Kia Seltos to be launched on August 22, bookings starts from July 15,2019
July 12, 2019
Real Champ: Pirelli Performance Centre- Global Tyres, Aluva
July 15, 2019

Building Dreams: Travel to Olive Kalista in a Mini Countryman with Nimi Mathew

കാക്കനാട്ടെ ഒലിവ് കലിസ്റ്റയിൽ ഒലിവ് ബിൽഡേഴ്‌സിന്റെ ഡയറക്ടറായ നിമി മാത്യു തന്റെ മിനി കൺട്രിമാനൊപ്പം

പ്രകൃതിയോട് ഇണങ്ങി, ഇൻഫോപാർക്കിനോട് തൊട്ടുചേർന്ന് ഒരു ആഡംബര ടൗൺഷിപ്പ്. മാതളവും പ്ലാവും മാവും ജാതിയുമൊക്കെയുള്ള ട്രോപ്പിക്കൽ ഫ്രൂട്ട് ഗാർഡൻ ഒലിവ് കലിസ്റ്റ എന്ന 8.54 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന അപ്പാർട്ട്‌മെന്റ് – ബംഗ്ലാവ് സമുച്ചയങ്ങളെ വേറിട്ടതാക്കി മാറ്റുന്നു. ഒലിവ് ബിൽഡേഴ്‌സിന്റെ ഡയറക്ടർ നിമി മാത്യുവിനൊപ്പം മിനി കൺട്രിമാനിൽ കാക്കനാട്ടെ ഒലിവ് കലിസ്റ്റയിലേക്ക് ഒരു യാത്ര.

എഴുത്ത്: ജെ ബിന്ദുരാജ് ഫോട്ടോകൾ: അഖിൽ അപ്പു

നഗരത്തിന്റെ നടുവിൽ പച്ചപ്പിന്റെ ഒരു തുരുത്തിൽ എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? മാവും പ്ലാവും റമ്പൂട്ടാനും സപ്പോട്ടയും തുടങ്ങി പലവിധത്തിലുള്ള ഫലങ്ങളുള്ള ഫ്രൂട്ട്‌സ് ഗാർഡനും നീന്തൽക്കുളത്തിനടുത്ത് 40 സെന്റ് സ്ഥലത്ത് നന്നായി ലാൻഡ്‌സ്‌കേപ്പ് ചെയ്ത ഒരു കൊച്ചു വനവും കൂടി ഇൻഫോപാർക്കിനോട് ചേർന്ന് ഒരു അപ്പാർട്ട്‌മെന്റ് ബംഗ്ലാവ് പദ്ധതിയിൽ ലഭിക്കുമെന്ന് കേട്ടാൽ വിശ്വസിക്കാൻ പ്രയാസമാണത്. ഇതിനൊപ്പം തന്നെ നല്ല ശുദ്ധജല ഉറവയുള്ള, ഗ്യാബിയോൺ കൊണ്ട് ഭിത്തി കെട്ടിയ ഒരു മനുഷ്യനിർമ്മിത തടാകം കൂടി അവിടെയുണ്ടെന്നും ആ തടാകത്തിൽ നിന്നാണ് അപ്പാർട്ട്‌മെന്റുകളിലേയും ബംഗ്ലാവുകളിലേയും ദൈനംദിന ആവശ്യത്തിന് ജലമെടുക്കുന്നത് എന്നു കൂടി മനസ്സിലാക്കുമ്പോൾ ശരിക്കും ആരും അമ്പരന്നേക്കും. കാരണം കാക്കനാട്ടെ ഇൻഫോപാർക്ക് പോലെ തീപിടിച്ച വിലയുള്ള സ്ഥലത്ത് ഇത്തരമൊരു പദ്ധതി സങ്കൽപിക്കാനാകാത്തതാണ്. പ്രകൃതിക്ക് കോട്ടം വരുത്താതെ, തീർത്തും പരിസ്ഥിതി സൗഹാർദ്ദപരമായി നിർമ്മിക്കപ്പെട്ട ഈ അപ്പാർട്ട്‌മെന്റ്-ബംഗ്ലാവ് സമുച്ചയങ്ങൾ ഏതാണല്ലേ? കെട്ടിട നിർമ്മാണരംഗത്ത് ഏതാണ്ട് മൂന്നു ദശാബ്ദത്തിലധികം അനുഭവപരിചയ മുള്ള, മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒലിവ് ബിൽഡേഴ്‌സിന്റെ കലിസ്റ്റ എന്ന ടൗൺഷിപ്പിന്റെ വിശേഷങ്ങളാണ് പറഞ്ഞുവരുന്നത്. ഗ്രീക്ക് ഭാഷയിൽ ‘അതിസുന്ദരം’ എന്നാണ് കലിസ്റ്റ എന്ന വാക്കിനർത്ഥം. ആഡംബര സംവിധാനങ്ങളോടെ ഒരുക്കിയിട്ടുള്ള 2 ബെഡ്‌റൂം- 3 ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകൾ അഞ്ചു ടവറുകളിലായി 20 റസിഡഷ്യൻഷ്യൽ ഫ്‌ളോറുകളിലായി നിർമ്മിക്കപ്പെട്ടിരിക്കുന്നുവെങ്കിൽ 11 ബംഗ്ലാവുകളും 8.54 ഏക്കർ വരുന്ന കലിസ്റ്റ ടൗൺഷിപ്പിൽ ഒലിവ് ബിൽഡേഴ്‌സ് ഒരുക്കിയിട്ടുണ്ട്. മൊത്തം 751 യൂണിറ്റുകൾ. ഇതിനൊപ്പം തന്നെ നീന്തൽക്കുളം, സ്‌കേറ്റിങ് റിങ്ക്, ആംഫി തീയേറ്റർ, ഹെൽത്ത് ക്ലബ്, ബാഡ്മിന്റൺ കോർട്ടുകൾ, ടേബിൾ ടെന്നീസ്, സ്‌നൂക്കർ, ലൈബ്രറി, ടോഡ്‌ലേഴ്‌സ് ഏരിയ എന്നിവയുള്ള ക്ലബ് ഹൗസ്, ചിൽഡ്രൻസ് പ്ലേ ഏരിയ, എൽഡേഴ്‌സ് കോർണർ, ബാർബെക്യു ഏരിയ, അതിമനോഹരമായ പുൽത്തകിടികൾ തുടങ്ങി അതിരില്ലാത്ത ആനന്ദത്തിന്റെ ലോകം തന്നെയാണ് ഒലിവ് കലിസ്റ്റ ടൗൺഷിപ്പ്.

തിരുവാങ്കുളത്തെ ഒലിവ് വില്ലയിൽ നിമി മാത്യു അച്ഛൻ മത്തായി പി വിയും അമ്മ സാറാക്കുട്ടിയുമൊത്ത്

ആനന്ദത്തിന്റെ ഈ ലോകത്തെ വായനക്കാർക്ക് പരിചയപ്പെടുത്താനായി സ്മാർട്ട് ഡ്രൈവ് ജൂൺ മാസത്തിലെ ഒരു തെളിഞ്ഞ ദിവസം കാക്കനാട്ടെ ഒലിവ് കലിസ്റ്റയിലേക്ക് യാത്ര പോകാൻ തീരുമാനിച്ചു. ഈ യാത്രയിൽ ഞങ്ങളെ അനുഗമിക്കാമെന്ന് ഒലിവ് ബിൽഡേഴ്‌സിന്റെ ഡയറക്ടറായ നിമി മാത്യു സസന്തോഷം സമ്മതിക്കുകയും ചെയ്തു. തൃപ്പൂണിത്തുറയ്ക്കടുത്ത് തിരുവാങ്കുളത്തുള്ള ഒലിവ് വില്ലയിലേക്ക് അതിരാവിലെ ഞങ്ങളെത്തുമ്പോൾ നിമിയുടെ അച്ഛനും ഒലിവ് ബിൽഡേഴ്‌സിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി വി മത്തായിയും ഡയറക്ടർമാരിലൊരാളായ അമ്മ സാറാക്കുട്ടിയും നിമി മാത്യുവിനൊപ്പം അവിടെ കാത്തുനിൽപുണ്ടായിരുന്നു. കൊച്ചി തിരുവാണിയൂർ പാറപ്പുറത്ത് വർഗീസിന്റേയും ശോശയുടേയും ആറുമക്കളിൽ രണ്ടാമനാണ് മത്തായി. എൺപതുകളിൽ തന്റെ 22-ാം വയസ്സിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയെടുത്തശേഷം ഗൾഫ് സ്വപ്‌നങ്ങളുമായി മുംബയിലെത്തിയെങ്കിലും പോകാനാകാതെ വന്നതിനാൽ മുംബയിൽ തന്നെ ചില സ്റ്റീൽ ഫാബ്രിക്കേഷൻ ജോലിയുമായി തൊഴിൽ ജീവിതം ആരംഭിച്ചയാളാണ് മത്തായി.

കലിസ്റ്റയിലെ ബംഗ്ലാവുകൾക്കു മുന്നിൽ നിമി മാത്യു

1983ൽ സുഹൃത്തിനൊപ്പം എം എം ഫാബ്രിക്കേഷൻ എന്ന സ്റ്റീൽ ഫാബ്രിക്കേഷൻ കമ്പനിയായി തുടങ്ങിയ മത്തായി പിന്നീട് കഠിനാധ്വാനത്തിലൂടെ ബിസിനസിൽ വളരുകയായിരുന്നു. തുടർന്നാണ് മുംബൈയിൽ അപ്പാർട്ട്‌മെന്റ് – കൊമേഴ്‌സ്യൽ കെട്ടിട നിർമ്മാണത്തിലേക്കുമൊക്കെ കടന്നത്. മുംബൈയിൽ നിരവധി പ്രോജക്ടുകൾ പൂർത്തീകരിച്ച ശേഷമാണ് കേരളത്തിലേക്കുള്ള വരവ്. 2004ൽ കൊച്ചി കടവന്ത്രയിൽ വാങ്ങിയ സ്ഥലം ആഗ്രഹിച്ച വിലയ്ക്ക് വിൽക്കാൻ സാധിക്കാതെ വന്നതോടെയാണ് കേരളത്തിൽ ആ സ്ഥലത്ത് എന്തുകൊണ്ട് ഒരു റസിഡൻഷ്യൽ പ്രോജക്ട് ആരംഭിച്ചുകൂടാ എന്ന് അദ്ദേഹം ചിന്തിച്ചത്. അങ്ങനെയാണ് 2005ൽ പതിനേഴ് നിലകളിൽ 68 യൂണിറ്റുകളുമായി കടവന്ത്രയിൽ ഒലിവ് ഹൈറ്റ്‌സിന് തുടക്കം കുറിച്ചത്.

ഒലിവ് കലിസ്റ്റയിലെ ബംഗ്ലാവുകൾക്ക് മുന്നിൽ, പിന്നിൽ ഇൻഫോ പാർക്ക്

പിന്നെ കലൂരിൽ 14 നിലകളുള്ള ഒലിവ് വുഡ്‌സ്റ്റോക്ക്, 2007ൽ കാക്കനാട് 520 യൂണിറ്റുകളുള്ള ഒലിവ് കോർട്ട് യാർഡ് എന്ന കേരളത്തിലെ ആദ്യത്തെ ടൗൺഷിപ്പ്, 2008ൽ തിരുവനന്തപുരത്ത് 270 അപ്പാർട്ട്‌മെന്റുകളുള്ള ക്രസീഡ, 2009ൽ തിരുവല്ലയിൽ 31 പ്രീമിയം വില്ലകളുള്ള കരീന എന്ന വില്ല പ്രോജക്ട് തുടങ്ങിയവ പൂർത്തീകരിച്ചശേഷമാണ് 2010ൽ കൊച്ചിയിൽ ഒലിവ് കലിസ്റ്റ എന്ന ആഡംബര ടൗൺഷിപ്പിന്റെ ജോലികൾ ഒലിവ് ആരംഭിക്കുന്നത്. 11 ബംഗ്ലാവുകളും 3/2 ബെഡ്‌റൂം ഫ്‌ളാറ്റുകളുമായാണ് കലിസ്റ്റ പദ്ധതി ആരംഭിച്ചത്. അത് മുന്നേറിക്കൊണ്ടിരിക്കവേ തന്നെ 2014ൽ കോട്ടയത്ത് 71 യൂണിറ്റുകളുള്ള ഒലിവ് സെലസ്റ്റീനയും (ഇതിൽ 36,000 ചതുരശ്ര അടി കൊമേഴ്‌സ്യൽ സ്‌പേസുമുണ്ട്) 2015ൽ ഇടപ്പള്ളിയിൽ 62 യൂണിറ്റുകളുള്ള ഇയാന്തയും 2019ൽ ഇടപ്പള്ളിയിൽ അമൃത ആശുപത്രിക്കടുത്ത് 50 യൂണിറ്റുകളുള്ള ഔറാനിയയും 2019ൽ തിരുവല്ലയിൽ 52 യൂണിറ്റുകളുള്ള കരിനീന എന്ന അപ്പാർട്ടുമെന്റും 2019ൽ തൃശ്ശൂർ വിയ്യൂരിൽ 60 ഫ്‌ളാറ്റുകളും രണ്ട് സ്‌കൈ വില്ലകളുമുള്ള ഒലിവ് കാസിൽഡയും നിർമ്മാണം പുരോഗമിക്കുകയാണ്. നിലവിൽ കേരളത്തിൽ 20 പൂർത്തീകരിച്ച പ്രോജക്ടുകളും ഏഴ് പണി നടക്കുന്ന പദ്ധതികളുമാണ് ഒലിവ് ബിൽഡേഴ്‌സിനുള്ളത്. ഇതിനു പുറമേ, ബംഗലുരുവിലും ചെന്നൈയിലും മുംബയിലും പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുമുണ്ട്.

ക്ലബ് ഹൗസിലെ സ്‌നൂക്കേഴ്‌സ്

ക്ലബ് ഹൗസിലെ ക്യാരംസ് & കാർഡ്‌സ് ഗെയിംസ് റൂം

ജിംനേഷ്യം

മിനി തീയറ്റർ

പൂർണമായും ഒരു കുടുംബ മാനേജ്‌മെന്റായാണ് ഒലിവ് ബിൽഡേഴ്‌സ് പ്രവർത്തിക്കുന്നത്. മത്തായിയുടേയും സാറാക്കുട്ടിയുടേയും മക്കളായ സിമി മാത്യുവും നിമി മാത്യുവും സിമിയുടെ ഭർത്താവായ ഡോക്ടർ മാത്യു തോമസുമാണ് ഒലിവിന്റെ അമരത്ത്. ലണ്ടനിൽ നിന്നും ആർക്കിടെക്ചറൽ ടെക്‌നോളജിയിൽ ബിരുദം നേടിയശേഷം ലണ്ടനിലെ ഹൾട്ട് ഇന്റർനാഷണൽ ബിസിനസ് സ്‌കൂളിൽ നിന്നും ഇന്റർനാഷണൽ ബിസിനസിൽ മാസ്റ്റേഴ്‌സ് ബിരുദം നേടിയ ആളാണ് സിമി മാത്യു. നിമി മാത്യു ലണ്ടൻ സൗത്ത് ബാങ്ക് യൂണിവേഴ്‌സിറ്റിയിൽ നിന്നും അക്കൗണ്ടിങ്ങിലും ഫിനാൻസിലും ബിരുദം നേടിയശേഷം ലണ്ടനിലെ കിങ്‌സ് കോളെജിൽ നിന്നും ഇന്റർനാഷണൽ മാനേജ്‌മെന്റിൽ എം എസ് സി ബിരുദം നേടിയ ആളാണ്. ഡോക്ടർ മാത്യു തോമസ് ഒലിവിന്റെ ഡയറക്ടറായും മേടയിൽ ഹെൽത്ത്‌കെയറിന്റെ മാനേജിങ് ഡയറക്ടറായും പ്രവർത്തി ക്കുന്നു. എം ഡി റേഡിയോഡയഗണോസിസുശേഷം ഫീറ്റൽ ഇമേജിങ് ആന്റ് ഫീറ്റൽ ഇക്കോകാർഡിയോ ഗ്രഫിയിൽ ഫെലോഷിപ്പ് എടുത്തിട്ടുണ്ട് മാത്യു.

ചിൽഡ്രൻസ് പ്ലേ ഏരിയ

വാഹനങ്ങളോട് ഭ്രമമുള്ളയാളാണെന്ന് തിരുവാങ്കുളത്തെ ഒലിവ് വില്ലയുടെ മുറ്റത്തെ കാറുകൾ തന്നെ വെളിവാക്കുന്നുണ്ട്. ബി എം ഡബ്ല്യു 7 സീരീസും മെർസിഡസ് ബെൻസ് ഇ ക്ലാസും റേഞ്ച് റോവർ സ്‌പോർട്ടും മിനി കൺട്രിമാനുമൊക്കെയുണ്ട് അവിടെ. ഒലിവ് കുടുംബത്തിന്റെ ഫാമിലി ഷൂട്ടിനുശേഷം നിമി മാത്യുവും അമ്മ സാറാക്കുട്ടിയും മിനി കൺട്രിമാനിലാണ് ഒലിവ് കലിസ്റ്റയിലേക്ക് ഞങ്ങളേയും കൊണ്ട് യാത്ര തിരിച്ചത്. പോകുന്ന വഴി കടവന്ത്രയിലുള്ള ഒലിവിന്റെ പഞ്ചനക്ഷത്ര ഹോട്ടലായ ഡൗൺടൗണും കാക്കനാട് കലിസ്റ്റയിൽ നിന്നും ഏതാണ്ട് അരകിലോമീറ്റർ ദൂരെയുള്ള ഒലിവ് ഈവ എന്ന ഫോർ സ്റ്റാർ ഹോട്ടലും സന്ദർശിക്കാൻ ഞങ്ങൾ മറന്നില്ല. നിമി മാത്യുവായിരുന്നു മിനി കൺട്രി മാന്റെ സ്റ്റീയറിങ്ങിൽ.

കലിസ്റ്റയിലെ മനുഷ്യനിർമ്മിത തടാകം. ശിൽപ ചാതുര്യമാർന്ന ഫൗണ്ടനുകൾ ഇവിടത്തെ സവിശേഷതയാണ്

ഇൻഫോപാർക്കിന്റെ കവാടം കടന്ന് കൺട്രിമാൻ അൽപം മുന്നോട്ടുപോയപ്പോൾ തന്നെ ഒലിവ് കലിസ്റ്റയുടെ കവാടമെത്തി. സെക്യൂരിറ്റി ഗേറ്റിനു പിന്നിൽ മനോഹരമായി ലാൻഡ്‌സ്‌കേപ് ചെയ്ത നിരത്തുകളും കലിസ്റ്റയിലെ 11 ബംഗ്ലാവുകളുമാണ് ഒരു വശത്ത്. കരിങ്കൽ പാകിയ ആ വഴിയുടെ ഇരുവശത്തും പച്ചപ്പരവതാനി വിരിച്ച പോലെ പുല്ലുകളും പൂച്ചെടികളും വച്ചുപിടിപ്പിച്ചിരിക്കുന്നു. അന്ന എന്ന അപ്പാർട്ട്‌മെന്റും അതിനോട് തൊട്ടുചേർന്ന് വിശാലമായ കൃത്രിമ തടാകവുമാണ് ആദ്യം കാണുക. ശിൽപചാതുരിയോടെ നിർമ്മിച്ച ഫൗണ്ടനുകളാണ് മനുഷ്യനിർമ്മിത തടാകത്തിലെ ഏറ്റവും വലിയ സവിശേഷത. മഴക്കാലത്ത് നിറയെ വെള്ളമുണ്ടാകും ആ തടാകത്തിൽ. അതിൽ നിന്നുള്ള വെള്ളമാണ് കലിസ്റ്റയിലെ വിവിധ ആവശ്യങ്ങൾ ഉപയോഗിക്കുന്നത്. നിമി മാത്യു അവ ഞങ്ങളെ കാണിക്കുന്നതിനായി വാഹനം നിർത്തി പുറത്തിറങ്ങി. കുട്ടികൾ അവിടേയ്ക്ക് ഇറങ്ങാതിരിക്കാൻ അത് ഹാൻഡ് റെയിലുകൾ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്.

ഒലിവ് കലിസ്റ്റയുടെ കവാടത്തിൽ നിമി, മിനി കൺട്രിമാനൊപ്പം

ആസ്ട്ര, അരിസ്റ്റ, അലീറ്റ, അന്ന, അലിഷ എന്നിങ്ങനെയാണ് കലിസ്റ്റയിലുള്ള അഞ്ച് ടവറുകൾ. ഓരോ ടവറിനും ധാരാളം പാർക്കിങ് സ്‌പേസ് നൽകിയിരിക്കുന്നതിനു പുറമേ, പ്രത്യേക പാർക്കിങ് ബ്ലോക്കുകളുമുണ്ട്. തടാകത്തിന് പിന്നിലാണ് കുട്ടികളുടെ കളിസ്ഥലം. ഊഞ്ഞാലുകളും സ്ലൈഡിങ് ഗെയിമുകളും അഡ്വഞ്ചർ ഗെയിമുകളുമെല്ലാം അവിടെ ഒരുക്കിയിട്ടുണ്ട്. അതിനു തൊട്ടടുത്തു തന്നെയാണ് വിശാലമായ ക്ലബ് ഹൗസ് ഒലിവ് കലിസ്റ്റയിൽ നിർമ്മിച്ചിട്ടുള്ളത്. ക്ലബ് ഹൗസിന് താഴെയായി ജിംനേഷ്യവും മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികളുടെ കളിസ്ഥലവും ടേബിൾ ടെന്നീസ്, സ്‌നൂക്കർ തുടങ്ങിയവയ്ക്കായുള്ള ഗെയിം സ്ഥലവും ഒരുക്കിയിരിക്കുന്നു. മനോഹരമായി സജ്ജമാക്കിയ ലൈബ്രറിയും ഇവിടത്തെ സവിശേഷതയാണ്. ക്ലബ് ഹൗസിന്റെ മുകളിലത്തെ നിലയിലാണ് 62 പേർക്കിരിക്കാവുന്ന അതിമനോഹരമായി സജ്ജീകരിച്ച മിനി തീയേറ്ററും കാരംസ് ആന്റ് കാർഡ് ഗെയിംസ് സോണും ഷട്ടിൽ കോർട്ടുകളും സജ്ജമാക്കിയിട്ടുള്ളത്. നിമി ആദ്യം ഞങ്ങളെ തീയേറ്ററിലേക്കാണ് കൊണ്ടുപോയത്. മിനി തീയേറ്റർ ആഡംബരപൂർണമായാണ് ഒരുക്കിയിട്ടുള്ളത്. മികച്ച ശബ്ദക്രമീകരണവും അതിനുള്ളിൽ സാധ്യമാക്കിയിട്ടുണ്ട്. ക്യാരംസ് ആന്റ് കാർഡ് ഗെയിംസ് റൂമിൽ നിരവധി ഇരിപ്പിടങ്ങളും ടേബിളുകളും സജ്ജമാക്കിയിട്ടുണ്ട്. വിശാലമായ ഷട്ടിൽ കോർട്ടുകളാകട്ടെ ഏതു മഴക്കാലത്തും കളി മുടങ്ങില്ലെന്ന് ഉറപ്പാക്കുന്നു.

കലിസ്റ്റ ടൗൺഷിപ്പിന്റെ ആകാശദൃശ്യം

പരിസ്ഥിതിയുമായി ഇണങ്ങിച്ചേരുംവിധമാണ് ഒലിവ് കലിസ്റ്റയുടെ പുറംലോകം ഒരുക്കിയിരിക്കുന്നതെന്ന് പറഞ്ഞുവല്ലോ. അസ്ട്ര എന്ന ഫ്‌ളാറ്റ് സമുച്ചത്തിനടുത്താണ് 20 സെന്റ് ഭൂമിയിൽ ട്രോപ്പിക്കൽ ഫ്രൂട്ട് ഗാർഡൻ ഒലിവ് കലിസ്റ്റ ഒരുക്കിയിട്ടുള്ളത്. ആംഫി തീയേറ്റർ, നീന്തൽക്കുളം, ബാർബെക്യു ഏരിയ എന്നിവയൊക്കെ പുറമേയുണ്ട്. ആഡംബര ജീവിതം കാംഷിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം കലിസ്റ്റ അവർ ആഗ്രഹിക്കുന്നതെല്ലാം തന്നെ നൽകുന്നുവെന്നുചുരുക്കം.

കലിസ്റ്റയിലെ മുറികൾ

കലിസ്റ്റയിലെ അപ്പാർട്ട്‌മെന്റുകളുെട ലോബികളും അതിസുന്ദരമായി സജ്ജമാക്കിയിട്ടുള്ളതാണ്. വലിയ സോഫ സെറ്റികളും ടീപോയ്കളും എയർ കണ്ടീഷ ൻഡ് ലോബിയിലുണ്ട്. ആംബിയന്റ് ലൈറ്റിങ് ആകട്ടെ ലോബിയെ ഏറെ സുന്ദരവുമാക്കിയിരിക്കുന്നു. ആക്‌സസ് കാർഡ് ഉപയോഗിച്ചു മാത്രമേ ലോബിയിലേക്ക് പോലും പുറമേ നിന്നുള്ള ഒരാൾക്ക് പ്രവേശിക്കാനാ കൂ. 1339 മുതൽ 1350 ചതുരശ്ര അടി വരെയുള്ളതാണ് 2 ബെഡ്‌റൂം ഫ്‌ളാറ്റുകളെങ്കിൽ 1667, 1772, 1799 ചതുശ്ര അടികളിലാണ് 3 ബെഡ്‌റൂം ഫ്‌ളാറ്റുകൾ അഞ്ച് ടവറുകളിലായി ഒരുക്കിയിട്ടുള്ളത്. ബംഗ്ലാവുകൾക്ക് 3939 ചതുരശ്ര അടിയാണുള്ളത്. ഏറ്റവും മുന്തിയ ബ്രാൻഡ് സാമഗ്രികളാണ് അപ്പാർട്ട്‌മെന്റുകളിലും ബംഗ്ലാവുകളിലും ഉപയോഗിച്ചിരിക്കുന്നത്. ചതുരശ്ര അടിക്ക് 5000 രൂപയിൽ താഴെ മാത്രമേ ഈ അപ്പാർട്ട്‌മെന്റുകൾക്കുള്ളു.

ട്രോപ്പിക്കൽ ഫ്രൂട്ട്‌സ് ഗാർഡനിലേക്കുള്ള വഴിയിൽ നിമി മാത്യു. ഈ ഫലവൃക്ഷത്തോട്ടത്തിൽ മാവ്, പ്ലാവ്, മാതളം, പേര, ജാതി തുടങ്ങി നിരവധി വൃക്ഷങ്ങളുണ്ട്

കലിസ്റ്റയിൽ നിന്നും അരകിലോമീറ്റർ അകലെ മാത്രം സ്ഥിതി ചെയ്യുന്ന ഒലിവ് ഈവ ഹോട്ടലിൽ നിന്നായിരുന്നു ഞങ്ങളുടെ ഉച്ചഭക്ഷണം. ടൗൺഷിപ്പിന് തൊട്ടടുത്ത് തന്നെ അതിസുന്ദരമായ ഫോർ സ്റ്റാർ ഹോട്ടലും ഒലിവ് ഒരുക്കിയിരിക്കുന്നുവെന്നു സാരം. സെവൻ സ്‌പെസസ് എന്ന മൾട്ടി കുസീൻ റസ്റ്റോറന്റും ഗാറ്റ്‌സ്ബി എന്ന റസ്റ്റോബാറുമുണ്ട് ഈവയിൽ.

ബിസിനസ് സംബന്ധിയായ ചർച്ചകൾക്കായി എത്‌നിയ, എഡീഷ്യ എന്ന പേരിൽ രണ്ട് കോൺഫറൻസ്, ബാൻക്വിറ്റ് ഹാളുകളുമുണ്ട് ഇവിടെ. 15 മുതൽ 250 പേരെ വരെ ഉൾക്കൊള്ളാൻ ഈ ഹാളുകൾക്കാകും. ഐ ടി ഹബ്ബിൽ, കലിസ്റ്റയോട് ചേർന്നു തന്നെ ഒലിവിന്റെ ഈ ഹോട്ടൽ നിലകൊള്ളുന്നതിനാൽ വൈകുന്നേരങ്ങളിൽ ടെക്കികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണിത്.

ഒലിവ് ഈവ ഹോട്ടലും ഗാറ്റ്‌സ്ബി എന്ന റസ്റ്റോബാറും

മിനി കൺട്രിമാൻ ഇടപ്പള്ളിയിലെ ഒലിവ് ഹൗസ് എന്ന കോർപ്പറേറ്റ് ഓഫീസിലേക്കുള്ള യാത്രയിലാണ്. മടക്കയാത്രയിലും ഒലിവ് കലിസ്റ്റയിലെ അതിസുന്ദരമായ കാഴ്ചകൾ തന്നെയായിരുന്നു ഞങ്ങളുടെ മനസ്സിലെന്നത് വേറെ കാര്യം$

Copyright: Smartdrive- July 2019

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>