Hyundai Cars: Matchless Variety!
August 25, 2020
Yatra: Royal Treat at Olive Golden Ridge Mountain Resort- Munnar
September 7, 2020

Skoda Superb Sportline: ELEGANT & SPORTY

ഹരിപ്രസാദ് എസ് തന്റെ സ്‌കോഡ സൂപ്പർബ് സ്‌പോർട്ട്‌ലൈനിനൊപ്പം

സ്‌കോഡയോടുള്ള പ്രിയം സ്റ്റാറ്റ് കൺസൾട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനായ ഹരിപ്രസാദിനെ സ്‌കോഡ സൂപ്പർബ് സ്‌പോർട്‌ലൈനിലെത്തിച്ചിരിക്കുന്നു. ലോറ വി ആർഎസിനും ഒക്ടേവിയയ്ക്കും ശേഷമെത്തിയ പുതിയ വാഹന പങ്കാളിയെപ്പറ്റി അദ്ദേഹത്തിന് നൂറു നാവാണ്.

എഴുത്ത്: ജെ ബിന്ദുരാജ്

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാറ്റ് കൺസൾട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനായ ഹരിപ്രസാദ് എസ് ചെറുപ്പം മുതൽ തന്നെ ഒരു വാഹനപ്രിയനാണ്. 2001ൽ ഫിയറ്റ് യൂനോയിൽ തന്റെ ആദ്യ വാഹനപങ്കാളിയെ കണ്ടെത്തിയ അദ്ദേഹം പിന്നീട് പാലിയോ, പുണ്ടോ തുടങ്ങിയ ഫിയറ്റ് മോഡലുകളേയും മിത്‌സുബിഷി സീഡിയാ സ്‌പോർട്ടിനേയുമൊക്കെ തന്റെ വാഹനമാക്കിയതിനു ശേഷമാണ് 2011ൽ ഒരു സ്‌കോഡ ലോറ വിആർഎസ് സ്വന്തമാക്കുന്നത്. സ്‌കോഡയോട് തോന്നിയ ആ പ്രണയം പത്തുവർഷമാകുമ്പോഴും അദ്ദേഹത്തിൽ പച്ചപിടിച്ചുതന്നെ നിൽക്കുന്നുവെന്നതിന്റെ തെളിവാണ് തുടർന്നങ്ങോട്ട് അദ്ദേഹം വാങ്ങിയ വാഹനങ്ങളെല്ലാം സ്‌കോഡയുടേതായി മാറാൻ കാരണം. മികച്ച പെർഫോമൻസും സ്‌റ്റൈബിലിറ്റിയുമൊക്കെ വാഗ്ദാനം നൽകുന്ന സ്‌കോഡ ബ്രാൻഡ് വിട്ട് മറ്റൊന്നിനെപ്പറ്റിയും ചിന്തിക്കാൻ പോലും അദ്ദേഹമിപ്പോൾ തയാറല്ലെന്നതാണ് വസ്തുത. ഹെൽത്ത്‌കെയർ രംഗത്തെ വമ്പന്മാരായി സ്റ്റാറ്റ് കൺസൾട്ടൻസി വളർന്നതിനൊപ്പം തന്നെ സ്ഥാപനത്തിന്റെ ചെയർമാനായ ഹരിപ്രസാദിന്റെ സ്‌കോഡകളും അപ്‌ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരുന്നു. ഒരു കാർ മൂന്നു വർഷത്തിനുമേൽ ഉപയോഗിക്കാത്ത അദ്ദേഹം ലോറ വിആർഎസിൽ നിന്നും സ്‌കോഡ ഒക്ടേവിയയിലേക്കും ഇക്കഴിഞ്ഞ മാസം 2020 മോഡൽ സ്‌കോഡ സൂപ്പർബ് സ്‌പോർട്ട്‌ലൈനിലേക്കും മാറിയെന്നതാണ് കൗതുകകരമായ കാര്യം.

”സ്‌കോഡ ഉപയോഗിച്ചവരാരും തന്നെ മറ്റൊരു വാഹനത്തെപ്പറ്റി ചിന്തിക്കുകയേ ഇല്ല. അത്ര കംഫർട്ടബി ളാണ് സ്‌കോഡയിലെ യാത്ര. സ്‌കോഡയുടെ കാര്യത്തിൽ ഞാൻ ഓരോ വാഹനം മാറ്റിയപ്പോഴും കൂടുതൽ ബി എച്ച് പിയുള്ള വാഹനം തെരഞ്ഞെടുക്കാനാണ് ശ്രദ്ധിച്ചത്. ഞാൻ ആഗ്രഹിക്കുംവിധമുള്ള പെർഫോമൻസ് വാഗ്ദാനം ചെയ്യാൻ സ്‌കോഡ സൂപ്പർബ് സ്‌പോർട്ട്‌ലൈനിനു കഴിയുന്നുണ്ടെന്നതാണ് സത്യം. തിരുവന ന്തപുരത്തെ സ്‌കോഡ ഡീലറായ മലയാളം സ്‌കോഡയിൽ നിന്നുമാണ് ഞാൻ ഈ വാഹനം സ്വന്തമാക്കിയത്. തികഞ്ഞ പ്രാഫഷണലിസവും മികച്ച സർവീസും മലയാളം സ്‌കോഡയുടെ സവിശേഷതയാണ്. വാഹന കമ്പനിയുടെ നിലവാരത്തോട് കിടപിടിക്കുന്നതാണ് അവരുടെ പ്രവർത്തന മികവും,” ഹരിപ്രസാദ് എസ് പറയുന്നു.

??????

1984 സിസിയുടെ ടർബോ പെട്രോൾ എഞ്ചിനാണ് സ്‌കോഡ സൂപ്പർബ് സ്‌പോർട്ട്‌ലൈനിലുള്ളത്. 4200 ആർ പി എമ്മിൽ 188 ബി എച്ച് പി (190 പിഎസ്)ശേഷിയും 1450 ആർ പി എമ്മിൽ 320 ന്യൂട്ടൺ മീറ്റർ ടോർക്കും വാഗ്ദാനം ചെയ്യുന്ന വാഹനം മൈലേജിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല. ലിറ്ററിന് 15.1 കിലോമീറ്റർ മൈലേജാണ് സ്‌കോഡ സൂപ്പർബ് സ്‌പോർട്ട്‌ലൈനിനുള്ളത്. 7 സ്പീഡ് ഓട്ടോമാറ്റിക് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനാ കട്ടെ ഡ്രൈവിങ് അതിസുന്ദരമായ ഒരു അനുഭവമാക്കി മാറ്റുകയും ചെയ്യുന്നു. ”ഉപയോഗിക്കുന്ന വാഹനവുമായി ഏറെ അടുപ്പം പുലർത്തുന്ന ഒരാളാണ് ഞാൻ. ഡ്രൈവിങ് ഒരു ഹരമായി കണക്കാക്കുന്ന ആളായതുകൊണ്ട് ഒരിക്കലും സ്റ്റിയറിങ് മറ്റൊരാൾക്ക് വിട്ടുകൊടുക്കാറുമില്ല. കുടുംബവുമൊത്ത് യാത്ര ചെയ്യുമ്പോഴും പ്രൊഫഷണൽ ആവശ്യങ്ങൾക്കായി പോകുമ്പോഴുമെല്ലാം ഞാൻ സ്വയം ഡ്രൈവ് ചെയ്യുകയാണ് പതിവ്. സ്‌കോഡ സൂപ്പർബ് സ്‌പോർട്ട്‌ലൈനിന് ഞാൻ ആഗ്രഹിച്ച പെർഫോമൻസ് നൽകാൻ പൂർണമായും സാധിക്കുന്നുണ്ട്. ഹൈവേകളിൽ കുതിച്ചുപായാനും നഗരപാതകളിലൂടെ പ്രൗഢമായി സഞ്ചരിക്കാനും സൂപ്പർബിനാകുന്നുണ്ട്. മികച്ച എഞ്ചിൻ റെസ്‌പോൺസ് ആണ് സൂപ്പർബിനുള്ളത്,” ഹരിപ്രസാദ് എസ് പറയുന്നു.

സ്‌കോഡ സൂപ്പർബ് സ്‌പോർട്ട്‌ലൈനിന്റെ ഇന്റീരിയറാണ് ഹരിപ്രസാദിനെ ആകർഷിച്ച മറ്റൊരു ഘടകം. ”മങ്ങിയ കറുപ്പു നിറമുള്ള അൽകാൻട്ര ലെതറാണ് ഇന്റീരിയറിൽ എന്നെ ഏറ്റവും ആകർഷിച്ച ഘടകം. നമുക്ക് ഇഷ്ടമുള്ള തരത്തിൽ വാഹനത്തിനകത്തെ ലൈറ്റിങ് മാറ്റാനാകുന്ന ആംബിയന്റ് ലൈറ്റിങ് സൗകര്യമാണ് മറ്റൊന്ന്. ഇതിനു പുറമേയാണ് മെമ്മറി ഫങ്ഷനോടു കൂടിയ 12 വേ പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റും കോപാസഞ്ചർ സീറ്റും നൽകുന്ന സൗകര്യം,” ഹരിപ്രസാദിന് സ്‌കോഡ സ്‌കോഡ സൂപ്പർബ് സ്‌പോർട്ട്‌ലൈനിനെ വർണിക്കുന്നതിൽ വാക്കുകൾക്ക് ലോഭമേയില്ല.

സൂപ്പർബ് സ്‌പോർട്‌ലൈനിന് മൂന്ന് നിറഭേദങ്ങളാണുള്ളത്. റേസ് ബ്ലൂ, മൂൺ വൈറ്റ്, സ്റ്റീൽ ഗ്രേ. ഹരിപ്രസാദ് തെരഞ്ഞെടുത്തത് റേസ് ബ്ലൂ നിറമുള്ള സൂപ്പർബാണ്. ”വാഹനത്തിന് സ്‌പോർട്ടിനെസ് വേണമെന്നുള്ള പക്ഷക്കാരനാണ് ഞാൻ. ക്രോമിന്റെ ഉപയോഗം അത്ര ഇഷ്ടമുള്ള കൂട്ടത്തിലല്ല ഞാൻ. സൂപ്പർബ് സ്‌പോർട്‌ലൈനിൽ ക്രോമിനു പകരം ബ്ലാക്കാണ് മിക്കയിടങ്ങളിലും നൽകിയിരിക്കുന്നത്. ഈ സ്‌പോർട്ടി ബ്ലാക്ക് എലിമെന്റുകൾ വാഹനത്തിന് പ്രത്യേക ചാരുത നൽകുന്നുണ്ട്,” ഹരിപ്രസാദ് പറയുന്നു. സിംഗിൾ ടോൺ സ്‌ട്രോറ്റോസ് ആന്ത്രാസൈറ്റ് 10 സ്‌പോക്ക് അലോയ് വീലുകളും ഗ്ലോസി ബ്ലാക്ക് ബൂട്ട് സ്‌പോയ്‌ലറും ആരെയാണ് വശീകരിക്കാതിരിക്കുക?

സ്‌കോഡയോട് ഹരിപ്രസാദിനുള്ള പ്രിയം നന്നായി തിരിച്ചറിയുന്നവരാണ് ഭാര്യ ബിന്ദുവും മക്കളായ എഞ്ചിനീയറിങ് വിദ്യാർത്ഥിയായ വിഷ്ണുവും ഒമ്പതാം ക്ലാസുകാരനായ അർജുനും. ”സ്‌കോഡ സൂപ്പർബ് സ്‌പോർട്‌ലൈൻ വാങ്ങുന്ന കാര്യത്തിൽ എല്ലാവർക്കും ഒറ്റ സ്വരമായിരുന്നു. ഫുൾ ബ്ലാക്ക് ഇന്റീയറും വിർച്വൽ കോക്ക്പിറ്റും ഇന്റഗ്രേറ്റഡ് ഹെഡ്‌റെസ്റ്റുകളോടു കൂടിയ സ്‌പോർട്ട് സീറ്റുകളും സൂപ്പർ സ്‌പോർട്ട് സ്റ്റീയറിങ് വീലുമെല്ലാം ഇന്റീരിയറിന്റെ പ്രൗഢി വെളിവാക്കുന്നുണ്ട്. അൽകാൻട്ര ലെതർ ഇന്റീരിയറാണ് സൂപ്പർബിലേത്,” ഹരിപ്രസാദ് പറയുന്നു. കുടുംബത്തോടൊപ്പം ബംഗലുരുവിലേക്കും തമിഴ്‌നാട്ടിലേക്കുമൊക്കെ യാത്ര ചെയ്യുമ്പോൾ സ്റ്റിയറിങ് എപ്പോഴും ഹരിപ്രസാദിന്റെ കൈയിൽ തന്നെയായിരിക്കും. ഡ്രൈവേഴ്‌സ് കാറാണ് സൂപ്പർബ് എങ്കിലും പിന്നിലിരിക്കുന്നവർക്കും അതേ കംഫർട്ട് തന്നെ വാഗ്ദാനം ചെയ്യാൻ സൂപ്പർബ് സ്‌പോർട്ട്‌ലൈനിന് കഴിയുന്നുണ്ട്. ”കോവിഡ് കാലമായതിനാൽ നിരത്തിൽ ബസ്സുകൾ ഇല്ലാത്തതിനാൽ ബൈക്കർമാരുടെ തലങ്ങും വിലങ്ങുമുള്ള ഓട്ടമാണ്. ഇത്തരമൊരു ഘട്ടത്തിൽപോലും മികച്ച സ്‌റ്റൈബിലിറ്റിയോടെയും കൺട്രോളോടെയും നിരത്തിൽ കുതിക്കാൻ സൂപ്പർബിനാകുന്നുണ്ടെന്നാണ് എന്റെ പക്ഷം,” ഹരിപ്രസാദ് പറയുന്നു.

ഹരിപ്രസാദ് എസ് തന്റെ ഭാര്യ ബിന്ദുവിനും സ്‌കോഡ സൂപ്പർബ് സ്‌പോർട്ട്‌ലൈനിനുനൊപ്പം

സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്തു തന്നെയാണ് സ്‌കോഡ സൂപ്പർബ്. ഡ്രൈവർക്കും കോപാസഞ്ചർക്കും ഫ്രണ്ട് എയർബാഗുകൾക്കു പുറമേ സൈഡ് എയർ ബാഗുകളും 2 കർട്ടൻ എയർബാഗുകളും 2 റിയർ പാസഞ്ചർ സൈഡ് എയർബാഗുകളുമടക്കം മൊത്തം എട്ട് എയർബാഗുകളാണ് ഇതിലുള്ളത്. എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഇ എസ്പി, ഹിൽ ഹോൾഡ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ലിമിറ്റഡ് സ്ലിപ് ഡിഫറൻഷ്യൽ തുടങ്ങിയ ഫീച്ചറുകൾക്കു പുറമേ മികച്ച സസ്‌പെൻഷനും സൂപ്പർബിലുണ്ട്. ടോർഷൻ സ്‌റ്റൈബിലൈസറുകളോടും ലോവർ ട്രയാങ്കുലാർ ലിങ്ക്‌സുകളോടും കൂടിയ മക്‌ഫേഴ്‌സൺ ഫ്രണ്ട് സസ്‌പെൻഷൻ ദുർഘട നിരത്തുകളിൽ പോലും വാഹനത്തെ കുലുക്കമില്ലാതെ കൊണ്ടുപോകുന്നു. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളുള്ള വാഹനത്തിൽ ഗൈഡൻസോടു കൂടിയ റിവേഴ്‌സ് ക്യാമറയും മുന്നിലും പിന്നിലും പാർക്കിങ് സെൻസറുകളുമുണ്ട്.

സുഖകരമായ യാത്ര ഉറപ്പാക്കുന്നതിൽ സൂപ്പർബ് മുമ്പന്തിയിലാണെന്നാണ് ഹരിപ്രസാദ് പറയുന്നത്. ഓഫീസിലേക്ക് ദിവസവും പോയി വരുന്നത് സൂപ്പർബിൽ തന്നെയാണ്. ഓട്ടോമാറ്റിക് 3 സോൺ എയർകണ്ടീഷണറും പനോരമിക് ഇലക്ട്രിക് സൺറൂഫും 20.32 സെന്റിമീറ്റർ എൽ സി ഡി ടച്ച് സ്‌ക്രീനോടു കൂടിയ ഇൻഫോടെയ്‌മെന്റ് സിസ്റ്റവും എട്ട് സ്പീക്കറുകളും സ്റ്റീയറിങ് വീലിലെ ഓഡിയോ കൺട്രോളുകളും വോയ്‌സ് കമാൻഡ് കൺട്രോളും ക്രൂസ് കൺട്രോളുമെല്ലാം എടുത്തു പറയേണ്ടവ തന്നെ. ബൂട്ട് ഇലക്ട്രിക്കലി തുറക്കുകയും ആകാം. പിൻസീറ്റിലിരിക്കുന്നവർക്ക് മടക്കാവുന്ന കംപ്‌ഹോൾഡറോടു കൂടിയ ആംറെസ്റ്റും നൽകിയിരിക്കുന്നു. സ്റ്റീയറിങ് വീലിൽ തന്നെ ഗിയർഷിഫ്റ്റ് സെലക്ടറും സൂപ്പർബ് സ്‌പോർട്ട്‌ലൈനിൽ നൽകിയിട്ടുണ്ടെന്നതിനാൽ ഡ്രൈവിങ് സുന്ദരമായ അനുഭവമായി മാറുകയും ചെയ്യുന്നു.

??????

വാഹനക്കമ്പക്കാരനായതിനാൽ സ്‌കോഡ സൂപ്പർബ് സ്‌പോർട്ട്‌ലൈനിലേക്കുള്ള ഹരിപ്രസാദിന്റെ മാറ്റം അദ്ദേഹത്തിന്റെ ജീവിതത്തെ കൂടുതൽ പ്രസന്നമാക്കിത്തീർത്തിരിക്കുന്നുവെന്ന കാര്യത്തിൽ സംശയമില്ല. ഒരു മാസം മുമ്പാണ് പുതിയ സൂപ്പർബ് മലയാളം സ്‌കോഡ ഷോറൂമിൽ നിന്നും അദ്ദേഹത്തിന്റെ വസതിയിലേക്ക് ടയറെടുത്തു വച്ച് കടന്നുവന്നത്. 38 ലക്ഷം രൂപയായിരുന്നു ഓൺറോഡ് വില. സൂപ്പർബിലുള്ള ജീവിതം സൂപ്പർബ് തന്നെയാണെന്ന് പറയാൻ അദ്ദേഹം തെല്ലും മടിക്കാത്തത് സ്‌കോഡയുടെ ക്വാളിറ്റിയ്ക്ക് അദ്ദേഹം നൽകുന്ന ഏറ്റവും വലിയ സാക്ഷ്യപത്രവുമാണ്$

Vehicle Sold By:
Malayalam Skoda
TVM, Ph: 79092 57015

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>