Ultraviolette Automotive raises investment from GoFrugal Technologies
October 19, 2020
Skoda Superb L&K: What the customer says?
October 19, 2020

Jazzy Life: Why we choose Honda Jazz!

ഹോണ്ട ജാസിനൊപ്പം ഹരികുമാറും സ്മിതയും

ബംഗലുരുവിൽ കരിയർനെറ്റിന്റെ അസോസിയേറ്റ് വൈസ് പ്രസിഡന്റായ ജയകൃഷ്ണനും കൊച്ചിയിൽ ഫ്‌ളവേഴ്‌സ് 24ന്യൂസ്‌ ചാനലിന്റെ ചീഫ് സബ് എഡിറ്ററായ സ്മിത വി എച്ചും ഹോണ്ട ജാസിനെയാണ് തങ്ങളുടെ വാഹനപങ്കാളിയാക്കിയിരിക്കുന്നത്. എന്തുകൊണ്ടാണ് ജാസ് ഇവരുടെ മനംകവർന്നത്?

എഴുത്ത്: ജെ ബിന്ദുരാജ്

ബംഗലുരുവിൽ കരിയർനെറ്റിന്റെ അസോസിയേറ്റ് വൈസ് പ്രസിഡന്റാണ് ജയകൃഷ്ണൻ കെ. ഡ്രൈവിങ് പഠിച്ചിട്ട് കുറച്ചുകാലമായെങ്കിലും തന്റെ സങ്കൽപത്തിലുള്ള ഒരു വാഹനത്തിനായുള്ള അന്വേഷണത്തിലായിരുന്നു അദ്ദേഹം. ഓരോ വാഹനത്തിന്റേയും ഗുണദോഷവശങ്ങളൊക്കെ നന്നായി മനസ്സിലാക്കിയശേഷം മാത്രമേ വാഹനമെടുക്കൂ എന്ന നിർബന്ധത്തിലായിരുന്നു ജയകൃഷ്ണൻ. ഭാര്യ ചിത്രയുമായി വാഹനവിവരങ്ങൾ നിരന്തരം ചർച്ച ചെയ്താണ് ഒടുവിൽ തന്റെ ബജറ്റിനിണങ്ങുന്നതും എന്നാൽ എല്ലാ സൗകര്യങ്ങളും സുരക്ഷിതത്വമാനദണ്ഡങ്ങൾ പാലിക്കുന്നതുമായ ഒരു വാഹനം അദ്ദേഹം സ്വന്തമാക്കിയത്. ഏതാണ് ആ വാഹനമെന്നല്ലേ? ഹോണ്ട ജാസിന്റെ ടോപ്പ്എൻഡ് വേരിയന്റായ ഇസഡ് എക്‌സ് സിവിടി.

”ആദ്യമായി ഒരു വാഹനമെടുക്കുമ്പോൾ അത് മികച്ച വാഹനം തന്നെയായിരിക്കണമെന്ന കാര്യത്തിൽ എനിക്ക് നിർബന്ധമുണ്ടായിരുന്നു. പല വാഹനങ്ങളും കാലങ്ങളായി ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നുണ്ടെങ്കിലും എന്റെ സങ്കൽപത്തിലുള്ള വാഹനവുമായി അവയൊന്നും പൊരുത്തപ്പെട്ടിരുന്നില്ല. സ്‌റ്റൈലിഷും പുതിയകാലത്തിനു യോജിച്ചതും ഫീച്ചർ റിച്ചുമായ ഒരു വാഹനം ഞാൻ കണ്ടെത്തിയത് ഹോണ്ട ജാസിലാണ്,” ജയകൃഷ്ണൻ പറയുന്നു. ഒക്ടോബറിലാണ് ഗോൾഡൻ ബ്രൗൺ മെറ്റാലിക് നിറമുള്ള ഹോണ്ട ജാസ് ജയകൃഷ്ണന്റെ ബംഗലുരു വൈറ്റ്ഫീൽഡിലുള്ള വസതിയിലേക്ക് എത്തിയത്.

ജയകൃഷ്ണനും ഭാര്യ ചിത്രയും മകൻ ധനഞ്ജയും ഹോണ്ട ജാസിനൊപ്പം

1199 സിസിയുടെ 4 സിലിണ്ടർ ഐവിടെക് എഞ്ചിനുള്ള വാഹനത്തിൽ 7 സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയർ ബോക്‌സാണുള്ളത്. 6000 ആർ പി എമ്മിൽ 89 ബി എച്ച് പി കരുത്തും 4800 ആർ പി എമ്മിൽ 110 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ് വാഹനത്തിനുള്ളത്. മൈലേജിന്റെ കാര്യം നേരത്തെ ഹോണ്ട ജാസ് എടുത്ത സുഹൃത്തുക്കളുമായി ജയകൃഷ്ണൻ ചർച്ച ചെയ്തിരുന്നതാണ്. ”കമ്പനി ലിറ്ററിന് 17.1 കിലോമീറ്ററാണ് പറയുന്നതെങ്കിലും പല സുഹൃത്തുക്കൾക്കും ഹൈവേകളിൽ 19 കിലോമീറ്റർ വരെ മൈലേജ് ലഭിച്ചതായാണ് പറയുന്നത്. സിറ്റി ഡ്രൈവിങ്ങിലും നല്ല മൈലേജ് തന്നെയാണ് ഹോണ്ട ജാസ് നൽകുന്നത്,” ജയകൃഷ്ണൻ ഹോണ്ട ജാസിനെപ്പറ്റി എല്ലാ കാര്യങ്ങളും അരിച്ചുപെറുക്കി പഠിച്ച ലക്ഷണമുണ്ട്. ഹോണ്ട ജാസിലുള്ള ആദ്യത്തെ ദീർഘദൂര യാത്ര ബംഗലുരുവിൽ നിന്നും ജന്മനാടായ കോട്ടയത്തെ മാഞ്ഞൂരിലേക്കാണ് ജയകൃഷ്ണൻ പദ്ധതിയിടുന്നത്.

യാത്രകൾ ധാരാളമായി ചെയ്യാൻ ആഗ്രഹിക്കുന്നയാളാണ് ജയകൃഷ്ണൻ. ഹോണ്ട ജാസിൽ കുടുംബത്തിനൊപ്പമുള്ള യാത്രകൾ സുരക്ഷിതമായിരിക്കുമെന്നും ജയകൃഷ്ണന് ഉറപ്പുണ്ട്. ഡ്രൈവർക്കും കോ പാസഞ്ചർക്കും രണ്ട് എയർ ബാഗുകളുണ്ടെന്നതിനു പുറമേ, സീറ്റ് ബെൽട്ട് വാണിങ്ങും എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്. പാർക്കിങ്ങ് അനായാസകരമാക്കാനായി മാർഗനിർദ്ദേശങ്ങളോടു കൂടിയ റിവേഴ്‌സ് ക്യാമറയും പിന്നിൽ പാർക്കിങ് സെൻസറുകളുമുണ്ട്. ”ബംഗലുരു പോലൊരു നഗരത്തിൽ പാർക്കിങ് വളരെ ബുദ്ധിമുട്ടുള്ളതാണെങ്കിലും ഹോണ്ട ജാസ് അത് അനായാസമാക്കിത്തീർക്കുന്നു,” ജയകൃഷ്ണന്റെ സാക്ഷ്യപത്രം. മുന്നിലും പിന്നിലും എൽഇഡി ഹെഡ്‌ലാമ്പുകളാണ് വാഹനത്തിലുള്ളത്. ഇലക്ട്രിക് സൺറൂഫും ഇസഡ് എക്‌സ് വേരിയന്റിൽ ജാസിലുണ്ട്.

കൊച്ചിയിൽ ഫ്‌ളവേഴ്‌സ് 24 ന്യൂസ്‌ ചാനലിന്റെ ചീഫ് സബ് എഡിറ്ററായ വി എച്ച് സ്മിതയും സമീപകാലത്ത് തന്റെ പഴയ കാർ മാറ്റി ഹോണ്ട ജാസിലേക്ക് അപ്‌ഗ്രേഡ് ചെയ്തിരുന്നു. ”ഫീച്ചർറിച്ചായ വാഹനമാണ് ഹോണ്ട ജാസ്. ഒരു ഡിജിറ്റൽ ലൈഫ് സ്‌റ്റൈലിനു പറ്റിയതെല്ലാം തന്നെ ജാസിലുണ്ട്. ഏറ്റവും പുതിയ ഡിജിപാഡ് 2.0 യ്ക്ക് നിരവധി കണക്ടിവിറ്റി ഫീച്ചറുകളാണുള്ളത്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ തുടങ്ങിയ ആധുനിക സംവിധാനങ്ങൾക്കൊപ്പം യു എസ്ബി, ബ്ലൂടൂത്ത്, ഓക്‌സിലിയറി കോംപാറ്റിബിലിറ്റിയുമുണ്ട് വാഹനത്തിൽ. സ്റ്റീയറിങ്ങിൽ തന്നെ പല സ്വിച്ചുകളുമുള്ളതിനാൽ ഡ്രൈവിങ്ങിനിടെ ശ്രദ്ധ മറ്റിടങ്ങളിലേക്ക് പോകാതെ പല ഫങ്ഷനുകളും ഓപ്പറേറ്റ് ചെയ്യാനുമാകും,” സ്മിത പറയുന്നു. തിരക്കുള്ള മീഡിയ പ്രൊഫഷണലായതിനാൽ ഡ്രൈവിങ്ങിനിടയിലും ഫോണുകളിൽ സംസാരിക്കാനും മറ്റുമൊക്കെ ഈ സംവിധാനങ്ങൾ സ്മിതയ്ക്ക് തുണയാകുന്നുണ്ട്. എം പി 3 പ്ലേബാക്കും റേഡിയോയുമൊക്കെ ഇതിനു പുറമേ വേറെയുമുണ്ട്.

നിരന്തരം യാത്രകളുള്ളതിനാൽ വാഹനത്തിൽ ലോ ഫ്യൂവൽ വാണിങ്ങും ഇന്ധനം തീരാൻ ഇനിയെത്ര കിലോമീറ്റർ ബാക്കിയുണ്ടെന്ന വിവരവുമൊക്കെയുള്ളത് സ്മിതയ്ക്ക് ഏറെ ഗുണകരവുമാണ്. എട്ടു തരത്തിൽ മാനുവലായി അഡ്ജസ്റ്റ് ചെയ്യാനുന്ന ഡ്രൈവർ സീറ്റും ആറു തരത്തിൽ മാനുവലായി അഡ്ജസ്റ്റ് ചെയ്യാവുന്ന മുന്നിലെ പാസഞ്ചർ സീറ്റുമാണ് ഹോണ്ട ജാസിനുള്ളത്. ഫാബ്രിക് സീറ്റുകളാണ് വാഹനത്തിലുള്ളത്. കണ്ണിനിമ്പം നൽകുന്ന ബീജ് ബ്ലാക്ക് കോമ്പിനേഷനിലുള്ള ഇന്റീരിയറാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും സ്മിത പറയുന്നു.

മികച്ച സസ്‌പെൻഷനാണ് ഹോണ്ട ജാസിന്റേത്. നഗരത്തിലെ പല നിരത്തുകളും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണെങ്കിലും ഹോണ്ട ജാസിന്റെ മുന്നിലെ കോയിൽ സ്പ്രിങ്ങോടു കൂടിയ മക്‌ഫേഴ്‌സൺ സ്ട്രറ്റ് സസ്‌പെൻഷനും പിന്നിലെ കോയിൽ സ്പ്രിങ്ങോടു കൂടിയ ടോർഷൻ ബീം ആക്‌സിൽ സസ്‌പെൻഷനും അകത്തേക്ക് അലോസരതകൾഡ കടത്തിവിടില്ല. മുന്നിൽ ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്രം ബേക്കുമാണ് ജാസിലുള്ളത്. ”നഗര നിരത്തുകളിൽ ഏറെ കംഫർട്ടോടെ ഡ്രൈവ് ചെയ്യാനാകുന്ന വാഹനമാണ് ഹോണ്ട ജാസ്. മികച്ച എയർ കണ്ടീഷനിങ് സംവിധാനമുള്ളതിനാൽ വേനൽക്കാല യാത്രകളും സുഖകരമാകും,” സ്മിത പറയുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളാണ് ജാസിലുള്ളത്.
354 ലിറ്ററാണ് ഹോണ്ട ജാസിന്റെ ബൂട്ട് സ്‌പേസ്. ഇതിനു പുറമേ, മുന്നിൽ കപ്‌ഹോൾറുകളും ഡ്രൈവർ ആംറെസ്റ്റിൽ സ്റ്റോറേജും നൽകിയിരിക്കുന്നു. ഭർത്താവ് ഹരികുമാറിനും മകൾ മാളവികയ്ക്കുമൊപ്പം കൊച്ചിയിലെ കാക്കനാട് ഇൻഫോ പാർക്ക് ഹൈവേയ്ക്കടുത്താണ് സ്മിതയുടെ താമസം. ജാസിന്റെ വി എക്‌സ് സിവിടി ഓട്ടോമാറ്റിക് വേരിയന്റാണ് സ്വന്തമാക്കിയിരിക്കുന്നതെന്നതിനാൽ അനായാസേന നഗരത്തിലൂടെ ട്രാഫിക് തിരക്കുകളിലും ഡ്രൈവ് ചെയ്യാൻ സ്മിതയ്ക്കാകുന്നുണ്ടെന്നത് ജോലിഭാരത്തിന്റെ ടെൻഷൻ ഡ്രൈവിങ്ങിനെ ബാധിക്കാതിരിക്കാൻ സഹായിക്കുന്നുണ്ടെന്ന് സ്മിത സാക്ഷ്യപ്പെടുത്തുന്നു. മികച്ച സസ്‌പെൻഷനും വാഹനത്തിന്റെ സ്റ്റെബിലിറ്റിയുമെല്ലാം തന്നിൽ നിറയ്ക്കുന്ന ആത്മവിശ്വാസം ചെറുതല്ലെന്ന് പറയാൻ സ്മിതയ്ക്ക് തെല്ലും മടിയുമില്ല. ഹോണ്ട ജാസ് പലരേയും പലവിധത്തിലാണ് സന്തോഷിപ്പിക്കുന്നതെന്ന് വ്യക്തം$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>