Fine Tuned…
August 6, 2018
Test Drive: Audi RS7
August 6, 2018

Autograff: An exotic car destination

Autograff MD Shaon Scaria

ആഢംബര യൂസ്ഡ് കാർ വിപണിയിൽ സുതാര്യവും സത്യസന്ധവുമായ ഇടപാടുകൾ കൊണ്ട് പേരെടുത്ത സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായ റേസൺ ഹോൾഡിങ്‌സ്. www.autograff.in എന്ന വെബ്‌സൈറ്റിലൂടെ അവർ പ്രീമിയം യൂസ്ഡ് കാർ വിപണിയിലെ താരങ്ങളുമായിരിക്കുന്നു. കേരളത്തിനകത്തും പുറത്തു നിന്നുമുള്ള ആഢംബര വാഹനങ്ങൾ കൃത്യമായ രേഖകൾ സഹിതം മാത്രം വിൽപനയ്‌ക്കെടുക്കുന്ന അവർ ഇടപാടുകളുടെ വിശ്വസ്തരാണിന്ന്.

By Smartdrive Impact Team

ബ്യൂഗാട്ടി ഷിറോൺ മുതൽ മെർസിഡസ് ബെൻസ് എ ക്ലാസ് വരെയുള്ള ആഢംബര കാർ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നയാളാണോ താങ്കൾ? എങ്കിൽ നിങ്ങൾക്കുള്ള ഇടം കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്നwww.autograff.in എന്ന വെബ്‌സൈറ്റാണ്. ആഢംബര യൂസ്ഡ് കാർ ബിസിനസിൽ സുതാര്യമായ ഇടപാടുകളിലൂടെ ഇതിനകം തന്നെ പേരെടുത്തു കഴിഞ്ഞിരിക്കുന്നു അവർ. റിയൽ എസ്റ്റേറ്റ് രംഗത്ത് പേരെടുത്ത കൊച്ചിയിലെ റേസൺ ഹോൾഡിങ്‌സ് എന്ന കൺസൾട്ടൻസി സ്ഥാപനത്തിന്റെ ഉപവിഭാഗമായി, ഐ ടിയുടെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി ആരംഭിച്ച ആഢംബര യൂസ്ഡ് കാർ വെബ്‌സൈറ്റിലേക്ക് ഇന്ന് വിദേശീയരും സ്വദേശീയരുമായ ബിസിനസുകാരുടേയും ചലച്ചിത്രതാരങ്ങളുടേയുമൊക്കെ കോളുകളുടെ പ്രവാഹമാണ്. കാരണം തങ്ങൾക്കിഷ്ടപ്പെട്ട ഒരു ആഢംബര വാഹനം ഇന്ത്യയിലെവിടെയുണ്ടെങ്കിൽ അത് ആവശ്യക്കാരനായി എത്തിക്കാൻ ഓട്ടോഗ്രാഫിന് കഴിയുന്നുണ്ട്. വാഹനം വാങ്ങുന്നതിനും വിൽക്കുന്നതിനും ഇടനിലക്കാ രായി പ്രവർത്തിക്കുന്ന ഏറ്റവും വിശ്വസ്ത വെബ്‌സൈറ്റ് എന്ന നിലയിലേക്ക് അവർ വളർന്നു കഴിഞ്ഞിരിക്കുന്നു. ബോളിവുഡ് താരങ്ങളായ ഗോവിന്ദയുടേയും സഞ്ജയ് ദത്തിന്റേയും കാറുകൾ കേരളത്തിൽ വിൽപന നടത്തിയത് ഓട്ടോഗ്രാഫ് ആണെന്നത് അവർക്ക് വാഹനവിപണിയിലുള്ള അവഗാഹവും സ്വാധീനവും എത്രത്തോളമെന്ന് വ്യക്തമാക്കുന്നുണ്ട്.

Shaon Scaria, Managing Director, Autograff

”റിയൽ എസ്റ്റേറ്റ്, എക്‌സോട്ടിക് കാർസ്, ഫിലിം പ്രോജക്ട്‌സ്, ബിസിനസ് പ്രോജക്ടുകളുടെ സാക്ഷാൽക്കാരം എന്നിവയിലാണ് ഞങ്ങളുടെ മാതൃകമ്പനിയായ റേസൺ ഹോൾഡിങ്‌സ് ശ്രദ്ധപതിപ്പിച്ചിരിക്കുന്നത്. ആഢംബര കാറുകൾക്കു പുറമേ, ഹെലികോപ്ടറുകളുടേയും സ്വകാര്യജെറ്റുകളുടേയും വരെ വിൽപനയിൽ ഞങ്ങൾ ഇടനിലക്കാരാകാറുണ്ട്. കൃത്യമായ രേഖകളുള്ളതും സർവീസ് ഹിസ്റ്ററി കൃത്യമായതുമായ വാഹനങ്ങൾ മാത്രമേ ഓട്ടോഗ്രാഫിലൂടെ ഞങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നുള്ളു. അതുകൊണ്ടാണ് കേരളത്തിലെ ബിസിനസ് പ്രമുഖരായവരെല്ലാം തന്നെ ഞങ്ങളിലൂടെ ഇടപാടുകൾ നടത്തുന്നത്,” ഓട്ടോഗ്രാഫിന്റെ മാനേജിങ് ഡയറക്ടർ ഷോൺ സ്‌കറിയ പറയുന്നു.

ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് ആയിരുന്ന പരേതനായ എം ടി സ്‌കറിയയുടേയും വീട്ടമ്മയായ ഷീല സ്‌കറിയയുടേയും മൂത്ത മകനായ ഷോൺ സ്‌കറിയ യു കെയിൽ നിന്നും ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം നേടിയശേഷം കേരളത്തിൽ ഒരു പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ മാനേജറായി പ്രവർത്തിച്ചശേഷമാണ് സ്വന്തം ബിസിനസ് സംരംഭങ്ങളിലേക്ക് കടന്നത്. ബിസിനസ് രംഗത്ത് ഏറ്റവും സുതാര്യവും സത്യസന്ധവുമായി ഇടപാടുകൾ നടത്താനുള്ള ഷോണിന്റെ വൈദഗ്ധ്യമാണ് സ്ഥാപനത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് രംഗത്ത് വിദേശ മലയാളികൾക്കായി കേരളത്തിൽ വിവിധ പ്രോജക്ടുകൾ തയാറാക്കി നൽകുകയും സാക്ഷാൽക്കരിക്കുകയും ചെയ്തതിലൂടെ ആർജ്ജിച്ച സൗഹൃദവലയവും ആഢംബര കാറുകളോടുള്ള സ്‌നേഹവുമാണ് ഈ തൃശ്ശൂർ സ്വദേശിയെ ആഢംബര യൂസ്ഡ് കാർ വിപണിയിലേക്ക് കൊണ്ടെത്തിച്ചത്. 15 വർഷമായി ആഢംബര കാർ വിപണരംഗത്ത് പ്രവർത്തിച്ചുവരുന്ന ജിതേഷ് ആശാരിപ്പറമ്പിലാണ് റേസൺ ഹോൾഡിങ്‌സിൽ ഷോണിന്റെ പാർട്‌നർ.
ലംബോർഗിനി, ബെന്റ്‌ലി, ബ്യുഗാട്ടി, ജാഗ്വർ, ഓഡി, ബി എം ഡബ്ല്യു, മെർസിഡസ് ബെൻസ്, ഫെരാരി, ഡിസ്‌കവറി, പോർഷെ തുടങ്ങി ഏത് ആഢംബര വാഹനവും താങ്ങാനാകുന്ന നിരക്കിലാണ് ഓട്ടോഗ്രാഫ് ആവശ്യക്കാരന്റെ കൈയിലെത്തിക്കുന്നത്.

www.autograff.in

”വാഹനത്തിന്റെ എല്ലാ വിവരങ്ങളും സസശ്രദ്ധം പഠിക്കുകയും സർവീസ് ഹിസ്റ്ററി പരിശോധിക്കുകയും ഏതെങ്കിലും ഭാഗങ്ങൾ മാറ്റിയിട്ടുണ്ടോ എന്ന് വിദഗ്ധരായ ടെക്‌നീഷ്യ ന്മാരെക്കൊണ്ട് പരിശോധിപ്പിക്കുകയും ചെയ്തശേഷം മാത്രമേ ഞങ്ങൾ ഒരു വാഹനം കൈമാറ്റത്തിന് യോഗ്യമാണോ എന്നു കണ്ടെത്തുകയുള്ളു. വാഹനത്തിന്റെ ഇൻഷുറൻസും വായ്പയുമടക്കമുള്ളവ വാങ്ങുന്നയാൾക്ക് ശരിയാക്കി നൽകുന്ന ഉത്തരവാദിത്തവും ഞങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. വിൽപനയ്ക്കായുള്ള വാഹനങ്ങൾ ഞങ്ങളുടെ സൈറ്റിൽ നിന്നും കണ്ടെത്തുകയോ വാഹനം വിൽക്കാനും വാങ്ങാനും +91 8111890101 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്താൽ മതിയാകും,” ഷോൺ സ്‌കറിയ പറയുന്നു. ഒരു ആഢംബര വാഹനം വിൽക്കാനുണ്ടെന്ന കോൾ ലഭിച്ചാലുടനെ തന്നെ ഓട്ടോഗ്രാഫിന്റെ വിദഗ്ധസംഘം പ്രസ്തുതയാളുടെ വീട്ടിലെത്തി വാഹനം വിശദമായി പരിശോധിക്കുകയും ഉടമസ്ഥൻ തന്നെയാണോ നേരിട്ട് വാഹനം വിൽപനയ്ക്ക് വച്ചിരിക്കുന്നതടക്കം എല്ല രേഖകളും പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തുകയും ചെയ്യുന്നു. അതിനുശേഷം മാത്രമേ ഒരു ശതമാനം കമ്മീഷൻ വ്യവസ്ഥയിൽ വാഹനം ആവശ്യക്കാരന് നൽകുന്നതിനായി ഇരുകൂട്ടരേയും പരസ്പരം ഇടപെടുത്തുകയുള്ളു. വാഹനത്തിന് എന്തെങ്കിലും തകരാറുകൾ സംഭവിക്കുകയോ വാഹനത്തിന്റെ ഭാഗങ്ങൾ മാറ്റുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് വാങ്ങുന്നയാളോട് കൃത്യമായി പറഞ്ഞിരിക്കണമെന്ന നിബന്ധന വേറെയുമുണ്ട്.
”ഓട്ടോഗ്രാഫിൽ വിൽപനയ്ക്ക് വയ്ക്കുന്ന ഒരു ആഢംബര വാഹനവും മറ്റ് ഓൺലൈൻ വിൽപന സൈറ്റുകളിലൊന്നും തന്നെ ഉണ്ടാവില്ല എന്നത് ഞങ്ങളുടെ എക്‌സ്‌ക്ലൂസിവിറ്റിയുടെ തെളിവാണ്. ഞങ്ങളുടെ അടുത്തു നിന്നും വാഹനം വാങ്ങിയ ഒരു ഉപഭോക്താവ് പോലും ഒരു പരാതിയുമായും ഞങ്ങളെ സമീപിച്ചിട്ടില്ലെന്നു മാത്രമല്ല വീണ്ടും ഞങ്ങളിലൂടെ മാത്രമാണ് ഇടപാടുകൾ നടത്തിയിട്ടുള്ളതും. വാഹനത്തിന്റെ ഫോട്ടോയും എല്ലാവിധ വിവരങ്ങളും സൈറ്റിൽ നൽകാറുമുണ്ട്. വീഡിയോയും സ്ഥാപനത്തിന്റെ ക്രെഡിബി ലിറ്റി കളഞ്ഞുകുളിക്കുന്ന ഒരു ഇടപാടിനും ഞങ്ങൾ കൂട്ടുനിൽക്കുകയില്ലെന്നതാണ് ഈ വളർച്ചയ്ക്ക് ആധാരം,” ഷോൺ സ്‌കറിയ പറയുന്നു. അപ്പറഞ്ഞതിന് നിരവധി ഉദാഹരണങ്ങളുണ്ടു താനും.

Shaon Scaria with his team

ഉപഭോക്താക്കളുടെ സാക്ഷ്യപത്രങ്ങളാണ് ഓട്ടോഗ്രാഫിനു ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം. കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയുടെ ഡയറക്ടറായിരുന്ന ഡോക്ടർ അലക്‌സാണ്ടർ പല വാഹനങ്ങളും ഓട്ടോഗ്രാഫിലൂടെ വാങ്ങിക്കഴിഞ്ഞിരിക്കുന്നു. ”സുതാര്യമായ ഇടപാടുകളാണ് ഓട്ടോഗ്രാഫിന്റേത് എന്നതിനാൽ യാതൊരു തലവേദനയും വാഹനം വാങ്ങുന്നയാൾക്ക് ഉണ്ടാകുന്നില്ല. ആഢംബര കാർ വിപണിയിൽ ചതിക്കുഴികൾ പലതുമുണ്ടെന്നതിനാൽ വിശ്വസ്തരായവരെ മാത്രമേ ഞാൻ ആശ്രയിക്കാറുള്ളു. ഓട്ടോഗ്രാഫ് വിൽക്കുന്ന വാഹനങ്ങൾ ഒരിക്കലും എന്നെ ചതിച്ചിട്ടില്ല,” ഡോക്ടർ അലക്‌സാണ്ടർ സാക്ഷ്യപ്പെടുത്തുന്നു. വിദേശ മലയാളികൾ നാട്ടിൽ സഞ്ചരിക്കാനായി കാറുകൾ വാങ്ങുന്നതും ഓട്ടോഗ്രാഫിൽ നിന്നു തന്നെയാണ്. കാനഡയിലെ ബിൽഡർമാരായ ജെജി ആന്റ് ഫിലിപ്പും ദുബായിലെ ബ്രസീൽ ബിൽഡേഴ്‌സിന്റെ ഡാൻ ബ്ലെസനും ട്രാൻസ് ഏഷ്യയുടെ ചെയർമാനായ അരുൺ എസ് നായരും ഡോക്ടർമാരായ ഡോക്ടർ ജിബുവും ഡോക്ടർ ഐപ്പും ഗ്ലോബൽ ഷിപ്പിങ് കമ്പനിയുടെ ഡയറക്ടറായ അലക്‌സ് അന്ത്രാപ്പറും ബെഹ്‌റിനിലെ ജോസഫ് കുര്യനും ബിസിനസുകാരനായ ബാബു ചെറിയാനുമെ ല്ലാം ഓട്ടോഗ്രാഫിന്റെ ഇടപാടുകാരിൽ ചിലർ മാത്രം.

മാനേജിങ് ഡയറക്ടറായ ഷോൺ സ്‌കറിയക്കൊപ്പം ഡയറക്ടറായ ജിതേഷും സുഹൃത്ത് കാഷ്മീർ തോമസും

”പ്രതിമാസം പതിനഞ്ചിലധികം ആഢംബര കാർ ഇടപാടുകൾക്ക് ചുക്കാൻ പിടിക്കുന്നുണ്ട് ഓട്ടോഗ്രാഫ്. വളരെ സൂക്ഷിച്ചു മാത്രമേ ഓരോ ഇടപാടും ഞങ്ങൾ നടത്താറുള്ളു. വർഷങ്ങളായി കെട്ടിപ്പടുക്കുന്ന വിശ്വാസ്യതയ്ക്ക് ഒരു ചെറുപോറൽ പോലുമുണ്ടാകാതെ മുന്നോട്ടുപോകുന്നതിനാണ് ഞങ്ങൾ പ്രധാനമായും ഊന്നൽ നൽകുന്നത്. പല പ്രമുഖ ആഢംബര യൂസ്ഡ് കാർ വിപണന കേന്ദ്രങ്ങൾക്കും വിൽപനയ്ക്കായി കാർ എത്തിച്ചുനൽകുകയും ചെയ്യുന്നുണ്ട് ഞങ്ങൾ,” ഷോൺ സ്‌കറിയ പറയുന്നു. ആഢംബര കാർ വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ വാഹന കൺസൾട്ടന്റിന്റെ സേവനം ഉപയോഗപ്പെടുത്താത്തവർ ഇന്ന് കേരളത്തിൽ ചുരുക്കമാണ്. ‘ഞാൻ മലയാളി’ എന്ന അന്താരാഷ്ട്ര മാഗസീന്റെ ബിസിനസ് ഹെഡ് എന്ന നിലയിലും പ്രവർത്തിച്ചുവരുന്നുണ്ട് ഇന്ന് ഷോൺ.

കേരളത്തിൽ ആഢംബര യൂസ്ഡ് കാർ ബിസിനസ് പച്ചപിടിച്ചതിനെ തുടർന്ന് വിദേശ രാജ്യങ്ങളിലേക്കു കൂടി ബിസിനസ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ഷോൺ. ”ദുബായിലേക്കും കാനഡയിലേക്കും ആസ്‌ട്രേലിയയിലേക്കും ബിസിനസ് വ്യാപിപ്പിക്കാനുള്ള നീക്കങ്ങൾ ഓട്ടോഗ്രാഫ് ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ഇതിനൊപ്പം തന്നെ റിയൽ എസ്റ്റേറ്റ് രംഗത്ത് കൂടുതൽ ബിസിനസ് പ്രോജക്ടുകൾ ചെയ്യാനും ഞങ്ങൾക്ക് ഉദ്ദേശ്യമുണ്ട്,” ഷോൺ സ്‌കറിയ പറയുന്നു. നിലവിൽ പുറവങ്കര, പ്രസ്റ്റീജ് റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെ ചാനൽ പാർട്‌നർ കൂടിയാണ് ഓട്ടോഗ്രാഫിന്റെ മാതൃസ്ഥാപനമായ റേസൺ ഹോൾഡിങ്‌സ്.
ആഢംബര കാർ വിപണിയിൽ ഏറെ ചതിക്കുഴികളുണ്ടെന്ന് തിരിച്ചറിയുന്നവർ വളരെ കുറച്ചുപേർ മാത്രമാണ്. അതുകൊണ്ടു തന്നെ വാഹനം വിൽക്കുന്നവരും വാങ്ങുന്നവരും ഒരുപോലെ പല കെണികളിലും ചെന്നുപെടുന്നുണ്ട്. സത്യസന്ധവും സുതാര്യവുമായി ഈ രംഗത്ത് ബിസിനസ് ചെയ്യുന്നവർക്ക് മാത്രമേ ഈ രംഗത്ത് നിലനിൽപുള്ളുവെന്നതാണ് ഓട്ടോഗ്രാഫിന്റെ വിജയം വെളിവാക്കുന്നത്$

AUTOGRAFF KOCHI
Ph: + 91 81118 90101
Web: www.autograff.in
Email: info@autograff.in

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>