Test Drive: Renault Triber
September 14, 2019
Travel Blues by C Radhakrishnan
September 18, 2019

Credible Partner: Visit to SS Mahindra, Thiruvanthapuram

SS Mahindra, Thiruvanthapuram

തിരുവനന്തപുരത്തെ മഹീന്ദ്ര ഡീലർഷിപ്പായ എസ് എസ് മഹീന്ദ്ര സെപ്തംബർ 18ന് ഉൽഘാടനം ചെയ്യപ്പെടുകയാണ്. വാഹനവിപണനരംഗത്തും സർവീസ് രംഗത്തും പ്രൊഫഷണലിസവും മികവും തെളിയിച്ച എസ് എസ് ഗ്രൂപ്പുമായി വാഹനഭീമനായ മഹീന്ദ്ര കൈകോർക്കാൻ തീരുമാനിച്ചത് ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സെയിൽസ് വിഭാഗവും അത്യാധുനിക സംവിധാനങ്ങളുള്ള സർവീസ് സെന്ററും കേരളത്തിലെ ഏറ്റവും വലിയ ഈ മഹീന്ദ്ര ഡീലർഷിപ്പിന് സ്വന്തം.

എഴുത്ത്: ജെ ബിന്ദുരാജ് ഫോട്ടോ: അഖിൽ അപ്പു

മത്സരാധിക്യം നിറഞ്ഞതാണ് ഇന്നത്തെ വാഹനവിപണി. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി നിരവധി പുതിയ കാർ ബ്രാൻഡുകളാണ് ഇന്ത്യൻ വിപണിയിലേക്കെത്തുന്നത്. താങ്ങാനാകുന്ന നിരക്കിൽ ഏറ്റവുമധികം ഫീച്ചറുകളോടു കൂടി വാഹനങ്ങൾ പുറത്തിറക്കുന്നതാണ് ഇന്ന് വാഹനരംഗത്തെ ഈ മത്സരത്തിന്റെ വിധിനിർണായക ഘടകം. നിരവധി പുതിയ ബ്രാൻഡുകൾ വിപണിയിലെത്തിയെങ്കിലും മഹീന്ദ്ര എന്ന ഇന്ത്യൻ നിർമ്മിത ബ്രാൻഡിനോടുള്ള ഇന്ത്യക്കാരന്റെ വിശ്വാസത്തിൽ തെല്ലും മങ്ങലേൽപിക്കാൻ അവയ്ക്കായില്ലെന്നതിന്റെ സൂചനയാണ് വാഹനനിർമ്മാണ രംഗത്ത് പൊതുവേ അലയടിച്ച മാന്ദ്യത്തിന്റെ സമയത്തും നല്ല വിൽപന സാധ്യമാക്കാൻ മഹീന്ദ്രയ്ക്ക് സാധിച്ചത്. കാലത്തിനൊത്ത് മാറാനും ഉപഭോക്താവിന്റെ ആവശ്യങ്ങളനുസരിച്ച് അന്താരാഷ്ട്ര നിലവാരത്തിൽ വാഹനങ്ങൾ പുറത്തിറക്കാനും സാധിക്കുന്നതു കൊണ്ടാണ് മഹീന്ദ്രയ്ക്ക് വിപണിയിൽ ആധിപത്യം നിലനിർത്താൻ കഴിയുന്നതെന്ന കാര്യത്തിൽ സംശയമില്ല. കമ്പനി പുലർത്തിപ്പോരുന്ന ഈ അന്താരാഷ്ട്ര നിലവാരവും പ്രവർത്തനമികവും ഉപഭോക്താവിന് ദൃശ്യമാകുന്നത് വാഹനങ്ങളിലൂടെ മാത്രമല്ല. മികച്ച ഡീലർഷിപ്പുകളും സർവീസ് സെന്ററുകളുമാണ് ഏതൊരു വാഹന ബ്രാൻഡിന്റേയും ഭാവി നിർണയിക്കുന്നതിൽ സുപ്രധാനമായ ഘടകം. കാലത്തിനൊത്ത് വാഹനങ്ങളുടെ രൂപകൽപനയും നിർമ്മിതിയും പെർഫോമൻസും മെച്ചപ്പെടുത്തിയ കമ്പനി അതിനാലാണ് അത്യാധുനികവും അന്താരാഷ്ട്ര നിലവാരമുള്ളതുമായ ഷോറൂമുകളിലൂടെ ഇന്ന് ഉപഭോക്താവിലേക്ക് കൂടുതൽ ചേർന്നു നിൽക്കാൻ താൽപര്യപ്പെടുന്നത്. ഉപഭോക്താക്കളുടെ വിശ്വാസമാണ് വിജയത്തിന് ആധാരമെന്ന് തിരിച്ചറിയുന്ന കമ്പനി അതുകൊണ്ടു തന്നെ വാഹനവിപണനരംഗത്ത് തഴക്കവും പഴക്കവുമുള്ള, സമർത്ഥരായ ഡീലർമാരെയാണ് തങ്ങളുടെ വാഹനങ്ങളുടെ വിൽപനയ്ക്ക് ചുമതലപ്പെടുത്താറുള്ളത്.

Discussion space and display area in SS Mahindra

അത്തരത്തിലുള്ള ഒരു ഡീലർക്കായുള്ള മഹീന്ദ്രയുടെ അന്വേഷണം ചെന്നെത്തി നിന്നത് നിരവധി വാഹനബ്രാൻഡുകളുടെ ഡീലർഷിപ്പുകൾ ഇന്ന് സമർത്ഥമായി കൈകാര്യം ചെയ്തുവരുന്ന തിരുവല്ല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എസ് എസ് ഗ്രൂപ്പിലേക്കാണ്. തലസ്ഥാനനഗരിയിൽ പേരൂർക്കടയ്ക്കടുത്ത വഴയിലയിൽ വിന്നേഴ്‌സ് നഗറിൽ ഒന്നര മാസം മുമ്പ് പ്രവർത്തനം ആരംഭിച്ച എസ് എസ് മഹീന്ദ്ര എന്ന പേരിൽ സ്ലീബ ആന്റ് സൺസ് ഓട്ടോമോട്ടീവ് പ്രൈവറ്റ് ലിമിറ്റഡ് രൂപീകരിച്ച പുതിയ മഹീന്ദ്ര ഡീലർഷിപ്പ് ഈ വരുന്ന സെപ്തംബർ 18ന് ഉദ്ഘാടനത്തിനൊരുങ്ങുകയാ ണ്. കേരളത്തിലെ ഏറ്റവും വലിയ മഹീന്ദ്ര ഡീലർഷിപ്പാണ് അത്. എണ്ണായിരം ചതുരശ്ര അടിയിലുള്ള ഈ അത്യാധുനിക മഹീന്ദ്ര ഷോറൂമിൽ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളും ഉപഭോക്താവിന് ഡിജിറ്റൽ മാധ്യമത്തിലൂടെ വാഹനത്തെ അനുഭവിച്ചറിയാനുള്ള സൗകര്യമെല്ലാം ഒരുക്കിയിട്ടുണ്ട്. 20,000 ചതുരശ്ര അടിക്കു മുകളിലുള്ള എല്ലാ ആധുനിക സംവിധാനങ്ങളുള്ള സർവീസ് സെന്ററും ഡീലർഷിപ്പിൽ തന്നെ ഒരുക്കിയിട്ടുമുണ്ട്. എൺപതു ബേകളുള്ള ഈ സർവീസ് സെന്ററിൽ 40 ഓട്ടോമേറ്റഡ് ലിഫ്റ്റുകളും പാസഞ്ചർ കാറുകൾക്കും കൊമേഴ്‌സ്യൽ വാഹനങ്ങൾക്കും പ്രത്യേകം സർവീസ് വിഭാഗങ്ങളുമുണ്ട്.

Customer lounges in Sales division

”ഉപഭോക്താവിന് ഏറ്റവും മികച്ച അനുഭവം ഒരുക്കുന്നതിൽ എല്ലാക്കാലത്തും പ്രത്യേക ശ്രദ്ധ പുലർത്തിയിട്ടുള്ള പ്രസ്ഥാനമാണ് എസ് എസ് ഗ്രൂപ്പ്. വിൽപനയിലും വിൽപനാന്തര സേവനത്തിലും എപ്പോഴും ഒരുപടി മുന്നിൽ നിൽക്കുന്നു ഞങ്ങൾ. ഹ്യുണ്ടായ്, ഹോണ്ട, ടി വി എസ് തുടങ്ങിയ ബ്രാൻഡുകളുടെ ഡീലർഷിപ്പുകൾ കാലങ്ങളായി നടത്തിവരുന്ന എസ് എസ് ഗ്രൂപ്പിന്റെ വിശ്വാസ്യതയും ജനപ്രിയതയുമാകാം ഞങ്ങളോട് മഹീന്ദ്ര ഡീലർഷിപ്പ് ഏറ്റെടുക്കാമോയെന്ന് മഹീന്ദ്ര തിരക്കാൻ കാരണം. മഹീന്ദ്രയെപ്പോലെ, ഇന്ത്യയിലെ ഏറ്റവും ശക്തമായ ഒരു വാഹനബ്രാൻഡുമായി ഇതാദ്യമായി കൈകോർക്കുമ്പോൾ ഉപഭോക്താവിന് ഏറ്റവും മികച്ച അനുഭവം തന്നെ ഞങ്ങളുടെ ഷോറൂമിലും സർവീസ് സെന്ററിലും ലഭിക്കണമെന്ന കാര്യത്തിൽ ഞങ്ങൾക്ക് നിർബന്ധമുണ്ട്,” എസ് എസ് മഹീന്ദ്രയുടെ ചെയർമാനും ഡയറക്ടറുമായ സ്ലീബാ കോശി പറയുന്നു. സ്ലീബാ കോശിയും അദ്ദേഹത്തിന്റെ ഭാര്യ സാറാമ്മ സ്ലീബയും മകൻ സിബി സ്ലീബയുമാണ് 200 കോടി രൂപയുടെ ആസ്തിയുള്ള എസ് എസ് ഗ്രൂപ്പിന്റെ അമരക്കാർ. ഓട്ടോമൊബൈൽ എഞ്ചിനീയറിങ് ബിരുദമുള്ള സിബി സ്ലീബ മാനേജിങ് ഡയറക്ടറും സാറാമ്മ സ്ലീബ ഡയറക്ടറുമാണ്. എസ് എസ് ഗ്രൂപ്പ് തെക്കൻ കേരളത്തിലെ ഏറ്റവും മികച്ച വാഹനഡീലറായി പേരെടുക്കാനുള്ള പ്രധാന കാരണം മേന്മയിൽ ഇവർ പുലർത്തുന്ന കർക്കശ സമീപനമാണ്. കമ്പനി നേരിട്ട് പരിശീലനം നൽകിയ ടെക്‌നീഷ്യന്മാരും ഉപഭോക്താവിന്റെ ആവശ്യങ്ങളറിഞ്ഞ് പ്രവർത്തിക്കുന്ന മികവുറ്റ സെയിൽസ് ടീമും തങ്ങളുടെ വാഹന ഡീലർഷിപ്പുകളിലെല്ലാം കെട്ടിപ്പടുക്കാൻ എസ് എസ് ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്.

Reception

”ഉപഭോക്തൃസംതൃപ്തിയിലും മറ്റ് പാരാമീറ്ററുകളിലും എസ് എസ് മഹീന്ദ്ര കേരളത്തിലെ മറ്റ് ഡീലർഷിപ്പുകൾക്കെല്ലാം മാതൃകയായി മാറുന്ന തരത്തിൽ മാറണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എസ് എസ് ഗ്രൂപ്പിന്റെ മറ്റ് വാഹനഡീലർഷിപ്പുകളിൽ ലഭിക്കുന്ന അതേ മികവും പ്രൊഫഷണലിസവും എസ് എസ് മഹീന്ദ്രയിലും കസ്റ്റമർക്ക് പ്രതീക്ഷിക്കാം. വിൽപനയിലും വിൽപനാന്തര സേവനത്തിലും എന്നും എപ്പോഴും മികവ് നിലനിർത്താനാണ് ഞങ്ങൾ യത്‌നിക്കുന്നത്,” എസ് എസ് മഹീന്ദ്രയുടെ മാനേജിങ് ഡയറക്ടർ സിബി സ്ലീബ പറയുന്നു. മഹീന്ദ്ര തങ്ങളുടെ ഡീലർഷിപ്പിനായി സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുമ്പോഴും എപ്പോഴും ഈ മികവ് തന്നെയാണ് പ്രധാന മാനദണ്ഡമായി കണക്കാറുള്ളത്. തങ്ങളുടെ വാഹനങ്ങൾ ഏറ്റവും മികച്ചയിടങ്ങളിലൂടെ തന്നെ ഉപഭോക്താവിലേക്ക് എത്തണമെന്നും ഏറ്റവും മികച്ച വിൽപനാനന്തര സേവനം തന്നെ ഉപഭോക്താവിന് ലഭ്യമാകണമെന്നും ആ വാഹനഭീമൻ ആഗ്രഹിക്കുന്നു.

Display of vehicles

ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ രണ്ടാം വീട് പോലെ തന്നെയാകണം ഒരു വാഹനഡീലർഷിപ്പ് എന്നാണ് മഹീന്ദ്ര വിശ്വസിക്കുന്നത്. പാസഞ്ചർ കാറുകൾക്കു പുറമേ, കൊമേഴ്‌സ്യൽ വാഹനങ്ങൾക്കു കൂടിയുള്ള വിപണനകേന്ദ്രമാണ് തിരുവന ന്തപുരത്തെ എസ് എസ് മഹീന്ദ്ര. അൾട്ടൂരാസ് ജി 4, എക്‌സ് യുവി 500 തുടങ്ങിയ പ്രീമിയം കാറുകൾക്കു പുറമേ, എക്‌സ് യു വി 300, മരാസോ, ബൊലേറോ, കെയുവി 100 എൻ എക്‌സ്ടി, ടിയുവി 300 തുടങ്ങിയ പാസഞ്ചർ കാറുകളും ബൊലേറോ പിക്അപ്പുകൾ, ബൊലേറോ മാക്‌സി ട്രക്ക് തുടങ്ങിയ പിക്ക്അപ്പുകളും ഇവിടെയുണ്ട്. ഉപഭോക്താക്കളുടെ സൗകര്യത്തിനായി സെയിൽസും സർവീസും ഞായറാഴ്ചകളിലും പ്രവർത്തിക്കുന്നുണ്ടെന്ന സവിശേഷതയും എസ് എസ് മഹീന്ദ്രയ്ക്കുണ്ട്.

Chairman of SS Group Sleeba Koshy and his son and Managing Director Siby Sleeba

തിരുവനന്തപുരത്തെ എസ് എസ് മഹീന്ദ്രയുടെ വലുപ്പം പുറമേ നിന്നു വീക്ഷിക്കുമ്പോൾ തന്നെ നമുക്ക് ബോധ്യമാകും. രണ്ടര ഏക്കറിലധികം ഭൂമിയിലാണ് ഡീലർഷിപ്പും സർവീസ് സെന്ററും സ്ഥിതി ചെയ്യുന്നത്. ആകർഷകമായി നിർമ്മിച്ച ഒരു ഇരുമ്പു മേൽപ്പാലത്തിലൂടെ ഉപഭോക്താവിന് മൂന്നു നിലകളിലായി നിർമ്മിച്ച കെട്ടിടസമുച്ചയത്തിലേക്ക് എത്താനാകും. അതിനു തൊട്ടുചേർന്നു തന്നെ 20,000 ചതുരശ്ര അടിയിൽ നാലു കസ്റ്റമർമാരെ ഒരേ സമയം അറ്റൻഡ് ചെയ്യാനാകുന്ന തരത്തിൽ മനോഹരമായി നിർമ്മിച്ച സർവീസ് റിസപ്ഷനോടു കൂടിയ സർവീസ് സെന്ററുമുണ്ട്. എസ് എസ് മഹീന്ദ്രയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ നമ്മുടെ ശ്രദ്ധയിലെത്തുക കസ്റ്റമറിന് അവിടെ ലഭിക്കുന്ന രാജകീയമായ സ്വീകരണമാണ്. ‘മഹീന്ദ്ര നമസ്‌കാർ’ പറഞ്ഞ് റിസപ്ഷനിസ്റ്റ് കസ്റ്റമറെ എതിരേറ്റശേഷം നേരെ കസ്റ്റമർ ലോഞ്ചിലേക്ക് കൊണ്ടുപോയി വെൽകം ഡ്രിങ്ക്‌സ് നൽകുന്നു. രണ്ട് കസ്റ്റമർ ലോഞ്ചുകളാണ് വിശാലമായ ഷോറൂമിനകത്ത് സജ്ജമാക്കിയിട്ടുള്ളത്. വലിയ എൽ ഇ ഡി സ്‌ക്രീനോടു കൂടിയ ടെലിവിഷനുകൾ അവിടെയുണ്ട്. കസ്റ്റമർ ലോഞ്ചിനടുത്തു തന്നെ ഒരു കോഫി ബാറും സജ്ജമാക്കിയിട്ടുണ്ട്. ഡ്രിങ്ക്‌സിനുശേ ഷം കസ്റ്റമറെ സെയിൽസ് എക്‌സിക്യൂട്ടീവ് ഡിസ്‌കഷൻ ടേബിളിലേക്ക് നയിക്കുന്നു. ”ഒരു സെയിൽസ് എക്‌സിക്യൂട്ടീവ് എന്നതിനപ്പുറം ഒരു വാഹന കൺസൾട്ടന്റ് എന്ന നിലയിലാണ് ഞങ്ങളുടെ എക്‌സിക്യൂട്ടീവുകൾ പ്രവർത്തിക്കുന്നത്. ഉപഭോക്താവിന്റെ കുടുംബ പശ്ചാത്തലവും കുടുംബാംഗങ്ങളുടെ എണ്ണവും ജോലിയുമൊക്കെ തിരക്കിയശേഷം ആ കുടുംബത്തിന് ഏതു വാഹനമാണ് ഏറ്റവും ഉപയോഗപ്രദമാകുകയെന്ന് എക്‌സിക്യൂട്ടീവ് നിർദ്ദേശിക്കുന്നു.

SS Family

വാഹനത്തിന്റെ ഫീച്ചറുകൾ വർണിച്ചു നൽകാൻ ടാബുകളാണ് ഉപയോഗിക്കുന്നതെന്നതിനു പുറമേ, വാഹനത്തിന്റെ ഫീച്ചറുകൾ ഡിജിറ്റലായി അനുഭവിച്ചറിയാൻ ഐവിആർ സംവിധാനവും എസ് എസ് മഹീന്ദ്ര ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിനുശേഷം കസ്റ്റമർക്ക് വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ് നൽകുകയും വാഹനം ബുക്ക് ചെയ്യുന്ന നടപടികളിലേക്ക് കടക്കുകയും ചെയ്യും,” എസ് എസ് മഹീന്ദ്രയുടെ ജനറൽ മാനേജർ (സെയിൽസ് ആന്റ് മാർക്കറ്റിങ്) കോശി തോമസ് പറയുന്നു. ഫിനാൻസ്, ഇൻഷുറൻസ് വിഭാഗ വും യൂസ്ഡ്‌സ് കാറുകളുടെ എക്‌സ്‌ചേഞ്ചിനായി ‘എക്‌സ് മാർട്ട്’ എന്ന വിഭാഗവും എസ് എസ് മഹീന്ദ്രയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനെല്ലാം പുറമേ, സെയിൽസ് ടീമിന്റെ നേതൃത്വം വഹിക്കുന്നത് ഒരു വനിതയാണെന്ന പ്രത്യേകതയും എസ് എസ് മഹീന്ദ്രയ്ക്ക് സ്വന്തം. ബീത്ത പ്രശാന്ത് എന്ന വാഹനവിപണനരംഗത്ത് അനുഭവപരിജ്ഞാനമുള്ള ഈ പ്രൊഫഷണൽ വനിതാശാക്തീകരണരംഗത്ത് എസ് എസ് ഗ്രൂപ്പ് ക്രിയാത്മകമായ സമീപനമാണ് പുലർത്തുന്നതെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. വിശാലമായ സെയിൽസ് ബാക്ക് ഓഫീസ് സൗകര്യവും ഇവിടെയുണ്ട്. സെയിൽസിലും സർവീസിലുമായി മൊത്തം 150 ജീവനക്കാരാണ് എസ് എസ് മഹീന്ദ്രയ്ക്കുള്ളത്. ആറ്റിങ്ങലും നെടുമങ്ങാടും വെഞ്ഞാറന്മൂടും നെയ്യാറ്റിൻകരയും എസ് എസ് മഹീന്ദ്ര സെയിൽസ് ഔട്ട്‌ലെറ്റുകളും ഒരുക്കിയിട്ടുണ്ട്. ആറ്റിങ്ങൽ സർവീസ് സെന്ററും അവർ പദ്ധതിയിടുന്നുണ്ട്.

Vast and most advanced service centre of SS Mahindra. There 80 bays and out of which 40 are automated bays

വിശാലമായ ഡീലർഷിപ്പിനകത്ത് ഒരേ സമയം ഏഴ് വാഹനങ്ങൾ ഡിസ്‌പ്ലേ ചെയ്യാനുള്ള സംവിധാനം എസ് എസ് മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്. പ്രീമിയം കാറുകളായ അൾട്ടൂരാസ് ജി 4നും എക്‌സ് യു വി 500നും പ്രത്യേകവിഭാഗവും പാസഞ്ചർ കാറുകൾക്കും കൊമേഴ്‌സ്യൽ വാഹനങ്ങൾക്കും പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട്. ഓരോ വാഹനങ്ങളുടെ അടുത്തും സജ്ജമാക്കിയിട്ടുള്ള ഡിസ്‌പ്ലേ സ്‌ക്രീനിലൂടെ വാഹനത്തിന്റെ വിവരങ്ങളെല്ലാം തന്നെ ഉപഭോക്താവിന് ദൃശ്യമാകുകയും ചെയ്യും. പ്രധാന കെട്ടിടത്തിന്റെ മേൽത്തട്ടിലാണ് മാനേജിങ് ഡയറക്ടറുടേയും ചെയർമാന്റേയും ജനറൽ മാനേജറുടേയും ക്യാബിനുകളും കോൺഫറൻസ് മുറിയും ഒരുക്കിയിട്ടുള്ളത്. സെയിൽസ് ഡിവിഷനിൽ നിന്നും താഴേയ്ക്കിറങ്ങിയാൽ സർവീസ് വിഭാഗത്തിന്റെ വിവിധ ഡിവിഷനുകളാണ് താഴെയും മറ്റൊരു വിശാലമായ സർവീസ് സെന്ററിലുമായി സജ്ജീകരിച്ചിട്ടുള്ളത്. ഡീലർഷിപ്പിനു പിറകുവശത്തായി ബോഡി ഷോപ്പും പെയിന്റ് ബൂത്തും സജ്ജമാക്കിയിരിക്കുന്നു. 20,000 ചതുരശ്ര അടിയോളം വരുന്ന സർവീസ് സെന്ററാണ് എസ് എസ് മഹീന്ദ്രയിൽ നമ്മെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം. പൂർണമായും ശീതീകരിച്ച ഇതിന്റെ റിസപ്ഷൻ ആന്റ് സർവീസ് ബുക്കിങ് സ്ഥലത്ത് നാല് ഉപഭോക്താക്കളെ ഒരേ സമയം കൈകാര്യം ചെയ്യുന്നതിനായി സർവീസ് കാബിനുകൾ നൽകിയിരിക്കുന്നു.

Service reception

മഹീന്ദ്രയുടെ ആക്‌സസറികളുടെ ഒരു ഡിവിഷനും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ, എൽ ഇ ഡി സ്‌ക്രീനും മാഗസീനുകളും സജ്ജമാക്കിയ ആഡംബര സോഫകളോടു കൂടിയ കസ്റ്റമർ ലോഞ്ചും അതിനടുത്തായി ഡ്രൈവേഴ്‌സ് ലോഞ്ചും ഒരുക്കിയിരിക്കുന്നു. അതിനു പിന്നിൽ ജീവനക്കാർക്കായുള്ള പാൻട്രി ഡിവിഷനുമുണ്ട്. പ്രൗഢവും അത്യാധുനികവുമാണ് എസ് എസ് മഹീന്ദ്രയുടെ സർവീസ് സെന്റർ. സ്‌പെയർ പാർട്‌സുകൾക്കായി വിശാലമായ ഒരു ഡിവിഷനും ഇവിടെ ഒരുക്കിയിട്ടുണ്ട്. സർവീസ് റിസപ്ഷൻ കെട്ടിടത്തിന്റെ മേൽനിലയിലാണ് ജീവനക്കാർക്കായുള്ള ട്രെയിനിങ് സെന്ററും സർവീസ് ബാക്ക് ഓഫീസും മറ്റ് ക്യാബിനു കളും ഒരുക്കിയിട്ടുള്ളത്. എൺപതു ബേകളുള്ള സർവീസ് സെന്ററിൽ 40 ഓട്ടോമേറ്റഡ് ലിഫ്റ്റുകളാണുള്ളത്. അപകടത്തിൽപ്പെട്ട വാഹനങ്ങൾ സർവീസ് ചെയ്യുന്നതിനായുള്ള സൗകര്യവും വീൽ അലൈൻമെന്റ്, വീൽ ബാലൻസിങ് തുടങ്ങി എല്ലാ അത്യാധുനിക ഉപകരണങ്ങളും ഈ സർവീസ് സെന്ററിലുണ്ട്. പിക് അപ്പ് ആന്റ് ഡ്രോപ് സൗകര്യവും 24 മണിക്കൂർ ബ്രേക്ക് ഡൗൺ സർവീസും എസ് എസ് മഹീന്ദ്രയ്ക്കുണ്ട്.

Accessories division at SS Mahindra

തുടക്കമെന്ന നിലയ്ക്ക് ഒരു ദിവസം 50 വാഹനങ്ങളോളമാണ് സർവീസ് ചെയ്തുവരുന്നത്. ”ആരംഭിച്ച് ഒന്നര മാസത്തിനുള്ളിൽ തന്നെ 75ൽ അധികം വാഹനങ്ങൾ ഞങ്ങൾ വിറ്റഴിച്ചു കഴിഞ്ഞു. ഈ മാസം 130 വാഹനങ്ങളാണ് ഞങ്ങളുടെ വിൽപന ലക്ഷ്യം. മഹീന്ദ്ര വിവിധ മേഖലകളിൽ നൽകുന്ന പുരസ്‌കാരങ്ങൾ എസ് എസ് മഹീന്ദ്ര നേടുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് സംശയമില്ല. മികവുറ്റ പ്രൊഫഷണലുകളും ടെക്‌നീഷ്യന്മാരും മികച്ച മാനേജ്‌മെന്റുമുള്ളപ്പോൾ അതെല്ലാം സാധ്യമാകുന്നത് എളുപ്പമാണ്,” സ്ലീബാ കോശി പറയുന്നു. ജീവനക്കാർക്കായി പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ഇൻസെന്റീവുകൾ തുടങ്ങി എല്ലാ ആനുകൂല്യങ്ങളും എസ് എസ് മഹീന്ദ്ര നൽകുന്നുണ്ട്.

Training room

Back office at Service centre

Service centre customer Lounge

ഉപഭോക്താവിന് ഏറ്റവും മികച്ച അനുഭവമായിരി ക്കണം തങ്ങളുടെ ഡീലർഷിപ്പുകളിൽ നിന്നുണ്ടാകേണ്ടത് എന്നുറപ്പാക്കുന്നുണ്ട് എസ് എസ് മഹീന്ദ്ര. വാഹന ഡെലിവറി ഒരു ആഘോഷമായി തന്നെയാണ് ഇവിടെ നടക്കുന്നത്. ”ഞങ്ങൾ ഉപഭോക്താവിന് വാഹനം മാത്രമല്ല ഡെലിവർ ചെയ്യുന്നത്. സുന്ദരമായ ഓർമ്മകൾ കൂടിയാണ്. പ്രൗഢഗംഭീരമായ ചടങ്ങിലാണ് വാഹനഡെലിവറി നടക്കുക.

SS Mahindra makes Delivery ceremony a special occasion for all

Vehicle being delivered at marriage ceremony

സ്വീറ്റ് ബോക്‌സും കാർ കെയർ കിറ്റുമെല്ലാം ഉപഭോക്താവിന് ഡെലിവറിക്കൊപ്പം നൽകുന്നുവെന്നതിനു പുറമേ, ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളുമെടുത്ത് അവ മനോഹരമായി എഡിറ്റ് ചെയ്ത് എസ് എസ് മഹീന്ദ്രയുടെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്യുകയും ചെയ്യുന്നുണ്ട്. വാഹന ഡെലിവറിയോടെ കസ്റ്റമർ എസ് എസ് മഹീന്ദ്ര കുടുംബത്തിലെ അംഗമായി മാറുകയാണ്,” ജനറൽ മാനേജർ കോശി തോമസ് പറയുന്നു. ഉപഭോക്താവിന് വാഹനം വിമാനത്താവളത്തിലും വിവാഹസ്ഥലത്തും വരെ ഡെലിവറി നടത്തി അവരെ അത്ഭുതപ്പെടുത്തുന്നുമുണ്ട് എസ് എസ് മഹീന്ദ്ര. കഴിഞ്ഞ മാസം അൻസാർ- ജുംല ദമ്പതിമാരുടെ വിവാഹചടങ്ങിൽ എക്‌സ് യു വി 300 ഡെലിവർ ചെയ്തത് കൗതുകമുണർത്തിയിരുന്നു.

Koshy Thomas, GM, Sales&Marketing, SS Mahindra

Beetha Prasanth, Sales Manager, SS Mahindra

സോഷ്യൽ മീഡിയ മാർക്കറ്റിങ് രംഗത്തും എസ് എസ് മഹീന്ദ്ര സജീവമാണ്. ഫേസ് ബുക്ക് പേജുകളിലെ പ്രൊമോഷനു പുറമേ, ട്രാഫിക് ജംങ്ഷനുകളിലെ എൽ ഇ ഡി സ്‌ക്രീനുകളിലും കഫേകളിലെ ഡിസ്‌പ്ലേ ബോർഡുകളിലുമെല്ലാം ഇന്ന് എസ് എസ് മഹീന്ദ്രയുടെ സാന്നിധ്യമുണ്ട്. പക്ഷേ അതിനേക്കാളൊക്കെ ഉപരിയായി ഉപഭോക്താവിന്റെ ‘വേഡ് ടു മൗത്ത് പബ്ലിസിറ്റി’യാണ് അവർക്ക് കൂടുതൽ കൂടുതൽ ഉപഭോക്താക്കളെ ഉണ്ടാക്കി നൽകിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തം. മഹീന്ദ്ര എന്ന വാഹനഭീമൻ അന്താരാഷ്ട്ര നിലവാരമുള്ള വാഹനങ്ങളിലേക്കും വാഹന ഡീലർഷിപ്പുകളിലേക്കും പ്രവേശിച്ചുകൊണ്ടിരിക്കുമ്പോൾ ലഭിച്ച ഏറ്റവും മികച്ച ഡീലർഷിപ്പ് കൂട്ടുകെട്ടുകളിലൊന്നാണ് തിരുവനന്തപുരത്ത് എസ് എസ് മഹീന്ദ്രയിലൂടെ സാധ്യമായിരിക്കുന്നത്. മേന്മയും മികവും തെളിയിച്ച ഒരു വാഹന ഡീലർഷിപ്പ് ഗ്രൂപ്പ് മികവുറ്റ ഒരു വാഹനകമ്പനിയുമായി ചേരുന്ന അപൂർവമായ ഒരു കാഴ്ചയാണ് എസ് എസ് മഹീന്ദ്ര എന്ന് നിസ്സംശയം പറയാം$

S S Mahindra
M/s Sleeba & Sons Automotive Pvt. Ltd.
Vazhayila, Peroorkada P O
Thiruvanthapuram- 695005
Ph: +91 7994001000 (Sales)
+91 7306919191 (Service)
+91 7994002000 (Breakdown Service)
Web: ssmahindra.com
Email: gmsales@ssmahindra.com

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>