ഹോണ്ട ഹൈനസ് CB 350 വിൽപനയ്ക്ക് അയച്ചു തുടങ്ങി
October 21, 2020
ബോസ് എൽഎക്‌സ്, എൽഇ മോഡലുകൾ അവതരിപ്പിച്ച് അശോക് ലെയ്‌ലാൻഡ്
October 23, 2020

രാജകീയ ഗർജനം നിരത്തുകളിൽ മുഴങ്ങി; ഹോണ്ട ഹൈനസ് സിബി 350 വിതരണം തുടങ്ങി

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഹൈനസ് സിബി 350യുടെ വിതരണം തുടങ്ങിയതോടെ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘രാജകീയ ഗർജ്ജനം’ ഇന്ത്യൻ നിരത്തുകളിലേക്ക്. ഈ വർഷം സെപ്റ്റംബറിൽ ആഗോള അവതരണം നടന്ന ഹൈനസ്‌ സിബി350, 350 സിസി മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഹോണ്ടയുടെ ഇന്ത്യയിലെ അരങ്ങേറ്റമാണ്.

ഹോണ്ടയുടെ സിബി ബ്രാൻഡിന്റെ സമ്പന്നമായ പാരമ്പര്യം നവീന സവിശേഷതകളും ക്ലാസിക് മനോഹാരിതയ്ക്കുമൊപ്പമാണ് ഹൈനസ്‌സിബി350 വികസിപ്പിച്ചെടുത്തത്. ഹോണ്ടയുടെ ബിഗ് വിങ് പോർട്ട്‌ഫോളിയോയിലെ മൂന്നാമത്തെ ബിഎസ്6 മോഡൽ കൂടിയാണിത്.

Honda H’ness CB350

350സിസി, എയർ കൂൾഡ് 4 സ്‌ട്രോക്ക് ഒഎച്ച്‌സി സിംഗിൾ സിലിണ്ടർ എഞ്ചിൻ, അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ച്, ഹോണ്ട സ്മാർട്ട്‌ഫോൺ വോയ്‌സ് കണ്ട്രോൾ സിസ്റ്റം, ഹോണ്ട സെലക്റ്റബിൾ ടോർക്ക് കണ്ട്രോൾ, അഡ്വാൻസ്ഡ് ഡിജിറ്റൽ അനലോഗ് സ്പീഡോമീറ്റർ, ഫുൾ എൽഇഡി സെറ്റപ്പ്, 15 ലിറ്റർ ഇന്ധന ടാങ്ക് ക്ഷമത, എൻജിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സ്വിച്ച്, ഹസാർഡ് സ്വിച്ച്, ക്രോം പ്ലേറ്റഡ് ഇരട്ട ഹോൺ, ഡ്യുവൽ സീറ്റ് തുടങ്ങിയവയാണ് ഹൈനസ് സിബി350യുടെ പ്രധാന സവിശേഷതകൾ. ഈ രംഗത്ത് ആദ്യമായി ആറു വർഷത്തെ പ്രത്യേക വാറന്റി പാക്കേജും സവിശേഷതയാണ്.

ഹൈനസ്‌സിബി350യുടെ അവതരണം, ഇന്ത്യക്കായി വിനോദം നിറഞ്ഞ യാത്രാ അനുഭവം നൽകാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ സാക്ഷ്യമാണെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യദ്‌വീന്ദർ സിങ് ഗുലേരിയ പറഞ്ഞു. ഇന്ന് ഉപഭോക്തൃ വിതരണം ആരംഭിച്ചതോടെ, ഇന്ത്യൻ നിരത്തുകളിൽ യാത്ര ചെയ്യുന്നതിൽ ഒരു പുതിയ ആനന്ദം കൊണ്ടുവരുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രെഷ്യസ് റെഡ് മെറ്റാലിക്ക്, പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക്, മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക്ക് എന്നീ നിറങ്ങളിൽ ലഭ്യമായ ഡിഎൽഎക്‌സ് വേരിയന്റുകൾക്ക് 1.85 ലക്ഷം രൂപയും ഡിഎൽഎക്‌സ് പ്രോ വേരിയന്റിലെ വെർച്വസ് വൈറ്റോടുകൂടിയ അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്ക്, സ്പിയർ സിൽവർ മെറ്റാലിക്കോടുകൂടിയ പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക്, മാറ്റ് മാസീവ് ഗ്രേ മെറ്റാലിക്കോടുകൂടിയ മാറ്റ് സ്റ്റീൽ ബ്ലാക്ക് മെറ്റാലിക്ക് എന്നീ നിറങ്ങളിലെ വകഭേദത്തിന് 1.90 ലക്ഷം രൂപയുമാണ് (ഗുരുഗ്രാം എക്‌സ് ഷോറൂം) വില.

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>