The Spice Trail: Travel to Slice of Spice, the house of Al Ashrouf Chicken
August 6, 2018
Autograff: An exotic car destination
August 6, 2018

ഗായിക ദുർഗ വിശ്വനാഥിന് നിസ്സാൻ ടെറാനോയെ പിരിഞ്ഞിരിക്കാനേ ആവില്ല. ചെന്നൈയിലേക്കും ബംഗലുരുവിലേക്കുമൊക്കെ ഒറ്റയ്ക്ക് നിസ്സാൻ ടെറാനോ ഓടിച്ചുപോകാൻ ഈ മുപ്പതുകാരി ധൈര്യപ്പെടുന്നത് ആ വാഹനം തന്റെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് ഉത്തമവിശ്വാസമുള്ളതിനാലാണ്.

എഴുത്ത്: ജെ. ബിന്ദുരാജ് ഫോട്ടോകൾ: ജോണി തോമസ്

നിസ്സാൻ ടെറാനോയിൽ എട്ടുമണിക്കൂർ വരെ തുടർച്ചയായി ഡ്രൈവ് ചെയ്താലും ഗായിക ദുർഗാ വിശ്വനാഥിന് യാതൊരു തളർച്ചയും അനുഭവപ്പെടാറില്ല. ഗാനമേളയിലും കച്ചേരികളിലുമൊക്കെ തുടർച്ചയായി പാടുന്നതുപോലെ തന്നെ ഒരു ആസ്വാദനമാണ് ദുർഗയെ സംബന്ധിച്ചിടത്തോളം ഡ്രൈവിങ്ങും. 2007ൽ ഐഡിയ സ്റ്റാർ സിംഗറിൽ രണ്ടാം സ്ഥാനം നേടിയപ്പോൾ സമ്മാനമായി ലഭിച്ച കാറിലായിരുന്നു ഡ്രൈവിങ് പഠനം. അതുവരെ യാത്രകൾക്ക് ആശ്രയിച്ചിരുന്നത് മുത്തച്ഛന്റെ പഴയ അംബാസിഡർ കാറായിരുന്നു. സമ്മാനമായി കിട്ടിയ കാറിലായി പിന്നീട് കച്ചേരികളുടേയും ഗാനമേളകളുടേയും വേദികളിലേക്കുള്ള സഞ്ചാരം. പക്ഷേ ആദ്യമായി സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് ഒരു വാഹനം വാങ്ങാൻ മോഹിച്ചപ്പോൾ ദുർഗ തെരഞ്ഞെടുത്തത് നിസ്സാൻ മൈക്രയായിരുന്നു. പാർക്കിങ്ങിനുള്ള സൗകര്യവും സുന്ദരമായ രൂപവും ഡ്രൈവിങ്ങിനുള്ള അനായാസതയുമാണ് മൈക്ര തെരഞ്ഞെടുക്കുന്നതിലേക്ക് ദുർഗയെ കൊണ്ടെത്തിച്ചത്. നിസ്സാന്റെ വാഹനം വളരെ സൗകര്യപ്രദമായി തോന്നിയതോടെയാണ് ദൂരയാത്രകൾക്കായി ഒരു എസ് യു വി വേണമെന്ന മോഹം മനസ്സിലുദിച്ചത്. അങ്ങനെയാണ് നിസ്സാൻ ടെറാനോ എക്‌സ് വി പ്രീമിയം ഡീസൽ എന്ന ടോപ്പ് എൻഡ് കാർ എടുത്തത്. അതിൽപ്പിന്നെ ടെറാനോ ഒരിക്കലും ദുർഗയെ വിട്ടുപിരിഞ്ഞിട്ടില്ല.

”നിസ്സാൻ ടെറാനോ എടുത്തതിൽപ്പിന്നെ ദീർഘദൂര യാത്രകളിൽ ക്ഷീണം എന്തെന്ന് ഞാൻ അറിഞ്ഞിട്ടേയില്ല. പാട്ടും കേട്ട് എത്ര ദൂരം വേണമെങ്കിലും ഒറ്റയ്ക്ക് വാഹനമോടിക്കാൻ ഞാൻ തയാർ. ചെന്നൈയിലേക്കും ബംഗലുരുവിലേക്കുമൊക്കെ ഞാൻ ഒറ്റയ്ക്ക് യാത്ര പോകുന്നത് നിസ്സാൻ ടെറാനോയിലാണ്. ഹൈവേകളിൽ 120 കിലോമീറ്റർ വേഗത്തിൽ വരെ കത്തിച്ചുവിടാറുണ്ട് ഞാൻ. ഒരിക്കലും നിസ്സാൻ വാഹനങ്ങൾ ഒരു അപകടവും എനിക്ക് വരുത്തിയിട്ടില്ല. നിരത്തിൽ ഒരിക്കലും ചതിച്ചിട്ടുമില്ല,” ദുർഗാ വിശ്വനാഥിന് നിസ്സാൻ ടെറാനോയേയും നിസാൻ മൈക്രയേയും പറ്റി പറയുമ്പോൾ നൂറു നാവാണ്. സംഗീതം പോലെ തന്നെ ഡ്രൈവിങ്ങിനെ സ്‌നേഹിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം നിസ്സാന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നുമാണിത്. 3900 ആർ പി എമ്മിൽ 108 ബി എച്ച് പി ശേഷിയും 2250 ആർ പി എമ്മിൽ 248 ന്യൂട്ടൺ മീറ്റർ ടോർക്കും വാഗ്ദാനം നൽകുന്ന 1461 സി സിയുടെ വാഹനമാണ് ടെറാനോ. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ വാഹനത്തിന് ലിറ്ററിന് 19.1 കിലോമീറ്റർ മൈലേജുമുണ്ട്. 475 ലിറ്റർ ബൂട്ട് സ്‌പേസും 50 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയുമുള്ളതിനാൽ ദീർഘദൂരയാത്രകൾക്ക് ഉത്തമ പങ്കാളി കൂടിയാണ് ഈ വാഹനം. വെറുതെയല്ല ടെറാനോ വന്നതിൽപ്പിന്നെ ദുർഗയുടെ ദീർഘദൂരയാത്രകളെല്ലാം തന്നെ അതിലായി മാറിയത്.

Durga with her father Viswanathan

എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ കണ്ണൻകുളങ്ങരയിൽ ജയദുർഗ എന്ന വീടിനുമുന്നിൽ തന്നെ വിശ്രമിക്കുന്നുണ്ട് ദുർഗ വിശ്വനാഥിന്റെ ടെറാനോ. ബി എസ് എൻ എല്ലിൽ എഞ്ചിനീയറായ എം ബി വിശ്വനാഥന്റേയും സ്‌കൂൾ അധ്യാപികയായ ഷൈലജ വിശ്വനാഥന്റേയും മകളായ ദുർഗ മൂന്നു വയസ്സു മുതൽ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയതാണ്. മൂന്നു വയസ്സിൽ അമ്മയിൽ നിന്നും താരാട്ടുകൾ പഠിച്ചുകൊണ്ടാണ് തുടക്കം. അഞ്ചാം വയസ്സിലായിരുന്നു ആദ്യ കച്ചേരി. എടവനക്കാട് സുധനും പരേതനായ ഗണേശൻ മാസ്റ്ററും ഹിന്ദുസ്ഥാനി, മറാട്ടി ഭജനുകളിൽ തങ്കമണി ടീച്ചറുമായിരുന്നു ഗുരുക്കന്മാർ. ഇപ്പോൾ ഫോർട്ടുകൊച്ചിയിൽ എം പി രാമസ്വാമി ഭാഗവതരുടെ കീഴിൽ ഉന്നത പഠനം നേടിക്കൊണ്ടിരിക്കുകയാണ് ദുർഗ. പതിനെട്ട് വയസ്സാകുന്നതിനു മുമ്പു തന്നെ നിരവധി കച്ചേരികൾ നടത്തിക്കഴിഞ്ഞ ദുർഗ ഇതികം 450ൽ അധികം വേദികളിൽ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. കച്ചേരി പ്രോത്സാഹിപ്പിക്കുന്നതിനുള്ള അംഗീകാരം എന്ന നിലയിൽ 2004ൽ ചെമ്പൈ സ്മാരക പുരസ്‌കാരം നൽകി ദുർഗയെ കേരള സർക്കാർ ആദരിക്കുകയും ചെയ്തു.

2007ൽ ദൂരദർശനിൽ ഒന്നാം രാഗം എന്ന പരിപാടിയിൽ ഗാനം ആലപിച്ചുകൊണ്ടാണ് വിഷ്വൽ മീഡിയയിലേക്കുള്ള ദുർഗയുടെ രംഗപ്രവേശം. പിന്നീടാണ് ഐഡിയ സ്റ്റാർ സിംഗറിൽ പങ്കെടുക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തത്. 2002ൽ ആലങ്കുടി പക്കീർ സ്വാമിക്കൊപ്പം നാദസ്വര കച്ചേരിയിൽ പങ്കെടുത്തുകൊണ്ട് ക്ലാസിക്കൽ സംഗീതജ്ഞരുടെ പ്രതിഭാധനരുടെ പട്ടികയിലേക്ക് ദുർഗ പ്രവേശിക്കുകയും ചെയ്തു. യേശുദാസും ചിത്രയും സുശീലയും എസ് പി ബാലസുബ്രഹ്മണ്യവും ശങ്കർ മഹാദേവനും ഹരിഹരനും വേണുഗോപാലും മധു ബാലകൃഷ്ണനുമടക്കം ഒട്ടുമിക്ക സംഗീതജ്ഞർക്കുമൊപ്പം ഗാനമേളകളിൽ ഇന്ന് ഒരു നിത്യസാന്നിധ്യമാണ് ദുർഗ. മലയാളത്തിലും തമിഴിലും കന്നഡയിലും വിവിധ സിനിമകളിലും പിന്നണി ഗായികയായിട്ടുണ്ട്. ഇതിനു പുറമേ, അല്ലു അർജുന്റെ തെലുങ്ക് സിനിമകളുടെ മലയാളം റീമേക്കുകളുടെയെല്ലാം പാട്ടുകൾ പാടിയിരിക്കുന്നതും ദുർഗ വിശ്വനാഥ് തന്നെ. ആയിരത്തിലധികം ഭക്തിഗാനങ്ങളും ദുർഗ ആലപിച്ചിട്ടുണ്ട്. നാടൻ പാട്ടുകളും ലളിതഗാനവും ആൽബം ഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം അഞ്ഞൂറിലധികം സി ഡികളും പുറത്തിറങ്ങി. ലളിതസഹസ്രനാമം പോലുള്ള പാരമ്പര്യസംഗീത കാസറ്റുകളും ദുർഗയുടേതായി പുറത്തുവന്നിട്ടുണ്ട്.

നിസ്സാൻ ടെറാനോയാണ് ഇപ്പോൾ ഈ ഗായികയുടെ ഉറ്റചങ്ങാതിയെങ്കിലും ആദ്യവാഹനം സൈക്കിളായിരുന്നു. സമൂഹം സ്‌കൂളിലേക്കുള്ള യാത്രകളിൽ പല വേലിയും മതിലുമൊക്കെ ഇടിച്ചു തകർത്തുകൊണ്ടായിരുന്നു തന്റെ സഞ്ചാരമെന്ന് ദുർഗയുടെ തമാശ. ”കുടുംബവുമൊത്തുള്ള യാത്രകൾക്ക് മുത്തച്ഛന്റെ അംബാസിഡർ കാറാണ് ഉപയോഗിച്ചിരുന്നത്. അതോടിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സൈക്കിളോടിച്ച് വേലി തകർക്കുന്ന പേരക്കുട്ടിക്ക് വാഹനം നൽകുന്നതിനോട് മുത്തച്ഛന് അത്ര താൽപര്യമുണ്ടായിരുന്നില്ല,” ദുർഗയ്ക്ക് പൊട്ടിച്ചിരി. ഐഡിയ സ്റ്റാർ സിംഗറിൽ സമ്മാനമായി ലഭിച്ച കാർ ഓടിച്ചു പഠിച്ചശേഷം ആദ്യമായി സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് വാങ്ങിയത് ഒരു നിസ്സാൻ മൈക്രയായിരുന്നുവെന്നു നേരത്തെ പറഞ്ഞുവല്ലോ. ദീർഘദൂര യാത്രകൾ നിരന്തരം വേണ്ടി വന്നപ്പോഴാണ് നിസ്സാൻ ടെറാനോ ടെസ്റ്റ് ഡ്രൈവ് ചെയ്തത്. ”ആദ്യ ഡ്രൈവിൽ തന്നെ എനിക്ക് ടെറാനോ നന്നായി ഇഷ്ടപ്പെട്ടു. ടെറാനോയിൽ ഗോവയിലേക്കും ചെന്നൈയിലേക്കും ബംഗലുരുവിലേക്കുമൊക്കെ ഞാൻ പോയിട്ടുണ്ട്. സംഗീത പരിപാടി കഴിഞ്ഞ് ഒരുപാട് ക്ഷീണം തോന്നിയാൽ മാത്രമേ ഞാൻ കാറിന്റെ കീ ഡ്രൈവറെ ഏൽപിക്കാറുള്ളു. എ ബി എസ്സും ഇ ബി ഡിയും ബ്രേക്ക് അസിസ്റ്റും രണ്ട് എയർ ബാഗുമൊക്കെയുള്ള വാഹനം എനിക്ക് യാത്രകളിൽ പൂർണ സുരക്ഷിതത്വം ഒരുക്കുന്നുണ്ട്,” ദുർഗ പറയുന്നു. അവധി ദിവസങ്ങളിൽ യു കെ ജി വിദ്യാർത്ഥിയായ മകൾ ദിയയ്‌ക്കൊപ്പമാണ് ദുർഗയുടെ സഞ്ചാരം.

നാല് സ്പീക്കറുകളുള്ള മ്യൂസിക് സിസ്റ്റമാണ് ടെറാനോയുടേതെങ്കിലും ഒരു സബ് വൂഫറും അഡീഷണൽ സ്പീക്കറുമെല്ലാം ഗായികയായ ദുർഗ തന്റെ വാഹനത്തിൽ കുറച്ചുകാലം മുന്നേ വരെ പിടിപ്പിച്ചിരുന്നു. ഗായികയായതിനാൽ എല്ലാ യാത്രകളിലും സംഗീതം കൂട്ടായി ഉണ്ടാകുകയും ചെയ്യും. മ്യൂസിക് ഓഫ് ചെയ്താൽ ദുർഗ സ്വയം പാടാനും തുടങ്ങും. സംഗീതസാന്ദ്രമാണ് ടെറാനോയിലെ ദുർഗയുടെ എല്ലാ യാത്രകളും. സംഗീതമാണ് ജീവിതം എന്നു വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം യാത്രകളിലും ജീവിതത്തിലും സംഗീതമില്ലാതെ പറ്റില്ലല്ലോ.
നിരത്തിൽ തിരക്കില്ലെങ്കിൽ സാമാന്യം നല്ല വേഗത്തിൽ തന്നെയാണ് ദുർഗയുടെ പോക്ക്. ”എത്ര വേഗത്തിൽ പോയാലും എനിക്ക് നിയന്ത്രണം നഷ്ടപ്പെടുന്ന തരത്തിൽ ഞാൻ ടെറാനോ ഓടിക്കാറില്ല. മികച്ച ബ്രേക്കിങ് സംവിധാനമാണ് ടെറാനോയ്ക്ക് ഉള്ളതെന്നതിനാൽ എവിടേയും പിടിച്ചാൽ കിട്ടുകയും ചെയ്യും.

അനായാസമായ ഡ്രൈവിങ്ങായതിനാൽ ടെറാനോ ഒരിക്കലും എന്നെ മടുപ്പിക്കുന്നുമില്ല,” ദുർഗ പറയുന്നു. മാനുവൽ വാഹനം ഓടിക്കാൻ ഇഷ്ടപ്പെടുന്നയാളായതി നാൽ ഓട്ടോമാറ്റിക് കാറിലേക്ക് നോട്ടമൊന്നുമില്ല ദുർഗയ്ക്ക്. ”മാനുവലായി ഗിയർ ഷിഫ്റ്റ് ചെയ്ത് വാഹനമോടിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ആളാണ് ഞാൻ എന്നതിനാലാണ് മാനുവൽ ട്രാൻസ്മിഷനുള്ള ടെറാനോ ഞാനെടുത്തതു തന്നെ,” ദുർഗയിലെ ഡ്രൈവ് ക്രേസി വുമൻ പുറത്തുചാടുകയാണ്.

എന്തായാലും നിസ്സാന്റെ മൈക്രയോടും ടെറാനോയോടുമുള്ള ഇഷ്ടം ദുർഗയുടെ വാക്കുകളിലെല്ലാം തന്നെ പ്രകടം. ഇത്രത്തോളം ഒരു വാഹനം ഒരു ഗായികയെ കീഴടക്കിയിരിക്കുന്ന കാഴ്ച സ്മാർട്ട് ഡ്രൈവ് കാണുന്നതും ഇതാദ്യമായി തന്നെ$

For Enquiries on
Nissan Terrano
EVM NISSAN
Calicut
Ph: 81119 90668

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>