Oru Kuttanadan Ruchi Yathra
October 14, 2019
സ്വച്ഛഭാരതം!
October 16, 2019

A Friendly Upgrade: MGF Hyundai rebrands as Mithram Hyundai

കേരളത്തിലെ ആദ്യത്തെ ഹ്യുണ്ടായ് ഡീലറാണ് എം ജി എഫ് ഹ്യുണ്ടായ്. മികവിന്റെ മാതൃകയായി വാഴ്ത്തപ്പെടുന്ന ഈ സ്ഥാപനം വളർച്ചയുടെ പുതിയ ഘട്ടത്തിൽ ഉപഭോക്താവുമായി കൂടുതൽ അടുക്കുന്നതിന്റെ ഭാഗമായി മിത്രം ഹ്യുണ്ടായ് എന്ന പേര് സ്വീകരിക്കാൻ ഒരുങ്ങുകയാണ്.

എഴുത്ത്: ജെ ബിന്ദുരാജ്, ഫോട്ടോ: അഖിൽ അപ്പു

22 വർഷങ്ങൾക്കു മുമ്പ് തെക്കൻ കൊറിയയിൽ നിന്നും ഹ്യുണ്ടായ് എന്ന കാർ കമ്പനി ഇന്ത്യയിലെത്തുമ്പോൾ സാൻട്രോ എന്ന ചെറുകാറുമായിട്ടായിരുന്നു വിപണിയിൽ അവരുടെ അശ്വമേഥം. കടുത്ത മത്സരാധിക്യമുള്ള ഇന്ത്യൻ വിപണിയിലേക്കു പ്രവേശിക്കുമ്പോൾ മികച്ച കാർ വിപണനത്തിനെത്തിച്ചു മാത്രം കാര്യമില്ലെന്നും ഏറ്റവും മികച്ച സേവനം വാഗ്ദാനം നൽകുന്ന ഡീലർഷിപ്പുകളും സർവീസ് സെന്ററുകളും കമ്പനിയു ടെ വളർച്ചയ്ക്ക് അനിവാര്യമാണെന്നും ഹ്യുണ്ടായ്ക്കറിയാമായിരുന്നു. അതുകൊണ്ടാണ് ഇന്ത്യയൊട്ടുക്ക് ഏറ്റവും മികച്ച ഡീലർമാർക്കായി അവർ അന്വേഷണം നടത്തിയതും ഏറ്റവും സമർത്ഥരെന്നു കണ്ടവർക്ക് അവർ ഡീലർഷിപ്പുകൾ നൽകിയതും. കേരളത്തിൽ ഹ്യുണ്ടായ് യുടെ ആദ്യ ഡീലറായി മാറിയത് മൈ ഗുഡ് ഫ്രണ്ട് എന്നതിന്റെ ചുരുക്കപ്പേരിലുള്ള എം ജി എഫ് ആയിരുന്നു. കൊച്ചിയിലെ വെല്ലിങ്ടൺ ഐലണ്ടിൽ ഇന്ത്യയിലെ ആദ്യത്തെ ടോൾ ബോയ് ഡിസൈൻ കാറായ സാൻട്രോയുടെ വിൽപനയും വിൽപനാനന്തര സേവനവും വാഗ്ദാനം ചെയ്തുകൊണ്ട് 1998ൽ ആരംഭിച്ച എം ജി എഫ് ഹ്യുണ്ടായ് ഇന്ന് ഹ്യുണ്ടായ് എന്ന ബ്രാൻഡു പോലെ തന്നെ കേരളത്തിൽ പേരെടുത്ത വമ്പൻ പ്രസ്ഥാനമായി മാറിക്കഴിഞ്ഞിരിക്കുന്നു. സാൻട്രോ മുതൽ ട്യൂസോൺ വരെ വിവിധ മോഡലുകളുമായി ഹ്യുണ്ടായ് കാറുകളുടെ 200 ഓളം വേരിയന്റുകൾ ഇന്ന് അവർ വിറ്റഴിക്കുന്നുണ്ട്. കേരളത്തിലുടനീളം 23 സെയിൽസ് സർവീസ് കേന്ദ്രങ്ങളും ഇന്ന് എം ജി എഫ് ഹ്യുണ്ടായ്ക്കുണ്ട്. ഇന്ന്, നിരവധി വാഹനഡീലർഷിപ്പുകൾ കൈകാര്യം ചെയ്യുന്ന ഇൻഡെൽ കോർപ്പറേഷന്റെ ഭാഗമാണ് ഈ സ്ഥാപനമെന്നത് അതിന്റെ വിശ്വാസ്യത പതിന്മടങ്ങ് ഉയർത്തുകയും ചെയ്തിരിക്കുന്നു.

രണ്ടു ദശാബ്ദത്തിനുശേഷം വാഹനപ്രേമികളുമായി കൂടുതൽ അടുക്കുന്നതിന്റെ ആദ്യചുവടുവയ്പായി ഒരു റീബ്രാൻഡിങ്ങിനൊരുങ്ങുകയാണ് എം ജി എഫ് ഹ്യുണ്ടായ്. വാഹനപ്രേമികളുടെ യഥാർത്ഥ മിത്രമായി തങ്ങൾ മാറിയിരിക്കുന്നുവെന്നതിന്റെ പ്രതീകമായി മിത്രം ഹ്യുണ്ടായ് എന്ന പേരിലേക്ക് ഡീലർഷിപ്പിനെ ഘട്ടം ഘട്ടമായി മാറ്റാനൊരുങ്ങുകയാണ് അവർ. അതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഏറെ താമസിയാതെ നിങ്ങളുടെ പ്രിയപ്പെട്ട വാഹനഡീലറായ എം ജി എഫ് ഹ്യുണ്ടായ്, മിത്രം എന്ന പേരിൽ നിങ്ങളെ സ്വാഗതം ചെയ്യും. വിശ്വസ്തനും ഏതു സമയത്തും ആശ്രയിക്കാനാകുന്നതും അനായാസേന ബന്ധപ്പെടാനാകുന്നതു മായ ഒരു ഡീലർ സർവീസ് സെന്റർ നെറ്റ് വർക്കിന് ഇത്രത്തോളം ഇണങ്ങുന്ന മറ്റൊരു നാമം വേറെ കണ്ടെത്താനാവില്ലെന്നതാണ് വാസ്തവം. ”മൈ ഗുഡ് ഫ്രണ്ട് അഥവാ എം ജി എഫ് നമ്മുടെ മൂല്യങ്ങളിലും സംസ്‌കാരത്തിലും അധിഷ്ഠിതമായ സൗഹൃദത്തിന്റെ ആഴങ്ങളെയാണ് അടിവരയിടുന്നത്. ബന്ധങ്ങളിലെ ആ ഊഷ്മളതയാണ് ഉപഭോക്താക്കളുമായി ചേർന്നു പോകുന്ന ഒരു അസ്തിത്വം ഞങ്ങൾക്ക് നൽകിയിരിക്കുന്നത്. ആർക്കും എപ്പോഴും ആശ്രയിക്കാവുന്ന വിശ്വസ്തനായ ഒരു സുഹൃത്താണ് ഞങ്ങളുടെ സ്ഥാപനം. മിത്രം ഹ്യുണ്ടായ് എന്ന പുതിയ പേര് ആ മൂല്യങ്ങളെയാണ് വെളിവാക്കുന്നത്,” എം ജി എഫ് ഹ്യുണ്ടായ്‌യുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഇൻഡെൽ കോർപ്പറേഷന്റെ ഡയറക്ടറുമായ ഉമേഷ് മോഹനൻ പറയുന്നു. പേരുമാറ്റത്തിന്റെ പ്രാരംഭനടപടിയെന്ന നിലയിൽ എം ജി എഫ് ഹ്യുണ്ടായ്‌യുടെ ഷോറൂമുകളിലെല്ലാം തന്നെ മിത്രം ഹ്യുണ്ടായ് എന്ന പേരിലേക്ക് മാറുന്നത് സൂചിപ്പിച്ചുകൊണ്ടുള്ള സ്റ്റാൻഡീസുകൾ വച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് വിലാസം ംംം.ാശവേൃമാ.വ്യൗിറമശാീീേൃ.ശി എന്നു മാറ്റിക്കഴിഞ്ഞിരിക്കുന്നു.

മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 250 കോടി രൂപയുടെ മൂലധനനിക്ഷേപമുള്ള ഇൻഡെൽ കോർപ്പറേഷന്റെ ഭാഗമായി എം ജി എഫ് മാറിയതിനുശേഷം അത്യാധുനിക സാങ്കേതികവിദ്യയിലേക്കും വിപണനത്തിന്റെ പുതിയ മേഖലകളിലേക്കും ഉപഭോക്താവുമായി അടുത്തിടപഴകിക്കൊണ്ടും കൂടുതൽ വിശ്വസ്തത പുലർത്തിക്കൊണ്ടും മുന്നോട്ടുപോകാൻ ഇക്കഴിഞ്ഞ നാളുകളിലായി അവർക്ക് കഴിഞ്ഞിട്ടുണ്ട്. വാഹന വ്യവസായ മേഖലയ്ക്കു പുറമേ, ഹോസ്പിറ്റാലിറ്റി, കൃഷി, അടിസ്ഥാന സൗകര്യ വികസനം, മാധ്യമങ്ങൾ, വിനോദ വ്യവസായം, സാമ്പത്തിക മേഖലയിലെല്ലാം തന്നെ നിക്ഷേപമുള്ള ഇൻഡെലിനെ സംബന്ധിച്ചിടത്തോളം വൈവിധ്യമാർന്ന തങ്ങളുടെ ബിസിനസുകളിൽ നിന്നും ആർജിച്ച പാഠങ്ങളൊക്കെയും തങ്ങളുടെ വാഹനഡീലർഷിപ്പുകളിൽ പ്രയോജനപ്പെടുത്താനാകുന്നുമുണ്ട്. എം ജി എഫ് ഹ്യുണ്ടായിയെക്കൂടാതെ, കേരളാ വോൾവോ, കൈരളി ഫോർഡ്, ഇൻഡെൽ യമഹ, ഇൻഡെൽ ഹോണ്ട, ഇൻഡെൽ സുസുക്കി, ഇൻഡെൽ മഹീന്ദ്ര തുടങ്ങിയ ഡീലർഷിപ്പുകളും ഇൻഡെൽ കോർപ്പറേഷനു കീഴിൽ പ്രവർത്തിച്ചുവരുന്നുണ്ട്.

”ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച വിൽപന സേവനവും വിൽപനാനന്തര സേവനവും വാഗ്ദാനം ചെയ്യുന്നതിൽ ബദ്ധശ്രദ്ധരാണ് ഞങ്ങൾ. കഴിഞ്ഞ ഇരുപതു വർഷമായി സേവനങ്ങളുടെ മേന്മയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയാറാകാത്തതാണ് എം ജി എഫ് ഹ്യുണ്ടായ്‌യുടെ മികവിന് അടിസ്ഥാനം. മിത്രം ഹ്യുണ്ടായ് എന്ന പുതിയ പേര് ബ്രാൻഡ് വിശ്വസിക്കുന്ന മൂല്യങ്ങളും ഉപഭോക്താവിനോ ടുള്ള സുതാര്യമായ ഇടപെടലുകളും കൂടുതൽ പ്രിയതരമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” എം ജി എഫ് ഹ്യുണ്ടായ് യുടെ ജനറൽ മാനേജർ സി എം ഖായിസ് പറയുന്നു. ഇന്ന് എം ജി എഫ് ഹ്യുണ്ടായ് കേരളത്തിൽ ഹ്യുണ്ടായ് യുടെ ആദ്യ ഡീലർ മാത്രമായല്ല മറിച്ച് ഹ്യുണ്ടായ്‌യുടെ കേരളത്തിലെ ഏറ്റവും മികച്ച ഡീലർമാരിലൊരാളായാണ് അറിയപ്പെടുന്നതെന്നത് വേറെ കാര്യം. മികവിനായി ഹ്യുണ്ടായ് കണക്കാക്കുന്ന എല്ലാ മാനദണ്ഡങ്ങളിലും നേതൃസ്ഥാനീയനായി നിലകൊള്ളുകയാണ് എം ജി എഫ് ഹ്യുണ്ടായ്. കേരളത്തിൽ എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ 23 വിൽപനയിടങ്ങളിലൂടേയും സർവീസ് സെന്ററുകളിലൂടേയും ആയിരക്കണക്കിന് ഹ്യുണ്ടായ് ഉപഭോക്താക്കൾക്കാണ് കഴിഞ്ഞ 20 വർഷമായി എം ജി എഫ് ഹ്യുണ്ടായ് മികവാർന്ന സേവനം നൽകിക്കൊണ്ടിരിക്കുന്നത്.

മിത്രം എന്ന പുതിയ പേര് എല്ലാത്തരത്തിലും അന്വർത്ഥമാക്കുംവിധം തന്നെയാണ് എം ജി എഫ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നതാണ് വാസ്തവം. വാഹനം തെരഞ്ഞെടുക്കുന്നതിനായി ഡീലർഷിപ്പിലേക്ക് ഒരു ഉപഭോക്താവ് എത്തുന്ന സമയം മുതൽ തന്നെ ആരംഭിക്കുന്നു വർഷങ്ങളോളം പിന്നീട് നീണ്ടേക്കാവുന്ന ഈ ആത്മബന്ധം. ഉപഭോക്താവിന്റെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിയുകയും അതിനനുസൃതമായി ഏത് വാഹനമാണോ അവർക്ക് ഏറ്റവും ഇണങ്ങുന്നതെന്ന് കണ്ടെത്തുകയും അതവരെ അറിയിക്കുകയും ചെയ്യുന്ന ഒരു വാഹന കൺസൾട്ടന്റ് പോലെയാണ് എക്‌സിക്യൂട്ടീവുകൾ ഉപഭോക്താവിനോട് പെരുമാറുക. ഏതാവശ്യങ്ങളാണോ വാഹനത്തിലൂടെ സാധിക്കേണ്ടത് ആ ആവശ്യങ്ങളെല്ലാം പൂർത്തീകരിക്കുന്ന ഒരു വാഹനം അതിനാൽ ഉപഭോക്താവിന് തെരഞ്ഞെടുക്കാനാകുന്നു. സ്വന്തം വീട്ടിലെന്നപോലെ തന്നെയുള്ള സൗഹാർദ്ദപരമായ അന്തരീക്ഷവും ഇടപെടലുകളുമാണ് ഇവിടെ ഉപഭോക്താവിനെ കാത്തിരിക്കുന്നതെന്നത് വേറെ കാര്യം.

Service centre

കടുത്ത മത്സരമുള്ള വാഹനവിപണിയിൽ വിജയം കൈവരിക്കണമെങ്കിൽ മികച്ച വാഹനം പുറത്തിറക്കിയാൽ മാത്രം പോരാ. ഉപഭോക്താവിന് ആ വാഹന ബ്രാൻഡിനോട് വിശ്വാസം തോന്നണമെങ്കിൽ വാഹനം വിപണനം ചെയ്യുന്ന ഡീലർഷിപ്പുകളിൽ നിന്നും അവർക്ക് മികച്ച സേവനവും വിൽപനാനന്തര സേവനവും ലഭ്യമാകണം. മികച്ച കാറുകൾ നിർമ്മിച്ചുവെങ്കിലും ലോകത്തെ പല വാഹന ഭീമന്മാരും നിലംപൊത്തിയത് മികച്ച ഡീലർഷിപ്പുകളോ മികവാർന്ന വിൽപനാനന്തര സേവനമോ വാഗ്ദാനം ചെയ്യുന്നതിൽ ഈ ബ്രാൻഡുകൾ പലതും പരാജയപ്പെട്ടതിനാലാണ്. ഈ സത്യം തിരിച്ചറിയുന്നതിനാലാണ് ഈ മികച്ച ഹ്യുണ്ടായ് ഡീലർഷിപ്പ് ഉപഭോക്താവിനെ എല്ലാത്തരത്തിലും സേവിക്കാനുതകുന്ന സുതാര്യമായ സംവിധാനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. അംഗീകാരങ്ങളും പുരസ്‌കാരങ്ങളും നേടിക്കൊണ്ടായിരുന്നു എം ജി എഫ് ഹ്യുണ്ടായ്‌യുടെ വളർച്ച.

Status of vehicles given for service being displayed at the customer lounge of the service centre

കഴിഞ്ഞ 20 വർഷത്തിനിടയിൽ ഹ്യുണ്ടായ്‌യിൽ നിന്നും കസ്റ്റമർ സാറ്റിസ്ഫാക്ഷൻ അവാർഡും ബെസ്റ്റ് ഫെസിലിറ്റി അവാർഡും എക്‌സലൻസ് ഇൻ ഫിനാൻസ് അവാർഡും എലീറ്റ് ഡീലർഷിപ്പ് അവാർഡുമൊക്കെ പലതവണ എം ജി എഫ് ഹ്യുണ്ടായ് നേടി. ഉപഭോക്താക്കളോട് എം ജി എഫ് ഹ്യുണ്ടായ് പുലർത്തി വരുന്ന ആത്മാർത്ഥവും വിശ്വാസ്യതയുമുള്ള സേവനത്തിന് തെളിവാണ് സമീപകാലത്ത് കസ്റ്റമർ സാറ്റിസ്ഫാക്ഷനിൽ ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്തുള്ള ഡീലറായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ എം ജി എഫ് ഹ്യുണ്ടായ്‌യെ തെരഞ്ഞെടുക്കാനുള്ള കാരണം. ഒരു എം ജി എഫ് ഹ്യുണ്ടായ്‌യുടെ ഡീലർഷിപ്പും സർവീസ് സെന്ററും സന്ദർശിച്ചാൽ തന്നെ നമുക്ക് ഇക്കാര്യം വ്യക്തമാകുകയും ചെയ്യും. ഹ്യുണ്ടായ് കമ്പനി നിർദ്ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് എം ജി എഫ് ഹ്യുണ്ടായ്‌യുടെ സർവീസ് സെന്ററുകൾ പ്രവർത്തിച്ചുവരുന്നത്.

മികച്ച സർവീസ് ഉപഭോക്താക്കൾക്ക് ഉറപ്പാക്കുന്നതിൽ ഏറ്റവും മികച്ച സർവീസ് ഉപകരണങ്ങൾ തങ്ങളുടെ ഡീലർഷിപ്പുകളിലെ സർവീസ് സെന്ററുകളിലുണ്ടാകണമെന്ന കാര്യവും എം ജി എഫ് ഹ്യുണ്ടായ് ഉറപ്പുവരുത്തുന്നുണ്ട്. എം ജി എഫ് ഹ്യുണ്ടായ്‌യുടെ സർവീസ് സ്റ്റേഷനുകളിലെല്ലാം തന്നെ അത്യാധുനിക മെഷിനറികൾ കാണാനാകും. വീൽ അലൈൻമെന്റ്, ടയർ ബാലൻസിങ്, ടയർ ചേഞ്ചർ എന്നിവയ്ക്കു പുറമേ എയർ കണ്ടീഷണർ സർവീസ് ചെയ്യാനുള്ള എസി റിക്കവറി മെഷീൻ, ഹൈടെക് പെയിന്റ് ബൂത്ത്, ഓട്ടോ കാർവാഷ് എന്നിങ്ങനെയുള്ള അത്യാധുനിക സർവീസ് ഉപകരണങ്ങളും ഇവിടെയുണ്ട്. ഇതിനു പുറമേ, ടുപോസ്റ്റ്, സിസർ തുടങ്ങിയ ലിഫ്റ്റുകളും മറ്റ് സർവീസ് അനുബന്ധ ഉപകരണങ്ങളും സെന്ററുകളിലുണ്ട്. വിദഗ്ധരായ, കമ്പനിയിൽ നിന്നും നേരിട്ട് പരിശീലനം സിദ്ധിച്ച എഞ്ചിനീയർമാരും ടെക്‌നീഷ്യന്മാരും ഓരോ സർവീസ് സ്റ്റേഷനുകളിലുമുള്ളതിനാൽ വാഹനത്തിന്റെ തകരാറുകൾ എളുപ്പം കണ്ടെത്തി പരിഹരിക്കാനും ഹ്യുണ്ടായ്ക്കാവുന്നു. ഇതിനു പുറമേയാണ് യഥാർത്ഥ സ്‌പെയർ പാർട്‌സുകൾ ഡീലർഷിപ്പുകളിൽ എപ്പോഴും ലഭ്യമാണെന്ന പ്രത്യേകത. അത്യാധുനിക വർക്ക്‌ഷോപ്പുകളും കമ്പനി നേരിട്ട് പരിശീലനം നൽകിയ ടെക്‌നീഷ്യന്മാ രുമുള്ളതിനാൽ അതിവേഗം ഏറ്റവും ഫലവത്തായ വിധത്തിൽ ഉപഭോക്താവിന് ഏതു സമയത്തും എവിടേയും സേവനം ലഭ്യമാക്കാൻ എം ജി എഫ് ഹ്യുണ്ടായ്ക്ക് സാധിക്കുന്നുണ്ട്.

കൊച്ചിയിലാണ് എം ജി എഫ് ഹ്യുണ്ടായ്‌യുടെ ഏറ്റവും വലിയ സർവീസ് സെന്റർ. പാടിവട്ടത്തുള്ള ഈ സർവീസ് സെന്ററിൽ ഒരേ സമയം മുന്നൂറിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാനാകും. 15 സർവീസ് ബേസുകളും രണ്ട് 2 പോസ്റ്റ് ലിഫ്റ്റുകളും 2 സിസ്സർ ലിഫ്റ്റുകളുമടക്കം 9 ലിഫ്റ്റുകളുണ്ട് ഇവിടെ. വർക്ക് ഷോപ്പ് മാത്രം 13,000 ചതുരശ്ര അടിയിലുള്ളതാണ്. ഒരു ദിവസം 50-60 കാറുകൾ വരെ സർവീസ് ചെയ്യാനാകുന്ന വർക് ഷോപ്പാണിത്. തങ്ങളുടെ വാഹനങ്ങൾ സർവീസിന്റെ ഏതു ഘട്ടത്തിലാണെന്ന് കസ്റ്റമർ ലോഞ്ചിലിരുന്നു സ്‌ക്രീനിൽ കാറുടമയ്ക്ക് കാണാനാകും. ഉപഭോക്താവിനെ ഒരു സുഹൃത്തിനെപ്പോലെ തന്നെയാണ് എം ജി എഫ് കാണുന്നതെന്ന് ഇതെല്ലാം തന്നെ വ്യക്തമാക്കുന്നുണ്ട്. മിത്രം ഹ്യുണ്ടായ് എന്ന പുതിയ പേരിലേക്ക് എം ജി എഫ് വൈകാതെ മാറുമ്പോൾ അത് എത്രത്തോളം അന്വർത്ഥമാണെന്ന് ഇത് വെളിവാക്കുന്നു.

കേരളത്തിലുള്ള എഴുപതിനായിരത്തിലധികം ഹ്യുണ്ടായ് ഉപഭോക്താക്കൾക്ക് എം ജി എഫ് ഹ്യുണ്ടായ് ആണ് ഇന്ന് കാർ പരിപാലനരംഗത്ത് ഏറ്റവും വിശ്വാസ്യത പുലർത്തുന്ന ഡീലർ എന്ന കാര്യത്തിൽ തർക്കമില്ല. 900ത്തിലധികം വരുന്ന ജീവനക്കാർ ഏതു സമയത്തും ഉപഭോക്താവിന്റെ ആവശ്യമറിഞ്ഞ് പ്രവർത്തിക്കാൻ സദാ സന്നദ്ധരായി നിലകൊള്ളുന്നുണ്ട് എം ജി എഫ് ഹ്യുണ്ടായ്‌യിൽ. കേരളത്തിലെവിടേയും 24 മണിക്കൂറും റോഡ് സൈഡ് അസിസ്റ്റൻസ് നൽകാനും എം ജി എഫ് ഹ്യുണ്ടായ്‌യുടെ സർവീസ് ടീം സദാ തയാറാണ്. ഒരു യഥാർത്ഥ മിത്രം പ്രതിസന്ധി സമയത്ത് സുഹൃത്തിനൊപ്പം നിലകൊള്ളുന്നയാളാണല്ലോ. വാഹനം വാങ്ങുന്ന ദിവസം മുതൽ തന്നെ എം ജി എഫ് ഹ്യുണ്ടായ് അതായിത്തീരുകയും ചെയ്തിരിക്കുന്നു.

സുതാര്യമായ പോളിസികളും സൗഹാർദ്ദപരമായ ഇടപെടലുകളുമാണ് എം ജി എഫ് ഹ്യുണ്ടായ്‌യെ കേരളത്തിൽ ഇന്ന് ഹ്യുണ്ടായ് യുടെ ഏറ്റവും വലുതും ഏറ്റവും ജനപ്രിയവുമായ ഡീലർഷിപ്പായി മാറ്റുന്നതെന്ന കാര്യത്തിൽ സംശയമില്ല. ”എച്ച് പ്രോമിസ് എന്ന പേരിൽ ഇൻ ഹൗസ് യൂസ്ഡ് കാർ എക്‌സേഞ്ച് സെന്ററുകളും പ്രധാന ഇൻഷുറൻസ് കമ്പനികളുമായും ബാങ്കിങ് നോൺ ബാങ്കിങ് ഫിനാൻസ് കമ്പനികളുമായി ചേർന്ന് ഇൻഷുറൻസ്, വായ്പാ പദ്ധതികളും ഉപഭോക്താക്കൾക്കായി എം ജി എഫ് ഹ്യുണ്ടായ് ആവിഷ്‌കരിച്ചിട്ടുണ്ട്. ഉപഭോക്താവിന് വാഹനത്തിന്റെ വിപണനം മുതൽ വിൽപനാനന്തര സേവനം വരെയുള്ള കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയാറല്ല,” എം ജി എഫ് ഹ്യുണ്ടായ് ജനറൽ മാനേജർ ഖായിസ് പറയുന്നു.

മിത്രം ഹ്യുണ്ടായ് എന്ന പുതിയ പേരിന്റെ അർത്ഥതലങ്ങൾ മുഴുവൻ ആവാഹിക്കുന്നതാണ് ഇതുവരെയുമുള്ള എം ജി എഫിന്റെ പ്രവർത്തനങ്ങളെന്ന് ഏതൊരു മലയാളിക്കും അറിയാം. മലയാളിയുടെ വാഹനജീവിതവുമായി അത്രത്തോളം അടുത്തു നിൽക്കുന്നുണ്ട് ഹ്യുണ്ടായ് എന്ന ബ്രാൻഡും എം ജി എഫും. ‘മൈ ഗുഡ് ഫ്രണ്ട്’ എന്ന പഴയ സംജ്ഞയ്ക്ക് പൂർണമായും മലയാളീകരിച്ച ‘മിത്രം ഹ്യുണ്ടായ്’ എന്ന പുതിയ പേര് ലഭിക്കുമ്പോൾ അതുകൊണ്ടു തന്നെ ഉപഭോക്താവിനോ ടുള്ള തങ്ങളുടെ ഉത്തരവാദിത്തം കൂടുതൽ ഭാരിച്ചതാകുകയാണെന്ന് മിത്രം ഹ്യുണ്ടായ്ക്ക് അറിയാം. ഒരു യഥാർത്ഥ സുഹൃത്ത് എന്തായിരിക്കണമോ അതുതന്നെയായിരിക്കണം വാഹന ഡീലർഷിപ്പ് എന്ന് അവർ ഉറപ്പുനൽകുകയാണ്.

22 വർഷങ്ങൾക്കുശേഷം ഇന്ത്യയിൽ തങ്ങളുടെ കമ്പനിയുടെ ജാതകമെഴുതിയ സാൻട്രോ എന്ന വാഹനത്തെ വീണ്ടുമെത്തിച്ചിരിക്കുന്നു ഹ്യുണ്ടായ്. പാരമ്പര്യത്തിലുള്ള ഇന്ത്യക്കാരുടെ വിശ്വാസമാണ് പഴയ പേരിലുള്ള കാറിനെ പുതിയ രൂപഭാവങ്ങളോടെ വീണ്ടും വിപണിയിൽ എത്തിക്കാൻ ഈ കൊറിയൻ കമ്പനിയെ പ്രേരിപ്പിച്ചതെന്ന് നിസ്സംശയം പറയാം. ഇന്ത്യയിൽ 2018ൽ ഗാർഹിക കാർ വിൽപനയിൽ 4.3 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു ഹ്യുണ്ടായ്. ഇന്ത്യയിൽ 5,50,002 കാറുകളും കയറ്റുമതിയായി 1,60,010 കാറുകളുമാണ് ഇക്കാലയളവിൽ ഇന്ത്യയിൽ ഉൽപാദിപ്പിച്ച് ഹ്യുണ്ടായ് വിപണനം ചെയ്തത്. കയറ്റുമതിയിൽ 6 ശതമാനം വളർച്ചയും മുൻവർഷത്തേക്കാൾ കൂടുതലായി
കമ്പനിക്കുണ്ടായി. പ്രീമിയം കോംപാക്ട് സെഗ്മെന്റിൽ പത്തുവർഷത്തിനിടയിൽ 13 ലക്ഷം ഐ 20 കാറുകൾ വിറ്റുകൊണ്ട് വലിയ നേട്ടം കൈവരിക്കുകയും ചെയ്തു അവർ. കഴിഞ്ഞ രണ്ടു വർഷമായി ജെ ഡി പവറിന്റെ ഉപഭോക്തൃ സംതൃപ്തി സൂചികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കമ്പനി കൂടിയായി മാറിയിരിക്കുന്നു ഹ്യുണ്ടായ്. മികച്ച വാഹനവും മികച്ച സർവീസും ഒത്തൊരുമിക്കുമ്പോഴുണ്ടാകുന്ന അപൂർവതയാണ് 2017ലും 2018ലും കസ്റ്റമർ സാറ്റിസ്ഫാക്ഷൻ ഇൻഡെക്‌സിൽ ഹ്യുണ്ടായ് എതിരാളിയെ പിന്തള്ളിക്കൊണ്ട് മുന്നിലെത്താൻ കാരണം.

ഹ്യുണ്ടായ്‌യെ മികവിന്റെ പര്യായമാക്കി മാറ്റുന്നതിൽ എം ജി എഫ് ഹ്യുണ്ടായ് വലിയ പങ്കാണ് വഹിക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല. എറണാകുളം ജില്ലയിൽ വെല്ലിങ്ടൺ ഐലണ്ട്, ഇടപ്പള്ളി, പാടിവട്ടം, ഉദയംപേരൂർ, എം ജി റോഡ്, ദേശം, മൂവാറ്റുപുഴ, അങ്കമാലി, കളമശ്ശേരി എന്നിവിടങ്ങളിലും കോട്ടയം ജില്ലയിൽ കോട്ടയം, ചങ്ങനാശേരി, തലയോലപ്പറമ്പ്, ഏറ്റുമാനൂർ, വടവാതൂർ, കാഞ്ഞിരപ്പിള്ളി എന്നിവിടങ്ങളിലും പത്തനംതിട്ടയിൽ കോഴഞ്ചേരി, റാന്നി എന്നിവിടങ്ങളിലും ഇടുക്കിയിൽ കട്ടപ്പനയിലും ആലപ്പുഴയിൽ പുന്നപ്രയിലും ചേർത്തലയിലും ചെങ്ങന്നൂരും തിരുവനന്തപുരത്തും എം ജി എഫ് ഹ്യുണ്ടായ്ക്ക് ഡീലർഷിപ്പും സർവീസ് സെന്ററുകളുമുണ്ട്. എല്ലാ ഡീലർഷിപ്പുകളും മികവുറ്റ രീതിയിലുള്ള പ്രവർത്തനമാണ് എം ജി എഫ് കാഴ്ച വയ്ക്കുന്നതെന്നത് വേറെ കാ ര്യം. മിത്രം ഹ്യുണ്ടായ് എന്ന പൂർണമായും മലയാളീകരിക്കപ്പെട്ട പുതിയ പേരിലേക്ക് മാറുന്നതോടെ ഒരു നല്ല കൂട്ടുകാരൻ എന്ന നിലയിൽ മലയാളികളുടെ ഹൃദയത്തിലേക്ക് കുടിയേറാനും സ്ഥാപനത്തിനാകും.

സ്ഥാപനത്തിന്റെ എല്ലാത്തരത്തിലുമുള്ള മികവ് മിത്രം എന്ന റീബ്രാൻഡിങ്ങിലൂടെ കൂടുതൽ ശക്തമാക്കുകയാണ് ഇൻഡെൽ കോർപ്പറേഷന്റെ ലക്ഷ്യം. തങ്ങൾ പ്രവർത്തിക്കുന്ന മേഖലകളിലെല്ലാം മികവാർന്ന, പ്രൊഫഷണൽ സമീപനത്തോടെയുള്ള പ്രവർത്തനം കാഴ്ച വയ്ക്കണമെന്ന് നിർബന്ധബുദ്ധിയുള്ള സ്ഥാപനമാണ് ഇൻഡെൽ കോർപ്പറേഷൻ. കേരളത്തിലെ ഇൻഡെൽ കോർപ്പറേഷനു കീഴിലുള്ള എല്ലാ വാഹന ഡീലർഷിപ്പുകളിലൂടേയും സഞ്ചരിച്ചപ്പോൾ ഇക്കാര്യം സ്മാർട്ട് ഡ്രൈവിന് ബോധ്യപ്പെടുകയും ചെയ്തതാണ്. ഏറ്റവും കുറഞ്ഞ തൊഴിൽ കൊഴിഞ്ഞുപോക്ക് നിരക്ക് രേഖപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങൾ കൂടിയാണ് ഈ ഡീലർഷിപ്പുകൾ എന്നത് ജീവനക്കാർക്ക് സ്ഥാപനത്തോടുള്ള പ്രതിബദ്ധതയും വെളിവാക്കുന്നു. സംതൃപ്തരായ ഉപഭോക്താക്കളും ജീവനക്കാരുമാണ് ഈ സ്ഥാപനത്തിന്റെ യഥാർത്ഥ ശക്തിയെന്ന് ചുരുക്കം.
എം ജി എഫ് ഹ്യുണ്ടായ് ഒരു ആത്മാർത്ഥ മിത്രം തന്നെയായിരിക്കും, അന്നും ഇന്നും എന്നും!$

Leave a Reply

Your email address will not be published. Required fields are marked *

shares
//]]>