Kia Motors India enters top 5 carmakers list; sells record 12,850 Seltos in October 2019
November 5, 2019
Get ready for Himalayan Adventure with 4X4 India!
November 13, 2019

Advertorial: ചിതലിനെ അകറ്റൂ, വീടിനെ നോവിക്കാതെ!

വീടിന്റെ നിർമ്മാണഘട്ടത്തിൽ തറയിലുണ്ടാക്കിയ ദ്വാരങ്ങളിൽ രാസമിശ്രിതം ഒഴിക്കുന്നു

ഭവനങ്ങളുടേയും ഓഫീസ് കെട്ടിടങ്ങളുടേയും അടിത്തറ വരെ ഇളക്കി, അവയെ നശിപ്പിക്കുന്ന ചിതലുകൾക്കെതിരെയുള്ള പോരാട്ടത്തിലാണ് കോട്ടയത്തെ ഗുഡ് ഡേ പെസ്റ്റ് കൺട്രോൾ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐ എസ് ഒ 9001:2015 സർട്ടിഫൈഡ് കമ്പനി. കീടങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ ഗുഡ് ഡേയെ പങ്കാളിയാക്കൂ….

 

സുന്ദരമായ ഒരു ഭവനം ഏതൊരാളുടേയും സ്വപ്‌നമാണ്. വർഷങ്ങളുടെ ചോര നീരാക്കിയുള്ള അധ്വാനമാണ് രമ്യഹർമ്യങ്ങളുടെ പിറവിക്കു പിന്നിൽ. പക്ഷേ ഒരു മനുഷ്യായുസ്സിന്റെ പ്രയത്‌നം കൊണ്ട് നാം പണിതുയർത്തിയ നമ്മുടെ ഈ സ്വപ്‌നഭവനങ്ങളിൽ നമ്മൾ പോലുമറിയാതെ കടന്നുകയറി, അവിടെ പെറ്റുപെരുകി വീടിന്റെ അടിത്തറ പോലും ഇളക്കുന്ന ഒരു ചെറിയ ജീവിയുണ്ട്: ചിതൽ. കാഴ്ചയിൽ ചെറുതാണെങ്കിലും ചിതലുകൾ നമ്മുടെ വീടുകൾക്കുണ്ടാക്കുന്ന നാശനഷ്ടങ്ങൾ ചെറുതല്ല. വീടിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ള വസ്തുക്കളെല്ലാം തന്നെ അവ അതിവേഗം നശിപ്പിച്ച്, വീട് പൂർണമായും നിലംപൊത്തുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു. പലപ്പോഴും ഭിത്തിയുടെ പ്ലാസ്റ്ററിങ്ങിനകത്തുള്ള ഭാഗത്തും താഴെ തറയുടെ അടിവശത്തുമാണ് ചിതലുകൾ ഈ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുന്നതെന്നതിനാൽ വീട്ടിലുള്ളവരുടെ ശ്രദ്ധയിൽ അത് വന്നുവെന്നു വരില്ല. മരണത്തിനു തൊട്ടു മുമ്പ് കണ്ടുപിടിക്കപ്പെടുന്ന മാരകവ്യാധി ചികിത്സിച്ചു ഭേദമാക്കാൻ കഴിയില്ലെന്നതു പോലെ തന്നെ, ചിതലുകൾ പൂർണമായും നശിപ്പിച്ച ഭവനവും വീണ്ടെടുക്കുക അസാധ്യമാണ്. പക്ഷേ അൽപം മുൻകരുതൽ എടുക്കുകയാണെങ്കിൽ വീടുകൾക്കും അതുമൂലം നമുക്കും
സംഭവിക്കുന്ന വലിയ ദുരന്തത്തിൽ നിന്നും രക്ഷപ്പെടാം.

തറ കോൺക്രീറ്റ് ചെയ്യുന്നതിനു മുമ്പ് തറയിൽ ദ്വാരങ്ങളുണ്ടാക്കി അതിലൂടെ രാസമിശ്രിതം ഒഴിക്കുന്നു

”വീടുകൾ നിർമ്മിക്കുമ്പോഴോ അതിനുശേഷമോ പെസ്റ്റ് കൺട്രോൾ ചെയ്യുകയാണെങ്കിൽ നമുക്ക് കീടങ്ങളുടെ ആക്രമണത്തിൽ നിന്നും നമ്മുടെ വീടുകളെ സംരക്ഷിക്കാനാകും. കഴിഞ്ഞ മൂന്നു ദശാബ്ദക്കാലമായി കീട നിർമ്മാർജന രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് കോട്ടയത്തെ ഗുഡ് ഡേ പെസ്റ്റ് കൺട്രോൾ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്. കേരളത്തിലെ ആയിരക്കണക്കിനു വീടുകളിൽ വാറന്റിയോടു കൂടി കീടനിർമ്മാർജനം നടത്തിക്കഴിഞ്ഞ ഗുഡ് ഡേ പെസ്റ്റ് കൺട്രോൾ സർവീസസിന് കേരളത്തിലുടനീളം ബ്രാഞ്ചുകളുമു ണ്ട്,” ഗുഡ് ഡേ പെസ്റ്റ് കൺട്രോൾ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ മധു എം വി പറയുന്നു. കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളായ മാതൃഭൂമി, മലയാള മനോരമ, പരുമല സെമിനാരി, എം ആർ എഫ്, ഡിസി മിൽസ്, കാസിനോ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, ജൂബിലി മിഷൻ മെഡിക്കൽ കോളെജ്, ടെറുമോപെൻപോൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ തങ്ങളുടെ കെട്ടിടങ്ങളിൽ ചിതൽ നിർമ്മാർജന പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത് ഗുഡ് ഡേ പെസ്റ്റ് കൺട്രോൾ സർവീസസിന്റെ സഹായത്തോടെയാണ്. കെട്ടിടം നിർമ്മിക്കുന്ന വേളയിൽ തന്നെയാണ് പെസ്റ്റ് കൺട്രോൾ നടത്തുന്നതെങ്കിൽ പത്തു വർഷത്തെ വാറന്റി ഗുഡ് ഡേ പെസ്റ്റ് കൺട്രോൾ സർവീസസ് ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. കെട്ടിടം നിർമ്മിച്ചശേഷമാണ് പെസ്റ്റ് കൺട്രോൾ നടത്തുന്നതെങ്കിൽ അഞ്ചു വർഷത്തെ വാറന്റിയും അവർ നൽകുന്നു. വീടുകൾക്ക് പുറമേ, ഓട്ടോമൊബൈൽ ഡീലർഷിപ്പുകൾ, റിസോർട്ടുകൾ, ഗസ്റ്റ് ഹൗസുകൾ, സർക്കാർ സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകൾ, ബഹുരാഷ്ട്ര കമ്പനികൾ എന്നിവിടങ്ങളിലെല്ലാം ഗുഡ് ഡേ പെസ്റ്റ് കൺട്രോൾ തങ്ങളുടെ സേവനം വാഗ്ദാനം ചെയ്തുവരുന്നുണ്ട്. കോൺട്രാക്ടർമാരും എഞ്ചിനീയർമാരും നിരവധി കൺസ്ട്രക്ഷൻ സ്ഥാപനങ്ങളുമെല്ലാം ഗുഡ് ഡേയുടെ ക്ലയന്റ് പട്ടികയിലുണ്ട്. ഐ എസ് ഒ 9001: 2015 സർട്ടിഫൈഡ് കമ്പനി കൂടിയാണ് ഗുഡ് ഡേ പെസ്റ്റ് കൺട്രോൾ സർവീസസ്.
വീടിനെ നോവിക്കാതെ തന്നെ ചിതലിനെ നശിപ്പിക്കാമെന്നതാണ് ഗുഡ് ഡേ പെസ്റ്റ് കൺട്രോൾ സർവീസസിനെ ശ്രദ്ധേയമാക്കുന്നത്. മനുഷ്യരെ ഒരു തരത്തിലും ബാധിക്കാത്ത, അസ്വസ്ഥതകൾ ഉണ്ടാക്കാത്ത തീർത്തും ആധുനികമായ രാസമിശ്രിതം ഉപയോഗിച്ചാണ് ഗുഡ് ഡേ തങ്ങളുടെ സേവനം കാഴ്ച വയ്ക്കുന്നത്.

വീടിന്റെ/കെട്ടിടങ്ങളുടെ നിർമ്മാണ വേളയിൽ തന്നെ പെസ്റ്റ് കൺട്രോൾ നടത്തുന്നതിനെ പ്രീകൺസ്ട്രക്ഷൻ ആന്റി ടെർമെയ്റ്റ് ട്രീറ്റ്‌മെന്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. വീടിന്റെ തറ കോൺക്രീറ്റ് ചെയ്യുന്നതിനു മുമ്പായി ചിതലുകളെ പൂർണമായും നശിപ്പിക്കുന്നതിനും അവ പിന്നീട് പെറ്റുപെരുകാതിരിക്കുന്നതിനു മായി തറമണ്ണിൽ മൂന്നു സെന്റിമീറ്റർ റേഡിയസും 20 മുതൽ 25 സെന്റിമീറ്റർ ആഴവുമുള്ള ദ്വാരങ്ങളുണ്ടാക്കി അതിലേക്ക് പ്രത്യേകം തയാറാക്കിയ രാസമിശ്രിതങ്ങൾ മണ്ണിന്റെ അടി വരെ എത്തിക്കുകയാണ് ചെയ്യുന്നത്. ഭിത്തികളിലാകട്ടെ പെയിന്റ് ചെയ്യുന്നതിനു മുമ്പായി സവിശേഷമായ രാസമിശ്രിതം സ്‌പ്രേ ചെയ്യുകയും ചെയ്യുന്നു. രാസമിശ്രിതം തറയിൽ ഇറങ്ങിയതിന് അടുത്ത ദിവസം തന്നെ തറ കോൺക്രീറ്റ് ചെയ്യുകയും ഭിത്തി പെയിന്റ് ചെയ്യുകയുമാകാം. ഇതിനു പുറമേ വീടിന്റെ തറയുടെ ചുറ്റും അൽപം താഴ്ചയിൽ രാസമിശ്രിതം ഒഴിച്ച് വീടിന് പൂർണമായും ചിതലുകളിൽ നിന്നും സംരക്ഷണ കവചം ഒരുക്കുകയും ചെയ്യുന്നു.

വീടിന്റെ തറയിലൊഴിക്കുന്ന രാസമിശ്രിതം ദ്വാരങ്ങളിലൂടെ മണ്ണിലേക്കിറങ്ങി ചിതലിന്റെ കോളനികളെ നശിപ്പിക്കുന്നു

പണി പൂർത്തിയായ കെട്ടിടങ്ങളിലും പഴയ കെട്ടിടങ്ങളിലുമൊക്കെ നടത്തുന്ന ചിതൽ നിർമ്മാർജനത്തെ പോസ്റ്റ് കൺസ്ട്രക്ഷൻ ടെർമയ്റ്റ് ഇറാഡിക്കേഷൻ എന്നാണ് വിളിക്കുന്നത്. അതിനായി വീടിന്റെ തറകളുടെ അരികുകളിൽ 12 എം എം റേഡിയസിലുള്ള ദ്വാരങ്ങൾ ഉണ്ടാക്കിയശേഷം തറയ്ക്ക് താഴെയുള്ള മണ്ണിലേക്ക് രാസമിശ്രിതം പ്രഷർ പമ്പുകൾ ഉപയോഗിച്ച് എത്തിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഈ രാസമിശ്രിതം തറയ്ക്ക് താഴെയുള്ള മണ്ണിലുടനീളം പരക്കുകയും ചിതലുകളുടെ കോളനികളിലേക്ക് ഇറങ്ങിച്ചെന്ന് അവയെ പൂർണമായും നശിപ്പിക്കുകയും ചെയ്യുന്നു.

മരുന്നു പ്രയോഗം പൂർണമായും കഴിഞ്ഞശേഷം ദ്വാരങ്ങളിൽ മണ്ണിട്ട് നിറയ്ക്കുന്നു. പിന്നീട് തറയുടെ നിറത്തിന് അനുസൃതമായി ഈ ദ്വാരങ്ങൾ നിറയ്ക്കുകയും നിറങ്ങൾ മാച്ചു ചെയ്യുകയും ചെയ്യുന്നു. തറയെ പൂർണമായും ചിതൽ വിമുക്തമാക്കുന്നതിനായി തറയോട് ചേർത്തുണ്ടാക്കിയ നീളൻ കുഴികളിലുടനീളം ഗുഡ് ഡേയുടെ മിശ്രിതം ഒഴിക്കുകയും അവ പിന്നീട് മൂടുകയും ചെയ്യുന്നു. പൂർണമായും വീടിനെ സംരക്ഷിക്കുന്നതിനായി വീടിന്റെ പുറംഭിത്തികളിലും മിശ്രിതം സ്‌പ്രേ ചെയ്യുന്നു. ഈ ട്രീറ്റ്‌മെന്റിലൂടെ എത്ര പഴയ വീടും ഇതുപോലെ ചിതൽ വിമുക്തമാക്കിയെടുക്കാവുന്നതാണ്.

ഭിത്തി പെയിന്റ് ചെയ്യുന്നതിനു മുമ്പായി രാസമിശ്രിതം സ്‌പ്രേ ചെയ്യുന്നു

ഇതിനു പുറമേ, രാസമിശ്രിത പ്രയോഗമില്ലാതെ ചിതലിനെ കൊന്നൊടുക്കുന്ന ടെർമിനേറ്റർ ട്യൂബ് ട്രീറ്റ്‌മെന്റും ല്യുവർ ബോക്‌സ് ട്രീറ്റ്‌മെന്റും ഗുഡ് ഡേ നടത്തിവരുന്നുണ്ട്. ചിതലുകളെ ആകർഷിക്കുന്ന ഫെറോമോൺ എന്ന വസ്തു ഉൾക്കൊള്ളുന്ന പ്ലാസ്റ്റിക് ട്യൂബ് മണ്ണിൽ കുഴിച്ചിടുകയും ചിതലുകൾ അവിടേയ്ക്ക് കൂട്ടമായി എത്തിയാലുടനെ പ്രത്യേക രാസമിശ്രിതം ഉപയോഗിച്ച് അവയെ നൂതനമായ രീതിയിൽ നശിപ്പിക്കുന്ന രീതിയാണത്. ല്യുവർ ബോക്‌സിലാകട്ടെ, ടെർമിനേറ്റർ ട്യൂബിൽ ഉപയോഗിക്കുന്ന സാങ്കേതിക രീതി തന്നെയാണ് ഉള്ളത്. വീടിന്റെ ഉള്ളിൽ ചിതൽ ബാധിച്ച പ്രദേശത്തിനടുത്ത് ഈ ബോക്‌സ് വയ്ക്കുകയും ചിതൽ അതിൽ കയറിക്കൂടിക്കഴിഞ്ഞാൽ മുൻപറഞ്ഞ രീതി
യിൽ തന്നെ അതിനെ നശിപ്പിക്കുകയും ചെയ്യുന്നു.

അടുക്കളയിലും ബാത്ത് റൂമിലും നനഞ്ഞ പ്രദേശങ്ങളിലുമെല്ലാം ചിതൽ നിർമ്മാർജനത്തിന് ഈ രീതി അവലംബിക്കാവുന്നതാണ്. ചിതലിന്റേയും മറ്റു കീടങ്ങളുടേയും ആധിക്യത്തിനനുസൃതമായി വ്യത്യസ്തമായ രാസമിശ്രിതങ്ങളാണ് ഗുഡ് ഡേ ഉപയോഗിക്കുന്നത്. നിരവധി വർഷങ്ങളിലൂടെ ആർജിച്ച അറിവും ഗവേഷണങ്ങളുമാണ് ശാശ്വതമായ ചിതൽ നിർമ്മാർജനത്തിന് ഗുഡ് ഡേയെ സഹായിക്കുന്നതെന്ന് നിസ്സംശയം പറയാം. ചിതൽ നിർമ്മാർജനത്തിലുപരിയായി നിലവിൽ വീടുകളേയും കെട്ടിടങ്ങളേയും നശിപ്പിക്കുന്ന എല്ലാത്തരത്തിലുള്ള കീടങ്ങളേയും നശിപ്പിക്കുന്ന പെസ്റ്റ് മാനേജ്‌മെന്റ് സർവീസസും ഗുഡ് ഡേ നടത്തുന്നുണ്ട്. നിരവധി ഹോട്ടലുകളും റിസോർട്ടുകളും ഗുഡ് ഡേയുടെ ആനുവൽ മെയിന്റനൻസ് കോൺട്രാക്റ്റുകൾ എടുത്തിട്ടുമുണ്ട്.

ഗുഡ് ഡേയ്ക്ക് കേരളത്തിലുടനീളം സർവീസ് സെന്ററുകളുള്ളതിനാൽ സദാ സേവനസന്നദ്ധരുമാണ് അവർ. ഇനി മടിച്ചു നിൽക്കുന്നതെന്തിന്, ഗുഡ് ഡേ പെസ്റ്റ് കൺട്രോൾ സർവീസസിനൊപ്പം ചിതലിനെതിരെയുള്ള പോരാട്ടം വിജയിച്ച്, നിങ്ങളുടെ കെട്ടിടങ്ങളെ പഴയ പ്രൗഢിയോടെ, കാലങ്ങളെ അതിജീവിച്ച് നിലകൊള്ളാൻ സജ്ജമാക്കൂ…. $

GOOD DAY PEST CONTROL Services Pvt. Ltd
H.O: M. L. ROAD, KOTTAYAM, KERALA, INDIA.
PH.: 0481 – 2563880, 2567330 (OFF.)
Mob. : 9447185858
94460 95857 (Kozhikode)
75580 08363 (Tvm)
94967 20996 (Kochi)
Email: gdpestcontrolinfo@gmail.com
Web : www.gdpestcontrol.com

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>