The Tyre King: Success Story of New Bharath Tyres
December 11, 2019
Friends’ Choice: Travel in a Maruti S-Presso with Youtube channel stars Sujith Bhakthan & Emil George
December 17, 2019

BikerLand: The Complete Bike Festival

ബൈക്കർ ലാൻഡ്: കൊച്ചിയിൽ ബൈക്കർമാർക്കായി ഇതാദ്യമായി ഒരു ത്രിദിന ബൈക്കോത്സവം!

സമാനഹൃദയരായ ബൈക്ക് പ്രേമികൾ ഇന്ത്യയിൽ നിരവധിയുണ്ടെങ്കിലും അവർക്കൊരുമിക്കാനും ആശയങ്ങളും സൗഹൃ ദങ്ങളും പങ്കിടാനുമുള്ള വേദികൾ വളരെ കുറച്ചു മാത്രമേയുള്ളു. ‘ബൈക്കർ ലാൻഡ്’ എന്ന ത്രിദിന ബൈക്ക് ഫെസ്റ്റിവൽ അത്തരമൊരു വേദിയാണ് കേരളത്തിലൊരുക്കാൻ പോകുന്നത്. സീറോ ഡിഗ്രി ഗ്രൂപ്പിന്റെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഇസഡ് കോഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ബൈക്കർ ലാൻഡിൽ 650 സിസിയോ അതിനു മേലെയോ സിസിയുള്ള ഏതൊരു ബൈക്ക് ഉടമയ്ക്കും പങ്കെടുക്കാനാകും.

സൂപ്പർ ബൈക്കുകളും റൈഡർമാരുമൊക്കെ ഒരുമിക്കുന്ന ഈ ബൈക്കോത്സവത്തിൽ മാസ്മരിക സംഗീതവും തകർപ്പൻ ഭക്ഷണപാനീയങ്ങളും ഗെയിമുകളും ലൈവ് ബാൻഡുകളും റാലികളും പ്രദർശനങ്ങളും ബെല്ലി ഡാൻസും സ്ട്രീറ്റ് മാജിക്കും ടാറ്റൂയിങ്ങും ക്ലാസുകളുമൊക്കെ ഉണ്ടെന്നതിനു പുറമേ, പുരസ്‌കാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ബൈക്കർ ലാൻഡിലെത്തുന്ന ഏതൊരു റൈഡറും അവിടെ ഓരോ നിമിഷവും അത്യുൽസാഹത്തോടെ ആസ്വദിക്കുമെന്നു ചുരുക്കം. എഴുനൂറു മുതൽ ആയിരം വരെ ബൈക്ക് റൈഡർമാർ ഇന്ത്യയുടെ വിവിധയിടങ്ങളിൽ നിന്നും ടിക്കറ്റ് നിരക്കിൽ നടത്തപ്പെടുന്ന ഈ ഇവന്റിന് എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കേരളം ഇതിനുമുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധമുള്ള ഒരു ആനന്ദോത്സവമായിരിക്കും ബൈക്കർ ലാൻഡ് എന്ന് ഇതിനകം ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു. ഡിജിറ്റൽ പ്രിന്റ് ഹോർഡിങ് പരസ്യങ്ങൾക്കു പുറമേ, ബൈക്കർ ലാൻഡിൽ പ്രോഡക്ട് ലോഞ്ചുകളും നടക്കും. ഒപ്പം ഡിജെ പാർട്ടിയും ലൈവ് ബാൻഡും അരങ്ങേറും. ഇവയൊക്കെ ചടങ്ങ് ശരിക്കും കൊഴുപ്പിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. റൈഡർമാർക്ക് പെർഫോമൻസിനായി ഒരു പ്രത്യേക വേദിയും ബൈക്കർ ലാൻഡിൽ ഒരുക്കുന്നുണ്ട്.


ആഡംബര വസ്തുക്കളടക്കമുള്ള ലൈഫ് സ്‌റ്റൈൽ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും ബൈക്കർ ലാൻഡിനെ അക്ഷരാർത്ഥത്തിൽ യുവത്വത്തിന്റേയും ആഡംബരപ്രേമികളുടേയും ആഘോഷമാക്കി മാറ്റും. ബൈക്കർലാൻഡിന്റെ പ്രൊമോഷന്റെ ഭാഗമായി കേരളമുടനീളം ഹോർഡിങ്ങുകളും കൊച്ചിയിൽ മെട്രോപില്ലറിൽ പരസ്യങ്ങളും പത്രമാധ്യമങ്ങളിൽ പ്രൊമോഷനുകളും നടത്തുന്നുണ്ട്.

ബൈക്കർ ലാൻഡിൽ പങ്കെടുക്കാനും ബൈക്കർ ലാൻഡിന്റെ സ്‌പോൺസർഷിപ്പിനും ബ്രാൻഡ് പ്രൊമോഷനുകൾക്കുമായി താഴെ കാണുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടൂ:

Mob: 9965001207, 9061006100
Email: bikerland@zcode.in,
web: www.bikerland.in

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>