Exclusive test drive: Mahindra XUV 300
February 18, 2019
Test Ride: Ducati Multistrada 1260S
February 18, 2019

Jaguar Tales: How Jaguar XE captured their soul?

Clive Jose with his Jaguar XE

ആഡംബരവും പെർഫോമൻസും മാത്രമല്ല ജാഗ്വറിനെ മാലോകരുടെ പ്രിയപ്പെട്ട വാഹനമാക്കുന്നത്. ഫീച്ചറുകളാൽ സമൃദ്ധവും മികച്ച മൈലേജ് നൽകുന്നതും എളുപ്പത്തിൽ ഡ്രൈവ് ചെയ്യാനാകുന്നതുമാണ് ആ വാഹനം. പോരാത്തതിന് മികച്ച വിൽപനാനന്തര സേവനം വാഗ്ദാനം ചെയ്യുന്ന ഡീലർമാരും കൂടി ചേരുമ്പോൾ ജാഗ്വർ കുടുംബങ്ങളുടെ ഹരമായി മാറുന്നു.

എഴുത്ത്: ജെ ബിന്ദുരാജ് ചിത്രങ്ങൾ: അഖിൽ അപ്പുക്കുട്ടൻ

കുട്ടിക്കാലം മുതൽ പറക്കുന്നതിനോടായി രുന്നു ക്ലൈവ് ജോസിന് ഹരം. ഒടുവിൽ പൈലറ്റ് ആയി തന്നെ മാറി അദ്ദേഹം. അമേരിക്കയിലായിരുന്നു പൈലറ്റ് പരിശീലനം. പിന്നെ കുറച്ചുകാലം ന്യൂസ്‌ലാൻഡിൽ. ഇന്തോനേഷ്യയിലെ സിറ്റിലിങ്ക് എയർലൈൻസിലാണ് ആദ്യം ജോലി കിട്ടിയത്. കുറച്ചുകാലം ആ ജോലിയിൽ തുടർന്നു. അപ്പോഴാണ് അച്ഛൻ ജോസ് മകനെ തന്റെ ബിസിനസിൽ സഹായിക്കാൻ കൊച്ചിയിലേക്ക് ക്ഷണിക്കുന്നത്. തിരിച്ചെത്തിയ മകനെ നാട്ടിൽ നിന്നും വിടാൻ അച്ഛന് താൽപര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് കേരളത്തിലെ ആദ്യത്തെ ട്രെയ്‌ലർ നിർമ്മാതാക്കളും മൾട്ടിബ്രാൻഡ് കൊമേഴ്‌സ്യൽ വെഹിക്കിൾസിന്റെ സർവീസ് സെന്ററുമായ ജോസ്‌കോ ഓട്ടോമൊബൈൽസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ക്ലൈവ് ജോസ് ചുമതലയേൽക്കുന്നത്. അമേരിക്കയിലായിരുന്നപ്പോൾ ഫോർഡ് മസ്താങ് ആയിരുന്നു ക്ലൈവിന്റെ വാഹനം. ന്യൂസിലാന്റിൽ ബ്രിട്ടീഷ് ബ്രാൻഡായ എം ജി റോവർ. കേരളത്തിലെത്തിയപ്പോൾ പക്ഷേ ക്ലൈവ് ജോസ് മനസ്സുവച്ചത് ഒരു ബ്രിട്ടീഷ് പൈതൃക വാഹനത്തിൽ തന്നെയായിരുന്നു – ജാഗ്വർ എക്‌സ് ഇ. വിദേശത്ത് താമസിക്കുന്ന സമയത്തു തന്നെ പ്രൗഢി കൊണ്ടും മനോഹാരിത കൊണ്ടും ആഡംബരം കൊണ്ടും മനസ്സിൽ കയറിപ്പറ്റിയ വാഹനം. കൊച്ചിയിലെ മുത്തൂറ്റ് മോട്ടോഴ്‌സിൽ നിന്നും മൂന്നാഴ്ച മുമ്പ് ജാഗ്വർ എക്‌സ് ഇ വീട്ടിലേക്കെത്തിയപ്പോൾ ക്ലൈവിന്റെ ഭാര്യ നിജിതയും മക്കളായ കയ്‌നും ഈഡനുമെല്ലാം ആഹ്ലാദം കൊണ്ട് മതിമറന്നു. അവരുടെ സങ്കൽപങ്ങളിലുള്ള വാഹനമായിരുന്നു അത്. ”ജാഗ്വർ ഏതൊരു ബിസിനസുകാരന്റേയും സ്വപ്‌നമാണ്. ആഡംബരത്തിന്റെ അവസാന വാക്ക്. പേരിൽ തന്നെയുണ്ട് ആ ഗാംഭീര്യം. കാലങ്ങളായുള്ള സ്വപ്‌നമായിരുന്നു എനിക്ക് ജാഗ്വർ,” കൊച്ചിയിലൂടെ ഡ്രൈവ് ചെയ്യവേ ക്ലൈവ് ജോസ് സ്മാർട്ട് ഡ്രൈവിനോട് പറയുന്നു.

Usha Binny travelling in a Jaguar XE

ജാഗ്വർ അല്ലെങ്കിലും ആരുടെ മനസ്സാണ് കീഴടക്കാത്തത്! ക്ലൈവിന്റെ മനസ്സ് കീഴടക്കിയത് ജാഗ്വർ എക്‌സ് ഇയുടെ പോർട്ട്‌ഫോളിയോ പെട്രോൾ മോഡലാണ്. 5500 ആർ പി എമ്മിൽ 247 ബി എച്ച് പി ശേഷിയും 1200 ആർ പി എമ്മിൽ 365 ന്യൂട്ടൺ മീറ്റർ ടോർക്കും വാഗ്ദാനം ചെയ്യുന്ന തകർപ്പൻ 1997 സി സി 8 ഗിയർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കാർ. 4795 എം എം നീളവും 1416 എം എം ഉയരവും 1967 എം എം വീതിയുമുള്ള വാഹനത്തിൽ അഞ്ചുപേർക്ക് സുഖമായി യാത്ര ചെയ്യാം. ”ഫീച്ചറുകളാൽ സമ്പന്നമാണ് ജാഗ്വർ എക്‌സ് ഇ. ഉപയോഗിക്കുന്ന വാഹനം മറ്റു വാഹനങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കണമെന്നു ചിന്തിക്കുന്ന ഒരാളാണ് ഞാൻ. പല രാജ്യങ്ങളിലും സഞ്ചരിച്ച് വ്യത്യസ്തമായ പലവിധ വാഹനങ്ങളും ഉപയോഗിച്ച ഒരാളെന്ന നിലയിൽ ജാഗ്വർ എനിക്ക് പൂർണതൃപ്തിയാണ് നൽകുന്നത്. മൂന്നാഴ്ചയ്ക്കുള്ളിൽ തന്നെ 2000ത്തിലധികം കിലോമീറ്ററുകൾ സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു അത്. ഓഫീസിലേക്ക് യാത്ര ചെയ്യാൻ ഞാൻ എപ്പോഴും ആശ്രയിക്കുന്നത് ഇപ്പോൾ ജാഗ്വർ എക്‌സ് ഇയെയാണ്,” ക്ലൈവ് ജോസ് പറയുന്നു. ക്ലൈവ് ജോസിന്റെ ഭാര്യ നിജിത ഇപ്പോൾ ബംഗലുരുവിൽ ക്ലൈവ് പുതുതായി ആരംഭിച്ച ഷിപ്പ്‌നെക്സ്റ്റ് എന്ന ഓൺലൈൻ ടാക്‌സി കമ്പനിയുടെ ഡയറക്ടറാണ്. നിജിതയ്ക്കും രണ്ടു മക്കൾക്കും ഇപ്പോൾ തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ തന്നെയാണ് ജാഗ്വർ എക്‌സ് ഇ.

യാത്രകൾക്ക് ജാഗ്വർ എക്‌സ് ഇയെപ്പോലെ സൗകര്യപ്രദമായ മറ്റൊരു വാഹനമില്ലെന്നാണ് ക്ലൈവ് ജോസ് പറയുന്നത്. 455 ലിറ്റർ ബൂട്ട് സ്‌പേസും ധാരാളം സ്റ്റോറേജ് സ്‌പേസുകളുമുള്ളതിനാൽ ലഗേജ് സൂക്ഷിക്കുന്നതിനെപ്പറ്റി തെല്ലും ഉൽകണ്ഠ വേണ്ട. ലിറ്ററിന് 13.05 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്ന ജാഗ്വർ എക്‌സ് ഇയുടെ 63 ലിറ്റർ ഇന്ധനശേഷിയുള്ള ടാങ്കിൽ ഒരിക്കൽ ഇന്ധനമടിച്ചാൽ പിന്നെ അതേപ്പറ്റി മറന്നുകളയാം. ”സസ്‌പെൻഷന്റെ മികവാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. മുന്നിലും പിന്നിലും മക്‌ഫേഴ്‌സൺ സ്ട്രട്‌സോടു കൂടിയ ഇൻഡിപെൻഡന്റ് സസ്‌പെൻഷനാ ണ് ജാഗ്വറിനുള്ളത്. 4 എയർ ബാഗുകളും എ ബി എസും ഇ ബി ഡിയും ബ്രേക്ക് അസിസ്റ്റും ഇ എസ് പിയും ടി സി എസും ഹിൽ ഹോൾഡ് കൺട്രോളുമൊക്കെയുള്ളതിനാൽ സുരക്ഷിതത്വത്തെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ. 360 ഡിഗ്രി ക്യാമറയാണ് എന്നെ ശരിക്കും പിടിച്ചിരുത്തിയ മറ്റൊരു ഘടകം,” ക്ലൈവിന് ജാഗ്വറിനെപ്പറ്റി പറയുമ്പോൾ നൂറുനാവാണ്.

Clive Jose with his Jaguar XE

ജാഗ്വർ എക്‌സ് ഇ ക്ലൈവിന്റെ മനസ്സു മാത്രമല്ല പിടിച്ചുപറ്റിയിരിക്കുന്നത്. ക്ലൈവിനെപ്പോലെ നിരവധി പേർ ജാഗ്വർ എക്‌സ് സിയുടെ ആരാധകരാണ് ഇന്ന്. അവരിൽ വലിയൊരു പങ്കും ബിസിനസുകാരോ പ്രൊഫഷണലുകളോ ആണെന്നതാണ് വാസ്തവം. കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിലും കെ എം സി ടി മെഡിക്കൽ കോളെജിലുമായി തൊഴിലെടുക്കുന്ന ഡോക്ടർ അൽത്താഫ് മുഹമ്മദും ജാഗ്വർ എക്‌സ് ഇയുടെ സംതൃപ്തനായ ഉടമ തന്നെ. അൽത്താഫ് എടുക്കുന്ന പത്താമത്തെ വാഹനമാണ് ഇത്. ”ജർമ്മൻ അല്ലാത്ത, സവിശേഷമായ ഗുണഗണങ്ങളുള്ള ഒരു കാർ എടുക്കണമെന്നത് എന്റെ മോഹമായിരുന്നു. നേരത്തെ ഉപയോഗിച്ചിരുന്ന ജർമ്മൻ കാറിനേക്കാൾ എന്തുകൊണ്ടും മികവുറ്റതാണ് ജാഗ്വർ എക്‌സ് ഇ പോർട്ട്‌ഫോളിയോ ഡീസൽ എന്നു ബോധ്യപ്പെട്ടതിനാലാണ് ഞാൻ ആ വാഹനം തെരഞ്ഞെടുത്തത്. തീർത്തും ഡ്രൈവേഴ്‌സ് കാർ ആണ് ജാഗ്വർ. എത്ര ദൂരം വരെയും ജാഗ്വറിൽ സഞ്ചരിക്കാൻ ഒരു ബുദ്ധിമുട്ടും എനിക്കില്ല,” ഡോക്ടർ അൽത്താഫ് മുഹമ്മദ് പറയുന്നു. ഭാര്യ അയിഷയും മകൾ അയാനും ജാഗ്വർ എക്‌സ് ഇയെ സന്തോഷത്തോടെയാണ് കുടുംബത്തിലേക്ക് വരവേറ്റതെന്നും അൽത്താഫ് പറയുന്നു. ഇറ്റാലിയൻ റേസിങ് റെഡ് നിറത്തിലുള്ളതാണ് ജാഗ്വർ എക്‌സ് ഇ.

Dr. Althaf Mohammed with wife Aiysha and daugher Ayana posing infront of their favourite car Jaguar XE

4000 ആർ പി എമ്മിൽ 177 ബി എച്ച് പിയാണ് ജാഗ്വർ എക്‌സ് ഇ പോർട്ട്‌ഫോളിയോ ഡീസൽ വാഗ്ദാനം ചെയ്യുന്നത്. 1750 ആർ പി എമ്മിൽ 430 ന്യൂട്ടൺ മീറ്റർ ടോർക്കും നൽകുന്നുണ്ട് കാർ. ”പഠനകാലത്ത് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ശീലം എനിക്കുണ്ടായിരുന്നു. ഇപ്പോൾ ജാഗ്വർ വന്നതിനുശേഷം പലപ്പോഴും ഇത്തരത്തിലുള്ള ലോങ് ഡ്രൈവുകൾ ഒറ്റയ്ക്ക് പോകാറുണ്ട്. കോഴിക്കോടു നിന്നും ബംഗലുരുവിലേക്കും അവിടെ നിന്നും മുന്നൂറിലധികം കിലോമീറ്ററുകൾക്കപ്പുറത്തുള്ള എന്റെ പ്രിയപ്പെട്ട ഒരിടത്തേക്കുമെല്ലാം ജാഗ്വർ എക്‌സ് ഇ വാങ്ങിയതിൽപ്പിന്നെ അനായാസകരമായി ഞാൻ വാഹനമോടിക്കുകയുണ്ടായി. നല്ലൊരു യാത്രാനുഭവം പ്രദാനം ചെയ്യാൻ ജാഗ്വർ എക്‌സ് ഇയെ കഴിഞ്ഞേ മറ്റൊരു വാഹനമുള്ളുവെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കൃത്യതയുള്ള ബ്രേക്കിങ്ങും എ ബി എസും ഇ ബി ഡിയും ബ്രേക്ക് അസിസ്റ്റും ഇ എസ് പിയുമൊക്കെയുള്ള വാഹനം പൂർണ സുരക്ഷിതത്വം യാത്രകളിൽ വാഗ്ദാനം ചെയ്യുന്നുമുണ്ടല്ലോ,” ഡോക്ടർ അൽത്താഫ് താൻ ഒന്നര മാസം മുമ്പു മാത്രമെടുത്ത ജാഗ്വർ എക്‌സ് ഇയെപ്പറ്റി പ്രശംസ കോരിച്ചൊരിയുകയാണ്. ഇതിനകം തന്നെ മൂവായിരം കിലോമീറ്റർ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു അൽത്താഫിന്റെ കാർ.

Dr. Althaf in Jaguar XE

പോളാരിസ് വൈറ്റ് നിറമുള്ള ജാഗ്വർ എക്‌സ് ഇ പോർട്ട്‌ഫോളിയോ ഡീസൽ ഇരുപത്തേഴുകാരനായ ഗോവിന്ദ് പ്രകാശിന്റെ കൊച്ചിയിലെ വസതിയിലേക്ക് രംഗപ്രവേശം ചെയ്യുന്നത് 2019 ജനുവരി ആദ്യവാരത്തിലാണ്. കൊച്ചിയിൽ ഒരു വാട്ടർപ്രൂഫിങ് കെമിക്കൽ പ്രോഡക്ടിന്റെ സൂപ്പർ സ്റ്റോക്കിസ്റ്റാണ് അദ്ദേഹം. 2019ലെ സുവർണ നിമിഷം എന്നാണ് ഗോവിന്ദ് ആ ദിവസത്തെ വിശേഷിപ്പിക്കുന്നത്. ”ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഇത്രത്തോളം ഹൃദയം കവരുന്ന രൂപമുള്ള മറ്റൊരു വാഹനം വേറെയുണ്ടെന്ന് തോന്നുന്നില്ല. പല വാഹനങ്ങളും ടെസ്റ്റ് ഡ്രൈവ് ചെയ്തശേഷമാണ് ഒടുവിൽ ജാഗ്വറിലേക്ക് എന്റെ മനസ്സ് ഉറച്ചത്. വാഹനമെടുത്തശേഷം തന്നെ കൊച്ചിയിൽ നിന്നും കണ്ണൂരിലേക്കായിരുന്നു ആദ്യ യാത്ര,” ഗോവിന്ദ് പ്രകാശ് പറയുന്നു.

Usha Binny and daugter Sara Binny with Jaguar XE

മുത്തൂറ്റ് മോട്ടോഴ്‌സിൽ നിന്നും ജാഗ്വർ ഡെലിവർ ചെയ്യുന്ന ചടങ്ങിൽ സംബന്ധിക്കാൻ അവിവാഹിതനാ യ ഗോവിന്ദിനൊപ്പം അച്ഛൻ ഒ എൻ പ്രകാശും സഹോദരൻ ഗോകുൽ പ്രകാശും അമ്മാവനായ ഇ രാജഗോപാലനും എത്തിയിരുന്നു. എല്ലാവർക്കും ഒറ്റനോട്ടത്തി ൽ തന്നെ വാഹനം ഇഷ്ടപ്പെട്ടു. ”മറ്റു പല വാഹനങ്ങളും ടെസ്റ്റ് ഡ്രൈവ് ചെയ്തശേഷമാണ് ജാഗ്വർ എക്‌സ് ഇയിലേക്ക് എന്റെ മനസ്സുറച്ചത്. ആ സെഗ്മെന്റിൽപ്പെട്ട മറ്റു പ്രീമിയം വാഹനങ്ങളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായാണ് ജാഗ്വർ എക്‌സ് ഇ എനിക്ക് അനുഭവപ്പെട്ടത്.

Govind prakash, Gokul Prakash, uncle Rajagopalan and dad O N prakash during Jaguar XE delivery from Muthoot Motors, Kochi

കംഫർട്ടിന്റെ കാര്യത്തിൽ ഒരുപടി മുന്നിൽ നിൽക്കുന്നു ജാഗ്വർ എക്‌സ് ഇ. ഇന്റീരിയറിന്റെ പ്രൗഢി മനസ്സു കവരുന്നതാണ്. മികവുറ്റ ലെതർ ആണ് വാഹനത്തിനുള്ളിൽ ഉപയോഗിച്ചിട്ടുള്ളത്. ലെതർ കൊണ്ടു പൊതിഞ്ഞ സ്റ്റീയറിങ് വീലും ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റും ഫ്രണ്ട് പാസഞ്ചർ സീറ്റും ഡ്രൈവർക്കും കോഡ്രൈവർക്കുമുള്ള 4 വേ അഡ്ജസ്റ്റബിൾ ലംബാർ സപ്പോർട്ടും ഡ്രൈവർ ആംറെസ്റ്റുമൊക്കെ എന്നെ വല്ലാതെ ആകർഷിച്ചു,” ഗോവിന്ദ് പ്രകാശ് പറയുന്നു.

Binny Kuruvila with wife Usha Binny, daughter Sara Binny and Nohin Kuruvila posing infront of Jaguar XE

കോട്ടയത്ത് ചിങ്ങവനം സ്വദേശിയായ ബിസിനസുകാരനായ ബിന്നി കുരുവിള രണ്ടു വർഷം മുമ്പാണ് ജാഗ്വർ എക്‌സ് ഇ പോർട്ട്‌ഫോളിയോ ഡീസൽ എടുത്തത്. പണത്തിനൊത്ത മൂല്യവും മൈലേജുമുള്ള, എവിടെയും സാഭിമാനത്തോടെ കൊണ്ടു നടക്കാനും കഴിയുന്ന വാഹനമായതിനാലാണ് ജാഗ്വർ എക്‌സ് ഇ താൻ തെരഞ്ഞെടുത്തതെന്നാണ് അദ്ദേഹം പറയുന്നത്. ഭാര്യ ഉഷ ബിന്നിയും മക്കളായ സാറാ ബിന്നിയും നോഹിൻ കുരുവിള ബിന്നിയുമൊക്കെ വാഹനത്തിന്റെ കടുത്ത ആരാധകർ തന്നെ. ”കുടുംബത്തോടൊപ്പം ബംഗലുരുവിലേക്കും മൈസൂരിലേക്കുമൊക്കെ ജാഗ്വറിൽ ദീർഘദൂര യാത്ര നടത്തിയിട്ടുണ്ട് ഞാൻ. ഒരിടത്തും വാഹനം എന്നെ ചതിച്ചിട്ടേയില്ല. മറ്റ് ആഡംബര വാഹനങ്ങളിൽ നിന്നും ഭിന്നമായി സർവീസ് നിരക്കും വളരെ കുറവാണ് ജാഗ്വറിന്,” ബിന്നി കുരുവിള പറയുന്നു. കുടുംബത്തോടൊപ്പം ദീർഘദൂര യാത്രകൾ നടത്തുമ്പോൾ ബിന്നി കുരുവിള തന്നെയാണ് വാഹനം ഡ്രൈവ് ചെയ്യാറുള്ളത്. രാത്രികാലങ്ങളിലും പലപ്പോഴും ഈ ഡ്രൈവിങ് തുടരും. മണിക്കൂറിൽ 228 കിലോമീറ്ററാണ് ജാഗ്വർ എക്‌സ് ഇയുടെ ടോപ്പ് സ്പീഡ്. പൂജ്യത്തിൽ നിന്നും നൂറു കിലോമീറ്ററിലെത്താൻ 8.1 സെക്കൻഡുകൾ മാത്രമേ എടുക്കുകയുമുള്ളു.

Binny Kuruvila, Usha Binny, Sara Binny and Nohin Binny with Jaguar XE

”രാവോ പകലോ ആയിക്കോട്ടെ, ജാഗ്വറിൽ ഡ്രൈവ് ചെയ്യുന്നത് തീർത്തും സുഖകരമായ അനുഭവമാണ്. ബൈ ഫങ്ഷൻ സെനോൺ പ്രൊജക്ടർ ഓട്ടോമാറ്റിക് ഹൈഡ്‌ലാമ്പുകളും ഡേ ടൈം റണ്ണിങ് ലാമ്പുകളുമുള്ളതിനാൽ ഡ്രൈവിങ് സുരക്ഷിതമാണ്. 6 സ്പീക്കറുകളുള്ള മ്യൂസിക് സിസ്റ്റമാണ് മറ്റൊരു സവിശേഷത. 10 തരത്തിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകളും 4 വേ ഇലക്ട്രിക് ലുംബാറുമുള്ള പെർഫോറേറ്റഡ് വിൻസോർ ലെതർ സീറ്റുകളാണ് വാഹനത്തിലുള്ളത്. ഇതിനു പുറമേയാണ് ജി പി എസ് നാവിേഗഷൻ, യു എസ് ബി, ഓക്‌സിലറി, ബ്ലൂടൂത്ത്, ഐപോഡ്, കോംപാറ്റിബിലിറ്റി. സി ഡി, ഡിവിഡി, റേഡിയോ, എന്നിവയും വോയ്‌സ് കമാൻഡും സ്റ്റീയറിങ് മൗണ്ടഡ് കൺട്രോളുകളുമുണ്ട്,” ബിന്നി കുരുവിളയ്ക്ക് ജാഗ്വർ എക്‌സ് ഇയെപ്പറ്റി വലിയ മതിപ്പാണുള്ളത്. മാർഗനിർദ്ദേശങ്ങളോടു കൂടിയ 360 ഡിഗ്രി ക്യാമറയാണ് മറ്റൊരു ആകർഷണം.
എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകുന്ന വാഹനമാണ് ജാഗ്വർ എക്‌സ് ഇ എന്ന കാര്യം ഈ സംതൃപ്തരായ ഉടമകളെല്ലാം തന്നെ തുറന്നു സമ്മതിക്കുന്നു. ആഡംബരത്തിനും പ്രൗഢിക്കുമൊപ്പം തന്നെ സുരക്ഷിതത്വവും ഡ്രൈവിങ് കംഫർട്ടും വാഗ്ദാനം ചെയ്യുന്നതിനാലാണ് ജാഗ്വർ എക്‌സ് ഇ ഇവരുടെയെല്ലാം ഒരു കുടുംബാംഗത്തെപ്പോലെ തന്നെയായി മാറുന്നത്.

Clive Jose with his Jaguar XE

വിൽപനാനന്തര സേവനത്തിന്റെ കാര്യത്തിൽ ജാഗ്വർ ഡീലറായ കൊച്ചിയിലെ മുത്തൂറ്റ് മോട്ടോഴ്‌സ് പുലർത്തുന്ന മികവും കുറഞ്ഞ ചെലവിലുള്ള സർവീസും ഇവരെയെല്ലാം തന്നെ ആകർഷിച്ചിട്ടുമുണ്ട്. ജാഗ്വർ എങ്ങനെയാണ് മാലോകരുടെ മനം കവരുന്നതെന്നതിന് പറയാൻ ഇതിനേക്കാളേറെ മറ്റെന്ത് സാക്ഷ്യപത്രങ്ങളാണ് വേണ്ടത്! $

Vehicle Sold By:
muthoot motors
Kochi, Ph: 0484 2886666

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>