Club De Royale: Luxury and comfort of Mahindra Alturas G4
June 18, 2019
Wonder of the seas: A Day in Royal Caribbean Cruise – “Spectrum of the Seas”
June 18, 2019

Legacy Continues: Pothens Mahindra, Kochi

Pothens Mahindra, Cheranallore

ആഗോള വാഹന വിപണിയിലേക്ക് മഹീന്ദ്ര ചുവടുവയ്ക്കുമ്പോൾ, ആ ചുവടുവയ്പിന് കൂടുതൽ ആക്കം കൂട്ടാൻ സഹായിക്കുന്നതാണ് എറണാകുളത്തെ ചേരാനെല്ലൂരിൽ പോത്തൻ ഓട്ടോസ് ഒരുക്കിയിരിക്കുന്ന അത്യാധുനിക സംവിധാനങ്ങളുള്ള മഹീന്ദ്രയുടെ ഷോറൂമും ഇടപ്പള്ളിയിലെ സർവീസ് സെന്ററും. പുതിയകാല ഉപഭോക്താവിനേയും പുതിയകാല വാഹനങ്ങളേയും മുന്നിൽകണ്ടാണ് അവ നിർമ്മിച്ചിട്ടുള്ളത്.

എഴുത്ത്: ജെ ബിന്ദുരാജ്, ചിത്രങ്ങൾ: അഖിൽ അപ്പു

മഹീന്ദ്രയ്ക്ക് ഇന്ത്യൻ ജനത കാലങ്ങളായി കൽപിച്ചു നൽകിയിരിക്കുന്നത് ഒരു കരുത്തന്റെ ഇമേജാണ്. മഹീന്ദ്ര സഹോദരന്മാരുടേയും ഗുലാം മുഹമ്മദിന്റേയും നേതൃത്വത്തിൽ 1945ൽ മുംബയിൽ ഒരു സ്റ്റീൽ ട്രേഡിങ് കമ്പനിയായിട്ടായിരുന്നു എം ആന്റ് എമ്മിന്റെ തുടക്കം. വില്ലീസ് ജീപ്പുകൾ അസംബ്ലിൾ ചെയ്തുകൊണ്ടായിരുന്നു വാഹനരംഗത്തേക്കുള്ള എം ആന്റ് എമ്മിന്റെ ചുവടുവയ്പ്. എന്നാൽ ജീപ്പ് ഇന്ത്യയിൽ തന്നെ നിർമ്മിച്ച് കൊമേഴ്‌സ്യലായി വിപണനം ചെയ്യാൻ ആരംഭിച്ചതോടെയാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര വിജയപ്പടവുകൾ ചവിട്ടിക്കയറാൻ തുടങ്ങിയത്. ‘വേർ ദേർ ഈസ് എ വേ ദേർ ഈസ് എ ജീപ്പ്’ എന്നായിരുന്നു ഏത് ദുർഘടപാതയിലൂടേയും കടന്നുപോകാനാകുമെന്ന് തെളിയിക്കപ്പെട്ട ജീപ്പിന്റെ പരസ്യ വാചകം തന്നെ. കാളവണ്ടിപ്പാതയിലൂടേയും പൊട്ടിപ്പൊളിഞ്ഞ ഗ്രാമീണ നിരത്തുകളിലൂടെയുമൊക്കെ സാധനസാമഗ്രികളും മരുന്നുമൊക്കെയെത്തിക്കാൻ ജീപ്പിനെ വെല്ലുന്ന മറ്റൊരു വാഹനം അന്ന് ഇന്ത്യയിലുണ്ടായിരുന്നില്ല. 1963ൽ കേശുബ് മഹീന്ദ്ര ചെയർമാൻ സ്ഥാനം ഏറ്റെടുത്തേതാടെയായിരുന്നു ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങളിലേക്കും ട്രാക്ടർ നിർമ്മിതിയിലേക്കുമൊക്കെ മഹീന്ദ്ര ശക്തമായി മുന്നേറാൻ തുടങ്ങിയത്.

പോത്തൻസ് മഹീന്ദ്ര ഷോറൂമിനുള്ളിലുള്ള പ്രീമിയം കാർ ഷോറൂമിൽ അൾട്ടൂരാസ് ജി 4 ഉം എക്‌സ് യു വി 500 ഉം

കൈനറ്റിക് മോട്ടോർസിനെ ഏറ്റെടുത്ത് ഇരുചക്രവാഹന വിപണിയിലേക്കും റേവ ഇലക്ട്രിക് കാർ കമ്പനിയിലൂടെ ഇലക്ട്രിക് കാർ വിപണിയിലേക്കും കൊറിയയിലെ സാങ്‌യോങ് കമ്പനിയെ ഏറ്റെടുത്തുകൊണ്ട് ആഗോള രംഗത്തേക്കും മഹീന്ദ്ര കടന്നു. വാഹന ഡിസൈനിങ് രംഗത്ത് ആഗോള ഭീമനായ പിനിൻഫാരിയയും ഇന്ന് മഹീന്ദ്രയുടെ മേൽനോട്ടത്തിലാണ്. ഇന്നിപ്പോൾ വാഹനവിപണിയിൽ കാറിലും പിക്അപ്പുകളിലും കൊമേഴ്‌സ്യൽ വാഹനങ്ങളിലും ഇരുചക്ര വിപണിയിലും ട്രാക്ടർ വിപണിയിലുമെല്ലാം മഹീന്ദ്ര ആഗോള സാന്നിധ്യമാണ്. വാഹനരംഗത്തെ അജയ്യനായി വിലസുകയും ഏയ്‌റോസ്‌പേസ്, പ്രതിരോധം, ഫിനാൻഷ്യൽ സർവീസുകൾ, ലോജിസ്റ്റിക്‌സ്, റിയൽ എസ്റ്റേറ്റ്, ഇൻഫർമേഷൻ ടെക്‌നോളജി, സ്റ്റീൽ, ഇൻഷുറൻസ്, കൺസ്ട്രക്ഷൻ ഉപകരണങ്ങൾ, കാർഷികോപകരണങ്ങൾ, റീടെയ്ൽ മേഖലകളിലടക്കം പ്രവർത്തിക്കുകയും ചെയ്യുന്ന, 20.7 ബില്യൺ ഡോളർ മൂല്യമുണ്ടെന്ന് കണക്കാക്കപ്പെടുകയും നൂറിലേറെ രാജ്യങ്ങളിലായി രണ്ടു ലക്ഷത്തിലധികം പേർക്ക് തൊഴിൽ നൽകുകയും ചെയ്യുന്ന വമ്പൻ വ്യവസായ സാമ്രാജ്യമാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര. 11 വിഭാഗങ്ങളിലായി 22 വ്യവസായങ്ങളും 150ൽ അധികം കമ്പനികളും മഹീന്ദ്രയ്ക്കുണ്ട്.

പോത്തൻസ് മഹീന്ദ്ര ഷോറൂമിനുള്ളിലുള്ള പ്രീമിയം കാർ ഷോറൂമിന്റെ കസ്റ്റമർ ലോഞ്ച്‌

വാഹനവിപണിയിൽ ഏതാണ്ട് എല്ലാ സെഗ്മെന്റുകളിലും തന്നെ സാന്നിധ്യമുള്ള വമ്പൻ പ്രസ്ഥാനമാണ് മഹീന്ദ്ര. മഹീന്ദ്രയുടെ കാർ സാമ്രാജ്യത്തിൽ ഇന്ന് മഹീന്ദ്ര അൾട്ടുരാസ് ജി 4, എക്‌സ് യു വി 500, ടി യു വി 300, ടി യു വി 300 പ്ലസ്, എക്‌സ് യു വി 300, മരാസോ, കെ യു വി 100 എൻ എക്‌സ് ടി, സ്‌കോർപിയോ, ബെലേറോ, താർ, വെരിറ്റോ, ഇ2ഒ പ്ലസ്, നുവോസ്‌പോർട്ട്, സൈലോ, ഇ വെരിറ്റോ, വെരിറ്റോ വൈബ്, ബെലോറോ പവർ പ്ലസ് എന്നിങ്ങനെ 17 കാറുകളാണുള്ളത്. പക്ഷേ വാഹനങ്ങളുടെ മികവു കൊണ്ടു മാത്രം ഒരു വാഹന കമ്പനിക്കും കാലങ്ങളോളം പിടിച്ചു നിൽക്കാനാവില്ല. മികച്ച ഡീലർഷിപ്പുകളും മികച്ച വിൽപനാനന്തര സേവനം വാഗ്ദാനം ചെയ്യുന്ന സർവീസ് സെന്ററുകളും വാഹന ഭീമന്മാരുടെ വളർച്ചയ്ക്ക് നിർണായക ഘടകങ്ങളാണ്. മികച്ച വാഹനമായിരുന്നിട്ടുപോലും മോശപ്പെട്ട സർവീസ് മുഖേന വിപണിയിൽ പരാജയപ്പെട്ട നിരവധി വാഹനങ്ങളുടെ കഥകൾ നമുക്കറിയാവുന്നതുമാണല്ലോ. അപ്പോൾ സ്വാഭാവികമായും ഒരു വാഹന കമ്പനിയുടമ ഏറ്റവും മികച്ച ഡീലർമാരെയാകും എപ്പോഴും തിരക്കുക. ഇന്ത്യൻ വാഹനഡീലർഷിപ്പുകളിൽ അന്താരാഷ്ട്ര നിലവാരമുള്ള മാനദണ്ഡങ്ങൾ കൊണ്ടുവരികയും മഹീന്ദ്ര വാഹനങ്ങളുടെ പ്രൗഢിക്കിണങ്ങുംവിധമുള്ള ഷോറൂമുകളും അത്യാധുനിക സൗകര്യങ്ങളുള്ള സർവീസ് സെന്ററുകളും രംഗപ്രവേശം ചെയ്തത് അതുകൊണ്ടാണ്.

പേഴ്‌സണൽ കാർ ഷോറൂമിലെ ആക്‌സസറീസ് ഡിവിഷൻ

മഹീന്ദ്രയുടെ അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ഇത്തരമൊരു ഡീലർഷിപ്പ് പോത്തൻ ഓട്ടോസിന്റെതാണ്. വാഹന വിൽപന രംഗത്തും വിപണനരംഗത്തും രണ്ടു ദശാബ്ദത്തിലേറെയായി പ്രവർത്തിച്ചുവരുന്ന പോത്തൻ ഓട്ടോ പ്രൈവറ്റ് ലിമിറ്റിഡിന്റെ ഭാഗമായി എറണാകുളത്ത് ചേരാനെല്ലൂരിൽ പുതുതായി ആരംഭിച്ചിരിക്കുന്ന മഹീന്ദ്ര കാർ ഷോറൂം മഹീന്ദ്ര കാറുകൾ ആഗ്രഹിക്കുന്നവർക്ക് അവർ അർഹിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഷോറൂമും സർവീസ് സെന്റും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് നിസ്സംശയം പറയാം.

Mahindra’s former Regional Customer care manager Rahul Vecha with Pothen autos promoters Azad Pothen, Ashok Pothen and Ajay Pothen

അന്തരിച്ച കുളത്തുങ്കൽ ജോസഫ് പോത്തന്റെ വാഹന വിൽപന രംഗത്തെ പൈതൃകം പിന്തുടർന്ന ഹാരി പോത്തന്റെ മക്കളായ അശോകും ആസാദും അജയുമാണ് പോത്തൻ ഓട്ടോസിന്റെ സാരഥിമാർ. അശോക് പോത്തനാണ് മാനേജിങ് ഡയറക്ടർ. ആസാദ് പോത്തനും അജയ് പോത്തനും സ്ഥാപനത്തിന്റെ ഡയറക്ടർമാരും. എറണാകുളത്ത് ചേരാനെല്ലൂരിൽ പ്രധാന ഓഫീസും കമ്പനിപ്പടിയിലും മൂവാറ്റുപുഴയിലും ഷോറൂമുകളും അമ്പാട്ടുകാവിലും ഇടപ്പള്ളി തട്ടാമ്പടിയിലും സർവീസ് സെന്ററുകളുമുണ്ട് പോത്തൻ ഓട്ടോസിന്.

A customer meet at Pothens Mahindra

പോത്തൻ ഓട്ടോസിന് കീഴിലുള്ള മഹീന്ദ്ര ഡീലർഷിപ്പ് പോത്തൻസ് മഹീന്ദ്ര എന്നാണ് അറിയപ്പെടുന്നത്. ഇടപ്പള്ളി-വരാപ്പുഴ ദേശീയപാതയിൽ മഞ്ഞുമ്മൽ കവലയിൽ സെന്റ് ആന്റണീസ് ചർച്ചിനു തൊട്ടു ചേർന്നാണ് ഈ പ്രൗഢംഗംഭീരമായ ഷോറൂം പോത്തൻ ഓട്ടോസ് ഒരുക്കിയിരിക്കുന്നത്. 15,000 ചതുരശ്ര അടിയിൽ, പൂർണമായും ശീതീകരിക്കപ്പട്ട്, അത്യാധുനിക സംവിധാനങ്ങളോടെ രൂപകൽപന ചെയ്തിരിക്കുന്ന ഈ ഷോറൂം മഹീന്ദ്രയുടെ തെക്കേന്ത്യയിലെ ഏറ്റവും ആഡംബരപൂർണവും വിശാലവുമായ ഷോറൂമുകളിലൊന്നാണ്.

Inauguration of Pothens Mahindra

2018 സെപ്തംബറിലാണ് പ്രൗഢഗംഭീരമായ ചടങ്ങിൽ ഈ ഷോറും ഉൽഘാടനം ചെയ്യപ്പെട്ടത്. മഹീന്ദ്രയുടെ അന്നത്തെ റീജിയണൽ കസ്റ്റമർ കെയർ മാനേജർ രാഹുൽ വെച്ച പങ്കെടുത്ത ചടങ്ങിൽ രാഷ്ട്രീയ, സാമൂഹികരംഗത്തെ പ്രമുഖർ പങ്കെടുത്തിരുന്നു. പതിനാല് കാറുകൾക്ക് ഷോറൂമിന്റെ മുൻവശത്തും 30 കാറുകൾക്ക് ഷോറൂമിന്റെ ബേസ്‌മെന്റിലും പാർക്കിങ് സൗകര്യമുള്ള ഈ ഷോറൂം ‘ഷോറൂം ഇൻസൈഡ് ഷോറൂം’ (എസ് ഐ എസ്) എന്ന കൺസെപ്ടിലാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. മഹീന്ദ്രയുടെ പേഴ്‌സണൽ കാറുകൾക്കായുള്ള പ്രത്യേക വിഭാഗവും പ്രീമിയം കാറുകൾക്കായുള്ള സവിശേഷമായി രൂപകൽപന ചെയ്ത പ്രത്യേക വിഭാഗവും ഉൾക്കൊള്ളുന്ന ഷോറൂമാണിത്.

Customer launch at Personal cars showroom

Training hall

Another customer launch at Personal cars division

Managing Directors’ cabin

Conference hall

ഷോറൂമിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ കാണുന്നത് വിശാലമായ ഒരു റിസപ്ഷൻ കം ഡിസ്‌പ്ലേ ഏരിയയാണ്. ഇടത്തേക്ക് തിരിഞ്ഞാൽ ഗ്ലാസ് കംപാർട്ട്‌മെന്റുകൾ ഉപയോഗിച്ച് വേർതിരിക്കപ്പെട്ട നിലയിൽ പ്രീമിയം കാർ ഡിസ്‌പ്ലേ ഏരിയ കാണാം. ഇവിടെ മഹീന്ദ്ര എക്‌സ് യു വി 500 ഉം മഹീന്ദ്ര അൾട്ടൂരാസ് ജി 4മാണ് പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്നത്. വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്ന പ്രതലം പോലും പരുക്കൻ നിരത്ത് പോലെ തീമാറ്റിക് ആയി സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അതിനോട് തൊട്ടു ചേർന്നാണ് വലിയൊരു കസ്റ്റമർ ലോഞ്ച്. 85 ഇഞ്ചിന്റെ 3 ഡി സ്‌ക്രീനുമുണ്ട് അവിടെ. ഇൻട്രാക്ടീവ് വോയിസ് റെസ്‌പോൺസ് (ഐ വി ആർ) സംവിധാനത്തിലൂടെ കസ്റ്റമർമാർക്ക് വാഹനങ്ങളുടെ സവിശേഷതകൾ വർണിച്ചു നൽകാനുള്ള പ്രത്യേക പ്ലാറ്റ്‌ഫോമാണ് അത്. തങ്ങളുടെ കൈവശമുള്ള ടാബ് സെയിൽ എക്‌സിക്യൂട്ടീവുകൾ സ്മാർട്ട് ടി വിയുമായി പെയർ ചെയ്യുകയും അതുവഴി വാഹനത്തിന്റെ വിവരങ്ങൾ വിശദമായി വർണിച്ചു നൽകാനും സാധിക്കുന്നു. കസ്റ്റമൈസേഷനും വാഹനത്തിന്റെ കളർ ചെയ്ഞ്ചുകളുമെല്ലാം മുന്നിലെന്നപോലെ തന്നെ കാണാനും മനസ്സിലാക്കാനും ഇതിലൂടെ ഉപഭോക്താവിനാകുന്നു.

പോത്തൻസ് മഹീന്ദ്രയ്ക്ക് പ്രവർത്തന മികവിനു ലഭിച്ച പുരസ്‌കാരങ്ങൾ

ഒരു വാഹനഷോറൂം എങ്ങനെ ആധുനിക സാങ്കേതികവിദ്യയുടെ കലവറയാക്കി മാറ്റാമെന്ന് ബോധ്യപ്പെടുത്തുന്നതാണ് ചേരാനെല്ലൂരിലെ പോത്തൻസ് മഹീന്ദ്ര. ഫ്രീ വൈഫൈ അതിഥികൾക്ക് ഉപയോഗിക്കാമെന്നതിനു പുറമേ, പ്രീമിയം ഷോറൂം സ്‌പേസിൽ ഒരു ത്രീ ഡി ഗെയിം സോണും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഐ വി ആർ ഗെയിമുകൾ കുട്ടികൾക്കും മുതിർന്നവർക്കും എക്‌സ്പീരിയൻസ് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. പേഴ്‌സണൽ കാർ ഷോറൂമിലേക്ക് വന്നാൽ നിരവധി ഡിസ്‌കഷൻ ടേബിളുകളും കിഡ്‌സ് പ്ലേ ഏരിയയും ആക്‌സസറീസ് കസ്റ്റമൈസേഷൻ ഡിവിഷനു മെല്ലാം കാണാനാകും. ഏഴു വാഹനങ്ങൾക്ക് ഡിസ്‌പ്ലേ ഒരുക്കുന്നതാണ് ഇത്. ഏഴു വാഹനങ്ങളുടേയും അടുത്തുള്ള ഡിജിറ്റൽ സ്മാർട്ട് ടിവിയിൽ അതാത് വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിക്കൊണ്ടിരിക്കുന്നുണ്ട്. ദൽഹിയിലെ മഹീന്ദ്ര ആസ്ഥാനത്തു നിന്നും നിയന്ത്രിക്കപ്പെടുന്നതാണ് ഈ ഡിസ്‌പ്ലേ സംവിധാനങ്ങൾ.

Kid’s Play area

മഹീന്ദ്രയുടെ ഒരു മാതൃകാ ഷോറൂം തന്നെയാണ് പോത്തൻസ് മഹീന്ദ്ര. പുതിയകാല കസ്റ്റമർമാർ ആഗ്രഹിക്കുന്ന ആഡംബരവും അത്യാധുനിക സംവിധാനങ്ങളും സമന്വയിക്കപ്പെട്ടിരിക്കുന്നു ഇവിടെ. ഷോറൂമിലേക്ക് എത്തുന്ന ഒരു ഉപഭോക്താവിനെ രാജകീയമായ പരിഗണന നൽകി സ്വീകരിക്കുന്നതിൽ ആരംഭിക്കുന്നു ഇവിടത്തെ ആചാരമര്യാദകൾ. ‘മഹീന്ദ്ര നമസ്‌കാർ’ എന്നു പറഞ്ഞാണ് റിസപ്ഷനിസ്റ്റ് അതിഥികളെ എതിരേൽക്കുന്നത്. ഉപഭോക്താവ് ഏത് കാറാണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കിയശേഷം കസ്റ്റമറെ അവർ കസ്റ്റമർ ലോഞ്ചിലേക്ക് നയിക്കുകയും റിഫ്രഷ്‌മെന്റ് ഡിങ്ക്‌സ് നൽകുകയും ചെയ്യുന്നു. ഷോറൂമിലുള്ള സെയിൽ എക്‌സിക്യൂട്ടീവിനെ കസ്റ്റമറെ അറ്റൻഡ് ചെയ്യാൻ ഏൽപിക്കുകയും എക്‌സിക്യൂട്ടീവ് കസ്റ്റമർക്ക് കാറിന്റെ സവിശേഷതകൾ വിവരിച്ചു നൽകുകയും ഐ വി ആർ സ്മാർട്ട് ടി വി സംവിധാനത്തിലൂടെ കൂടുതലായി പരിചയപ്പെടുത്തുകയും ചെയ്യുന്നു.

അത്യാധുനിക സംവിധാനങ്ങളുള്ള സർവീസ് സെന്ററാണ് പോത്തൻസ് മഹീന്ദ്രയുടേത്‌

കസ്റ്റമൈസേഷൻ മുതൽ വാഹന എക്‌സ്‌ചേഞ്ച് വരെയുള്ള കാര്യങ്ങൾ സംസാരിച്ചശേഷം വാഹനം ടെസ്റ്റ് ഡ്രൈവ് നൽകുകയും പിന്നീട് ബുക്കിങ് സ്ഥിരീകരിക്കുകയും ചെയ്യും. ഈ വിവരങ്ങൾ മഹീന്ദ്രയുടെ ഗ്രൂപ്പിൽ ഉടനടി അപ് ലോഡ് ചെയ്യപ്പെടുകയും ചെയ്യും. പ്രീമിയം കസ്റ്റമർമാർക്ക് അൾട്ടൂരാസ്, എക്‌സ് യു വി 500 പോലുള്ള വാഹനങ്ങൾ ഒരു ദിവസത്തേക്ക് എക്‌സ്പീരിയസ് ചെയ്യുന്നതിനായി നൽകുക പോലും ചെയ്യാറുണ്ട് പോത്തൻസ് മഹീന്ദ്ര. മഹീന്ദ്ര വാഹനം വാങ്ങാനെത്തിയ കസ്റ്റമറുടെ വീട്ടിലെത്തി വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ അവതരിപ്പിക്കാനും സംശയങ്ങൾക്ക് മറുപടി നൽകാനും പോത്തൻസ് മഹീന്ദ്രയിൽ ഒരു പ്രത്യേക ടീം തന്നെയുണ്ട്. ഇതിനുപുറമേ, വാഹനം ഡെലിവറി നടത്തുമ്പോൾ 10 ലിറ്റർ ഇന്ധനവും സ്വീറ്റ് ബോക്‌സും കസ്റ്റമർക്ക് സമ്മാനമായി നൽകുകയും ഡെലിവറി സോങ് പ്ലേ ചെയ്യുകയും ചെയ്യുന്നു. ഡെലിവറി ഫോട്ടോ ഫ്രെയിം ചെയ്തു നൽകുകയും ചെയ്യും.

Reception and open launch of Pothens Mahindra Service centre, Thattapady, Edappally

Air conditioned Customer launch at Service centre

ഒരു ദിവസം നാല് വാഹനങ്ങൾ വരെ പോത്തൻസ് മഹീന്ദ്രയിൽ നിന്നും ഡെലിവറി ചെയ്യപ്പെടുന്നുണ്ട്. നിലവിൽ എക്‌സ് യു വി 300, മരാസോ, എക്‌സ് യു വി 500 തുടങ്ങിയ വാഹനങ്ങളാണ് വിൽപനയിൽ മുന്നിൽ. വാഹനം വാങ്ങാനെത്തുന്നവർക്ക് ഏത് ബാങ്കുമായും ഫിനാൻസ് കാര്യത്തിൽ ബന്ധപ്പെടുത്തി നൽകുന്ന വിഭാഗവും ഇൻഷുറൻസ് ഡിവിഷനും ഇവിടെയുണ്ട്. ടോപ് ഗിയർ കാർഡ്, പർപ്പിൾ ക്ലബ് കാർഡ് എന്നിങ്ങനെ കസ്റ്റമർമാർക്ക് അവർ താൽപര്യപ്പെടുന്ന വാഹനത്തിനനുസൃതമായി സൗജന്യ ഇൻഷുറൻസും ആക്‌സസറീസും ഹോളിഡേ പാക്കേജുമെല്ലാം നൽകപ്പെടുന്നുമുണ്ട്. ഇതിനു പുറമേ എക്‌സ് സ്മാർട്ട് എന്ന യൂസ്ഡ് കാർ ഡിവിഷനിലൂടെ വാഹനത്തിന്റെ ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാനും ഇവിടെ അവസരമുണ്ട്. അകത്തും പുറത്തുമായി 21 ഷോർട്ട് സർക്യൂട്ട് ക്യാമറകൾ ഘടിപ്പിക്കപ്പെട്ടിട്ടുള്ളതിനാൽ കസ്റ്റമർമാരെ എങ്ങനെയാണ് ജീവനക്കാർ സ്വീകരിക്കുന്നതെന്നും ഇടപെടുന്നതെന്നും ഡയറക്ടർമാർക്കും എ ജി എമ്മിനും നേരിട്ട് തങ്ങളുടെ ഫോണിലൂടെ കാണാനുമാകും.

പോത്തൻസ് മഹീന്ദ്രയുടെ അസിസ്റ്റന്റ് ജനറൽ മാനേജർ (സെയിൽസ്) ഡാനിഷ് പി ഡേവിസ്

”പോത്തൻസ് മഹീന്ദ്രയിലെത്തുന്ന ഒരു കസ്റ്റമർക്ക് സ്വന്തം കുടുംബത്തിലെത്തിയ പോലൊരു അനുഭവമാണ് ഞങ്ങൾ നൽകുന്നത്. ജീവനക്കാരും നൂറു ശതമാനം സംതൃപ്തരായ ഒരു കമ്പനിയാണിത്. വെറും 10 ശതമാനം മാത്രമാണ് ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക്. ഡിജിറ്റൽ സംബന്ധിയായ ഇടപാടുകൾ ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനായി ഒരു എക്‌സ്‌ക്ലൂസീവ് ട്രെയ്‌നർ പോലും ഷോറൂമിലുണ്ട്. മഹീന്ദ്രയുടെ കസ്റ്റമർക്ക് ഒരു പ്രീമിയം അനുഭവം പ്രദാനം ചെയ്യാൻ പോത്തൻസ് മഹീന്ദ്രയ്ക്ക് കഴിയുന്നുണ്ടെന്ന് നിസ്സംശയം പറയാം,” പോത്തൻസ് മഹീന്ദ്രയുടെ അസിസ്റ്റന്റ് ജനറൽ മാനേജർ (സെയിൽസ്) ഡാനിഷ് പി ഡേവിസ് പറയുന്നു. പൂർണമായും ശീതീകരിച്ച പ്രൊജക്ടർ സംവിധാനമുള്ള കോൺഫറൻസ് ഹാൾ, ട്രെയിനിങ് ഹാൾ, കോൾ സെന്റർ, മാനേജിങ് ഡയറക്ടർ ക്യാബിൻ, വിശാലമായ പാർട്ടി സ്‌പേസ്, ഡെലിവറി ഏരിയ തുടങ്ങി പോത്തൻസ് മഹീന്ദ്രയ്ക്ക് ഇല്ലാത്തതായി ഒന്നുമില്ല. 2018ൽ ഏറ്റവും കൂടുതൽ മരാസോ വിൽപന നടത്തിയതിനും ഏറ്റവുമധികം എക്‌സ് യു വി വിൽപന നടത്തിയതിനും ഏറ്റവുമധികം കെ വൈ സി ഡാറ്റാ കളക്ഷൻ നടത്തിയതിനുമെല്ലാം മഹീന്ദ്രയുടെ പുരസ്‌കാരങ്ങൾ നേടിയത് പോത്തൻസ് മഹീന്ദ്രയാണ്. ഉപഭോക്ത സംതൃപ്തിയുടെ കാര്യത്തിലും ഡീലർ ഹാൻഡിങ്ങിന്റെ കാര്യത്തിലും പോത്തൻസ് മഹീന്ദ്ര മുമ്പന്തിയിൽ തന്നെ. എറണാകുളത്തെ ഷോറൂമിനു പുറമേ, പോത്തൻസ് മഹീന്ദ്രയ്ക്ക് കൊല്ലത്തെ തട്ടാമലയിലും ഷോറുമുണ്ട്. അവിടെ കാറുകൾക്കു പുറമേ മഹീന്ദ്ര കൊമേഴ്‌സ്യൽ വാഹനങ്ങളുടെ വിൽപനയും നടക്കുന്നു.

Vehicle booking ceremony

വിൽപനാനന്തര സേവനത്തിന്റെ കാര്യത്തിൽ പ്രത്യേക പരിഗണന തന്നെ നൽകുന്നുണ്ട് പോത്തൻസ് മഹീന്ദ്ര. തെക്കേ ഇന്ത്യയിലെ ഏറ്റവും വിപുലവും ഏറ്റവും അത്യാധുനികവുമായ മഹീന്ദ്ര സർവീസ് സെന്റർ ഇടപ്പള്ളി തട്ടാമ്പടിയിലുള്ള പോത്തൻസ് മഹീന്ദ്രയുടേതാണ്. 18,000 ചതുരശ്ര അടിയിൽ സ്ഥിതി ചെയ്യുന്ന ഈ സർവീസ് സെന്ററിൽ എല്ലാ അത്യാധുനിക ഉപകരണങ്ങളുമുണ്ട്. ഒരേ സമയം 30 കാറുകൾ വരെ സർവീസ് ചെയ്യാൻ ഇവിടെ സാധിക്കുമെന്നു മാത്രമല്ല പ്രതിദിനം 35ഓളം വാഹനങ്ങൾ സർവീസ് ചെയ്തു നൽകാനും പോത്തൻസ് മഹീന്ദ്രയ്ക്കാകുന്നുണ്ട്. 60 വാഹനങ്ങൾക്ക് ഒരേ സമയം പാർക്ക് ചെയ്യാനാകുന്ന വലിയ യാർഡും ഈ സർവീസ് സെന്ററിന്റെ സവിശേഷതയാണ്. ”മൊത്തം 28 ബേകളുള്ള സർവീസ് സെന്ററാണിത്. പ്രീമിയം വാഹനങ്ങൾക്കായി പ്രത്യേകം ബേകളും ഇവിടെ ഒരുക്കിയിരിക്കുന്നു. 79 ജീവനക്കാരാണ് മൊത്തം സർവീസ് സെന്ററിലുള്ളത്. ഇതിൽ 16 പേർ കമ്പനി പരിശീലനം നൽകിയവരാണ്,” പോത്തൻസ് മഹീന്ദ്രയുടെ ജനറൽ മാനേജർ (സർവീസ്) സജിത്ത് കുമാർ പറയുന്നു.

പോത്തൻസ് മഹീന്ദ്രയുടെ ജനറൽ മാനേജർ (സർവീസ്) സജിത്ത് കുമാർ

14 ടു പോസ്റ്റ് ലിഫ്റ്റുകളും വീൽ ബാലൻസിങ്, ടയർ ചേഞ്ചർ തുടങ്ങിയ സംവിധാനങ്ങളും ഇവിടെയുണ്ടെന്നതിനു പുറമേ, അമ്പാട്ടുകാവിലും കമ്പനിപ്പടിയിലുമുള്ള സർവീസ് സെന്ററുകളിൽ ബോഡിഷോപ്പും പെയിന്റ് ബൂത്തും മറ്റ് അത്യാധുനിക സംവിധാനങ്ങളുമൊക്കെയുണ്ട്. കസ്റ്റമർമാർക്കായി സർവീസ് സെന്ററിൽ ഒരു ഓപ്പൺ ലോഞ്ച് ഉണ്ടെന്നതിനു പുറമേ, സ്മാർട്ട് ടി വി സംവിധാനമുള്ള ഒരു എയർ കണ്ടീഷൻഡ് കസ്റ്റമർ ലോഞ്ചുമുണ്ട്.

മഹീന്ദ്ര മരാസോ ലോഞ്ച് ചടങ്ങിൽ നിന്ന്

ആഗോള വാഹന വിപണിയിലേക്ക് മഹീന്ദ്ര ചുവടുവയ്ക്കുമ്പോൾ ആ ചുവടുവയ്പിന് കൂടുതൽ ആക്കം കൂട്ടാൻ സഹായിക്കുന്നതാണ് ചേരാനെല്ലൂരിൽ പോത്തൻ ഓട്ടോസ് ഒരുക്കിയിരിക്കുന്ന അത്യാധുനിക സംവിധാനങ്ങളുടെ മഹീന്ദ്രയുടെ ഷോറൂമും ഇടപ്പള്ളിയിലെ സർവീസ് സെന്ററുമെന്ന കാര്യത്തിൽ സംശയമില്ല. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം മഹീന്ദ്ര എന്ന വാഹനബ്രാൻഡിലുള്ള വിശ്വാസം വർധിപ്പിക്കാൻ അവ സഹായകരമാകുന്നുവെന്ന് നിസ്സംശയം പറയാം$

Pothens Mahindra
Pothen Autos
Door No. 4/4 A & 4/4 B,
Near St. Antony’s Church
Manjummal Kavala,
Cheranelloor
Ernakulam 682034
Ph: 75588 89202

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>