension”- on 14th July
July 8, 2020
“Haq Hai Humara”- Hyundai Salutes India’s Strong Spirit
July 10, 2020

ജൂലൈയിലെ വാഹന വസന്തം!

Hyundai Tucson 2020

ജൂലൈ മാസത്തിൽ ആറ് പുതിയ കാറുകളാണ് വിപണിയിലെത്താൻ പോകുന്നത്‌

ലോക്ക് ഡൗണിന്റെ നിയന്ത്രണങ്ങൾ കുറച്ചതിനുശേഷം കാർ വിപണി വീണ്ടും ശക്തമാകുകയാണിപ്പോൾ. മേയിലും ജൂണിലുമായി ഏതാണ്ട് പന്ത്രണ്ടോളം കാറുകളാണ് വിപണിയിൽ അവതരിപ്പിക്കപ്പെട്ടത്. ആഡംബര കാറുകൾ മുതൽ പാസഞ്ചർ കാറുകൾ വരെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ജൂലൈ മാസത്തിലും സ്ഥിതി വ്യത്യസ്തമല്ല. ആറ് പുതിയ കാറുകളാണ് ഈ മാസത്തിൽ അവതരണത്തിന് ഒരുങ്ങുന്നത്. എം ജി ഹെക്ടർ പ്ലസ് എന്ന ആറ് സീറ്റുള്ള എസ് യു വി മുതൽ പുതിയ ഹോണ്ട സിറ്റിയും ഹ്യുണ്ടായ് ട്യുസോണിന്റെ പുതിയ പതിപ്പും ഓഡി ആർ എസ് 7നും ഹ്യുണ്ടായ് വെന്യു ഐഎംടിയും ഹോണ്ട സിവിക്ക് ബി എസ് 6 ഡീസലും ഈ മാസം പുറത്തിറങ്ങാനിരിക്കുന്നത്.

പുതിയ ഹ്യുണ്ടായ് ട്യൂസോൺ

ബി എസ് 6 പെട്രോൾ എഞ്ചിനും ഡീസൽ എഞ്ചിനുമായാണ് ഹ്യുണ്ടായ് യുടെ ട്യൂസോൺ എസ് യു വി ജൂലൈ 14ന് രംഗത്ത് അവതരിക്കാൻ പോകുന്നത്. 2.0 ലിറ്റർ പെട്രോൾ എഞ്ചിനും ഡീസൽ എഞ്ചിനും ബി എസ് 6 അപ്‌ഗ്രേഡുകളോടെയാണ് രംഗത്തെത്തുന്നത്. പെട്രോൾ മോഡൽ 150 ബി എച്ച് പി കരുത്തും 192 ന്യൂട്ടൺ മീറ്റർ ടോർക്കും വാഗ്ദാനം ചെയ്യുമ്പോൾ ഡീസൽ മോഡൽ 182 ബി എച്ച് പി കരുത്തും 400 ന്യൂട്ടൺ മീറ്റർ ടോർക്കും നൽകും. ഇതിനു പുറമേ ഡീസൽ മോഡലിന് 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമുണ്ടാകും. ജി എൽ, ജി എൽ എസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളും ഉണ്ടാകും. ജീപ്പ് കോമ്പസിനോടും ഹോണ്ട സി ആർ വിയോടുമാകും ട്യൂസോൺ ഏറ്റുമുട്ടുക. 23 ലക്ഷം മുതൽ 27.85 ലക്ഷം വരെയാകും വില.

പുതിയ ഹോണ്ട സിറ്റി

1.5 ലിറ്റർ പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ഡീസൽ എഞ്ചിനുമായാണ് കൂടുതൽ വലുപ്പവും കൂടുതൽ സ്‌പേസുമുള്ള ഹോണ്ട സിറ്റി എത്തുന്നത്. ഈ സെഗ്മെന്റിൽ ഇതാദ്യമായി ലെയ്ൻ വാച്ച് ക്യാമറയുണ്ടെന്നതിനു പുറമേ ഇൻ കാർ കണക്ടിവിറ്റി ടെക്കും പുതിയ ഹോണ്ട സിറ്റിയിലുണ്ട്. പെട്രോൾ എഞ്ചിൻ 121 ബി എച്ച് പി കരുത്തും 145 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ് നൽകുന്നതെങ്കിൽ ഡീസൽ എഞ്ചിൻ 100 എച്ച് പി കരുത്തും 200 ന്യൂട്ടൺ മീറ്റർ ടോർക്കും നൽകുന്നു. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും 6 സ്പീഡ് സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനും സിറ്റിയിലുണ്ടാകും. 10 ലക്ഷത്തിനും 15 ലക്ഷത്തിനുമിടയിലുള്ള വേരിയന്റുകൾ ഉണ്ടാകാനാണ് സാധ്യത.

എം ജി ഹെക്ടർ പ്ലസ്
MG Hector Plus- 6 Seater SUV with captain seats

എം ജി ഹെക്ടറിന്റെ പുതിയ ആറ് സീറ്റുള്ള വേർഷനാണ് എം ജി ഹെക്ടർ പ്ലസ്. തുടക്കത്തിൽ മധ്യനിരയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള വാഹനം മാത്രമേ രംഗത്ത് അവതരിപ്പിക്കുന്നുള്ളുവെങ്കിലും വൈകാതെ മധ്യനിരയിൽ ബെഞ്ച് സീറ്റുള്ള ഹെക്ടർ പ്ലസും പുറത്തിറങ്ങും. മൂന്ന് ഡീസൽ വേരിയന്റുകളിലും (സൂപ്പർ, സ്മാർട്ട്, ഷാർപ്പ്) രണ്ട് പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റുകളിലും (സൂപ്പർ, ഷാർപ്പ്) ഒരു പെട്രോൾ ഇലക്ട്രിക് മാനുവൽ വേരിയന്റിലും (ഷാർപ്പ്) ആണ് ഹെക്ടർ പ്ലസ് പുറത്തിറങ്ങുക. 1.5 ലിറ്റർ ടർബോ പെട്രോൾ വേർഷന് 143 ബി എച്ച് പി കുരുത്തും 250 ന്യൂട്ടൺ മീറ്റർ ടോർക്കും വാഗ്ദാനം ചെയ്യുമെങ്കിൽ 2.0 ലിറ്റർ ഡീസൽ 170 ബി എച്ച് പി കരുത്തും 350 ന്യൂട്ടൺ മീറ്റർ ടോർക്കും വാഗ്ദാനം ചെയ്യും. എം ജി ഹെക്ടറിൽ നിന്നും അകത്തും പുറത്തും ചില മാറ്റങ്ങളെല്ലാം ഹെക്ടർ പ്ലസിനുണ്ട്. 16 ലക്ഷം രൂപ മുതൽ 18.90 ലക്ഷം രൂപ വരെയാണ് ഹെക്ടർ പ്ലസിന് പ്രതീക്,ിക്കുന്നതെന്നതിനാൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മഹീന്ദ്ര എക്‌സ് യു വി 500, വരാനിരിക്കുന്ന ടാറ്റ ഗ്രാവിറ്റാസ് എന്നിവയോടാകും ഹെക്ടർ പ്ലസ് ഏറ്റുമുട്ടുക.

ഹോണ്ട സിവിക് ബിഎസ് 6 ഡീസൽ

ബി എസ് 6 ഹോണ്ട സിവിക് ഡീസൽ എഞ്ചിൻ മോഡൽ ജൂലൈ 9ന് അവതരിപ്പിക്കപ്പെട്ടു. 1.6 ലിറ്ററിന്റെ 120 ബി എച്ച് പി കരുത്തും 300 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ള എഞ്ചിൻ സിവിക്കിലേക്ക് തിരിച്ചെത്തി. ഹ്യുണ്ടായ് എലാൻട്ര ഡീസലുമായിട്ടാണ് ഇതിന്റെ മത്സരം. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഇതിലുള്ളത്. 20.75- 22.35 ലക്ഷം രൂപയാണ് വില.

ഓഡി ആർ എസ് 7

രണ്ടാം തലമുറയിൽപ്പെട്ട ഓഡി ആർ എസ് 7 ഫോർ ഡോർ കൂപ്പെ ജൂലൈ 16ന് അവതരിപ്പിക്കപ്പെടും. പൂജ്യത്തിൽ നിന്നും നൂറു കിലോമീറ്റർ വേഗതയാർജിക്കാൻ കേവലം 3.6 സെക്കന്റുകൾ മാത്രമേ ഈ കാർ എടുക്കുകയുള്ളു. ഓഡി ആർ എസ് 7ന്റെ 4.0 ലിറ്റർ വി 8 ട്വിൻ ടർബോ പെട്രോൾ എഞ്ചിൻ 600 എച്ച് പി കരുത്തും 800 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ് ന്ൽകുന്നത്. 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓഡിയുടെ ക്വാഡ്രോ ഓൾവീൽ ഡ്രൈവ് സിസ്റ്റവുമായി സന്നിവേശിപ്പിച്ചിരിക്കുകയാണ് ഇതിൽ. ഓഡി ആർ എസ് 7ന് ഏകദേശം 1.8 കോടി രൂപ വിലയാകാനാണ് സാധ്യത.

ഹ്യുണ്ടായ് വെന്യു ഐ എം ടി

ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ ടെക്‌നോളജി അഥവാ ഐ എം ടി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന വാഹനമാണ് പുതിയ ഹ്യുണ്ടായ് വെന്യു. 2 പെഡൽ സിസ്റ്റം ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ സാങ്കേതികവിദ്യ മാനുവൽ ട്രാൻസ്മിഷനിൽ ക്ലച്ച് സ്ഥിരമായി ഉപയോഗിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന സംവിധാനമാണ്.

കൂടുതൽ കംഫർട്ടോടെയും സുരക്ഷിതത്വത്തോടെയും ഡ്രൈവ് ചെയ്യാൻ സാധ്യമാകുമെന്നതിനു പുറമേ ഇന്ത്യൻ ഉപഭോക്താക്കൾക്ക് വെന്യുവിലൂടെ ഇതാദ്യമായി ക്ലച്ച്‌ലെസ് ഡ്രൈവിങ് എക്‌സ്പീരിയൻസും ലഭിക്കും. 1.0 ലിറ്റർ ടർബോ പെട്രോൾ 6 സ്പീഡ് ഐ എം ടി എഞ്ചിൻ 120 ബി എച്ച് പി കരുത്തും 172 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ് നൽകുന്നത്. ഒമ്പതു ലക്ഷത്തിനും 11 ലക്ഷത്തിനും ഇടയിലാകും വില.

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>