രാജകീയ ഗർജനം നിരത്തുകളിൽ മുഴങ്ങി; ഹോണ്ട ഹൈനസ് സിബി 350 വിതരണം തുടങ്ങി
October 22, 2020
Preview: Nissan Magnite
October 23, 2020

ബോസ് എൽഎക്‌സ്, എൽഇ മോഡലുകൾ അവതരിപ്പിച്ച് അശോക് ലെയ്‌ലാൻഡ്

Boss LE

18 ലക്ഷം രൂപയാണ് മുംബൈ/ഡൽഹി/ചെന്നൈ എക്‌സ്‌ഷോറൂം പ്രാരംഭ വില.

ഹിന്ദുജ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയും ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന നിർമാതാക്കളുമായ അശോക് ലെയ്‌ലാൻഡ്, ഐജെൻ6 ബിഎസ്6 സാങ്കേതികവിദ്യയോടു കൂടിയ അശോക് ലേയ്‌ലൻഡ് ബോസ് എൽഎക്‌സ്, എൽഇ ട്രക്കുകൾ വിപണിയിൽ അവതരിപ്പിച്ചു. ഇന്റർമീഡിയറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ (ഐസിവി) വിഭാഗത്തിൽ അശോക് ലേയ്‌ലാൻഡിൽ നിന്നുള്ള മുൻനിര ബ്രാൻഡുകളിലൊന്നാണ് ബോസ്. 11.1 ടൺ മുതൽ 14.05 ടൺ ഭാരം വരെ വാഹനങ്ങൾ വഹിക്കും. 14 അടി മുതൽ 24 അടി വരെയുള്ള ലോഡിങ് സ്പാനിനൊപ്പം, ഉയർന്ന സൈഡ് ഡെക്ക്, ഫിക്‌സഡ് സൈഡ് ഡെക്ക്, ഡ്രോപ്പ് സൈഡ് ഡെക്ക്, ക്യാബ് ചേസിസ്, കണ്ടെയ്‌നർ, ടിപ്പർ തുടങ്ങിയ ബോഡി ടൈപ്പ് ഓപ്ഷനുമുള്ളതിനാൽ ഉപയോക്താക്കൾക്ക് ഒന്നിലധികം കോമ്പിനേഷനുകളിൽ നിന്ന് വാഹനം തെരഞ്ഞെടുക്കാം. 18 ലക്ഷം രൂപയാണ് മുംബൈ/ഡൽഹി/ചെന്നൈ എക്‌സ്‌ഷോറൂം പ്രാരംഭ വില.

ഉപയോക്താക്കൾക്ക് രണ്ട് ക്യാബിൻ ഓപ്ഷനുകളിൽ നിന്ന് തെരഞ്ഞെടുക്കാവുന്നതോടൊപ്പം 7% വരെ കൂടുതൽ ഇന്ധനക്ഷമത, അഞ്ചുശതമാനം വരെ അധിക ടയർ ലൈഫ്, 30 ശതമാനം വരെ സർവീസ് ഇടവേളയുടെ വർധനവ്, അഞ്ചു ശതമാനം വരെ കുറഞ്ഞ അറ്റകുറ്റപ്പണി ചെലവ് തുടങ്ങിയവ ലഭിക്കുന്നു. ഡ്രൈവർമാർക്കായി ഏറ്റവും മികച്ച സ്ഥിതിവിവര സംവിധാനവും സുരക്ഷ സവിശേഷതകളും ഉൾക്കൊള്ളിച്ച് പൂർണമായും നിർമിച്ച വാഹനമായും ബോസ് ലഭ്യമാവും. ഐ അലർട്ട്, റിമോട്ട് ഡയ്ഗ്‌നോസ്റ്റിക്‌സ് പോലുള്ള ഡിജിറ്റൽ സവിശേഷതകളോടെയാണ് ഇത് എത്തുന്നത്.

ബോസ് എൽഎക്‌സ്, എൽഇ വേരിയന്റുകൾക്ക് നാലുവർഷം അല്ലെങ്കിൽ നാലുലക്ഷം കി.മീ വാറണ്ടിയുണ്ട്. ഇത് ആറുവർഷം വരെ ദീർഘിപ്പിക്കാം. ക്വിക്ക് ആക്‌സിഡന്റ് റിപ്പയർ പിന്തുണയാണ് മറ്റൊരു സവിശേഷത. വിൽപ്പനക്കും തുടർസർവീസിനുമായി മൂവായിരത്തിലേറെ ടച്ച് പോയിന്റുകൾ, 24 മണിക്കൂറും ഉപഭോക്തൃ സഹായം ലഭ്യമാക്കുന്ന അപ്‌ടൈം സൊല്യൂഷൻ സെന്റർ എന്നിവയും കമ്പനി ഉറപ്പ് നൽകുന്നു.

Boss LX

ഐജെൻ6 ബിഎസ്6 സാങ്കേതികവിദ്യയോടു കൂടിയ അശോക് ലേയ്‌ലൻഡ് ബോസ് എൽഎക്‌സ്, എൽഇ ട്രക്കുകളുടെ അവതരണം തങ്ങളുടെ ഈ വിഭാഗത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും ലോകത്തിലെ മികച്ച വാണിജ്യവാഹന നിർമാതാക്കളിൽ ഉൾപ്പെടാനുള്ള തങ്ങളുടെ ലക്ഷ്യം നേടാൻ സഹായിക്കുകയും ചെയ്യുമെന്ന് അശോക് ലേയ്‌ലൻഡിന്റെ എംഡിയും സിഇഒയുമായ വിപിൻ സോന്ധി പറഞ്ഞു.

കഴിഞ്ഞ എട്ട് വർഷമായി തങ്ങൾ ഐസിവി വിഭാഗത്തിൽ വിപണി വിഹിതം തുടർച്ചയായി നേടുന്നുണ്ടെന്നും തങ്ങളുടെ ബ്രാൻഡായ ബോസ് ആ വളർച്ചക്ക് നേതൃത്വം നൽകുന്നുണ്ടെന്നും അശോക് ലേയ്‌ലൻഡ് സിഒഒ അനുജ് കതൂരിയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>