TVS NTORQ 125 SuperSquad Edition launched@Rs.85,526
October 21, 2020
രാജകീയ ഗർജനം നിരത്തുകളിൽ മുഴങ്ങി; ഹോണ്ട ഹൈനസ് സിബി 350 വിതരണം തുടങ്ങി
October 22, 2020

ഹോണ്ട ഹൈനസ് CB 350 വിൽപനയ്ക്ക് അയച്ചു തുടങ്ങി

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ പുതിയതായി അവതരിപ്പിച്ച ഹൈനസ്‌ സിബി 350 ഇന്ത്യയിൽ വിതരണത്തിനായി അയയ്ക്കാൻ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മനേശ്വറിലെ (ഹരിയാന) ഹോണ്ടയുടെ പ്ലാന്റിൽ പ്രത്യേക ലൈൻ ഓഫ് ചടങ്ങും സംഘടിപ്പിച്ചു.

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പർച്ചേസ് സീനിയർ ഡയറക്ടർ വി ശ്രീധർ, ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്‌സുഷി ഒഗാത്ത, ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ചീഫ് പ്രൊഡക്ഷൻ ഓഫീസറും പ്രൊഡക്ഷൻ പ്ലാനിങ് ആൻഡ് കൺട്രോൾ ഡയറക്ടർ ഇചിരോ ഷിമോകാവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Honda H’ness CB350

ഈ വർഷം സെപ്റ്റംബറിൽ ആഗോള തലത്തിൽ അവതരിപ്പിച്ച ഹൈനസ്‌സിബി350 ഇന്ത്യയിലെ ഹോണ്ട ബിഗ്‌വിങ് ശ്രേണിയിലെ മൂന്നാമത്തെ ബിഎസ്6 മോഡലാണ്. ഡിഎൽഎക്‌സ്, ഡിഎൽഎക്‌സ് പ്രോ എന്നിങ്ങനെ രണ്ടു വേരിയന്റുകളിലായി ആറു നിറങ്ങളിൽ ഹൈനസ്‌സിബി350 ലഭ്യമാണ്. ആകർഷകമായ 1.85 ലക്ഷം രൂപയാണ് ഗുരുഗ്രാമിലെ എക്‌സ് ഷോറൂം വില.

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>