ബൈജു എൻ നായർക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
December 20, 2019
കാർ ഡീകാർബണൈസ് ചെയ്താലുള്ള ഗുണങ്ങൾ എന്തെല്ലാം?
January 13, 2020

Exclusive: ബെൻസിന്റെ ഇന്ത്യയിലെ ആദ്യത്തെ വൈദ്യുത കാർ നാളെ പൂനെയിൽ പ്രദർശിപ്പിക്കും

യൂറോപ്പിൽ വിപണിയിലുള്ള ഇക്യുസി എസ് യു വിയുടെ ഇന്ത്യൻ പതിപ്പായിരിക്കും പൂനെയിൽ അവതരിപ്പിക്കപ്പെടുന്ന മോഡൽ എന്നാണ് കരുതപ്പെടുന്നത്.

മെർസിഡസ് ബെൻസ് തങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വൈദ്യുത കാറായ ഇക്യു ഇലക്ട്രിക് കാർ നാളെ പൂനെയിലെ ഛാക്കണിൽ നടക്കുന്ന ചടങ്ങിൽ പ്രദർശിപ്പിക്കും. നിലവിൽ യൂറോപ്പിൽ വിപണിയിലുള്ള ഇക്യുസി എസ് യു വിയുടെ ഇന്ത്യൻ പതിപ്പായിരിക്കും പൂനെയിൽ അവതരിപ്പിക്കപ്പെടുന്ന മോഡൽ എന്നാണ് കരുതപ്പെടുന്നത്.


രണ്ട് വൈദ്യുത മോട്ടോറുകളുള്ളതാണ് ഇക്യുസിയുടെ എഞ്ചിൻ. മുന്നിലും പിന്നിലുമായുള്ള മോട്ടോറുകൾ 407 ബി എച്ച് പി ശേഷിയും 765 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ് വാഗ്ദാനം ചെയ്യുക. സ്‌പോർട്‌സ് മോഡിൽ ഇക്യുസിയ്ക്ക് പൂജ്യത്തിൽ നിന്നും നൂറു കിലോമീറ്റർ വേഗമാർജിക്കാൻ കേവലം 5.1 സെക്കൻഡുകൾ മാത്രം മതി. മണിക്കൂറിൽ 180 കിലോമീറ്ററാണ് പരമാവധി വേഗം. ഒറ്റചാർജിങ്ങിൽ 400 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകുന്നതാണ് ഇക്യുസിയുടെ 80 കിലോവാട്ട്അവർ ശേഷിയുള്ള ലിതിയം -അയോൺ ബാറ്ററി.

ഓട്ടോ എക്‌സ്‌പോയ്ക്കു മുന്നോടിയായി ജനുവരി 14-ന് ഛാക്കണിലെ മെർസിഡസ് ബെൻസ് ഇന്ത്യാ പ്ലാന്റിൽ നടക്കുന്ന ചടങ്ങിൽ ഇക്യുസി അവതരിപ്പിക്കപ്പെടുകയാണെങ്കിൽ ഓട്ടോഎക്‌സ്‌പോയിൽ ഇക്യുഎ അവതരിപ്പിക്കപ്പെടാനുള്ള സാധ്യതയും കാണുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>