Test ride: Bajaj Dominar 250
July 24, 2020
Yamaha FZ 25 BS6 launched@ Rs. 1.52 lakh
July 28, 2020

ജാവ ഡേ റൈഡ് ക്ലാസിക് മോട്ടോഴ്‌സ് കോവിഡ് ബോധവൽക്കരണത്തിന് വിനിയോഗിച്ച കഥ

തൃശൂരിലെ ക്ലാസിക് മോട്ടോഴ്‌സിൽ നിന്നും ജാവ റൈഡ് ആരംഭിച്ചപ്പോൾ

കോവിഡ് 19 ബോധവൽക്കരണ റൈഡ് നടത്തിയാണ് തൃശൂരിലേയും കൊച്ചിയിലേയും ജാവ ഡീലർഷിപ്പായ ക്ലാസിക് മോട്ടോഴ്‌സ് പതിനെട്ടാമത് അന്താരാഷ്ട്ര ജാവ ദിനം ആഘോഷിച്ചത്

എഴുത്ത്: ജെ ബിന്ദുരാജ്

സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ജീവിതമാണ് ഈ മഹാമാരിയുടെ കാലഘട്ടത്തിൽ എല്ലാവരുടേയും. ഇത്തരമൊരു ഘട്ടത്തിൽ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി 2020 ജൂലൈ 12ന് അന്താരാഷ്ട്ര ജാവ ദിനം (ജൂലൈ മാസത്തിന്റെ രണ്ടാമത്തെ ഞായറാഴ്ചയാണ് ജാവ ദിനമായി ആഘോഷിക്കുന്നത്) തൃശൂരിലേയും കൊച്ചിയിലേയും ജാവ ഡീലർഷിപ്പായ ക്ലാസിക് മോട്ടോഴ്‌സ് ആഘോഷിച്ചത് കോവിഡ് 19 ബോധവൽക്കരണ റൈഡ് സംഘടിപ്പിച്ചുകൊണ്ടായിരുന്നു.

വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെ അനിവാര്യതയുമൊക്കെ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തൃശൂരിൽ നിന്നും കൊച്ചിയിൽ നിന്നും അതിരപ്പിള്ളി സിൽവർ സ്റ്റോം പരിസരത്തേക്കും തിരിച്ചുമുള്ള റൈഡ് സംഘടിപ്പിക്കപ്പെട്ടത്. കേരളത്തിലെ ജാവ റൈഡേഴ്‌സ് ക്ലബും ജാവ ഓണേഴ്‌സ് റൈഡേഴ്‌സ് ക്ലബും ക്ലാസിക് മോട്ടോഴ്‌സുമായി ഈ റൈഡ് സംഘടിപ്പിക്കുന്നതിൽ സഹകരിക്കുകയുണ്ടായി.

ഇത്തവണത്തെ അന്താരാഷ്ട്ര ജാവ ദിനം ഇന്ത്യയിലെങ്ങും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിർച്വൽ റൈഡായി മാറ്റപ്പെട്ടിരുന്നുവെങ്കിലും ഈ അവസരത്തെ കോവിഡ് ബോധവൽക്കരണത്തിനുള്ള ഉപാധിയാക്കി മാറ്റാനാണ് ക്ലാസിക് മോട്ടോഴ്‌സ് തീരുമാനിച്ചത്.

റൈഡിൽ പങ്കെടുക്കുന്നതിനായി കേരളത്തിലെല്ലായിടത്തു നിന്നുമായി 240ൽ അധികം പേർ അപേക്ഷിച്ചിരുന്നുവെങ്കിലും മൊത്തം റൈഡേഴ്‌സിന്റെ എണ്ണം 40 ആയി പരിമിതപ്പെടുത്തുകയായിരുന്നു ക്ലാസിക് മോട്ടോഴ്‌സ്. കൊച്ചിയിൽ നിന്നും തൃശൂരിൽ നിന്നും ആരംഭിച്ച റൈഡുകളിൽ ഇരുപതു വീതം റൈഡർമാരാണ് ഉണ്ടായിരുന്നത്.

റൈഡർമാർ പോലും സാമൂഹിക അകലം കൃത്യമായി പാലിച്ചുകൊണ്ടാണ് ജാവ ബൈക്കുകൾ റൈഡ് ചെയ്തത്. ജാവ 42, ജാവ ക്ലാസിക്, ജാവ പെരാക് തുടങ്ങിയ ബൈക്കുകളാണ് റൈഡിൽ പങ്കെടുത്തത്. തൃശൂർ, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു റൈഡർമാർ.

രാവിലെ അഞ്ചര മണിക്ക് ആരംഭിച്ച റൈഡ് അതിരപ്പിള്ളി സിൽവർ സ്റ്റോം പരിസരത്തെത്തിയശേഷം തിരികെ ജാവയുടെ കൊച്ചിയിലേയും തൃശൂരിലേയും ഷോറൂമുകളിലേക്ക് മടങ്ങുകയായിരുന്നു. വാഹനങ്ങൾ എവിടേയും നിർത്താതെ, ആറു മീറ്റർ അകലം പാലിച്ചുകൊണ്ടാണ് റൈഡ് ആദ്യാവസാനം വരെ നടന്നത്.


കോവിഡ് 19 പോലൊരു മഹാമാരിയുടെ കാലഘട്ടത്തിൽ, ജനങ്ങൾക്ക് ഈ രോഗത്തെ ചെറുക്കാനുള്ള അവബോധം പകർന്നു നൽകാൻ ഇത്തരമൊരു റൈഡ് സംഘടിപ്പിച്ചതു വഴി ക്ലാസിക് മോട്ടോഴ്‌സ് തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തമാണ് നിറവേറ്റിയതെന്ന കാര്യത്തിൽ സംശയമില്ല$

Classic Motors
Ph: 95448 44411

Leave a Reply

Your email address will not be published. Required fields are marked *

shares