Lost In Love: Travel with Manu Varma in a Datsun Go+
November 12, 2018
Porsche 911 GT3 sets lap record at Buddh International Circuit
November 22, 2018

Mahindra’s new Lithium ion electric 3 wheelers set to change the way India travels!

Mahesh Babu, CEO Mahindra Electric and Dr. Pawan Goenka, Managing Director, Mahindra and Mahindra Ltd and Chairman, Mahindra Electric Mobility Ltd at the launch of electric 3 wheeler range Treo and Treo Yaari in Bengaluru

ഇന്ത്യയിലാദ്യമായി മഹീന്ദ്ര ഇലക്ട്രിക്,  ത്രീവീലറിൽ ലിതിയം അയോൺ ബാറ്ററി ഉപയോഗിച്ചിരിക്കുന്നു. ഇന്നലെ പുറത്തിറക്കിയ മഹീന്ദ്ര ട്രെയോയും മഹീന്ദ്ര ട്രെയോ യാരിയും എങ്ങനെയാണ് ഇലക്ട്രിക് ത്രീവീലറുകളുടെ പുതുയുഗത്തിന് തുടക്കം കുറിക്കുന്നത്?

റിപ്പോർട്ട്: ജെ ബിന്ദുരാജ്, ബംഗലുരുവിലെ മഹീന്ദ്ര ഇലക്ട്രിക് പ്ലാന്റിൽ നിന്നും

വരാനിരിക്കുന്ന നാളുകൾ ഇലക്ട്രിക് വാഹനങ്ങളുടേതാണെന്ന് വിളിച്ചോതിക്കൊണ്ട് മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന വിഭാഗം തങ്ങളുടെ ഇലക്ട്രിക് ത്രീ വീലറുകൾ ബംഗലുരുവിലെ മഹീന്ദ്ര ഇലക്ട്രിക് പ്ലാന്റിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി. മഹീന്ദ്ര ട്രെയോ യാരി എന്ന ഇലക്ട്രിക് റിക്ഷയ്ക്ക് 1.36 ലക്ഷം രൂപയും ട്രെയോയ്ക്ക് 2.22 ലക്ഷം രൂപയുമാണ് ബംഗലുരുവിലെ എക്‌സ്‌ഷോറൂം വില. ലിതിയം അയോൺ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ത്രീവിലറുകളാണ് ഇവ. കഷ്ടി എട്ടുമാസം വരെ മാത്രം ആയുസ്സുള്ള ലെഡ് ആസിഡ് ബാറ്ററികളുപയോഗിച്ച് നീങ്ങുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകളിൽ നിന്നും വ്യത്യസ്തമായി ലിതിയം അയോൺ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ബാറ്ററിക്ക് അഞ്ചു വർഷത്തിലേറെയാണ് ആയുസ്സുണ്ട്. ഇത് ഈ വാഹനത്തെ സീറോ മെയിന്റനൻസ് റിക്ഷയാക്കി മാറ്റുന്നു.

Mahindra Treo (right) and Mahindra Treo Yari

മഹീന്ദ്ര ട്രെയോ / ട്രെയോ യാരി
————————————
മുച്ചക്ര വാഹനങ്ങളിൽ ഒരു പുതിയ വിപ്ലവമായി മഹീന്ദ്ര ട്രെയോയും ട്രെയോ യാരിയും മാറുമെന്ന കാര്യത്തിൽ സംശയം വേണ്ട. വലിയ ശബ്ദവും മലിനീകരണവുമുണ്ടാക്കുന്ന ഓട്ടോറിക്ഷകളിൽ നിന്നും നിശ്ശബ്ദമായ, മലിനീകരണം തെല്ലുമുണ്ടാക്കാത്ത ഇലക്ട്രിക് റിക്ഷകളിലേക്കാണ് ഈ ഇലക്ട്രിക് വാഹനങ്ങളുടെ വരവോടെ ഇന്ത്യ മാറാൻ പോകുന്നത്.

രണ്ടര മണിക്കൂർ നീളുന്ന ഒറ്റ ചാർജ്ജിങ്ങിൽ ട്രെയോ യാരി 85 കിലോമീറ്റർ ദൂരം സഞ്ചരിക്കുമെങ്കിൽ 3.50 മണിക്കൂർ നീളുന്ന ചാർജ്ജിങ്ങിൽ ട്രെയോ 130 കിലോമീറ്റർ ദൂരം സഞ്ചരിക്കും. 48 വോൾട്ടിന്റെ ലിതിയം അയോൺ ബാറ്ററിയാണ് ഈ രണ്ടു റിക്ഷകളിലും ഉപയോഗിച്ചിട്ടുള്ളത്.

ട്രെയോയ്ക്ക് 5.4 കിലോ വാട്ട് പരമാവധി പവറും 30 ന്യൂട്ടൺ മീറ്റർ ടോർക്കും യാരിക്ക് 2 കിലോവാട്ട് ശേഷിയും 17.5 ന്യൂട്ടൺ മീറ്റർ ടോർക്കുമാണുള്ളത്.

കാഴ്ചയിൽ അതിസുന്ദരന്മാരാണ് ട്രെയോയും ട്രെയോ യാരിയും. വെളുപ്പും നീലയുമാണ് എക്സ്റ്റീരിയറിലുള്ള നിറങ്ങൾ. പുതിയകാലത്തെ ആകർഷകമായ സ്റ്റൈലുകളെല്ലാം തന്നെയുണ്ട് അവയ്ക്ക്. മുന്നിൽ ഹെലിക്കൽ സ്പ്രിങ് ഡാംപെൻസർ ഹൈഡ്രാളിക് ഷോക്ക് അബ്‌സോർബർ സസ്‌പെൻഷനും പിന്നിൽ റിജിഡ് ആക്‌സിൽ ലീഫ് സ്പ്രിങ് ഷോക്ക് അബ്‌സോർബര്ഡ സസ്‌പെൻഷനുമാണ് നൽകിയിട്ടുള്ളത്. ട്രെയോയുടേത് ഹൈഡ്രോളിക് ബ്രേക്ക് ആണെങ്കിൽ യാരിയുടേത് മെക്കാനിക്കൽ ബ്രേക്കാണ്.

Rolling out Mahindra Treo from the plant: KJ George, Karnataka Minister for Industries Karnataka, along with RV Deshpande, karnataka Minister for Revenue Karnataka, Priyank M Kharge, Karnataka Minister for Social Welfare, Dr. Pawan Goenka, Managing Director, Mahindra and Mahindra Ltd and Chairman, Mahindra Electric Mobility Ltd, Mahesh Babu, Mahindra electric rolls out Mahindra Treo.

പ്രധാന സവിശേഷതകൾ
——————————
* കിലോമീറ്ററിന് 50 പൈസ മാത്രമേ ചെലവാകുകയുള്ളു. ഉപഭോക്താവിന് പ്രതിമാസം 20 ശതമാനം വരെ പണം ലാഭിക്കാനാകുന്നു.

* മെയിന്റനൻസ് ആവശ്യമേയില്ല. ലിതിയം -അയോൺ ബാറ്ററിക്ക് അഞ്ചു വർഷത്തിലേറെ ആയുർദൈർഘ്യമുണ്ട്.

* ബ്രേക്കിങ്ങിൽ നിന്നുണ്ടാകുന്ന കൈനറ്റിക് എനർജി ബാറ്ററിയിലേക്ക് നൽകപ്പെടുന്നതിനാൽ ഊർജം തെല്ലും പാഴായി പോകുന്നില്ല.

* ക്ലച്ചില്ലാത്തതിനാൽ അനായാസേന ഓടിക്കാനാകുന്നു. ശബ്ദരഹിതവും പ്രകമ്പനങ്ങളില്ലാത്തതും സൗകര്യപ്രദവുമാണ് റൈഡ്. 12 ഇഞ്ചുള്ള വീലുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നതിനാൽ കുഴികളിൽ കുടുങ്ങുമെന്ന പേടിയും വേണ്ട.

12 inch wheel size  ensures easy maneuverability on pot holes. It offers 170 mm ground clearance

IP 67 rated battery box ensure that the battery is completely safe

Remote monitoring of range, speed, location and more of the next generation mobility is offered

* ട്രെയോയ്ക്ക് 2746 എം എം നീളവും 1350 എം എം വീതിയും 1757 എം എം ഉയരവുമാണുള്ളതെങ്കിൽ ട്രെയോ യാരിക്ക് 2746 എം എം നീളവും 995 എം എം വീതിയും 1757 എം എം ഉയരവുമാണുള്ളത്. നിലവിൽ നാലു വേരിയന്റുകളിൽ ട്രെയോ ഇലക്ട്രിക് റിക്ഷ ലഭ്യമാകും.

* വലിയ കാബിൻ സ്‌പേസും സുഖകരമായി സഞ്ചരിക്കാനാകുംവിധമുള്ള ലെഗ് സ്‌പേസുമുണ്ട് ഇതിൽ. അനായാസേന അകത്തേക്ക് പ്രവേശിക്കാനാകുമെന്നതും ഏതു പ്രായക്കാർക്കും സുഖകരമായ റൈഡ് നൽകുന്നുവെന്നതും പ്രധാനമാണ്.

* ബാറ്ററിയുടെ കാര്യത്തിൽ ട്രെയോ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്. ഐ പി 67 റേറ്റഡ് ബാറ്ററി ബോക്‌സാണ് ഇതിലുള്ളത്. പിന്നിലുള്ള ഇൻ ബിൽട്ട് ക്രാഷ് ഗാർഡ് പിന്നിൽ വാഹനമിടിച്ചാൽ യാത്രികർക്കുണ്ടാകാവുന്ന ആഘാതം പരമാവധി കുറയ്ക്കുന്നു.

Large cabin space and leg room. Easy entry and egress for all age groups.

* ചാർജ് എത്രത്തോളമുണ്ടെന്ന് കൃത്യമായി വിവരം നൽകുന്ന ഡിജിറ്റൽ ഡാഷ് ബോർഡ് ഏറെ ആകർഷകമാണ്.

* രണ്ടു റിക്ഷകൾക്കും സോഫ്റ്റ് ടോപ്പിനു പുറമേ, ഹാർഡ് ടോപ്പ് വേർഷനുകളുമുണ്ട്.

Why one should go for Treo?

* വിൻഡ് സ്‌ക്രീനും വൈപ്പറും, സ്‌പെയർ വീൽ വയ്ക്കാനുള്ള സൗകര്യം, ലോ, മീഡിയം, ഹൈ സ്പീഡ് മോഡുകൾ, ലോക്ക് ചെയ്യാവുന്ന ഗ്ലൗ ബോക്‌സ്, 12 വോൾട്ട് സോക്കറ്റ്, ഹസാഡ് ഇൻഡിക്കേറ്റർ ഗ്രാബ് ഹാൻഡിലുകൾ എന്നിവ എല്ലാ വാഹനങ്ങൾക്കുമുണ്ട്. ട്രെയോയിൽ ടെലിമാറ്റിക്‌സ് യൂണിറ്റും ജി പി എസും ഓപ്ഷണലാണ്.

രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ടെക്‌നോളജി മാനുഫാക്ചറിങ് ഹബ്ബ്
———————————————————————————

ട്രെയോയുടെ അവതരണ ചടങ്ങിനൊപ്പം തന്നെ ഭാവിലോകം ഇലക്ട്രിക്കിന്റേതായിരിക്കുമെന്ന് വിളിച്ചോതിക്കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ടെക്‌നോളജി മാനുഫാക്ചറിങ് ഹബ്ബ് രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. മഹീന്ദ്രയുടെ +എം ഇ ബ്രാൻഡിനു കീഴിലാണ് 2017-ലെ കർണാടക സ്റ്റേറ്റ് ഇലക്ട്രിക് വെഹിക്കിൾ ആന്റ് എനർജി സ്റ്റോറേജ് പോളിസിയുടെ അംഗീകാരം ആദ്യ പദ്ധതിയായി ഹബ്ബ് ആരംഭിക്കുന്നത്.

Karnataka ministers and MLA at the inauguration of India’s First Electric Technology Manufacturing hub by Mahindra Electric along with Mahindra Electric CEO Mahesh Babu (extreme Left) and Pawan Goenka, MD, Mahindra & Mahindra, Chairman, Mahindra Electric (Extreme right)

Pawan Goenka explains the features of the new hub to Karnataka ministers RV Deshpande, K J George and Priyan M Kharge

നൂറു കോടി രൂപയാണ് ഹബ്ബിന്റെ മൊത്തം മുതൽമുടക്ക്. മഹീന്ദ്ര ഇലക്ട്രിക് നിർമ്മിക്കുന്ന കാറുകൾക്കും ഇലക്ട്രിക് റിക്ഷകൾക്കുമുള്ള ബാറ്ററി പാക്കുകളും പവർ ഇലക്ട്രാണിക്‌സും മോട്ടോർ അസംബ്ലിയുമെല്ലാം ഈ ഹബ്ബിലാണ് നടക്കുക. ഹബ്ബിന്റെ വരവോടെ മഹീന്ദ്ര ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പ്രതിവർഷം 25,000 യൂണിറ്റുകളായി ഉയരുകയും ചെയ്യും.

Dr. Pawan Goenka, MD, Mahindra&Mahindra interacts with guests from abroad at the launch of Mahindra Treo

കർണാടക വ്യവസായ മന്ത്രിയായ കെ ജെ ജോർജാണ് ഹബ്ബ് രാജ്യത്തിനു സമർപ്പിച്ചത്. കർണാടക റവന്യു മന്ത്രി ആർ വി ദേശ്പാണ്ഡേ, സാമൂഹ്യക്ഷേമമന്ത്രി പ്രിയങ്ക് എം ഖാർഗെ തുടങ്ങിയ വിശിഷ്ടാതിഥികൾ പങ്കെടുത്ത ചടങ്ങിൽ മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയർമാനുമായ ഡോക്ടർ പവൻ ഗോയങ്കയും മഹീന്ദ്ര ഇലക്ട്രിക്കിന്റെ സി ഇ ഒ മഹേഷ് ബാബുവും പങ്കെടുത്തു.

India’s first Electric Technology manufacturing Hub launched by Mahindra Electric

1 Comment

  1. Avatar Bill says:

    I’ve been browsing on-line more than three hours today, yet I by no means found any interesting
    article like yours. It’s lovely worth sufficient for me.
    Personally, if all webmasters and bloggers made just right
    content as you probably did, the web will likely be much more useful than ever before.
    I love what you guys are up too. This type of clever work and exposure!
    Keep up the superb works guys I’ve included
    you guys to our blogroll. Ahaa, its good conversation concerning this paragraph at this place at this weblog, I have read all that, so at this time me also commenting
    at this place. http://cspan.org

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>