Highlander Garage: Treasure Hunter!
March 16, 2019
What makes Volkswagen Passat, most comfortable& luxurious Sedan?
March 18, 2019

Jawa Is Back: Inauguration of Classic motors- Jawa showroom in Kochi and Thrissur

ജാവയെ അനുഭവിച്ചറിയാൻ ചലച്ചിത്ര താരങ്ങൾ മുതൽ സാധാരണക്കാർ വരെ കൊച്ചി ഇടപ്പള്ളിയിലെ ക്ലാസിക് മോട്ടോഴ്‌സ് ഷോറൂമിൽ തിക്കിത്തിരക്കുന്നു. ചുട്ടുപൊള്ളുന്ന വെയിലിലും ഇതിഹാസതുല്യമായ ബൈക്കിലേറാൻ താരങ്ങൾ പോലും മണ്ണിലേക്കിറങ്ങുന്നു. ഇതിഹാസത്തിന്റെ തിരിച്ചുവരവ് ജനം ആഘോഷമാക്കിയ കാഴ്ചകളിലേക്ക്….

ജാവ ഒരു ബൈക്ക് അല്ല, ഒരു വികാരമാണ്. ഈ വികാരത്തെ കൊച്ചിയിലേക്ക് ആദ്യമെത്തിച്ചത് ക്ലാസ്സിക് ജാവ എന്ന ഷോറൂമാണ്. ഇന്ത്യയിൽ ബംഗലുരു, ചെന്നൈ തുടങ്ങിയ വൻനഗരങ്ങൾ കഴിഞ്ഞാൽ ജാവയുടെ ആദ്യ സിഗ്‌നേച്ചർ ഷോറൂം കൊച്ചി ഇടപ്പള്ളി ടോൾ ജംങ്ഷനടുത്താണ്. തൃശൂരിലെ പുഴയ്ക്കൽ പാടത്താണ് ക്ലാസിക് ജാവയുടെ രണ്ടാമത്തെ ഷോറൂം. ജാവ ആരാധകരുടെയും ഉപഭോക്താക്കളുടെയും സാന്നിദ്ധ്യത്തിൽ ജാവയെ ഇന്ത്യയിൽ തിരിച്ചെത്തിച്ച ക്ലാസിക്ക് ലെജൻഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനായ അനുപം തരേജയാണ് കൊച്ചി ഷോറൂം ഉദ്ഘാടനം ചെയ്തത്. ക്ലാസിക് ജാവയും ജാവ ബൈക്കിനെപ്പോലെ തന്നെ ഒരു വികാരമാണ്. ജാവയുടെ ഭൂതകാല ഇതിഹാസ കഥ പറയുന്ന ചുവരുകളും ബൈക്കർ കഫേയുടെ അന്തരീക്ഷവുമാണ് ഈ ഷോറൂമിന്. പോളീഷ് ചെയ്ത പ്രൗഢമായ വുഡൻ ഫർണീച്ചറുകളും ആഡംബരം നിറയുന്ന അപ്‌ഹോൾസ്റ്ററികളും വിന്റേജ് ഫീൽ നൽകുന്ന വസ്തുക്കൾ നിറഞ്ഞ ഷോകേസ്സും ക്ലാസിക് രൂപകൽപനയും ആധുനികതയും പൗരാണികതയും ഒരുമിക്കുന്ന സവിശേഷമായ ഭാവങ്ങളും ഈ ഷോറൂമിനുണ്ട്. പുസ്തകപ്രേമികളും സംഗീതപ്രേമികളുമായ ബൈക്കർമാരെ ഷോറൂമുകളിലേക്ക് ആകർഷിക്കുംവിധമാണ് രൂപകൽപന. അനുപം തരേജ അതിഗംഭീരമായ ചടങ്ങിൽ കൊച്ചിയിലേക്ക് ക്ലാസിക് ജാവ ഷോറൂമിനെ എത്തിച്ചതിനു തൊട്ടുപിന്നാലെ തന്നെ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ജാവയെ കാണാനും അനുഭവിക്കാനും വാങ്ങാനു മായി ക്ലാസിക് ജാവയുമായി ബന്ധപ്പെട്ടിരുന്നു.

തൃശ്ശൂരിലെ ഷോറൂം ക്ലാസിക് ലെജന്റ്‌സ് സെയിൽസ് ഹെഡ് തരുൺ ശർമ്മ നിർവഹിക്കുന്നു. എം ഡി സൗമിൻ നവാസ്, സെയിൽസ് ഡയറക്ടർ നിഹാദ് എൻ വാജിദ്, ഉണ്ണി മുകുന്ദൻ എന്നിവർ സമീപം

293 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിൻഡർ എഞ്ചിനാണ് പുതിയ ജാവായിലുള്ളത്. പ്രശസ്ത ഇറ്റാലിയൻ എഞ്ചിനീയ റായ ആമ്പീലിയോ മാക്കിയാണ് ജാവായുടെ എഞ്ചിനു പിന്നിലെ ശില്പി. അപ്രീലിയ, ഹസ്‌ക്വർന, കജൈവാ തുടങ്ങിയ ബ്രാൻഡുകൾക്കായി ഇരുപത്തഞ്ചോളം എഞ്ചിനുകൾ രൂപകല്പന ചെയ്ത മാക്കിയും ക്‌ളാസിക് ലെജൻഡ്‌സിലെ എഞ്ചിനീയർ മാരും ചേർന്നാണ് ഇന്ത്യയിലും ഇറ്റലിയിലുമായി ഈ എഞ്ചിൻ വികസിപ്പിച്ചെടുത്തത്. 27 ബിഎച്ച് പിയാണ് ഇതിന്റെ കരുത്ത്. ടോർക്ക് 28 ന്യൂട്ടൺ മീറ്ററും. കോൺസ്റ്റന്റ് മെഷ് 6 സ്പീഡ് ട്രാൻസ്മിഷനാണുള്ളത്. പഴയകാല ജാവ ബൈക്കുകളെ അനുസ്മരിപ്പി ക്കുന്ന അതേ രൂപമാണ് അതിനുള്ളത്. ഫ്രണ്ട് ഫെൻഡർ മുതൽ ഹെഡ്‌ലാമ്പ് ഹൗസിങ്ങുമൊക്കെ 1950കളിലെ ഡിസൈൻ ലാംഗ്വേജ് അതേപടി അനുകരിച്ചിരി ക്കുന്നു. ക്രോമിയം പൂശിയ ടാങ്കും ഇരട്ട എക്‌സോസ്റ്റുകളും പഴയ ശൈലിയിലെ ടൂൾ ബോക്‌സു മൊക്കെച്ചേർന്ന് ആകെയൊരു വിന്റേജ് ലുക്കിലാണ് ജാവയുടെ രണ്ടാം വരവ്. ജാവ റെഡ്, ഗ്രേ, ബ്‌ളാക്ക് എന്നിങ്ങനെ മൂന്നു നിറങ്ങളിൽ ലഭ്യമാണ്. 1,67,000 രൂപയാണ് വില.

ക്ലാസിക് മോട്ടോഴ്‌സിന്റെ തൃശ്ശൂർ ഷോറൂമിന്റെ ഉദ്ഘാടനടനചടങ്ങുകളിൽനിന്നുള്ള ദൃശ്യങ്ങൾ

ജാവയെക്കാൾ അല്പം വിലകുറച്ച് അതേ പ്‌ളാറ്റ്‌ഫോമിൽ നിർമ്മിച്ചിരിക്കുന്ന ഒരു മോഡലാണ് ജാവ 42. ക്രോം പാർട്ട്‌സ് കുറച്ചുകൊണ്ട് ബ്രിട്ടീഷ് ബൈക്കുകളോട് സാമ്യം പുലർത്തുന്ന ചില ഘടകങ്ങളും 42ന്റെ ഡിസൈനിൽ കടന്നുവന്നിട്ടുണ്ട്. ഓഫ്‌സെറ്റ് സിംഗിൾ പോഡ് ഇൻസ്ട്രമെന്റേഷൻ പോലെ ജാവയിൽ ഇതിനു മുമ്പു വന്നിട്ടില്ലാത്ത ചില പരീക്ഷണങ്ങളും കാണാം. ആറു നിറങ്ങളിൽ ലഭ്യമാണ്. 1,58,000 രൂപയാണ്.
ജാവയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചതു മുതൽ തന്നെ ഇന്ത്യക്കാർ അതിനായി കാത്തിരിക്കുകയാണ്. അതുകൊണ്ടാണ് 2018 നവംബർ 15ാം തീയതി ഇന്ത്യയിലും വിദേശത്തുമുള്ള ജാവ പ്രേമികൾക്ക് ഇന്ത്യയിലെ ക്ലാസിക് ലെജൻഡ്‌സ് എന്ന കമ്പനിയിലൂടെയുള്ള ജാവയുടെ തിരിച്ചുവരവ് ഒരു ആഘോഷമായി മാറിയത്. ചെക്ക് റിപ്പബ്ലിക്കിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ഒരു ബൊഹീമിയൻ ഗ്രാമത്തിൽ ജനിച്ച ഫ്രാന്തിസെക് യോനെഷെക് ജർമ്മൻ ബ്രാൻഡായ വാൻഡററുമായി ചേർന്ന് വാൻഡറർ എഞ്ചിൻ ഘടിപ്പിച്ച് 500 സി സി ഓ എച്ച് വി എന്ന ജാവ പുറത്തിറക്കിയതു മുതൽ ലോകത്തിന്റെ പ്രിയങ്കരനായി മാറിയവനാണ് അവൻ. അറുപതുകളുടെ തുടക്കത്തിലാണ് ജാവ 250 നിരത്തുകളിലെത്തിയത്.

ഇരു ഷോറൂമുകളുടെയും ഉദ്ഘാടനചടങ്ങുകളിൽ നിന്നുള്ള ദൃശ്യങ്ങൾ

ഇരട്ടസൈലൻസറോടു കൂടിയ 250 സിസി ടു സ്‌ട്രോക്ക് എഞ്ചിനും ലളിതമായ മെക്കാനിസവും കൊണ്ട് ജനഹൃദയങ്ങളെ കീഴടക്കിയ ജാവായ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഇടതു കാൽ കൊണ്ടാണ് കിക്ക് സ്റ്റാർട്ട്, അതേ ലിവർ തന്നെയാണ് ഗിയർ മാറ്റാനും ഉപയോഗിക്കുന്നത്. തീർന്നില്ല, ഓട്ടോ ക്‌ളച്ച് എന്നൊരു സംവിധാനം കൂടിയുണ്ടായിരുന്നു ജാവയിൽ. അതായത്, ഗിയർ മാറ്റുമ്പോൾ ക്‌ളച്ച് ആക്ടിവേറ്റ് ആകും, ഫസ്റ്റ് ഗിയറിട്ട് വണ്ടി മുന്നോട്ടെടുത്തു കഴിഞ്ഞാൽ സെക്കൻഡ് ഗിയർ മുതൽ കൈകൊണ്ട് ക്‌ളച്ച് പിടിക്കണമെന്ന് നിർബന്ധമില്ല. ജാവ ഇന്ത്യയിൽ തരംഗമാവാൻ ഒട്ടും വൈകിയില്ല. പഴയകാല ബ്രിട്ടീഷ് ബൈക്കുകളുടെ സ്വഭാവമേ അല്ലായിരുന്നു ജാവയ്ക്ക്. ടൂ സ്‌ട്രോക്ക് എഞ്ചിനും ഇരട്ട എക്‌സോസ്റ്റ് പോർട്ടും, അതിനൊപ്പം തണുപ്പുരാജ്യമായ ചെക്കോസ്‌ളോവാക്യയിൽ വികസിപ്പിച്ചെടുത്ത ജികോവ് കാർബറേറ്ററും കൂടിയായപ്പോൾ ജാവ പറപറന്നു. സിനിമകളിലെ നായകന്മാർ മുതൽ നാട്ടിൻപുറങ്ങളിൽ വരെ ജാവ സാന്നിദ്ധ്യമറിയിച്ചു തുടങ്ങി. പക്ഷേ ടു സ്‌ട്രോക്ക് എഞ്ചിനുകൾ നിരോധിച്ചതും ഇന്ധനക്ഷമതയുടെ കുറവും ജാപ്പനീസ് ബൈക്കുകളുടെ വരവുമെല്ലാം ജാവയെ പിൽക്കാലത്ത് ഇന്ത്യൻ നിരത്തുകളിൽ നിന്നും പുറത്താക്കി. പക്ഷേ ജനമനസ്സുകളിൽ ഗാംഭീര്യം നിറഞ്ഞ ജാവയുടെ രൂപം മായാതെ തന്നെ കിടന്നു.

ഇരു ഷോറൂമുകളുടെയും ഉദ്ഘാടനചടങ്ങുകളിൽ നിന്നുള്ള ദൃശ്യങ്ങൾ

പക്ഷേ ഇതിഹാസത്തിന്റെ തിരിച്ചുവരവിനായി ജാവ പ്രേമികൾ കാത്തുകാത്തിരിക്കുകയായിരുന്നു. 2016 ലാണ് മഹീന്ദ്രയുടെ സബ്‌സിഡയറിയായ ക്‌ളാസ്സിക് ലെജൻഡ്‌സ് ജാവാ, ബിഎസ്എ എന്നീ ബ്രാൻഡുകളെ ഏറ്റെടുക്കുന്നത്. 2017ൽ ചെക്കോസ്‌ളോവാക്യയിൽ ജാവാ 350 ഒ എച്ച് സി ഇറങ്ങിയതോടെ അതേ ബൈക്ക് തന്നെ ഇന്ത്യയിലും ഇറങ്ങുമെന്ന് വാർത്തകൾ വന്നു. മഹീന്ദ്രയാവട്ടെ കാര്യമായി ഒരു പ്രതികരണവും നടത്തിയതുമില്ല. എന്നാൽ 2018 ന്റെ അവസാന പാദത്തിലാണ് മഹീന്ദ്ര മൂന്നു ചിത്രങ്ങൾ പുറത്തുവിട്ടത്. തികച്ചും ക്‌ളാസ്സിക് ശൈലിയിലുള്ള ഒരു എഞ്ചിന്റെ മൂന്നു വശങ്ങളിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു അവ. ഇത് മോട്ടോർസൈക്കിൾ പ്രേമികൾ അത്യധികം ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്. 2018 നവംബർ 15ന് മുംബൈയിൽ നടന്ന ചടങ്ങിൽ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ ആനന്ദ് മഹീന്ദ്ര, ക്‌ളാസ്സിക് ലെജൻഡ്‌സിന്റെ തലവൻ അനുപം തരേജ, ജാവയെ ഇന്ത്യയിലെത്തിച്ച ഫറോക് ഇറാനിയുടെ ഐഡിയൽ ജാവായുടെ ഉടമകളായിരുന്ന ഇറാനി കുടുംബത്തിലെ ഇളമുറക്കാരനും റുസ്തംജീ ഗ്രൂപ്പിന്റെ സിഎംഡിയുമായ ബോമാൻ ആർ ഇറാനി എന്നിവർ ചേർന്ന് മൂന്ന് മോട്ടോർസൈക്കിളുകളെ ലോകത്തിനു സമർപ്പിച്ചു. ജാവ, ജാവ 42, ജാവ പെരാക് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ജാവായുടെ തിരിച്ചുവരവിൽ തലയുയർത്തിപ്പിടിച്ച് മുന്നോട്ടുവന്നത്.

ഇന്ത്യയിലുടനീളം നൂറിലധികം ഡീലർഷിപ്പുകൾ സ്ഥാപിക്കാനാണ് ജാവയെ തിരിച്ചെത്തിച്ച ക്ലാസിക് ലെജൻഡ്‌സ് എന്ന സ്ഥാപനത്തിന്റെ ലക്ഷ്യം. ഫെബ്രുവരിയിൽ കൊച്ചിയിൽ ഇടപ്പള്ളി ടോളിൽ ഇല്ലിക്കാട്ട ബിൽഡിങ്‌സിൽ ജാവയുടെ രണ്ടാമത്തെ ഷോറൂം ആരംഭിച്ചതോടെ രാജ്യത്ത് ബ്രാൻഡിന് കുറഞ്ഞ കാലയളവിൽ തന്നെ ഉണ്ടാകുന്ന 38ാമത്തെ ഡീലർഷിപ്പായി ക്ലാസിക് ജാവ മാറി. ”ദൈവത്തിന്റെ സ്വന്തം നാട് ഇനി ജാവയുടേയും സ്വന്തം നാടാകാൻ പോകുകയാണ്. സംസ്‌കാരവും പാരമ്പര്യവും വിലമതിക്കുന്ന മലയാളികൾക്ക് ജാവയോട് ഒരു പ്രത്യേക ഇഷ്ടം തന്നെയുണ്ട്. ക്ലാസിക് ജാവ ജാവയുടെ വളർച്ചയുടെ തൂണുകളിലൊന്നാണ്. ഏറ്റവും മികച്ച എക്‌സേഞ്ച് പ്രോഗ്രാമുകളും വായ്പാ സൗകര്യങ്ങളും ജാവയ്ക്കായി ഞങ്ങൾ ഒരുക്കും. ജാവ അനുഭവിച്ചറിയാൻ എല്ലാ മലയാളികളേയും ഞാൻ കൊച്ചിയിലെ ക്ലാസിക് മോട്ടോഴ്‌സിലേക്ക് സ്വാഗതം ചെയ്യുന്നു,” ജാവയുടെ സ്ഥാപകനായ ക്ലാസിക് ലെജൻഡ്‌സിന്റെ മാനേജിങ് ഡയറക്ടർ അനുപം തരേജ പറയുന്നു.

ക്ലാസിക് മോട്ടോഴ്‌സ് കൊച്ചി ഷോറൂമിന്റെ ഉദ്ഘാടനം

ക്ലാസിക് മോട്ടോഴ്‌സിലുള്ളവർ ആവേശത്തിലാണ്. പ്രതിദിനം നൂറു കണക്കിനു പേരാണ് ജാവ ടെസ്റ്റ് റൈഡ് ചെയ്യുന്നതിനായി അവിടെയെത്തുന്നത്. വരുന്ന ഓരോരുത്തരും ജാവയെ ആദ്യം നോക്കിക്കാണുന്നു. പിന്നെ മനസ്സിൽ ആ രൂപം പതിപ്പിക്കുന്നു. പിന്നെ സാഭിമാനത്തോടെ വാഹനത്തിലേറുന്നു. ഒരു ഇതിഹാസത്തെ നയിക്കുന്നതിന്റെ ആവേശം അവരുടെ ആ ജാവ റൈഡുകളിലെല്ലാം തന്നെ കാണാം. ഫെബ്രുവരി 28ന് തൃശൂരിൽ പുഴയ്ക്കൽപാടത്ത് ജാവയുടെ അടുത്ത ഷോറുമിനും ക്ലാസിക് മോട്ടോഴ്‌സ് തുടക്കമിട്ടിരിക്കുന്നു. ജാവയുടെ തൃശ്ശൂർ പുഴയ്ക്കലിലെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നടൻ ഉണ്ണി മുകുന്ദന്റെ സാന്നിദ്ധ്യ ത്തിൽ ക്ലാസിക് ലെജന്റ്‌സ്, നാഷണൽ സെയിൽസ് & സർവീസ് ഹെഡ് തരുൺ ശർമ്മയാണ് നിർവഹിച്ചത്. ക്ലാസിക് മോട്ടോഴ്‌സ് മാനേജിങ് ഡയറക്ടർ സൗമിൻ നവാസ്, ക്ലാസിക് മോട്ടോഴ്‌സ് ഡയറക്ടർ ഷൗക്കത്ത്, ഡയറക്ടർ രഞ്ജിത്, സെയിൽസ് ഡയറക്ടർ നിഹാദ് എൻ വാജിദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അങ്ങനെ ജാവയുടെ ആവേശം പൂരങ്ങളുടെ പൂരമായ നാട്ടിലേക്കും വ്യാപിക്കുകയാണ്$

CLASSIC MOTORS
Kochi & Thrissur
Phone: 095448 44411

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>