Soulmate: Comfort and luxury of Volkswagen Vento
April 17, 2019
First images of Hyundai’s new SUV – “Venue”
April 18, 2019

Kairali Ford: Trusted Partner

Kairali Ford Showroom @ Cheranalloor, Kochi

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫോർഡ് ഡീലർഷിപ്പായി കൈരളി ഫോർഡിനെ വളർത്തുന്ന ഘടകങ്ങൾ എന്തെല്ലാം? മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡെൽ ഗ്രൂപ്പിന്റെ ഭാഗമായ കൈരളി ഫോർഡ് പുലർത്തുന്ന സുതാര്യതയും വിശ്വാസ്യതയും വിൽപനയിലും വിൽപനാനന്തര സേവനങ്ങളിലും അവരെ ഉപഭോക്തൃ സംതൃപ്തിയിൽ ഒന്നാമതാക്കുന്നു.

എഴുത്ത്: ജെ ബിന്ദുരാജ്, ഫോട്ടോകൾ: അഖിൽ പി അപ്പുക്കുട്ടൻ

അമേരിക്കൻ വാഹന നിർമ്മാതാവായ ഫോർഡ് ഇന്ത്യയിലെത്തിയിട്ട് ഇപ്പോൾ ഇരുപത്തിനാല് വർഷങ്ങൾ പിന്നിടുന്നു. ഇന്ന് ഇന്ത്യയിൽ വിപണനം ചെയ്യുന്ന ആറ് മോഡലുകളിൽ – ഫിഗോ, ഫ്രീസ്‌റ്റൈൽ, ഫിഗോ ആസ്പയർ, ഇക്കോസ്‌പോർട്ട്, എൻഡേവർ, മസ്താങ് – അഞ്ചെണ്ണവും ഫോർഡ് നിർമ്മിക്കുന്നത് ചെന്നൈയിലേയും ഗുജറാത്തിലേയും പ്ലാന്റുകളിലാണ്. മസ്താങ് മാത്രം അമേരിക്കയിൽ നിർമ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നു. 2018ൽ ഏറ്റവുമധികം യൂണിറ്റ് കാറുകൾ വിറ്റുകൊണ്ട് ഫോർഡ് ഇന്ത്യയിൽ തങ്ങളുടെ റെക്കോർഡ് തിരുത്തിക്കുറിക്കുകയും ചെയ്തു. 97,804 യൂണിറ്റുകൾ വിൽപന നടത്തിക്കൊണ്ട് ഇക്കാലമത്രയുമുള്ള തങ്ങളുടെ വിൽപനക്കണക്കുകളെ മറികടക്കാൻ ഫോർഡിനെ സഹായിച്ചതിൽ പ്രധാന പങ്കുവഹിച്ചത് മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 2500 കോടി രൂപ ആസ്തിയുള്ള ഇൻഡെൽ കോർപ്പറേഷന്റെ ഭാഗമായി കേരളത്തിൽ പ്രവർത്തിക്കുന്ന വാഹന ഡീലറായ കൈരളി ഫോർഡാണ്.

Kairali Ford showroom, Edappally

1999ൽ കൊച്ചിയിലെ ഇടപ്പള്ളിയിൽ ആദ്യ ഷോറൂം ആരംഭിച്ചതു മുതൽ തന്നെ ഇന്ത്യയിലെ ഫോർഡ് ഡീലർഷിപ്പുകളിൽ ഏറ്റവുമധികം കാറുകൾ വിറ്റഴിച്ചുകൊണ്ട്, ഒന്നാം സ്ഥാനത്തു നിലകൊള്ളാൻ കൈരളി ഫോർഡിന് സാധിച്ചിട്ടുണ്ട്. എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം, തൃശ്ശൂർ എന്നീ ജില്ലകളിലായി മൊത്തം 9 ഷോറൂമുകളും പതിനഞ്ചിലധികം സർവീസ് സെന്ററുകളുമുള്ള കൈരളി ഫോർഡ് പ്രതിമാസം നാനൂറിലധികം ഫോർഡ് കാറുകളാണ് കേരളത്തിൽ വിറ്റഴിച്ചുകൊണ്ടിരിക്കുന്നത്. ആരംഭിച്ച് ഇക്കാലയളവിൽ 60,000ത്തോളം യൂണിറ്റുകളാണ് മൊത്തം കൈരളി ഫോർഡ് വിറ്റഴിച്ചിരിക്കുന്നതെന്നത് കൈരളി ഫോർഡിൽ മലയാളികൾ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെ തെളിവുമാണ്. ഇന്ത്യയിലെ ഡീലർഷിപ്പിന്റെ മികവിനുള്ള ഫോർഡിന്റെ പ്രസിഡന്റ്‌സ് അവാർഡ് പലതവണ കരസ്ഥമാക്കിയിട്ടുമുണ്ട് കൈരളി ഫോർഡ്. വിൽപനയിലും വിൽപനാനന്തര സേവനത്തിലും കൈരളി ഫോർഡ് കാലങ്ങളായി വച്ചുപുലർത്തുന്ന സുതാര്യതയും വിശ്വാസ്യതയും ആത്മാർത്ഥതയുമാണ് ഫോർഡ് എന്ന ബ്രാൻഡിനെ കേരളത്തിൽ ജനകീയമാക്കി മാറ്റിയതെന്ന കാര്യത്തിൽ തർക്കമില്ല. ഫോർഡ് മസ്താങ് വിൽക്കുന്നതിനും സർവീസ് ചെയ്യുന്നതിനും അംഗീകാരമുള്ള കേരളത്തിലെ ഏക ഫോർഡ് ഡീലർഷിപ്പ് കൂടിയാണ് കൈരളി ഫോർഡ് എന്ന തിരിച്ചറിയുമ്പോഴാണ് അത്യാധുനിക ഉപകരണങ്ങളുടേയും മികച്ച ടെക്‌നീഷ്യന്മാരുടേയും സംഗമ സ്ഥലമാണ് ഈ ഡീലർഷിപ്പ് എന്ന് നമുക്ക് ബോധ്യപ്പെടുക. പതിനഞ്ചിലധികം മസ്താങ്ങുകളാണ് കുറഞ്ഞ കാലയളവിനുള്ളിൽ കൈരളി ഫോർഡ് വിറ്റഴിച്ചതെന്നും അറിയുക.

Kairali Ford showroom, Edappally

”ഉപഭോക്തൃ സംതൃപ്തിയുടെ കാര്യത്തിൽ ഇന്ത്യയിൽ കാലങ്ങളായി ഒന്നാം സ്ഥാനത്താണ് കൈരളി ഫോർഡ്. ഏഴു തവണ ഇന്ത്യയിലെ മികച്ച ഡീലർഷിപ്പിനുള്ള പ്രസിഡന്റ്‌സ് അവാർഡിന് അർഹമായ ഡീലർഷിപ്പു കൂടിയാണ് കൈരളി ഫോർഡ്. 2005, 2006, 2008, 2009, 2012, 2017, 2018 വർഷങ്ങളിലാണ് കൈരളി ഫോർഡ് ഈ നേട്ടം കൈവരിച്ചത്. ഉപഭോക്താക്കൾ ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഉപഭോക്തൃ സംതൃപ്തിയും മറ്റ് ഘടകങ്ങളും മുൻനിർത്തിയുള്ള ഈ പുരസ്‌കാരലബ്ധി,” കൈരളി ഫോർഡിന്റെ ജനറൽ മാനേജർ ജോൺ ഐ രാമനാട്ട് പറയുന്നു. സേവനങ്ങളുടെ മേന്മ നിലനിർത്തുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്തതും പ്രവർത്തനങ്ങളിൽ സുതാര്യത വച്ചുപുലർത്തുന്നതും ഉപഭോക്താവിന്റെ പരാതികൾക്ക് കൃത്യമായി പരിഹാരം കണ്ടെത്തി നൽകുന്നതും മികച്ച വിൽപനാനന്തര സേവനവുമാണ് ഈ നേട്ടത്തിലേക്ക് കൈരളി ഫോർഡിനെ നയിച്ചതെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല.

മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡെൽ കോർപ്പറേഷന്റെ ഭാഗമാണ് കൈരളി ഫോർഡ് എന്നത് ഈ ഡീലർഷിപ്പിന് കൂടുതൽ വിശ്വാസ്യത പകരുന്ന കാര്യമാണ്. വാഹന വ്യവസായ മേഖലയ്ക്കു പുറമേ, ഹോസ്പിറ്റാലിറ്റി, കൃഷി, അടിസ്ഥാന സൗകര്യ വികസനം, മാധ്യമങ്ങൾ, വിനോദ വ്യവസായം, സാമ്പത്തിക മേഖലയിലെല്ലാം തന്നെ ഇൻഡെലിന് നിക്ഷേപമുണ്ട്. ‘ഇന്ത്യൻ എലിമെന്റ്‌സ്’ അഥവാ ഇന്ത്യയുടെ പരമ്പരാഗത മൂല്യങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്നർത്ഥം വരുംവിധമാണ് ഇൻഡെൽ സ്ഥാപിതമായതെന്ന് ഇൻഡെൽ ഗ്രൂപ്പിന്റെ സി എം ഡി ജി മോഹനനും കമ്പനി ഡയറക്ടറായ ഉമേഷ് മോഹനും പറയുന്നു. വാഹന ബിസിനസ് മേഖലയിൽ കൈരളി ഫോർഡിനെ കൂടാതെ, എം ജി എഫ് ഹ്യുണ്ടായ്, കേരളാ വോൾവോ, ഇൻഡെൽ യമഹ, ഇൻഡെൽ ഹോണ്ട, ഇൻഡെൽ സുസുക്കി, ബംഗലുരുവിലെ ഇൻഡെൽ മഹീന്ദ്ര തുടങ്ങിയ ഡീലർഷിപ്പുകളും ഇൻഡെൽ കോർപ്പറേഷനു കീഴിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഇവയെല്ലാം തന്നെ മൂല്യങ്ങൾക്ക് വലിയ വിലകൽപിക്കുന്ന സ്ഥാപനങ്ങളായതിനു പിന്നിൽ ഇൻഡെൽ കോർപ്പറേഷന്റെ മേൽനോട്ടമുള്ളതിനാലാണെന്ന കാര്യം നിസ്തർക്കവുമാണ്.

Insurance and Finance departments of Kairali Ford

കൈരളി ഫോർഡ് ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഇടമാണെന്ന് അവിടെ നിന്നുള്ള വിൽപനക്കണക്കുകൾ തന്നെ സൂചിപ്പിക്കുന്നുണ്ടല്ലോ. എന്നാൽ വിൽപനയ്ക്കും മികച്ച വിൽപനനാന്തര സേവനത്തിനും പുറമേ, മികച്ച സ്റ്റാഫ് സൗഹൃദ സ്ഥാപനം കൂടിയാണ് കൈരളി ഫോർഡ്. വാഹന ഡീലർഷിപ്പുകളിൽ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറഞ്ഞ സ്ഥാപനങ്ങളിലൊന്നാണത്. ജനറൽ മാനേജറായ ജോൺ ഐ രാമനാട്ട് തന്നെ കഴിഞ്ഞ പതിനേഴ് വർഷമായി കൈരളി ഫോർഡിൽ പ്രവർത്തിക്കുന്നയാളാണെന്നിരിക്കേ, അതിനേക്കാൾ വലിയ മറ്റൊരു ഉദാഹരണം നമുക്ക് എടുത്തുകാണിക്കേണ്ടതില്ല. നിലവിൽ 800ഓളം ജീവനക്കാരുണ്ട് കൈരളി ഫോർഡിൽ. ഇവരെല്ലാവരും തന്നെ കമ്പനി നേരിട്ട് പരിശീലനം നൽകിയവരുമാണ്.

Conference hall

”ഫോർഡ് നേരിട്ട് പരിശീലനം നൽകിയവരാണ് വിൽപനയിലും വിൽപനനാന്തര രംഗത്തുമുള്ളത്. ബഹുരാഷ്ട്ര കമ്പനിയായ ഫോർഡിന്റെ നിലവാരം അവരുടെ എല്ലാ ഡീലർഷിപ്പുകളും വച്ചുപുലർത്തണമെന്ന് അവർ ആഗ്രഹിക്കുന്നു. വാഹനത്തെപ്പറ്റി ഉപഭോക്താവിന് വർണിച്ചു നൽകുന്നതുപോലും ഫോർഡ് നിഷ്‌ക്കർഷിച്ചിട്ടുള്ള നിലവാരത്തേയും പാരാമീറ്ററുകളേയും ആശ്രയിച്ചാണ്. കൈരളി ഫോർഡിന്റെ ആതിഥേയത്വം സ്വീകരിച്ച ഒരു കസ്റ്റമറും മറ്റൊരു ഡീലർഷിപ്പ് തേടി ഒരിക്കലും പോകുകയില്ല. മികച്ച വാഹനം വിപണനം ചെയ്യുന്നയിടം മികച്ചതായി തന്നെയിരിക്കണമെന്ന് കൈരളി ഫോർഡിന് നിർബന്ധമുണ്ട്,” ജോൺ ഐ രാമനാട്ട് പറയുന്നു.

John I Rananatt, General Manager, Kairali Ford

മികച്ച സർവീസ് ഉപഭോക്താക്കൾക്ക് ഉറപ്പാക്കുന്നതിൽ ഏറ്റവും മികച്ച സർവീസ് ഉപകരണങ്ങൾ തങ്ങളുടെ ഡീലർഷിപ്പുകളിലെ സർവീസ് സെന്ററുകളിലുണ്ടാകണമെന്ന കാര്യവും കൈരളി ഫോർഡ് ഉറപ്പുവരുത്തുന്നുണ്ട്. ”ഇന്ത്യയിൽ ഏറ്റവും മികച്ച സർവീസ് ശൃംഖലയാണ് കൈരളി ഫോർഡിനുള്ളത്. ഉപഭോക്താക്കളെ ഷോറൂമിലായാലും സർവീസ് സെന്ററിലായാലും അതിഥിയെ സ്വീകരിക്കുന്ന പോലെ രാജകീയമായാണ് കൈരളി ഫോർഡ് സ്വീകരിക്കാറുള്ളത്. ഉപഭോക്താവിന്റെ സംതൃപ്തിയ്ക്കാണ് കൈരളി ഫോർഡ് എക്കാലത്തും മുൻഗണന നൽകിയിട്ടുള്ളത്,” കൈരളി ഫോർഡ് അസിസ്റ്റന്റ് ജനറൽ മാനേജർ ഷിന്റോ ജോർജ് പറയുന്നു.

Kairali Ford Service centre

കൈരളി ഫോർഡിന്റെ സർവീസ് സ്റ്റേഷനുകളിലെല്ലാം തന്നെ അത്യാധുനിക മെഷിനറികൾ കാണാനാകും. വീൽ അലൈൻമെന്റ്, ടയർ ബാലൻസിങ്, ടയർ ചേഞ്ചർ എന്നിവയ്ക്കു പുറമേ എയർ കണ്ടീഷണർ സർവീസ് ചെയ്യാനുള്ള എസി റിക്കവറി മെഷീൻ, ഹൈടെക് പെയിന്റ് ബൂത്ത്, ഓട്ടോ കാർവാഷ് എന്നിങ്ങനെയുള്ള അത്യാധുനിക സർവീസ് ഉപകരണങ്ങളും ഇവിടെയുണ്ട്. ഇതിനു പുറമേ, ടുപോസ്റ്റ്, സിസർ തുടങ്ങിയ ലിഫ്റ്റുകളും മറ്റ് സർവീസ് അനുബന്ധ ഉപകരണങ്ങളും സെന്ററുകളിലുണ്ട്. വിദഗ്ധരായ, കമ്പനിയിൽ നിന്നും നേരിട്ട് പരിശീലനം സിദ്ധിച്ച എഞ്ചിനീയർമാരും ടെക്‌നീഷ്യന്മാരും ഓരോ സർവീസ് സ്റ്റേഷനുകളിലുമുള്ളതിനാൽ വാഹനത്തിന്റെ തകരാറുകൾ എളുപ്പം കണ്ടെത്തി പരിഹരിക്കാനും കൈരളി ഫോർഡിനാകുന്നു. ഇതിനു പുറമേയാണ് യഥാർത്ഥ സ്‌പെയർ പാർട്‌സുകൾ ഡീലർഷിപ്പുകളിൽ എപ്പോഴും ലഭ്യമാണെന്ന പ്രത്യേകത. ”അത്യാധുനിക വർക്ക്‌ഷോപ്പുകളും കമ്പനി നേരിട്ട് പരിശീലനം നൽകിയ ടെക്‌നീഷ്യ ന്മാരുമുള്ളതിനാൽ അതിവേഗം ഏറ്റവും ഫലവത്തായ വിധത്തിൽ ഉപഭോക്താവിന് ഏതു സമയത്തും എവിടേയും സേവനം ലഭ്യമാക്കാൻ കൈരളി ഫോർഡിന് സാധിക്കുന്നു. എറണാകുളത്ത് ചേരാനെല്ലൂരിലെ കൈരളി ഫോർഡിന്റെ സർവീസ് സെന്റർ തന്നെ നോക്കുക. രണ്ടേക്കർ ഭൂമിയിലാണ് പതിനായിരം ചതുരശ്ര അടിയിലധികമുള്ള ഫോർഡിന്റെ ഈ സർവീസ് സെന്റർ നിലകൊള്ളുന്നത്. ഒരു ദിവസം 30 കാറുകളോളം സർവീസ് ചെയ്യാനാകുന്ന സംവിധാനമാണ് ഇവിടെയുള്ളത്,” കൈരളി ഫോർഡിന്റെ സർവീസ് മാനേജർ രാകേഷ് നമ്പ്യാർ പറയുന്നു.

Customer Loungue @ Kairali Ford

വിശാലമായ ഈ സർവീസ് സെന്ററിന്റെ പാർക്കിങ് ബേയിൽ ഒരേ സമയം അറുപതിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാനാകും. ആറ് 2 പോസ്റ്റ് ലിഫ്റ്റുകളും 2 സിസ്സർ ലിഫ്റ്റുകളുമടക്കം 8 ലിഫ്റ്റുകളുണ്ട് ഇവിടെ. 13 മെക്കാനിക്കൽ ബേകളും മൂന്ന് ബോഡിഷോപ്പുമട ക്കം 16 ബേകളാണ് ഇവിടെയുള്ളത്. വർക്ക്‌ഷോപ്പ് മാത്രം 10,000 ചതുരശ്ര അടിയിലുള്ളതാണ്. വീൽ ബാലൻസിങ്, വീൽ അലൈൻമെന്റ്, പെയിന്റ് ബൂത്ത്, ബോഡിഷോപ്പ് എന്നിവയെല്ലാം കൈരളി ഫോർഡിന്റെ ഓരോ സർവീസ് സെന്ററുകളിലുമുണ്ട്. ”തങ്ങളുടെ വാഹനങ്ങൾ സർവീസിന്റെ ഏതു ഘട്ടത്തിലാണെന്ന് കസ്റ്റമർ ലോഞ്ചിലിരുന്നു കാറുടമയ്ക്ക് അറിയാനാകു മെന്നതിനു പുറമേ, ഇ വർക്ക് ഷോപ്പ് സൗകര്യവും എസ് എം എസ്സിലൂടെയുള്ള വെഹിക്കിൾ സർവീസ് സ്റ്റാറ്റസ് അപ്‌ഡേറ്റും കൈരളി ഫോർഡ് നൽകുന്നുണ്ട്. തങ്ങളുടെ കാറിന് സർവീസിനായി എത്ര തുക ചെലവാകുമെന്നതിനെപ്പറ്റി ഉപഭോക്താവിനെ ബോധവാനാ ക്കുന്നതിനുള്ള ഫോർഡ് സർവീസ് പ്രൈസ് പ്രോമിസും ഉപഭോക്താവിന് ഇവിടെ പരിശോധിക്കാനാകും,” രാകേഷ് നമ്പ്യാർ പറയുന്നു. വാഹനത്തിന്റെ സർവീസ് ഓൺലൈനായി ബുക്ക് ചെയ്യാമെന്നതിനു പുറമേ, സർവീസ് റിമൈൻഡറുകളും ഉപഭോക്താവിന് കൈരളി ഫോർഡ് നൽകാറുണ്ട്.

Accessory division at Kairali Ford

സുതാര്യമായ പോളിസികളും സൗഹാർദ്ദപരമായ ഇടപെടലുകളുമാണ് കൈരളി ഫോർഡിനെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡീലർഷിപ്പുകളിലൊന്നായി മാറ്റുന്നതെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. ”ഫോർഡ് അഷ്വേർഡ് എന്ന പേരിൽ കമ്പനി സർട്ടിഫൈഡ് യൂസ്ഡ് കാർ ഷോറൂമും പഴയ വാഹനം എക്‌സേഞ്ച് ചെയ്യാനുള്ള സെന്ററുകളും കൈരളി ഫോർഡിനുണ്ട്. സർട്ടിഫൈഡ് യൂസ്ഡ് കാറുകൾക്ക് വാറന്റിയും നൽകുന്നുണ്ട് കൈരളി ഫോർഡ്. പ്രധാന ഇൻഷുറൻസ് കമ്പനികളുമായും ബാങ്കിങ് നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികളുമായി ചേർന്ന് ഇൻഷുറൻസ്, വായ്പാ പദ്ധതികളും ഉപഭോക്താക്കൾക്കായി കൈരളി ഫോർഡ് ആവിഷ്‌കരിച്ചിട്ടുണ്ട്.
ഫിനാൻസിൽ എസ് ബി ഐ, എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ, ആക്‌സിസ് ബാങ്ക് എന്നിവരാണ് പ്രധാനീയർ. ഇൻഷുറൻസിൽ ന്യൂ ഇന്ത്യ അഷ്വറൻസ്, റോയൽ സുന്ദരം, റിലയൻസ് എന്നിവരുമുണ്ട്,” ജനറൽ മാനേജർ ജോൺ ഐ രാമനാട്ട് പറയുന്നു.

Back office

ഫോർഡിന്റെ കാറുകളിൽ ഇന്ന് വിൽപനയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഇക്കോസ്‌പോർട്ടാണ്. പ്രതിമാസം ശരാശരി 180 ഇക്കോസ്‌പോർട്ടുകളാണ് കൈരളി ഫോർഡ് വിൽക്കുന്നത്. വിൽപനയിൽ രണ്ടാം സ്ഥാനത്ത് ഫ്രീസ്‌റ്റൈലും മൂന്നാം സ്ഥാനത്ത് ആസ്പയറും നാലാം സ്ഥാനത്ത് ഫോർഡ് എൻഡേവറുമാണുള്ളത്. കൈരളി ഫോർഡിന്റെ ഷോറൂമിലേക്ക് എത്തുന്ന വ്യക്തിയ്ക്ക് ലഭിക്കുന്ന ആതിഥ്യമര്യാദകളിൽ നിന്നും ആരംഭിക്കുന്നുണ്ട് ഉപഭോക്തൃ സംതൃപ്തിയുടെ പടവുകൾ. ഉപഭോക്താവിനെ സ്വീകരിച്ചിരുത്തുകയും ലഘുപാനീയങ്ങൾ നൽകുകയും അതിനുശേഷം ഡിസ്‌കഷൻ ടേബിളിൽ എക്‌സിക്യൂട്ടീവിനൊപ്പം ഇരുന്നു ചർച്ച ചെയ്യാനുമുള്ള സംവിധാനങ്ങൾ അവിടെയുണ്ട്. എൽ ഇ ഡി ടെലിവിഷൻ സ്‌ക്രീനോടു കൂടിയ ആഡംബര കസ്റ്റമർ ലോഞ്ചുകളാണ് ഷോറൂമിലും സർവീസ് സെന്ററുകളിലും കൈരളി ഫോർഡ് ഒരുക്കിയിട്ടുള്ളത്. തങ്ങളെ രാജകീയമായി പരിഗണിക്കുന്ന വാഹന ഡീലർഷിപ്പാണ് കൈരളി ഫോർഡ് എന്ന കാര്യം ഉപഭോക്താക്കളും തുറന്നു സമ്മതിക്കുന്നുണ്ട്.

Various awards bagged by Kairali Ford

സർവീസ് രംഗത്ത് 90 മിനുട്ടിനുള്ളിൽ സർവീസ് പൂർത്തിയാക്കി നൽകുന്ന ക്വിക് സർവീസും 10 കിലോമീറ്റർ ചുറ്റളവിനുള്ളിൽ കസ്റ്റമർക്ക് സൗജന്യമായി പിക്ക് അപ്പും ഡ്രോപ്പും നൽകുന്ന സംവിധാനവും വാറന്റി കാലയളവിൽ സൗജന്യമായി നൽകുന്ന 24 മണിക്കൂർ റോഡ് സൈഡ് അസിസ്റ്റൻസും വാറന്റി കാലയളവിൽ വാഹനത്തിന് തകരാർ സംഭവിച്ചാൽ സ്‌പെയർ കാറുകൾ നൽകാനുള്ള സംവിധാനവുമെല്ലാം കൈരളി ഫോർഡിന്റെ സവിശേഷതകളാണ്.

Kairali Ford used car showroom @ Cheranallore

ഇന്ത്യയിലെ തന്നെ മികച്ച ഫോർഡ് ഡീലർഷിപ്പ് എന്ന നിലയിലേക്ക് കൈരളി ഫോർഡ് ഉയർന്നതിനു പ്രധാന കാരണം ആത്മാർത്ഥതയും സുതാര്യതയും വിശ്വാസ്യതയും കൈമുതലാക്കിയ അവരുടെ പ്രവർത്തനമാണെന്ന കാര്യത്തിൽ സംശയമില്ല. ഇൻഡെൽ ഗ്രൂപ്പ് തങ്ങളുടെ സംരംഭങ്ങളുടെ കാര്യത്തിൽ വച്ചുപുലർത്തുന്ന സവിശേഷമായ മേൽനോട്ടം ആ ഉത്തരവാദിത്തം കൂടുതൽ പ്രതിബദ്ധതയോടെയുള്ളതുമാക്കി മാറ്റുന്നു. കേരളത്തിനും മലയാളിക്കും അഭിമാനമാണ് കൈരളി ഫോർഡ് എന്നു ചുരുക്കം$

Kairali Ford
Ph: +91 996104444

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>