Exclusive: Kannur International Airport: New Wings
June 15, 2019
Volkswagen Polo: A Love Story
June 17, 2019

Indel Suzuki: The Best!

Indel Suzuki, Thrissur Showroom

തൃശ്ശൂരിൽ കുരിയച്ചിറയിലുള്ള സുസുക്കി ഡീലർഷിപ്പായ ഇൻഡെൽ സുസുക്കി വിൽപനയിലും വിൽപനനാന്തര സേവനത്തിലും മികച്ചുനിൽക്കുന്നതിനു പ്രധാന കാരണം മുംബയ് ആസ്ഥാനമായ ഇൻഡെൽ കോർപ്പറേഷന്റെ ഭാഗമാണ് അതെന്നതാണ്. ആകർഷകമായ പാക്കേജുകളും ഒറിജിനൽ സ്‌പെയർ പാർട്‌സുകൾ മാത്രം ഉപയോഗിച്ചുള്ള സർവീസിങ്ങും ഇൻഡെൽ സുസുക്കിയെ പ്രിയപ്പെട്ടവരാക്കിയിരിക്കുന്നു.

എഴുത്ത്: ജെ ബിന്ദുരാജ്, ചിത്രങ്ങൾ: അഖിൽ അപ്പു

നൂറ്റിപ്പത്തു വർഷത്തെ പാരമ്പര്യമുള്ള ജാപ്പനീസ് കമ്പനിയാണ് സുസുക്കി. 1909ൽ മിഷിയോ സുസുക്കി ‘സുസുക്കി ലൂം വർക്ക്‌സ്’ എന്ന സ്ഥാപനം ഒരു ജാപ്പനീസ് ഗ്രാമത്തിൽ ആരംഭിച്ചതും ജപ്പാനിലെ പട്ടു വ്യവസായം ഈ സ്ഥാപനം നിർമ്മിച്ച നെയ്ത്തുതറികളിലൂടെ വികസിച്ചതും ഈ വ്യവസായത്തിന്റെ വികാസം വാഹന നിർമ്മാണ രംഗത്തേക്ക് കടക്കാൻ അവരെ പ്രേരിപ്പിച്ചതും കാർ നിർമ്മാണ രംഗത്തേക്കും മോട്ടോർ സൈക്കിൾ നിർമ്മാണരംഗത്തേക്കുമൊക്കെ അവർ കടന്നതുമെല്ലാം ചരിത്രം. ഇന്ന് ഇരുചക്രവാഹനങ്ങൾക്കു പുറമേ കാറുകളും ഫോർവീൽ ഡ്രൈവ് വാഹനങ്ങളും ആൾ ടെറൈൻ വെഹിക്കിളുകളും ഔട്ട്‌ബോർഡ് മറൈൻ എഞ്ചിനുകളും വീൽ ചെയറുകളും പല സംവിധാനങ്ങളിലും ഉപയോഗിക്കുന്ന ഇന്റേണൽ കംബസ്റ്റിൻ എഞ്ചിനുകളുമടക്കം സുസുക്കിയുടെ സാന്നിധ്യം ലോകത്ത് പരന്നുകിടക്കുകയാണ്. നിലവിൽ 23 രാജ്യങ്ങളിലായി 35 ഫാക്ടറികളുള്ള, 192 രാജ്യങ്ങളിലായി 133 വിതരണക്കാരുള്ള സുസുക്കിക്ക് ഇന്ത്യയിൽ കാർ നിർമ്മാണരംഗത്ത് മാരുതി സുസുക്കി എന്ന സബ്‌സിഡി യറി കമ്പനിയും സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ ലിമിറ്റഡ് എന്ന ഇരുചക്ര വാഹന നിർമ്മാണ കമ്പനിയും ഉണ്ട്.

Display area at Indel Suzuki

ടി വി എസ് മോട്ടോർ കമ്പനിയുമായി ചേർന്ന് സംയുക്ത സംരംഭമായാണ് 1982ൽ സുസുക്കി മോട്ടോർ കോർപ്പറേഷൻ ഇന്ത്യയിൽ ഇരുചക്ര വാഹനങ്ങൾ നിർമ്മിക്കാനാരംഭിക്കുന്നത്. 2001ൽ ടി വി എസുമായി വഴി പിരിഞ്ഞശേഷം 2006ലാണ് സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത്. നിലവിൽ ഹരിയാനയിലെ ഗുരുഗ്രാമിൽ പ്രതിവർഷം 5,40,000 യൂണിറ്റുകൾ ഉണ്ടാക്കാനുള്ള ശേഷി സുസുക്കിക്കുണ്ട്. മോട്ടോർ സൈക്കിളുകളിൽ ജിക്‌സർ, ഇൻട്രൂഡർ തുടങ്ങിയ ബ്രാൻഡുകളും സ്‌കൂട്ടറുകളിൽ ആക്‌സസ്, ബെർഗ്മാൻ സ്ട്രീറ്റ് എന്നീ ബ്രാൻഡുകളും സ്‌പോർട് ബൈക്കുകളുമാണ് സുസുക്കിക്കുള്ളത്.

Newly launched Suzuki Gixxer SF250

2018-19 കാലയളവിൽ 33.4 ശതമാനം വളർച്ചയാണ് സുസുക്കി ഇന്ത്യയിൽ നേടിയത്. ജി എസ് എക്‌സ് എസ് 750, വി സ്‌ട്രോം 650 എക്‌സ് ടി, ബെർഗ്മാൻ സ്ട്രീറ്റ്, ജിക്‌സർ എസ് ഫ് 250, പരിഷ്‌കരിക്കരിച്ച ജിക്‌സർ എസ് എഫ് എന്നിവയും ഇക്കാലയളവിൽ പുറത്തിറക്കി. 2018-19ൽ സുസുക്കിയുടെ രാജ്യത്തെ ശൃംഖലയിൽ ആറ് ശതമാനം വർദ്ധനവുണ്ടാകുകയും ടച്ച്‌പോയിന്റുകളുടെ എണ്ണം 1137 ആയി ഉയരുകയും ചെയ്തു. ഇതിനുപുറമേ, മോട്ടോർ സൈക്കിളുകളുടെ വിപണനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി വിവിധ ഷോറൂമുകളിൽ മോട്ടോർ സൈക്കിൾ സോണുകൾ ആരംഭിക്കുകയും ചെയ്തു അവർ. ഇക്കഴിഞ്ഞ മേയ് 20ന് ദൽഹിയിൽ സുസുക്കി ജിക്‌സർ എസ് എഫ് 250യും പരിഷ്‌കരിച്ച സുസുക്കി എസ് എഫും പുറത്തിറക്കിയപ്പോൾ ഇന്ത്യയിൽ വരാനിരിക്കുന്ന ദിനങ്ങളിൽ സുസുക്കി നടത്താൻ പോകുന്ന വമ്പൻ കുതിപ്പിനെപ്പറ്റിയാണ് സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യാ ലിമിറ്റഡിന്റെ കമ്പനി മേധാവിയായ കോയ്ചിരോ ഹിരാവോയും സുസുക്കി മോട്ടോർ കോർപ്പറേഷൻ ഓവർസീസ് മാർക്കറ്റിങ് മാനേജിങ് ഓഫീസർ സതോഷി ഉച്ചിഡയും ഊന്നിപ്പറഞ്ഞത്.

മോട്ടോർ സൈക്കിളിനും സ്‌കൂട്ടറുകൾക്കും പ്രത്യേകം സർവീസ് ബേകൾ

നൂറ്റിപ്പത്തു വർഷമായി ഒരു കമ്പനിക്ക് ഉപഭോക്താക്കളുടെ വിശ്വാസമാർജിച്ച് നിലകൊള്ളാൻ സാധിക്കുന്നുവെന്നത് ചെറിയ കാര്യമല്ല. മികവുറ്റ വാഹനങ്ങൾ നിർമ്മിച്ചതുകൊണ്ടു മാത്രം ഉപഭോക്താക്കളുടെ വിശ്വാസം കാലങ്ങളോളം നിലനിർത്താൻ ഒരു കമ്പനിക്ക് സാധിച്ചെന്നും വരില്ല. ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുന്നതും വാഹനത്തിന്റെ വിൽപനയും സർവീസും നടത്തുന്നതും അതാതിടങ്ങളിലെ ഡീലർഷിപ്പുകളാണ്. മികച്ച സർവീസും നല്ല പെരുമാറ്റവും കൃത്യതയാർന്ന ഡെലിവറിയും ഉപഭോക്താവിന്റെ പരാതികൾക്ക് അടിയന്തര പരിഹാരം കാണുകയുമൊക്കെ ചെയ്യുന്ന ഡീലർഷിപ്പുകളിലൂടെയാണ് ഒരു കമ്പനിയുടെ മികവും കാര്യശേഷിയും ഉപഭോക്താക്കൾ വിലയിരുത്തുന്നതും ഭാവിയിലും ആ കമ്പനിയുടെ വാഹനങ്ങൾ വാങ്ങുവാൻ അവർ പ്രേരിപ്പിക്കപ്പെടുന്നതിനും പിന്നിൽ. അതുകൊണ്ടു തന്നെ വിശ്വാസ്യതയും പ്രതിബദ്ധതയും പുലർത്തുന്ന ഡീലർമാരെ കണ്ടെത്താൻ എല്ലാ വാഹന കമ്പനികളും തന്നെ കർക്കശമായ നിബന്ധനകൾ മുന്നോട്ടുവയ്ക്കാറുണ്ട്. ഇത്തരം നിബന്ധനകളെല്ലാം പാലിച്ച് മുന്നോട്ടുപോകുന്ന ഡീലർമാർ മാതൃകമ്പനിയുടെ യശ്ശസ് വാനോളം ഉയർത്താറുമുണ്ട്.

സുസുക്കി മോട്ടോർസൈക്കിളുടേയും സ്‌കൂട്ടറുകളുടേയും ഡീലറായ തൃശ്ശൂരിലെ ഇൻഡെൽ സുസുക്കി ജാപ്പനീസ് കമ്പനിയുടെ എല്ലാ നിബന്ധനകളും കർക്കശമായി പാലിക്കുകയും അന്താരാഷ്ട്ര നിലവാരത്തിൽ തന്നെ സുസുക്കി വാഹനങ്ങളുടെ വിൽപനയും സർവീസിങ്ങും നടത്തുകയും ചെയ്യുന്ന സ്ഥാപനമാണ്. തൃശ്ശൂർ നഗരത്തിൽ കുരിയച്ചിറയിലുള്ള ഇൻഡെൽ സുസുക്കിയുടെ ഡീലർഷിപ്പ് സന്ദർശിച്ചാൽ തന്നെ നമുക്ക് ഈ മികവ് ബോധ്യപ്പെടുകയും ചെയ്യും. ഈ മികവിന് പ്രധാന കാരണം ഇൻഡെൽ കോർപ്പറേഷൻ എന്ന മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മലയാളി ഉടമസ്ഥതയിലുള്ള മൾട്ടി ബ്രാൻഡ് കോർപ്പറേറ്റ് സ്ഥാപനമാണെന്ന് പറയാതെ വയ്യ. ഇൻഡെൽ കോർപ്പറേഷൻ ആണ് സുസുക്കിയുടെ ഡീലറായ ഇൻഡെൽ സുസുക്കിയുടെ പ്രവർത്തനമികവിനെ വിട്ടുവീഴ്ചകളില്ലാതെ നിലനിർത്തുന്നതെന്ന കാര്യത്തിൽ തർക്കം വേണ്ട. സുസുക്കി എന്ന ജാപ്പനീസ് ബഹുരാഷ്ട്ര വാഹന ബ്രാൻഡിനെ സംബന്ധിച്ചിടത്തോളം അതിന്റെ നിലവാരത്തിനും മേന്മയ്ക്കുമൊപ്പം തന്നെ നിലകൊള്ളുന്നുണ്ട് ഇൻഡെൽ സുസുക്കി എന്ന സ്ഥാപനവും. വാഹന വ്യവസായ മേഖലയ്ക്കു പുറമേ, ഹോസ്പിറ്റാലിറ്റി, കൃഷി, അടിസ്ഥാന സൗകര്യ വികസനം, മാധ്യമങ്ങൾ, വിനോദ വ്യവസായം, സാമ്പത്തിക മേഖലയിലെല്ലാം തന്നെ ഇൻഡെലിന് നിക്ഷേപമുണ്ട്. ”ഇന്ത്യൻ എലിമെന്റ്‌സ്’ അഥവാ ഇന്ത്യയുടെ പരമ്പരാഗത മൂല്യങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്നർത്ഥം വരുംവിധമാണ് ഇൻഡെൽ സ്ഥാപിതമായതെന്ന് ഇൻഡെൽ ഗ്രൂപ്പിന്റെ സി എം ഡി ജി മോഹനനും കമ്പനി ഡയറക്ടറായ ഉമേഷ് മോഹനും പറയുന്നു. വാഹന ബിസിനസ് മേഖലയിൽ ഇൻഡെൽ സുസുക്കിയെ കൂടാതെ, കേരളാ വോൾവോ, എം ജി എഫ് ഹ്യുണ്ടായ്, കൈരളി ഫോർഡ്, ഇൻഡെൽ യമഹ, ഇൻഡെൽ ഹോണ്ട, ബംഗലുരുവിലെ ഇൻഡെൽ മഹീന്ദ്ര തുടങ്ങിയ ഡീലർഷിപ്പുകളും ഇൻഡെൽ കോർപ്പറേഷനു കീഴിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഇവയെല്ലാം തന്നെ കച്ചവടരംഗത്ത് മൂല്യങ്ങൾക്ക് വലിയ വിലകൽപിക്കുന്ന സ്ഥാപനങ്ങളായതിനു പിന്നിൽ ഇൻഡെൽ കോർപ്പറേഷന്റെ മേൽനോട്ടമുള്ളതി നാലാണെന്ന കാര്യം നിസ്തർക്കവുമാണ്.

ഒറിജിനൽ സുസുക്കി സ്‌പെയർ പാർട്‌സുകൾ മാത്രം വിപണനം ചെയ്യുന്ന സ്‌പെയർ പാർട്‌സ് ഡിവിഷൻ.

2014ൽ തൃശൂരിലെ കുരിയച്ചിറയിൽ മൂന്ന് നിലകളിലായി, ഇരുപതിനായിരം ചതുരശ്ര അടിയിലധികമുള്ള ടവറിലാണ് ഇൻഡെൽ സുസുക്കി പ്രവർത്തനം ആരഭിച്ചത്. ഇരുചക്ര വാഹനവിപണിയിലേക്കുള്ള ഇൻഡെൽ കോർപ്പറേഷന്റെ ഈ തുടക്കം തന്നെ അതിഗംഭീരമായിട്ടായിരുന്നു. ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ ഉപഭോക്തൃ സംതൃപ്തിക്കുള്ള പുരസ്‌കാരം നേടിയ ഇൻഡെൽ സുസുക്കി 2018ൽ സൗത്ത് സോണിലെ മികച്ച ഡീലർഷിപ്പുകളിലൊന്നായും തെരഞ്ഞെടുക്കപ്പെട്ടു. 2018-19 വർഷത്തിൽ മധ്യകേരളത്തിലെ ഒന്നാമത്തെ ഡീലർഷിപ്പായും ഇൻഡെൽ സുസുക്കി മാറി. ഇന്ന് തൃശ്ശൂരിലെ പ്രധാന ഡീലർഷിപ്പിനു പുറമേ തളിക്കുളം, മണ്ണുത്തി, കുന്നംകുളം, മാള, ചാവക്കാട്, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലായി ഇൻഡെൽ സുസുക്കിക്ക് ഏഴ് ബ്രാഞ്ചുകളാണുള്ളത്.

വിപണനത്തിനായി നിരവധി വാഹനങ്ങൾ സ്റ്റോക്ക് ചെയ്തിട്ടുള്ളതിനാൽ അതിവേഗം ഉപഭോക്താവിന് വാഹനം കൈമാറ്റം ചെയ്യപ്പെടുന്നു

പുറംകാഴ്ചയിൽ തന്നെ അതിസുന്ദരമായാണ് ഇൻഡെൽ സുസുക്കിയുടെ ഷോറൂം രൂപകൽപന ചെയ്തിട്ടുള്ളത്. ഗ്ലാസു കൊണ്ടു നിർമ്മിച്ച ഷോ-വിൻഡോകളുടെ പുറമേ നിന്നു നോക്കിയാൽ തന്നെ അകത്ത് ഡിസ്‌പ്ലേ ചെയ്തിട്ടുള്ള വാഹനങ്ങൾ നന്നായി കാണാനാ കും. അതിനു പുറമേ, ഷോറൂമിനു പുറത്തും സുസുക്കിയുടെ മോട്ടോർ സൈക്കിളുകളും സ്‌കൂട്ടറുകളും പ്രദർശിപ്പിച്ചിട്ടുമുണ്ട്. അഞ്ച് കാറുകൾക്കും ഇരുപതിലേറെ ബൈക്കുകൾക്കും ഒരേ സമയം പാർക്ക് ചെയ്യാനാകുന്ന വിധമാണ് ഷോറൂമിനു മുന്നിലുള്ള പാർക്കിങ് ഏരിയ ക്രമീകരിച്ചിട്ടുള്ളത്.

വിൽപനാനന്തര സേവനത്തിൽ ഒന്നാമതാണ് ഇൻഡെൽ സുസുക്കി

സർവീസ് ചെയ്യാൻ എത്തുന്ന വാഹനങ്ങൾക്കായി താഴത്തെ നിലയിലാണ് ജോബ് കാർഡ് തയാറാക്കുന്നതിനും സർവീസിനുമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. കസ്റ്റമർക്ക് ഷോറൂമിലേക്ക് പ്രവേശിക്കാതെ തന്നെ താഴത്തെ ഫ്‌ളോറിലേക്ക് നേരെ വാഹനം ഓടിച്ചിറക്കാനാകും. അതിനും താഴെയുള്ള പാർക്കിങ് സ്ഥലത്താണ് വാഹനങ്ങൾ സർവീസിങ്ങിനായി പാർക്ക് ചെയ്തിട്ടുള്ളത്. ഷോറൂമിന്റെ വിശേഷങ്ങളിലേക്ക് കടന്നശേഷം വിൽപനാനന്തര സേവനത്തിന്റേയും സർവീസിന്റേയും സവിശേഷതകളിലേക്ക് നമുക്ക് കടക്കാം.

കസ്റ്റമറെ സംബന്ധിച്ചിടത്തോളം രാജകീയമായ സ്വീകരണമാണ് ഇൻഡെൽ സുസുക്കിയിൽ നൽകപ്പെടുന്നത്. ഷോറൂമിനുള്ളിലേക്ക് കസ്റ്റമർ പ്രവേശിച്ചാലുടനെ തന്നെ കസ്റ്റമറെ റിസപ്ഷനിൽ നിന്നും കസ്റ്റമർ ലോഞ്ചിലേക്ക് നയിച്ച് വെൽകം ഡ്രിങ്ക്‌സ് നൽകി സ്വീകരിച്ചശേഷം സെയിൽസ് എക്‌സിക്യൂട്ടീവുമായി പരിചയപ്പെടുത്തി നൽകുന്നു. സെയിൽസ് എക്‌സിക്യൂട്ടീവ് ഏതു വാഹനമാണ് വാങ്ങാൻ ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കിയശേഷം ആ വാഹനത്തിനടുത്തേക്ക് കൊണ്ടു പോയി അതിന്റെ സവിശേഷതകളും മറ്റും മനസ്സിലാക്കി നൽകുകയും ചെയ്യുന്നു. ഉപഭോക്താവിന് ഫിനാൻസ് ആവശ്യമാണെങ്കിൽ അത് സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചും അറിവു നൽകുന്നു. കസ്റ്റമർക്ക് ഇൻഡെൽ സുസുക്കി വാഗ്ദാനം നൽകുന്ന പാക്കേജുകളും പ്രതിവർഷ സർവീസ് പാക്കേജുകളുമെല്ലാം പരിചയപ്പെടുത്തിയശേഷം മാത്രമേ ബുക്കിങ്ങിന് സെയിൽസ് എക്‌സിക്യൂട്ടീവ് തയാറാകാറുള്ളു. ഇൻഡെൽ സുസുക്കിയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ അകത്ത് ഡിസ്‌പ്ലേ ചെയതിട്ടുള്ള സുസുക്കി ജിക്‌സർ ബൈക്കും ആക്‌സസ് 125 സകൂട്ടറും സുസുക്കി ബർഗ്മാൻ സ്ട്രീറ്റ് സ്‌കൂട്ടറുമൊക്കെയാണ് നമ്മുടെ ദൃഷ്ടിയിൽപ്പെടുക.

Conference hall

നീലയും വെള്ളയും കളർ സ്‌കീമിലാണ് ഷോറൂമിന്റെ ഇന്റീരിയർ. ഡിസ്‌കഷൻ ടേബിളും കസ്റ്റമർ ലോഞ്ചുമെല്ലാം വിശാലമായ താഴത്തെ നിലയിൽ സുന്ദരമായി ഒരുക്കിയിരിക്കുന്നു. പൂർണമായും ശീതീകരിക്കപ്പെട്ടതാണ് കസ്റ്റമർ ലോഞ്ച്. കസ്റ്റമർ ലോഞ്ചിനോട് ചേർന്നു തന്നെയാണ് കോൺഫറൻസ് ഹാളും ബാക്ക് ഓഫീസും. സർവീസിലും സെയിൽസിലുമായി 52 ജീവനക്കാരാണ് ഇൻഡെൽ സുസുക്കിയുടെ ഈ പ്രധാന ഡീലർഷിപ്പിലുള്ളത്. ”വിൽപനയിലും വിൽപനാനന്തര സേവനത്തിലും മികവ് പുലർത്താനാണ് എല്ലാ കാലത്തും ഇൻഡെൽ സുസുക്കി ശ്രമിച്ചിട്ടുള്ളത്. എല്ലാ ബ്രാഞ്ചുകളുമടക്കം മൊത്തം 150ഓളം ജീവനക്കാരാണ് ഇൻഡെൽ സുസുക്കിക്കുള്ളത്. കമ്പനി നേരിട്ട് പരിശീലനം നൽകിയ ടെക്‌നീഷ്യന്മാരാണ് ഇവിടെയുള്ളത്. സുസുക്കിയുടെ ഒറിജിനൽ സ്‌പെയറുകൾ മാത്രമേ സർവീസിൽ ഞങ്ങൾ ഉപയോഗിക്കാറുള്ളുവെന്നത് ഗുണമേന്മ നിലനിർത്തുന്നതിൽ ഏറെ സഹായകരമാണ്,” ഇൻഡെൽ സുസുക്കിയുടെ അസിസ്റ്റന്റ് ജനറൽ മാനേജർ (സെയിൽസ്) ജിജിൽ ചന്ദ്രൻ പറയുന്നു.

Service centre’s customer launch

പ്രതിമാസം നാനൂറോളം വാഹനങ്ങളാണ് ഇൻഡെൽ സുസുക്കി വിൽക്കുന്നത്. ഇതിൽ 80 ശതമാനവും സുസുക്കി ആക്‌സസ് 125 സ്‌കൂട്ടറാണ്. 40ഓളം സുസുക്കി ജിക്‌സർ ബൈക്കുകളും 60ഓളം ബർഗ്മാൻ സ്ട്രീറ്റ് സ്‌കൂട്ടറുകളും പ്രതിമാസം വിൽക്കപ്പെടുന്നു. പ്രതിദിനം പതിനഞ്ചോളം പേർ ഷോറൂമിലേക്ക് വാഹന അന്വേഷണവുമായി എത്തുന്നുണ്ട്. ഇതിൽ 50 ശതമാനത്തിലധികവും ഇൻഡെൽ സുസുക്കിയുടെ ഉപഭോക്താക്കളായി മാറുകയും ചെയ്യുന്നുണ്ട്. ആക്‌സെല എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഇൻഡെൽ സുസുക്കി ഉപഭോക്താക്കളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നത്. ഉപഭോക്താവിന്റെ വാഹന അന്വേഷണം മുതൽ സർവീസ് ഷെഡ്യൂളുകൾ വരെയുള്ള മുഴുവൻ വിവരങ്ങൾ കൃത്യമായി ശേഖരിച്ചുവയ്ക്കാനാകുകയും കൃത്യമായി വിവരങ്ങൾ നൽകുകയും ചെയ്യുന്ന സംവിധാനമാണത്.

Back office

കൃത്യതയാർന്ന പ്രവർത്തനത്തിന് ഈ സോഫ്റ്റ് വെയറിന്റെ ഉപയോഗം ഇൻഡെൽ സുസുക്കിയെ നന്നായി സഹായിക്കുന്നുണ്ട്. വാഹനത്തിന് എവിടെ നിന്നും അഡ്വാൻസ് കൈപ്പറ്റുകയോ തുക കൈപ്പറ്റുകയോ ചെയ്താലും ഉടനടി തന്നെ ഉപഭോക്താവിന് ഡിജിറ്റൽ രസീത് നൽകുന്ന സംവിധാനവും ഇൻഡെൽ സുസുക്കി ഒരുക്കിയിട്ടുണ്ട്. യാതൊരുവിധത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും ഇടനൽകാതെ മുന്നോട്ടുപോകാൻ ഇത് സഹായിക്കുന്നു. ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളും ഇൻഡെൽ സുസുക്കിയിലുള്ള വിശ്വാസം അത് ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു.

MD’s cabin

സർവീസ് സെന്ററിൽ 30 മിനിട്ടിൽ സർവീസ് സാധ്യമാക്കി നൽകുന്ന എക്‌സ്പ്രസ് ബേയടക്കം 9 സർവീസ് ബേകളാണുള്ളത്. മോട്ടോർ സൈക്കിളുകളുടെ സർവീസിനായി ഒരു പ്രത്യേക ബേയും ഒരുക്കിയിരിക്കുന്നു. ഒരു ദിവസം 60 വാഹനങ്ങൾ വരെ സർവീസ് ചെയ്തു നൽകാൻ ഇൻഡെൽ സുസുക്കിക്കാകുന്നു. റോഡ് സൈഡ് അസിസ്റ്റൻസിനായി സദാ സന്നദ്ധരായ ടെക്‌നീഷ്യന്മാരും ഇൻഡെൽ സുസുക്കിയിലുണ്ട്. 10 കിലോമീറ്റർ ചുറ്റളവിലാണെങ്കിൽ വാഹനം വീട്ടിൽ നിന്നും എടുത്തുകൊണ്ടുപോയി സർവീസ് ചെയ്തു നൽകുന്ന സംവിധാനവും ഇൻഡെൽ സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒറിജിനൽ സ്‌പെയർ പാർട്‌സുകളുമാണ് ഇൻഡെൽ സുസുക്കി ഉപയോഗിക്കുന്നത്. ആക്‌സസറികളിൽ ആൾ റൗണ്ട് ഗാർഡിന് ആയുഷ്‌ക്കാല വാറന്റിയും ഇൻഡെൽ സുസുക്കി നൽകുന്നുണ്ട്. കുറഞ്ഞ പലിശനിരക്കിൽ 999 രൂപ നൽകി വാഹനം സ്വന്തമാക്കാനാകുന്ന സ്‌കീമും 635 രൂപയ്ക്ക് എക്സ്റ്റൻഡ് വാറന്റി നൽകുന്ന സൗകര്യവും ഇൻഡെൽ സുസുക്കി ഒരുക്കിയിട്ടുണ്ട്. രണ്ടു വർഷത്തെ ഇൻഡെൽ കെയർ വാർഷിക മെയിന്റനൻസ് ടക്കം മൊത്തം അഞ്ചു വർഷത്തെ വാറന്റി ഇൻഡെൽ സുസുക്കി നൽകുന്നുണ്ട്.

ഇൻഡെൽ സുസുക്കിയുടെ അസിസ്റ്റന്റ് ജനറൽ മാനേജർ (സെയിൽസ്) ജിജിൽ ചന്ദ്രൻ

ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവുള്ള സ്ഥാപനമാണ് ഇൻഡെൽ സുസുക്കിയെന്നത് സംതൃപ്തരായ ജീവനക്കാരാണ് ഇൻഡെൽ സുസുക്കിയുടെ ഏറ്റവും വലിയ ആസ്തി എന്നും വെളിപ്പെടുത്തുന്നുണ്ട്. കമ്പനി പ്രവർത്തനം ആരംഭിച്ചതുമുതൽ 75 ശതമാനം ജീവനക്കാരും കമ്പനിയിൽ തന്നെ തുടരുന്നുണ്ട്. ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗ മായി ‘ഇൻഡെൽ ചാലഞ്ചേഴ്‌സ്’ എന്ന പേരിൽ ക്ലബു കൾ രൂപീകരിക്കുകയും മികച്ച പെർഫോമർമാർക്ക് വിദേശരാജ്യങ്ങളിലേക്ക് യാത്രകൾ വാഗ്ദാനം നൽകുകയും ചെയ്തിട്ടുമുണ്ട് ഇൻഡെൽ സുസുക്കി.

Indel Suzuki, Thrissur Showroom

ജീവനക്കാർക്കായി മികച്ച ഇൻസെന്റീവുകളും ഇ എസ് ഐ, പ്രോവിഡന്റ് ഫണ്ട്, ബോണസ്, ഇ എസ് ഐ ഇല്ലാത്തവർക്കായി മെഡിക്ലെയിം എന്നിവയും കമ്പനി ഒരുക്കിയിരിക്കുന്നു. ജീവനക്കാർക്ക് വിവാഹം, മരണം പോലുള്ള ആവശ്യങ്ങളുടെ ഘട്ടങ്ങളിൽ കമ്പനി കൈയച്ച് സഹായവും നൽകി വരുന്നുണ്ടെന്ന് ജീവനക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ പ്രളയ സമയത്ത് കമ്പനി ജീവനക്കാർക്ക് ചെറുതല്ലാത്ത സാമ്പത്തിക സഹായവും പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് വായ്പകൾ അനുവദിക്കുകയും ചെയ്തിരുന്നു. ജീവനക്കാരുടെ മുഖത്തു നിന്നു തന്നെ ഇൻഡെൽ സുസുക്കി പോലൊരു സ്ഥാപനത്തിൽ തൊഴിലെടുക്കുന്നതിന്റെ സംതൃപ്തി വായിച്ചെടുക്കാനാകു ന്നത് അതുകൊണ്ടൊക്കെ തന്നെയാണ്.

കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിറ്റി (സി എസ് ആർ) ആക്ടിവിറ്റികളിലും മറ്റ് സാമൂഹ്യ പ്രവർത്തനങ്ങളിലുമെല്ലാം സജീവവുമാണ് ഇൻഡെൽ സുസുക്കി. കുടുംബശ്രീ ഗ്രൂപ്പുകളിൽപ്പെട്ട സ്ത്രീകൾക്ക് സ്‌കൂട്ടർ വാങ്ങുന്നതിനു മുന്നോടിയായി സൗജന്യ റൈഡിങ് പരിശീലനം നൽകി സൗജന്യമായി ലൈസൻസ് എടുക്കുവാൻ ഇൻഡെൽ സുസുക്കി സഹായിക്കുന്നുണ്ട്. ഇതിനു പുറമേ ട്രാഫിക് ബോധവൽക്കരണ പ്രചാരണങ്ങൾ, നേത്ര പരിശോധനാ ക്യാമ്പുകൾ, വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദരിക്കൽ, സ്‌കൂളുകളിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസുകൾ എന്നിവയെല്ലാം ഇൻഡെൽ സുസുക്കിയുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്നു.

മികച്ച വാഹനങ്ങൾ പുറത്തിറക്കുന്ന ഒരു കമ്പനിയുടെ ഡീലർഷിപ്പ്, മികച്ച ഒരു പാർട്‌നർ നടത്തുമ്പോൾ അതെങ്ങനെ മറ്റ് വാഹന ഡീലർഷിപ്പുകളിൽ നിന്നും വേറിട്ടുനിൽക്കുമെന്നതിന്റെ വ്യക്തമായ ഉത്തരമാണ് ഇൻഡെൽ സുസുക്കി നൽകുന്നത്. സുസുക്കി എന്ന ഇരുചക്ര ബ്രാൻഡിന്റെ പേര് മധ്യകേരളത്തിലുടനീളം ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റിയിട്ടുണ്ടെങ്കിൽ അതിന് തീർച്ചയായും നന്ദി പറയേണ്ടത് ഇൻഡെൽ സുസുക്കിയോടാണ്$

Indel Suzuki
Opp. MTHS,
Near Kuriachira Jn.,
Thrissur, Kerala-680006
Tel: 0487-2439971,
+91 9072620020

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>