Being Popular: Travel to Four Dealerships of Popular Group in Kochi
July 15, 2019
Test drive: MG Hector
July 15, 2019

Honda’s Pride: Indel Honda, Palakkad

സുതാര്യതയും വിശ്വാസ്യതയും പ്രവർത്തനമികവും കൈമുതലാക്കിയ സ്ഥാപനമാണ് പാലക്കാട്ടെ ഇൻഡെൽ ഹോണ്ട. ആരംഭിച്ച് മൂന്നു വർഷത്തിനുള്ളിൽ തന്നെ ഇൻഡെൽ ഹോണ്ട മറ്റ് വാഹന ഡീലർഷിപ്പുകൾക്കു മാതൃകയാക്കുംവിധം വളരുന്നതിനു പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന ഘടകങ്ങളെന്തെല്ലാം?

എഴുത്ത്: ജെ ബിന്ദുരാജ് ഫോട്ടോ: ലാലു തിരുമിറ്റക്കോട്

ജാപ്പനീസ് കാർ നിർമ്മാണ കമ്പനികളി ൽ താരതമ്യേന പുതുതലമുറക്കാരനാണ് ഹോണ്ട. ടെയോട്ടയും നിസ്സാനുമെല്ലാം രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പു തന്നെ കാർ നിർമ്മാണത്തിലേക്ക് കടന്നിരുന്നുവെങ്കിലും ഹോണ്ട കാർ നിർമ്മാണം ആരംഭിച്ചത് 1960കളുടെ അവസാനമാണ്. വൈകിയാണ് കാർ നിർമ്മാണരംഗത്തേക്ക് എത്തിയതെങ്കിലും രജനീകാന്തിന്റെ മാസ്സ് ഡയലോഗ് പോലെ ‘ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ’ എന്ന മട്ടിലാണ് ഹോണ്ടയുടെ കാര്യം. മറ്റ് ജാപ്പനീസ് നിർമ്മാതാക്കളിൽ നിന്നു വ്യത്യസ്തമായി എൺപതുകളുടെ തുടക്കത്തിൽ തന്നെ ആന്റി ലോക്ക് ബ്രേക്കുകളും സ്പീഡ് സെൻസിറ്റീവ് പവർ സ്റ്റീയറിങ്ങും മൾട്ടിപോർട്ട് ഫ്യുവൽ ഇൻജക്ഷനുമെല്ലാം ആദ്യം ഓപ്ഷനലായും പിന്നീട് സ്റ്റാൻഡേർായും തന്നെ തങ്ങളുടെ വാഹനങ്ങളിലെത്തിച്ചുകൊണ്ട് ചരിത്രം സൃഷ്ടിച്ചു. വേരിയബ്ൾ വാൽവ് ടൈമിങ് ടെക്‌നോളജി അഥവാ വിടെക് പോലുള്ള സാങ്കേതികവിദ്യകളുമായി പിൽക്കാലത്ത് ഹോണ്ട കൂടുതൽ ജനപ്രിയമായി മാറുകയും ചെയ്തു. ഇന്ന് കാർ നിർമ്മാണരംഗത്തും ഇരുചക്ര വാഹന നിർമ്മാണരംഗത്തും അനിഷേധ്യ സാന്നിധ്യമായി ഈ ജാപ്പനീസ് കാർ നിർമ്മാതാവ് വളർന്നു കഴിഞ്ഞിരിക്കുന്നു. ജനതയുടെ സ്വപ്‌നങ്ങളിലുള്ള ഉൽപന്നങ്ങൾ നിർമ്മിച്ച്, അവരെ സന്തുഷ്ടരാക്കുകയാണ് തങ്ങളുടെ ആത്യന്തിക ദൗത്യമെന്ന് ഹോണ്ട വെറുതെയല്ല പരസ്യമായി പ്രസ്താവിക്കുന്നത്. വിലയ്‌ക്കൊത്ത മൂല്യം നൽകുന്ന ഉൽപന്നങ്ങൾ നിർമ്മിക്കുകയും വിപണനം ചെയ്യുകയും ലോകമെമ്പാടും സംതൃപ്തരായ ഉപഭോക്താക്കളെ തലമുറകളോളം നിലനിർത്തുന്നതിലുമാണ് തങ്ങളുടെ സന്തോഷമെന്ന് ഈ വാഹനഭീമൻ ഇതിനകം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

ഇൻഡെൽ ഹോണ്ടയിലെ ഡിസ്‌പ്ലേ ഏരിയ

അതുകൊണ്ടു തന്നെ ഹോണ്ട വാഹനങ്ങളുടെ ഡീലർഷിപ്പ് സ്വന്തമാക്കുകയെന്നത് ഏതൊരു വാഹന ബിസിനസ് സംരംഭകന്റേയും അഭിമാനകരമായ നിമിഷമായി ഇന്ന് മാറിയിരിക്കുന്നു. മുംബയ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇൻഡെൽ ഗ്രൂപ്പ് പാലക്കാട് ഹോണ്ടയുടെ ഡീലർഷിപ്പ് ആരംഭിച്ചപ്പോൾ അത് ഉപഭോക്താക്കൾക്ക് ഇരട്ടിമധുരമായതിന് കാരണങ്ങൾ രണ്ടാണ്. ഒന്ന്, ഹോണ്ടയുടെ മികവിനൊപ്പം തന്നെ നിലകൊള്ളാനാകുന്ന ഒരു കോർപ്പറേറ്റ് കമ്പനിക്കു കീഴിലാണ് ഡീലർഷിപ്പ് പ്രവർത്തിക്കുന്നതെന്നത്. രണ്ട്, ഇൻെഡൽ ഗ്രൂപ്പിന്റെ ചെയർമാനായ ജി മോഹനന്റെ ജന്മനാട്ടിൽ തന്നെയാണ് ഹോണ്ട ഡീലർഷിപ്പ് പ്രവർത്തിക്കുന്നതെന്നത്. സുതാര്യതയും സത്യസന്ധതയും മികവും കൈമുതലാക്കി പ്രവർത്തിക്കുന്ന ഇൻഡെൽ ഗ്രൂപ്പിന്റെ കീഴിലുള്ള മറ്റ് ഡീലർഷിപ്പുകളേയും സ്ഥാപനങ്ങളേയുമെന്നപോലെ പാലക്കാട്ടെ ഇൻഡെൽ ഹോണ്ട ഡീലർഷിപ്പും ഏറ്റവും മികച്ച സേവനം ഉപഭോക്താവിന് നൽകുന്നതിന് മത്സരിക്കുകയാണ്. 2016 ഏപ്രിൽ ഒന്നിനാണ് പാലക്കാട്ടെ കൊച്ചി സേലം ഹൈവേയിൽ ചന്ദ്രനഗർ കാടങ്കോടിൽ കോസ്‌മോപൊളിറ്റൻ ക്ലബിനു സമീപത്തായി ഹോണ്ട ഷോറൂം ആരംഭിച്ചത്. ആരംഭിച്ച് മൂന്നു വർഷങ്ങൾക്കുള്ളിൽ തന്നെ മൂവായിരത്തിലധികം വാഹനങ്ങളുടെ വിൽപന നടത്തിക്കൊണ്ടും നാലായിരത്തോളം വരുന്ന സർവീസ് കസ്റ്റമർബേസ് ഉണ്ടാക്കിക്കൊണ്ടും ഇൻഡെൽ ഹോണ്ട മറ്റു ഡീലർഷിപ്പുകൾക്കു തന്നെ ഒരു അത്ഭുതമായി മാറിയിരിക്കുകയാണ്.

കോൺഫറൻസ് ഹാൾ

എം ഡിയുടെ ക്യാബിൻ

ബാക്ക് ഓഫീസ്

കസ്റ്റമർ ലോഞ്ച്

”ഉപഭോക്തൃസംതൃപ്തിയുടെ കാര്യത്തിലും വിൽപനാന്തര സേവനത്തിന്റെ കാര്യത്തിലും പരാതികൾ ഒറ്റ ദിവസത്തിനുള്ളിൽ തന്നെ പരിഹരിക്കുന്ന കാര്യത്തിലുമെല്ലാം ഇൻഡെൽ ഹോണ്ട മറ്റ് ഡീലർഷിപ്പുകൾക്കെല്ലാം തന്നെ ഒരു മാതൃകയാണ്. ഇതിനകം മുപ്പതിലധികം പുരസ്‌കാരങ്ങളാണ് ഇൻഡെൽ ഹോണ്ടയെ തേടിയെത്തിയിരിക്കുന്നത്. സർവീസ് രംഗത്ത് 2019ന്റെ രണ്ടാം ഘട്ടത്തിൽ ഇന്ത്യയിൽ തന്നെ ഉപഭോക്തൃ സംതൃപ്തിയിൽ രണ്ടാം സ്ഥാനത്തെത്താൻ ഇൻഡെൽ ഹോണ്ടയ്ക്ക് കഴിഞ്ഞു. ഇതിനു പുറമേ, ഇൻഡെൽ ഹോണ്ടയിലെ ടെക്‌നീഷ്യന്മാരിലൊരാളായ വിനോദ് കുമാർ വികസിപ്പിച്ചെടുത്ത ഡീസൽ ഫിൽട്ടറിങ് സംവിധാനം ന്യൂ ഹോണ്ട സർക്കിളിൽ അന്താരാഷ്ട്ര തലത്തിൽ തന്നെ അവതരണത്തിനായി ഹോണ്ട തെരഞ്ഞെടുക്കുകയും ചെയ്തു,” ഇൻഡെൽ ഹോണ്ടയുടെ അസിസ്റ്റന്റ് ജനറൽ മാനേജർ (സർവീസ്) ജോർജ് വാഷിങ്ടണ്ണിന്റെ വാക്കുകളിൽ സന്തോഷത്തിരയിളക്കം.

അത്യാധുനിക ഉപകരണങ്ങളുള്ള സർവീസ് സെന്ററാണ് ഇൻഡെൽ ഹോണ്ടയുടേത്

”ഉപഭോക്താക്കൾ ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഉപഭോക്തൃ സംതൃപ്തിയും മറ്റ് ഘടകങ്ങളും മുൻനിർത്തിയുള്ള ഇൻഡെൽ ഹോണ്ടയുടെ പുരസ്‌കാരലബ്ധികൾ. നൂറു ശതമാനം സംതൃപ്തരായ ജീവനക്കാരാണ് ഇൻഡെൽ ഹോണ്ടയുടെ ഏറ്റവും വലിയ ശക്തി. ഉപഭോക്താക്കളുടെ ഏതൊരു പരാതിയും ഒറ്റ ദിവസത്തിനുള്ളിൽ തന്നെ പരിഹരിക്കുന്നതിൽ ഇൻഡെൽ ഹോണ്ട പ്രതിജ്ഞാബദ്ധമാണ്. ഹോണ്ട കമ്പനിയുടെ മികവും ഇൻഡെൽ കോർപ്പറേഷന്റെ വിശ്വാസ്യതയും കാത്തുസൂക്ഷിക്കാൻ ഞങ്ങൾ ബദ്ധശ്രദ്ധരാണ്,” ഇൻഡെൽ ഹോണ്ടയുടെ അസിസ്റ്റന്റ് ജനറൽ മാനേജർ (സെയിൽസ്) അബ്ദുൾ അസീസ് പറയുന്നു.

ഇൻഡെൽ ഹോണ്ടയിലെ ജീവനക്കാരനായ വിനോദ് കുമാർ രൂപകൽപന ചെയ്ത ഡീസൽ ഫിൽട്ടറിങ് യൂണിറ്റ്

സേവനങ്ങളുടെ മേന്മ നിലനിർത്തുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്തതും പ്രവർത്തനങ്ങളിൽ സുതാര്യത വച്ചുപുലർത്തുന്നതും ഉപഭോക്താവിന്റെ പരാതികൾക്ക് കൃത്യമായി പരിഹാരം കണ്ടെത്തി നൽകുന്നതും മികച്ച വിൽപനാനന്തര സേവനവുമാണ് ഇൻഡെൽ ഹോണ്ടയുടെ പ്രവർത്തനമികവിന് ആധാരമെന്ന കാര്യത്തിൽ ആർക്കും തന്നെ സംശയമുണ്ടാകാനിടയില്ല. മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡെൽ കോർപ്പറേഷന്റെ ഭാഗമാണ് ഇൻഡെൽ ഹോണ്ട എന്നത് ഈ ഡീലർഷിപ്പിന് കൂടുതൽ വിശ്വാസ്യത പകരുന്ന കാര്യമാണ്. വാഹന വ്യവസായ മേഖലയ്ക്കു പുറമേ, ഹോസ്പിറ്റാലിറ്റി, കൃഷി, അടിസ്ഥാന സൗകര്യ വികസനം, മാധ്യമങ്ങൾ, വിനോദ വ്യവസായം, സാമ്പത്തിക മേഖലയിലെല്ലാം തന്നെ ഇൻഡെലിന് നിക്ഷേപമുണ്ട്. ‘ഇന്ത്യൻ എലിമെന്റ്‌സ്’ അഥവാ ഇന്ത്യയുടെ പരമ്പരാഗത മൂല്യങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്നർത്ഥം വരുംവിധമാണ് ഇൻഡെൽ സ്ഥാപിതമായതെന്ന് ഇൻഡെൽ ഗ്രൂപ്പിന്റെ സി എം ഡി ജി മോഹനനും കമ്പനി ഡയറക്ടറായ ഉമേഷ് മോഹനനും പറയുന്നു. വാഹന ബിസിനസ് മേഖലയിൽ ഇൻഡെൽ ഹോണ്ട കൂടാതെ, എം ജി എഫ് ഹ്യുണ്ടായ്, കേരളാ വോൾവോ, ഇൻഡെൽ യമഹ, കൈരളി ഫോർഡ്, ഇൻഡെൽ സുസുക്കി തുടങ്ങിയ ഡീലർഷിപ്പുകളും ഇൻഡെൽ കോർപ്പറേഷനു കീഴിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഇവയെല്ലാം തന്നെ മൂല്യങ്ങൾക്ക് വലിയ വിലകൽപിക്കുന്ന സ്ഥാപനങ്ങളായതിനു പിന്നിൽ ഇൻഡെൽ കോർപ്പറേഷന്റെ മേൽനോട്ടമുള്ളതിനാലാണെ ന്ന കാര്യം നിസ്തർക്കവുമാണ്.

സർവീസ് സെന്ററിലെ കസ്റ്റമർ കൗണ്ടറുകൾ

ചെറുഹാച്ച്ബാക്കായ ബ്രിയോയിൽ തുടങ്ങി അമേസ്, ജാസ്, ഡബ്ല്യു ആർ വി, സിറ്റി, ബി ആർ വി, സിവിക്, സി ആർ വി, അക്കോർഡ് ഹൈബ്രിഡ് എന്നിങ്ങനെ ഒമ്പത് മോഡലുകളാണ് ഹോണ്ട ഇന്ന് ഇന്ത്യയിൽ വിറ്റഴിക്കുന്നത്. പ്രതിമാസം ശരാശരി എഴുപത്തിയഞ്ചോളം വാഹനങ്ങളാണ് ഇൻഡെൽ ഹോണ്ട വിപണനം ചെയ്യുന്നത്. വിൽപനയിൽ ഒന്നാം സ്ഥാനത്ത് അമേസും രണ്ടാം സ്ഥാനത്ത് സിറ്റിയും മൂന്നാം സ്ഥാനത്ത് ഡബ്ല്യു ആർ വിയും നാലാം സ്ഥാനത്ത് ജാസുമാണുള്ളത്. സെയിൽസിലും സർവീസിലുമായി ഇൻഡെൽ ഹോണ്ടയ്ക്ക് 90ൽ അധികം ജീവനക്കാരാണ് ആകെയുള്ളത്. പാലക്കാട് കൊച്ചി സേലം ഹൈവേയിലൂടെ സഞ്ചരിക്കുന്ന ആർക്കും തന്നെ നിരത്തിന്റെ ഒരുവശത്ത് മൂന്നു നിലകളിലായി തലയുയർത്തി നിൽക്കുന്ന ഇൻഡെൽ ഹോണ്ട ഡീലർഷിപ്പും സർവീസ് സെന്ററും കാണാനാകും. ആതിഥ്യമര്യാദയുടെ കാര്യത്തിലും മാതൃക തന്നെയാണ് ഈ ഡീലർഷിപ്പ്. വാഹനം വാങ്ങുന്നതിനായി ഷോറൂമിലെത്തുന്ന ഉപഭോക്താവിനെ ഗേറ്റിൽ സെക്യൂരിറ്റി ജീവനക്കാരൻ സ്വീകരിച്ച് വാഹനം പാർക്ക് ചെയ്യാനുള്ള ഇടം കാട്ടിക്കൊടുത്തശേഷം ഒന്നാം നിലയിലുള്ള ഷോറൂമിന്റെ വാതിൽക്കൽ വരെ എതിരേറ്റ് കൊണ്ടു പോകുന്നു. ഷോറൂമിലെ റിസപ്ഷനിസ്റ്റ് അതിഥിയെ സ്വീകരിക്കുകയും കസ്റ്റമർ ലോഞ്ചിലേക്ക് എത്തിച്ചശേഷം വെൽകം ഡ്രിങ്ക്‌സ് നൽകിയശേഷം ഏത് വാഹനമാണ് താൽപര്യപ്പെടുന്നതെന്ന് ആരായുന്നു. അതിനുശേഷ മാണ് സെയിൽ എക്‌സിക്യൂട്ടീവിനെ വാഹനത്തിന്റെ വിവരങ്ങൾ ധരിപ്പിക്കുന്നതിനായി എത്തിക്കുന്നത്. ഫിനാൻസും ഇൻഷുറൻസും എക്‌സ്‌ചേഞ്ചിനുമുള്ള ഉപാധികൾ ഷോറൂമിൽ തന്നെയുള്ളതിനാൽ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഉപഭോക്താവിന് വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്തശേഷം ബുക്ക് ചെയ്യാനാകുകയും ചെയ്യും. പ്രതിദിനം 35 പേർ ഇൻഡെൽ ഹോണ്ട ഷോറൂം സന്ദർശിക്കുന്നുണ്ട്.

പുതിയ ഹോണ്ട സിവിക് ചലച്ചിത്ര നിർമാതാവ് ആന്റോ ജോസഫിന് സിഎംഡി ജി മോഹനൻ കൈമാറിയപ്പോൾ

ആറ് വാഹനങ്ങൾ ഡിസ്‌പ്ലേ ചെയ്യാനാകുംവിധമാ ണ് മുകൾ നിലയിലെ ഷോറൂം സ്‌പേസ് സജ്ജീകരിച്ചിരിക്കുന്നത്. ടെലിവിഷൻ സ്‌ക്രീനോടു കൂടിയ വിശാലമായ ഒരു കസ്റ്റമർ ലോഞ്ചും കിഡ്‌സ് പ്ലേ ഏരിയയും അവിടെയുണ്ട്. ഉപഭോക്താവുമായുള്ള ചർച്ചകൾക്കായി മൂന്നു ഡിസ്‌കഷൻ ടേബിളുകളും അവിടെയുണ്ട്. സെയിൽസ് വിഭാഗത്തിലെ മാനേജർമാർക്കുള്ള കാബിനുകളും ആ നിലയിൽ കാണാം. അതിനു മുകളിലെ നിലയിലാണ് ബാക്ക് ഓഫീസും മാനേജിങ് ഡയറക്ടറുടെ കാബിനും കോൺഫറൻസ് ഹാളും മറ്റ് അനുബന്ധ സംവിധാനങ്ങളുമെല്ലാം ഒരുക്കിയിട്ടുള്ളത്. പൂർണമായും ശീതീകരിച്ച്, തീർത്തും ആധുനികമായി രൂപകൽപന ചെയ്തിട്ടുള്ള മനോഹരമായ ഷോറൂം സ്‌പേസാണ് ഇൻഡെൽ ഹോണ്ടയുടേതെന്ന് പറയാതിരിക്കാനാവില്ല. 10,000 ചതുരശ്ര അടിയോളം വരും ഷോറൂമിന്റെ മൊത്തം വിസ്തീർണം. താഴെ രണ്ട് കാറുകൾക്ക് നിർത്താനാകുംവിധമുള്ള വിശാലമായ ഡെലിവറി ഏരിയയുമുണ്ട്. ”വാഹനത്തെപ്പറ്റി ഉപഭോക്താവിന് വർണിച്ചു നൽകുന്നതുപോലും ഹോണ്ട നിഷ്‌ക്കർഷിച്ചിട്ടുള്ള നിലവാരത്തേയും പാരാമീറ്ററുകളേയും ആശ്രയിച്ചാണ്. ഇൻഡെൽ ഹോണ്ടയുടെ ആതിഥേയത്വം സ്വീകരിച്ച ഒരു കസ്റ്റമറും മറ്റൊരു ഡീലർഷിപ്പ് തേടി ഒരിക്കലും പോകുകയില്ല,” അബ്ദുൾ അസീസ് പറയുന്നു.

സി എസ് ആർ ആക്ടിവിറ്റികളിലും മറ്റ് പരിപാടികളിലും സജീവമാണ് ഇൻഡെൽ ഹോണ്ട

ഷോറൂമിന് താഴെയായാണ് സർവീസിന്റെ റിസപ്ഷനും സർവീസ് അഡ്വസൈർമാരുടെ കൗണ്ടറുകളും എൽ ഇ ഡി ടെലിവിഷൻ സ്‌ക്രീനും മൊബൈൽ ചാർജിങ് സംവിധാനവും മാഗസീനുകളുമുള്ള കസ്റ്റമർ ലോഞ്ചും സജ്ജീകരിച്ചിട്ടുള്ളത്. വർക് ഷോപ്പ് സ്‌പേസ് ഈ കെട്ടിടത്തിൽ നിന്നും വേറിട്ട് തൊട്ടടുത്ത് തന്നെ സജ്ജമാക്കിയിരിക്കുന്നു. ഏതാണ്ട് നാൽപതിലധികം കാറുകൾക്ക് സൗകര്യപ്രദമായി പാർക്ക് ചെയ്യാനാകുന്ന സ്ഥലം ഷോറൂമിന് മുന്നിലും പിന്നിലുമായിട്ടുണ്ടെന്നതാണ് ഇൻഡെൽ ഹോണ്ടയുടെ ഏറ്റവും വലിയ സവിശേഷത. 4500 ചതുരശ്ര അടിയോളം വരും സർവീസ് സെന്റർ. ”അത്യാധുനിക സംവിധാനങ്ങളെല്ലാം തന്നെയുള്ളതാണ് ഇൻഡെൽ ഹോണ്ടയുടെ സർവീസ് സെന്റർ. നാല് ലിഫ്റ്റ് ബേകളടക്കം മൊത്തം എട്ട് സർവീസ് ബേകളും ഒരു വീൽ അലൈൻമെന്റ് ബേയുമുണ്ട്. ബോഡി ഷോപ്പ്, ഹൈടെക് പെയിന്റ് ബൂത്ത്, കാർഎലൈനർ, വീൽ അലൈൻമെന്റ്, ടയർ ചേഞ്ചർ, വീൽ ബാലൻസിങ്, ഓട്ടോ കാർവാഷ്, നൈട്രജൻ ഇന്റഫ്‌ളേറ്റർ സർവീസ് സെന്ററിലുണ്ട്. ഹോണ്ട കമ്പനി പരിശീലിപ്പിച്ച ഏഴ് ടെക്‌നീഷ്യന്മാരടക്കം മൊത്തം 36 പേരാണ് സർവീസ് സെന്ററിലുള്ളത്,” ജോർജ് വാഷിങ്ടൺ പറയുന്നു. ഒരു ദിവസം 25-30 വാഹനങ്ങൾ സർവീസ് ചെയ്യാൻ ഇൻഡെൽ ഹോണ്ടയ്ക്കാകുന്നുണ്ട്.

നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട് ഇൻഡെൽ ഹോണ്ട

ഇൻഡെൽ ഹോണ്ട, സാധാരണ ഹോണ്ട സർവീസ് സെന്ററുകൾ വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങൾക്കപ്പുറം മറ്റു പല സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നുമുണ്ട്. കേരളത്തിലെവിടെ നിന്നും സൗജന്യമായി വാഹനം സർവീസിനായി സൗജന്യമായി പിക്ക് അപ്പ് ചെയ്യുകയും ഡ്രോപ് ചെയ്യുകയും ചെയ്യുന്നുവെന്നതാണ് അതിലൊന്ന്. ഇടയ്ക്കിടെ നടത്തുന്ന സർവീസ് ക്യാമ്പുകളിലാകട്ടെ ലേബറിന് 10 മുതൽ 15 ശതമാനം വരെയും സ്‌പെയർ പാർട്‌സുകൾക്ക് 5 മുതൽ 10 ശതമാനം വരെയും ബോഡിഷോപ്പ് റിപ്പയറിന് 15 ശതമാനം വരെ ഡിസ്‌ക്കൗണ്ടും നൽകുന്നുണ്ടെന്നതാണ് മറ്റൊരു സവിശേഷത. താമസിയാതെ തന്നെ പാലക്കാട് കണ്ണാടിയിൽ 3 എസ് സൗകര്യത്തോടു കൂടി 14 ബേകളുള്ള ഒരു വർക് ഷോപ്പും ഇൻഡെൽ ഹോണ്ട ആരംഭിക്കാൻ പോകുകയാണ്. ഇതിന്റെ നിർമ്മാണപ്രവർത്തനം പൂർത്തീകരിച്ചു കഴിഞ്ഞിരിക്കുന്നു.

ഇൻഡെൽ ഹോണ്ടയുടെ എ ജി എം (സെയിൽസ്) അബ്ദുൾ അസീസ്

”കേരളത്തിൽ ഹോണ്ട സർവീസ് സെന്ററുകളിൽ വച്ചേറ്റവും മികച്ച ടെക്‌നിക്കൽ ടീം ഇൻഡെൽ ഹോണ്ടയുടേതാണെന്ന് ഞങ്ങൾക്ക് നിസ്സംശയം പറയാനാ കും. മറ്റു പല സർവീസ് സെന്ററുകളിൽ നിന്നും പ്രീമിയം കാറുകളുടെ തകരാറുകൾ കണ്ടെത്താനും പരിഹരിക്കാനും റഫർ ചെയ്യപ്പെടുന്നത് ഇൻഡെൽ ഹോണ്ടയിലേക്കാണ്,” ജോർജ് വാഷിങ്ടൺ അവകാശപ്പെടുന്നു. ഡിജിറ്റലൈസ്ഡ് ഐ വർക് ഷോപ്പാണ് മറ്റൊരു സവിശേഷത. സർവീസ് സെന്ററിലെത്തുന്ന കസ്റ്റമറുടെ ആർ ഒ അടക്കം തയാറാക്കുന്നത് ടാബിലാണ്. വാഹനത്തിന്റെ ബോഡിയുടെ ചിത്രങ്ങളടക്കം അതിൽ രേഖപ്പെടുത്തിക്കൊണ്ടാണ് വാഹനം സർവീസിന് ഏറ്റെടുക്കുന്നത്. വിൽപനയ്ക്കും മികച്ച വിൽപനനാന്തര സേവനത്തിനും പുറമേ, മികച്ച സ്റ്റാഫ് സൗഹൃദ സ്ഥാപനം കൂടിയാണ് ഇൻഡെൽ ഹോണ്ട. വാഹന ഡീലർഷിപ്പുകളിൽ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറഞ്ഞ സ്ഥാപനങ്ങളിലൊന്നാണത്. ”കഴിഞ്ഞ വർഷം ഒരു ജീവനക്കാരൻ പോലും ഇൻഡെൽ ഹോണ്ട വിട്ടുപോയിട്ടില്ല. ജീവനക്കാർക്ക് പ്രോവിഡന്റ് ഫണ്ട്, ഇ എസ് ഐ, ഇൻസെന്റീവുകൾ എന്നിവയെല്ലാം തന്നെ ഇൻഡെൽ ഹോണ്ട നൽകുന്നുണ്ട്,” ജോർജ് പറയുന്നു.

ഇൻഡെൽ ഹോണ്ടയുടെ എ ജി എം (സർവീസ്) ജോർജ് വാഷിങ്ടൺ

സുതാര്യമായ പോളിസികളും സൗഹാർദ്ദപരമായ ഇടപെടലുകളുമാണ് ഇൻഡെൽ ഹോണ്ടയെ മികച്ച ഒരു ഡീലർഷിപ്പായി മാറ്റുന്നതെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. കമ്പനി സർട്ടിഫൈഡ് യൂസ്ഡ് കാർ ഷോറൂമും പഴയ വാഹനം എക്‌സേഞ്ച് ചെയ്യാനുള്ള സെന്ററുകളും ഇൻഡെൽ ഹോണ്ടയ്ക്കുണ്ട്. ഹോണ്ട അഷ്വർഡിനു പുറമേ, പ്രധാന ഇൻഷുറൻസ് കമ്പനികളുമായും ബാങ്കിങ് നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികളുമായി ചേർന്ന് ഇൻഷുറൻസ്, വായ്പാ പദ്ധതികളും ഉപഭോക്താക്കൾക്കായി ഇൻഡെൽ ഹോണ്ട ആവിഷ്‌കരിച്ചിട്ടുണ്ട്.

പുതിയ ഹോണ്ട അമേസിന്റെ ലോഞ്ച്‌

ഉപഭോക്താവിനെ രാജാവായി തന്നെ കാണുന്ന സ്ഥാപനമാണ് ഇൻഡെൽ ഹോണ്ടയെന്നത് അവരിൽ നിന്നും വാഹനമെടുത്ത ആരും സമ്മതിക്കും. ഇടയ്ക്കിടെ നടത്തപ്പെടുന്ന കസ്റ്റമർ മീറ്റുകളിലൂടെ ഉപഭോക്താക്കളുടെ പരാതികൾക്ക് അതിവേഗം പരിഹാരമുണ്ടാക്കാനും സംശയങ്ങൾ ദൂരീകരിക്കാനുമാകുന്നു. ഇൻഡെൽ ഹോണ്ടയിൽ നിന്നും വീണ്ടും വാഹനം ബുക്ക് ചെയ്യുന്ന നിലവിലുള്ള കസ്റ്റമർമാർക്ക് 6000 രൂപ അധിക ഡിസ്‌ക്കൗണ്ടും കമ്പനി നൽകുന്ന തുകയ്ക്കു പുറമേ, 10,000 രൂപ അഡീഷണൽ എക്‌സേഞ്ച് ബോണസായും നൽകപ്പെടുന്നുമുണ്ട്. ഇതിനു പുറമേയാണ് വിൽപനയ്ക്കും വിൽപനാനന്തര സേവനത്തിനും ആഴ്ചയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ. ഹോണ്ട നൽകുന്ന റോഡ് സൈഡ് അസിസ്റ്റൻസിനു പുറമേ, 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്വന്തം ബ്രേക്ക് ഡൗൺ സർവീസും ടെക്‌നീഷ്യന്മാരുടെ സംഘവുമുണ്ട് ഇൻഡെൽ ഹോണ്ടയ്ക്ക്.

എന്തുകൊണ്ടാണ് ആരംഭിച്ച് മൂന്നു വർഷങ്ങളാകുമ്പോഴേയ്ക്ക് പാലക്കാട്ടെ ഇൻഡെൽ ഹോണ്ട കേരളത്തിലെ മറ്റ് വാഹനഡീലർഷിപ്പുകൾക്കെല്ലാം മാതൃകയാകുന്ന നിലയിലേക്ക് വളർന്നതെന്നതിന് ഈ പറഞ്ഞ സംവിധാനങ്ങളും ഘടകങ്ങളുമെല്ലാം ഉത്തരമാകുന്നുണ്ട്. സുതാര്യതയും സത്യസന്ധതയും ഉപഭോക്താക്കളോട് നീതി പുലർത്തണമെന്ന മനോഭാവവും വച്ചുപുലർത്തുന്ന ഇൻഡെൽ കോർപ്പറേഷൻ എന്ന സ്ഥാപനത്തിന്റെ ഭാഗമായി പ്രവർത്തിക്കുമ്പോൾ മൂല്യാധിഷ്ഠിതമായ പ്രവർത്തനം ഇൻഡെൽ ഹോണ്ട കാഴ്ച വയ്ക്കുന്നതിൽ അത്ഭുതമില്ല. വെറുതെയല്ല, ഈ സ്ഥാപനം നാൾക്കുനാൾ പുരോഗതിയിലേക്കും വികസനത്തിലേക്കും ചുവടുവയ്ക്കുന്നതെന്നു സാരം$

Indel Honda
Near Cosmopolitan Club
Kadamkode, Chandra Nagar
Palakkad – 678007
Ph: 0491 2507200
www.indelhonda.com

Copyright: Smartdrive- July 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>