Booking started for new Land Rover Defender. Price starts@ Rs69.99 lakhs
February 28, 2020
വാഹനവിപണി: അതിജീവിക്കുമോ കൊറോണക്കാലം?
April 18, 2020

Harman Motors: The best Premium Used car showroom in Kochi

ആലുവ കമ്പനിപ്പടിയിലെ ഹർമൻ മോട്ടോഴ്‌സ് ഷോറൂം

ആഡംബര യൂസ്ഡ് കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആർക്കും പൂർണവിശ്വാസത്തോടെ സമീപിക്കാവുന്ന സ്ഥാപനമാണ് ആലുവ കമ്പനിപ്പടിയിലെ ഹർമൻ മോട്ടോഴ്‌സ്. ഹർമനിൽ നിന്നും ഒരു തവണ ആഡംബര കാർ സ്വന്തമാക്കിയവർ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഈ സ്ഥാപനം റെക്കമെൻഡ് ചെയ്യുന്നതും തങ്ങളുടെ പുതിയ അപ്‌ഗ്രേഡിന് ഇതേ സ്ഥാപനത്തെ തന്നെ സമീപിക്കുന്നതും ഹർമൻ മോട്ടോഴ്‌സിന്റെ വിശ്വസ്തതയ്ക്കും പ്രൊഫഷണൽ മികവിനും ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ്.

എഴുത്ത്: ജെ ബിന്ദുരാജ്, ഫോട്ടോ: രാഹുൽ ചന്ദ്‌

റോൾസ് റോയ്‌സ്, ലംബോർഗിനി, ഫെരാരി, ബെന്റ്‌ലി, മെർസിഡസ് ബെൻസ്, ബിഎംഡബ്ല്യു, പോർഷെ, ജാഗ്വർ, ലക്‌സസ്, ഓഡി, വോൾവോ തുടങ്ങി ലോകത്തെ എല്ലാ ആഡംബര കാറുകളും സൂപ്പർ കാറുകളുമൊക്കെ ഒരു കുടക്കീഴിൽ അണിനിരക്കുന്ന അത്ഭുതകരമായ കാഴ്ച കണ്ടിട്ടുണ്ടോ? കണ്ടിട്ടില്ലെങ്കിൽ ആലുവയിലെ കമ്പനിപ്പടിയിൽ മെട്രോ പില്ലർ 118ന് നേരെ എതിരെയുള്ള ഹർമൻ മോട്ടോഴ്‌സിലേക്ക് വരിക. ഇന്ത്യയിൽ ഇന്ന് ലഭ്യമായ എല്ലാ ആഡംബര കാറുകളുടേയും സ്‌പോർട്‌സ് കാറുകളുടേയും സൂപ്പർ കാറുകളുടേയും യൂസ്ഡ് കാർ ഷോറൂമാണ് അത്. 4000 ചതുരശ്ര അടിയിൽ 15ഓളം ആഡംബര കാറുകൾ ഒരേ സമയം ഡിസ്‌പ്ലേ ചെയ്യാനാകുന്ന പ്രൗഢസുന്ദരമായ ഷോറൂമാണ് ഹർമൻ മോട്ടോഴ്‌സിന്റേത്. ആഡംബര വാഹനപ്രേമികൾക്ക് ഈ ഷോറൂമിലേക്ക് പ്രവേശിച്ച്, തങ്ങൾക്ക് ഏത് കാറാണോ വേണ്ടത് അത് തെരഞ്ഞെടുത്ത് ഒരു മണിക്കൂറിനുള്ളിൽ തന്നെ വാഹനം സ്വന്തമാക്കി അവിടെ നിന്നും മടങ്ങാം. വാഹനത്തിന്റെ പേപ്പർ വർക്കുകളടക്കമുള്ള എല്ലാ ജോലികളും കേവലം പത്തോ പതിനഞ്ചോ ദിവസങ്ങൾക്കുള്ളിൽ തന്നെ ഹർമൻ മോട്ടോഴ്‌സ് പൂർത്തിയാക്കി അവ ഉപഭോക്താവിന്റെ വീട്ടിലെത്തിച്ചോളും. ആഡംബര വാഹനപ്രേമികളെ സംബന്ധിച്ചിടത്തോളം ഇന്ന് മികവിന്റേയും പ്രൊഫഷണലിസത്തിന്റേയും വാഹനവൈദഗ്ധ്യത്തിന്റേയും പര്യായമാണ് മൂന്നു വർഷങ്ങൾക്കുമുമ്പ്, 2017 ജൂലൈ പതിനാലാം തീയതി ആരംഭിച്ച ഹർമൻ മോട്ടോഴ്‌സ്. സെലിബ്രിറ്റികളായ നടി പേളി മാണി, നടന്മാരായ ടിനി ടോം, ജോജോ, ഷറഫ് തുടങ്ങിയവരെല്ലാം തന്നെ ഹർമൻ മോട്ടോഴ്‌സിന്റെ കസ്റ്റമർമാരാണെന്നതും പ്രധാനം.

 

ഹർമൻ മോട്ടോഴ്‌സിന്റെ പാർട്ണർമാരായ ഫവാസ് കരീം (മാനേജിങ് പാർട്ണർ),അബ്ദുൾ മനാഫ്, മുഹമ്മദ് റാഫി, അസ്‌കർ കെ പി ഒ, വിവേക് വിജയൻ എന്നിവർ

വലിയ വിലയുള്ളവയാണ് ആഡംബര വാഹനങ്ങൾ. സമ്പന്നരായവർക്ക് മാത്രം സ്വപ്‌നം കാണാനാകുന്നവയാണ് അവ. എന്നാൽ ആഡംബര യൂസ്ഡ് കാറുകൾ മധ്യവർഗത്തിൽപ്പെട്ടവർക്കും താങ്ങാനാകുന്ന വിലയ്ക്ക് ലഭ്യമാകുന്നതിനാൽ അവയ്ക്ക് ഇന്ന് ഡിമാന്റ് വർധിച്ചുവരികയാണ്. പക്ഷേ തങ്ങൾ വാങ്ങുന്നത് ശരിയായ വാഹനമാണോയെന്നും അവയ്ക്ക് കേടുപാടുകൾ ഉണ്ടോയെന്നും ശരിയായ വിധത്തിൽ സർവീസ് ചെയ്തവയാണോയെന്നുമൊക്കെ പരിശോധിക്കാൻ പലപ്പോഴും വീടുകളിൽ നിന്നും വ്യക്തികളിൽ നിന്നുമൊക്കെ വാഹനങ്ങൾ വാങ്ങുന്നവർക്ക് സാധിക്കണമെന്നില്ല. പലപ്പോഴും വാഹനത്തിന്റെ തകരാറുകൾ മറച്ചുവച്ചുകൊണ്ടായിരിക്കും ഇവ വിൽക്കപ്പെടുന്നതും. അവിടെയാണ് ഹർമൻ മോട്ടോഴ്‌സ് എന്ന കേരളത്തിലെ ആദ്യത്തെ ലക്ഷ്വറി സൂപ്പർ കാർ യൂസ്ഡ് കാർ ഷോറൂമിന്റെ പ്രസക്തി. കഴിഞ്ഞ മൂന്നു വർഷക്കാലമായി, യാതൊരു പരാതികൾക്കും ഇട നൽകാതെ ഇരുനൂറിലധികം വാഹന ഇടപാടുകൾ നടത്തി വിശ്വസ്തതയുടെ പര്യായമായി മാറിക്കഴിഞ്ഞിരിക്കുന്നു അവർ.

ആഡംബര യൂസ്ഡ് കാർ വിപണിയിൽ 15 വർഷത്തിലധികം അനുഭവപരിജ്ഞാനമുള്ള ഇടപ്പള്ളി സ്വദേശി ഫവാസ് കരീം മാനേജിങ് പാർട്‌നറായി, ഇതേ രംഗത്ത് അത്ര തന്നെ വർഷങ്ങളുടെ പരിചയമുള്ള അബ്ദുൾ മനാഫ്, മുഹമ്മദ് റാഫി, അസ്‌കർ കെ പി ഒ, വിവേക് വിജയൻ തുടങ്ങി അഞ്ച് സുഹൃത്തുക്കൾ പാർട്‌നർമാരായി 2017ൽ ആരംഭിച്ചതാണ് ഹർമൻ മോട്ടോഴ്‌സ്. ”ആഡംബര യൂസ്ഡ് കാർ ഷോറൂം എന്ന ആശയം വളരെക്കാലമായി ഞങ്ങൾ പ്രാവർത്തികമാക്കാനുള്ള ശ്രമത്തിലായിരുന്നു. ഒരു കുടക്കീഴിൽ വിവിധ ബ്രാൻഡുകളുടെ ആഡംബര കാറുകൾ വിൽപന നടത്തുന്നുവെന്നതിലുപരിയായി, 105 ചെക്ക്‌പോയിന്റുകളിലൂടെ വാഹനത്തിന് തകരാറുകളുണ്ടോയെന്ന് കർക്കശമായ പരിശോധന നടത്തിയശേഷമാണ് ഞങ്ങൾ വിൽപന നടത്താറുള്ളുവെന്നതാണ് ഏറ്റവും പ്രധാനം. വാഹനം മികച്ച നിലവാരത്തിലുള്ളതാണെന്ന് നൂറു ശതമാനവും ഉറപ്പുവരുത്തിയശേഷം മാത്രമേ ഞങ്ങൾ ഉപഭോക്താവിന് അവ കൈമാറാറുള്ളു,” മാനേജിങ് പാർട്‌നർ ഫവാസ് കരീം പറയുന്നു. വാഹന വിപണനരംഗത്ത് മെർസിഡസ് ബെൻസ് അടക്കമുള്ള ആഡംബര കാർ ഷോറൂമുകളിൽ തൊഴിലെടുക്കുകയും വാഹനസംബന്ധിയായ എല്ലാ വിഷയങ്ങളിലും വൈദഗ്ധ്യം പുലർത്തുകയും ചെയ്യുന്ന അനൂപ് എസ് ആണ് ഹർമൻ മോട്ടോഴ്‌സിന്റെ ജനറൽ മാനേജർ എന്നത് ഹർമൻ മോട്ടോഴ്‌സിന്റെ വിശ്വാസ്യത പതിന്മടങ്ങ് ഉയർത്തുന്നുമുണ്ട്.

”അതീവശ്രദ്ധാപൂർവമായ ഗുണമേന്മാ പരിശോധനകൾക്കുശേഷം മാത്രമേ ഷോറൂമിൽ വിൽപനയ്ക്കായി ഞങ്ങൾ ഒരു ആഡംബര വാഹനം എത്തിക്കാറുള്ളു. വാഹനത്തിന്റെ സർവീസ് ഹിസ്റ്ററിയും 105 ചെക്ക് പോയിന്റുകൾ മുൻനിർത്തിയുള്ള പരിശോധനയ്ക്കും ശേഷം ഒരു അംഗീകൃത സർവീസ് സെന്ററിൽ വാഹനത്തിന് ആവശ്യമായ എല്ലാ മെയിന്റനൻസ്, ടയർ ചേഞ്ച്, റീപെയിന്റിങ് അടക്കമുള്ളവയെല്ലാം ചെയ്തശേഷം ബ്രാൻഡ് ന്യൂ കാർ പോലെ തന്നെയാണ് ഹർമൻ മോട്ടോഴ്‌സിൽ വാഹനം വിൽപനയ്ക്കായി ഡിസ്‌പ്ലേ ചെയ്യപ്പെടുന്നത്. വാറന്റി അവസാനിച്ച കാറുകൾക്ക് വാറന്റി ലഭിക്കുന്നതിനുള്ള സൗകര്യം പോലും ഞങ്ങൾ ഉപഭോക്താവിന് ഇവിടെ ചെയ്തു കൊടുക്കുന്നുണ്ട്,” ഹർമൻ മോട്ടോഴ്‌സിന്റെ ജനറൽ മാനേജർ അനൂപ് എസ് പറയുന്നു. ഇവിടെ നിന്നും വാഹനം വാങ്ങിയ ഉപഭോക്താവിന് പിന്നീട് ഏതൊരു സമയത്തും വാഹനസംബന്ധിയായ ആവശ്യങ്ങൾക്കായി ഹർമൻ മോട്ടോഴ്‌സിനെ സമീപിക്കാമെന്ന പ്രത്യേകതയും ഈ യൂസ്ഡ് കാർ ഷോറൂമിനുണ്ട്. സർവീസ് അപ്പോയിന്റ്‌മെന്റ് മുതൽ ഇൻഷുറൻസ് റീന്യൂവൽ വരെയും ഡീലർഷിപ്പ് സംബന്ധിയായ കാര്യങ്ങൾ മുതൽ റോഡ് സൈഡ് അസിസ്റ്റൻസിനുള്ള സൗകര്യം വരെ ഹർമൻ മോട്ടോഴ്‌സ് തങ്ങളുടെ പ്രീമിയം കസ്റ്റമർമാർക്ക് അറേഞ്ച് ചെയ്തു നൽകുന്നു. ”ഞങ്ങളിൽ നിന്നും ആഡംബര യൂസ്ഡ് കാർ വാങ്ങിയ ഉപഭോക്താവിന് ഏതൊരാവശ്യത്തിനും ഞങ്ങളെ സമീപിക്കാം എന്നതാണ് ഗുണമേന്മയുടെ കാര്യത്തിൽ ഞങ്ങൾ ഉറപ്പുനൽകുന്ന പ്രധാന സവിശേഷത. ഇവിടെ നിന്നും വാങ്ങിയ ഒരു ആഡംബര വാഹനം ഇവിടെ തന്നെ എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള സൗകര്യവും ഞങ്ങൾ ഉപഭോക്താവിനു നൽകുന്നുണ്ട്. താരതമ്യേനെ വില കുറഞ്ഞ മറ്റ് വാഹനങ്ങൾ ആഡംബര യൂസ്ഡ് കാർ വാങ്ങുമ്പോൾ വിൽക്കാനുള്ള സൗകര്യവും ഹർമൻ മോട്ടോഴ്‌സ് ഒരുക്കി നൽകുന്നുണ്ട്,” അബ്ദുൾ മനാഫ് പറയുന്നു.

ഹർമൻ മോട്ടോഴ്‌സിലേക്ക് എത്തുന്ന ഒരു ഉപഭോക്താവിന് രാജകീയമായ സ്വീകരണമാണ് അവർ നൽകുന്നത്. സെയിൽസ് എക്‌സിക്യൂട്ടീവുകൾ ഉപഭോക്താവിനെ സ്വാഗതം ചെയ്തശേഷം പ്രൗഢസുന്ദരമായ കസ്റ്റമർ ലോഞ്ചിലേക്ക് നയിക്കുന്നു. എൽ ഇ ഡി ടെലിവിഷനടക്കമുള്ള അത്യാധുനിക സംവിധാനങ്ങളുള്ള കസ്റ്റമർ ലോഞ്ചിലെ പ്രൗഢമായ അന്തരീക്ഷത്തിലാണ് ഉപഭോക്താവും സെയിൽസ് എക്‌സിക്യൂട്ടീവും തമ്മിലുള്ള ചർച്ചകൾ നടക്കുക. ഏത് വാഹനമാണ് ഉപഭോക്താവ് ആഗ്രഹിക്കുന്നതെന്നു മനസ്സിലാക്കിയശേഷം ഉപഭോക്താവിന് വാഹനത്തിന്റെ സവിശേഷതകളും ഫിനാൻസ് ഓപ്ഷനുകളും വർണിച്ചു നൽകുന്നു. എല്ലാ ബാങ്കുകളിൽ നിന്നും എൻബിഎഫ്‌സികളിൽ നിന്നും വാഹനവായ്പ ലഭിക്കുന്നതിനുള്ള സൗകര്യം ഹർമൻ മോട്ടോഴ്‌സ് തന്നെ ഉപഭോക്താവിന് വാഗ്ദാനം ചെയ്യുന്നുണ്ട്. 10 ലക്ഷം രൂപ മുതൽ വിലയുള്ള ആഡംബര കാറുകൾ ഹർമൻ മോട്ടോഴ്‌സിന്റെ ഈ ഷോറൂമിൽ ലഭ്യമാകുമെന്നതാണ് ഏറ്റവും അതിശയകരമായ കാര്യം.

”ആഡംബര കാറുകളുടെ വില അഞ്ചു വർഷം വരെ ഓരോ വർഷവും താഴ്ന്നു കൊണ്ടിരിക്കും. ആദ്യ വർഷം 20 ശതമാനത്തിന്റെ കുറവും പിന്നിടുള്ള നാലു വർഷക്കാലം 10 ശതമാനവും വച്ചാണ് വില താഴുന്നത്. മാനുഫാക്ചറിങ് ഇയർ, സഞ്ചരിച്ച കിലോമീറ്ററുകൾ, വാഹനത്തിന്റെ സർവീസ് ഹിസ്റ്ററി എന്നിവയെല്ലാം തന്നെ വാഹനത്തിന്റെ വിലയുടെ പ്രധാന നിർണയഘടകങ്ങളാണ്. ഇന്ത്യയിലെവിടെ നിന്നും ആഡംബര യൂസ്ഡ് കാറുകൾ ഞങ്ങൾ വാങ്ങുകയും ഇന്ത്യയിലെവിടേയും അവ ഡെലിവറി ചെയ്യുകയും ചെയ്യുന്നുണ്ട്,” പാർട്‌നർ അസ്‌കർ കെ പി ഒ പറയുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾ വാങ്ങിയശേഷം ഫ്‌ളാറ്റ്‌ബെഡിലാണ് ഹർമനിലേക്ക് എത്തിക്കുന്നതും പിന്നീട് ഡെലിവറിയ്ക്കായി അവ അന്യസംസ്ഥാനങ്ങളിലെ ഉപഭോക്താവിന് എത്തിച്ചു നൽകുന്നതും.

ഹർമൻ മോട്ടോഴ്‌സിന്റെ ജനറൽ മാനേജർ അനൂപ് എസ് മറ്റു ജീവനക്കാർക്കൊപ്പം

ആഡംബര കാറുകളുള്ളവരിൽ നിന്നും വാഹനം വിൽപനയ്ക്കായി വാങ്ങുമ്പോൾ വാഹനത്തിന്റെ ഗുണമേന്മയ്ക്കും നിലവാരത്തിനും അനുസൃതമായി വിപണിവിലയേക്കാൾ മെച്ചപ്പെട്ട വില നൽകിയാണ് അത് സ്വന്തമാക്കുന്നതെന്ന സവിശേഷതയും ഹർമൻ മോട്ടോഴ്‌സിനുണ്ട്. ഏറ്റവും നല്ല യൂസ്ഡ് ആഡംബര കാർ തങ്ങളുടെ ഷോറൂമിലൂടെ തന്നെ വിൽപന നടത്താനും അതുവഴി ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനും ഇതിലൂടെ ഹർമൻ മോട്ടോഴ്‌സിന് കഴിയുന്നു. ഈ വാഹനം എല്ലാ തകരാറുകളും പരിഹരിച്ച് ഷോറൂം കണ്ടീഷനിലാണ് ഹർമൻ മോട്ടോഴ്‌സിൽ വിൽപനയ്‌ക്കെത്തുന്നതും.

ഉപഭോക്താവുമായി നല്ല ബന്ധം നിലനിർത്തുന്നതിൽ ഹർമൻ മോട്ടോഴ്‌സ് പുലർത്തുന്ന ശ്രദ്ധ മറ്റ് ആഡംബര യൂസ്ഡ് കാർ ഷോറൂമുകളിൽ നിന്നും അവരെ വേറിട്ടു നിർത്തുകയും ചെയ്യുന്നുണ്ട്. ”ഉപഭോക്താവിന് വാഹനം എവിടെയാണോ ഡെലിവർ ചെയ്യേണ്ടത് അവിടെ ആ വാഹനം എത്തിച്ചുനൽകാൻ ഞങ്ങൾ പ്രതിബദ്ധരാണ്. ജന്മദിന സമ്മാനമായോ വിവാഹ സമ്മാനമായോ ആണ് വാഹനം കൈമാറുന്നതെങ്കിൽ ആ പരിപാടിയ്ക്കനുസൃതമായി വാഹനം ചടങ്ങിലെത്തിക്കാനും അനുബന്ധ പരിപാടികൾ അറേഞ്ച് ചെയ്യാനും ഞങ്ങൾ ശ്രദ്ധിക്കുന്നു. വിശേഷ ദിവസങ്ങളിൽ ഉപഭോക്താവിന് ആശംസകൾ നേരുന്നതടക്കം ഉപഭോക്താവുമായുള്ള ബന്ധം വിൽപനയ്ക്കുശേഷവും ഞങ്ങൾ നിലനിർത്തുന്നുണ്ട്.

ഇതിനു പുറമേ, ഉപഭോക്താവുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനായി സൂപ്പർ കാർ റാലി, കസ്റ്റമർ മീറ്റുകൾ എന്നിവയും ഞങ്ങൾ ഇപ്പോൾ പദ്ധതിയിട്ടു വരുന്നുണ്ട്,” പാർട്‌നറായ മുഹമ്മദ് റാഫി പറയുന്നു. ”സുതാര്യതയോടെയും തികഞ്ഞ പ്രൊഫഷണലിസത്തോടെയുമുള്ള പ്രവർത്തനങ്ങളാണ് ഹർമൻ മോട്ടോഴ്‌സിനെ കുറഞ്ഞ കാലയളവിൽ തന്നെ ജനപ്രിയ ആഡംബര യൂസ്ഡ് കാർ ഷോറൂമാക്കി മാറ്റിയത്. ജീവനക്കാർക്ക് നിരന്തരം പരിശീലന പരിപാടികൾ നടത്തുന്നതിനു പുറമേ, വാഹനങ്ങളുടെ വിശദമായ വിവരങ്ങൾ നിരന്തരം അവരിൽ അപ്‌ഡേറ്റ് ചെയ്യുന്നതിലും ഹർമൻ മോട്ടോഴ്‌സ് ശ്രദ്ധിക്കുന്നു,” പാർട്‌നറായ വിവേക് വിജയൻ പറയുന്നു. ഹർമൻ മോട്ടോഴ്‌സിലെത്തുന്ന ഒരു ഉപഭോക്താവിന് ഈ വൈദഗ്ധ്യവും പ്രൊഫഷണൽ മികവുമെല്ലാം നന്നായി അനുഭവിച്ചറിയാനും സാധിക്കും. ഉപഭോക്താവിന്റെ ഏതൊരു പരാതിയും അതിവേഗം അറ്റൻഡ് ചെയ്യുകയും ഉപഭോക്താവിനെ നേരിൽ സന്ദർശിച്ച് അതിനുള്ള പരിഹാരമൊരുക്കി നൽകുകയും ചെയ്യുന്നു ഇവിടത്തെ സമർത്ഥരായ ജീവനക്കാർ. വെറുതെയല്ല, ഹർമൻ മോട്ടോഴ്‌സിന്റെ കസ്റ്റമർബെയ്‌സ് രണ്ടര വർഷത്തിനുള്ളിൽ തന്നെ അഞ്ഞൂറിലധികമായി വർധിച്ചതെന്ന് വ്യക്തം.

ആഡംബര യൂസ്ഡ് കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആർക്കും പൂർണവിശ്വാസത്തോടെ സമീപിക്കാവുന്ന സ്ഥാപനമാണ് ഹർമൻ മോട്ടോഴ്‌സ്. ഹർമനിൽ നിന്നും ഒരു തവണ ആഡംബര കാർ സ്വന്തമാക്കിയവർ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഈ സ്ഥാപനം റെക്കമെൻഡ് ചെയ്യുന്നതും തങ്ങളുടെ പുതിയ അപ്‌ഗ്രേഡിന് ഇതേ സ്ഥാപനത്തെ തന്നെ സമീപിക്കുന്നതും ഹർമൻ മോട്ടോഴ്‌സിന്റെ വിശ്വസ്തതയ്ക്കും പ്രൊഫഷണൽ മികവിനും ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ്. ഇനി മടിക്കുന്നതെന്തിന്, ഹർമൻ മോട്ടോഴ്‌സിലേക്ക് താങ്കളുടെ പ്രിയപ്പെട്ട വാഹനത്തിനായി
പുറപ്പെട്ടോളൂ….$

HARMAN MOTORS
Synergy Towers, Metro Pillar No:118,
Ernakulam Road,
Companypady, Choornikkara, Aluva,
Kerala 683106
Mobile: 79999 99699
Web:www.harmanmotors.in

Leave a Reply

Your email address will not be published. Required fields are marked *

shares