Skoda Auto India partners with EVM Motors and Vehicles
February 25, 2020
‘വയനാട് ജീപ്പേഴ്‌സ്’ മഹീന്ദ്ര അഡ്വഞ്ചർ ക്ലബ് ചാലഞ്ച് വിജയി
February 26, 2020

Horizon Motors: The Pride of Mahindra

കോട്ടയം നാട്ടകത്തെ ഹൊറൈസൺ മഹീന്ദ്ര ഷോറൂം

മഹീന്ദ്ര എന്ന കമ്പനിയുടെ പ്രൊഫഷണലിസവും മികവും പ്രകടമാക്കുന്ന മഹീന്ദ്ര ഡീലർഷിപ്പാണ് കോട്ടയത്തെ നാട്ടകത്തുള്ള ഹൊറൈസൺ മോട്ടോഴ്‌സ്. കോട്ടയം, ഇടുക്കി മേഖലകളിൽ നിരവധി ബ്രാഞ്ചുകൾ സ്ഥാപിക്കാനുള്ള പുറപ്പാടിലാണ് അവർ. കുറഞ്ഞ കാലത്തിനുള്ളിൽ ഉപഭോക്താവിന്റെ പ്രിയം പിടിച്ചുപറ്റാൻ ഹൊറൈസൺ മോട്ടോഴ്‌സിന് കഴിഞ്ഞിരിക്കുന്നു.

എഴുത്ത്: ജെ ബിന്ദുരാജ്, ഫോട്ടോ: അഖിൽ അപ്പു

ബിസിനസ് രക്തത്തിൽ പൈതൃകമായി തന്നെ ലഭിച്ചയാളാണ് മൂവാറ്റുപുഴ കണ്ണിക്കാട്ട് കുടുംബക്കാരനായ എബിൻ എസ് കണ്ണിക്കാട്ട്. 1947 മുതൽ ബിസിനസ് രംഗത്തുണ്ട് എബിന്റെ മുൻതലമുറക്കാർ. അച്ഛനും സഹോദരിക്കുമൊപ്പം ഈ ബിസിനസ് പാരമ്പര്യം തുടർന്നുപോരുന്ന അദ്ദേഹം ഇന്ന് കെ ജെ ഗ്രൂപ്പ്, കെ ജെ അസോസിയേറ്റ്‌സ്, കണ്ണിക്കാട്ട് ട്രേഡ് ലിങ്ക്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രൊപ്പറൈറ്ററും നിരവധി അഗ്രോകെമിക്കൽ ഉൽപന്നങ്ങളുടെ വിതരണക്കാരനുമൊക്കെയാണ്. അതിനൊപ്പം തന്നെയാണ് വാഹനരംഗത്ത് ബാറ്ററി, എഞ്ചിൻ ഓയിൽ ടയർ തുടങ്ങിയവയുടെ ഡീലർഷിപ്പുകളും അദ്ദേഹം കൈകാര്യം ചെയ്യുന്നത്. വാഹനരംഗവുമായുള്ള ഈ ബന്ധം സമീപകാലത്ത് അദ്ദേഹത്തെ ഇന്ത്യയിലെ വാഹനഭീമനായ മഹീന്ദ്രയുമായുള്ള കൂട്ടുകെട്ടിലും കൊണ്ടെത്തിച്ചു. 2019 ഒക്ടോബറിൽ കോട്ടയത്ത് നാട്ടകത്ത് ഗവൺമെന്റ് പോളിടെക്‌നിക്കിന് എതിർവശത്ത് മഹീന്ദ്രയുടെ പാസഞ്ചർ കാറുകളുടേയും കൊമേഴ്‌സ്യൽ വാഹനങ്ങളുടേയും ഡീലർഷിപ്പായ ഹൊറൈസൺ മോട്ടോഴ്‌സ് സ്ഥാപിച്ചുകൊണ്ടായിരുന്നു അതിനു തുടക്കം. മഹീന്ദ്ര ആഡംബര കാർ വിപണിയിലേക്കും അത്യാധുനിക ഫീച്ചറുകളുള്ള പാസഞ്ചർ കാർ വിപണിയിലേക്കുമൊക്കെ പ്രവേശിക്കുന്നത് അത്ഭുതാദരങ്ങളോടെ വീക്ഷിച്ചിരുന്ന ആ യുവാവിനെ സംബന്ധിച്ചിടത്തോളം വാഹന വിപണന, സർവീസിങ് രംഗത്തേക്കുള്ള ചുവടുവയ്പ് ഏറെക്കാലം നീണ്ട ഒരു സ്വപ്‌നത്തിന്റെ സാക്ഷാൽക്കാരമായിരുന്നു.

Display area of passenger car showroom

”മഹീന്ദ്ര എന്ന വാഹന നിർമ്മാണ കമ്പനി ചിന്തയിലും പ്രവൃത്തിയിലും യുവത്വം നിലനിർത്തുന്ന കമ്പനിയാണെന്ന് സമീപകാലത്ത അവർ നിർമ്മിച്ച വാഹനങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്. ഏറ്റവും നൂതനമായ കണ്ടെത്തലുകൾ അവർ തങ്ങളുടെ പുതിയ വാഹനമോഡലുകളിൽ പ്രവർത്തനക്ഷമ മാക്കുന്നുണ്ട്. അത് എന്നെ വല്ലാതെ ആകർഷിക്കുകയുണ്ടായി. ഇടുക്കിയിലും കോട്ടയത്തുമൊക്കെ പ്ലാന്റേഷൻ രംഗത്ത് കാലങ്ങളായി പ്രവർത്തിക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം മഹീന്ദ്ര എന്ന ബ്രാൻഡിന്റെ ജനപ്രിയതയെപ്പറ്റി നന്നായി അറിയുകയും ചെയ്യാം. ഈ പ്രദേശങ്ങളിൽ മഹീന്ദ്രയ്ക്ക് വലിയ വിപണിയുണ്ടാക്കാനാകുമെന്ന് ഉറച്ച വിശ്വാസമുള്ളതിനാലാണ് ഞാൻ ഹൊറൈസൺ മോട്ടോഴ്‌സിലൂടെ മഹീന്ദ്ര വാഹനങ്ങളുടെ വിൽപനയിലേക്ക് കടന്നത്,” ഹൊറൈസൺ മോട്ടോഴ്‌സിന്റെ മാനേജിങ് ഡയറക്ടർ എബിൻ എസ് കണ്ണിക്കാട്ട് പറയുന്നു.

Managing Director of Horizon Motors, Ebin S Kannikkatt at the Mahindra stall at Delhi Auto Expo

എബിന്റെ അച്ഛൻ ഷാജി ജെ കണ്ണിക്കാട്ടും (കെ ജെ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായ അദ്ദേഹത്തിന് 35 വർഷത്തെ ബിസിനസ് പാരമ്പര്യമുണ്ട്) സഹോദരി സ്റ്റെഫി ഷാജിയും സുഹൃത്തായ വിഷ്ണു പത്മകുമാറുമാണ് ഹൊറൈസൺ മോട്ടോഴ്‌സിന്റെ ഡയറക്ടർമാർ. കേരളത്തിൽ കോസ്‌മെറ്റിക് വിൽപന രംഗത്ത് കഴിഞ്ഞ 35 വർഷമായി ബിസിനസ് ചെയ്യുന്നവരാണ് വിഷ്ണു പത്മകുമാറിന്റെ കുടുംബക്കാർ.

മഹീന്ദ്രയുടെ പാസഞ്ചർ കാറുകളായ മഹീന്ദ്ര സ്‌കോർപിയോ, ബൊലേറോ പവർ പ്ലസ്, ബൊലേറോ 2.5 ലിറ്റർ, കെ യു വി എൻ എക്‌സ് ടി, ടി യുവി 300, സൈലോ, മരാസോ, ടിയുവി 300 പ്ലസ്, മഹീന്ദ്ര താർ, എക്‌സ് യുവി 300, ആഡംബര കാറുകളായ എക്‌സ് യു വി 500, ആൾട്ടൂരാസ് ജി 4 തുടങ്ങിയവയും ബൊലേറോ ബി എംടി, ഇംപീരിയോ, പിക്അപ്പ്, സിറ്റിപിക്അപ്പ് തുടങ്ങിയ കൊമേഴ്‌സ്യൽ വാഹനങ്ങളുമാണ് ഹൊറൈസൺ മോട്ടോഴ്‌സിന്റെ നാട്ടകത്തേയും തൊടുപുഴയിലേയും കട്ടപ്പനയിലേയും ഷോറൂമുകളിലൂടെയും വിറ്റഴിക്കുന്നത്. വൈകാതെ തന്നെ അടിമാലി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ബ്രാഞ്ചുകൾ തുറക്കാനും ഹൊറൈസൺ മോട്ടോഴ്‌സ് പദ്ധതിയിട്ടുണ്ട്.

ആരംഭിച്ച് മൂന്നു മാസങ്ങൾക്കുള്ളിൽ തന്നെ ഇരുനൂറിലധികം വാഹനങ്ങൾ വിപണനം ചെയ്തുകൊണ്ട് ഹൊറൈസൺ മോട്ടോഴ്‌സ് ഇതിനകം തന്നെ മഹീന്ദ്രയുടെ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു. വിൽപനരംഗത്തെ പ്രൊഫഷണലിസവും വിൽപനാനന്തരരംഗത്തെ മികവുമാണ് കൂടുതൽ കൂടുതൽ പേരെ ഇന്ന് കോട്ടയത്തെ ഈ മഹീന്ദ്ര ഡീലർഷിപ്പിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്. ഒരു വാഹനപ്രേമിയെ സംബന്ധിച്ചിടത്തോളം ഇന്ന് അയാളുടെ രണ്ടാം വീടുപോലെയാണ് വാഹനഡീലർഷിപ്പുകൾ. കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ തന്നെയാണ് ഒട്ടുമിക്കവർക്കും തങ്ങളുടെ വാഹനമെന്നതിനാൽ വാഹനം സ്വന്തമാക്കുന്നതോടെ വാഹനഡീലർഷിപ്പും ഉപഭോക്താവും തമ്മിലുള്ള ബന്ധത്തിന് ഒരു രക്തബന്ധത്തിന്റെ ഛായ കൈവരുന്നു. ഉപഭോക്താവിന് വാഹനം വിലയ്ക്ക് കൈമാറിയാലും തങ്ങളുടെ കമ്പനി നിർമ്മിച്ച വാഹനത്തിന്റേയും ആ വാഹനത്തിൽ യാത്ര ചെയ്യുന്നവരുടേയും സുരക്ഷിതത്വം ഉറപ്പാക്കുകയെന്നത് വാഹന ഡീലർഷിപ്പ് തങ്ങളുടെ ഉത്തരവാദിത്തം പോലെ തന്നെ ഏറ്റെടുക്കുകയും ചെയ്യുന്നു.

Managing Director’s cabin

Another Customer Lounge

Conference hall

അതുകൊണ്ടാണ് വിൽപനനാന്തര സേവനത്തെ മികച്ച വാഹന കമ്പനികളുടെ ഡീലർമാർ വലിയ പ്രാധാന്യത്തോടെ തന്നെ നോക്കിക്കാണുന്നത്. മാത്രവുമല്ല, ഇന്ന് ഒട്ടുമിക്ക ഉപഭോക്താക്കളും തങ്ങൾ ഉപയോഗിക്കുന്ന കമ്പനിയുടെ സർവീസിലും അനുബന്ധ ഇടപെടലുകളിലും സംതൃപ്തരാണെങ്കിൽ അതേ കമ്പനിയുടെ പുതിയ വാഹനങ്ങളിലേക്കോ കൂടുതൽ സൗകര്യങ്ങളുള്ള മറ്റ് മോഡലുകളിലേക്കോ തന്നെ വാഹനം അപ്‌ഗ്രേഡ് ചെയ്യുന്ന സ്വഭാവക്കാരുമാണ്. മഹീന്ദ്രയെപ്പോലുള്ള വാഹനഭീമന്മാർ ഉപഭോക്താവിനെ വിൽപനയിലും വിൽപനാനന്തര സേവനങ്ങളുടെ കാര്യത്തിലും പരമാവധി സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തങ്ങളുടെ പുതിയകാല ഡീലർഷിപ്പുകൾക്കും സേവനങ്ങൾക്കും രൂപം കൊടുത്തുകൊണ്ടിരിക്കുന്നത്. മഹീന്ദ്രയുടെ ന്യൂജെൻ ഡീലർഷിപ്പുകളിലെത്തുന്ന ആർക്കും തന്നെ തങ്ങളുടെ സെക്കൻഡ് ഹോം ആയി അത് അനുഭവപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. നാട്ടകത്തെ ഹൊറൈസൺ മോട്ടോഴ്‌സ് മഹീന്ദ്രയുടെ ന്യൂജെൻ ഡീലർഷിപ്പുകളുടെ ശൈലിയിൽ നിർമ്മിക്കപ്പെട്ട ഒന്നാണ്.

Reception

ഹൊറൈസൺ മോട്ടോഴ്‌സിലേക്ക് പ്രവേശിച്ചാലുടനെ തന്നെ ഒരു ഉപഭോക്താവിന് ഷോറൂമിന്റെ മികവും പ്രൊഫഷണലിസവും വ്യക്തമായിത്തുടങ്ങും. ഷോറൂമിനു പുറത്തുള്ള 9000 ചതുരശ്ര അടി വരുന്ന സ്ഥലത്ത് നിരവധി കാറുകൾക്ക് ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇവിടേയ്ക്ക് വാഹനം വാങ്ങുന്നതിനായി എത്തുന്ന ഉപഭോക്താവിന് സെക്യൂരിറ്റി ആദ്യം തന്നെ പാർക്കിങ് സ്‌പേസ് ഒരുക്കി നൽകുന്നു. 11,000 ചതുരശ്ര അടിയുള്ള ഈ ഷോറൂമിലേക്ക് പ്രവേശിക്കുമ്പോൾ റിസപ്ഷനിലുള്ള വനിതയാണ് ഉപഭോക്താക്കളെ എതിരേൽക്കുന്നത്. ഉപഭോക്താവ് ഏത് വാഹനമാണ് ആഗ്രഹിക്കുന്നതെന്നു മനസ്സിലാക്കിയശേഷം ഷോറൂമിനുള്ളിൽ സജ്ജമാക്കിയിട്ടുള്ള പാസഞ്ചർ കാർ വിഭാഗത്തിലേക്കോ ആഡംബര കാർ വിഭാഗത്തിലേക്കോ കൊമേഴ്‌സ്യൽ വാഹന വിഭാഗത്തിലേക്കോ അവരെ എക്‌സിക്യൂട്ടീവിനൊപ്പം അയക്കുന്നു.

Premium car customers lounge

Display area of passenger car showroom

Commercial vehicles division

Kid’s Play Area

വെൽകം ഡ്രിങ്ക്‌സ് നൽകിയശേഷം വാഹനസംബന്ധിയായ ചർച്ചകളിലേക്ക് സെയിൽസ് എക്‌സിക്യൂട്ടീവുകൾ കടക്കുന്നു. ഹൊറൈസൺ മോട്ടോഴ്‌സ് ‘ഷോറൂം ഇൻസൈഡ് ഷോറൂം’ കോൺസെപ്ടിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. അതായത് ആഡംബര കാറായ ആൾട്ടൂരാസ് ജി 4ന് ഷോറൂമിനുള്ളിൽ തന്നെ ചില്ലുകൊണ്ട് പ്രത്യേകം നിർമ്മിച്ച മറ്റൊരിടത്താണ് ഡിസ്‌പ്ലേ ഒരുക്കിയിട്ടുള്ളത്. എക്‌സ് യുവി 500ഉം അൾട്ടൂരാസ് ജി 4ഉം താൽപര്യപ്പെടുന്ന കസ്റ്റമർമാരെ ഷോറൂമിനുള്ളിലെ ഈ പ്രീമിയം ഡിസ്‌പ്ലേ ഏരിയ്ക്ക് പിന്നിൽ ഒരുക്കിയിട്ടുള്ള പ്രീമിയം കസ്റ്റമർ ലോഞ്ചിലേക്കാണ് എക്‌സിക്യൂട്ടീവുകൾ നയിക്കുക. എൽ ഇ ഡി ടിവി, വാഹനസംബന്ധിയായ മാസികകൾ എന്നിവയെല്ലാം തന്നെ പൂർണമായും ശീതീകരിക്കപ്പെട്ട ഈ ലോഞ്ചിലുണ്ട്.

Back office

ഇതിനു പുറത്തുള്ള പ്രധാന പാസഞ്ചർ കാർ ഡിസ്‌പ്ലേ ഏരിയയിൽ ഒരേ സമയം മൂന്നു കാറുകൾ ഡിസ്‌പ്ലേ ചെയ്യാനാകും. ഇവിടത്തെ രണ്ട് കസ്റ്റമർ ലോഞ്ചുകളിലും എൽ ഇ ഡി ടെലിവിഷൻ സ്‌ക്രീനും പ്രൗഢഗംഭീരമായ ഇരിപ്പിടങ്ങളും കസ്റ്റമർക്ക് ഷോറൂമിനുള്ളിൽ രാജകീയമായ സ്വീകരിച്ച പ്രതീതിയുളവാക്കുന്നു. സെയിൽസ് എക്‌സിക്യൂട്ടീവുകൾ കസ്റ്റമർക്ക് കാറിന്റെ സവിശേഷതകൾ വിവരിച്ചു നൽകുന്നു. ഇതിനോട് തൊട്ടു ചേർന്നാണ് പ്രീമിയം ഷോറൂമിനുള്ളിൽ തന്നെ 85 ഇഞ്ചിന്റെ 3 ഡി സ്‌ക്രീൻ ഒരുക്കിയിരിക്കുന്നത്. ഇൻട്രാക്ടീവ് വോയിസ് റെസ്‌പോൺസ് (ഐ വി ആർ) സംവിധാനത്തിലൂടെ കസ്റ്റമർമാർക്ക് വാഹനങ്ങളുടെ സവിശേഷതകൾ വർണിച്ചു നൽകാനുള്ള പ്രത്യേക പ്ലാറ്റ്‌ഫോമാണ് അത്. കൈയിലെ റിമോട്ട് ഉപയോഗിച്ച് വിർച്വൽ റിയാലിറ്റി പ്ലാറ്റ്‌ഫോമിലൂടെ കാറിന്റെ എല്ലാ സവിശേഷതകളും മനസ്സിലാക്കാൻ ഈ സംവിധാനത്തിനാകും. ഷോറൂമിൽ ലഭ്യമല്ലാത്ത വാഹനങ്ങളുടെ നിറങ്ങളും സവിശേഷതകളുമൊക്കെ ഈ വിർച്വൽ റിയാലിറ്റി പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താവിന് മനസ്സിലാക്കാനാകുമെന്നതാണ് ഇതിന്റെ സവിശേഷത.

Service centre at Thellakam, Kottayam

ഉപഭോക്താവിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിൽ അതീവ പ്രൊഫഷണലുകളാണ് ഹൊറൈസൺ മോട്ടോഴ്‌സിലെ എക്‌സിക്യൂട്ടീവുകൾ. കസ്റ്റമൈസേഷൻ മുതൽ വാഹന എക്‌സ്‌ചേഞ്ച് വരെയുള്ള കാര്യങ്ങൾ സംസാരിച്ചശേഷം ഉപഭോക്താവിന് വാഹനം ടെസ്റ്റ് ഡ്രൈവ് നൽകുകയും പിന്നീട് ബുക്കിങ് സ്ഥിരീകരിക്കുകയും ചെയ്യുന്നു. വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്തശേഷം ഉപഭോക്താവും വാഹനവുമായുള്ള ഒരു ചിത്രം പകർത്തുകയും അത് വാട്ട്‌സാപ്പ് ഗ്രൂപ്പുകളിൽ ഇടുകയും ചെയ്യുന്നു. വാഹനത്തിന് ഫിനാൻസ് ആവശ്യമാണെങ്കിൽ ഫിനാൻസ് ഡിവിഷനുമായും ഇൻഷുറൻസിനായി ഇൻഷുറൻസ് ഡിവിഷനുമായും ഉപഭോക്താവിനെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. വാഹനം ഡെലിവറി നടത്തുന്നത് വലിയൊരു ആഘോഷമാണ് ഹൊറൈസൺ മോട്ടോഴ്‌സിൽ. മാനേജിങ് ഡയറക്ടർ സ്ഥലത്തുണ്ടെങ്കിൽ എം ഡി തന്നെ നേരിട്ട് വാഹനത്തിന്റെ ഡെലിവറി നടത്തുമെന്നതാണ് മറ്റൊരു സവിശേഷത. ആഡംബര വാഹനങ്ങളുടെ ഡെലിവറി ചടങ്ങിൽ കേക്ക് കട്ടിങ്ങും ഉണ്ടാകും. ഉപഭോക്താവിന് നൽകപ്പെടുന്ന ഡെലിവറി കിറ്റിൽ സമ്മാനങ്ങളും സ്വീറ്റ് ബോക്‌സും കീ ചെയിനുമൊക്കെ ഉണ്ടാകുകയും ചെയ്യും.

Service bays

മഹീന്ദ്ര നൽകുന്ന സവിശേഷമായ ഓഫറുകൾക്കു പുറമേ, ചാരിറ്റബിൾ ട്രസ്റ്റുകൾക്കാണ് വാഹനം വിൽക്കുന്നതെങ്കിൽ ഹൊറൈസൺ പ്രത്യേക കൺസെഷൻ അവർക്കു നൽകി തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയും വെളിപ്പെടുത്താറുണ്ട്. വാഹനങ്ങളുടെ കസ്റ്റമൈസേഷനായി നാട്ടകത്തെ ഷോറൂമിൽ പ്രത്യേക വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. പാസഞ്ചർ കാർ ഷോറൂമിനു തൊട്ടു ചേർന്നു തന്നെ അതേ ബിൽഡിങ്ങിലാണ് കൊമേഴ്‌സ്യൽ വാഹനങ്ങളുടെ ഡിസ്‌പ്ലേ ഏരിയയും ഒരുക്കിയിട്ടുള്ളത്. ഇവിടേയും നാല് വാഹനങ്ങൾ ഡിസ്‌പ്ലേ ചെയ്യാനുള്ള സൗകര്യമുണ്ട്. കുഞ്ഞുങ്ങളുമായി എത്തുന്ന ഉപഭോക്താക്കൾക്കായി ഒരു കിഡ്‌സ് പ്ലേ ഏരിയയും ഇവിടെ കസ്റ്റമർ ലോഞ്ചിനു പുറത്തായി സജ്ജമാക്കിയിട്ടുണ്ട്. ”കസ്റ്റമർമാർക്കായി ഈ വരുന്ന ഫെബ്രുവരി 14-ാം തീയതി ഞങ്ങൾ ഒരു കസ്റ്റമർ മീറ്റ് സംഘടിപ്പിക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് ഒരു ലക്കി ഡ്രോയും നടത്തപ്പെടും. ഇതിനൊപ്പം തന്നെ എക്‌സ് യുവി 300ന്റെ പെട്രോൾ ബി എസ് 6 വേർഷന്റെ ലോഞ്ചും പദ്ധതിയിടുന്നുണ്ട്,” കസ്റ്റമർമാരുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാൻ ഹൊറൈസൺ നടത്തുന്ന ശ്രമങ്ങളെപ്പറ്റി ജനറൽ മാനേജർ (സെയിൽസ് & ഓപ്പറേഷൻസ്) ജേക്കബ് കെ ജെ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന പ്രൊമോഷണൽ ആക്ടിവിറ്റീസിനു പുറമേ റോഡ് ഷോയും ഹൊറൈസൺ മോട്ടോഴ്‌സ് സംഘടിപ്പിക്കാറുണ്ട്.

Jacob K J, GM, Sales and Operations

കോട്ടയത്ത് തെള്ളകത്ത് മാതാ ഹോസ്പിറ്റലിനു തൊട്ടു ചേർന്നാണ് ഹൊറൈസൺ മോട്ടോഴ്‌സിന്റെ വിശാലമായ സർവീസ് സെന്റർ. 15,000ത്തിലധികം ചതുരശ്ര അടിയിൽ ഒരുക്കിയിട്ടുള്ള ഈ സർവീസ് സെന്ററിൽ കൊമേഴ്‌സ്യൽ, പാസഞ്ചർ കാറുകൾക്കായി പ്രത്യേകം സർവീസ് സെന്ററുകൾ ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം 60 വാഹനങ്ങൾ (40 പാസഞ്ചർ കാറുകളും 20 കൊമേഴ്‌സ്യൽ വാഹനങ്ങളും) വരെ സർവീസ് ചെയ്യാനാകുന്ന സംവിധാനങ്ങളാണ് ഹൊറൈസൺ മോട്ടോഴ്‌സിലുള്ളത്. 25 വർഷമായി വാഹന സർവീസ് രംഗത്ത് പ്രവർത്തിച്ചുവരുന്ന അലക്‌സ് അലക്‌സാണ്ടർ ആണ് സർവീസിന്റെ ജനറൽ മാനേജർ. ”എല്ലാ അത്യാധുനിക സംവിധാനങ്ങളുമുള്ള സർവീസ് സെന്ററാണ് ഹൊറൈസൺ മോട്ടോഴ്‌സിന്റേത്. ഇടിച്ച വാഹനങ്ങളുടെ തകരാറുകൾ പരിഹരിക്കാനുള്ള ക്രാഷ് റിപ്പയർ സിസ്റ്റം മുതൽ ത്രീ ഡി വീൽ അലൈൻമെന്റ്, വീൽ ബാലൻസിങ്, ടയർ റൊട്ടേഷൻ, നൈട്രജൻ ഇൻഫ്‌ളേറ്റർ, ഐ സമാർട്ട് സംവിധാനം, പെയിന്റ് ബൂത്ത്, മെറ്റൽ ഇൻസേർട്ട് ഗ്യാസ് വെൽഡിങ് അഥവാ എംഐജി വെൽഡിങ്, വാഹനത്തിനായുള്ള പ്രൊട്ടക്റ്റീവ് ട്രീറ്റ്‌മെന്റുകൾ, എസി റിപ്പയറിങ് മെഷീൻ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. വാഹനത്തിന്റെ എല്ലാ ഒറിജിനൽ സ്‌പെയർ പാർട്‌സുകളും ഇവിടെ ലഭ്യമാകുകയും ചെയ്യും,” അലക്‌സ് അലക്‌സാണ്ടർ പറയുന്നു.

Alex Alexander, GM, Service

പാസഞ്ചർ കാർ വിഭാഗത്തിൽ 10 ലിഫ്റ്റുകളുള്ള 12 ബേകളും കൊമേഴ്‌സ്യൽ വാഹന വിഭാഗത്തിൽ ഏഴു ലിഫ്റ്റുകളുള്ള 10 ബേകളുമാണ് ഇവിടെയുള്ളത്. മഹീന്ദ്ര നേരിട്ട് പരിശീലനം നൽകിയ 30ഓളം വിദഗ്ധരായ ടെക്‌നീഷ്യന്മാരും ഇവിടെയുണ്ട്. കോടെക് എന്ന പേരിൽ പൂനെയിലെ മഹീന്ദ്ര കമ്പനിയിൽ പരിശീലനം നേടിയ രണ്ടു ടെക്‌നീഷ്യന്മാരും ഇടെക് വിഭാഗത്തിൽ ഏഴു പേരും ഇതിലുൾപ്പെടുന്നു. വാട്ടർ വാഷിനു പുറമേ, ഇക്കോ വാഷും ഹൊറൈസണിന്റെ സർവീസ് സെന്ററിലുണ്ട്.

സർവീസ് വിഭാഗത്തിൽ പാസഞ്ചർ കാർ വിഭാഗത്തിൽ ആഡംബര കാറുടമകൾക്കായുള്ള പ്രീമിയം കസ്റ്റമർ ലോഞ്ചും സാധാരണ പാസഞ്ചർ കാറുടമകൾക്കായുള്ള കസ്റ്റമർ ലോഞ്ചും സജ്ജമാക്കിയിട്ടുണ്ട്. കൊമേഴ്‌സ്യൽ വാഹനയുടമകൾക്കായി പ്രത്യേക കസ്റ്റമർ ലോഞ്ചും ഹൊറൈസണിൽ ഒരുക്കപ്പെട്ടിട്ടുണ്ട്. ഇവിടെയെല്ലാം തന്നെ എൽ ഇ ഡി ടെലിവിഷൻ സൗകര്യവും ഡ്രിങ്കിങ് വാട്ടർ സംവിധാനവും സൗജന്യ വൈഫൈയും മാഗസീനുകളും എസിയുമെല്ലാം ഒരുക്കിയിട്ടുമുണ്ട്. 24 മണിക്കൂർ റോഡ് സൈഡ് അസിസ്റ്റൻസിനായി ഒരു ബൊലേറോയും ഒരു ടു വീലറും സദാ സമയവും ഹൊറൈസൺ മോട്ടോഴ്‌സിൽ സജ്ജവുമാണ്. ഹൊറൈസണിന്റെ ഹെൽപ് ലൈൻ നമ്പറായ 7559996006ലോ മഹീന്ദ്രയുടെ ഹെൽപ് ലൈൻ നമ്പറായ 1800 2096008ലോ ഉപഭോക്താക്കൾക്ക് അത്യാവശ്യഘട്ടങ്ങളിൽ ബന്ധപ്പെട്ടാലുടനെ തന്നെ റോഡ് സൈഡ് അസിസ്റ്റൻസ് അവർ ലഭ്യമാക്കുകയും ചെയ്യും. മഹീന്ദ്ര മൊബൈൽ സേവയിലൂടെ (എം എം എസ്) മൊബൈൽ ഡോർ സ്റ്റെപ്പ് സർവീസും ഹൊറൈസൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

Bays

വാഹനങ്ങളുടെ സർവീസ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി ഒരു പ്രത്യേക നമ്പറും (98475 22722) ഹൊറൈസൺ മോട്ടോഴ്‌സിനുണ്ട്. സർവീസ് സെന്ററിന്റെ യാർഡിൽ ഒരേ സമയം 50 വാഹനങ്ങൾ പാർക്ക് ചെയ്യാനും കഴിയും. തൊടുപുഴയിലെ സർവീസ് സെന്ററിൽ 12 ബേകളും കട്ടപ്പനയിലെ സർവീസ് സെന്ററിൽ 20 ബേകളും ഹൊറൈസൺ മോട്ടോഴ്‌സ് ഒരുക്കിയിട്ടുണ്ട്. എല്ലാ അത്യാധുനിക സംവിധാനങ്ങളും തങ്ങളുടെ സർവീസ് സെന്ററുകളിൽ ഒരുക്കുന്ന കാര്യത്തിൽ അതീവശ്രദ്ധയാണ് ഹൊറൈസൺ മോട്ടോഴ്‌സ് പുലർത്തിയിട്ടുള്ളത്.

Customer Lounge at service centre

Crash car repair system

Spare parts division

ഉപഭോക്തൃസംതൃപ്തിയിൽ മുന്നിലാണെന്നതു പോലെ തന്നെ ജീവനക്കാരുടെ സംതൃപ്തിയിലും മുന്നിലാണ് ഹൊറൈസൺ മോട്ടോഴ്‌സ്. മൊത്തം 122 ജീവനക്കാരാണ് നാട്ടകത്തേയും കട്ടപ്പനയിലേയും തൊടുപുഴയിലേയും ഡീലർഷിപ്പുകളിലും സർവീസ് സെന്ററുകളിലുമായി അവർക്കുള്ളത്. ”പ്രോവിഡന്റ് ഫണ്ട്, ഇ എസ് ഐ, ഇൻസെന്റീവുകൾ എല്ലാം തന്നെ ഹൊറൈസണിലെ ജീവനക്കാർക്കുണ്ട്. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ഇല്ലെന്നത് സ്ഥാപനത്തോട് ജീവനക്കാര് പുലർത്തുന്ന കൂറ് തെളിയിക്കുന്ന പ്രധാന ഘടകമാണ്,” ഹ്യൂമൻ റിസോഴ്‌സസ് മാനേജർ എസ്തർ ജോയ്‌സ് പറയുന്നു.

Esther Joyce, HR Manager

ഉപഭോക്താക്കളെ സ്വന്തം കുടുംബത്തിലെ അംഗങ്ങളെപ്പോലെ തന്നെ കണക്കാക്കുന്ന ജീവനക്കാരാണ് ഏതൊരു പ്രസ്ഥാനത്തേയും വിജയത്തിലേക്ക് നയിക്കുന്നതെന്നിരിക്കേ, ഹൊറൈസൺ മോട്ടോഴ്‌സ് ഇക്കാര്യത്തിൽ പുലർത്തുന്ന പ്രതിബദ്ധത എടുത്തുപറയേണ്ടതാണ്. ജീവനക്കാർക്കായി സൗഹൃദ ക്രിക്കറ്റ് മാച്ചുകളും ജന്മദിനാഘോഷ പരിപാടികളും സംഘടിപ്പിക്കുന്ന ഹൊറൈസൺ മോട്ടോഴ്‌സ് ബെസ്റ്റ് പെർഫോമർ അവാർഡുകളും ജീവനക്കാർക്കായി ഏർപ്പെടുത്തിയിട്ടുണ്ട്.

മഹീന്ദ്ര എന്ന വാഹന ഭീമൻ പ്രൊഫഷണലിസത്തിന്റെ കാര്യത്തിലും മികവിന്റെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചകളും ചെയ്യാറില്ലെന്ന് ഏതൊരു ഉപഭോക്താവിനും അറിയുന്ന കാര്യമാണ്. അത്തരമൊരു കമ്പനിയുടെ ഡീലർഷിപ്പും സർവീസ് സെന്ററും പാലിക്കേണ്ട കർക്കശമായ നിലവാര മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ടാണ് ഹൊറൈസൺ മോട്ടോഴ്‌സ് പ്രവർത്തിക്കുന്നത്. മഹീന്ദ്രയുടെ പേരും പ്രശസ്തിയും വാനോളമുയർത്തുന്നതിൽ ഡീലർഷിപ്പുകൾക്കുള്ള പങ്ക് വലുതാണെന്ന് അവർ നന്നായി തിരിച്ചറിയുന്നുമുണ്ട്$

Horizon Mahindra
11/223-A,
Opp. Poly Technic college,
Nattakam P.O, Kottayam, Kerala – 686013
Mob.: +91 7025 282 054
Web: www.horizonmahindra.com

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>