Happy Journey: ജാൻവി എന്ന കുസൃതിക്കുരുന്നിനും അവളുടെ അച്ഛനന്മമാർക്കുമൊപ്പം ഒരു മാരുതി വാഗൺ ആർ യാത്ര
February 13, 2020
TES Electric Scooter: The Electric Champion!
February 20, 2020

Calgary Auto Detail Hub: കാറുകളെ തിളക്കുന്ന കാൽഗറിയുടെ പുതിയ ചുവടുവയ്പുകൾ

Calgary Auto Detail Hub, Aroor, Kochi

കാർ ഡീട്ടെയ്‌ലിങ് രംഗത്തെ കേരളത്തിലെ ഏറ്റവും പ്രമുഖരാണ് കൊച്ചി അരൂരിലെ കാൽഗറി ഓട്ടോ ഡീട്ടെയ്ൽ ഹബ്ബ്. സെറാമിക് കോട്ടിങ് രംഗത്തെ കേരളത്തിനു പരിചയപ്പെടുത്തിയ ഈ പ്രൊഫഷണലുകൾ ഇന്ന് സെറാക്വാട്ട്‌സ് എന്ന ഉൽപന്നം വിപണനത്തിനെത്തിച്ചിരിക്കുന്നതിനു പുറമേ, ചില മാനദണ്ഡങ്ങളോടെ ഫ്രാഞ്ചൈസികൾ ആരംഭിക്കാനും തീരുമാനിച്ചിരിക്കുന്നു.

എഴുത്ത്: ജെ ബിന്ദുരാജ്‌

വാഹനപ്രേമികളെ സംബന്ധിച്ചിടത്തോളം സഞ്ചാരത്തിനുള്ള ഒരു ഉപാധി മാത്രമല്ല അവരുടെ വാഹനം. തങ്ങളുടെ ജീവിതപങ്കാളിയ്ക്കു നൽകുന്ന അതേ സ്ഥാനം തന്നെയാണ് പലരും തങ്ങളുടെ പ്രിയപ്പെട്ട വാഹനങ്ങൾക്കു നൽകുന്നത്. ഷോറൂം കണ്ടീഷനിൽ തന്നെ, തിളക്കത്തോടെയും പെയിന്റ് അൽപം പോലും മങ്ങാതെയും വാഹനം ഉപയോഗിക്കണം എന്നു കരുതുന്നവരാണ് അവരിൽ ഭൂരിഭാഗവും. അതുകൊണ്ടു തന്നെ വാഹനം വാങ്ങിയാലുടനെ സെറാമിക് കോട്ടിങ്ങ് ചെയ്ത് പെയിന്റ് മങ്ങുന്നത് ഒഴിവാക്കുന്നതിനും വർഷങ്ങളോളം തിളക്കം നിലനിർത്തുന്നതിനും ശ്രമിക്കുന്നവർ ഏറെയാണ്. മഴക്കാലത്ത് ഗ്ലാസിൽ വെള്ളം വീണ് കാഴ്ച കുറയാതിരിക്കാൻ വാഹനത്തിന്റെ വിൻഡ് ഷീൽഡുകൾ ഗ്ലാസ് കോട്ട് ചെയ്ത് ഹൈഡ്രോഫോബിക് ആക്കുന്നവരും ഏറെ. വാഹനത്തിന്റെ പുറത്തെ പ്ലാസ്റ്റിക് /ഫൈബർ ഭാഗങ്ങളിൽ ട്രിം കോട്ടും ഒട്ടുമിക്കവരും തന്നെ നൽകും.
സെറാമിക് കോട്ടിങ്ങിന്റെ കാര്യം വരുമ്പോൾ ഇന്ന് കേരളത്തിൽ ആദ്യം കേൾക്കുന്ന പേര് കൊച്ചി അരൂരിൽ മനോരമ ന്യൂസ് ഓഫീസിനെതിരെയുള്ള കാൽഗറി ഓട്ടോ ഡീട്ടെയ്ൽ ഹബ്ബിന്റേതാണ്. കേരളത്തിലേക്ക് ആദ്യമായി സെറാമിക് കോട്ടിങ് സാങ്കേതികവിദ്യയെത്തിച്ച ഈ ഡീട്ടെയ്‌ലിങ് വിദഗ്ധരാണ് ഇന്ന് ഈ രംഗത്തെ അതുല്യരായ പ്രൊഫഷണൽ ഡീട്ടെയ്‌ലർമാർ എന്ന കാര്യത്തിൽ തർക്കമില്ല. സെറാക്വാട്ട്‌സ് എന്ന ഏറ്റവും മികച്ച സെറാമിക് കോട്ടിങ് ഉൽപന്നത്തിന്റെ വിപണനത്തിലേക്കും പോളിഷിങ് കോമ്പൗണ്ടിന്റേയും പാഡുകളുടേയും വിൽപനയിലേക്കുമൊക്കെ ഇന്ന് കടന്നിരിക്കുന്ന കാൽഗറി ഓട്ടോ ഡീട്ടെയ്ൽ ഹബ്ബ് കേരളത്തിനകത്തും പുറത്തും ഫ്രാഞ്ചൈസികളും നൽകാൻ തയാറെടുക്കുകയാണ്.

Porsche 911

”കേരളത്തിൽ സെറാമിക് കോട്ടിങ് ആദ്യമായി കൊണ്ടുവന്നത് കാൽഗറി ഓട്ടോ ഡീട്ടെയ്ൽ ഹബ്ബാണ്. ഇന്ന് നിരവധി സെലിബ്രിറ്റികളടക്കം വലിയൊരു കസ്റ്റമർ ബേസ് തന്നെ ഞങ്ങൾക്കുണ്ട്. ഏറ്റവും മികവുറ്റ രീതിയിൽ ഏറ്റവും പ്രൊഫഷണലായി സെറാമിക് കോട്ടിങ് ചെയ്യുന്ന സ്ഥാപനമെന്ന നിലയിൽ കാൽഗറി വളർന്നതിനു പിന്നിൽ ആത്മാർപ്പണത്തിന്റെ ഒരു കഥയുണ്ട്,” കാൽഗറി ഓട്ടോ ഡീട്ടെയ്ൽ ഹബ്ബിന്റെ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ എ ജി പറയുന്നു. മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദം നേടിയശേഷം സൗദിയിൽ കുറച്ചുകാലം എഞ്ചിനീയറായി തൊഴിലെടുത്തശേഷം തിരികെ നാട്ടിലെത്തി എംബിഎ ബിരുദം നേടിയശേഷം ഒരു മൾട്ടിബ്രാൻഡ് കാർ സർവീസിങ് സ്ഥാപനത്തിന്റെ മാർക്കറ്റിങ് മാനേജറായി തൊഴിലെടുക്കവേയാണ് സെറാമിക് കോട്ടിങ്ങിന്റെ ലോകം ജയകൃഷ്ണൻ പരിചയപ്പെടുന്നത്. ബാംഗ്ലൂരിൽ നിന്നും സെറാമിക് കോട്ടിങ് പഠിച്ചശേഷം നാട്ടിലെത്തിയ ജയകൃഷ്ണൻ തന്റെ സ്വന്തം സഹോദരന്റേയും സുഹൃത്തിന്റേയും കാറുകൾ സെറാമിക് കോട്ട് ചെയ്തുകൊണ്ടാണ് തുടക്കമിട്ടത്. പിന്നീട് കേരളാ ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും 10 ലക്ഷം രൂപ പലിശരഹിത വായ്പയെടുത്താണ് അരൂരിൽ നേരത്തെ സ്വന്തമായുണ്ടായിരുന്ന സ്ഥലത്ത് 2015ൽ കാൽഗറി ഓട്ടോ ഡീട്ടെയ്ൽ ഹബ്ബ് ചെറിയ രീതിയിൽ ആരംഭിച്ചത്. ഇന്ന് 2000 ചതുരശ്ര അടിയിൽ രണ്ട് പോളീഷിങ് ബേകളും ഒരു വാഷ് ബേയും അത്യാധുനിക സംവിധാനങ്ങളുള്ള കസ്റ്റമർ ലോഞ്ചും ഡിസ്‌പ്ലേ ഏരിയയുമൊക്കെയുള്ള വമ്പൻ പ്രസ്ഥാനമായി കാൽഗറി ഓട്ടോ ഡീട്ടെയ്ൽ ഹബ്ബ് മാറിയിരിക്കുന്നു.

ലംബോർഗിനി കാൽഗറിയിലെ ട്രീറ്റ്‌മെന്റിനുശേഷം

”കാൽഗറിയുടെ വർക്കാണ് ഞങ്ങൾക്ക് കസ്റ്റമർമാരെ സംഘടിപ്പിച്ചു നൽകിക്കൊണ്ടിരിക്കുന്നത്. നടനും സുഹൃത്തുമായ അമിത് ചക്കാലയ്ക്കലിന്റെ കാർ പോളീഷ് ചെയ്തതോടെ അദ്ദേഹം നിരവധി പേർക്ക് കാൽഗറി റഫർ ചെയ്യുകയായിരുന്നു. വാഹനപ്രേമിയായ ആഷിക് താഹിറിന്റെ സൂപ്പർ കാറുകൾ കാൽഗറി സെറാമിക് കോട്ടിങ് ചെയ്യാൻ ആരംഭിച്ചതോടെ ഞങ്ങൾക്ക് പിന്നെ പരസ്യത്തിന്റെ ആവശ്യമേ ഉണ്ടായിട്ടില്ല. നമ്മൾ നൂറു ശതമാനം ആത്മാർത്ഥതയോടെയാണ് ഒരു ജോലി ചെയ്യുന്നതെങ്കിൽ നമുക്ക് എല്ലായ്‌പ്പോഴും ജോലി ഉണ്ടായിരിക്കുമെന്നാണ് എന്റെ പക്ഷം,” ജയകൃഷ്ണൻ പറയുന്നു. മുപ്പത്തിമൂന്നുകാരനായ ജയകൃഷ്ണന്റെ കാൽഗറി ഓട്ടോ ഡീട്ടെയ്ൽ ഹബ്ബിൽ ഇന്ന് മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരെല്ലാം തന്നെ കസ്റ്റമർമാരാണ്. പൃഥ്വിരാജിന്റെ ലംബോർഗിനിയും ബി എം ഡബ്ല്യു 7 സീരീസുമടക്കമുള്ള ആറു വാഹനങ്ങളും സെറാമിക് കോട്ടിങ് ചെയ്തത് കാൽഗറിയാണ്. നടൻ ദിലീപ്, നിവിൻ പോളി, നടി പ്രയാഗാ മാർട്ടിൻ, സംവിധായകൻ അരുൺ ഗോപി, ക്രിക്കറ്റർ ശ്രീശാന്ത്, ഫുട്‌ബോളർ മുഹമ്മദ് റാഫിതുടങ്ങി കേരളത്തിലെ ഹു ഈസ് ഹു നാമങ്ങളെല്ലാം തന്നെ കാൽഗറിയിലാണ് തങ്ങളുടെ വിശ്വാസമർപ്പിച്ചിട്ടുള്ളത്. കാൽഗറി സമീപകാലത്ത് മംഗലാപുരത്തും തങ്ങളുടെ സ്വന്തം സ്ഥാപനം അരൂരിനു പുറമേ ആരംഭിച്ചു കഴിഞ്ഞു.

റേഞ്ച് റോവർ വോഗ് കാൽഗറിയിലെ സെറാക്വാട്‌സ് ട്രീറ്റ്‌മെന്റിനുശേഷം

കാൽഗറിയിൽ സെറാമിക് കോട്ടിങ്ങിനും ഗ്ലാസ് കോട്ടിങ്ങിനും ട്രിം കോട്ടിങ്ങിനും പുറമേ, പോളീഷിങ് കോമ്പൗണ്ടിന്റേയും പോളീഷിങ് പാഡുകളുടേയും വിൽപനയുമുണ്ട്. നിരവധി ബ്രാൻഡുകളുടെ സെറാമിക് കോട്ടിങ് ഉൽപന്നങ്ങൾ സെറാമിക് കോട്ടിങ്ങിനായി ഉപയോഗിച്ച പരിചയത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ഏറ്റവും മികച്ചതെന്ന് കണ്ടെത്തിയ സെറാമിക് കോട്ടിങ് ഉൽപന്നം സെറാക്വാട്ടസ് എന്ന ബ്രാൻഡ് നെയിമിൽ കാൽഗറി വിപണനത്തിനെത്തിച്ചിട്ടുമുണ്ട്. ”പല ഡീട്ടെയ്‌ലിങ് ഉൽപന്ന വിപണനക്കാരും ഡീട്ടെയ്‌ലിങ് സെന്ററുകൾക്ക് അനാവശ്യമായ പല ഉൽപന്നങ്ങളും വിൽപന നടത്താറുണ്ട്. ഇവയെപ്പറ്റി വ്യക്തമായ ധാരണയൊന്നും പലരും സ്ഥാപനങ്ങൾക്ക് നൽകാറില്ല. ഞങ്ങളുടെ സെറാക്വാട്ട്‌സ് വർഷങ്ങളുടെ അനുഭവപരിചയത്തിൽ നിന്നും ഞങ്ങൾ ഏറ്റവും മികച്ചതാണെന്ന് കണ്ടെത്തിയതാണ്. താങ്ങാനാകുന്ന നിരക്കിൽ അത് ഞങ്ങൾ ഡീട്ടെയ്‌ലിങ് സെന്ററുകൾക്ക് വിപണനം ചെയ്യുന്നുമുണ്ട്. കാൽഗറി ഓട്ടോ ഡീട്ടെയ്ൽ ഹബ്ബിന്റെ ഫ്രാഞ്ചെസികൾ ആവശ്യമുള്ളവർക്ക് 2000 ചതുരശ്ര അടി സ്ഥലവും മിനിമം മൂന്ന് പ്രൊഫഷണൽ ഡീട്ടെയ്‌ലർമാരും ഉണ്ടാകണം. ഡീട്ടെയ്‌ലർമാർക്ക് കാൽഗറി നേരിട്ട് പരിശീലനം നൽകുമെന്നതാണ് പ്രത്യേകത,” ജയകൃഷ്ണൻ പറയുന്നു.

മിനി കൂപ്പർ

സെറാമിക് കോട്ടിങ് രംഗത്തെപ്പറ്റി ഉപഭോക്താക്കൾക്കുള്ള പല തെറ്റിദ്ധാരണകളും ഈ രംഗത്ത് പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും ചൂഷണം ചെയ്യാറുണ്ട്. എന്നാൽ അത്തരം മോശം പ്രവണതകൾക്കെല്ലാമെതിരെ അതിശക്തം നിലകൊള്ളുന്നയാൾ കൂടിയാണ് ജയകൃഷ്ണൻ. സെറാമിക് കോട്ടിങ് ചെയ്താൽ വാഹനത്തിന് പോറൽ ഉണ്ടാകില്ലെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. എന്നാൽ സിലിക്കൺ ഡൈഓക്‌സൈഡ് മെറ്റീരിയൽ ഉപയോഗിച്ചുള്ള കോട്ടിങ് ചെയ്താൽ വാഹനത്തിന് തിളക്കം കിട്ടുകയും പെയിന്റ് മങ്ങുകയില്ലെന്നതുമൊഴിച്ചാൽ പോറലിൽ നിന്നും സംരക്ഷണമെന്നും തരില്ലെന്ന് ജയകൃഷ്ണൻ തുറന്നു പറയുന്നു. ”സെറാമിക് കോട്ടിങ് പെയിന്റിന്റെ ചെറിയ സുഷിരങ്ങളെല്ലാമടയ്ക്കുകയും പെയിന്റ് പ്രതലത്തെ നോൺ പോറസ് ആക്കി മാറ്റുകയുമാണ് ചെയ്യുന്നത്. തന്മൂലം വായുവുമായി പെയിന്റ് പ്രതലത്തിനുള്ള സമ്പർക്കം ഒഴിവാക്കി ഓക്‌സിഡേഷനിൽ നിന്നും അതിനെ സംരക്ഷിക്കുന്നു. പെയിന്റിനുള്ള ഒരു കവചമായാണ് സെറാമിക് കോട്ടിങ് പ്രവർത്തിക്കുന്നത്,” ജയകൃഷ്ണൻ പറയുന്നു. സെറാക്വാട്ട്‌സ് ഉപയോഗിച്ചുള്ള പെയിന്റ് പ്രൊട്ടക്ഷൻ ചെയ്താൽ 60 മുതൽ 70 വാഷിങ് വരെ ഹൈഡ്രോഫോബിക് ആയി തന്നെ പ്രതലം നിലനിൽക്കുമെന്ന് കാൽഗറി അവകാശപ്പെടുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഹമ്മദ് റാഫിയും സുഹൃത്തുക്കളും കാൽഗറി മാനേജിങ് ഡയറക്ടർ ജയകൃഷ്ണനൊപ്പം (വലത്തുനിന്നും രണ്ടാമത്)

അതേപോലെ മഴക്കാലത്ത് വെള്ളം വീണ് വിൻഡ് ഷീൽഡുകൾ മങ്ങുന്നത് ഒഴിവാക്കാൻ ഗ്ലാസുകളിൽ ഗ്ലാസ് കോട്ടിങ് ചെയ്യുന്നതും ഗുണകരമാണെന്ന് ജയകൃഷ്ണൻ പറയുന്നു. ഗ്ലാസ് കോട്ടിങ് ചെയ്താൽ പ്രതലത്തിൽ വെള്ളം തങ്ങിനിൽക്കില്ലാത്തതിനാൽ വാഹനമോടിക്കുമ്പോൾ ക്ലിയർ വിഷൻ ഡ്രൈവർക്ക് ലഭിക്കുന്നു. ഇത് രാത്രികാലങ്ങളിൽ ഗ്ലാസിലെ കാഴ്ച മങ്ങി അപകടമുണ്ടാകാനുള്ള സാധ്യത പരമാവധി കുറയ്ക്കുകയും ചെയ്യുന്നു.
വിദഗ്ധരായ ഡീട്ടെയ്‌ലർമാരാണ് കാൽഗറി ഓട്ടോ ഡീട്ടെയ്ൽ ഹബ്ബിൽ സെറാമിക് കോട്ടിങ്ങിൽ ഏർപ്പെട്ടിരിക്കുന്നത്. മൊത്തം ഒമ്പതോളം പ്രക്രിയകളുള്ള സെറാമിക് കോട്ടിങ് ഒറ്റ ദിവസം കൊണ്ട് ഇപ്പോൾ പൂർത്തിയാക്കാനാകും. വാഹനം പൂർണമായും കഴുകി വൃത്തിയാക്കിയശേഷം, ഡീകണ്ടാമിനേഷൻ ചെയ്തശേഷമാണ് ഇവ ആരംഭിക്കുന്നത്. വാഹനം പോളീഷ് ചെയ്തശേഷം 12 മണിക്കൂറോളം ക്യുവറിങ് സമയവും നൽകിയാൽ മാത്രമേ അതുല്യമായ തിളക്കത്തിലേക്ക് വാഹനത്തെ എത്തിക്കാനാകൂ. വാഹനത്തിന്റെ വലുപ്പമനുസരിച്ച്, ഒരു വർഷം മുതൽ അഞ്ചു വർഷം വരെ വാറന്റിയോടെയുള്ള സെറാമിക് കോട്ടിങ്ങിന് 15,000 രൂപ മുതൽ 65,000 രൂപ വരെയാണ് കാൽഗറി നിലവിൽ ഈടാക്കുന്നത്. അഞ്ചു വർഷത്തേക്കാണ് വാഹനത്തിന്റെ സെറാമിക് കോട്ടിങ് ചെയ്യുന്നതെങ്കിൽ കൃത്യമായ ഓരോ ഇടവേളകളിൽ വാഹനം കാൽഗറിയിലെത്തിച്ച്, അധിക ചെലവുകൾ ഒന്നും നൽകാതെ വാഹനത്തിന്റെ പോളീഷിങ് ടോപ്പ്അപ്പ് ചെയ്തു നൽകുന്നു ഈ സ്ഥാപനം.


വില കൂടിയ, ആഡംബര വാഹനങ്ങൾ മാത്രമല്ല ഇന്ന് കാൽഗറി ഓട്ടോ ഡീട്ടെയ്ൽ ഹബ്ബിൽ സെറാമിക് കോട്ടിങ്ങിനായി എത്തുന്നത്. വാഹനപ്രേമിയായ ഏതൊരാളുടേയും ഏതൊരു വാഹനവും കാൽഗറിയിൽ സെറാമിക് കോട്ടിങ്ങിനായി എത്തിച്ചേരുന്നുണ്ട്. വളരെ നിറം മങ്ങിയ പെയിന്റാണെങ്കിൽ പോലും സെറാമിക് കോട്ടിങ്ങിലൂടെ വാഹനത്തിന്റെ പെയിന്റ് പഴയതുപോലെ ഭംഗിയുള്ളതും തിളക്കമാർന്നതുമാക്കി മാറ്റാൻ സെറാക്വാട്ട്‌സ് ഉപയോഗിച്ചുള്ള സെറാമിക് കോട്ടിങ്ങിലൂടെ സാധിക്കും. വാഹനത്തിന്റെ ഇന്റീരിയറിൽ സെറാമിക് കോട്ടിങ് ചെയ്യുന്നതിനോട് പൊതുവേ കാൽഗറിക്ക് യോജിപ്പില്ല. ”സിലിക്കൺ ഡൈഓക്‌സൈഡ് ഉപയോഗിച്ചുള്ള കോട്ടിങ് ആയതിനാൽ വെയിലത്തു കിടന്ന് വാഹനത്തിന്റെ പ്ലാസ്റ്റിക് ഭാഗങ്ങൾ ചൂടാകുമ്പോൾ വിഷവാതകം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് ആരോഗ്യപരമായ പ്രശ്‌നങ്ങൾക്കിടയാക്കുമെന്നതിനാൽ അത് പൊതുവേ നിരുത്സാഹപ്പെടുത്തുകയാണ് ഞങ്ങൾ ചെയ്യാറുള്ളത്. ഇന്റീരിയർ ക്ലീൻ ചെയ്യുമ്പോൾ കെമിക്കലുകൾ ഉപയോഗിക്കാതെ സ്റ്റീമിങ്ങിലൂടെ അണുവിമുക്തമാക്കുന്ന രീതിയാണ് ഞങ്ങൾ താൽപര്യപ്പെടുന്നത്,” ജയകൃഷ്ണൻ തുറന്നു പറയുന്നു. വാഹനത്തെയെന്നപോലെ വാഹനമോടിക്കുന്ന വ്യക്തിയുടെ ആരോഗ്യത്തെപ്പറ്റിയും അതീവ ശ്രദ്ധാലുവാണ് ഈ ചെറുപ്പക്കാരൻ.


സെറാമിക് കോട്ടിങ് രംഗത്തെ കേരളത്തിലെ ഏറ്റവും സമർത്ഥരായ കമ്പനി കാൽഗറിയാണെന്ന കാര്യത്തിൽ ഇന്ന് ആർക്കും തന്നെ തർക്കമില്ല. പോർഷെ തങ്ങളുടെ ഏറ്റവും പുതിയ 911 കേരളത്തിൽ അവതരിപ്പിച്ചപ്പോൾ ആ വാഹനം ലോഞ്ചിനായി സെറാമിക് കോട്ടിങ് നടത്തി തിളക്കമുള്ളതാക്കി മാറ്റിയത് കാൽഗറി ഓട്ടോ ഡീട്ടെയ്ൽ ഹബ്ബായിരുന്നുവെന്നത് കാൽഗറിയുടെ മികവിനും പ്രൊഫഷണലിസത്തിനുമുള്ള ഏറ്റവും വലിയ അംഗീകാരവുമാണ്. വാഹനപ്രേമികളെ സംബന്ധിച്ചിടത്തോളം കാൽഗറി ഓട്ടോ ഡീട്ടെയ്ൽ ഹബ്ബും അവിടത്തെ ഡീട്ടെയ്‌ലർമാരും ഇന്ന് അവരുടെ കുടുംബാംഗങ്ങളെപ്പോലെയാകാനുള്ള കാരണവും മറ്റൊന്നല്ല തന്നെ$

Calgary Auto Detail Hub
Opp. Manorama TV
Besides NH Bypass
Aroor 688534
Mobile: 70343 03303
Web: www.calgary.co.in

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>