Cochin Tunes: Composer Kailas Menon in a Special edition Nissan Sunny
October 13, 2018
Backwater Ripples: Travel to Kuttanad in a Tata Nexon KRAZ+
October 13, 2018

A Renault Captur for Rs. 10.99 Lakhs only!

ജർമ്മൻ സാങ്കേതിക തികവിന്റെ ഉദാഹരണമായി ചൂണ്ടി കാണിക്കാവുന്ന റെനോ ക്യാപ്ച്ചറിന്റെ ഫുള്ളി ലോഡഡ് ഗ്ലോബൽ എഡിഷൻ ഇപ്പോൾ 10.99 ലക്ഷം രൂപയ്ക്ക് ലഭ്യം.

2017 സെപ്തംബറിൽ ഗോവയിൽ വച്ചാണ് റെനോ ക്യാപ്ച്ചർ ആദ്യമായി കാണുന്നതും ഓടിക്കുന്നതും. അന്ന് മീഡിയ ഡ്രൈവ് കഴിഞ്ഞു മടങ്ങുമ്പോൾ ഒരു മികച്ച വാഹനം ഓടിച്ച സന്തോഷമുണ്ടായിരുന്നു മനസ്സിൽ. എസ്‌യുവി യുടെ ക്യാരക്‌ടേഴ്‌സും പ്രീമിയം സെഡാന്റെ സുഖസൗകര്യങ്ങളും യൂറോപ്യൻ നിർമാണ നിലവാരമുള്ള ഒരു വാഹനം- അതാണ് ക്യാപ്ച്ചർ എന്ന് ഞാൻ എഴുതുകയും ചെയ്തു.
പക്ഷേ, വിചാരിച്ചത്ര വില്പന നേടാൻ ക്യാപ്ച്ചറിന് കഴിഞ്ഞില്ല. ഇന്ത്യക്കാർ ക്യാപ്ച്ചറിനെ വേണ്ടത്ര മനസ്സിലാക്കാത്തതാണ് അതിനുകാരണമെന്നു ഞാൻ കരുതുന്നു. യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ 70 രാജ്യങ്ങളിലെ ബെസ്റ്റ് സെല്ലറാണ്, 2013ൽ പുറത്തിറങ്ങിയ ക്യാപ്ച്ചർ. അഞ്ചുവർഷം കൊണ്ട് 12 ലക്ഷത്തോളം ക്യാപ്ച്ചറുകൾ വിൽക്കുകയും ചെയ്തിട്ടുണ്ട് റെനോ. എന്തായാലും ക്യാപ്ചറിനെ സ്വന്തമാക്കാൻ ഇനി ഒരു കാരണം കൂടിയുണ്ട്. 2017 മോഡൽ ഗ്ലോബൽ എഡിഷൻ 10.99 ലക്ഷം രൂപയ്ക്ക് ലഭ്യമാണ് എന്നതാണ് ആ കാരണം. 2018ൽ ഈ മോഡൽ വിറ്റുവരുന്നത് 13.39 ലക്ഷം രൂപയ്ക്കാണ് എന്നോർക്കുക. അതായത്, ഇപ്പോൾ ഏതാണ്ട് 2.4 ലക്ഷം രൂപ ലാഭം!


ഈ വിലയ്ക്ക് ലഭിക്കുന്ന ഗ്ലോബൽ എഡിഷൻ ‘ഫുള്ളി ലോഡഡ്’ ആണ് എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. ഫ്രഞ്ച് കമ്പനിയായ റെനോയുടെ എല്ലാ യൂറോപ്യൻ രൂപഭാവങ്ങളും ഒത്തിണങ്ങിയ ക്യാപ്ച്ചർ, വമ്പൻ ഹിറ്റ് മാറിയ ഡസ്റ്ററിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്നത്. അപ്പോൾ, ഉള്ളിലെ സ്ഥലസൗകര്യം ഊഹിക്കാമല്ലോ ക്യാപ്ച്ചറിന് എസ്‌യുവിയുടെ രൂപഭാവങ്ങൾ ലഭിക്കാൻ കാരണവും ഈ പ്ലാറ്റ്‌ഫോം തന്നെ. യഥാർത്ഥത്തിൽ, ഇത്രയധികം നീളവും വീതിയും ഉയരവുമുള്ള മിനി എസ്‌യുവി വേറെയില്ല.
4333 മി.മീ ആണ് ക്യാപ്ചറിന്റെ നീളം. 2674 മി.മീ വീൽബെയ്‌സും 1813 മി.മീ വീതിയുമുണ്ട്. 210 മി.മീ. ഗ്രൗണ്ട് ക്ലിയറൻസിനൊപ്പം 17 ഇഞ്ച് വീലുകൾ കൂടി വന്നപ്പോൾ തനി എസ്‌യുവി യായി ക്യാപ്ച്ചർ.
മടുപ്പ് ഉളവാകാത്ത രൂപമാണ് ക്യാപ്ച്ചറിന്റേത്. ഫുൾ എൽഇഡി ലാമ്പുകളും എൽഇഡി ഫോഗ്‌ലാമ്പുകളുമുണ്ട്. ഇതിന് കോർണറിങ് സംവിധാനമുള്ളതുകൊണ്ട് ഏതു ഇരുട്ടിലും ഏത് വളവിലും അനായാസം ഓടിച്ചുകൊണ്ടു പോകാം. ഫ്‌ളോട്ടിങ് ലൈറ്റ് ഇൻഡിക്കേറ്ററുകൾ അതിസുന്ദരമാണ്. 17 ഇഞ്ച് ക്രിസ്റ്റൽകട്ട് അലോയ് വീലുകളാണ് വശക്കാഴ്ചയിൽ ക്യാപ്ച്ചറിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നത്. നീളം കുറഞ്ഞ മസ്‌ക്കുലർ ബോണറ്റും വലിയ വീൽ ആർച്ചും കറുത്ത ബോഡിക്ലാഡിങും ക്യാപ്ചറിന്റെ മസ്‌ക്കുലാർ ലുക്ക് വർദ്ധിപ്പിക്കുന്നു.


യൂറോപ്യൻ ഡിസൈനിന്റെ അന്തസ്സും ആഭിജാത്യവും ഇന്റീരിയറിനുണ്ട്. കറുപ്പോ ഐവറിയോ നിറമുള്ള ഡ്യുവൽടോൺ ഫിനിഷുൾപ്പെടെ കസ്റ്റമേഷന്റെ സൗകര്യം റെനോ നൽകുന്നുണ്ട്. മീറ്റർ കൺസോളിലും സെന്റർ കൺസോളിലും എസി വെന്റുകളിലും ഗോൾഡൻ നിറത്തിന്റെ പൊലിമ. പരമ്പരാഗത സ്പീഡോമീറ്ററിനു പകരം വലിയ അക്കങ്ങളുള്ള ഡിജിറ്റൽ സ്പീഡോമീറ്ററാണുള്ളത്. ലെതർ സീറ്റുകൾ, 4 എയർബാഗുകൾ, ഉയരം അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർസീറ്റുകൾ, 7 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌മെന്റ് സിസ്റ്റം, നാവിഗേഷൻ, പാർക്കിങ്, സെൻസറുകൾ, റിവേഴ്‌സ് ക്യാമറ. പുഷ്ബട്ടൺ സ്റ്റാർട്ട് വിത്ത് വോക്ക് എവേ ലോക്ക്, സ്മാർട്ട് കീ ആക്‌സസ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി ഫോൾഡബ്ൾ ഔട്ട് സൈഡ് മിറേഴ്‌സ്, 392 ലിറ്റർ ബൂട്ടസ്‌പേസ് (സീറ്റുകൾ മടക്കിയാൽ ഇത് 1392 ലിറ്ററാകും) – ഇങ്ങനെ 50 ലക്ഷം രൂപ വിലമതിക്കുന്ന പ്രീമിയം കാറുകളിൽ മാത്രം കാണപ്പെടുന്ന ഉപകരണ നിരയാണ് ക്യാപ്ച്ചറിലുള്ളത്.
1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളുണ്ട്., പെട്രോൾ മോഡൽ 106 ബിഎച്ച്പിയും ഡീസൽ 110 ബിഎച്ച്പിയുമാണ്. പെട്രോളിന് 13.87 കി.മീ 1 ലിറ്റർ മൈലേജ് ലഭിക്കുമ്പോൾ ഡീസൽ നൽകുന്നത് 20.37 കി.മീ/ലിറ്ററാണ്. ഗംഭീരമായ സ്റ്റെബിലിറ്റി നൽകുന്ന വാഹനമാണ് ക്യാപ്ച്ചർ. സസ്‌പെൻഷൻ ഡസ്റ്ററിന്റേതിനൊപ്പം നിൽക്കുംവിധം കരുത്തുറ്റതാണ്. എബിഎസ്, ഇബിഡി, രണ്ട് എയർബാഗുകൾ, സ്റ്റെബിലിറ്റി കൺട്രോൾ എന്നിങ്ങനെ സുരക്ഷയുടെ കാര്യത്തിലും മുന്നിലാണ് ക്യാപ്ച്ചർ.. എന്തായാലും സുന്ദരമായ രൂപവും ആഢംബരഭരിതമായ ഇന്റീരിയറും ഒന്നാന്തരം സസ്‌പെൻഷനും
തകർപ്പൻ എഞ്ചിനുമുള്ള ക്യാപ്ച്ചറിന്റെ ഈ പ്രത്യേക പതിപ്പ് അല്പം വില കുറച്ച് വിൽപ്പനയ്‌ക്കെത്തിയതിനെ തുടർന്ന് വില്പന പൊടിപൊടിക്കുകയാണ്. ഏതാനും ദിവസങ്ങൾ മാത്രമേ കുറഞ്ഞ വിലയ്ക്ക് ക്യാപ്ചർ ലഭിക്കുകയുള്ളൂ എന്നും റെനോ അറിയിച്ചിട്ടുണ്ട്$

For more details:
TVS Renault
Ph: 8111880523

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>