Yes to Business!
August 13, 2018
“വാഹനം ഒരു വികാരമാണ്, അനുഭവവും”: അഞ്ജലി മേനോൻ
September 14, 2018

Future Perfect!

ഫെയർ ഫ്യൂച്ചർ മാനേജിങ് ഡയറക്ടർ ഡോ. എസ് രാജും മകനും ഡയറക്ടറുമായ വിഘ്‌നേഷും തങ്ങളുടെ ബെൻസ് എസ് 320യ്ക്കും ബി എം ഡബ്ല്യു 520 ഡിയ്ക്കുമൊപ്പം

വിദേശ സർവകലാശാലകളിൽ പഠനത്തിന് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പൂർണവിശ്വാസം അർപ്പിക്കാവുന്ന സ്ഥാപനമാണ് കൊച്ചി രവിപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫെയർ ഫ്യൂച്ചർ. 12 വർഷത്തിനുള്ളിൽ 3000ത്തിലധികം സ്റ്റുഡന്റ് വിസകൾ പ്രോസസ് ചെയ്ത അവർ ഇതുവരെ 6000 കോടി രൂപയുടെ ബിസിനസ്സാണ് ചെയ്തിട്ടുള്ളത്. അംബാസിഡർ കാറിൽ തുടങ്ങി മെർസിഡസ് ബെൻസ് എസ് 320-യിലും ബി എം ഡബ്ല്യു 520-യിലുമെത്തി നിൽക്കുന്നു സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ ഡോക്ടർ എസ് രാജിന്റെ സഞ്ചാരം…

Smartdrive Impact Team

തൊണ്ണൂറുകളുടെ തുടക്കത്തിൽ വിദേശത്ത് പോയി ഉപരിപഠനം നടത്തണമെങ്കിൽ മലയാളികൾക്ക് മുംബൈയിലെയോ ദൽഹിയിലെയോ ബംഗലുരുവിലെയോ ഒക്കെയുള്ള വിദേശ സർവകലാശാലകളുടെ പ്രതിനിധികളുമായി ബന്ധപ്പെടേണ്ടിയിരുന്നു. കേരളത്തിൽ അത്തരത്തിലുള്ള ഒരു സ്ഥാപനവും ഉണ്ടായിരുന്നില്ല. ആ സമയത്താണ് ആലപ്പുഴ എസ് ഡി കോളെജിലെ പ്രൊഫസറായിരുന്ന പി എൻ സോമരാജന്റേയും ഡെപ്യൂട്ടി കളക്ടറായി വിരമിച്ച എസ് ലളിതയുടേയും മകനായ എസ് രാജ് ആലപ്പുഴയിൽ നിന്നും ബി എസ് സി സുവോളജി ബിരുദം നേടിയശേഷം വിദേശത്ത് ഉപരിപഠനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നത്. ആലപ്പുഴയിൽ നിന്നും ദൽഹിയിലേക്കോ ചെന്നൈയിലേക്കോ ട്രെയിൻ പോലുമില്ലാത്ത കാലമാണതെന്ന് ഓർക്കണം. വിവരങ്ങൾ ഇന്നത്തെപ്പോലെ വിരൽത്തുമ്പിൽ ലഭിക്കാൻ ഇന്റർനെറ്റ് സൗകര്യവുമില്ല. ദീർഘകാലത്തെ ശ്രമത്തിനുശേഷമാണ് ഒടുവിൽ ഫുൾ സ്‌കോളർഷിപ്പോടെ ട്യൂഷൻ ഫീസും ഭക്ഷണവും താമസവുമടക്കം അമേരിക്കയിൽ നാല് സർവകലാശാലകളിലേക്ക് എം ബി എയ്ക്ക് അദ്ദേഹത്തിന് പ്രവേശനം ലഭിച്ചത്. ടോഫൽ ജിമാറ്റ് ടോപ് സ്‌കോറർ ആയിരുന്ന അദ്ദേഹം ഒരു പൈസ പോലും മുടക്കാതെയാണ്, രക്ഷിതാക്കളെ ആശ്രയിക്കാതെ എം ബി എയ്ക്ക് അമേരിക്കയിലെ സൗത്ത് ഡെക്കോട്ട സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ പ്രവേശനം നേടുന്നത്. പഠനത്തിനുശേഷം അഞ്ചു വർഷക്കാലത്തോളം വിവിധ കമ്പനികളിൽ ഡാലസിലും ന്യൂയോർക്കിലുമൊക്കെ തൊഴിലെടുത്തശേഷമാണ് കാനഡയിൽ തുടർ പഠനത്തിന് അദ്ദേഹം പോയത്. അവിടെ വച്ച് നിരവധി അന്താരാഷ്ട്ര സർവകലാശാലകളുമായി അടുത്ത ബന്ധമുണ്ടാക്കിയപ്പോഴാണ് എന്തുകൊണ്ട് സ്വന്തം നാടായ കേരളത്തിൽ വിദേശ സർവകലാശാലകളിലേക്ക് പ്രവേശനം നേടിക്കൊടുക്കുന്ന ഒരു വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനത്തിന് രൂപം നൽകിക്കൂടാ എന്ന ചിന്ത രാജിന് ഉണ്ടായത്. അങ്ങനെയാണ് 2006ൽ നാട്ടിലേക്ക് മടങ്ങിയെത്തുകയും കൊച്ചിയിൽ രവിപുരത്ത് ഫെയർ ഫ്യൂച്ചർ എന്ന പേരിൽ എജ്യുക്കേഷൻ കൺസൾട്ടൻസി സ്ഥാപനത്തിന് രൂപം നൽകുകയും ചെയ്തത്.

ഫെയർ ഫ്യൂച്ചർ മാനേജിങ് ഡയറക്ടർ ഡോ. എസ് രാജ്‌

വിദേശത്തേക്ക് പോകാൻ അപ്പോഴും ചെന്നൈയിലേയും ബംഗലുരുവിലേയും മുംബൈയിലേയും ദൽഹിയിലേയുമൊക്കെ കൺസൾട്ടൻസി സ്ഥാപനങ്ങളുടെ സേവനം തന്നെയാണ് മലയാളികൾ ആശ്രയിച്ചിരുന്നതെന്നതിനാൽ മാസത്തിൽ കേവലം രണ്ടോ മൂന്നോ അന്വേഷണങ്ങൾ മാത്രമേ ഫെയർ ഫ്യൂച്ചറിന് ലഭിച്ചിരുന്നുള്ളു. ആദ്യത്തെ ഒരു വർഷം ഫെയർ ഫ്യൂച്ചറിന് അയക്കാനായത് കേവലം രണ്ടു വിദ്യാർത്ഥികളെ മാത്രമാണ്. ഓഫീസിന്റെ വാടക കൊടുക്കാനോ ജീവനക്കാർക്ക് ശമ്പളം നൽകാനോ പോലുമുള്ള തുക സമാഹരിക്കാനാകാതെ വന്നതോടെ വീട്ടുകാരും നാട്ടുകാരുമൊക്കെ എന്തുകൊണ്ട് തിരികെ വിദേശത്തേക്ക് പോയിക്കൂടാ എന്നു ചോദിക്കാൻ തുടങ്ങി. പക്ഷേ രാജ് തോറ്റുപിന്മാറുന്ന കൂട്ടത്തിലായിരുന്നില്ല. ഏറ്റവും മികച്ച സേവനം ഏറ്റവും സുതാര്യമായ രീതിയിൽ നൽകിയാൽ വിദ്യാർത്ഥികളെ കേരളത്തിലെ കൺസൾട്ടൻസി സ്ഥാപനത്തിലേക്ക് ആകർഷിക്കാനാകുമെന്ന് അദ്ദേഹത്തിന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. രാജിന്റെ ആത്മവിശ്വാസവും കഠിനാധ്വാനവും എന്തായാലും ഫലം കണ്ടു. ഫെയർ ഫ്യൂച്ചർ കുറ്റമറ്റ പ്രവർത്തനം കാഴ്ച വയ്ക്കുന്ന സ്ഥാപനമെന്ന നിലയിൽ പേരെടുക്കാൻ തുടങ്ങിയതോടെ കൂടുതൽ കൂടുതൽ വിദ്യാർത്ഥികൾ ഫെയർ ഫ്യൂച്ചറിലേക്ക് എത്തിത്തുടങ്ങി. രാജ് ആകട്ടെ കൂടുതൽ കൂടുതൽ അന്താരാഷ്ട്ര സർവകലാശാലകളുടെ കേരളത്തിലെ ഡയറക്ട് പ്രതിനിധിയായി മാറുകയും ചെയ്തു. കേവലം രണ്ടു ലക്ഷം രൂപ പ്രവർത്തനമൂലധനമാക്കി ആരംഭിച്ച സ്ഥാപനം കഴിഞ്ഞ 12 വർഷത്തിനുള്ളിൽ 6000 കോടി രൂപയുടെ ബിസിനസാണ് എജ്യുക്കേഷൻ കൺസൾട്ടൻസി രംഗത്ത് ചെയ്തത്. 3000ത്തിൽ അധികം വിദ്യാർത്ഥികളെ വിദ്യാർത്ഥികളെ വിവിധ വിദേശ സർവകലാശാല കോഴ്‌സുകൾക്ക് അയക്കുകയും അവർക്ക് വിദേശത്തോ നാട്ടിലോ മികച്ച ജോലിയിലെത്താൻ സഹായിക്കുകയും ചെയ്തിരിക്കുന്നു. ഇന്ന് ഫെയർ ഫ്യൂച്ചറിനോട് മത്സരിക്കാൻ വിവിധ വടക്കേന്ത്യൻ കമ്പനികൾ വരെ കേരളത്തിലെത്തിയെങ്കിലും ആ കിടമത്സരം പോലും ഫെയർ ഫ്യൂച്ചറിന് അനുകൂലമായി മാറുകയാണുണ്ടായത്. സത്യസന്ധവും സുതാര്യവുമായി നടത്തുന്ന വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനമെന്ന നിലയിൽ ഫെയർ ഫ്യൂച്ചർ കേരളത്തിന്റെ വിശ്വാസം ആർജിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണിന്ന്.

കാനഡയിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്കായി 2018 ജൂണിൽ ഹോട്ടൽ ക്രൗൺ പ്ലാസയിൽ ഫെയർ ഫ്യൂച്ചർ നടത്തിയ പ്രീ ഡിപ്പാർച്ചർ സെമിനാർ

”ഇന്ന് ഫെയർ ഫ്യൂച്ചറിന് എറണാകുളത്ത് രവിപുരത്തുള്ള ഓഫീസിനു പുറമേ വളഞ്ഞമ്പലത്തും കോട്ടയത്തുമൊക്കെ ഓഫീസുകളുണ്ട്. വൈകാതെ ദുബായിലും കുവൈറ്റിലും ബെഹ്‌റിനിലും യു കെയിലും ഞങ്ങൾ ഓഫീസുകൾ തുറക്കും. കേരളത്തിൽ കോഴിക്കോടും കണ്ണൂരും ഓഫീസുകൾ തുറക്കാനും പദ്ധതിയുണ്ട്. ലോകത്തെ പ്രമുഖമായ മൂന്നൂറിലധികം യൂണിവേഴ്‌സിറ്റികളിലേക്ക് വിദ്യാർത്ഥികളെ അയക്കുന്ന സ്ഥാപനമായി ഫെയര് ഫ്യൂച്ചർ മാറിയിരിക്കുന്നു. വിദ്യാർത്ഥികളുടെ ഭാവി ശോഭനമാക്കുന്ന സ്ഥാപനമായതിനാ ലാണ് ഫെയർ ഫ്യൂച്ചർ എന്ന പേര് തന്നെ ഞാൻ നൽകിയത്,” ഫെയർ ഫ്യൂച്ചറിന്റെ മാനേജിങ് ഡയറക്ടറായ ഡോക്ടർ എസ് രാജ് വിജയത്തിന്റെ കഥ സ്മാർട്ട് ഡ്രൈവുമായി പങ്കിടുകയാണ്. 2006ൽ ആരംഭിച്ചെങ്കിലും ആദ്യത്തെ രണ്ടു വർഷത്തെ മെല്ലെപ്പോക്കിനുശേ ഷം 2009ലാണ് ഫെയർ ഫ്യൂച്ചറിന് നാട്ടിലും വിദേശത്തും പേരുണ്ടാക്കാനായത്. വിദേശ സർവകലാശാലകളുടെ പ്രതിനിധികളെ ഫെയർ ഫ്യൂച്ചറിലേക്ക് സർവകലാശാലകൾ തന്നെ അയക്കാൻ തുടങ്ങിയതോടെയും ബാങ്കുകൾ വിദ്യാഭ്യാസത്തിന് നിർലോഭം വായ്പകൾ നൽകാൻ തുടങ്ങിയതും കോഴ്‌സ് കഴിഞ്ഞ് വായ്പ തിരിച്ചടച്ചാൽ മതിയെന്ന് ബാങ്കുകൾ തീരുമാനിച്ചതുമെല്ലാം വിദേശത്ത് പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടാക്കി.

ഫെയർ ഫ്യൂച്ചർ മാനേജിങ് ഡയറക്ടർ ഡോ. എസ് രാജും മകനും ഡയറക്ടറുമായ വിഘ്‌നേഷും

മറ്റ് പല വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി വ്യാജമായ വാഗ്ദാനങ്ങളൊന്നും തന്നെ ഫെയർ ഫ്യൂച്ചർ നൽകുന്നില്ലെന്നതാണ് അവരുടെ ഏറ്റവും വലിയ സവിശേഷത. ”ഞങ്ങൾ വിദ്യാർത്ഥികളെ അവരുടെ അക്കാദമിക യോഗ്യതയ്ക്ക് അനുസരിച്ച് സർവകലാശാലകളിൽ പഠനത്തിന് അയക്കുക മാത്രമാണ് ചെയ്യുന്നത്. വിദ്യാർത്ഥികൾക്ക് ഏതു സ്ഥലത്തെ സർവകലാശാലയിൽ ഏതുതരം കോഴ്‌സിന് ചേരണമെന്നുള്ള കൗൺസിലിങ് നൽകുന്നതിനു പുറമേ, കുട്ടികളുടെ രക്ഷിതാക്കളുമായി കൂടിയാലോചിക്കുകയും സർവകലാശാലകളിലേക്കുള്ള അപേക്ഷകൾ പ്രോസസ് ചെയ്യുകയും ചെയ്യുന്നു. വിസ അപേക്ഷയ്ക്കായുള്ള രേഖകളും വിദ്യാർത്ഥികളിൽ നിന്നും വാങ്ങി അവ എത്തിച്ചുനൽകുന്നു. കോഴ്‌സിന് പ്രവേശനം നേടിയശേഷം എയർപോർട്ടിൽ നിന്നും വിദ്യാർത്ഥിയെ വിദേശത്തെ കാമ്പസ്സിൽ എത്തിക്കുന്നതുവരെയുള്ള ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കുന്നു. കോഴ്‌സിനു ശേഷം വർക്ക് പെർമിറ്റ് നേടുന്നതിനോ പെർമനന്റ് റസിഡന്റ് ആകുന്നതിന് ഞങ്ങൾ യാതൊരുവിധ സഹായവും നൽകുന്നില്ലെന്ന് ഞങ്ങൾ ആദ്യമേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്,” ഡോക്ടർ എസ്. രാജ് പറയുന്നു. വിദ്യാർത്ഥികളിൽ നിന്നും ഒരു രൂപ പോലും കൗൺസിലിങ്ങിനായോ പ്രവേശനത്തിനായോ ഫെയർ ഫ്യൂച്ചർ ഈടാക്കുന്നില്ല. സർവകലാശാലകളാണ് ഫെയർ ഫ്യൂച്ചറുമായി അവരുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നത്.

പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് കാനഡയിലെ സർക്കാർ യൂണിവേഴ്‌സിറ്റികളിൽ കുറഞ്ഞ ഫീസിൽ ഡിഗ്രി, ഡിപ്ലോമ, മാസ്റ്റേഴ്‌സ് കോഴ്‌സുകളുണ്ട്. ഇവിടത്തെ പഠനം പൂർത്തിയാക്കിയാൽ പ്രതിമാസം കുറഞ്ഞത് 2 ലക്ഷം രൂപ മുതൽ വേതനം കിട്ടുന്ന തൊഴിലുകൾ ലഭ്യമാകും. പ്രായപരിധിയും ഇതിനില്ല. 17 വയസ്സു മുതൽ 68 വയസ്സുവരെയുള്ളവരേയും 25 വർഷത്തിലധികം പഠനവിടവ് ഉണ്ടായിട്ടുള്ളവർക്കും കാനഡയിൽ പഠിക്കാനുള്ള അവസരം ഫെയർ ഫ്യൂച്ചർ വഴി സാധ്യമാകുന്നു. നിലവിൽ കാനഡ, അമേരിക്ക, ന്യൂസിലാൻഡ്, അയർലണ്ട്, ബ്രിട്ടൻ, ആസ്‌ട്രേലിയ, സ്വിറ്റ്‌സർലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകളിലേക്കാണ് ഫെയർ ഫ്യൂച്ചർ വിദ്യാർത്ഥികളെ അയക്കുന്നത്. മറ്റു പല രാജ്യങ്ങളിലേയും കോഴ്‌സുകൾ മറ്റ് പല വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനങ്ങളും കുറഞ്ഞ നിരക്കിൽ നൽകുന്നുണ്ടെങ്കിലും അവയൊന്നും നിലവാരമുള്ളവയല്ലെന്നും മിക്കതും സ്വകാര്യ കോഴ്‌സുകളാണെന്നുമാണ് ഡോക്ടർ രാജ് പറയുന്നത്. ”ഏതെങ്കിലുമൊരു രാജ്യത്തു ചെന്ന് നിലവാരമില്ലാത്ത കോഴ്‌സ് പഠിച്ചതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമുണ്ടാകില്ല. ഫെയർ ഫ്യൂച്ചർ മികച്ച വിദ്യാഭ്യാസ നിലവാരമുള്ള രാഷ്ട്രങ്ങളിലെ ഏറ്റവും മികച്ച സർവകലാശാലകളുമായാണ് കൈകോർക്കുന്നത്. അതിനാൽ ഞങ്ങൾ അയക്കുന്ന വിദ്യാർത്ഥികൾ ഒരിക്കലും അവരെടുത്ത തീരുമാനത്തിൽ പിൽക്കാലത്ത് വിഷമിക്കുകയില്ല,” ഡോക്ടർ രാജ് പറയുന്നു. സർക്കാർ യൂണിവേഴ്‌സിറ്റികളിലെ കോഴ്‌സുകളിലേക്ക് പ്രവേശനമെന്നതിനാൽ നിലവാരം ഉറപ്പാണ് താനും.

കാനഡയിലേക്കു പോകുന്നവർക്കായുള്ള പ്രീ ഡിപ്പാർച്ചർ സെമിനാറിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ഡോ. എസ് രാജിനും ഫെയർ ഫ്യൂച്ചർ ജീവനക്കാർക്കുമൊപ്പം

ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ഫെയർ ഫ്യൂച്ചർ അയച്ചിട്ടുള്ളത് കാനഡയിലേക്കാണ്. കാനഡയിൽ ഏറ്റവും മികച്ച സർവകലാശാലകളാണ് ഉള്ളതെന്നതിനു പുറമേ, കുറഞ്ഞ ട്യൂഷൻ ഫീസും വിദ്യാഭ്യാസം നേടുന്നതിനൊപ്പം തന്നെ തൊഴിൽ ചെയ്ത് വരുമാനമുണ്ടാക്കാനുള്ള അവസരവും നാലര വർഷത്തിനുള്ളിൽ തന്നെ പെർമനന്റ് റസിഡൻസ് വിസയ്ക്ക് അപേക്ഷിക്കാനാകുമെന്നതും കാനഡയുടെ ആകർഷണത്തിന് പ്രധാന കാരണങ്ങളാണ്. വിദ്യാർത്ഥിയ്‌ക്കൊപ്പം അദ്ദേഹത്തെ ആശ്രയിക്കുന്നയാൾക്കു കൂടി കാനഡയിലേക്ക് പോകാൻ അവസരമുണ്ടെന്നതും അത് കൂടുതൽ ആകർഷകമാക്കുന്നു. അമേരിക്കയിൽ ട്യൂഷൻ ഫീസ് ഉയർന്നതാണെന്നതിനു പുറമേ പെർമന്റ് റസിഡന്റ് ആകാൻ 15 വർഷം വരെ കാത്തിരിക്കുകയും വേണം. പൗരത്വമുള്ള ആരെങ്കിലും അടുത്ത ബന്ധുക്കളുടെ ശുപാർശയും വേണ്ടിവരും. ബ്രിട്ടനിലാണെങ്കിൽ വിദ്യാഭ്യാസത്തിനുശേഷം അവിടെ തുടരാൻ സർക്കാർ അനുവദിക്കുകയുമില്ല.
കനേഡിയൻ സർക്കാർ സർവകലാശാലകളും കോളെജുകളും തെക്കേ ഇന്ത്യയിൽ നിന്നുള്ള അവരുടെ ഔദ്യോഗിക പ്രതിനിധിയാക്കി വച്ചിട്ടുള്ള സ്ഥാപനമാണ് ഇന്ന് ഫെയർ ഫ്യൂച്ചർ. കനേഡിയൻ ഫാസ്റ്റ് ട്രാക്ക് വിസ പ്രോസസിങ്ങിനായി കനേഡിയൻ സർക്കാർ സർവകലാശാലകൾ നിയമിച്ചിട്ടുള്ള സ്ഥാപനവും ഫെയർ ഫ്യൂച്ചർ തന്നെ. ഫാർമസി, ഡി എസ് ഡബ്ല്യു, ഫിറ്റ്‌നെസ്, ബയോടെക്, ബയോ ഇൻഫോർമാറ്റിക്‌സ്, പബ്ലിക് റിലേഷൻസ്, എച്ച് ആർ, എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയറിങ്, പെട്രോളിയം എഞ്ചിനീയറിങ് മെഡിക്കൽ എയ്‌തെറ്റിക്‌സ്, ഈവന്റ് മാനേജ്‌മെന്റ്, ഗ്രീൻ ബിസിനസ് തുടങ്ങി വേറിട്ട തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് വിദ്യാർത്ഥികളെ അയച്ച സ്ഥാപനവും ഫെയർ ഫ്യൂച്ചറാണ്. ഇതിനു പുറമേ ബ്രിട്ടീഷ് കൗൺസിലിന്റെ കൊച്ചിയിലെ ഔദ്യോഗിക ഐ ഇ എൽ ടി എസ് പരിശീലന പാർട്‌നറുമാണ് ഫെയർ ഫ്യൂച്ചർ. വളഞ്ഞമ്പലത്തുള്ള ഫെയർ ഫ്യൂച്ചറിന്റെ ഓഫീസിലാണ് ഐ ഇ എൽ ടി എസിന്റെ പരിശീലനം നൽകുന്നത്. ഓവർസീസ് എജ്യുക്കേഷൻ പ്രെമോട്ട് ചെയ്യുന്നതിനുള്ള ഐ എസ് ഒ 9000: 2008 സർട്ടിഫിക്കഷനും നേടിയിട്ടുണ്ട് അവർ. കാനഡയിൽ പഠിക്കുന്നതിന് പ്രായപരിധിയില്ലെന്ന് എല്ലാവരേയും ബോധ്യപ്പെടുത്തിക്കൊണ്ട് 50നും അതിനു മേലെയും പ്രായമുള്ളവരെ വരെ ആദ്യമായി തെക്കേ ഇന്ത്യയിൽ നിന്നും കാനഡയിലെത്തിച്ചതും ഫെയർ ഫ്യച്ചർ തന്നെ. ഇതിനെല്ലാം പുറമേ ജോലി സംബന്ധമായി 20ൽ അധികം വിദേശരാജ്യങ്ങൾ സന്ദർശിച്ച ഒരു വ്യക്തി കൂടിയാണ് ഡോക്ടർ രാജ്.

Dr. S Raj at Fairfuture Ravipuram, Kochi office

”നിലവിൽ ഒരു വർഷം 500 മുതൽ 600 വരെ വിദ്യാർത്ഥികളെ ഞങ്ങൾ ഇന്ന് വിദേശ സർവകലാശാലകളിലേക്ക് അയക്കുന്നുണ്ട്. 2019ൽ അത് 1000 വിദ്യാർത്ഥികളായി മാറുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഡബ്ല്യു ഇ ബി എയിലേയും ഐ സി ഇ എഫിലേയും എ ഐ ഇ സിയുടേയും അംഗത്വമുള്ള സ്ഥാപനം കൂടിയാണ് ഫെയർ ഫ്യൂച്ചർ,” ഡോക്ടർ രാജ് പറയുന്നു. കഴിഞ്ഞ രണ്ടു വർഷമായി അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ എജ്യുക്കേഷൻ കൺസൾട്ടന്റ്‌സിന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതും ഡോക്ടർ രാജ് തന്നെയാണ്. എൻ എ എഫ് എസ് ഒയുടെ പ്രൊവിഷണൽ അംഗത്വവും ഫെയർ ഫ്യൂച്ചറിനുണ്ട്.
ബി ടെക്കിനുശേഷം നോട്ടിക്കൽ സയൻസിൽ പി ജി ബിരുദം നേടിയ മകൻ വിഘ്‌നേഷ് എസ് രാജ് ഇന്ന് ഫെയർ ഫ്യൂച്ചറിന്റെ ഡയറക്ടറായി പ്രവർത്തിക്കുന്നു. ബി ബി എയ്ക്ക് പഠിക്കുകയാണ് ഇളയമകൻ വിശാഖ് എസ് രാജ്. ഒരു ബിസിനസുകാരനായ വ്യക്തിയുടെ വളർച്ചയുടെ വഴികൾ എപ്പോഴും അളക്കപ്പെടുന്നത് അയാൾ ഉപയോഗിച്ചുകൊണ്ടിരുന്ന വാഹനങ്ങളുടെ വഴിയേ ആണെന്ന് പൊതുവേ പറയാറുണ്ട്. അംബാസിഡർ കാറിൽ തുടങ്ങി മാരുതി എസ്റ്റീം, സീലോ, മിത്സുബിഷി ലാൻസർ, മെർസിഡസ് ബെൻസ് സി 200 ഡി, ബെൻസ് ഇ 220, ഇ 280, ബി എം ഡബ്ല്യു 520 ഡി എന്നിവ കടന്ന് കഴിഞ്ഞയാഴ്ച ബെൻസ് എസ് 320യും ഇപ്പോൾ ഡോക്ടർ രാജിന്റെ വാഹനങ്ങളായി മാറിയിരിക്കുന്നു. ഫെയർ ഫ്യൂച്ചറിന്റെ വളർച്ചാ വഴികൾ സുദൃഢമാണെന്നതിന്റെ തെളിവാണത്$

Fair Future Educational Consultancy,
Second Floor, Darragh Smail Chambers,
Ravipuram, M.G.Road,
Cochin – 682 015, INDIA.
Tel – +91 484 2382232, 7558090909
E mail – info@fairfutureonline.com
www.fairfutureonline.com

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>