Sherco TVS Rally Factory Team announces 3-rider squad for Merzouga Rally 2019
March 28, 2019
Citroen to launch their SUV C5 Aircross in India in 2020
April 4, 2019

French auto giant Citroën will showcase its first vehicle in India on April 3

C5 Aircross

ഫ്രഞ്ച് വാഹനഭീമനായ സിട്രോൺ ഇന്ത്യയിലെത്തുന്നു. ആദ്യ വാഹനം സി 5 എയർക്രോസ് ആകാനാണ് സാധ്യത.

ജെ ബിന്ദുരാജ്

ഫ്രഞ്ച് വാഹനഭീമനായ സിട്രോൺ ഈ വരുന്ന ഏപ്രിൽ മൂന്നിന് ഇന്ത്യയിൽ തങ്ങളുടെ ബ്രാൻഡിന് തുടക്കം കുറിക്കുകയാണ്. സി5 എയർക്രോസ് എന്ന എസ് യു വിയാണ് ഇന്ത്യയിൽ ആദ്യമായി ഫ്രഞ്ച് കാർ നിർമ്മാതാവ് വിപണനത്തിനെത്തിക്കുന്നതെന്നാണ് അറിയുന്നത്. 1919-ൽ പാരീസിൽ ആരംഭിച്ച സിട്രോൺ അതിന്റെ നൂറാം വർഷത്തിലാണ് ഇന്ത്യയിലേക്ക് കടന്നുവരുന്നത്.

ചെന്നൈയിലെ ലീലാപാലസ് ഹോട്ടലിൽ വച്ചു നടക്കുന്ന ചടങ്ങിൽ സിട്രോൺ ഭാഗഭാക്കായ ഗ്രൂപ്പ് പി എസ് എയുടെ ചെയർമാൻ കാർലോസ് തവിറസും സിട്രോൺ ബ്രാൻഡിന്റെ സി ഇ ഒയായ ലിൻഡാ ജാക്‌സണും ഗ്രൂപ്പ് പി എസ് എയുടെ ഇന്ത്യാ- പസഫിക് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ ഇമാനുവേൽ ദെലെയും സിട്രോൺ ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡൻഡറ് റോളണ്ട് പുചാരയും പങ്കെടുക്കും.

 

C5 Aircross

2017-ൽ അന്താരാഷ്ട്ര വിപണിയിലെത്തിയ സി 5 എയർക്രോസിന് പെട്രോൾ- ഡീസൽ വേരിയന്റുകൾ ലഭ്യമാണ്. സമീപകാലത്ത് ഈ വാഹനം ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണം നടത്തുന്നതിന്റെ ചാരക്യാമറ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നുവെന്നത് എയർക്രോസാകും ഇന്ത്യയിലെത്തുക എന്നതിന്റെ സൂചനയാണ് നൽകുന്നത്. ഹ്യുണ്ടായ് ട്യൂസോണുമായും ഫോക്‌സ് വാഗൺ ട്വിഗ്വാനുമായും ജീപ്പ് കോമ്പസ്സുമായും എംജി ഹെക്ടറുമായുമാകും സി 5 എയർക്രോസിന്റെ മത്സരം.

സി5 എയർക്രോസ് നിലവിൽ 1.2 ലിറ്റർ, 1.5 ലിറ്റർ, 1.6 ലിറ്റർ പെട്രോൾ വേരിയന്റുകളായും 2.0 ലിറ്റർ ഡീസൽ വേരിയന്റായും വിപണിയിൽ ലഭ്യമാണ്. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മോഡലും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മോഡലും നിലവിൽ ലഭ്യമാണ്. പെട്രോൾ വേരിയന്റുകൾക്ക് 128 ബി എച്ച് പി ശേഷിയുള്ള വാഹനത്തിന് 250/300 ന്യൂട്ടൺ മീറ്റർ ടോർക്കാണുള്ളതെങ്കിൽ ഡീസലിന് 175 ബി എച്ച് പി ശേഷിയും 400 ന്യൂട്ടൺ മീറ്റർ ചോർക്കുമാണുള്ളത്.

C5 Aircross

സിട്രോണിനു പുറമേ പ്യൂഷേ, ഡി എസ്, ഓപ്പൽ, വോക്‌സ്ഹാൾ തുടങ്ങിയ ബ്രാൻഡുകൾ കൂടി വിപണനം ചെയ്യുന്ന ബഹുരാഷ്ട്ര വാഹന നിർമ്മാതാവാണ് ഗ്രൂപ്പ് പി എസ് എ. തൊണ്ണൂറുകളിൽ പ്യൂഷേയുടെ 309 ബ്രാൻഡ് ഇന്ത്യയിൽ വിപണനത്തിനെത്തിയിരുന്നുവെങ്കിലും പിന്നീടത് വിപണനം അവസാനിപ്പിക്കുകയായിരുന്നു. ഇരുപതു വർഷങ്ങൾക്കുശേഷം സിട്രോൺ എന്ന തകർപ്പൻ എസ് യു വിയുമായി ഗ്രൂപ്പ് പി എസ് എ വീണ്ടുമെത്തുമ്പോൾ ഇന്ത്യക്കാർ അതിനെ എങ്ങനെ ന വരവേൽക്കുമെന്നത് കാണാനിരിക്കുന്ന കാര്യം.

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>