GAG Engineering: Strong as Steel!
September 14, 2019
Test Drive: Maruti Suzuki XL6
September 14, 2019

Camry Motors: Class Apart!

കാമ്രി മോട്ടോഴ്‌സിന്റെ ഉടമകളായ ബിനുവും പ്രിയങ്കയും

വാഹനപ്രേമികളായ ദമ്പതിമാർ ആരംഭിച്ച സർവീസ് സെന്റർ എങ്ങനെയാണ് മറ്റു സർവീസ് സെന്ററുകളിൽ നിന്നും വേറിട്ടു നിൽക്കുന്നത്? കൊച്ചി ചെമ്പുമുക്കിൽ ബിനു-പ്രിയങ്ക ദമ്പതിമാർ തുടക്കമിട്ട കാമ്രി മോട്ടോഴ്‌സ് ഒരു വർഷത്തിനുള്ളിൽ തന്നെ ജനപ്രിയമായതിനു പിന്നിലെ രഹസ്യം സ്മാർട്ട് ഡ്രൈവ് അന്വേഷിക്കുന്നു.

എഴുത്ത്: ജെ ബിന്ദുരാജ് ഫോട്ടോ: അഖിൽ അപ്പു

സ്വന്തം വാഹനത്തെ സ്വന്തം ജീവനെപ്പോലെ സ്‌നേഹിക്കുന്നവരാണ് ഒട്ടുമിക്ക വാഹനപ്രേമികളും. അതുകൊണ്ടു തന്നെ വാഹനപരിപാലനരംഗത്തും ഇവർ അതീവശ്രദ്ധ വയ്ക്കും. തങ്ങളുടെ വാഹനങ്ങൾ ഏറ്റവും മികച്ച രീതിയിൽ സർവീസ് ചെയ്യപ്പെടണമെന്ന് അവർ ആഗ്രഹിക്കുന്നത് അതിനാലാണ്. തങ്ങളുടെ വാഹനത്തെ സ്വന്തം കുഞ്ഞിനെയെന്നപോലെ കൈകാര്യം ചെയ്യുന്ന, അത്യാധുനിക സംവിധാനങ്ങളുമുള്ള, ഏറ്റവും മികച്ച സർവീസ് ടെക്‌നീഷ്യന്മാരുള്ള സർവീസ് സെന്ററുകളാണ് പൊതുവേ അത്തരക്കാർ തങ്ങളുടെ വാഹനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ആശ്രയിക്കാറുള്ളത്. വർഷങ്ങൾ കൊണ്ടാണ് പല സർവീസ് സെന്ററുകളും ഉപഭോക്താവിന്റെ വിശ്വാസം നേടിയെടുക്കുന്നതെങ്കിലും അതിന് അപവാദമായി നിലകൊള്ളുന്ന ചിലരുമുണ്ട്. കുറഞ്ഞ കാലയളവിൽ തന്നെ മികച്ച സർവീസ് സെന്റർ എന്ന നിലയിൽ അത്തരത്തിൽ പേരെടുത്ത ഒരു സ്ഥാപനമാണ് എറണാകുളത്ത് സിവിൽ ലൈൻ റോഡിൽ ചെമ്പുമുക്കിൽ സ്ഥിതി ചെയ്യുന്ന കാമ്രി മോട്ടോഴ്‌സ്. പാലാരിവട്ടത്തു നിന്നും കാക്കനാട്ടേയ്ക്കുള്ള വഴിയിൽ ഫെഡറൽ ബാങ്കിന്റെ തൃക്കാക്കര ശാഖയോട് ചേർന്ന്, പ്രിയം സൂപ്പർ മാർട്ടിന് നേരെ എതിർവശത്താണ് ആരംഭിച്ച് ഒരു വർഷമാകുംമുമ്പേ തന്നെ വാഹനപ്രേമികളുടെ വിശ്വാസമാർജ്ജിച്ച ഈ സ്ഥാപനം. വാഹനപ്രേമികളായ ദമ്പതിമാർ ഡയറക്ടർമാരായുള്ള കാമ്രി മോട്ടോഴ്‌സ് തങ്ങളുടെ വാഹനങ്ങൾ ശരിയായവിധം സർവീസ് ചെയ്യുമെന്നും താങ്ങാനാകുന്ന നിരക്കിൽ അത് സാധ്യമാക്കുമെന്നും ഇതിനകം തന്നെ കൊച്ചിക്കാർ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇന്ന് കൊച്ചിക്കു പുറമേ, കോഴിക്കോടു നിന്നും തിരുവനന്തപുരത്തു നിന്നും പാലക്കാട്ടു നിന്നുമൊക്കെ അറ്റകുറ്റപ്പണികൾക്കായി നിരവധി പേരാണ് കാമ്രി മോട്ടോഴ്‌സിലേക്ക് തങ്ങളുടെ വാഹനങ്ങളെത്തിക്കുന്നത്.

”കുട്ടിക്കാലം മുതൽ തന്നെ വാഹനപ്രേമിയായിരുന്ന എന്റെ കാലങ്ങളായുള്ള സ്വപ്‌നമായിരുന്നു ആഡംബര വാഹനങ്ങൾ മുതൽ ചെറുകാറുകൾക്കു വരെയുള്ള മികച്ച ഒരു സർവീസ് സെന്റർ. ഏറ്റവും മികച്ച ടെക്‌നീഷ്യന്മാരും അത്യാധുനിക സംവിധാനങ്ങളുമുള്ള ഈ സർവീസ് സെന്ററിൽ ഡെന്റിങ്, പെയിന്റിങ്, റോബോട്ട് കാർ വാഷ്, കാർ എസി മെയിന്റനൻസ്, കാർ ഇലക്ട്രിക്കൽ സർവീസ്, കാർ ബോഡി വർക്ക്, കാർ പോളിഷിങ്, പെർഫോമൻസ് ട്യൂണിങ് തുടങ്ങി എല്ലാവിധ കാർ സംബന്ധിയായ സേവനങ്ങളും എല്ലാവിധ മെക്കാനി ക്കൽ അറ്റകുറ്റപ്പണികളും നടത്തപ്പെടുന്നുണ്ട്. കൃത്യമായ സമയത്ത്, താങ്ങാനാകുന്ന നിരക്കിൽ വാഹനങ്ങളുടെ ഡെലിവറി സാധ്യമാക്കുന്നതായിരിക്കണം കാമ്രി മോട്ടോഴ്‌സ് എന്ന കാര്യത്തിൽ എനിക്ക് നിർബന്ധമുണ്ട്,” കാമ്രി മോട്ടോഴ്‌സിന്റെ ഡയറക്ടറായ ബിനു കെ ജി പറയുന്നു. ബിനുവും ഭാര്യ പ്രിയങ്ക ബിനുവുമാണ് സ്ഥാപനത്തിന്റെ അമരക്കാർ.

നേരത്തെ സ്വദേശത്തും വിദേശത്തും റിസോർട്ട് രംഗത്ത് പ്രവർത്തിച്ചിരുന്ന ബിനു കാമ്രി മോട്ടോഴ്‌സ് ആരംഭിക്കാനിടയായതിനു പിന്നിൽ ഒരു കഥയുണ്ട്. ”ഇത്തരമൊരു ഗാരേജ് ആരംഭിക്കാനിടയാക്കിയത് എന്റെ സ്വന്തം അനുഭവം തന്നെയാണ്. ഞാൻ ഉപയോഗിച്ചിരുന്ന ബി എം ഡബ്ല്യു 3 സീരീസ് വാഹനത്തിന് ഓയിൽ ലീക്ക് ഉണ്ടായതിനെത്തുടർന്ന് ഒരു വർക്ക്‌ഷോപ്പിലെത്തിച്ചപ്പോൾ അത് മാറ്റാനായി വർക്ക് ഷോപ്പ് ഉടമ ആവശ്യപ്പെട്ടത് രണ്ടേമുക്കാൽ ലക്ഷം രൂപയാണ്. വാഹനങ്ങളെപ്പറ്റിയൊക്കെ നന്നായി അറിയാമായിരുന്ന എനിക്ക് അത്രയും തുക അതിന് ചെലവുവരില്ലെന്ന് അറിയാമായിരുന്നു. കേവലം 35,000 രൂപയ്ക്ക് പിന്നീട് ഒരു മികച്ച ടെക്‌നീഷ്യന്റെ സഹായത്തോടെ ഞാൻ ആ തകരാറ് പരിഹരിച്ചു,” ബിനു പറയുന്നു. ബിഎംഡബ്ല്യു, ജാഗ്വർ, ഫോർഡ് തുടങ്ങി നിരവധി കാർ സർവീസ് സെന്ററുകളിൽ പ്രവർത്തിച്ച ജയകൃഷ്ണൻ എന്ന ആ യുവ ടെക്‌നീഷ്യനാണ് ഇന്ന് കാമ്രി മോട്ടോഴ്‌സിന്റെ മാനേജറായി പ്രവർത്തിക്കുന്നതെന്നത് വേറെ കാര്യം.

എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴിൽ ഒരുക്കുന്ന മികച്ച ഒരു വർക് ഷോപ്പ് തുടങ്ങാനുള്ള ബിനുവിന്റേ യും പ്രിയങ്കയുടേയും അന്വേഷണം ചെന്നവസാനിച്ചത് ചെമ്പുമുക്കിൽ പ്രിയം സൂപ്പർമാർട്ടിന് എതിർവശത്തുള്ള ഒരു വാഴത്തോപ്പിലായിരുന്നു. ഏകദേശം 40 സെന്റോളം വരുന്ന ഈ ഭൂമിയിലാണ് ചെമ്പുമുക്കിൽ സർവീസ് സെന്ററിന് ബിനുവും പ്രിയങ്കയും തുടക്കം കുറിച്ചത്. ഗാരേജിന് പുറത്ത് 12ഓളം കാറുകളും ഗാരേജിന് അകത്ത് 70ഓളം കാറുകളും ഒരേ സമയം പാർക്ക് ചെയ്യാനാകുംവിധം വിസ്തൃതമായ സ്ഥലമാണ് കാമ്രി മോട്ടോഴ്‌സിനുള്ളത്. ഇരുപതോളം മികച്ച ടെക്‌നീഷ്യന്മാർ കാമ്രിക്ക് ഉള്ളതിനാൽ പ്രതിദിനം 30 വാഹനങ്ങൾ വരെ സർവീസ് ചെയ്തു നൽകാൻ അവർക്കാകുന്നുണ്ട്.

ഉപഭോക്താവിനെ കാമ്രി മോട്ടോഴ്‌സിലേക്ക് ആകർഷിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഉപഭോക്താക്കളോടുള്ള ഇടപെടലും പ്രവർത്തനത്തിന്റെ സുതാര്യതയും ന്യായമായ നിരക്കിൽ സർവീസ് സാധ്യമാക്കുന്നതുമാണ് കാമ്രി മോട്ടോഴ്‌സിന്റെ യു എസ് പി എന്നു പറയാതെ വയ്യ. വാഹനം സർവീസിനായി എത്തിക്കുന്ന ഉപഭോക്താവ് നേരിട്ട് ടെക്‌നീഷ്യനുമായാണ് സംവദിക്കുന്നത്. ഉപഭോക്താവിന്റെ ആവശ്യമറിഞ്ഞശേഷം അത്യാധുനിക ഡയഗണോസ്റ്റിക് ടൂൾ ഉപയോഗിച്ച വാഹനത്തിന്റെ അവസ്ഥ പരിശോധിക്കുകയും തകരാറുകൾ കണ്ടെത്തിയശേഷം അത് ഉപഭോക്താവിനെ നേരിട്ട് ബോധ്യപ്പെടുത്തി നൽകിയതിനുശേഷവുമാണ് സർവീസ് ചെയ്യാൻ ആരംഭിക്കുന്നത്. സർവീസിന് ചെലവാകുന്ന തുകയും ഡെലിവറി സമയവും അപ്പോൾ തന്നെ ഉപഭോക്താവിനെ അറിയിക്കുകയും ചെയ്യും. ഉപഭോക്താവിന് തന്റെ വാഹനം സർവീസ് ചെയ്യുന്നത് നേരിട്ട് കാണാനുള്ള അവസരവും കാമ്രി മോട്ടോഴ്‌സ് നൽകുന്നുവെന്നത് ഈ സ്ഥാപനത്തിന്റെ വിശ്വാസ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. റേഞ്ച് റോവർ മുതൽ മാരുതി 800 വരെയുള്ള വാഹനങ്ങൾ കാമ്രിയിൽ സർവീസിനായി ദിവസവും എത്തുന്നുണ്ട്. കേരള ത്തിലെ ചലച്ചിത്രരംഗത്തേയും ബിസിനസ് രംഗത്തേയും പല സെലിബ്രിറ്റികളും തങ്ങളുടെ വാഹനത്തിന്റെ സർവീസിന് ആശ്രയിക്കുന്നതും കാമ്രി മോട്ടോഴ്‌സിനെയാണ്. കസ്റ്റമർമാർക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുന്നതിനായി എൽഇഡി ടെലിവിഷനോടു കൂടിയ എയർ കണ്ടീഷൻഡ് ലോഞ്ചും കാമ്രി ഒരുക്കിയിട്ടുണ്ട്.

”അത്യാധുനിക സർവീസ് ഉപകരണങ്ങളെല്ലാം തന്നെ കാമ്രി മോട്ടോഴ്‌സിൽ ഒരുക്കാൻ ഞങ്ങൾക്കായിട്ടുണ്ട്. കൊച്ചിയിലാദ്യമായി സെമിറോബോട്ടിക് കാർ വാഷ് എത്തിച്ചത് കാമ്രി മോട്ടോഴ്‌സ് ആയിരുന്നു. ഏറ്റവും മികച്ച ഡയഗണോസ്റ്റിക് ഉപകരണങ്ങളും ഡബിൾ എക്‌സ്‌ഹോസ്റ്റ് പെയിന്റ് ബൂത്തും ഇവിടെയുണ്ട്,” സർവീസ് മാനേജർ ജയകൃഷ്ണൻ പറയുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ ഡെന്റിങ്ങിൽ കാമ്രി പുലർത്തു ന്ന മികവും പെയിന്റിങ്ങിലുള്ള കൃത്യതയും ഇതിനകം പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞിട്ടുണ്ട്.

വാഹനം അതിവേഗം സർവീസ് ചെയ്യുന്നതിനായു ള്ള സൗകര്യവും ഇവിടെയുണ്ട്. 90 മിനിട്ടിനുള്ളിൽ വാഹനം സർവീസ് ചെയ്തു നൽകുന്ന ഫാസ്റ്റ് ലൈൻ സർവീസിന് നിരവധി ആവശ്യക്കാരാണ് ഇന്നുള്ളത്. 10 കിലോമീറ്റർ ദൂരപരിധിയിൽ സൗജന്യ പിക്അപ്പ് ആന്റ് ഡ്രോപ്പ് സൗകര്യവും ബ്രേക്ക് ഡൗൺ കാറുകൾക്കായി ഫ്‌ളാറ്റ് ബെഡ് സർവീസും കാമ്രി മോട്ടോഴ്‌സ് ഒരുക്കിയിട്ടുണ്ട്. സർവീസിനുശേഷം കസ്റ്റമർമാരുടെ ഫീഡ്ബാക്ക് അറിയുന്നതിനായി ഒരു പ്രത്യേകവിഭാഗവും കാമ്രി മോട്ടോഴ്‌സിൽ പ്രവർത്തിക്കുന്നുണ്ട്.

രണ്ടു മക്കളാണ് ബിനു-പ്രിയങ്ക ദമ്പതികൾക്ക്. നാലാം ക്ലാസുകാരനായ അമിത് ബിനുവും രണ്ടാം ക്ലാസുകാരിയായ അമേയ ബിനുവും. പക്ഷേ മക്കളെയെന്നപോലെ തന്നെ, കാമ്രി മോട്ടോഴ്‌സിലെത്തുന്ന ഓരോ വാഹനങ്ങളേയും സ്വന്തം മക്കളെയെന്നപോലെ തന്നെ ഇവർ ഇരുവരും നോക്കിക്കാണുന്നത്. വാഹനപ്രേമികളായ രണ്ടു പേർ സർവീസ് സെന്റർ നടത്തുമ്പോൾ അത് മറ്റ് സർവീസ് സെന്ററുകളിൽ നിന്നും എങ്ങനെയാണ് വേറിട്ടുനിൽക്കുന്നതെന്ന് കാമ്രി മോട്ടോഴ്‌സിലെത്തുന്ന ആർക്കും ബോധ്യപ്പെടും. വെറുതെയല്ല, മികച്ച വാഹന സർവീസ് താൽപര്യപ്പെടുന്നവരെല്ലാം കാമ്രി മോട്ടോഴ്‌സിലേക്ക് തങ്ങളുടെ വാഹനങ്ങൾ എത്തിക്കുന്നതെന്ന് വ്യക്തം$

Camry Motors
Near Federal Bank
Civil Line Road, Chembumukku
Ernakulam- 682030

Ph: 0484 4014988
Mobile: 7909158585
Email:
camrymotors@gmail.com
Web: camrymotors.in

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>